Saturday, April 4, 2026
Home Blog Page 51

സ്‌പോര്‍ട്‌സ് ഗവേണന്‍സ് ബില്‍ പാര്‍ലമെന്റില്‍

0

ബിസിസിഐ അടക്കം എല്ലാ കായിക ഫെഡറേഷനുകള്‍ക്കും ബാധകമാകുന്ന സ്‌പോര്‍ട്‌സ് ഗവേണന്‍സ് ബില്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍.ബില്‍ പാസാകുന്നതോടെ സ്വയംഭരണാവകാശമുള്ള സ്ഥാപനമായി തുടരാമെങ്കിലും ഭരണസമിതിയുടെ തെരഞ്ഞെടുപ്പ് അടക്കമുള്ള കാര്യങ്ങളില്‍ പുതിയ ചട്ടങ്ങള്‍ ബാധകമാകും.
കായികതാരങ്ങളുടെ ക്ഷേമം,പരാതിപരിഹാരം തുടങ്ങിയ കാര്യങ്ങളിലും പുതിയ ബില്ലിലെ ചട്ടങ്ങള്‍ പാലിക്കേണ്ടിവരും.രാജ്യത്തെ മുഴുവന്‍ കായിക സംഘടനകള്‍ക്കും പുതിയ നിയമം ബാധകമാകും.

ഒരു കായിക ഇനത്തിന് ഒരു ദേശീയഭരണസമിതി മാത്രമേ പാടുള്ളു എന്നതാണ് പ്രധാന നിബന്ധന.ഭാരവാഹികള്‍ക്ക് മൂന്ന് തവണ മാത്രമേ സ്ഥാനം വഹിക്കാന്‍ കഴിയു.സംഘടനകളിലെ തര്‍ക്കപരിഹാരത്തിന് അംഗീകാരം നല്‍കാനും റദ്ദാക്കാനും നാഷണല്‍ സ്‌പോര്‍ട്‌സ് ബോര്‍ഡ് സ്ഥാപിക്കും.ഫെഡറേഷനുകളുടെ സാമ്പത്തിക ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുന്നതിനും ക്രമക്കേടുകളില്‍ നടപടി എടുക്കുന്നതിനും ബോര്‍ഡിന് അധികാരമുണ്ട്‌

അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ലുലു എക്സ്ചേഞ്ച്

0

ലോകചാമ്പ്യന്‍മാരായ അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ റീജിയണല്‍ ഫിന്‍ടെക് പങ്കാളികളായി ലുലു എക്‌സ്‌ചേഞ്ചും ലുലു മണിയും.ദുബൈയില്‍ നടന്ന ചടങ്ങില്‍ സഹകരണകരാറില്‍ ഒപ്പുവെച്ചു.അര്‍ജന്റീനയുടെ ലോകകപ്പ് വിജയ പരിശീലകന്‍ ലയണല്‍ സ്‌കലോണി ലുലുഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍,അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.2026-ന്റെ മധ്യത്തില്‍ അവസാനിക്കും വിധത്തിലാണ് പങ്കാളിത്തകരാര്‍.ലുലു ഫിന്‍ ഗ്രൂപ്പിന്റെ ഉപയോക്താക്കള്‍ക്കും ഏറെ ഗുണം ലഭിക്കുന്നതാണ് സഹകരണകരാര്‍.

മത്സരടിക്കറ്റുകള്‍, താരങ്ങളെ നേരിട്ട് കാണാനുള്ള അവസരം എന്നിവ ലഭിക്കും.ലോകമെമ്പാടുമുള്ള എഎഫ്എയുടെ വളര്‍ച്ചയില്‍ പുതിയ പങ്കാളിത്തം നിര്‍ണ്ണായകമാണെന്ന് പ്രസിഡന്റ് ക്ലോഡിയ ടാപി പറഞ്ഞു.അര്‍ജന്റീന ടീമിന്റെ വിജയം പ്രതീക്ഷയുടെയും സഹിഷ്ണുതയുടെയും സന്തോഷത്തിന്റെയും പ്രതീകം ആണെന്ന് ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് സ്ഥാപകന്‍ അദീബ് അഹമ്മദ് വ്യക്തമാക്കി

നാലാം ടെസ്റ്റിലും ടോസ് ഇംഗ്ലണ്ടിന്

0

ഇന്ത്യക്ക് എതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുത്തു. പരമ്പരയില്‍ തുടര്‍ച്ചയായ നാലാം ടെസ്റ്റിലാണ് ഇന്ത്യക്ക് ടോസ് നഷ്ടമാകുന്നത്.ഇവിടെ ടോസ് നേടി ബൗശിംഗ് തെരഞ്ഞെടുത്ത ആരും ഇതുവരെ ജയിച്ചിട്ടില്ല.
ലോര്‍ഡ്‌സില്‍ നടന്ന മൂന്നാം ടെസ്റ്റ് കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇംഗ്ലണ്ട് നാലാം ടെസ്റ്റിനിറങ്ങുന്നത്. പരിക്കേറ്റ സ്പിന്നര്‍ ഷൊയ്ബ് ബഷീറിന് പകരം ലിയാം ഡോസണ്‍ ഇംഗ്ലണ്ടിന്റെ പ്ലേയിംഗ് ഇലവനിലെത്തി.

ലോര്‍ഡ്‌സ് ടെസ്റ്റില്‍ കളിച്ച ടീമില്‍ മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്. കരുണ്‍ നായര്‍ക്ക് പകരം സായ് സുദര്‍ശന്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ പരിക്കേറ്റ് പുറത്തായ നിതീഷ് കുമാര്‍ റെഡ്ഡിക്ക് പകരം ഷാര്‍ദ്ദുല്‍ താക്കൂറും പരിക്കുള്ള ആകാശ് ദീപിന് പകരം അന്‍ഷുല്‍ കാംബോജും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി.പേസര്‍ ജസ്പ്രീത് ബുമ്രയും പ്ലേയിംഗ് ഇലവനിലുണ്ട്. സ്പിന്നര്‍മാരായി വാഷിംഗ്ടണ്‍ സുന്ദറും രവീന്ദ്ര ജഡേജയുമാണ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലുള്ളത്.

നെഞ്ചേറ്റി കേരളം:ജനസഹസ്രങ്ങളുടെ സ്‌നേഹവായ്പ് ഏറ്റുവാങ്ങി വി.എസിന്റെ മടക്കയാത്ര

0

ജനസഹസ്രങ്ങളുടെ സ്‌നേവായ്പ് ഏറ്റുവാങ്ങി വി.എസ് അച്യുതാനന്ദന്റെ ഭൗതിശരീരം ജന്മനാടായ ആലപ്പുഴയില്‍.വിലപായാത്ര കടന്നുപോയ പാതയോരങ്ങളില്‍ ജനസാഗരം തന്നെ രൂപപ്പെട്ടു.നിശ്ചയിച്ചതിലും വളരെ വൈകിയാണ് ആലപ്പഴയിലെ വസതിയില്‍ ഭൗതികശരീരം എത്തിച്ചത്.വൈകിട്ട് പുന്നപ്ര വലിയചുടുകാട്ടില്‍ ആണ് സംസക്രാരം.

അസാധാരണവും അഭുതപൂര്‍വ്വവുമായ യാത്രയയപ്പ് ഏറ്റുവാങ്ങിയായിരുന്നു തിരുവനന്തപുരത്തും നിന്നും ജന്മനാടായ ആലപ്പുഴയിലേക്കുള്ള വി.എസിന്റെ ഒടുവിലത്തെ യാത്ര.പ്രിയനേതാവിനെ ഒരുനോക്ക് കാണാനും ഹൃദയാഭിവാദ്യം അര്‍പ്പിക്കാനും ആയിരങ്ങളാണ് തെരുവോരങ്ങളില്‍ അണിനിരന്നത്.അര്‍ദ്ധരാത്രിയിലും പുലര്‍ച്ചെയും കനത്തമഴയിലും എല്ലാം വിലാപയാത്ര കടന്നുവന്ന വീഥികളില്‍ ജനസഞ്ചയം തുടര്‍ന്നു.ഇത് വിലാപയാത്ര നിശ്ചയിച്ചതിലും ഏറെ വൈകുന്നതിന് കാരണമായി.ഇരുപത്തിരണ്ട് മണിക്കൂറുകള്‍ വേണ്ടിവന്നു തിരുവനന്തപുരത്ത് നിന്നും ഭൗതികശരീരം ആലപ്പുഴ വേലിക്കകത്ത് വീട്ടില്‍ എത്തിക്കുന്നതിന്.ഇവിടേയ്ക്കും ഒഴുകിയെത്തിയത് ആയിരങ്ങള്‍.പൊലീസിനും റെഡ് വളണ്ടിയര്‍മാര്‍ക്കും നിയന്ത്രിക്കാന്‍ കഴിയാത്തവിധമായിരുന്നു ജനത്തിരക്ക്.സമയക്രമം മുന്‍നിശ്ചയിച്ചതിലും വൈകിയതിനെ തുടര്‍ന്ന് സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദര്‍ശനം വെട്ടിച്ചുരുക്കി.

ആലപ്പുഴ ബീച്ച് റിക്രിയേഷന്‍ ക്ലബിലും വി.എസിന്റെ പൊതുദര്‍ശനം ഉണ്ടാകും.രക്തസാക്ഷി സ്മരണകളിരമ്പുന്ന പുന്നപ്രയിലെ വിപ്ലഭൂമിയില്‍ ആണ് വി.എസിന് അന്ത്യവിശ്രമസ്ഥലം ഒരുക്കിയിരിക്കുന്നത്.സംസ്‌കാരവും നിശ്ചയിച്ചതിലും വൈകും എന്ന് ഉറപ്പാണ്.വൈകിയാലും എല്ലാവര്‍ക്കും അഭിവാദ്യമര്‍പ്പിക്കാന്‍ അവസരം നല്‍കും എന്ന് സിപിഐഎം നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.

നിമിഷപ്രിയയുടെ മോചനം:സാമൂവല്‍ ജെറോം പണം തട്ടിയെന്ന് തലാലിന്റെ കുടുംബം

0

യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ മോചനത്തിന്റെ പേരില്‍ മധ്യസ്ഥന്‍ സാമുവല്‍ ജെറോം സാമ്പത്തിക തട്ടിപ്പ് നടത്തുന്നുവെന്ന് കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍.തങ്ങളുമായി ഇതുവരെ സാമൂവല്‍ ജെറോം ചര്‍ച്ച നടത്തിയിട്ടില്ല.ഫെയ്‌സ്ബുക്കിലാണ് സഹോദരന്റെ കുറിപ്പ്.മധ്യസ്ഥന്‍ എന്ന് അവകാശപ്പെടുന്ന സാമുവല്‍ ജെറോം വര്‍ഷങ്ങളായി മധ്യസ്ഥതയുടെ പേരില്‍ ഞങ്ങളുടെ ചോര വില്‍ക്കുകയാണ് തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി ആരോപിച്ചു.നാല്‍പ്പതിനായിരം ഡോളര്‍ എങ്കിലും അയാള്‍ കവര്‍ന്നു.തലാലിന്റെ കുടുംബവുമായി ചര്‍ച്ച ചെയ്യുന്നതിനായി മാധ്യമങ്ങളിലൂടെ ഇരുപതിനായിരം ഡോളര്‍ അഭ്യാര്‍ത്ഥിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു.

മധ്യസ്ഥതയുടെ പേരില്‍ പണപ്പിരിവ് നടത്തുന്ന സാമൂവല്‍ ജെറോം ഒരു തവണ പോലും തങ്ങളെ കാണുകയോ സന്ദേശം അയക്കുകയോ ഫോണില്‍ സംസാരിക്കുകയോ ചെയ്തിട്ടില്ല എന്നും സഹോദര്‍ പറയുന്നു.നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നതിന് പ്രസിഡന്റിന്റെ അനുമതി ലഭിച്ചതിന് ശേഷം സനായില്‍ വന്ന് ഞങ്ങളെ അഭിനന്ദിക്കുകയാണ് സാമൂവല്‍ ജെറോ ചെയ്തത്.മാധ്യമങ്ങളില്‍ അവകാശപ്പെടുന്നത് പോലെ അയാള്‍ അഭിഭാഷകന്‍ അല്ല.സാമുവല്‍ ജെറോമിന്റെ തട്ടിപ്പുകള്‍ പുറത്തുകൊട്ടുവരുമെന്നും അബ്ദുല്‍ ഫത്താഹ് മഹ്ദി പറഞ്ഞു.ഫെയ്‌സ്ബുക്കിലാണ് അബ്ദുല്‍ ഫത്താഹ് മഹ്ദിയുടെ കുറിപ്പ്.അറബിയിലുള്ള കുറിപ്പ് മലയാളത്തിലും ഇംഗ്ലീഷിലും തര്‍ജ്ജമ ചെയ്തിട്ടുണ്ട്.

അതുല്യയുടെ മരണം:ഭര്‍ത്താവിനെ പിരിച്ചുവിട്ട് ദുബൈ കമ്പനി

0

ഷാര്‍ജയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ അതുല്യയുടെ ഭര്‍ത്താവിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു.ദുബൈയിലെ സ്വകാര്യകമ്പനിയുടേതാണ് നടപടി.അതുല്യയുടെ മരണത്തില്‍ അന്വേഷണം വേണം എന്ന് ആവശ്യപ്പെട്ട് കുടുംബം ഇന്ന് യുഎഇയിലും പരാതി നല്‍കി.ദുബൈയിലെ കോണ്‍ട്രാക്ടിംഗ് കമ്പനിയില്‍ സൈറ്റ് എഞ്ചിനിയറായിട്ടാണ് സതീഷ് ജോലി ചെയ്തിരുന്നത്.ജോലിയില്‍ നിന്നും പിരിച്ചുവിട്ടുകൊണ്ടുള്ള കത്ത് കമ്പനി ഇന്ന് രേഖാമൂലം നല്‍കി.അതുല്യയെ സതീഷ് ഉപദ്രവിക്കുന്നതിന്റെ വീഡിയോകളുടെയും ബന്ധുക്കള്‍ നല്‍കിയ പരാതികളുടെയും അടിസ്ഥാനത്തില്‍ ആണ് സ്വകാര്യകമ്പനിയുടെ നടപടി.ഒരു വര്‍ഷം മുന്‍പാണ് ഈ കമ്പനിയില്‍ സതീഷ് ജോലിക്ക് കയറിയത്.അതുല്യയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട ബന്ധുക്കള്‍ ഇന്ന് ഷാര്‍ജ പൊലീസിലും പരാതി നല്‍കും.

ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിലും പരാതി നല്‍കുന്നതിന് ആണ് കുടുംബത്തിന്റെ നീക്കം.കൊല്ലം ചവറ തെക്കുഭാഗം പൊലീസ് സതീഷിന് എതിരെ കൊലക്കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.എഫ്‌ഐ.ആര്‍ അടക്കമുള്ള രേഖകളും ഗാര്‍ഹിക പീഢനത്തിന്റെ വിശദാംശങ്ങളും അതുല്യയുടെ ബന്ധുക്കള്‍ കോണ്‍സുലേറ്റിന് കൈമാറും.കൊല്ലത്ത് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തില്‍ സതീഷിനെ നാട്ടിലെത്തിക്കുന്നതിന് കേരള പൊലീസ് നടപടി ആരംഭിച്ചിട്ടുണ്ട്.പ്രത്യേക അന്വേഷണ സംഘത്തിനും പൊലീസ് രൂപം നല്‍കിയിട്ടുണ്ട്.

മുംബൈയില്‍ റണ്‍വേയില്‍ നിന്നും തെന്നിമാറി എയര്‍ഇന്ത്യ വിമാനം

0

ലാന്‍ഡിംഗിനിടെ തെന്നിമാറി കൊച്ചി-മുംബൈ എയര്‍ഇന്ത്യ വിമാനം.മുംബൈ വിമാനത്താവളത്തില്‍ ആണ് അപകടം.വിമാനത്തിന് കേടുപാടുകള്‍ സംഭവിച്ചതായാണ് റിപ്പോര്‍ട്ട്.യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്.
ഇന്ന് രാവിലെ കൊച്ചിയില്‍ നിന്നും പുറപ്പെട്ട എയര്‍ബസ് എ320 വിമാനം ആണ് മുംബൈ ഛത്രപതി ശിവജി വിമാനത്താവളത്തിന്റെ റണ്‍വേയില്‍ നിന്നും തെന്നിമാറിയത്.ലാന്‍ഡിംഗിനിടെ രാവിലെ ഒന്‍പതരയോട് കൂടിയായിരുന്നു അപകടം.കന്നമഴയാണ് വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറാന്‍ കാരണം.

വിമാനം സുരക്ഷിതമായി ടെര്‍മിനലിലേക്ക് എത്തിക്കാന്‍ കഴിഞ്ഞെന്നും യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും എയര്‍ഇന്ത്യ അറിയിച്ചു.വിമാനത്തിന്റെ മൂന്ന് ടയറുകള്‍ തകര്‍ന്നതായും എഞ്ചിന് തകരാര്‍ സംഭവിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. വിമാനം പരിശോധിച്ച് വരുന്നുവെന്നാണ് എയര്‍ഇന്ത്യ വ്യക്തമാക്കുന്നത്.അപകടത്തില്‍ റണ്‍വേയ്ക്കും ചെറിയ നാശം സംഭവിച്ചിട്ടുണ്ട്. പ്രധാന റണ്‍വേ ആയ 09/27-ന് നേരിയ കേടുപാടുകള്‍ സംഭവിച്ചെന്നും പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു.


കേരളത്തില്‍ വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത

0

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ആണ് കനത്ത മഴയ്ക്ക് സാധ്യത.ഇന്ന് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇരുപത്തിനാല് മണിക്കൂറുകള്‍ക്കിടയില്‍ 115 മില്ലിമീറ്റര്‍ മുതല്‍ ഇരുനൂറ്റിനാല് മില്ലിമീറ്റര്‍ വരെ മഴ ലഭിക്കും എന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.ഇടുക്കി,എറണാകുളം,തൃശൂര്‍,പാലക്കാട്,മലപ്പുറം,കോഴക്കോട്,വയനാട്,കണ്ണൂര്‍,കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ ഇരുപത്തിനാലിനും ഓറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുണ്ട്.ഇന്ന് മുതല്‍ ജുലൈയ് ഇരുപത്തിനാല് വരെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം ഉണ്ട്.കേരള-കര്‍ണ്ണാടക തീരങ്ങളില്‍ ഇന്ന് മുതല്‍ ജുലൈയ് ഇരുപത്തിരണ്ട് വരെയും ലക്ഷദ്വീപ് തീരത്ത് ഇരുപത്തിനാല് വരെയും ആണ് മത്സ്യബന്ധനത്തിന് വിലക്ക്.

യുഎഇ വ്യോമയാന മേഖലയില്‍ നിരവധി പുതിയ തൊഴിലവസരങ്ങള്‍

0

വ്യോമയാന മേഖലയില്‍ നിരവധി തൊഴിലവസരങ്ങളുമായി യുഎഇ എയര്‍ലൈനുകള്‍. ആകര്‍ഷകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. എയര്‍ലൈനുകളുടെ വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.ഇത്തിഹാദ് എയര്‍വേയ്‌സ്, എമിറേറ്റ്‌സ്, ഫ്‌ളൈ ദുബൈ, എയര്‍ അറേബ്യ എന്നിവയിലാണ് അവസരങ്ങള്‍. എയര്‍ലൈനുകളുടെ വെബ്‌സൈറ്റില്‍ കരിയര്‍ വിഭാഗത്തിലൂടെ അപേക്ഷിക്കാം, ഓപ്പണ്‍ റിക്രൂട്ട്‌മെന്റ് ഡ്രൈവില്‍ നേരിച്ച് പങ്കെടുക്കുന്നതിനും അവസരമുണ്ട്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആകര്‍ഷകമായ ശമ്പളവും, താമസവും, മറ്റ് അലവന്‍സുകളും ലഭിക്കും. എമിറേറ്റ്‌സിലേക്ക് മെയിന്റനന്‍സ് ടെക്‌നീഷന്‍സ്, ക്യാബിന്‍ ക്രൂ റിക്രൂട്ട്‌മെന്റ് അഡ്വസൈര്‍, എയര്‍പോര്‍ട്ട് സര്‍വ്വീസ് ഏജന്റ്, ബിസിനസ് സപ്പോര്‍ട്ട് ഓഫീസേര്‍സ്, പോര്‍ട്ടേഴ്‌സ്, സെയില്‍സ് സപ്പോര്‍ട്ട് ഏജന്റ്‌സ്, തുടങ്ങിയ ഒഴിവുകളിലേക്കാണ് നിയമം.

ഇത്തിഹാദ് എയര്‍വേയ്‌സില്‍ ക്യാബിന്‍ ക്രൂ, പൈലറ്റ്, ക്യാപ്റ്റന്‍ പോസിഷന്‍സ്, സെയില്‍സ് ഓഫീസേഴ്‌സ് എന്നി ഒഴിവുകളിലേക്കാണ് നിയമനം. എയര്‍അറേബ്യയില്‍ ക്യാബിന്‍ ക്രൂ, പൈലറ്റ്‌സ്, ഗ്രൗണ്ട് ഓപ്പറേഷന്‍സ്, എന്‍ജിനീയറിംഗ് എന്നീ ഒഴിവുകളിലേക്കാണ് നിയമനം. എയര്‍ലൈനുകള്‍ വിവിധ നഗരങ്ങളിലേക്ക് സര്‍വ്വീസ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി നിരവധി പുതിയ അവസരങ്ങളാണ് കാത്തിരിക്കുന്നത്. ദുബൈയില്‍ പുതിയ വിമാനത്താവളം യാഥാര്‍ത്ഥ്യമാകുന്നതോടെ എമിറേറ്റ്‌സും ഫ്‌ളൈ ദുബൈയും സര്‍വ്വീസുകള്‍ വര്‍ദ്ധിപ്പിക്കും. എയര്‍ലൈനുകളിലെ മികച്ച ജോലി സ്വപ്‌നം കാണുന്നവര്‍ക്കുള്ള സുവര്‍ണാവസരമാണ് വന്നിരിക്കുന്നത്.

അഹമ്മദാബാദ് ദുരന്തം:ഇലക്ട്രിക്കല്‍ തകരാര്‍ അപകടകാരണമായോ എന്ന് പരിശോധന

0

അഹമ്മദാബാദ് ദുരന്തത്തിന് വിമാനത്തിലെ വൈദ്യുതി തകരാര്‍ കാരണമായിട്ടുണ്ടോ എന്ന് പരിശോധന.വിമാനത്തിന്റെ പിന്‍ഭാഗത്ത് വൈദ്യുതി തകരാര്‍ സംഭവിച്ചുവെന്നാണ് സംശയിക്കുന്നത്.എയര്‍ഇന്ത്യ വിമാനത്തിന്റെ പിന്‍ഭാഗത്ത് തീപിടുത്തം ഉണ്ടായത് വൈദ്യുതി തകരാര്‍ മൂലമാണോ എന്നാണ് അപകടത്തെ കുറിച്ച് അന്വേഷിക്കുന്ന സംഘം പരിശോധിക്കുന്നത്.ടേക്ക് ഓഫീനായി നീങ്ങുമ്പോള്‍ ഇലക്ട്രിക്കല്‍ സംവിധാനങ്ങളുടെ തകരാര്‍ മൂലം പിന്‍ഭാഗത്ത് തീപിടുത്തം ഉണ്ടായോ അതോ അപകടത്തിന് ശേഷമാണോ തീപിടുത്തം ഉണ്ടായത് എന്നതാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്.പിന്‍ഭാഗത്തെ ചില യന്ത്രഭാഗങ്ങള്‍ കത്തിയത് വൈദ്യുതി തകരാര്‍ മൂലമാണോ എന്നും സംശയിക്കുന്നുണ്ട്.

വിമാനം പറന്നുയരുന്നതിന് മുന്‍പ് വൈദ്യുത തകരാര്‍ സംഭവിച്ചാല്‍ ഫ്‌ളൈറ്റ് സെന്‍സറുകളുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തും.ഇത് എഞ്ചിനിലേക്കുളള ഇന്ധന വിതരണം നിര്‍ത്തുന്നതിന് വിമാനത്തിന്റെ കണ്‍ട്രോള്‍ യൂണിറ്റിന് തെറ്റായ സന്ദേശം നല്‍കും എന്നും ആണ് വിദഗദ്ധര്‍ പറയുന്നത്.വിമാനത്തിന്റെ പിന്‍ഭാഗത്ത് സാങ്കേതികപ്രശ്‌നങ്ങള്‍ സംശയിക്കുന്നതായി ദില്ലിയില്‍ നിന്നും അഹമ്മദാബാദിലേക്കുള്ള യാത്രയ്ക്ക് ശേഷം പൈലറ്റ് ടെക്കിനിക്കല്‍ ലോഗ് ബുക്കില്‍ രേഖപ്പെടുത്തിയിരുന്നു.ഇതും പരിശോധനയ്ക്ക് കാരണമാണ്.