Thursday, April 2, 2026
Home Blog Page 42

വിവിധ ലോകരാജ്യങ്ങളിലേക്ക് സഹായം എത്തിച്ച് യുഎഇ

0

ആഗോളതലത്തില്‍ യുഎഇ നടത്തുന്ന സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യരാഷ്ട്രസഭയുടെ പ്രശംസ.ഇതുവരെ പതിനായിരം കോടിയിലധികം ഡോളറിന്റെ സഹായം ആണ് യുഎഇ നല്‍കിയത്.1971-ല്‍ യുഎഇ രുപികൃതമായതിന് മുതല്‍ 2024 അവസാനം വരെയുള്ള കാലയളവില്‍ ആണ് വിവിധ ലോകരാഷ്ട്രങ്ങളിലേക്കായി യുഎഇ പതിനായിരം കോടി ഡോളറിന്റെ സഹായം എത്തിച്ചത്.206 രാജ്യങ്ങളിലായി നൂറ് കോടിയിലധികം ജനങ്ങള്‍ യുഎഇ സഹായത്തിന്റെ ഗണഭോക്താക്കളായിട്ടുണ്ടെന്നാണ് കണക്ക്.ആഗോളതലത്തില്‍ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിന് യുഎഇയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു.

മാനുഷികപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന യുഎഇ ഉദാരമനസ്‌കതയേയും പ്രതിബദ്ധതയേയും ഐക്യരാഷ്ട്രസഭ പ്രശംസിച്ചു.യുഎഇയുടെ സഹായത്തില്‍ എണ്‍പത് ശതമാനത്തിലധികവും വിവിധ രാജ്യങ്ങളില്‍ വികസനപദ്ധതികള്‍ക്കായിട്ടാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.കെടുതികളും ദുരിതങ്ങളും നേരിടുന്ന രാജ്യങ്ങളിലേക്ക് വന്‍തോതില്‍ സഹായം ആണ് യുഎഇ എത്തിക്കുന്നത്.ഗാസയിലേക്ക് ഇതുവരെ എത്തിയ ആകെ സഹായത്തില്‍ നാല്‍പ്പത് ശതമാനത്തിലധികം യുഎഇയുടെ സംഭാവനയായിരുന്നു.യെമന്‍ സുഡാന്‍ തുടങ്ങിയ രാജ്യങ്ങളലേക്കും യുഎഇ സഹായം എത്തിക്കുന്നുണ്ട്.

ഗാസ വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ അനിശ്ചിതാവസ്ഥ

0

ഗാസ വെടിനിര്‍ത്തല്‍ ശ്രമങ്ങളില്‍ വീണ്ടും അനിശ്ചിതാവസ്ഥ.മുഴുവന്‍ ബന്ദികളെയും ഒറ്റഘട്ടമായി മോചിപ്പിക്കണം എന്ന നിലപാട് ആവര്‍ത്തിക്കുകയാണ് ഇസ്രയേല്‍.ഗാസ സിറ്റി പിടിച്ചെടുക്കാനുള്ള ഐഡിഎഫ് പദ്ധതിക്ക് ഇസ്രയേല്‍ പ്രതിരോധമന്ത്രി അംഗീകാരം നല്‍കി.
ഹമാസിന്റെ നിരായുധീകരണം,മുഴുവന്‍ ബന്ദികളുടെയും മോചനം,ഭീകരപ്രവര്‍ത്തനം ഇല്ലാതാക്കല്‍,ഗാസ മുനമ്പിന്റെ സുരക്ഷാ നിയന്ത്രണം എന്നിവ നടക്കാതെ യുദ്ധം അവസാനിപ്പിക്കില്ലെന്നാണ് ബെന്യമിന്‍ നെതന്യാഹുവിന്റെ ഓഫീസ് വ്യക്തമാക്കുന്നത്.ഗാസയില്‍ ഹമാസിനും പലസത്‌നീന്‍ അതോറിട്ടിക്കും പങ്കാളിത്തമില്ലാത്ത മറ്റൊരു ഭരണനിര്‍വഹണസംവിധാനവും സ്ഥാപിതമാകണം.ഹമാസ് അംഗീകരിച്ച വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം ലഭിച്ച ശേഷവും ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ആവര്‍ത്തിക്കുന്നത് ഈ ആവശ്യങ്ങളാണ്.അറുപത് ദിവസം നീണ്ടുനില്‍ക്കുന്ന വെടിനിര്‍ത്തല്‍ കാലയളവില്‍ ഘട്ടംഘട്ടമായി ബന്ദികളെ മോചിപ്പിക്കാം എന്നാതണ് ഹമാസിന്റെ നിലപാട്.അമേരിക്ക മുന്നോട്ട് വെച്ച വെടിനിര്‍ത്തല്‍ നിര്‍ദ്ദേശത്തിലും ഇത് തന്നെയാണ് പറയുന്നത്.അതെസമയം വെടിനിര്‍ത്തല്‍ നിര്‍ദ്ദേശങ്ങളോട് ഇസ്രയേല്‍ അനുകൂലമായിട്ടാണ് പ്രതികരിക്കുന്നതെന്ന് മധ്യസ്ഥത വഹിക്കുന്ന ഖത്തര്‍ അറിയിച്ചു.ഇതിനിടയില്‍ ഗാസ സിറ്റി പിടിച്ചെടുക്കാനുള്ള നീക്കങ്ങള്‍ തുടരുകയാണ് ഇസ്രയേല്‍.ഇതിനായി പ്രതിരോധ സേന തയ്യാറാക്കിയ പദ്ധതിക്ക് പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് അംഗീകാരം നല്‍കി.

ഗാസ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം തള്ളി ഇസ്രയേല്‍?

0

ഹമാസിന്റെ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു തള്ളിയതായി റിപ്പോര്‍ട്ട്.ഗാസ സിറ്റി പിടിച്ചെടുക്കാനുള്ള നീക്കവുമായി മുന്നോട്ട് പോകാനാണ് തീരുമാനം.അറുപത് ദിവസത്തെ വെടിനിര്‍ത്തലിനുള്ള നിര്‍ദ്ദേശം ആണ് ഹമാസ് അംഗീകരിച്ചത്.

ഖത്തറും ഈജിപ്തും നടത്തിയ മധ്യസ്ഥ ചര്‍ച്ചകളിലാണ് ഹമാസ് അറുപത് ദിവസത്തെ വെടിനിര്‍ത്തലിന് അംഗീകാരം നല്‍കിയത്.പത്ത് ബന്ദികളുടെ മോചനത്തിന് പകരമായി 150 പലസ്തീന്‍ തടവുകാര്‍ക്ക് ഇസ്രയേല്‍ മോചനം നല്‍കണം എന്നുമായി നിബന്ധന.ആകെ ബന്ദികളില്‍ പകുതിപേരെ വെടിനിര്‍ത്തല്‍ കാലയളവില്‍ രണ്ടുഘട്ടമായി മോചിപ്പിക്കും.എന്നാല്‍ ഈ നിര്‍ദ്ദേശം ബെന്യമിന്‍ നെതന്യാഹു തള്ളിയതായി സ്രോതസുകളെ ഉദ്ധരിച്ച് ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ഗാസ സിറ്റി പിടിച്ചെടുക്കുന്നതിനും ജനങ്ങളെ തെക്കന്‍ ഭാഗത്തേക്ക് മാറ്റുന്നതിനുമുള്ള തീരുമാനവുമായി മുന്നോട്ട് പോകാന്‍ നെതന്യാഹു നിര്‍ദ്ദേശം നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഹാമസിന്റെ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം സംബന്ധിച്ച് ബെന്യമിന്‍ നെതന്യാഹാ പരസ്യപ്രതികരണം നടത്തിയിട്ടില്ല.മുഴുവന്‍ ബന്ദികളെ ഒറ്റഘട്ടമായി മോചിപ്പിക്കണം എന്നും ഹമാസ് ആയുധം ഉപേക്ഷിക്കണം എന്നും ആണ് ബെന്യമിന്‍ നെതന്യാഹുവിന്റെ നിലപാട്.ഗാസസ സിറ്റിയില്‍ കൂടുതല്‍ ഇടങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിക്കുയാണ് ഇസ്രയേല്‍.നഗരത്തിന്റെ ഉള്‍ഭാഗങ്ങളിലേക്ക് ടാങ്കുകള്‍ പ്രവേശിച്ചു.ഗാസസിറ്റിയാണ് ഹമാസിന്റെ അവസാനശക്തി കേന്ദ്രം എന്നാണ് ഇസ്രയേല്‍ വിശ്വസിക്കുന്നത്.

മമ്മൂട്ടിയുടെ മടങ്ങിവരവ്:പ്രതികരണവുമായി മോഹന്‍ലാല്‍

0

മമ്മൂട്ടിയുടെ ആരോഗ്യനില തൃപ്തികരമായ വാര്‍ത്തയില്‍ പ്രതികരണവുമായി മോഹന്‍ലാല്‍. ഫേസ്ബുക്കില്‍ മമ്മൂട്ടിക്ക് ഉമ്മ കൊടുക്കുന്ന ചിത്രമാണ് നടന്‍ പങ്കുവെച്ചത്. മലയാളികള്‍ ഏറെ കാത്തിരുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റായിരുന്നു മോഹന്‍ലാലിന്റേത്. നിരവധി പേരാണ് മമ്മൂട്ടിക്ക് ആശംസകള്‍ നേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവെക്കുന്നത്.പ്രാര്‍ത്ഥിച്ചവര്‍ക്കും, കൂടെ നിന്നവര്‍ക്കും ഒരുപാട് നന്ദിയെന്നാണ് മമ്മൂട്ടിയുടെ പേഴ്സണല്‍ അസിസ്റ്റന്റായ എസ് ജോര്‍ജ് കുറിച്ചത്. തൊട്ട് പിന്നാലെ മാലാ പാര്‍വതിയും മമ്മൂക്ക പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുത്തിരിക്കുന്നു എന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചു. ഇവരുടെയെല്ലാം പോസ്റ്റുകള്‍ക്ക് താഴെ സന്തോഷം പങ്കുവെച്ചുകൊണ്ട് ആരാധകര്‍ എത്തുകയാണ്.

കൊളസ്‌ട്രോള്‍ എങ്ങനെ നിയന്ത്രിക്കാം?

0

ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതിലൂടെ ഉയര്‍ന്ന കൊളസ്‌ട്രോള്‍ എല്ലായ്‌പ്പോഴും നിയന്ത്രിക്കാന്‍ കഴിയും. നിങ്ങളുടെ ദൈനംദിന ശീലങ്ങളില്‍ നല്ല മാറ്റങ്ങള്‍ വരുത്തുന്നത് കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുകയും ഹൃദയാരോഗ്യം സംരക്ഷിക്കുകയും ചെയ്യും. ഉയര്‍ന്ന കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിന് ജീവിതശൈലിയില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

ആഴ്ചയില്‍ കുറഞ്ഞത് 150 മിനിറ്റെങ്കിലും വ്യായാമം ശീലമാക്കുക. വേഗത്തിലുള്ള നടത്തം, ജോഗിംഗ്, നീന്തല്‍ അല്ലെങ്കില്‍ സൈക്ലിംഗ് എന്നിവ കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നതായി അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ വ്യക്തമാക്കുന്നു. പതിവായി വ്യായാമം ചെയ്യുന്നത് നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.ആരോഗ്യകരമായ നല്ല കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ സഹായിക്കും. ഒലിവ് ഓയില്‍, അവക്കാഡോ, നട്‌സ്, വിവിധ വിത്തുകള്‍ എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്തുക

ഓട്‌സ്, ബീന്‍സ്, പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയ ലയിക്കുന്ന നാരുകള്‍ കൊണ്ട് സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ നല്ല കൊളസ്‌ട്രോള്‍ കൂട്ടാന്‍ സഹായിക്കും.

യൂറിക് ആസിഡ് കൂടുന്നതിന്റെ ലക്ഷണങ്ങള്‍

0

ശരീരത്തില്‍ യൂറിക് ആസിഡ് അധികമാകുമ്പോള്‍ അവ സന്ധികളില്‍ അടിഞ്ഞു കൂടി പല ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. ഗൗട്ട്, വൃക്കയിലെ കല്ല് തുടങ്ങി പല പ്രശ്‌നങ്ങള്‍ക്കും ഇത് വഴിവയ്ക്കും. ഏറ്റവും സാധാരണമായ ഒന്നാണ് സന്ധിവാതം. ഇത് സന്ധികളില്‍ തീവ്രമായ വീക്കത്തിന് കാരണമാകും.

കാലക്രമേണ, യൂറിക് ആസിഡ് പരലുകള്‍ സന്ധികളെ ശാശ്വതമായി തകരാറിലാക്കും. ഇത് വൃക്കയിലെ കല്ലുകള്‍ക്കും വിട്ടുമാറാത്ത വൃക്ക രോഗങ്ങള്‍ക്കും കാരണമാകും. ഉയര്‍ന്ന യൂറിക് ആസിഡ് രക്താതിമര്‍ദ്ദം, ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം എന്നിവയുമായി അടുത്ത ബന്ധപ്പെട്ടിരിക്കുന്നു. ഇത് ഹൃദയ സംബന്ധമായ അപകടസാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു.

ഉയര്‍ന്ന യൂറിക് ആസിഡ് ഉള്ളവരില്‍ രക്താതിമര്‍ദ്ദം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഉയര്‍ന്ന യൂറിക് ആസിഡ് ഉള്ളവര്‍ക്ക് സാധാരണ അളവിലുള്ളവരെ അപേക്ഷിച്ച് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയാണെന്ന് ഡാറ്റ പറയുന്നു. കാലക്രമേണ രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നതിന് യൂറിക് ആസിഡ് കാരണമാകുന്നു. ഉയര്‍ന്ന യൂറിക് ആസിഡ് ഹൃദയാഘാതം, പക്ഷാഘാതം, ക്രമരഹിതമായ ഹൃദയ താളം എന്നിവയ്ക്കുള്ള ഉയര്‍ന്ന അപകടസാധ്യതയുമായി ഇപ്പോള്‍ ബന്ധപ്പെട്ടിരിക്കുന്നു.

എയര്‍ടെല്‍ ഉപയോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത

0

എയര്‍ടെല്‍ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് ആറ് മാസത്തേയ്ക്ക് ആപ്പിള്‍ മ്യൂസിക് സൗജന്യമായി ലഭിക്കും. നേരത്തെ പോസ്റ്റ്പെയ്ഡ്, ബ്രോഡ്ബാന്‍ഡ് യൂസര്‍മാര്‍ക്ക് മാത്രമായിരുന്നു ഈ സേവനം ഉണ്ടായിരുന്നത്. അതാണിപ്പോള്‍ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കും നല്‍കിയിരിക്കുന്നത്.എയര്‍ടെല്‍ താങ്ക്‌സ് ആപ്പിലൂടെയാണ് ഈ പ്ലാന്‍ ആക്ടിവേറ്റ് ആക്കേണ്ടത്. ആപ്പില്‍ സൈന്‍ ഇന്‍ ചെയ്ത ശേഷം ക്യൂറേറ്റഡ് ഫോര്‍ യു എന്ന സെക്ഷനിലേക്ക് പോകണം. ഐഡി ആപ്പില്‍ മ്യൂസിക് ആറ് മാസത്തേയ്ക്ക് സൗജന്യമായി ലഭിക്കുമെന്ന ഒരു ബാനര്‍ ഉണ്ടായിരിക്കും. അതില്‍ ക്ലിക് ചെയ്ത ശേഷം അവയില്‍ പറഞ്ഞിരിക്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണം. ആപ്പിള്‍ അക്കൗണ്ടിലൂടെ സൈന്‍ ഇന്‍ ചെയ്ത് പേയ്മെന്റ് രീതി സെലക്ട് ചെയ്യണം. ഇതോടെ സബ്സ്‌ക്രിപ്ഷന്‍ ആക്റ്റീവ് ആകും.

സഞ്ജു സാംസണ്‍ ഏഷ്യക്കപ്പ് വിക്കറ്റ്കീപ്പര്‍

0

ഏഷ്യാ കപ്പ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മുംബൈയിലെ ബിസിസിഐ ആസ്ഥാനത്ത് നടന്ന യോഗത്തില്‍ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറാണ് ടീം പ്രഖ്യാപിച്ചത്. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ ടീമിലിടം പിടിച്ചു.ഫിറ്റ്നസ് കടമ്പകള്‍ പാസായ ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് തന്നെയാണ് ടൂര്‍ണമെന്റില്‍ ഇന്ത്യയെ നയിക്കുക. ടെസ്റ്റ് ടീം ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ വൈസ് ക്യാപ്റ്റനായി എത്തും.ജസ്പ്രീത് ബുമ്രയും തിരിച്ചെത്തി. ശ്രേയസ് അയ്യരെ ടീമിലേക്ക് പരിഗണിക്കാത്തത് ശ്രദ്ദേയമായി. സ്പിന്നര്‍മാരായി കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ടീമിലെത്തി.

ഇംഗ്ലണ്ടില്‍ തിളങ്ങിയ വാഷിംഗ്ടണ്‍ സുന്ദറെ പരിഗണിച്ചില്ല. അര്‍ഷ്ദീപ് സിംഗിനും ജസ്പ്രീത ബുമ്രക്കുമൊപ്പം മൂന്നാം പേസറായി ഹര്‍ഷിത് റാണ ടീമിലെത്തി. പ്രസിദ്ധ് കൃഷ്ണ പുറത്തായി. പേസ് ഓള്‍ റൗണ്ടറായി ഹാര്‍ദ്ദിക് പാണ്ഡ്യയും ശിവം ദുബെയും സ്പിന്‍ ഓള്‍ റൗണ്ടറായി അക്‌സര്‍ പട്ടേലും ടീമിലുണ്ട്.

കുവൈത്തില്‍ വ്യാജമദ്യവിതരണം ചെയ്തവര്‍ക്ക് കടുത്തശിക്ഷ

0

കുവൈത്തില്‍ വ്യാജമദ്യം വിതരണം ചെയ്തവരെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷ.വിഷമദ്യം കഴിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് എതിരെയും നടപടി ഉണ്ടാകും.വിഷമദ്യദുരന്തത്തിന് പിന്നാലെ ആഭ്യന്തരമന്ത്രാലം നടത്തിയ പരിശോധനകളില്‍ എഴുപത്തിയൊന്ന് പേരാണ് പിടിയിലായത്.മദ്യനിര്‍മ്മാണ യൂണിറ്റിന്റെ നടത്തിപ്പുകാരനും പിടിയിലായിട്ടുണ്ട്.ഇരുപത്തിമൂന്ന് പേരുടെ മരണത്തിന് കാരണമായ വിഷമദ്യം ദുരന്തത്തിന് കാരണക്കാരായവര്‍ക്ക് എതിരെ കൊലക്കുറ്റം അടക്കം ചുമത്തിയേക്കും.

കടുത്ത പിഴയും ചുമത്തും.മദ്യം ഉത്പാദിപ്പിക്കുന്നതും ഉപയോഗിക്കുന്നതും കുവൈത്തില്‍ ഗുരുതര കുറ്റകൃത്യം ആണ്.വിഷമദ്യം കഴിച്ച് ചികിത്സയില്‍ കഴിയുന്ന വിദേശികള്‍ക്ക് ആരോഗ്യനില സാധാരണനിലയില്‍ എത്തുന്നതിന് പിന്നാലെ നിയമനടപടികള്‍ നേരിടേണ്ടിവരും.നിയമലംഘിച്ച് മദ്യപാനം നടത്തിയ കുറ്റത്തിന് നാടുകടത്തല്‍ ആയിരിക്കും ശിക്ഷയെന്നും പ്രദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.പിന്നീട് തിരികെ എത്താന്‍ കഴിയാത്ത വിധത്തില്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയാകും നാടുകടത്തല്‍.

ട്രംപ്-സെലന്‍സ്‌കി കൂടിക്കാഴ്ച:സമാധാന കരാറായില്ല, ചര്‍ച്ച തുടരും

0

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും യുക്രൈന്‍ പ്രസിഡന്റ് വ്‌ളോദിമിര്‍ സെലന്‍സ്‌കിയും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ നിര്‍ണായക തീരുമാനം.യുക്രൈന്‍-റഷ്യ പ്രസിഡന്റുമാര്‍ തമ്മില്‍ ഉഭയകക്ഷി ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങിയതായി ട്രംപ്.

റഷ്യ-യുക്രൈന്‍ യുദ്ധവുമായി ബന്ധപ്പെട്ട സമാധാനകരാറിന്് വൈറ്റ് ഹൗസില്‍ നടന്ന ചര്‍ച്ചയാണ് വലിയ പ്രഖ്യാപനങ്ങളൊന്നുമില്ലാതെ അവസാനിച്ചത്.കൂടിക്കാഴ്ച ഫലപ്രദമായിരുന്നു എന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു.സമാധാനത്തിലേക്കുള്ള ചുവടുവയ്‌പെന്ന് യൂറോപ്യന്‍ നേതാക്കള്‍ പറഞ്ഞു.ചര്‍ച്ചയിലെ തീരുമാനങ്ങള്‍ പുടിനെ അറിയിക്കാന്‍ ട്രംപിനെ ചുമതലപ്പെടുത്തിയതായും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.ഭൂമി വിട്ടുകൊടുക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഹരിക്കാന്‍ വീണ്ടും ചര്‍ച്ച നടത്തും.ചര്‍ച്ച റഷ്യയും യുക്രൈനും തമ്മില്‍ ആകണമെന്നും കൂടിക്കാഴ്ച രണ്ടാഴ്ചയ്ക്കുള്ളില്‍ ഉണ്ടാകുമെന്നും ട്രംപ് അറിയിച്ചു.ശേഷം റഷ്യ-യുക്രൈന്‍-യുഎസ് ത്രികക്ഷി സമ്മേളനം നടത്താനും തീരുമാനിച്ചു.അതോടൊപ്പം യുക്രൈന് ഭാവിയില്‍ സുരക്ഷ നല്‍കാന്‍ ചര്‍ച്ചയില്‍ തീരുമാനമായി.

യൂറോപ്യന്‍ രാജ്യങ്ങളും യുഎസും ഇതില്‍ പങ്കുവഹിക്കും.ചര്‍ച്ചയ്ക്കിടെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി ട്രംപ് ഫോണില്‍ സംസാരിച്ചു.റഷ്യ യുക്രൈന്‍ നേര്‍ക്കുനേര്‍ ചര്‍ച്ചയ്ക്ക് പുടിന്‍ സമ്മതിച്ചതായും നേതാക്കള്‍ വ്യക്തമാക്കി