Tuesday, March 31, 2026
Home Blog Page 6

ബഹ്റൈനിൽ സൈബര്‍ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രതാ നിര്‍ദേശം

0

രാജ്യത്തെ നിലവിലെ സുരക്ഷാ സാഹചര്യം ദുരുപയോഗം ചെയ്ത് ജനങ്ങളെ കബളിപ്പിക്കാന്‍ സൈബര്‍ ക്രിമിനലുകള്‍ ശ്രമിക്കുന്നതായി ബഹറിന്‍ നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്റര്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ വാര്‍ത്തകള്‍, ലിങ്കുകള്‍, എ.ഐ ഉപയോഗിച്ച് നിര്‍മ്മിച്ച ദൃശ്യങ്ങള്‍ എന്നിവയിലൂടെ ഭീതി പടര്‍ത്താന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദ്ദേശം

‘ബ്രേക്കിംഗ് ന്യൂസ്’, യുദ്ധഭൂമിയിലെ തത്സമയ ദൃശ്യങ്ങള്‍, സുരക്ഷാ അപ്‌ഡേറ്റുകള്‍ എന്നിവ അറിയിച്ചു കൊണ്ടുള്ള സോഷ്യല്‍ മീഡിയയിലൂടെയും ഇമെയിലിലൂടെയും വരുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്. ഇവ നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താന്‍ ലക്ഷ്യമിട്ടുള്ളതാകാം.കൂടാതെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയോ സുരക്ഷാ ഉദ്യോഗസ്ഥരുടെയോ പേരില്‍ വരുന്ന വ്യാജ സന്ദേശങ്ങളും വിശ്വസിക്കരുത്. ഔദ്യോഗിക വിവരങ്ങള്‍ക്കായി സര്‍ക്കാര്‍ വെബ്‌സൈറ്റുകളെയും അംഗീകൃത വാര്‍ത്താ മാധ്യമങ്ങളെയും മാത്രം ആശ്രയിക്കുക.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് നിര്‍മിച്ച വ്യാജ വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ച് ആശയക്കുഴപ്പമുണ്ടാക്കാന്‍ തട്ടിപ്പുകാര്‍ ശ്രമിച്ചേക്കാം. ഇത്തരം ദൃശ്യങ്ങള്‍ കാണുമ്പോള്‍ അവയുടെ സത്യാവസ്ഥ പരിശോധിക്കാതെ ഷെയര്‍ ചെയ്യരുത്.ജനങ്ങള്‍ക്കിടയില്‍ ഭീതിയും പരിഭ്രാന്തിയും സൃഷ്ടിക്കുക, അതുവഴി സാമ്പത്തിക ലാഭത്തിനായി ഡാറ്റ ചോര്‍ത്തുക എന്നിവയാണ് ഇത്തരം സൈബര്‍ ആക്രമണങ്ങളുടെ പ്രധാന ലക്ഷ്യം. സംശയാസ്പദമായ ലിങ്കുകളോ സന്ദേശങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ അധികൃതരെ വിവരം അറിയിക്കണമെന്നും സൈബര്‍ സെക്യൂരിറ്റി സെന്റര്‍ നിര്‍ദേശിച്ചു.


യുഎഇ പ്രസിഡന്റും പ്രധാനമന്ത്രിയും കൂടിക്കാഴ്ച നടത്തി

0

യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമായി കൂടിക്കാഴ്ച നടത്തി.ദുബായിലെ അല്‍ മര്‍മൂമില്‍ ആയിരുന്നു കൂടിക്കാഴ്ച. യുഎഇ സുരക്ഷയുടെയും സ്ഥിരതയുടെയും രാജ്യമായി തുടരുമെന്ന് രാഷ്ട്രനേതാക്കള്‍ അറിയിച്ചു

ഇറാന്റെ ആക്രമണത്തിനിടയില്‍, രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുതിനും യുഎഇയുടെ സൈനിക, സിവില്‍ സ്ഥാപനങ്ങള്‍ രാജ്യവ്യാപകമായി നടത്തു ശ്രമങ്ങളെക്കുറിച്ചാണ് ഇരു നേതാക്കളും തമ്മിൽ ചര്‍ച്ച ചെയ്തത്. യുഎഇ സുരക്ഷയുടെയും സ്ഥിരതയുടെയും രാജ്യമായി തുടരുമെന്നും, സമൂഹത്തിന്റെ ഐക്യത്തിലൂടെയും സ്ഥാപനങ്ങളുടെ കാര്യക്ഷമതയിലൂടെയും വെല്ലുവിളികളെ മറികടക്കാനുള്ള ദൃഢനിശ്ചയവും കഴിവും അതിനുണ്ടെന്നും ഭരണാധികാരികള്‍ പറഞ്ഞു.രാജ്യത്തെ പൗരന്മാരെയും താമസക്കാരെയും അതിഥികളെയും സംരക്ഷിക്കുന്നതില്‍ സായുധ സേനയുടെ പങ്കിനെയും എല്ലാ സൈനിക സ്ഥാപനങ്ങളുടെയും, സുരക്ഷാ സേവനങ്ങളുടെയും സമര്‍പ്പണത്തെയും നേതാക്കൾ പ്രശംസിച്ചു.


ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം; ദുബായ് ഡെപ്യൂട്ടി ഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്നിങ്ങനെ നിരവധി മന്ത്രിമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തിലും ഇഫ്താര്‍ വിരുിലും പങ്കെടുത്തു.


പത്ത് ദിവസത്തിനുള്ളില്‍ അമേരിക്ക തകര്‍ത്തത് ഇറാന്റെ 50 കപ്പലുകളും 5000 കേന്ദ്രങ്ങളും

പത്ത് ദിവസത്തിനുള്ളില്‍ അമേരിക്ക തകര്‍ത്തത് ഇറാന്റെ 50 കപ്പലുകളും 5000 കേന്ദ്രങ്ങളും. അമേരിക്കന്‍ സെന്ട്രല്‍ കമാന്‍ഡ് ആണ് ആക്രമണത്തിന്റെ വ്യാപ്തി വ്യക്തമാക്കികൊണ്ടുള്ള കണക്കുകള്‍ പുറത്തുവിട്ടത്.

േേവ്യാമ -നാവിക- മിസ്സൈല്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ഇറാന് നേരെ അമേരിക്ക വ്യാപകമായ ആക്രമണം നടത്തിയത്. ഭീഷണിയെന്ന് തോന്നുന്ന എല്ലാകേന്ദ്രങ്ങളേയും ആക്രമിച്ചതായാണ് അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് അവകാശപ്പെടുന്നത്. ഇറാന്‌റെ മിസൈലുകളേയും മിലിട്ടറി കേന്ദ്രങ്ങളും തകര്‍ക്കപ്പെട്ടവയില്‍ ഉള്‍പ്പെടും. ഐആര്‍ജിസിയുടെ കണ്‍ട്രോള്‍ സെന്ററുകളും കമാണ്ട് സെന്ററുകളും ആക്രമിച്ച് നശിപ്പിച്ചതായും അമേരിക്ക അവകാശപ്പെട്ടു. ബാലിസ്റ്റിക് മിസൈല്‍ സൈറ്റുകള്‍, ഇറാനിയന്‍ നാവിക കപ്പലുകള്‍, മുങ്ങിക്കപ്പലുകള്‍ എന്നിവയും ആദ്യ പത്ത് ദിവസത്തിനുള്ളില്‍ ആക്രമിക്കപ്പെട്ടതായി അമേരിക്കന്‍ സെന്‍ട്രല്‍ കമാണ്ട് അവകാശപ്പെട്ടു. ലോങ് റേഞ്ച് ബോബറുകളായ ബി 1, ബി 2 സ്‌റ്റെല്‍ത്ത് ബോംബറുകള്‍, ബി 52 ബോംബേഴ്‌സ്, അത്യാധുനിക ഫൈറ്റര്‍ എയര്‍ക്രാഫ്റ്റുകളായ എപ് 15, എഫ് 16, എഫ് 18, എഫ് 22, എഫ് 35 എന്നിവയുപയോഗിച്ചാണ് ആക്രമണം നടത്തിയത്. ഇതിനുപുറമെ സര്‍വെയിലന്‍സ് എയര്‍ക്രാഫ്റ്റുകളായ ആര്‍സി 135, യു 2 ഡ്രാഗണ്‍ ലേഡി എയര്‍ക്രാഫ്റ്റ് എന്നിവയും ഇറാന്‍ യുദ്ധത്തിനായി അമേരിക്ക രംഗത്തിറക്കി.

കുടുങ്ങിയ യാത്രക്കാര്‍ക്ക് ആശ്വാസമായി ബഹ്‌റൈനിലെ ഇന്ത്യന്‍ എംബസി

0

സംഘര്‍ഷസാഹചര്യങ്ങളില്‍ കുടുങ്ങിയ യാത്രക്കാര്‍ക്ക് ആശ്വാസമായി ബഹ്‌റൈനിലെ ഇന്ത്യന്‍ എംബസി. വിസിറ്റ് വിസയില്‍ എത്തിയവര്‍ക്കും അത്യാവശ്യമായി നാട്ടി േലക്ക് പേകേണ്ടവര്‍ക്കുമായി പ്രത്യേക ക്രമീകരണം ഒരുക്കി. സൗദി അറേബ്യ വഴി ഇന്ത്യയിലേക്ക് മടക്കാനുള്ള സംവിധാനമാണ് എംബസിയുടെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്..

വിമാനസര്‍വ്വീസുകള്‍ റദ്ദാക്കിയതോടെ സന്ദര്‍ശക വിസയിലെത്തിയവരടക്കം നിരവധി ആളുകളാണ് ബഹ്‌റൈനില്‍ കുടുങ്ങിക്കിടക്കുന്നത്. അടിയന്തിര ആവശ്യങ്ങള്‍ക്കായി നാട്ടിലേക്ക് പോകേണ്ടവര്‍ക്കും വിസിറ്റ്വിസക്കാര്‍ക്കും ബഹ്‌റൈന്‍ സൗദി കോസ്‌വേ വഴി യാത്ര ചെയ്യാമൊണ് ബഹ്‌റൈനിലെ ഇന്ത്യന്‍ എംബസി അറിയിച്ചിരിക്കുത്. കോസ്വെയിലൂടെ
സൗദിയില്‍ എത്തി അവിടെ നിന്ന് വിമാനമാര്‍ഗം നാട്ടിലേക്ക് പോകുന്ന രീതിയിലാണ്
യാത്ര ക്രമീകരിച്ചിരിക്കുത്.. റിയാദിലെയും ബഹ്‌റൈനിലെയും ഇന്ത്യന്‍ എംബസികള്‍ സഹകരിച്ചാണ് ഇതുമായി ബന്ധപ്പെട്ട’ നടപടികള്‍ ഏകോപിപ്പിക്കുന്നത്…നാട്ടിലേക്ക് പോകേണ്ടവര്‍ക്ക് അപേക്ഷ നല്‍കുന്നതിനായി പ്രത്യേകം ഇമെയില്‍ വിലാസവും എംബസി പുറത്തിറക്കിയിട്ടുണ്ട്..അപേക്ഷയോടൊപ്പം പൂര്‍ണ്ണമായ പേര്, പാസ്‌പോര്‍ട്ട്, വിസ,യാത്രാ ടിക്കറ്റ് എന്നിവയുടെ പകര്‍പ്പുകളാണ് ആധികാരിക രേഖകളായി സമര്‍പ്പിക്കേണ്ടത്.
അപേക്ഷകളില്‍ സൗദി സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍, ബഹ്‌റൈനിലെ ഇന്ത്യന്‍ എംബസി വഴി ട്രാന്‍സിറ്റ് വിസ ലഭ്യമാക്കും.72 മുതല്‍ 96 മണിക്കൂര്‍ വരെ കാലാവധി ഉള്ളതായിരിക്കും വിസകള്‍.അതിര്‍ത്തി കടന്നുള്ള യാത്രകള്‍ പകല്‍ സമയത്ത് തന്നെ പ്ലാന്‍ ചെയ്യണമെന്ന് ബഹ്‌റൈനിലെ ഇന്ത്യന്‍ അംബാസിഡര്‍ വിനോദ് കെ ജേക്കബ്ബ് ആവശ്യപ്പെട്ടു. യാത്രക്കാര്‍ എംബസിയുടെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെുന്നും അംബാസിഡര്‍ അറിയിച്ചു..

അധിക വിമാനസര്‍വ്വീസുകള്‍

0

ഇന്ത്യ-യുഎഇ റൂട്ടിൽ കൂടുതല്‍ വിമാനങ്ങളുമായി ഇന്ത്യന്‍ വിമാനക്കമ്പനികള്‍. അബുദാബി, ദുബായ്, ഷാര്‍ജ, റാസല്‍ഖൈമ, എന്നീ വിമാനത്താവളങ്ങളില്‍നിന്നാണ് വിമാനസര്‍വ്വീസുകള്‍. അതേസമയം നിലവിലെ സാഹചര്യത്തില്‍ അന്യായ നിരക്കുവര്‍ദ്ധന അനുവദിക്കില്ലെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അറിയിച്ചു.

എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളാണ് യുഎഇയിലേയ്ക്ക് അധിക സര്‍വ്വീസുകള്‍ നടത്തുന്നത്. അബുദാബി, ദുബായ്, ഷാര്‍ജ, റാസല്‍ഖൈമ, ജിദ്ദ, മസ്‌കത്ത് എന്നീ സ്ഥലങ്ങളിലേക്ക് ഇന്ന് ഏകദേശം 50 വിമാനങ്ങളാണ് ഇരു എയര്‍ലൈനുകളും ചേർന്ന് ഓപ്പറേറ്റ് ചെയ്യുന്നത്. ഇതില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് മാത്രം 43 സര്‍വീസുകള്‍ നടത്തുുണ്ട്. റാസ് അല്‍ ഖൈമയില്‍നി്ന്ന കൊച്ചിയിലേയ്ക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ സര്‍വ്വീസാണ് ഇുള്ളത്. മുംബൈ, ഡെല്‍ഹി, ബംഗ്ലുരു എന്നീ ഇന്ത്യന്‍ നഗരങ്ങളിലേയ്ക്കാണ് ഇന്ന് സര്‍വ്വീസുള്ളത്. അതേസമയം ഫ്‌ളൈദുബായ്, എമിറേറ്റ്‌സ്, ഇത്തിഹാദ് അടക്കമുള്ള യുഎഇ വിമാനക്കമ്പനികളും ഇന്ത്യയിലേയ്ക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. നിലവില്‍ ബുക്കിങ് ഉള്ളവര്‍ക്കാണ് ഈ പ്രത്യേക വിമാനങ്ങളില്‍ മുന്‍ഗണന ലഭിക്കുക. അതേസമയം നിലവിലെ സാഹചര്യം നിരീക്ഷിച്ചുവരികയാണെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അറിയിച്ചു. വിമാനക്കമ്പനികളുമായി മറ്റ് പങ്കാളികളുമായും മന്ത്രാലയം നിരന്തരം ഏകോപനം നടത്തുന്നു ണ്ടെന്നും അറിയിച്ചു.
യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ നടപ്പാക്കിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. മാര്‍ച്ച് 7ന് 51 വിമാനങ്ങളിലായി 8175 പേരെയാണ് ഇന്ത്യയിലെത്തിച്ചത്. മാര്‍ച്ച് 8ന് 49 വിമാനങ്ങളാണ് യുഎിയിലേക്ക് സര്‍വ്വീസ് നടത്തിയത്. അന്യായ നിരക്കുവര്‍ദ്ധന അനുവദിക്കില്ലെന്ന് സിവില്‍ ഏവിയേഷന്‍ അഥോറിറ്റി അറിയിച്ചു.

പശ്ചിമേഷ്യന്‍ സംഘര്‍ഷം എത്രയും വേഗം അവസാനിപ്പിക്കണമെന്ന്‌ ഇന്ത്യ

0

പശ്ചിമേഷ്യന്‍ സംഘര്‍ഷം എത്രയും വേഗം അവസാനിപ്പിക്കണമെന്ന്‌ ഇന്ത്യ. യുദ്ധം ആശങ്കപ്പെടുത്തുുവെും ദേശീയ താല്‍പര്യം മുന്‍ നിര്‍ത്തി ഊര്‍ജ്ജ സംഭരണമടക്കം ഉറപ്പ് വരുത്തുമെും പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയില്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ വ്യക്തമാക്കി.

സംഘര്‍ഷം തുടങ്ങിയ ദിനം മുതല്‍ പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ സാധ്യമായ എല്ലാ ഇടപെടലും ഇന്ത്യ സ്വീകരിച്ചന്നാണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പാര്‍ലമെന്റില്‍ വിശദീകരിച്ചത്. ഒരു കോടി ഇന്ത്യക്കാരാണ് ഗള്‍ഫ് മേഖലയിലുള്ളത്. ഇറാനിലും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഉണ്ട്. മേഖലയിലെ യുദ്ധം ആശങ്കപ്പെടുത്തുന്ന്താണെും ജയശങ്കര്‍ വ്യക്തമാക്കി. ദേശീയ താല്‍പര്യം മുന്‍ നിര്‍ത്തി ഊര്‍ജ്ജ സംഭരണമടക്കം ഉറപ്പ് വരുത്തുമെന്നും പാര്‍ലമെന്റില്‍ മന്ത്രി അറിയിച്ചു. പശ്ചിമേഷ്യന്‍ രാജ്യങ്ങളിലുള്ളവര്‍ക്കും അവിടേക്ക് യാത്ര ചെയ്യുന്നവര്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കി. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ യോഗം ചേർന്നും മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കി. രാഷ്ട്രത്തലവന്മാരുമായി പ്രധാനമന്ത്രി നേരിട്ട് സംസാരിച്ച് ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും എസ് ജയശങ്കര്‍ അറിയിച്ചു. ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വര്‍ധന സാമ്പത്തിക വെല്ലുവിളി ഉയര്‍ത്തുന്നു. വിതരണ ശൃംഖലയിലെ തടസം മേഖലയിലാകെ അസ്ഥിരതയുണ്ടാക്കും. രാജ്യ താല്‍പര്യം മുന്‍നിര്‍ത്തി വില വര്‍ധന തിരിച്ചടിയാകാതെ ഇന്ധന സംഭരണം നടത്തുമെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കി. അതേസമയം പ്രസ്താവനങ്ങള്‍ മാത്രം പോര വിഷയത്തില്‍ ചര്‍ച്ചയാണ് വേണ്ടതൊവശ്യപ്പെട്ട് പ്രതിഷേധമുയര്‍ത്തി പ്രതിപക്ഷം ഇറങ്ങിപ്പോയി.

കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില

0

സ്വര്‍ണത്തിന്റെ വിലയില്‍ വന്‍ ഇടിവ്. ദുബൈയില്‍ ഒരു ഗ്രാം സ്വര്‍ണത്തിന് 10 ദിര്‍ഹമാണ് ഇന്‌ന് ഇടിഞ്ഞത്.

വില കുത്തനെ ഉയര്‍ന്നുകൊണ്ടിരുന്ന സാഹചര്യത്തിന് താല്‍ക്കാലിക വിരാമമിട്ടുകൊണ്ടാണ് ഇന്ന് സ്വര്‍ണത്തിന്റെ വില കുത്തനെ കുറഞ്ഞത്. 24, 22 കാരറ്റ് സ്വര്‍ണങ്ങള്‍ക്ക് ഗ്രാമിന് പത്ത് ദിര്‍ഹമാണ് ഇന്ന് കുറഞ്ഞത്. റെക്കോര്‍ഡ് ഉയരങ്ങളിലേക്ക് വില ഉയര്‍ന്നശേഷമാണ് ഇ ഇടിവ്. ആഗോളവിപണിയില്‍ ഡോളറിന്റെ മൂല്യം ഉയര്‍ന്നതാണ് സ്വര്‍ണത്തിന്റെ വില ഇടിയാന്‍ വഴിവെച്ചത്. ഭൗമരാഷ്ട്രീയ സാഹചര്യങ്ങള്‍ മോശമായി തന്നെ തുടരുന്നതും സ്വര്‍ണത്തിന് തിരിച്ചടിയായി. ഞായറാഴ്ച്ച ഗ്രാമിന് 623.25 ദിര്‍ഹം വിലയുണ്ടായിരുന്ന 24 ക്യാരറ്റ് സ്വര്‍ണം ഇന്ന് വ്യാപാരം ആരംഭിച്ചത് 613.25 ദിര്‍ഹത്തിലാണ്. 22 ക്യാരറ്റാകട്ടെ 577.25 ല്‍ നിന്ന് താഴ്ന്ന് 567.75 ദിര്‍ഹത്തിലും. ഫെബ്രുവരിയില്‍ ഗ്രാമിന് 600 ദിര്‍ഹം കടന്ന 24 ക്യാരറ്റ് സ്വര്‍ണത്തിന്റെ വില മാര്‍ച്ച് മാസത്തില്‍ 641 വരെ ഉയര്‍ന്നിരുന്നു. അതിനുശേഷമുണ്ടായ ഈ ഇടിവ് സ്‌വര്‍ണം വന്‍തോതില്‍ ആളുകള്‍ വിറ്റഴിച്ചതിന്റെ കൂടി ഫലമാണ്.  

ഭക്ഷ്യവസ്തുക്കളുടെ വിലവര്‍ദ്ധന: സ്ഥാപനങ്ങള്‍ക്ക് പിഴയിട്ട് യുഎഇ

0

യുദ്ധസമയത്ത് ഭക്ഷ്യവസ്തുക്കളുടെ വില വര്‍ദ്ധിപ്പിച്ച കമ്പനികള്‍ക്ക് യുഎഇ സാമ്പത്തിക ടൂറിസം മന്ത്രാലയം പിഴ ചുമത്തി. 449 കമ്പനികള്‍ക്കാണ് മന്ത്രി നേരിട്ട് നടത്തിയ റെയ്ഡിനൊടുവില്‍ പിഴ ചുമത്തിയത്.

റമദാന്‍ കാലത്തിന് പുറമെ നിലവിലെ യുദ്ധത്തിന്റെ കൂടി പശ്ചാത്തലത്തില്‍ സാധനങ്ങളുടെ വില വര്‍ദ്ധിപ്പിക്കരുതെന്ന് നേരത്തെ തന്നെ യുഎഇ ഗവണ്‍മെന്റ് മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. എന്നാല്‍ ഇത് അവഗണിച്ചും പല സ്ഥാപനങ്ങളും സാധനങ്ങളുടെ വില വര്‍ദ്ധിപ്പിച്ചതോടെയാണ് പിഴ ചുമത്തിയത്. കഴിഞ്ഞ ദിവസം സാമ്പത്തിക, ടൂറിസം മന്ത്രിയും ഉപഭോക്തൃ സംരക്ഷണത്തിനായുള്ള ഉന്നത സമിതി ചെയര്‍മാനുമായ അബ്ദുല്ല ബിന്‍ തൗഖ് അല്‍ മാരി നേരിട്ട് നടത്തിയ പരിശോധനയിലാണ് വിവിധ കമ്പനികള്‍ സാധനങ്ങളുടെ വിലകൂട്ടി വില്‍്കുന്നത് ശ്രദ്ധയില്‍ പെട്ടത്. ഏകദേശം 4,468 പരിശോധനകള്‍ നടത്തിയതായും ഇതില്‍ 554 ലംഘനങ്ങള്‍ കണ്ടെത്തിയതായും മന്ത്രാലയം അറിയിച്ചു. ഇതിന്റെ ഫലമായി, വ്യാപാരികള്‍, വിതരണക്കാര്‍, വില്‍പ്പന കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് മുന്നറിയിപ്പുകള്‍ നല്‍കി, 176,000 ദിര്‍ഹം മൂല്യമുള്ള സാമ്പത്തിക പിഴ ചുമത്തുകയും ചെയ്തു. സാമ്പത്തിക മന്ത്രാലയം വിതരണക്കാരിലെയും ചില്ലറ വില്‍പ്പന ശാലകളിലെയും ദൈനംദിന സ്റ്റോക്ക് നില നിരീക്ഷിക്കുകയും ഓരോ അവശ്യ ഭക്ഷ്യവസ്തുക്കളുടെയും പര്യാപ്തതയുടെ അളവ് സമഗ്രമായി വിശകലനം ചെയ്യുകയും ചെയ്തു.  

ഈദുല്‍ ഫിത്തര്‍ മാര്‍ച്ച് 20 ന് ആയേക്കുമെന്ന് പ്രവചനം

0

ഈദുല്‍ ഫിത്തര്‍ 20 ന് ആയേക്കുമെന്ന് സൂചന. യുഎഇ ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ അസ്‌ട്രോണമി സെന്റര്‍ ആണ് ഇക്കാര്യം പ്രവചിച്ചത്.

ഈ വര്‍ഷത്തെ ചെറിയ പെരുന്നാള്‍ ഈ മാസം 20ന് വെള്ളിയാഴ്ചയായിരിക്കുമെന്ന് വിദഗ്ധരുടെ പ്രവചനം. ശാസ്ത്രീയ കണക്കുകൂട്ടലുകള്‍ പ്രകാരം ഈ വര്‍ഷത്തെ റമദാന്‍ മാസം 30 ദിവസം പൂര്‍ത്തിയാക്കി ഈ മാസം 19ന് അവസാനിക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ മാര്‍ച്ച് 18 ന് സൂര്യന് മുമ്പേ ചന്ദ്രന്‍ അസ്ഥമിക്കുന്നതിനാല്‍ മാസപിറവി ദൃശ്യമാവില്ല. ഇതോടെ ശവ്വാല്‍ മാസപ്പിറവി ദര്‍ശിക്കുന്നതിനനുസരിച്ച് 20ന് യുഎഇയില്‍ പെരുന്നാള്‍ ആഘോഷങ്ങള്‍ ആരംഭിക്കും. 19ന് പുലര്‍ച്ചെ 4.24ഓടെയാണ് അമാവാസി സംഭവിക്കുന്നത്. അന്ന് സൂര്യാസ്തമയ സമയത്ത് ചന്ദ്രപ്പിറവി ദര്‍ശിക്കുന്നത് യുഎഇയില്‍ വളരെ പ്രയാസകരമായിരിക്കും. ടെലസ്‌കോപ്പുകള്‍ ഉപയോഗിച്ചാലും ഈ പ്രദേശത്ത് ചന്ദ്രപ്പിറവി കാണുക എന്നത് അതീവ ദുഷ്‌കരമായ സാഹചര്യമാണെന്ന് വിദഗ്ധര്‍ അറിയിച്ചു.അതേസമയം, ഭൂമിശാസ്ത്രപരമായി കൂടുതല്‍ പടിഞ്ഞാറുള്ള മറ്റ് അറബ്, ഇസ്‌ലാമിക രാജ്യങ്ങളില്‍ ശവ്വാല്‍ മാസപ്പിറവി കാണാന്‍ അനുകൂലമായ സാഹചര്യമുണ്ടായേക്കാം. ഇത്തരം കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തിലാണ് യുഎഇയിലും മിക്ക ഇസ്‌ലാമിക രാജ്യങ്ങളിലും 20ന് പെരുന്നാള്‍ ആയിരിക്കുമെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നത്. എന്നാല്‍, നഗ്‌നനേത്രങ്ങള്‍ കൊണ്ടോ ടെലസ്‌കോപ്പുകള്‍ കൊണ്ടോ കൃത്യമായി ചന്ദ്രപ്പിറവി കാണുന്നതിനെ മാത്രം ആശ്രയിക്കുന്ന രാജ്യങ്ങളില്‍ മാര്‍ച്ച് 21നാകും പെരുന്നാള്‍ ആഘോഷിക്കുക. ഔദ്യോഗികമായി ചന്ദ്രപ്പിറവി നിരീക്ഷണ സമിതിയുടെ പ്രഖ്യാപനം വന്ന ശേഷം മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാവുകയുള്ളൂ.

ക്രൂഡ് ഓയില്‍ : ബാരലിന് 100 ഡോളര്‍ കടന്നു

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 100 ഡോളര്‍ കടന്നു. 2022 ന് ശേഷം ഇതാദ്യമായാണ് എണ്ണയുടെ വില ബാരലിന് 100 ഡോളര്‍ കടക്കുന്നത്.

മേഖലയിലെ സംഘര്‍ഷത്തിന്റെ പ്രത്യാഘാതങ്ങള്‍ കാരണം പ്രധാന പശ്ചിമേഷ്യന്‍ ഉല്‍പാദകര്‍ ഉല്‍പാദനം കുറച്ചതിനെത്തുടര്‍ന്ന് തിങ്കളാഴ്ച ഏഷ്യന്‍ വ്യാപാരത്തില്‍ അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 100 ഡോളറിനു മുകളില്‍ ഉയര്‍ന്നു.
ഇറാനെതിരായ യുഎസ ്ഇസ്രായേല്‍ യുദ്ധം രൂക്ഷമാകുന്നതോടെ വിതരണ ആശങ്കകള്‍ക്കിടയിലും യുഎസ് ക്രൂഡ് ഫ്യൂച്ചറുകള്‍ ബാരലിന് 20 ശതമാനത്തിലധികം ഉയര്‍ന്ന് 111.24 ഡോളറിലെത്തി, ആഗോള മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 18.35 ഡോളര്‍ വരെ ഉയര്‍ന്ന് 111.04 ഡോളറിലെത്തി. 2022 ല്‍ ഉക്രെയ്‌നില്‍ റഷ്യന്‍ സൈനിക നടപടി ആരംഭിച്ചതിനുശേഷമാണ് അവസാനമായി എണ്ണവില ബാരലിന് 100 ഡോളര്‍ കവിഞ്ഞത്. കഴിഞ്ഞയാഴ്ച യുഎസ് ക്രൂഡ് ഓയില്‍ ഏകദേശം 35 ശതമാനം ഉയര്‍ന്നു, 1983 ന് ശേഷമുള്ള ഫ്യൂച്ചര്‍ വ്യാപാര ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടം രേഖപ്പെടുത്തിയിരുന്നു. പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയിലെ അഞ്ചാമത്തെ വലിയ എണ്ണ ഉല്‍പാദകനായ കുവൈറ്റ്, ‘ഹോര്‍മുസ് കടലിടുക്ക് വഴി കപ്പലുകള്‍ കടന്നുപോകുന്നതിനുള്ള ഇറാനിയന്‍ ഭീഷണികള്‍’ കാരണം ശനിയാഴ്ച എണ്ണ ഉല്‍പാദനത്തിലും ശുദ്ധീകരണശാല ഉല്‍പാദനത്തിലും മുന്‍കരുതല്‍ വെട്ടിക്കുറയ്ക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഒപ്പം തന്നെ ഒപെകിലെ രണ്ടാമത്തെ വലിയ എണ്ണ ഉല്‍പ്പാദക രാജ്യമായ ഇറാഖിലെ ഉത്പാദനം കുറയുകയും ചെയ്തു. തെക്കന്‍ ഇറാനിലെ മൂന്ന് പ്രധാന എണ്ണപ്പാടങ്ങളില്‍ നിന്നുള്ള ഉല്‍പ്പാദനവും 70 ശതമാനം കുറഞ്ഞ് പ്രതിദിനം 1.3 ദശലക്ഷം ബാരലായി.