Saturday, April 4, 2026
Home Blog Page 50

അനധികൃത മദ്യനിര്‍മ്മാണത്തിന് കുവൈത്തില്‍ 52 പേര്‍ അറസ്റ്റില്‍

0

കുവൈത്തില്‍ അനധികൃത മദ്യ നിര്‍മ്മാണത്തിന് 52 പേര്‍ അറസ്റ്റില്‍.വന്‍ തോതില്‍ മദ്യ ശേഖരവും പിടിച്ചെടുത്തു.പിടിയിലായവരില്‍ ഇന്ത്യക്കാരും ഉണ്ട്.കുവൈത്ത് സിറ്റിയിലെ ആറ് പാര്‍പ്പിടമേഖലകളിലായിട്ടാണ് അനധികൃത മദ്യഫാക്ടറികള്‍ പ്രവര്‍ത്തിപ്പിച്ചിരുന്നത്.എല്ലായിടത്തും ഒരെസമയത്തായിരുന്നു പരിശോധന.വാണിജ്യാടിസ്ഥാനത്തില്‍ മദ്യം ഉത്പദാപ്പിച്ച് വില്‍പ്പന നടത്തിയിരുന്ന സംഘം ആണ് പിടിയിലായക്.പിടിയിലായ അന്‍പത്തിരണ്ട് പേരില്‍ മുപ്പത് പേര്‍ പുരഷന്‍മാരും ഇരുപത്തിരണ്ട് പേര്‍ സ്ത്രീകളും ആണ്.ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍ സബാഹിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു പരിശോധന.

വീടുകള്‍ അനധികൃത മദ്യ നിര്‍മ്മാണ യൂണിറ്റുകളാക്കിയാണ് പ്രവര്‍ത്തിപ്പിച്ചിരുന്നത്.മദ്യോത്പാദനത്തിനുള്ള അസംസ്‌കൃത വസ്തുക്കള്‍,ആയിരക്കണക്കിന് കുപ്പികളില്‍ നിറച്ച മദ്യം,മദ്യോത്പാദനത്തിനുള്ള ഉപകരണങ്ങള്‍ പണം,പണം എണ്ണുന്നതിനുള്ള ഉപകരണം എന്നിവയും പിടികൂടി.എട്ട് വാഹനങ്ങളും അധികൃതര്‍ പിടിച്ചെടുത്തു.പൊലീസ്,മുന്‍സിപ്പാലിറ്റി തുടങ്ങി വിവിധ വകുപ്പുകള്‍ കൈകോര്‍ത്തായിരുന്നു പരിശോധന.മദ്യമാഫിയ തലവനും പിടിയിലായിട്ടുണ്ട്.

യാത്രാ വിമാനം തകര്‍ന്നു വീണു: 49 യാത്രക്കാര്‍ മരിച്ചു

0

റഷ്യന്‍ യാത്രാ വിമാനം തകര്‍ന്നു വീണ് അപകടം. വിമാനത്തിലുണ്ടായിരുന്ന 49 യാത്രക്കാരും മരണപ്പെട്ടു. ലാന്‍ഡിങിലെ പിഴവാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. പറന്നുയരുന്നതിനിടെ എയര്‍ട്രാഫിക് കണ്‍ട്രോളുമായുള്ള വിമാനത്തിന്റെ ബന്ധം നഷ്ടമായിരുന്നു. സൈബീരിയ ആസ്ഥാനമായുള്ള അംഗാര എയര്‍ലൈന്‍സിന്റെ എഎന്‍ 24 വിമാനമാണ് തകര്‍ന്നു വീണത്. റഡാറില്‍ നിന്നും അപ്രത്യക്ഷമായ വിമാനം കണ്ടെത്താന്‍ നടത്തിയ തിരച്ചലിലാണ് അതിര്‍ത്തി പ്രദേശമായ ഫാര്‍ ഈസ്റ്റേണ്‍ മേഖലയില്‍ വിമാനം തകര്‍ന്നു വീണ് കത്തുന്ന നിലയില്‍ കണ്ടെത്തി. അമുര്‍ മേഖലയിലെ ടിന്‍ഡിയില്‍ ലാന്‍ഡിങിന് ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. രണ്ടാമത്തെ ലാന്‍ഡിങിനായി പറന്നുയര്‍ന്ന വിമാനം റഡാറില്‍ നിന്നും അപ്രത്യക്ഷമായി. പ്രാഥമിക വിവരങ്ങള്‍ പ്രകാരം കുട്ടികള്‍ ഉള്‍പ്പെടെ 43 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

ഒടിപി വേരിഫിക്കേന്‍ നിര്‍ത്തലാക്കുന്നു: ഇനി ബാങ്കിന്റെ മൊബൈല്‍ ആപ്പ് വഴി

0

യുഎഇ: ബാങ്കുകള്‍ ഡിജിറ്റല്‍ ഇടപാടുകള്‍ക്കുള്ള ഒടിപി സേവനം നിര്‍ത്തലാക്കുന്നു. എസ്എംഎസ് വഴിയും ഇമെയില്‍ വഴിയുമുള്ള ഒടിപി വേരിഫിക്കേഷന്‍ രീതിയാണ് നിര്‍ത്തലാക്കുന്നത്. പകരം ബാങ്കിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വേരിഫിക്കേഷന്‍ നടത്തുന്നതിനുള്ള സാങ്കേതിക വിദ്യ നടപ്പിലാക്കും. ഡിജിറ്റല്‍ ഇടപാടുകള്‍ കൂടുതല്‍ സൂരക്ഷിതമാക്കുന്നതിന്റെ ഭാഗമായി യുഎഇ സെന്‍ട്രല്‍ ബാങ്ക് രാജ്യത്തെ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് നാളെ മുതല്‍ എസ്എംഎസ് വഴിയും ഇമെയില്‍ വഴിയുമുള്ള ഒടിപി സേവനങ്ങള്‍ക്ക് പകരം ആപ്പ് വഴിയുള്ള പരിശോധന ഘട്ടം ഘട്ടമായി ആരംഭിക്കും. 2026 മാര്‍ച്ചോടെ പൂര്‍ണമായും ആപ്പ് അധിഷ്ഠിത ഒടിപി പരിശോധന നടത്തുന്നതിനാണ് നീക്കം. എല്ലാ ബാങ്കുകളും ആഭ്യന്തര രാജ്യാന്തര ഇടപാടുകള്‍ നടത്തുന്നതിന് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വേരിഫിക്കേഷന്‍ നടത്തുന്നതിനാണ് നിര്‍ദ്ദേശം. ഇടപാടുകള്‍ സുരക്ഷിതമാക്കുന്നതിനാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. ബാങ്കിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ഒതന്റിഫിക്കേഷന്‍ വയ ആപ്പ് എന്ന സേവനത്തിലൂടെ ഇപ്പോള്‍ ഉപയോക്താക്കള്‍ക്ക് സേവനം ലഭ്യമാക്കുന്നതായി ബാങ്ക് അധികൃതര്‍ അറിയിച്ചു. സിം സ്വാപ്പിംഗ്, ഫിഷിംഗ് പോലുള്ള പ്രവര്‍ത്തനങ്ങളിലൂടെ എസ്എംഎസ്, ഇമെയില്‍ വഴിയുള്ള ഒടിപി ഹാക്ക് ചെയ്യുന്ന രീതിയാണ് സൈബര്‍ കുറ്റവാളികള്‍ സ്വീകരിക്കുന്നത്. ഇതിന് തടയിടുന്നതിനാണ് സെന്‍ട്രല്‍ ബാങ്കിന്റെ പുതിയ നീക്കം.

ഇന്ത്യയ്ക്ക് മികച്ച തുടക്കം

0

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യക്ക് മികച്ച തുടക്കം. മാഞ്ചസ്റ്ററില്‍ ആദ്യ ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 78 റണ്‍സെടുത്തിട്ടുണ്ട് ഇന്ത്യ. യശസ്വി ജയ്സ്വാള്‍ (36), കെ എല്‍ രാഹുല്‍ (40) എന്നിവരാണ് ക്രീസില്‍. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ഒരു സുപ്രധാന നാഴികക്കല്ല് പിന്നിടാനും രാഹുലിന് സാധിച്ചു. ഇംഗ്ലണ്ടില്‍ 1000 ടെസ്റ്റ് റണ്‍സ് പൂര്‍ത്തിയാക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമായി കെ എല്‍ രാഹുല്‍. ലോര്‍ഡ്സില്‍ നടന്ന മൂന്നാം ടെസ്റ്റ് കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇംഗ്ലണ്ട് നാലാം ടെസ്റ്റിനിറങ്ങിയത്.പരിക്കേറ്റ സ്പിന്നര്‍ ഷൊയ്ബ് ബഷീറിന് പകരം ലിയാം ഡോസണ്‍ ഇംഗ്ലണ്ടിന്റെ പ്ലേയിംഗ് ഇലവനിലെത്തി. ഇന്ത്യ മൂന്ന് മാറ്റം വരുത്തി.

കരുണ്‍ നായര്‍ക്ക് പകരം സായ് സുദര്‍ശന്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ പരിക്കേറ്റ് പുറത്തായ നിതീഷ് കുമാര്‍ റെഡ്ഡിക്ക് പകരം ഷാര്‍ദ്ദുല്‍ താക്കൂറും പരിക്കുള്ള ആകാശ് ദീപിന് പകരം അന്‍ഷുല്‍ കാംബോജും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി. പരമ്പരയില്‍ തുടര്‍ച്ചയായ നാലാം ടെസ്റ്റിലാണ് ഇന്ത്യക്ക് ടോസ് നഷ്ടമാവുന്നത്. ഓള്‍ ട്രാഫോര്‍ഡില്‍ ടോസ് നേടി ബൗളിംഗ് എടുത്ത ടീം ഇതുവരെ ജയിച്ചിട്ടില്ലെന്നതാണ് ചരിത്രം.

ബ്ലാക് സാബത്ത് സ്ഥാപകന്‍ ഓസി ഒസ്‌ബോണ്‍ അന്തരിച്ചു

0


ഹെവി മെറ്റല്‍ സംഗീതശാഖയ്ക്ക് രൂപം നല്‍കിയ ആദ്യകാല ഇംഗ്ലീഷ്റോക്ക് ബാന്‍ഡുകളില്‍ ഒന്നായ ബ്ലാക്ക് സാബത്തിന്റെ ഗായകന്‍ ഓസി ഒസ്‌ബോണ്‍ അന്തരിച്ചു.എഴുപത്തിയാറ് വയസായിരുന്നു.മൂന്നാഴ്ച മുന്‍പാണ് ഓസി തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചുള്ള സംഗീത പരിപാടി സംഘടിപ്പിച്ചത്.പ്രിന്‍സ് ഓഫ് ഡാര്‍ക്‌നെസ് എന്ന പേരിലും ഓസി അറിയപ്പെട്ടിരുന്നു.ജോണ്‍ മൈക്കല്‍ ഓസി ഒസ്‌ബോള്‍ എന്നാണ് ഔദ്യോഗിക നാമം.ബെര്‍മിംഗ്ഹാമിലെ അസ്‌റ്റോണില്‍ 1948-ല്‍ ആയിരുന്നു ജനനം.1968-ല്‍ ഗിറ്റാറിസ്റ്റ് ടോണി ഇയോമിക്കും ഡ്രം കലാകാരന്‍ ബില്‍ വാര്‍ഡിനും ബേസ് ഗിറ്റാറിസ്റ്റ് ഗീസര്‍ ബട്‌ലര്‍ക്കും ഒപ്പം ആണ് ബ്ലാക് സാബത്തിന് രൂപം നല്‍കിയത്

ലോകയുടെ റിലീസ് ഓഗസ്റ്റ് ഇരുപത്തിയെട്ടിന്

0

കല്യാണി പ്രിയദര്‍ശന്‍ നസ്ലന്‍ എന്നിവര്‍ പ്രധാന വേഷങ്ങൡ എത്തുന്ന ചിത്രം ലോക ഓഗസ്റ്റ് ഇരുപത്തിയെട്ടിന് റിലീസ് ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍.ചന്ദു സലിം കുമാര്‍, അരുണ്‍ കുര്യന്‍, ശാന്തി ബാലചന്ദ്രന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.ഒന്നിലധികം ഭാഗങ്ങളില്‍ ഒരുങ്ങുന്ന ഒരു സിനിമാറ്റിക്ക് യൂണിവേഴ്സിന്റെ ആദ്യ ഭാഗമാണ് ഈ ചിത്രം.ഡൊമിനിക് അരുണ്‍ രചിച്ച് സംവിധാനം ചെയ്ത ചിത്രം വമ്പന്‍ ബജറ്റിലാണ് ഒരുക്കിയിരിക്കുന്നത്.

ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം – ജേക്സ് ബിജോയ്, എഡിറ്റര്‍ – ചമന്‍ ചാക്കോ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്-ജോം വര്‍ഗീസ്, ബിബിന്‍ പെരുമ്പള്ളി, അഡീഷണല്‍ തിരക്കഥ-ശാന്തി ബാലചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍-ബംഗ്ലാന്‍ , കലാസംവിധായകന്‍-ജിത്തു സെബാസ്റ്റ്യന്‍, മേക്കപ്പ് – റൊണക്‌സ് സേവ്യര്‍.ഒരു സൂപ്പര്‍ ഹീറോ കഥാപാത്രം ആയാണ് കല്യാണി ഈ ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്.

എയര്‍ഇന്ത്യ ദുരന്തം:മൃതദേഹം മാറി:ഒരു പെട്ടിയില്‍ 2 മൃതദേഹങ്ങള്‍

0

ഒരു ശവപെട്ടിയില്‍ രണ്ട് മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍.ഒരു കുടുംബത്തിന് ലഭിച്ചത് മറ്റാരുടെയോ മൃതദേഹാവശിഷ്ടങ്ങള്‍.അഹമ്മദാബാദ് എയര്‍ഇന്ത്യ വിമാനാപകടത്തില്‍ മരണപ്പെട്ടവരുടെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന പരാതി ഉയരുകയാണ്.മരിച്ച രണ്ട് ബ്രിട്ടീഷ് പൗരന്‍മാരുടെ കുടുംബാംഗങ്ങള്‍ ആണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്.ലണ്ടനില്‍ മൃതദേഹാവശിഷ്ടങ്ങളുടെ ഡിഎന്‍എ പരിശോധന വീണ്ടും നടത്തിയതോടെയാണ് പൊരുത്തക്കേടുകള്‍ കണ്ടെത്തിയത്.മൃതദേഹങ്ങളുടെ ഡിഎന്‍എ പരിശോധനാഫലം ബന്ധുക്കളുടേതുമായി പൊരുത്തപ്പെടുന്നില്ലാണ് പരാതി.

ഇതെ തുടര്‍ന്ന് ഒരുകുടുംബം സംസ്‌കാരചടങ്ങുകള്‍ ഉപേക്ഷിച്ചു.വിഷയത്തില്‍ യു.കെ സര്‍ക്കാര്‍ ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ നടത്തുന്ന കൂടിക്കാഴ്ച്ചയില്‍ ഈ വിഷയവും ഉന്നയിച്ചേക്കും.മരണപ്പെട്ടവരുടെ അന്തസിനെ മാനിച്ചുകൊണ്ടാണ് മുഴുവന്‍ മൃതദേഹങ്ങളും കൈകാര്യം ചെയ്തതെന്നും എന്തെങ്കിലും ആശങ്കകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ പരിഹരിക്കും എന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി അറിയിച്ചു.

ദുബൈയില്‍ ട്രാഫിക് പിഴ അടയ്ക്കാതെ ഇനി വീസ പുതുക്കില്ല

0

ദുബൈയില്‍ ട്രാഫിക് പിഴ ലഭിച്ചിട്ടുണ്ടെങ്കില്‍ അത് അടച്ചുതീര്‍ക്കാതെ ഇനി വീസ പുതുക്കില്ല.ദുബൈ ജിഡിആര്‍എഫ്എ ആണ് പുതിയ നിബന്ധന സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരിക്കുന്നത്.പുതിയ വീസ അനുവദിക്കുന്നതിനും നിബന്ധന ബാധകമാണ്.ഗതാഗതനിയമലംഘനത്തിന് ലഭിച്ച പിഴകളെ വീസ നടപടിക്രമങ്ങളുമായി ബന്ധിപ്പിക്കുകയാണ് ദുബൈ.പരീക്ഷണാടിസ്ഥാനത്തില്‍ ആണ് പുതിയ നിബന്ധന നടപ്പാക്കുന്നത്.ഇത്തരത്തിലുള്‌ല ആയിരക്കണക്കിന് കേസുകള്‍ പഠിച്ച് ഉപഭോകൃത സൗഹൃമായിട്ടാണ് പുതിയ രീതി നടപ്പാക്കുന്നത്.വലിയ തുകയാണ് പിഴക്കുടിശിക എങ്കില്‍ തവണകളായി അത് അടയ്ക്കാം.

ഗതാഗതനിയമങ്ങള്‍ പാലിക്കുന്നതിനും പിഴക്കുടിശിഖ തീര്‍പ്പാക്കുന്നതിന് താമസക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനും ആണ് പുതിയ നിബന്ധന എന്നും ദുബൈ ഇമിഗ്രേഷന്‍ അറിയിച്ചു.ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിന് വേണ്ടിയല്ല മറിച്ച് എല്ലാവരും നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ശ്രമം എന്ന് ജിഡിആര്‍എഫ്എ മേധാവി ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റി പറഞ്ഞു.രാജ്യത്തെ ബഹുമാനിച്ച്,നിയമങ്ങള്‍ പാലിച്ച് ജീവിക്കണം എന്നും ഇമിഗ്രേഷന്‍ മേധാവി പറഞ്ഞു.

അബുദബിയില്‍ അനധികൃത പാര്‍ട്ടീഷനുകള്‍ക്കെതിരെ കര്‍ശന നടപടി

0

അബുദബിയില്‍ അനധികൃത പാര്‍ട്ടീഷനുകള്‍ക്കെതിരെ കര്‍ശന നടപടിയുമായി മുനിസിപ്പാലിറ്റി ഗതാഗത വകുപ്പ്. വില്ലകളില്‍ പരിശോധന ആരംഭിച്ചു. കുറഞ്ഞ വാടക നിരക്കില്‍ താമസ സൗകര്യം ഒരുക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കുകയാണ് മുനിസിപ്പാലിറ്റി.

വില്ലകളിലും ഫ്‌ളാറ്റുകളിലും നിയമവിരുദ്ധമായ പാര്‍ട്ടീഷന്‍ റൂമുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയാണ് അബുദബി മുനിസിപ്പാലിറ്റി ഗതാഗത വകുപ്പ്. എമിറേറ്റിലുടനീളമുള്ള താമസ കേന്ദ്രങ്ങളില്‍ മുനിസിപ്പാലിറ്റിയുടെ പ്രത്യേക സംഘം പരിശോധ ആരംഭിച്ചു. നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. താമസ കേന്ദ്രങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയും നഗര സൗന്ദ്യം കാത്തു സംരക്ഷിക്കുന്നതിനുമാണ് മുനിസിപ്പാലിറ്റിയുടെ നടപടി. നേരത്തെ കെട്ടിടങ്ങളില്‍ അനുവദനീയമായ പരിധിയില്‍ കൂടുതല്‍ ആളുകളെ താമസിപ്പിക്കുന്നതിനെതിരെ മുനിസിപ്പാലിറ്റി ഗതാഗത വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതേസമയം കുറഞ്ഞ വരുമാനക്കാരായ ആളുകള്‍ക്ക് താങ്ങാന്‍ കഴിയുന്ന തരത്തിലുള്ള താമസ സൗകര്യങ്ങള്‍ ഒരുക്കുന്നതിനാണ് തീരുമാനം. അബുദബിയിലെ ജനസംഖ്യ ഉയരുന്നതിനാല്‍ ഗുണമേന്മയുള്ളതും താങ്ങാവുന്ന വാടകയിലുള്ളതുമായ താമസ സ്ഥലങ്ങള്‍ ഒരുക്കുകയാണ് മുനിസിപ്പാലിറ്റി, ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ്. നിലവില്‍ സ്റ്റുഡിയോകളും വലിയ അപ്പാര്‍ട്ട്‌മെന്റുകളും ന്യായമയ വാടകയ്ക്ക് ലഭ്യമാക്കുന്നതിനുള്ള പദ്ധതിയും ആരംഭിച്ചിട്ടുണ്ട്.


ഒന്നാം റാങ്ക് നിലനിര്‍ത്തി സ്മതി മന്ഥന

0

വനിതാ ക്രിക്കറ്റില്‍ പുതിയ ഐസിസി ഏകദിന റാങ്കില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യന്‍ താരം സ്മൃതി മന്ഥന.ദക്ഷിണഫ്രിക്കയുടെ ലോറ വോള്‍വാര്‍ട്ടാണ് രണ്ടാം സ്ഥാനത്ത്.