Sunday, April 5, 2026
Home Blog Page 54

അഹമ്മദാബാദ് ദുരന്തം:ത്രോട്ടില്‍ കണ്‍ട്രോള്‍ മൊഡ്യൂള്‍ രണ്ട് തവണ മാറ്റിവച്ചിരുന്നു

0

അഹമ്മദാബാദ് വിമാന ദുരന്തത്തിലെ അന്വേഷണ റിപ്പോര്‍ട്ടില്‍ അവ്യക്തത തുടരുന്നു.തകര്‍ന്ന വിമാനത്തിലെ ത്രോട്ടില്‍ മൊഡ്യൂള്‍ രണ്ട് തവണ മാറ്റിവച്ചതിന്‌റെ കാരണം വ്യക്തമാക്കിയിട്ടില്ല.പൈലറ്റുമാരെ മാത്രം കേന്ദ്രീകരിച്ച് ചര്‍ച്ച പുരോഗമിക്കുന്നതില്‍ പ്രതിഷേധവുമായി പൈലറ്റ്‌സ് അസോസിയേഷന്‍.ആറുവര്‍ഷത്തിനിടയില്‍ ത്രോട്ടില്‍ കണ്‍ട്രോള്‍ രണ്ടുതവണ മാറ്റിവച്ചെന്നാണ് കണ്ടെത്തല്‍.2019ലും 2023ലുമാണ് മാറ്റിവച്ചതെന്ന് എഎഐബി റിപ്പോര്‍ട്ടില്‍ പറയുന്നു.എന്തുകൊണ്ടാണ് മാറ്റിവച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടില്ല.ഫ്യൂവല്‍ കണ്‍ട്രോള്‍ സ്വിച്ചുകള്‍ ഉള്‍പ്പെടുന്ന ഭാഗമാണ് ത്രോട്ടില്‍ കണ്‍ട്രോള്‍ മൊഡ്യൂള്‍.സ്വിച്ചുകളുടെ തകരാര്‍ കൊണ്ടല്ല മാറ്റിവച്ചതെന്ന് റിപ്പോര്‍ട്ടിലുണ്ട്.നിലവിലെ അന്വേഷണ റിപ്പോര്‍ട്ടില്‍ വിമാനം ടേക്ക് ഓഫ് ചെയ്ത ഉടനെ ഫ്യൂവല്‍ കണ്‍ട്രോള്‍ സ്വിച്ചുകള്‍ കട്ട് ഓഫ് മോഡിലേക്ക് പോയതാണ് അപകടത്തിന് കാരണമെന്ന സാധ്യതയാണ് പറയുന്നത്.അതുകൊണ്ട് തന്നെ ഫ്യുവല്‍ കണ്‍ട്രോള്‍ സ്വിച്ചുകള്‍ ഉള്‍പ്പെടുന്ന മൊഡ്യൂള്‍ രണ്ട് തവണ മാറ്റിവച്ചതിലെ അവ്യക്തത പരിഹരിക്കേണ്ടതുണ്ട്.എങ്ങനെയാണ് രണ്ട് സ്വിച്ചുകളും ഒരുപോലെ ഓഫ് ആയത് എന്നത് കേന്ദ്രീകരിച്ചുള്ള സമഗ്ര അന്വേഷണവും പുരഗോമിക്കുകയാണ്.

അതേസമയം ദുരന്തവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പൈലറ്റ്‌സ് അസോസിയേഷന്‍.അന്വേഷണ സംഘത്തില്‍ വിദഗ്ധ പൈലറ്റുമാരെ ഉള്‍പ്പെടുത്തണമെന്ന് ആണ് ആവശ്യം. പ്രാഥമിക റിപ്പോര്‍ട്ടിനെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് നീക്കം.പൈലറ്റുമാരെ കേന്ദ്രീകരിച്ചുള്ള ചര്‍ക്കള്‍ ബാലിശമാണെന്നും യന്ത്രത്തകരാര്‍ സംഭവിച്ചോ എന്നുള്ളത് വിശദമായി പരിശോധിക്കണമെന്നും എയര്‍ക്രാഫ്റ്റ് ആക്‌സിഡന്‌റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ മുന്‍ തലവന്‍ ആവശ്യപ്പെട്ടു.അപകടവുമായി ബന്ധപ്പെട്ട് പൈലറ്റുമാരിലേക്ക് മാത്രം ചര്‍ച്ച ഒതുങ്ങുന്നതില്‍ കടുത്ത വിമര്‍നം ഉയരുന്ന സാഹചര്യത്തിലാണ് പ്രതികരണം

വ്യാപാരയുദ്ധം മുറുകുന്നു:30 ശതമാനം ഇറക്കുമതി തീരുവയുമായി ഡൊണള്‍ഡ് ട്രംപ്‌

യൂറോപ്യന്‍ യൂണിയനും മെക്‌സിക്കോയ്ക്കും മുപ്പത് ശതമാനം ഇറക്കുമതി തീരുവ ചുമത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഓഗസ്റ്റ് ഒന്നിന് നികുതി പ്രാബല്യത്തില്‍ വരും.തീരുവ വര്‍ദ്ധിപ്പിച്ച നടപടി അന്യായമാണെന്ന് യൂറോപ്യന്‍ യൂണിയനും മെക്‌സിക്കോയും പ്രതികരിച്ചു.ട്രംത്ത് സോഷ്യല്‍ പ്ലാറ്റ്‌ഫോമിലെ കുറപ്പിലാണ് യൂറോപ്യന്‍ യൂണിയനും മെക്‌സിക്കോയ്ക്കും മുപ്പത് ശതമാനം ഇറക്കുമതി തീരുവ എന്ന ഡൊണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം.അമേരിക്കയുടെ ഏറ്റവും വലിയ വ്യാപാരപങ്കാളികളുമായാണ് ട്രംപ് താരിഫ് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്. ഇരുരാജ്യങ്ങളുമായും അമേരിക്ക വ്യാപാരബന്ധം തുടരും എന്നും പുതിയ നിബന്ധനകളുടെ അടിസ്ഥാനത്തിലായിരിക്കും അതെന്നും ട്രംപ് പറഞ്ഞു.

ഓഗസ്റ്റ് വരെ സമയം ഉണ്ടെന്നും വ്യാപാരകരാറുകളില്‍ ചര്‍ച്ച തുടര്‍ന്നാല്‍ അതിന്റെ ഗണം മെക്‌സിക്കോയ്ക്കും യൂറോപ്യന്‍ യൂണിയനും ലഭിക്കും എന്നും ട്രംപ് അറിയിച്ചു.ട്രംപിന്റെ പുതിയ നികുതി നിര്‍ദ്ദേശത്തെ വിമര്‍ശിച്ച യൂറോപ്യന്‍ യൂണിയന്‍ മേധാവി ഉര്‍സുല വോണ്‍ഡെര്‍ ആവശ്യമെങ്കില്‍ പകരച്ചുങ്കം ഏര്‍പ്പെടുത്തും എന്നും പ്രഖ്യാപിച്ചു.പരമാധികാരത്തില്‍ വിലപേശലുകള്‍ സാധ്യമല്ലെന്ന് മെക്‌സിക്കോയും പ്രതികരിച്ചു.

അഹമ്മദാബാദ് ദുരന്തം:ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ ഓഫായതില്‍ സംശയങ്ങള്‍

0

അഹമ്മദാബാദ് വിമാനാപകടം സംബന്ധിച്ച് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടും നീങ്ങാതെ ദുരൂഹത.ഫ്യൂവല്‍ കണ്‍ട്രോള്‍ സ്വിച്ച് എങ്ങനെ ഓഫായി എന്നത് സംബന്ധിച്ചാണ് വ്യക്തതയില്ലാത്തത്.അപകടകാരണത്തില്‍ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ വിശദമായ അന്വേഷണം നടത്തും.ടേക്ക് ഓഫീന് തൊട്ടുപിന്നാലെ ഇന്ധന നിയന്ത്രണസ്വിച്ചുകള്‍ ഓഫായത് എങ്ങനെ.മനപൂര്‍വ്വം ഓഫീക്കിയതോ സാങ്കേതികതകരാറോ.വിമാനത്തിന്റെ എഞ്ചിനിലേക്കുള്ള ഇന്ധനസ്വിച്ചുകള്‍ ഓഫായതാണ് അഹമ്മദാബാദ് വിമാനാപകത്തിന് കാരണമായതെന്ന പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഒട്ടേറെ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങളും സംശയങ്ങളും ആണ് അവശേഷിപ്പിക്കുന്നത്.ഇന്ധന സ്വിച്ചുകള്‍ മനുഷ്യ ഇടപെടല്‍ ഇല്ലാതെ എങ്ങനെ ഓഫായി എന്നാണ് വ്യോമയാന വിദഗദ്ധര്‍ ചോദിക്കുന്നത്.

മനുഷ്യ ഇടപെടലിലൂടെ മാത്രമേ ഇന്ധന സ്വിച്ചുകളില്‍ മാറ്റം വരുത്താന്‍ കഴിയുകയുള്ളു എന്നാണ് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പൈലറ്റ്‌സ് പ്രസിഡന്റ് സി.എസ് രണ്‍ധാവ പറയുന്നത്.സോഫ്‌റ്റേവേറകളുടെ തകരാറാണോയെന്നും പരിശോധിക്കപ്പെടേണ്ടതുണ്ട്.ബോയിംഗ് 787 വിമാനങ്ങളില്‍ പൈലറ്റിന്റെ ഇടപെടല്‍ ഇല്ലാതെ പലപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും വിദഗദ്ധര്‍ പറയുന്നു.ചില ബോയിംഗ് വിമാനങ്ങളിലെ ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ ലോക്കിംഗ് ഫീച്ചര്‍ വിച്ഛേദിച്ച നിലയിലാണ് സ്ഥാപിച്ചിരിക്കുന്നതെന്ന് 2018-ല്‍ യു.എസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ ചുണ്ടിക്കാട്ടിയിരുന്നു.എഞ്ചിനുകളിലേക്കുള്ള ഇന്ധന പ്രവാഹം നിയന്ത്രിക്കുന്ന സ്വിച്ചുകള്‍ ടേക്ക് ചെയ്ത് മുന്നുസെക്കന്‍ഡുകള്‍ക്കുള്ളില്‍ കട്ട് ഓഫ് പൊസിഷനിലേക്ക് മാറിയെന്നാണ് അഹമ്മദാബാദ് അപകടം സംബന്ഝിച്ച എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ അന്വേഷണറിപ്പോര്‍ട്ടില്‍ പറയുന്നത്.

ദുബൈയില്‍ അല്‍ മുസ്താഖ്ബാല്‍ സ്ട്രീറ്റ് നവീകരണ പദ്ധതി പ്രഖ്യാപിച്ചു

0

ദുബൈയുടെ നഗരഗതാഗത വികസനത്തിന് പുതിയ പദ്ധതി പ്രഖ്യാപിച്ച് ആര്‍ടിഎ. അല്‍ മുസ്താഖ്ബാല്‍ സ്ട്രീറ്റ് നവീകരണത്തിന് കരാര്‍ നല്‍കി. പദ്ധതി പൂര്‍ത്തിയാകുന്നതോടെ യാത്രാ സമയം അമ്പത് ശതമാനം വരെ കുറക്കാന്‍ സാധിക്കുമെന്ന് ആര്‍ടിഎ അറിയിച്ചു.633 ദശലക്ഷം ദിര്‍ഹം ചിലവില്‍ നിര്‍മ്മിക്കുന്ന ബൃഹത്ത് പദ്ധതിയ്ക്കാണ് ആര്‍ടിഎ കരാര്‍ നല്‍കിയത്. ദുബൈ നഗരത്തിന്റെ ഹൃദയ ഭാഗത്തുകൂടി കടന്നു പോകുന്ന പ്രധാന ഇടനാഴിയായ അല്‍ മുസ്താഖ്ബാല്‍ സ്ട്രീറ്റ് നവീകരിക്കും. 3.5 കിലോ മീറ്റര്‍ വീതിയിലാണ് സ്ട്രീറ്റിന്റെ നവീകരണം. ഒരോ ദിശയിലേക്കും നാല് വരി പാതകളാണ് നിര്‍മ്മിക്കുന്നത്. സബീല്‍ പാലസ് സ്ട്രീറ്റ് മുതല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ സ്ട്രീറ്റ് വരെ നീളുന്നതാണ് പദ്ധതി. ട്രേഡ് സെന്റര്‍ റൗണ്ട് എബൗട്ട് നവീകരിക്കും. പ്രദേശത്ത് റോഡിന്റെ ശേഷി 33 ശതമാനം വര്‍ദ്ധിപ്പിക്കും. മണിക്കൂറില്‍ പരമാവധി 8,800 വാഹനങ്ങള്‍ക്ക് വരെ കടന്നു പോകാന്‍ സാധിക്കും. യാത്രാ സമയം 13 മിനിറ്റില്‍ നിന്നും ആറ് മിനിറ്റായി കുറയും.

വേള്‍ഡ് ട്രേഡ് സെന്ററിന സമീപമുള്ള ഗതാഗത പ്രശ്‌നങ്ങള്‍ പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഇല്ലാതെയാകുമെന്ന് ആര്‍ടിഎ ചെയര്‍മാന്‍ മാറ്റര്‍ അല്‍ തായര്‍ അറിയിച്ചു. 1,200 മീറ്റര്‍ നീളമുള്ള മൂന്ന് ഭൂഗര്‍ഭ പാതകള്‍, 450 മീറ്റര്‍ നീളത്തില്‍ പാലം എന്നിവ പുതിയ റോഡ് നവീകരണ പദ്ധതിയില്‍ ഉള്‍പ്പെടുന്നുണ്ട്. ദെയ്‌റ ഭാഗത്തേയ്ക്ക് സഞ്ചരിക്കാന്‍ ഭൂഗര്‍ഭ പാത നിര്‍മ്മിക്കും. മണിക്കൂറില്‍ 4500 വാഹനങ്ങള്‍ക്ക് ഇതുവഴി സഞ്ചരിക്കാന്‍ കഴിയും. ദെയ്‌റയില്‍ നിന്നും ജബല്‍ അലി ഭാഗയ്ക്കുള്ള റോഡില്‍ പ്രവേശിക്കുന്നതിനായുള്ള തുരങ്കവും പദ്ധതിയില്‍ ഉള്‍പ്പെടുന്നുണ്ട്. റോഡ് വികസന പദ്ധതിയുടെ ഭാഗമായി കാല്‍നടയാത്രക്കാര്‍ക്കായി നടപ്പാതകള്‍, മേല്‍പ്പാലങ്ങള്‍, സൈക്ലിംഗ് ട്രാക്ക്, ഇരിപ്പിടങ്ങള്‍ ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കും.

എമിറേറ്റ്‌സില്‍ ജോലി:പ്ലസ്ടു അടിസ്ഥാന യോഗ്യത:10000 ദിര്‍ഹം ശമ്പളം

0

പ്ലാസ്ടു വിദ്യാഭ്യാസമുള്ളവര്‍ക്ക് കാബിന്‍ക്രുവാകാന്‍ അവസരം ഒരുക്കിയിരിക്കുകയാണ് ദുബൈ വിമാനകമ്പനിയായ എമിറേറ്റസ് എയര്‍ലൈന്‍സ്.പതിനായിരം ദിര്‍ഹത്തിലധികം ആണ് പ്രതിമാസ ശമ്പളം.ഇരുപത്തിയൊന്ന് വയസ് പൂര്‍ത്തിയായവര്‍ക്ക്
അപേക്ഷിക്കാം.മിനിമം 160 സെന്റീമീറ്റര്‍ ഉയരം വേണം.ഇംഗ്ലീഷില്‍ ഒഴുക്കോടെ സംസാരിക്കാന്‍ കഴിയണം എന്നും മറ്റ് ഭാഷകളിലുള്ള അറിവ് അധികയോഗ്യതയായി പരിഗണിക്കും എന്നും എമിറേറ്റ്‌സ് അറിയിച്ചു.ഹോസ്പിറ്റാലിറ്റി,കസ്റ്റമര്‍ സര്‍വീസ് മേഖലകളില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ എങ്കിലും പ്രവര്‍ത്തനപരിചയവും ഉണ്ടായിരിക്കണം.

യൂണിഫോം ധരിക്കുമ്പോള്‍ കാണും വിധത്തിലുള്ള ടാറ്റുകള്‍ ശരീത്തില്‍ ഉണ്ടാകാന്‍ പാടില്ല തുടങ്ങിയവയാണ് വ്യവസ്ഥകള്‍.4430 ദിര്‍ഹം ആണ് നിയമനം ലഭിക്കുന്നവര്‍ക്ക് അടിസ്ഥാന ശമ്പളം.ഇത് കൂടാതെ ഓരോ യാത്രയ്ക്കും മണിക്കൂറിന് 63.75 ദിര്‍ഹം വീതവും ലഭിക്കും.ഇതെല്ലാം അടക്കം 10170 ദിര്‍ഹം ആയിരിക്കും ശരാശരി പ്രതിമാസ ശമ്പളം.ലേയോവര്‍ ഘട്ടങ്ങളില്‍ ഹോട്ടല്‍ താമസം,ഭക്ഷണ അലവന്‍സ് എന്നിവയും ലഭിക്കും.ഫോട്ടോയും ഇംഗ്ലീഷിലുള്ള സിവിയും അടക്കം എമിറേറ്റ്‌സ് ഗ്രൂപ്പ് വെബ്‌സൈറ്റില്‍ കരിയര്‍ വിഭാഗത്തില്‍ ആണ് അപേക്ഷിക്കേണ്ടത്.ദുബൈയിലും തെരഞ്ഞെടുക്കപ്പെടുന്ന ലോകനഗരങ്ങളിലും ആണ് റിക്രൂട്ട്‌മെന്റുകള്‍ നടക്കുക.

യുഎഇയില്‍ നാളെയും മറ്റന്നാളും ചൂട് കൂടും

0

യുഎഇയില്‍ ഈ വാരാന്ത്യത്തില്‍ ചൂട് വര്‍ദ്ധിക്കും എന്ന് ദേശീയ കാലവസ്ഥാ കേന്ദ്രം.രാത്രിയില്‍ അന്തരീക്ഷ ഈര്‍പ്പത്തിലും വര്‍ദ്ധനയുണ്ടാകും.കനത്ത ചൂട് അനുഭവപ്പെടുന്ന സമയങ്ങളില്‍ മുന്‍കരുതല്‍ സ്വീകരിക്കണം എന്നും ദേശീയകാലാവസ്ഥാ കേന്ദ്രം ആവശ്യപ്പെട്ടു.നാളെയും മറ്റന്നാളും യുഎഇയില്‍ ചൂട് വര്‍ദ്ധിക്കും എന്നാണ്ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്.രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ കനത്ത ചൂടായിരിക്കും അനുഭവപ്പെടുക.കൂടിയ താപനില നാല്‍പ്പത്തിയേഴ് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും.അബുദബി അല്‍ദഫ്ര മേഖലയില്‍ ആയിരിക്കും കൂടുതല്‍ ചൂട് അനുഭവപ്പെടുക.ദുബൈയില്‍ പരമാവധി നാല്‍പ്പത്തിമൂന്ന് ്ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയര്‍ന്നേക്കും.

ഇന്ന് 46.6 ഡിഗ്രി സെല്‍ഷ്യസ് ആണ് യുഎഇയില്‍ പരമാവധി താപനില രേഖപ്പെടുത്തിയത്.കനത്ത ചൂട് അനുഭവപ്പെടുന്ന സമയങ്ങളില്‍ നേരിട്ട് സുര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ ശ്രമിക്കണം എന്നും ശരീരത്തില്‍ ജലാംശം നിലനിര്‍ത്തണം എന്നും അധികൃതര്‍ ആവശ്യപ്പെട്ടു.നാളെ രാത്രിയിലും ഞായറാഴ്ച പുലര്‍ച്ചെയും അന്തരീക്ഷ ഈര്‍പ്പത്തിലും വര്‍ദ്ധനയുണ്ടാകും.ഞായറാഴ്ചയും താപനിലയിലെ വര്‍ദ്ധന തുടരും എന്നും ദേശീയകാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

ഹൂത്തി ആക്രമണം:മുങ്ങിയ കപ്പലിലെ 10 പേരെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞില്ല

യെമനിലെ ഹൂത്തികള്‍ ചെങ്കടലില്‍ മുക്കിയ ചരക്ക് കപ്പലിലെ നാല് ജീവനക്കാരെ കൂടി രക്ഷിച്ചു.ഇനി പത്ത് പേരെയാണ് കണ്ടെത്താനുള്ളത്.ഹൂത്തികളുടെ ആക്രമണത്തില്‍ മരിച്ച കപ്പല്‍ ജീവനക്കാരുടെ എണ്ണം അഞ്ചായി ഉയര്‍ന്നു.ചെങ്കടലില്‍ ഹൂത്തികള്‍ ആക്രമിച്ച് മുക്കിയ എറ്റേര്‍നിറ്റി സി എന്നകപ്പലിലെ ജീവനക്കാര്‍ക്കായിട്ടാണ് തെരച്ചില്‍ നടത്തുന്നത്.ആകെ ഇരുപത്തിയഞ്ച് ജീവനക്കാരാണ് കപ്പലില്‍ ഉണ്ടായിരുന്നത്.എട്ട് ഫിലിപ്പിനോ പൗരന്‍മാര്‍,ഒരു ഇന്ത്യന്‍ പൗരന്‍,ഒരു ഗ്രീപ്പ് സുരക്ഷാ ഉദ്യോഗസ്ഥന്‍ എന്നിവരെയാണ് ഇതുവരെ രക്ഷപെടുത്തിയത്.ചൊവ്വാഴ്ച രാവിലെ ഹൂത്തികളുടെ ആക്രമണ സമയത്ത് കപ്പലില്‍ നിന്നും കടലില്‍ ചാടിയ നാല് പേരെയാണ് വ്യാഴാഴ്ച രക്ഷപെടുത്തിയത്.ഇവര്‍ നാല്‍പ്പത്തിയെട്ട് മണിക്കൂറോളം സമയം ആണ് കടലില്‍ കഴിഞ്ഞത്.ഇനി കണ്ടെത്താനുള്ള പത്ത് പേരില്‍ ആറ് പേര്‍ ഹൂത്തികളുടെ കസ്റ്റഡിയില്‍ ഉണ്ടെന്നാണ് വിവരം.

രക്ഷാപ്രവര്‍ത്തകര്‍ ഇപ്പോഴും കപ്പല്‍ മുങ്ങിയ ഭാഗത്തും സമീപമേഖലകളിലും തെരച്ചില്‍ നടത്തുന്നുണ്ട്.ഇന്ധനം നിറയ്ക്കുന്നതിനായി സൗദി അറേബ്യയിലേക്കുള്ള യാത്രയിലാണ് എറ്റേര്‍നിറ്റി സി ആക്രമിക്കപ്പെട്ടത് എന്നാണ് കപ്പല്‍ കമ്പനി പറയുന്നത്.രണ്ട് ദിവസങ്ങളിലായി പലതവണ ആക്രണണം നടത്തിയാണ് ഹുത്തികള്‍ കപ്പല്‍ കടലില്‍ താഴ്ത്തിയത്.കഴിഞ്ഞ ആഴ്ച്ച മറ്റൊരു ചരക്ക് കപ്പലും ഹുത്തികള്‍ ആക്രമിച്ച് കടലില്‍ മുക്കിയിരുന്നു.ഇസ്രയേലുമായി സഹകരിക്കുന്ന ഒരു കപ്പലിനേയും ചെങ്കടിലൂടെയും ഏദന്‍ കടലിടുക്കിലൂടെയും സഞ്ചരിക്കാന്‍ അനുവദിക്കില്ലെന്ന് ഹുത്തി നേതാവ് അബ്ദുല്‍ മാലിക്ക് അല്‍ ഹൂത്തി അറിയിച്ചു.

സ്വയംനിയന്ത്രിത വാഹനങ്ങളുടെ പരീക്ഷണവുമായി അബുദബി

0

യുഎഇയില്‍ സ്വയം നിയന്ത്രിത വാഹനങ്ങള്‍ വരുന്നതിന്റെ ഭാഗമായുള്ള പരീക്ഷണങ്ങള്‍ പുരോഗമിക്കുന്നു.യുഎഇ സ്മാര്‍ട്ട് സിറ്റി ദൗത്യത്തിന്‌റെ ഭാഗമാണ് പദ്ധതിഅബുദബി മസ്ദര്‍ സിറ്റിയിലാണ് ഡ്രൈവറില്ലാ വാഹനങ്ങള്‍ പരീക്ഷണ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.2.4 കിലോമീറ്റര്‍ ദൂരമാണ് ആദ്യം പരീക്ഷണ ഓട്ടം നടത്തുക.സിമെന്‍സ്,മൈ സിറ്റി സെന്റര്‍ മസ്ദര്‍,സെന്‍ട്രല്‍ പാര്‍ക്ക് എന്നിവിടങ്ങളിലൂടെയാകും പരീക്ഷണ സര്‍വീസ്.നിലവില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരിക്കും പ്രവര്‍ത്തനം.പിന്നീട് പൂര്‍ണമായും സ്വയംനിയന്ത്രിത സേവനത്തിലേക്ക് മാറുമെന്ന് അധികൃതര്‍ അറിയിച്ചു.നിലവിലെ തകരാറുകളും പരിമിതികളും മനസിലാക്കി പദ്ധതി കൂടുതല്‍ മികവുറ്റതാക്കുകയാണ് പരീക്ഷണ ഓട്ടത്തിലൂടെ ലക്ഷ്യമിടുന്നത്.

യുഎഇ ഗവര്‍മെന്‌റിന്‌റെ മാര്‍ഗ നിര്‍ദേശങ്ങളും സുരക്ഷാ നിര്‍ദേശങ്ങളും പൂര്‍ണമായി പാലിക്കുന്നുണ്ടോ എന്നുറപ്പു വരുത്തുകയും ചെയ്യും. ദുബൈയിലും സമാനമായ പദ്ധതി ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.യൂബറും വിറൈഡും സംയുക്തമായി റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുമായി ചേര്‍ന്ന്ാണ് പരീക്ഷണം ആരംഭിക്കുക.2026ഓടെ സ്വയംനിയന്ത്രിവാഹനങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ ആരംഭിക്കുന്നതിന് ആണ് ദുബൈയുടെയും അബുദബിയുടെ നീക്കം


ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കെടുതിവിതച്ച് മഴ തുടരുന്നു

0

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുന്നു.6 ജില്ലകളില്‍ പ്രളയ മുന്നറിയിപ്പ്.കേരളത്തിലും നാളെ മുതല്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്.കനത്ത മഴയും വെള്ളപ്പൊക്കവും ദുരിതം വിതയ്ക്കുന്ന സാഹചര്യത്തില്‍ നിരവധിപേരെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.ദക്ഷിണ ത്രിപുര ജില്ലയില്‍ മാത്രം ആയിരത്തിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചു.മുഹൂരി നദി കരകവിഞ്ഞ് ഒഴുകുന്നു.കാണാതായവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാണ്.

ഹിമാചല്‍ പ്രദേശില്‍ മാത്രം 6 ജില്ലകളില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.ഉത്തരാഖണ്ഡിലും ഹിമാചലിലും മഴക്കെടുതിയില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഇന്നും തുടരുന്നുണ്ട്. എന്‍ഡിആര്‍എഫ് ,എസ്ഡിആര്‍എഫ് സംഘങ്ങള്‍ സ്ഥലത്ത് തുടരുന്നു.രാജസ്ഥാന്‍, മധ്യപ്രദേശ്,ഹരിയാന സംസ്ഥാനങ്ങളില്‍ കനത്ത മഴയെ തുടര്‍ന്ന് വെള്ളക്കെട്ട് രൂപപ്പെട്ടു.ജൂലൈ 15 വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.അതേസമയം കേരളത്തിലും നാളെ മുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രവചനം.കോഴിക്കോട് കണ്ണൂര്‍ വയനാട് കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

ഷാര്‍ജയിലെ മകളെ കൊന്ന് മലയാളി യുവതി ആത്മഹത്യ ചെയ്തു

0

ഷാര്‍ജയില്‍ ഒന്നരവയസുകാരിയയാ മകളെ കൊലപ്പെടുത്തി മലയാളി യുവതി ആത്മഹത്യ ചെയ്തു.കൊല്ലം കേരളപുരം സ്വദേശി വിപഞ്ചിക മണിയനും മകള്‍ വൈഭവിയും ആണ് മരിച്ചത്.ഷാര്‍ജ പൊലീസ് അന്വേഷണം ആരംഭിച്ചു.ചൊവ്വാഴ്ച ഉച്ചയ്ക്ക്് ഷാര്‍ജ അല്‍ നഹ്ദയിലെ ഫ്‌ളാറ്റിലാണ് വിപഞ്ചികയേയും മകള്‍ വൈഭവിയേയും മരിച്ച നിലയില്‍ കണ്ടെത്തിയത്.മകളുടെ കഴുത്തില്‍ കയറിട്ട് തൂക്കിയ ശേഷം മറ്റേ അറ്റത്ത് വിപഞ്ചികയും തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് വിവരം.വീട്ടിലെത്തിയ ജോലിക്കാരിയാണ് വാതില്‍ തുറക്കാതിരുന്നതിനെ തുടര്‍ന്ന് ഭര്‍ത്താവിനെ വിവരം അറിയിച്ചത്.ദുബൈയില്‍ ഒരു സ്വകാര്യസ്ഥാപനത്തില്‍ എച്ച്.ആര്‍ വിഭാഗത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു വിപഞ്ചിക.

സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് വിപഞ്ചികയെ നിരന്തം മാനസികമായി പീഡിപ്പിച്ചിരുന്നതായും വിവാഹമോചനത്തിന് സമ്മര്‍ദം ചെലുത്തിയിരുന്നതായും ബന്ധുക്കള്‍ ആരോപിച്ചു. വിപഞ്ചികയും ഭര്‍ത്താവും രണ്ടിടത്തായിരുന്നു താമസം.ബുഹൈറ പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഷാര്‍ജ അല്‍ഖാസിമി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കുന്നതിനാണ് ബന്ധുക്കളുടെ തീരുമാനം.