Thursday, April 9, 2026
Home Blog Page 62

ഒമാന്‍ കടലിലെ കപ്പല്‍ അപകടം നാവിഗേഷന്‍ സംവിധാനത്തിലെ തകരാര്‍ മൂലമെന്ന് യുഎഇ

0

ഒമാന്‍ കടലില്‍ കപ്പലുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിന് കാരണം നാവിഗേഷന്‍ സംവിധാനത്തിലെ തകരാര്‍ എന്ന് യുഎഇ ഊര്‍ജ്ജ പശ്ചാത്തല സൗകര്യ വികസന മന്ത്രാലയം. യുഎഇ തീരത്തു നിന്നും 24 നോട്ടിക്കല്‍ മൈല്‍ അകലയാണ് അപകടമുണ്ടായത്.അമേരിക്കന്‍ എണ്ണക്കപ്പലായ ഫ്രണ്ട് ഈഗള്‍, മറ്റൊരു ടാങ്കറായ അഡലിനുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പ്രാഥമിക വിവരങ്ങള്‍ പ്രകാരം ഒരു കപ്പലിലെ നാവിഗേഷന്‍ സംവിധാനത്തിലുണ്ടായ തകരാറാണ് അപകടകാരണമെന്ന് യുഎഇ ഉര്‍ജ്ജ പശ്ചാത്തല സൗകര്യ വികസന മന്ത്രാലയം അറിയിച്ചു.

യുഎഇ തീരത്ത് നിന്നും ഇരുപത്തിനാല് നോട്ടില്‍ മൈല്‍ അകലെയാണ് അപകടം നടന്നത്.ഒരു കപ്പലില്‍ നിന്നും നേരിയ തോതില്‍ എണ്ണചോര്‍ച്ച ഉണ്ടായി.പിന്നാലെ ഇന്ധന ടാങ്കിന് തീപിടിക്കുകയായിരുന്നു.തീ നിയന്ത്രണവിധേയമാക്കിയെന്നും ആര്‍ക്കും പരുക്കേറ്റില്ലെന്നും മന്ത്രാലയം അറിയിച്ചു. അന്താരാഷ്ട്ര സ്ഥാപനങ്ങളുമായി ഏകോപിപ്പിച്ച് അന്വേഷണം നടത്തുന്നതായും മന്ത്രാലയം അറിയിച്ചു. സമുദ്ര സംരക്ഷണവും സുരക്ഷയും ഉറപ്പാക്കുന്നതിനായി സ്ഥിതിഗതികള്‍ 24 മണിക്കൂറും നിരീക്ഷിച്ചു വരികയാണ്. അഡലിന്‍ കപ്പലില്‍ നിന്നും ഇരുപത്തിനാല് നാവികരെ യുഎഇ കോസ്റ്റ് ഗാര്‍ഡ് രക്ഷപെടുത്തിയിരുന്നു. യുഎഇയിലെ ഖോര്‍ഫക്കാനില്‍ നിന്നും സൂയസ് കനാല്‍ ലക്ഷ്യമിട്ടാണ് അഡലിന്‍ എന്ന എണ്ണകപ്പല്‍ പുറപ്പെട്ടത്.




ആറാം ദിനവും ഏറ്റുമുട്ടല്‍ തുടര്‍ന്ന് ഇറാനും ഇസ്രയേലും

ആറാം ദിവസത്തിലേക്ക് കടന്ന് ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം.പരസ്പരം ഉള്ള ഏറ്റുമുട്ടല്‍ കടുപ്പിച്ചിരിക്കുകയാണ് ഇരുരാജ്യങ്ങളും.ഇസ്രയേലിലേക്ക് ഹൈപ്പര്‍ സോണിക് മിസൈല്‍ തൊടുത്തുവെന്ന് ഇറാനിയന്‍ റവല്യൂഷണറി ഗാര്‍ഡ് അറിയിച്ചു.ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാനില്‍ ഇതുവരെ അഞ്ചൂറിലധികം പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.
ഇന്നലെ രാത്രിയും ഇറാനില്‍ ടെഹ്‌റാന്‍ അടക്കമുള്ള നഗരങ്ങളില്‍ ശക്തമായ ആക്രമണം ആണ് ഇസ്രയേല്‍ പ്രതിരോധ സേന നടത്തിയത്.ഇറാന്റെ മിസൈല്‍ നിര്‍മ്മാണ കേന്ദ്രങ്ങളും ആണവകേന്ദ്രങ്ങളും ആണ് ആക്രമിച്ചതെന്നും ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചു.ഇറാനില്‍ ഇതുവരെ ഇസ്രയേല്‍ ആക്രമണത്തില്‍ 585 പേര്‍ കൊല്ലപ്പെട്ടെന്നാണ് മനുഷ്യാവകാശ സംഘടനകള്‍ വ്യക്തമാക്കുന്നത്.1300-ല്‍ അധികം പേര്‍ക്ക് പരുക്കേറ്റു.

ഇറാനില്‍ നിന്നും ചൈനയും പാക്കിസ്ഥാനും അടക്കം പൗരന്‍മാരെ ഒഴിപ്പിക്കുകയാണ്.വിവിധ രാജ്യങ്ങള്‍ ഇസ്രയേലില്‍ നിന്നും പൗരന്‍മാരെ ഒഴിപ്പിക്കുന്നത് ആരംഭിച്ചിട്ടുണ്ട്.പോരാട്ടം തുടങ്ങുകയാണെന്നും കരുണ ഉണ്ടാവില്ലെന്നും ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി പറഞ്ഞു.ശബ്ദത്തേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ഹൈപ്പര്‍സോണിക് മിസൈല്‍ ഇന്നലെ രാത്രി ഇസ്രയേലിലേക്ക് തൊടുത്തെന്നാണ് ഇറാന്‍ അവകാശപ്പെടുന്നത്.ഇന്നലെ രാത്രി നടന്ന ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്ന് ഇസ്രയേല്‍ ഭരണകൂടം അറിയിച്ചു.വെള്ളിയാഴ്ച്ചയ്ക്ക് ശേഷം ഇതുവരെ നാനൂറോളം ബാലിസ്റ്റിക് മിസൈലുകളും നൂറുകണക്കിന് ഡ്രോണുകളും ആണ് ഇസ്രയേല്‍ ഭരണകൂടം ഇറാനിലേക്ക് അയച്ചത്.ഇതുവരെ ഇരുപത്തിനാല് മരണങ്ങളാണ് ഇസ്രയേല്‍ ഭരണകൂടം സ്ഥിരീകരിച്ചിരിക്കുന്നത്.എണ്ണൂറ് പേര്‍ക്ക് പരുക്കേറ്റു.ആയിരത്തിലധികം വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.നിരവധി കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.

ഇറാനെതിരായ ആക്രമണത്തില്‍ പങ്കുചേരാന്‍ അമേരിക്ക?

ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ഇല്ലാതാക്കാനുള്ള ഇസ്രയേല്‍ പോരാട്ടത്തില്‍ അമേരിക്കയും ചേര്‍ന്നേക്കും എന്ന് സൂചന.ആക്രമണത്തില്‍ പങ്കുചേരുന്ന കാര്യം അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പരിഗണിക്കുന്നുവെന്നാണ് രാജ്യാന്തരമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.ഇറാന്‍ നിരുപാധികം കീഴടങ്ങാന്‍ തയ്യാറാകണം എന്നാണ് ഡൊണള്‍ഡ് ട്രംപ് ആവശ്യപ്പെടുന്നത്.ഇറാനിലെ ഫോര്‍ദോ ആണവകേന്ദ്രം തകര്‍ക്കുന്നതില്‍ അടക്കം ഇസ്രയേലിന് ഒപ്പം പങ്കുചേരുന്നത് ഡൊണള്‍ഡ് ട്രംപ് പരിഗണിക്കുന്നുവെന്നാണ് അമേരിക്കന്‍ മാധ്യമമായ സി.ബി.എസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.ദേശീയ സുരക്ഷാ സംഘത്തിന്റെ യോഗം വിളിച്ചുചേര്‍ത്ത് ട്രംപ് ഇക്കാര്യം ചര്‍ച്ച ചെയ്തുവെന്നാണ് വിവരം.ഒന്നരമണിക്കൂര്‍ നീണ്ടുനിന്നതായിരുന്നു യോഗം.എന്നാല്‍ യുദ്ധത്തില്‍ പങ്കുചേരുന്നതില്‍ ട്രംപിന്റെ ഉപദേശകരില്‍ എല്ലാവര്‍ക്കും യോജിപ്പില്ല.

കാനഡയില്‍ നടന്ന ജി-7 ഉച്ചകോടി പൂര്‍ത്തിയാകും മുന്‍പ് തന്നെ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഇന്നലെ അമേരിക്കയിലേക്ക് മടങ്ങിയിരുന്നു.ഇതിന് പിന്നാലെയായിരുന്നു യോഗം.ഇറാന്റെ ആണവപദ്ധതികള്‍ ഏറ്റവും സുപ്രധാനമാണ് ഫോര്‍ദോ. ഒരു മലയില്‍ മൂന്നൂറ് മീറ്ററോളം ആഴത്തിലാണ് ഫോര്‍ദോ ആണവസമ്പൂഷ്ടീകരണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്.ഇസ്രയേലിന്റെ കൈവശമുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് ഇത് തകര്‍ക്കാന്‍ കഴിയില്ല.അമേരിക്കയ്ക്ക് മാത്രമാണ് ഭൂമിക്കടിയില്‍ ഇത്രയും ആഴത്തില്‍ ആക്രമണം നടത്താന്‍ കഴിയുന്ന ബോംബുകള്‍ ഉള്ളത്.ഇക്കാരണത്താലാണ് ഡൊണള്‍ഡ് ട്രംപ് യുദ്ധത്തില്‍ പങ്കുചേരുന്ന കാര്യം പരിഗണിക്കുന്നത്.

കേരളത്തില്‍ കാലവര്‍ഷം കൂടുതല്‍ കനക്കുന്നു

0

കേരളത്തില്‍ കനത്ത മഴ തുടരുന്നു.വിവിധയിടങ്ങളില്‍ വ്യാപക നാശനഷ്ടം.വടക്കന്‍ ജില്ലകളില്‍ മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും.ജാഗ്രത പാലിക്കാന്‍ നിര്‍ദേശം.സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.വടക്കന്‍ കേരളത്തില്‍ പലയിടങ്ങളിലും വെള്ളം കയറി.കണ്ണൂരിലും ആലപ്പുഴയിലും കടലാക്രമണം രൂക്ഷം.കാസര്‍ഗോഡ് നിരവധി വീടുകളില്‍ വെള്ളം കയറി.

ദേശീയപാതയില്‍ ചിലയിടങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായി.നിലവില്‍ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും 7 ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.ഉയര്‍ന്ന കാറ്റിനും ശക്തമായ തിരമാലയ്ക്കും സാധ്യത ഉള്ളതിനാല്‍ തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണം.മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശം.മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിന് സാധ്യതയുണ്ട്.ഗുജറാത്ത് തീരത്തെ ചക്രവാതച്ചുഴി ന്യൂനമര്‍ദമായി മാറിയേക്കാമെന്നും കാലാവസ്താ കേന്ദ്രത്തിന്‌റെ മുന്നറിയിപ്പ്

എയര്‍ ഇന്ത്യ വിമാനത്തിന് വീണ്ടും എഞ്ചിന്‍ തകരാര്‍

0

എയര്‍ ഇന്ത്യ വിമാനത്തിന് വീണ്ടും സാങ്കേതിക തകരാര്‍.സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന വിമാനത്തിന് എഞ്ചിന്‍ തകരാറെന്ന് റിപ്പോര്‍ട്ട്.മുംബൈയിലേക്കുള്ള യാത്ര വൈകി

സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് കൊല്‍ക്കത്ത വഴി മുംബൈയിലേക്ക് വരികയായിരുന്ന എയര്‍ ഇന്ത്യവിമാനത്തിനാണ് സാങ്കേതിക തകരാര്‍ കണ്ടെത്തിയത്.ഇന്ന് പുലര്‍ച്ചെയാണ് സംഭവം.കൊല്‍ക്കത്ത നേതാജി സുബാഷ് ചന്ദ്രബോസ് രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് വിമാനത്തിന്‌റെ ഇടതുവശത്തുള്ള എഞ്ചിനില്‍ തകരാര്‍ കണ്ടെത്തിയത്. തുടര്‍ന്ന് യാത്രക്കാരെ പുറത്തിറക്കി പരിശോധിക്കുകയായിരുന്നു.തകരാര്‍ ഉണ്ടായതിനെ തുടര്‍ന്ന് കൊല്‍ക്കത്തയില്‍ നിന്ന് മുംബൈയിലേക്കുള്ള ടേക്ക് ഓഫ് വൈകി.

സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് കൃത്യസമയത്ത് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എഐ 180 വിമാനം പുലര്‍ച്ചെ 12.45നാണ് കൊല്‍ക്കത്ത വിമാനത്താവളത്തിലെത്തിയത്.തുടര്‍ന്നാണ് തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്.വിമാനത്തിന്‌റെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് ക്യാപ്റ്റന്‍.

ഗാസയില്‍ ഭക്ഷണം കാത്തുനിന്നവര്‍ക്ക് നേരെ ഇസ്രയേല്‍ ആക്രമണം

ഗാസയില്‍ ഭക്ഷ്യവിതരണ കേന്ദ്രത്തിന് സമീപം ഇസ്രയേല്‍ വെടിവെയ്പില്‍ 45 പലസ്തീനികള്‍ കൊല്ലപ്പെട്ടു.ഗാസയില്‍ ഇരുപത് മാസങ്ങള്‍ക്കിടെ ഇസ്രയേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അന്‍പത്തയ്യായിരം കടന്നു.ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്റെ ഭക്ഷണവിതരണ കേന്ദ്രത്തിന് സമീപം ആണ് വെടിവെയ്പ്പുണ്ടായത് എന്നാണ് ഹമാസ് നിയന്ത്രിത ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്.റാഫയ്ക്ക് സമീപത്തുള്ള സഹായവിതരണ കേന്ദ്രത്തിലായിരുന്നു വെടിവെയ്പ്.നിരവധി പേര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു.പരുക്കേറ്റവരെ കൊണ്ട് നാസര്‍ ഹോസ്പിറ്റില്‍ നിറഞ്ഞുകവിഞ്ഞിരിക്കുകയാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ഇന്ന് പുലര്‍ച്ചെ ഭക്ഷ്യവസ്തുക്കള്‍ ശേഖരിക്കുന്നതിനായി എത്തിയവര്‍ക്ക് ഇസ്രയേല്‍ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.എല്ലാ വശത്തുനിന്നും വെടിവെയ്പ്പുണ്ടായി എന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.വെടിവെയ്പ് സംബന്ധിച്ച് ഇസ്രയേല്‍ സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല.ഇറാന്‍ യുദ്ധത്തിന്റെ മറവില്‍ ഇസ്രയേല്‍ ഗാസയില്‍ സാധാരണക്കാരെ കൊലപ്പെടുത്തുകയാണെന്ന് ഹമാസ് ആരോപിച്ചു.ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ ഭക്ഷണവിതരണം ആരംഭിച്ച ഘട്ടം മുതല്‍ ഇസ്രയേല്‍ സൈന്യത്തിന്റെ ഭാഗത്ത് പലപ്പോഴുംവെടിവെയ്പ്പുണ്ടായിട്ടുണ്ട്.മൂന്നൂറിലധികം പേരാണ് സാഹയവിതരണ കേന്ദ്രങ്ങള്‍ക്ക് സമീപത്ത് മരണപ്പെട്ടത്.രണ്ടായിരത്തിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

ഇറാന്‍ ഇസ്രയേല്‍ ഏറ്റുമുട്ടല്‍ കനക്കുന്നു:വ്യാപക ആക്രമണം

0

ഇറാന്‍-ഇസ്രയേല്‍ ഏറ്റമുട്ടല്‍ കനക്കുന്നു.ഇറാനില്‍ നിന്നും ഇരുപതോളം മിസൈലുകള്‍ എത്തിയെന്നാണ് ഇസ്രയേല്‍ പ്രതിരോധ സേന വ്യക്തമാക്കുന്നത്.മുതിര്‍ന്ന ഇറാനിയന്‍ സൈനിക ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയെന്നും ഐഡിഎഫ് അറിയിച്ചു.അതെസമയം ഇറാനില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കുന്നതിന് തുടക്കമായി.തുടര്‍ച്ചയായ അഞ്ചാം ദിവസം ആണ് ഇസ്രയേലും ഇറാനും പരസ്പരം ഏറ്റുമുട്ടുന്നത്.ഇറാനിലെ ടെഹ്‌റാനിലും ഇസ്രയേലിലെ ടെല്‍അവീവിലും ഇന്നും സ്‌ഫോടനങ്ങള്‍ നടന്നു.

ജറുസലേമിലും ഹെര്‍സലിയയിലും സ്‌ഫോടനം കേട്ടതായി ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ഇരുപതോളം ബാലിസിസ്റ്റിക് മിസൈലുകള്‍ ഇസ്രയേല്‍ തൊടുത്തെത്താണ് ഇസ്രയേല്‍ പ്രതിരോധ സേന വ്യക്തമാക്കുന്നത്.മുപ്പതിലധികം ഡ്രോണുകള്‍ ഇറാന്‍ ഇന്നലെ രാത്രി ഇസ്രയേലിലേക്ക് അയച്ചു.ആക്രമണങ്ങളില്‍ നാല് പേര്‍ക്ക് നിസാരപരുക്കേറ്റെന്നും ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചു.ഇറാനില്‍ സൈനിക കേന്ദ്രങ്ങളും ആണവകേന്ദ്രങ്ങളും ലക്ഷ്യമിട്ട് ഇസ്രയേല്‍ സൈന്യം ആക്രമണം തുടരുകയാണ്.ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ്‌സിന്റ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അലി ഷദ്മാനിയെ വധിച്ചതായി ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചു.ഇറാന്റെ യുദ്ധവിമാനങ്ങള്‍ തകര്‍ത്തതായും ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചു.ഇന്നലെ ഇറാനിയന്‍ ദേശീയടെലിവിഷന് നേരെും ഇസ്രയേല്‍ ആക്രമണം നടത്തിയിരുന്നു.ഇന്നലെ രാത്രി ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ നാല്‍പ്പത്തിയഞ്ച് പേര്‍ കൊല്ലപ്പെട്ടെന്നും നൂറിലധികം പേര്‍ക്ക് പരുക്കേറ്റന്നും ഇറാന്‍ അറിയിച്ചു.

യുഎഇ മുഹറം അവധി പ്രഖ്യാപിച്ചു

0

യുഎഇയില്‍ പൊതു-സ്വകാര്യമേഖലകള്‍ക്കുള്ള മുഹറം അവധി പ്രഖ്യാപിച്ചു.ജൂണ്‍ ഇരുപത്തിയേഴ് വെള്ളിയാഴ്ചയാണ് അവധി.വാരാന്ത്യഅവധിയും ചേര്‍ത്ത് പൊതു-സ്വകാര്യമേഖലകള്‍ക്ക് മൂന്ന് ദിവസത്തെ അവധി ലഭിക്കും.യുഎഇ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സസും ഡിപ്പാര്‍ട്ട്‌മെന്റും മാനവവിഭവശേഷി സ്വദേശിവത്കരണമന്ത്രാലയവും ആണ് അവധി പ്രഖ്യാപിച്ചത്

കേരളത്തില്‍ കോവിഡ് മരണങ്ങളില്‍ വര്‍ദ്ധന

0

കേരളത്തില്‍ വീണ്ടും കോവിഡ് മരണങ്ങള്‍ കൂടുന്നു.ഇന്ന് സംസ്ഥാനത്ത് ഏഴ് കോവിഡ് മരണങ്ങള്‍ ആണ് സ്ഥിരീകരിച്ചത്.അതെസമയം സംസ്ഥാനത്ത് സജീവ കേസുകളുടെ എണ്ണം കുറഞ്ഞു.ഇന്ത്യയില്‍ ഇന്ന് പതിനൊന്ന് കോവിഡ് മരണങ്ങള്‍ ആണ് സ്ഥിരീകരിച്ചിരിക്കുന്നത്.ഇതില്‍ ഏഴെണ്ണം കേരളത്തിലാണ്.കേരളത്തിലെ ഇന്നലെ അഞ്ച് കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചിരുന്നു.ഈ വര്‍ഷം ഇതുവരെ സംസ്ഥാനത്ത് 35 കോവിഡ് മരണങ്ങള്‍ ആണ് സ്ഥിരീകരിച്ചിരിക്കുന്നത്.

പുതിയതായി 87 പേര്‍ക്ക് കൂടി സംസ്ഥാനത്ത് രോഗബാധ സ്ഥിരീകരിച്ചു.1920 ആണ് നിലവിലെ സജീവ കേസുകള്‍.ഇന്ത്യയില്‍ ആക്ടീവ് കേസുകള്‍ 7264-ആയി വര്‍ദ്ധിച്ചു.കേരളം കഴിഞ്ഞ ഗുജറാത്തിലാണ് സജീവ കേസുകള്‍ കൂടുതല്‍.1433 കോവിഡ് രോഗികള്‍ ആണ് നിലവില്‍ ഗുജറാത്തില്‍ ഉള്ളത്.പശ്ചിമ ബംഗാളില്‍ 747 ഉം ദില്ലിയില്‍ 649 ഉം മഹാരാഷ്ട്രയില്‍ 540-ഉം ആണ് ആക്ടീവ് കേസുകളുടെ എണ്ണം.

അനധികൃത കുടിയേറ്റം:നാടുകടത്തല്‍ കൂടുതല്‍ ശക്തിപ്പെടുത്തണം എന്ന് ട്രംപ്

കുടിയേറ്റ വിരുദ്ധനയത്തിന് എതിരായ പ്രതിഷേധം തുടരുന്നതിനിടെ നാടുകടത്തല്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്.ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ ആണ് ട്രംപ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

സമൂഹമാധ്യമപോസ്റ്റിലൂടെയാണ് അനധികൃത കുടിയേറ്റക്കാരെ തടങ്കലിലാക്കുന്നതും നാടുകടത്തുന്നതും ശക്തിപ്പെടുത്താനുള്ള ഡൊണള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശം.ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തല്‍ നടപ്പാക്കുന്നതിനായി ഫെഡറല്‍ ഏജന്‍സികള്‍ കഴിവിന്റെ പരമാവധി ശ്രമിക്കണം എന്നാണ് നിര്‍ദ്ദേശം.ലോസ് എയ്ഞ്ചലസ്,ഷിക്കോഗോ,ന്യൂയോര്‍ക്ക് തുടങ്ങിയ നഗരങ്ങളില്‍ പരിശോധന കൂടുതല്‍ കേന്ദ്രീകരിക്കണം എന്നും ട്രംപ് ആവശ്യപ്പെട്ടു.ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങള്‍ക്ക് എതിരെ ഏറ്റവും ശക്തമായ പ്രതിഷേധങ്ങള്‍ അരങ്ങേറിയത് ഈ മൂന്ന് നഗരങ്ങളിലാണ്.

ട്രംപിന്റെ ഏകാധിപത്യനയങ്ങള്‍ക്ക് എതിരെ അമേരിക്കന്‍ നഗരങ്ങളില്‍ വീണ്ടും പ്രതിഷേധങ്ങള്‍ ആരംഭിച്ചതിന് പിന്നാലെയാണ് അനധികൃതകുടിയേറ്റക്കാരെ മുഴുവന്‍ പിടികൂടി നാടുകടത്താന്‍ നിര്‍ദ്ദേശം നല്‍കുന്നത്.രാജാക്കന്മാരില്ല എന്ന ബാനര്‍ ഉയര്‍ത്തിയായിരുന്നു ജനകീയ പ്രക്ഷോഭം.കുടിയേറ്റക്കാര്‍ക്ക് എതിരായ നടപടി ട്രംപ് ഭരണകൂടം കടുപ്പിക്കുമ്പോള്‍ പ്രതിഷേധങ്ങളും ശക്തിപ്പെടാനാണ് സാധ്യത.