Saturday, April 4, 2026
Home Blog Page 46

തൊഴിലവസരം സൃഷ്ടിക്കാന്‍ ഇത്തിഹാദ് റെയില്‍

0

യുഎഇയുടെ ഇത്തിഹാദ് റെയില്‍ രാജ്യത്ത് ആയിരക്കണക്കിന് തൊഴിലവസരങ്ങളും തുറക്കുമെന്ന് അധികൃതര്‍.ഇതിനകം തന്നെ ആയിരക്കണക്കിന് പേര്‍ക്ക് റെയില്‍ പദ്ധതിയുടെ ഭാഗമായി തൊഴില്‍ ലഭിച്ചു.ഇത്തിഹാദ് റെയില്‍ യുഎഇയുടെ സാമ്പത്തിക മുന്നേറ്റത്തെ ത്വരിതപ്പെടുത്തും.ചരക്ക് തീണ്ടിക്ക് പിന്നാലെ പാസഞ്ചര്‍ സര്‍വീസും ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇത്തിഹാദ് റെയില്‍.2026-ല്‍ വാണിജ്യാടിസ്ഥാനത്തില്‍ സര്‍വീസ് ആരംഭിക്കുമ്പോള്‍ രാജ്യത്ത് വിവിധ മേഖലകളില്‍ അത് വലിയ ചലനങ്ങള്‍ സൃഷ്ടിക്കും.ഇതിലൊന്നാണ് തൊഴില്‍ മേഖല.2030-ഓട് കൂടി ഒന്‍പതിനായിരത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും എന്നാണ് ഇത്തിഹാദ് റെയില്‍ വ്യക്തമാക്കുന്നത്.എഞ്ചിനിയറിംഗ്,നിര്‍മ്മാണം,ട്രെയിന്‍ ഓപ്പറേഷന്‍സ്, ലോജിസ്റ്റിക്‌സ്,മെയിന്റനന്‍സ് തുടങ്ങിയ മേഖലകളില്‍ തൊഴിലവസരങ്ങള്‍ തുറക്കും.നിര്‍മ്മാണ ഘട്ടത്തില്‍ തന്നെ ഇത്തിഹാദ് റെയില്‍ നൂറുകണക്കിന് പേര്‍ക്ക് തൊഴില്‍ നല്‍കി.

ഇത്തിഹാദ് റെയില്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ ആക്കം കൂട്ടും.ഇതും തൊഴിലവസരങ്ങള്‍ തുറക്കുന്നതിന് കാരണമാകും എന്ന് ഇത്തിഹാദ് റെയില്‍ അറിയിച്ചു.2030-ഓടെ പ്രതിവര്‍ഷം 350 കോടി ദിര്‍ഹത്തിന്റെ സംഭാവന സമ്പദ്ഘടനയിലേക്ക് നല്‍കുന്നതിന് ഇത്തിഹാദ് റെയിലിന് കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്.ഭാവിയില്‍ യുഎഇയുടെ ജിഡിപിയിലേക്ക് 14500 കോടി ദിര്‍ഹത്തിന്റെ വരെ സംഭാവന നല്‍കും എന്നാണ് കണക്കുകൂട്ടുന്നത്.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷം

0

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതിയില്‍ നാനൂറിലധികം മരണങ്ങള്‍.നൂറുകണക്കിന് വീടുകള്‍ തകര്‍ന്നു.ഈ വാരാന്ത്യം വരെ മഴ തുടരും എന്നാണ് കാലാവസ്ഥാ പ്രവചനം.ഉത്തര്‍പ്രദേശില്‍ 17 ജില്ലകളിലായി 402 ഗ്രാമങ്ങളെ ആണ് വെള്ളപ്പൊക്കം ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ സംസ്ഥാനത്ത് 12 പേരാണ് മഴക്കെടുതി മൂലം മരിച്ചത്. ഗംഗ, യമുനാ നദികള്‍ കരകവിഞ്ഞൊഴുകി. വിവിധ ജില്ലകളിലായി 85000 പേരെ വെള്ളപ്പൊക്കം നേരിട്ട് ബാധിച്ചതായാണ് സര്‍ക്കാര്‍ കണക്കുകള്‍.നാലായിരം ഹെക്ടറിലധികം കൃഷിഭൂമിയാണ് വെള്ളത്തിനടിയിലായത്.മധ്യപ്രദേശിലും മരണസംഖ്യ ഉയരുകയാണ്. ഇതുവരെ 252 പേരാണ് മഴക്കെടുതിയില്‍ മരിച്ചത്.

സംസ്ഥാനത്ത് 128 വീടുകള്‍ പൂര്‍ണമായും 2300 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഹിമാചല്‍ പ്രദേശില്‍ 179 പേരുടെ മരണമാണ് ഇതുവരെ മഴക്കെടുതി മൂലം റിപ്പോര്‍ട്ട് ചെയ്തത്. 1400 കോടി രൂപയുടെ നാശനഷ്ടം സംസ്ഥാനത്ത് ഉണ്ടായതാണ് സര്‍ക്കാര്‍ കണക്കുകള്‍.ഉത്തരാഖണ്ഡിലും കനത്ത മഴ തുടരുകയാണ്. ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. അളകനന്ദ നദി കര കവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് സമീപ പ്രദേശങ്ങളില്‍ പ്രളയ മുന്നറിയിപ്പ് നല്‍കി. ഓഗസ്റ്റ് 9 വരെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ തുടരും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

നിമിഷപ്രിയയുടെ വധശിക്ഷ ഉടന്‍ നടപ്പാക്കണം എന്ന് തലാലിന്റെ സഹോദരന്‍

യെമനില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഉടന്‍ നടപ്പാക്കണം എന്ന് കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍.പുതിയ തീയതി നിശ്ചയിക്കണം എന്നും അബ്ദുല്‍ ഫത്താഹ് മഹ്ദി ആവശ്യപ്പെട്ടു.നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചിട്ട് 15 ദിവസം പിന്നിട്ടെന്നും എത്രയും വേഗം നടപ്പിലാക്കണം എന്നാണ് അബ്ദുല്‍ ഫത്താഹ് മഹ്ദി ആവശ്യപ്പെടുന്നത്.ഇക്കാര്യം ആവശ്യപ്പെട്ട് പ്രോസിക്യൂഷന് അബ്ദുല്‍ മഹ്ദി കത്ത് നല്‍കി.ഇത് രണ്ടാം തവണയാണ് വധശിക്ഷ ഉടന്‍ നടപ്പാക്കണം എന്നാവശ്യപ്പെട്ട് കത്ത് നല്‍കുന്നത്.നിമിഷപ്രിയയുടെ ശിക്ഷ നടപ്പാക്കുന്നതില്‍ ഇനി ഒരു ചര്‍ച്ചക്കില്ലെന്നും കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ പറഞ്ഞു.

മധ്യസ്ഥ ശ്രമങ്ങള്‍ക്കോ ചര്‍ച്ചകള്‍ക്കോ ഉള്ള എല്ലാ ശ്രമങ്ങളെയും തള്ളുന്നുവെന്നും കത്തില്‍ പറയുന്നു. അബ്ദുല്‍ ഫത്താവ് മഹ്ദി ഫെയ്‌സ്ബുക്കിലും കത്ത് പങ്കുവെച്ചിട്ടുണ്ട്. അടുത്തിടെ നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇത് നിഷേധിച്ചും അബ്ദുല്‍ ഫത്താഹ് രംഗത്തെത്തിയിരുന്നു. നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയിട്ടില്ലെന്നായിരുന്നു പ്രതികരണം.

യുഎഇയില്‍ ചൂടുകൂടുന്നു:താപനില ഉയര്‍ന്നതോടെ ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു

0

യുഎഇയില്‍ താപനില 51 ഡിഗ്രി സെല്‍ഷ്യസ് പിന്നിട്ടത്തോടെ കര്‍ശന ജാഗ്രത നിര്‍ദ്ദേശം നല്‍കി ആരോഗ്യ വിദഗ്ധര്‍. ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് മുന്നറിയിപ്പ്. സുരക്ഷാ മുന്‍ കരുതലുകള്‍ സ്വീകരിക്കണമെന്നാണ് നിര്‍ദ്ദേശം.യുഎഇയില്‍ താപനില 52 ഡിഗ്രി സെല്‍ഷ്യസിനടുത്ത് എത്തിയതോടെ കര്‍ശന ജാഗ്രതാ നിര്‍ദ്ദേശം നല്‍കുകയാണ് ആരോഗ്യ വിദഗ്ധര്‍. സൂര്യപ്രകാശം നേരിട്ട് ശരീരത്തില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. 12 മണി മുതല്‍ വൈകിട്ട് നാല് മണി വരെ പരമാവധി വീടുകളിലും ഓഫീസുകള്‍ക്കും ഉള്ളില്‍ തന്നെ കഴിയണമെന്നാണ് നിര്‍ദ്ദേശം. പകല്‍ സമയങ്ങളില്‍ പുറത്തിറങ്ങേണ്ടി വരുന്നവര്‍ സുരക്ഷാ മുന്‍ കരുതലുകള്‍ സ്വീകരിക്കണം.

സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നതു മൂലം നിര്‍ജലീകരണം. ക്ഷീണം, തലകറക്കം, ഛര്‍ദ്ദില്‍, തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും കാരണമാകും. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തണം. ലിനന്‍, കോട്ടണ്‍ പോലുള്ള കനം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കണം.കുട്ടികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, മറ്റ് രോഗങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നവര്‍, കരള്‍ വൃക്ക ഹൃദ്രോഹം തുടങ്ങിയ രോഗങ്ങളുള്ളവര്‍ എന്നിവ അതീവജാഗ്രത പുലര്‍ത്തണമെന്നാണ് നിര്‍ദ്ദേശം. ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ വൈദ്യസഹായം തേടണമെന്നും ആരോഗ്യ വിദഗ്ധര്‍ അറിയിച്ചു.

ഒമാനില്‍ വാഹനാപകടങ്ങളില്‍ 2024-ല്‍ മരിച്ചത് 586 പേര്‍

0

ഒമാനില്‍ കഴിഞ്ഞ വര്‍ഷം റോഡപകടങ്ങളില്‍ മരിച്ചത് 586 പേര്‍.ഇതില്‍ 293 പേര്‍ പ്രവാസികളാണ്.രണ്ടായിരത്തോളം പേര്‍ക്കാണ് അപകടങ്ങളില്‍ പരുക്കേറ്റത്.നാഷണല്‍ സെന്റര്‍ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആണ് ഒമാനില്‍ 2024-ല്‍ നടന്ന വാഹനാപകടങ്ങളുടെ വിശദാംസങ്ങള്‍ പുറത്തുവിട്ടത്.215 സത്രീകളും 78 പുരുഷന്‍മാരും അടക്കമാണ് 586 പേര്‍ക്ക് ജീവന്‍ നഷ്ടമായത്.മരിച്ചവരില്‍ 131 പേര്‍ കാലനടയാത്രികര്‍ ആണ്.വാഹനങ്ങള്‍ തമമ്മില്‍ കൂട്ടിയിടിച്ചാണ് കൂടുതലും അപകടങ്ങള്‍. ഇത്തരത്തിലുള്ള 806 അപകടങ്ങള്‍ ആണ് കഴിഞ്ഞ വര്‍ഷം ഒമാനില്‍ രേഖപ്പെടുത്തിയത്. വാഹനങ്ങള്‍ മറ്റ് വസ്തുക്കളില്‍ ഇടിച്ച് 338 അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കേരളത്തില്‍ നാല് ദിവസം മഴമുന്നറിയിപ്പ്

0

കേരളത്തില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത.7 ജില്ലകളില്‍ അതിശക്തമഴമുന്നറിയിപ്പ്.വരുംദിവസങ്ങളിലും മഴ തുടരും.ചക്രവാതച്ചുഴി രൂപപെട്ടതോടെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.ഇന്നുമുതല്‍ നാല് ദിവസം വിവിധ ജില്ലകളില്‍ മഴ കനക്കും.ഓഗസ്റ്റ് 5ന് അതിതീവ്ര മഴയ്ക്കുള്ള സാധ്യതയും പ്രവചിക്കുന്നുണ്ട്.സംസ്ഥാനത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മലയോരമേഖലകളിലും മണ്ണിടിച്ചില്‍ സാധ്യതാ പ്രദേശത്ത് താമസിക്കുന്നവരും ജാഗ്രത പാലിക്കണം.ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാല്‍ തീരപ്രദേശത്ത് താമസിക്കുന്നവര്‍ക്കും ജാഗ്രതാ നിര്‍ദേശം.നാളെയും വിവിധ ജില്ലകളില്‍ മഴമുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

ദുബൈയില്‍ വിനോദസഞ്ചാരികളുടെ എണ്ണം കൂടുന്നു

0

ദുബൈയിലേക്ക് എത്തുന്ന രാജ്യാന്തരവിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ദ്ധന.ഈ വര്‍ഷം ആദ്യ പകുതിയില്‍ ഒരു കോടിയോളം സന്ദര്‍ശകരാണ് എത്തിയത്.2024-നെ അപേക്ഷിച്ച് 2025-ല്‍ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ ആറ് ശതമാനം വര്‍ദ്ധനയെന്ന് ദുബൈ വാണിജ്യ-വിനോദസഞ്ചാരവകുപ്പാണ് വ്യക്തമാക്കിയത്.ഈവര്‍ഷം ജനുവരി മുതല്‍ ജൂണ്‍ മുപ്പത് വരെയുള്ള കാലയളവില്‍ 9.88 ദശലക്ഷം സന്ദര്‍ശകര്‍ ദുബൈയിലേക്ക് എത്തി.യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമിന്റെ കാഴ്ച്ചപ്പാടിന്റെ വിജയം ആണ് ഈ നേട്ടം എന്ന് ദുബൈ കിരീടവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തും പറഞ്ഞു.

ശക്തമായ പൊതു-സ്വകാര്യ പങ്കാളിത്തും ആഗോള മാര്‍ക്കറ്റിംഗ് തന്ത്രവും നേട്ടത്തിന് സഹായിച്ചു എന്നും ഷെയ്ഖ് ഹംദാന്‍ പറഞ്ഞു.തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ ദുബൈയിലേക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം കൂടുന്നുണ്ട്.വിനോദസഞ്ചാര രംഗത്തും നിന്നും ജിഡിപിയിലേക്കുള്ള സംഭാവനയും കൂടുകയാണ്.

ആയുധം ഉപേക്ഷിക്കാന്‍ തയ്യാറല്ലെന്ന് ഹമാസ് നേതൃത്വം

പലസ്തീന്‍ രാഷ്ട്രം സ്ഥാപിതമാകും വരെ ആയുധം ഉപേക്ഷിക്കില്ലെന്ന് ഹമാസ്.ഇസ്രയേലിന്റെ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം തള്ളിക്കൊണ്ടാണ് ഹമാസിന്റെ പ്രഖ്യാപനം.അതെസമയം ഗാസയില്‍ പട്ടിണി മരണങ്ങള്‍ തുടരുകയാണ്.ഗാസ വെടിനിര്‍ത്തലിന് ഇസ്രയേല്‍ മുന്നോട്ടുവെച്ച ഉപാധികളില്‍ ഒന്നായിരുന്നു ഹസാമിന്റെ നിരായുധീകരണം.ഇതിന് ഹമാസ് സന്നദ്ധത അറിയിച്ചെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പശ്ചിമേഷ്യന്‍ പ്രതിനിധി സ്്റ്റീവ് വിറ്റ്‌കോഫ്അ വകാശപ്പെട്ടിരുന്നു.ഇതിനോടാണ് ഹമാസ് നേതൃത്വത്തിന്റെ പ്രതികരണം.ജറുസലേം തലസ്ഥാനമായ സ്വതന്ത്ര പലസ്ഥീന്‍ രാഷ്ട്രം സ്ഥാപിക്കപ്പെടുന്നത് വരെ ആയുധം ഉപേക്ഷിക്കില്ലെന്നാണ് ഹമാസിന്റെ പ്രഖ്യാപനം.

സായുധ പേരാട്ടം നടത്തുന്നതിനും ചെറുത്തിനില്‍പ്പിനുമുള്ള അവകാശത്തില്‍ വിട്ടുവീഴ്ച്ചയില്ലെന്നും ഹമാസ് നേതൃത്വം അറിയിച്ചു.ഇതോട് കൂടി ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനുള്ള ചര്‍ച്ചകളും വഴി മുട്ടി.ഹമാസ് ആയുധം ഉപേക്ഷിക്കണം എന്നും ഗാസയുടെ നിയന്ത്രണം കൈമാറണം എന്ന് അറബ് രാഷ്ട്രങ്ങളും ആവശ്യപ്പെട്ടിരുന്നു.കടുത്ത ഭക്ഷ്യപ്രതിസന്ധിയാണ് ഗാസ മുനമ്പില്‍ ഇപ്പോഴും അനുഭവപ്പെടുന്നത്.ആറ് പേര്‍ കൂടി പട്ടിണിമൂലം മരണപ്പെട്ടതായി ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു.93 കുട്ടികള്‍ അടക്കം 175 പേരാണ് ഗാസയില്‍ ഇതുവരെ പട്ടിണിമൂലം മരിച്ചത്.ഭക്ഷണം കാത്ത് നിന്നും പതിനാറ് പേര്‍ അടക്കം ഇരുപത്തിരണ്ട് പേര്‍ ഇസ്രയേല്‍ ആക്രമണത്തിലും മരിച്ചു.

മണിക്കൂറുകളോളം വൈകി എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍

0

യാത്രക്കാരെ വലയ്ക്കുന്ന എയര്‍ഇന്ത്യാ എക്‌സ്പ്രസിന്റെ വിമാനവൈകല്‍ തുടര്‍ക്കഥയമാകുന്നു.അബുദബിയില്‍ ഇന്നലേയും ഇന്നുമായി രണ്ട് വിമാനങ്ങളാണ് മണിക്കൂറുകളോളം വൈകിയത്.തിരുവനന്തപുരം കോഴിക്കോട് വിമാനങ്ങള്‍ ആണ് വൈകിയത്.
ഇന്നലെ വൈകിട്ട് അഞ്ച് ഇരുപതിന് പുറപ്പെടേണ്ടതായിരുന്നു എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ ഐഎക്‌സ് 524 വിമാനം.രണ്ട് മണിക്കൂര്‍ വൈകുമെന്ന് യാത്രക്കാര്‍ക്ക് ഉച്ചയോടെ തന്നെ അറിയിപ്പ് ലഭിച്ചിരുന്നു.രാത്രി എഴുമണിയോട് കൂടി വീണ്ടും വൈകുമെന്ന് അറിയിപ്പ് കിട്ടി.സാങ്കേതിക തകരാര്‍ ആണ് വൈകലിന് കാരണമായി അധികൃതര്‍ അറിയിച്ചത്.തുടര്‍ന്ന് രാത്രി പത്തരവരെ എ.സി പ്രവര്‍ത്തിക്കാത്ത വിമാനത്തില്‍ യാത്രക്കാര്‍ക്ക് തുടരേണ്ടിവന്നു.

യാത്രക്കാരെ പിന്നീട് ടെര്‍മിനലില്‍ തിരിച്ചിറക്കി.പുലര്‍ച്ചെ ഒന്നരക്കാണ് വിമാനം തിരുവനന്തപുരത്തേക്ക് പറന്നത്.ഇന്ന് പുലര്‍ച്ചെ രണ്ടിന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം ആറരമണിക്കൂര്‍ ആണ് വൈകിയത്.സ്ത്രീകളും കുട്ടികളും അടക്കം നൂറിലധികം പേര്‍ക്ക് മണിക്കൂറുകളോളം ആണ് അബുദബി സായിദ് രാജ്യാന്തരവിമാനത്താവളത്തില്‍ കാത്തിരിക്കേണ്ടി വന്നത്.പ്രവര്‍ത്തനപരമായ തടസ്സങ്ങള്‍ മൂലമുള്ള വൈകല്‍ എന്നാണ് എയര്‍ലൈന്‍ യാത്രക്കാര്‍ക്ക് വിശദീകരണം നല്‍കിയത്.ഇന്ന് രാവിലെ ഒന്‍പതോട് കൂടിയാണ് വിമാനം തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്.

നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്ത ശരിയല്ലെന്ന് കേന്ദ്രസര്‍ക്കാര്‍

0

യെമന്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്ത ശരിയല്ലെന്ന് കേന്ദ്രവിദേശകാര്യമന്ത്രാലയം.വധശിക്ഷ ഒഴിവാക്കുന്നതിനായി ശ്രമിച്ച് വരികയാണെന്നും സര്‍ക്കാര്‍ അറിയിച്ചു.ചര്‍ച്ചകള്‍ക്കായി കാന്തപുരത്തിന്റെ പ്രതിനിധിയെ അയക്കണം എന്ന ആവശ്യവും കേന്ദ്രസര്‍ക്കാര്‍ തള്ളി.
നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്ന വിഷയത്തില്‍ സുഹൃദ് രാജ്യങ്ങളുമായി ബന്ധപ്പെട്ട് വരികയാണെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ വിശദീകരണം.വധശിക്ഷ റദാക്കിയെന്ന വാര്‍ത്തയില്‍ വാസ്തവം ഇല്ലെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പ്രതികരിച്ചു.വളരെ സങ്കീര്‍ണ്ണമായ വിഷയമാണിതെന്നും വിദേശകാര്യമന്ത്രാലയ വക്താവ് അറിയിച്ചു.നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്നാണ് കാന്തപുരം എ.പി അബൂബക്കര്‍ മുസലിയാരുടെ ഓഫീസ് കഴിഞ്ഞ ആഴ്ച അറിയിച്ചത്.എന്നാല്‍ ഇക്കാര്യത്തില്‍ നിലവില്‍ ഔദ്യോഗിക സ്ഥിരീകരണം ഇല്ല.

വിഷയത്തില്‍ തുടര്‍ചര്‍ച്ചകള്‍ക്കായി കാന്തപുരം എപി അബുബക്കര്‍ മുസലിയാരിന്റെ അടക്കം പ്രതിനിധികളെ യെമനിലേക്ക് അയക്കണം എന്ന് ആക്ഷന്‍ കൗണ്‍സില്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.ആറംഗ മധ്യസ്ഥ സംഘത്തെ അയക്കണം എന്നാണ് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടത്.ഇത് അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല.ചര്‍ച്ച കുടുംബങ്ങള്‍ക്കിടയിലാണ് നടക്കുന്നത് എന്നാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കുന്നത്.