Saturday, April 4, 2026
Home Blog Page 48

ദുബൈയില്‍ പള്ളികള്‍ക്ക് സമീപം 24 മണിക്കൂര്‍ പെയ്ഡ് പാര്‍ക്കിംഗ്‌

0

ദുബൈയില്‍ പള്ളികള്‍ക്ക് ചുറ്റുമുള്ള സ്ഥലങ്ങളില്‍ ഇരുപത്തിനാല് മണിക്കൂറും പാര്‍ക്കിംഗ് ഫീസ് ഈടാക്കാന്‍ തീരുമാനം. പ്രാര്‍ത്ഥനാ സമയങ്ങളില്‍ ഒരു മണിക്കൂര്‍ സൗജന്യ പാര്‍ക്കിംഗ് അനുവദിക്കും. പാര്‍ക്കിന്‍ കമ്പനിയാണ് പുതിയ പാര്‍ക്കിംഗ് ഫീസ് ഏര്‍പ്പെടുത്തുന്നത്.പള്ളികള്‍ക്ക് ചുറ്റുമുള്ള സ്ഥലങ്ങളെ സ്റ്റാന്‍ഡേര്‍ പാര്‍ക്കിംഗ് സോണ്‍ എം എന്ന പേരിലും, പ്രീമിയം പാര്‍ക്കിംഗ് സോണ്‍ എംപി എന്ന പേരിലും രണ്ടായി തിരിച്ചാണ് പണം ഈടാക്കുക. ആഴ്ചയില്‍ ഏഴ് ദിവസവും ഇരുപത്തിനാല് മണിക്കൂറും പാര്‍ക്കിംഗിന് പണം നല്‍കണം. ദുബൈയിലെ പാര്‍ക്കിംഗ് സേവനങ്ങള്‍ നിയന്ത്രിക്കുന്ന പാര്‍ക്കിന്‍ കമ്പനിയാണ് പുതിയ പാര്‍ക്കിംഗ് ഫീസ് ഏര്‍പ്പെടുത്തുന്നത്.

നാളെ പുതിയ പാര്‍ക്കിംഗ് ഫീസ് പ്രാബല്യത്തിലാകുമെന്ന് പാര്‍ക്കിന്‍ കമ്പനി അറിയിച്ചു. എം സോണില്‍ അര മണിക്കൂറിന് 2 ദിര്‍ഹവും, ഒരു മണിക്കൂറിന് 4 ദിര്‍ഹവുമാണ് നിരക്ക്. എംപി സോണില്‍ സാധാരണ സമയങ്ങളില്‍ അര മണിക്കൂറിന് 2 ദിര്‍ഹവും ഒരു മണിക്കൂറിന് 4 ദിര്‍ഹവുമാണ് നിരക്ക്. തിരക്കേറിയ സമയങ്ങളില്‍ എംപി സോണില്‍ അര മണിക്കൂറിന് 3 ദിര്‍ഹവും ഒരു മണിക്കൂറിന് 6 ദിര്‍ഹവും നല്‍കണം. പ്രാര്‍ത്ഥനാ സമയങ്ങളില്‍, പള്ളിയില്‍ എത്തുന്ന വിശ്വാസികള്‍ക്ക് ഒരു മണിക്കൂര്‍ സൗജന്യ പാര്‍ക്കിംഗ് അനുവദിക്കും. എമിറേറ്റില്‍ 59 പള്ളികള്‍ക്ക് സമീപം 2100 പാര്‍ക്കിംഗ് സ്ഥലങ്ങളിലാണ് പുതിയ പാര്‍ക്കിംഗ് ഫീസ് ഈടാക്കുന്നത്. പാര്‍ക്കിംഗ് സ്ഥലങ്ങളുടെ ദുരുപയോഗം കുറക്കുന്നതിനാണ് തീരുമാനമെന്ന് പാര്‍ക്കിന്‍ കമ്പനി അറിയിച്ചു.


യുഎഇയില്‍ ഇന്ധനവില വര്‍ദ്ധിപ്പിച്ചു

0

യുഎഇയില്‍ ഓഗസ്റ്റ് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു. പെട്രോള്‍ ലിറ്ററിന് ഒരു ഫില്‍സ് കുറച്ചു. ഡീസല്‍ ലിറ്ററിന് പതിനഞ്ച് ഫില്‍സ് വര്‍ദ്ധിപ്പിച്ചു. പുതുക്കിയ വില ഇന്ന് അര്‍ദ്ധരാത്രി പ്രാബല്യത്തില്‍ വരും.യുഎഇ ഊര്‍ജ്ജമന്ത്രാലത്തിനു കീഴിലെ ഇന്ധനവില നിര്‍ണയ സമിതിയാണ് ഓഗസ്റ്റ് മാസത്തെ പുതുക്കിയ ഇന്ധനവില പ്രഖ്യാപിച്ചത്. സൂപ്പര്‍ 98 പെട്രോളിന് 2 ദിര്‍ഹം 69 ഫില്‍സാണ് ഓഗസ്റ്റ് മാസത്തെ പുതുക്കിയ വില.

ജൂലൈ മാസം ഇത് 2 ദിര്‍ഹം 70 ഫില്‍സായിരുന്നു. സ്‌പെഷ്യല്‍ 95 പെട്രോളിന് 2 ദിര്‍ഹം 58 ഫില്‍സില്‍ നിന്നും 2 ദിര്‍ഹം 57 ഫില്‍സായി വില കുറഞ്ഞു. ഇ പ്ലസ് 91 പെട്രോളിന് 2 ദിര്‍ഹം 50 ഫില്‍സാണ് ഓഗസ്റ്റ് മാസത്തെ വില. ജൂലൈയില്‍ ഇത് 2 ദിര്‍ഹം 51 ഫില്‍സായിരുന്നു. ഡീസലിന് 2 ദിര്‍ഹം 63 ഫില്‍സില്‍ നിന്നും 13 ദിര്‍ഹം വര്‍ദ്ധിച്ച് 2 ദിര്‍ഹം 78 ഫില്‍സായി. രാജ്യാനന്തരവിപണിയില്‍ അസംസ്‌കൃത എണ്ണവിലയില്‍ ഉണ്ടാകുന്ന മാറ്റമാണ് യുഎഇയിലും ഇന്ധനവിലയില്‍ പ്രതിഫലിക്കുന്നത്.

സൗദി അറേബ്യയിലെ തൊഴിലില്ലായ്മ നിരക്കില്‍ കുറവ്‌

0

സൗദി അറേബ്യയില്‍ സ്വദേശിവത്കരണനിരക്ക് ഉയര്‍ന്നു.സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന ശതമാനത്തിലേക്ക് എത്തി.ഈ വര്‍ഷം ആദ്യ പാദത്തിലെ കണക്കുകള്‍ ആണ് സൗദി മാനവവിഭവശേഷി മന്ത്രാലയം പുറത്തുവിട്ടത്.94 ശതമാനമായിട്ടാണ് സ്വദേശിവത്കര പാലനനിരക്ക് ഉയര്‍ന്നിരിക്കുന്നത്.സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 6.3 ശതമാനമായി കുറഞ്ഞു.സ്വദേശിവ്തകരണം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വ്യാപക പരിശോധനയാണ് രാജ്യവ്യാപകമായി കഴിഞ്ഞ ആറ് മാസങ്ങള്‍ക്കിടയില്‍ നടത്തിയത്.

രണ്ടുലക്ഷം പരിശോധനകള്‍ ആണ് ലക്ഷ്യമിട്ടത്. എന്നാല്‍ അത് നാല് ലക്ഷത്തിലേക്ക് എത്തി.വിവിധ സ്ഥാപനങ്ങളിലായി 115000 നിയമലംഘനങ്ങള്‍ ആണ് കണ്ടെത്തിയത്.നാല്‍പ്പത്തിയാറായിരം സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പും നല്‍കി.പരിശോധനകള്‍ക്ക് ഒപ്പം തന്നെ പരിശീലന പരിപാടികളും സെമിനാറുകളും മാനവവിഭവശേഷി മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്നുണ്ട്.

കുവൈത്ത് കനത്ത ചൂടുകാലത്തേക്ക്

0

കുവൈത്ത് കനത്ത ചൂടിയിലേക്ക്. വേനല്‍ക്കാലത്തെ കഠിന ചൂട് അനുഭവപ്പെടുന്ന മിര്‍സാം സീസണിലേക്ക് രാജ്യം കടന്നതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. നിലവില്‍ 50 ഡിഗ്രി സെല്‍ഷ്യസിനടുത്താണ് രാജ്യത്ത് താപനില.വേനലിന്റെ പുതിയ കാലഘട്ടത്തിലേക്ക് കടന്നതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 13 ദിവസം നീണ്ടു നില്‍ക്കുന്ന മിര്‍സാം സീസണിനാണ് ഇന്ന് തുടക്കമായത്. ഈ ദിവസങ്ങളില്‍ രാജ്യത്ത് ഏറ്റവും ഉയര്‍ന്ന താപനില അനുഭവപ്പെടും. വേനല്‍ക്കാലത്തിന്റെ അവസാനമായാണ് ഈ കാലഘട്ടം കണക്കാക്കുന്നത്. പകലിന്റെ ദൈര്‍ഘ്യം 13 മണിക്കൂറും 30 മിനിറ്റും വരെ നീളും.

രാത്രി 11 മണിക്കൂറും 30 മിനിറ്റായി ചുരുങ്ങും. കനത്ത ചൂടിനൊപ്പം കാറ്റും അനുഭവപ്പെടുന്നുണ്ട്. കുവൈത്തില്‍ ഈന്തപ്പഴങ്ങളുടെ വിളവെടുപ്പിനുള്ള കാലഘട്ടമാണിത്. പതിമൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന മിര്‍സാം സീസണ്‍ അവസാനിക്കുന്നതോടെ താപനില കുറഞ്ഞു തുടങ്ങും. സെപ്റ്റംബറില്‍ അന്തരീക്ഷ താപനില കുറഞ്ഞു തുടങ്ങും. ഒക്ടോബറിലും നവംബര്‍ പകുതി വരെയും രാജ്യത്ത് മിത ശീതോഷ്ണ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. നവംബറോടെ തണുപ്പ് കാലം ആരംഭിക്കും. ഡിസംബറില്‍ കടുത്ത് തണുപ്പി്‌ലേക്ക് രാജ്യം പ്രവേശിക്കും.

പഹല്‍ഗാം ആക്രമണം:മൂന്ന് ഭീകരരെ വധിച്ചെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ

0

പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കെടുത്ത മൂന്ന് ഭീകരരെ വധിച്ചെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ.പാര്‍ലമെന്റില്‍ ആണ് ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന.പാക് അധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യ തകര്‍ത്തെന്നും അമിത് ഷാ പറഞ്ഞു.
ഓപ്പറേഷന്‍ മഹാദേവിലൂടെ മൂന്ന് ഭീകരരെ വധിച്ചെന്ന് ലോക്‌സഭയില്‍ ആണ് അമിത് ഷാ വ്യക്തമാക്കിയത്.ഓപ്പറേഷന്‍ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ മറുപടി പറയുകയായിരുന്നു അമിത് ഷാ. പഹല്‍ഗാമില്‍ നിരപരാധികളെ വധിച്ച മൂന്ന് ഭീകരരെയാണ് ഓപ്പറേഷന്‍ മഹാദേവിലൂടെ സൈന്യം കൊലപ്പെടുത്തിയത്.കൊല്ലപ്പെട്ട ഭീകരരുടെ കയ്യിലുണ്ടായിരുന്നത് പഹല്‍ഗാമില്‍ ഉപയോഗിച്ച ആയുധങ്ങളെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞു.ഭീകരരില്‍ നിന്ന് പിടിച്ച ആയുധങ്ങള്‍ ഇന്നലെ അര്‍ദ്ധരാത്രി പ്രത്യേക വിമാനത്തില്‍ ഛണ്ഡിഗഡിലെ ലാബിലെത്തി പരിശോധിച്ചുവെന്നും അമിത് ഷാ പറഞ്ഞു.

ഭീകരരെ വധിച്ച നടപടിയില്‍ സുരക്ഷാ സേനകളെയും ജമ്മു കശ്മീര്‍ പൊലീസിനെയും രഹസ്യാന്വേഷണ ഏജന്‍സികളെയും അമിത് ഷാ അഭിനന്ദിച്ചു.പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ തകര്‍ത്തുവെന്നും അമിത് ഷാ പറഞ്ഞു. പഹല്‍ഗാമിലെ ആക്രമണത്തിനുശേഷം ഭീകരര്‍ സ്ഥിരം നിരീക്ഷണത്തില്‍ ഉണ്ടായിരുന്നു. മെയ് 22ന് ഇവരെക്കുറിച്ച് സൂചന ലഭിച്ചിരുന്നു. അന്നു തുടങ്ങിയ ഓപ്പറേഷനാണ് ഭീകരരെ വധിക്കുന്നതിലേക്ക് നയിച്ചത്. ഭീകരരെ സഹായിച്ചവരെ നേരത്തെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ ഈ ഭീകരരെ തിരിച്ചറിഞ്ഞു എന്നും അമിത് ഷാ പറഞ്ഞു.

യുഎഇ ബാങ്കുകളുടെ ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡ് ഫീ വര്‍ദ്ധിപ്പിക്കുന്നു

0

യുഎഇ ബാങ്കുകളുടെ ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകളുടെ ഫീസ് വര്‍ദ്ധിപ്പിക്കുന്നു.രാജ്യത്തിന് പുറത്ത് നടത്തുന്ന ഇടപാടുകള്‍ക്കാണ് നിരക്ക് വര്‍ദ്ധിപ്പിക്കുന്നത്.സെപ്റ്റംബര്‍ ഇരുപത്തിരണ്ടിന് നിരക്ക് വര്‍ദ്ധന പ്രാബല്യത്തില്‍ വരും.യുഎഇ ബാങ്കുകളുടെയോ മറ്റ് ധനകാര്യസ്ഥാപനങ്ങളോ അനുവദിച്ചിട്ടുള്ള ്ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകള്‍ വിദേശരാജ്യങ്ങളില്‍ ഉപയോഗിക്കുന്നതിനുള്ള നിരക്കിലാണ് വര്‍ദ്ധന.3.14 ശതമാനമായിട്ടാണ് നിരക്ക് വര്‍ദ്ധിപ്പിക്കുന്നത്.

നിലവില്‍ 2.09 ശതമാനം ഈ നിരക്ക്.വിദേശങ്ങളില്‍ നടത്തുന്ന ഹോട്ടല്‍ ബുക്കിംഗ്,ബില്‍ പേയ്‌മെന്റുകള്‍,എടിഎമ്മുകളില്‍ നിന്നും പണം പിന്‍വലിക്കല്‍ എന്നിവയ്ക്ക് എല്ലാം 3.14 ശതമാനം ഫീസ് നല്‍കേണ്ടിവരും.രാജ്യാന്തര ഇടപാടുകള്‍ക്ക് ഈടാക്കുന്ന ഫീസ് കൂടും എന്ന് ബാങ്കുകള്‍ ഉപയോക്താക്കളെ അറിയിച്ച് തുടങ്ങിയിട്ടുണ്ട്.അവധിക്ക് നാട്ടിലെത്തുമ്പോള്‍ യുഎഇയിലെ ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്ന മലയാളികള്‍ക്കും സെപ്റ്റംബര്‍ ഇരുപത്തിരണ്ട് മുതല്‍ കൂടിയ നിരക്കുകള്‍ നല്‍കേണ്ടിവരും.

ദുബൈ വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണം കൂടി

0

ദുബൈ രാജ്യാന്തരവിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വീണ്ടും വര്‍ദ്ധന.പ്രതിദിനം രണ്ടര ലക്ഷം യാത്രക്കാരാണ് സഞ്ചരിക്കുന്നത്.107 രാജ്യങ്ങളിലേക്കാണ് നിലവില്‍ സര്‍വീസുകള്‍.ഈ വര്‍ഷം ആദ്യ പകുതിയില്‍ 2.3 ശതമാനം ആണ് യാത്രക്കാരുടെ എണ്ണത്തിലെ വര്‍ദ്ധന.46 ദശലക്ഷം യാത്രക്കാര്‍ ഇക്കാലയളവില്‍ ദുബൈ വഴി സഞ്ചരിച്ചു.ഈ വര്‍ഷം രണ്ടാം പാദത്തില്‍ മാത്രം 22.5 ദശലക്ഷമായിരുന്നു യാത്രക്കാരുടെ എണ്ണം.പ്രതിമാസം ശരാശരി എഴുപത്തിയേഴ് ലക്ഷം യാത്രക്കാര്‍ ദുബൈ വഴി സഞ്ചരിക്കുന്നുണ്ട്.ജനുവരിയില്‍ എണ്‍പത്തിയഞ്ച് ലക്ഷം യാത്രക്കാരും ഏപ്രിലില്‍ എണ്‍പത് ലക്ഷം യാത്രക്കാരും ദുബൈ വഴി സഞ്ചരിച്ചു.ഇന്ത്യയിലേക്ക് ദുബൈയില്‍ നിന്നും കൂടുതല്‍ യാത്രക്കാര്‍.

അന്‍പത്തിയൊന്‍പത് ലക്ഷം പേരാണ് ഇന്ത്യയ്ക്കും ദുബൈയ്ക്കും ഇടയില്‍ ഈ വര്‍ഷം ആദ്യ പകുതിയില്‍ സഞ്ചരിച്ചത്.യാത്രക്കാരുടെ എണ്ണത്തില്‍ സൗദി അറേബ്യ രണ്ടാം സ്ഥാനത്തും യുകെ മൂന്നാം സ്ഥാനത്തും ആണ്.ഈ വര്‍ഷം ദുബൈ വഴി സഞ്ചരിക്കുന്ന യാത്രക്കാരുടെ എണ്ണം തൊണ്ണുറ്റിയാറ് ദശലക്ഷമായി ഉയരും എന്നാണ് പ്രതീക്ഷിക്കുന്നത്.ദുബൈയില്‍ നിന്നും നിലവില്‍ 269 കേന്ദ്രങ്ങളിലേക്കാണ് വിമാനസര്‍വീസുകള്‍.92 എയര്‍ലൈനുകള്‍ ദുബൈയില്‍ നിന്നും സര്‍വീസുകള്‍ നടത്തുന്നുണ്ട്.

കേരളത്തില്‍ 5 ദിവസം മഴ തുടരും എന്ന് കാലാവസ്ഥാ കേന്ദ്രം

കേരളത്തില്‍ കനത്ത മഴ തുടരുന്നു. നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. വിവിധ നദികളിലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കി.സംസ്ഥാനത്ത് അതിശക്തമായ കാറ്റും മഴയും തുടരുകയാണ്. വരുന്ന 5 ദിവസം അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. കോഴിക്കോട്, വയനാട്,കണ്ണൂര്‍,കാസര്‍ഗോഡ് ജില്ലകളില്‍ ഇന്നും കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളില്‍ നാളെയും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തീരപ്രദേശത്ത് താമസിക്കുന്നവരും മലയോര മേഖലകളില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കണം.

ഉയര്‍ന്ന തിരമാലയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അപകടകരമായ രീതിയില്‍ ജലനിരപ്പ് ഉയരാനും സാധ്യതയുള്ളതിനാല്‍ ചില നദികളില്‍ ജലസേചന വകുപ്പ് ഓറഞ്ച് മഞ്ഞ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. മുന്നറിയിപ്പ് ലഭിച്ച നദികളുടെ തീരത്ത് താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. യാതൊരു കാരണവശാലും നദികളിലിറങ്ങാനോ നദി മുറിച്ചുകടക്കാനോ പാടില്ലെന്നും നിര്‍ദേശം.

ഒമാനില്‍ ട്രാഫിക് നിയമലംഘനങ്ങള്‍ പിടികൂടാന്‍ എ.ഐ ക്യാമറകള്‍

0

ഒമാനില്‍ ഗതാഗതനിരീക്ഷണത്തിന് എ.ഐ ക്യാമറകള്‍ വ്യാപിപ്പിക്കുന്നു.ട്രാഫിക് കൂടുതല്‍ ഉള്ള പ്രദേശങ്ങളിലാണ് ക്യാമറകള്‍ സ്ഥാപിക്കുന്നതെന്നും ഒമാന്‍ പൊലീസ് വ്യക്തമാക്കുന്നുണ്ട്.ഡ്രൈവര്‍മാരുടെ പെരുമാറ്റങ്ങള്‍ നിരീക്ഷിക്കുന്നതിനും ഗതാഗതനിയമലംഘനങ്ങള്‍ക്ക് കുറയ്ക്കുന്നതിനും ആണ് നിരത്തുകളില്‍ എ.ഐ ക്യാമറകള്‍ വ്യാപകമാക്കുന്നതെന്ന് റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി.പ്രധാനനിരത്തുകളിലും ഇന്റര്‍സെക്ഷനുകളിലും എല്ലാം ക്യാമറകള്‍ സ്ഥാപിക്കും. നഗര-ഗ്രാമ വ്യത്യാസമില്ലാതെ റോഡുകളില്‍ എ.ഐ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.

അമിതവേഗത,റെഡ് സിഗ്നല്‍ ലംഘനങ്ങള്‍,സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍,മൊബൈല്‍ ഫോണ്‍ ഉപയോഗം തുടങ്ങിയ നിയമലംഘനങ്ങള്‍ എ.ഐ റഡാറുകളില്‍ പതിയും.ഡെലിവറി വാഹനങ്ങളുടെ നിയമലംഘനങ്ങളും ഇ-സ്‌കൂട്ടര്‍ നിയമലംഘനങ്ങളും എ.ഐ ക്യാമറകള്‍ നിരീക്ഷിക്കും എന്നും ട്രാഫിക് വിഭാഗം അറിയിച്ചു.ഡ്രൈവിംഗിനിടയിലുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം ആണ് വാഹനപകടങ്ങളില്‍ കൂടുതലിനും കാരണം എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നതെന്നും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

പത്തൊന്‍പതിനായിരം വിദേശികളെ നാടുകടത്തി കുവൈത്ത്‌

0

നിയമലംഘനങ്ങള്‍ക്ക് പിടിയിലായ പത്തൊന്‍പതിനായിരം വിദേശികളെ ഈ വര്‍ഷം നാടുകടത്തിയെന്ന് കുവൈത്ത് ആഭ്യന്തരമന്ത്രാലയം.നിയമലംഘകരെ പിടികൂടുന്നതിനായി രാജ്യത്ത് വ്യാപകപരിശോധനയാണ് നടക്കുന്നത്.
ഈ വര്‍ഷം ജനുവരി മുതല്‍ ജുലൈയ് അവസാനം വരെയുളള മാസങ്ങളിലായിട്ടാണ് പത്തൊന്‍പതിനായിരം വിദേശികളെ കുവൈത്ത് നാടുകടത്തിയത്.താമസ-തൊഴില്‍ നിയമലംഘനങ്ങള്‍,മറ്റ് കുറ്റകൃത്യങ്ങള്‍ എന്നിവയ്ക്ക് അറസ്റ്റിലായവരെയാണ് നാടുകടത്തിയത്.സ്‌പോണ്‍സറില്‍ നിന്നും ഒളിച്ചോടിയവര്‍,തെരുവു കച്ചവടക്കാര്‍,യാചകര്‍,ലഹരിമരുന്നും മദ്യവും ഉപയോഗിച്ചതിന് പിടിയിലായവരേയും നാടുകടത്തിയതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

താമസ-തൊഴില്‍ നിയമലംഘകരെ കണ്ടെത്തുന്നതിനായി രാജ്യത്ത് വ്യാപക പരിശോധനയാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടക്കുന്നത്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണ് പരിശോധന.പിടിയിലാകുന്നവരെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാടുകടത്തും.നാടുകടത്തപ്പെടുന്നവരെയും വിരലടയാളം രേഖപ്പെടുത്തുകയും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും.ഇത്തരക്കാര്‍ക്ക് വീണ്ടും കുവൈത്തില്‍ പ്രവേശക്കാന്‍ കഴിയില്ല.