Monday, March 30, 2026
Home Blog Page 4

ദുബായിലെ ജുമൈറ ബീച്ചില്‍ പുതിയ ബീച്ച് ലൈബ്രറി തുറന്നു

0

ദുബായിലെ ജുമൈറ ബീച്ചില്‍ പുതിയ ബീച്ച് ലൈബ്രറി തുറന്നു. ബീച്ച് ആസ്വദിക്കുന്നതിനൊപ്പം ഇനി മികച്ച പുസ്തകങ്ങളും ജുമൈറ 2 വിലെ ലൈബ്രറിയില്‍ സൗജന്യമായി വായിക്കാം. നേരത്തെ കൈറ്റ് ബീച്ച് ഉള്‍പ്പടെ പല ബീച്ചുകളിലും ലൈബ്രറികള്‍ തുറന്നിരുന്നു.

പ്രശസ്ത സാഹിത്യ കൃതികള്‍ മുതല്‍ കുട്ടികളുടെ കഥകള്‍ വരെ അറബി, ഇംഗ്ലീഷ് ഭാഷകളിലുള്ള പുസ്തകങ്ങളുടെ വലിയ ശേഖരമാണ് ലൈബ്രറിയില്‍ ഒരുക്കിയിട്ടുള്ളത്. മാര്‍ച്ച് യു.എ.ഇയുടെ ഔദ്യോഗിക വായന മാസമാണ്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും വായനയുടെയും അറിവിന്റെയും സുസ്ഥിരമായ സംസ്‌കാരം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ 2016ല്‍ ആണ് യു.എ.ഇ മന്ത്രിസഭ വായന സംരംഭ വര്‍ഷം പ്രഖ്യാപിച്ചത്. നേരത്തെ കൈറ്റ് ബീച്ചില്‍ ലൈബ്രറി പദ്ധതിക്ക് തുടക്കമിട്ടിരുന്നു. അടുത്ത ഘട്ടം ദുബൈയില്‍ എട്ട് ബീച്ച് ലൈബ്രറികള്‍ കൂടി സ്ഥാപിക്കാനാണ് അധികൃതരുടെ പദ്ധതി. ദുബായ് മുനിസിപ്പാലിറ്റിയുടേതാണ് സംരംഭം. മംസാര്‍ ബീച്ച് ഉള്‍പ്പടെ നിരവധി ബീച്ചുകളില്‍ ഇതിനോടകം തന്നെ ലൈബ്രറികള്‍ സ്ഥാപിച്ചിട്ടുണ്ട്. ഒഴിവു സമയം ആസ്വദിക്കാനായി എത്തുന്നവരെ വായനയിലേക്ക് കൈപിടിച്ചു നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ലൈബ്രറികള്‍ സ്ഥാപിച്ചു തുടങ്ങിയത്.


ലൈഫ് ഓഫ് എഡ്ജ് ക്യാമ്പെയിന്‍ പിന്തുണച്ച് യുഎഇയിലെ ദാവൂദി ബോറ സമൂഹം

0

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ സ്വപ്ന പദ്ധതിയായ എഡ്ജ് ഓഫ് ലൈഫ് കാമ്പെയ്‌നിനെ പിന്തുണച്ച് യുഎഇയിലെ ദാവൂദി ബോറ സമൂഹം 21 ലക്ഷം ദിര്‍ഹം സംഭാവന പ്രഖ്യാപിച്ചു. റമദാനില്‍ ആരംഭിച്ച ക്യാമ്‌പെയിന്‍ ലക്ഷ്യമിടുന്നത് 50 ലക്ഷം കുട്ടികളെ വിശപ്പില്‍ നിന്ന് മോചിപ്പിക്കുക എന്നതാണ്.

ലോകമെമ്പാടും ഓരോ മിനിറ്റിലും 5 വയസ്സിന് താഴെയുള്ള അഞ്ച് കുട്ടികള്‍ പോഷകാഹാരക്കുറവും പട്ടിണിയും മൂലം മരിക്കുന്നുണ്ടൊണ് കണക്കുകള്‍. ഈ കുരുന്നുകളെ വിശപ്പില്‍ നിന്ന് സംരക്ഷിക്കുക എന്നത് ലക്ഷ്യമിട്ടാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എഡ്ജ് ഓഫ് ലൈഫ് ക്യാമ്പെയിന് തുചക്കമിട്ടത്. മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യേറ്റീവ്‌സിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കാമ്പെയ്ന്‍, ലോകത്തിലെ ഏറ്റവും ദുര്‍ബലമായ സമൂഹങ്ങളില്‍, പ്രത്യേകിച്ച് പ്രകൃതിദുരന്തങ്ങളുടെയും സംഘര്‍ഷങ്ങളുടെയും മേഖലകളില്‍ വിശപ്പ് ഭീഷണി നേരിടുന്ന കുട്ടികളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നു. യൂണിസെഫ്, സേവ് ദി ചില്‍ഡ്രന്‍, ചില്‍ഡ്രന്‍സ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ഫൗണ്ടേഷന്‍, ആക്ഷന്‍ എഗൈന്‍സ്റ്റ് ഹംഗര്‍ എന്നിവയുമായി സഹകരിച്ചാണ് ഈ കാമ്പയിന്‍. ക്യാമ്പെയിനിലേക്കായി 1 ബില്യണ്‍ ദിര്‍ഹം സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിലേക്കാണ് 21 ലക്ഷം ദിര്‍ഹം ദാവൂദി ബോറ സമൂഹം സംഭാവന ചെയ്തത്. കാമ്പയിന്‍ യുഎഇയെ നിര്‍വചിക്കുന്ന ഉദാത്തമായ മാനുഷിക മൂല്യങ്ങളെയും അതിന്റെ സമൂഹത്തിന്റെ സ്ഥാപിതമായ ദാനധര്‍മ്മ സംസ്‌കാരത്തെയും പ്രതിഫലിപ്പിക്കുന്നുഎന്ന ദുബായിലെ ദാവൂദി ബോറ സമൂഹത്തിന്റെ തലവനായ കിനാന ജമാലുദ്ദീന്‍ പറഞ്ഞു.

പള്ളികള്‍ക്കു സമീപം വാഹനങ്ങള്‍ അലക്ഷ്യമായി പാര്‍ക്ക് ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി ദുബൈ പൊലീസ്

0

നമസ്‌കാര സമയങ്ങളില്‍ പള്ളികള്‍ക്കു സമീപം വാഹനങ്ങള്‍ അലക്ഷ്യമായി പാര്‍ക്ക് ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി ദുബൈ പൊലീസ്. റോഡിലോ നടപ്പാതകളിലോ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പിഴ ഉള്‍പ്പെടെ കടുത്ത നിയമനടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു

റമസാനിലെ അവസാന പത്തുദിവസങ്ങളില്‍ പള്ളികളില്‍ തിരക്ക് കൂടുന്ന സാഹചര്യത്തില്‍ ഗതാഗത തടസ്സം സൃഷ്ടിക്കുന്ന രീതിയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്ന് ഗതാഗത വിഭാഗം മുന്നറിയിപ്പ് നല്‍കി. തറാവീഹ്, തഹജ്ജുദ് നമസ്‌കാരങ്ങള്‍ക്കായി എത്തുന്നവര്‍ റോഡിലോ നടപ്പാതകളിലോ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പിഴ ഉള്‍പ്പെടെ കടുത്ത നിയമനടപടികള്‍ സ്വീകരിക്കും.മറ്റു വാഹനങ്ങള്‍ക്ക് പുറത്തുകടക്കാന്‍ കഴിയാത്ത വിധം പിന്നിലായി പാര്‍ക്ക് ചെയ്യുന്നതും കുറ്റകരമാണ്. ഇതിന് 500 ദിര്‍ഹം പിഴ ചുമത്തും. റോഡുകളിലെ ലെയ്‌നുകള്‍ തടസ്സപ്പെടുത്തി വാഹനം നിര്‍ത്തുന്നത് ഗതാഗതക്കുരുക്കിനു കാരണമാകും.കാല്‍നടയാത്രക്കാര്‍ക്ക് തടസ്സമാകുന്ന രീതിയില്‍ നടപ്പാതകളില്‍ പാര്‍ക്ക് ചെയ്യരുത്. നമസ്‌കാര സമയങ്ങളില്‍ പള്ളികള്‍ക്ക് സമീപമുള്ള നിയുക്ത പാര്‍ക്കിങ് മേഖലകള്‍ സൗജന്യമായി ഉപയോഗിക്കാം. മറ്റു സമയങ്ങളില്‍ പാര്‍ക്കിങ് ഫീസ് നല്‍കേണ്ടിവരും

ദുബായില്‍ ചരക്ക് ലോറികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഇളവുകള്‍ ഈ മാസം 22 വരെ തുടരും

0

ദുബായില്‍ ചരക്ക് ലോറികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഇളവുകള്‍ ഈ മാസം 22 വരെ തുടരും. ദുബായിലെ എല്ലാ റോഡുകളിലും ചരക്ക് ലോറികള്‍ക്ക് 24 മണിക്കൂറും സഞ്ചരിക്കാനാണ് അനുവാദം നല്‍കിയിരുന്നത്. അതിനിടെ ഷാര്‍ജ എമിറേറ്റിലെ പ്രധാന റോഡുകളില്‍ ട്രക്കുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം അധികൃതര്‍ കഴിഞ്ഞ ദിവസം പിന്‍വലിച്ചു.

ദുബായിലെ ലോജിസ്റ്റിക്‌സ് മേഖലയെ ശക്തിപ്പെടുത്താനും വിതരണ ശൃംഖല തടസ്സമില്ലാതെ ഉറപ്പാക്കാനുമായാണ് ചരക്ക് ലോറികള്‍ക്ക് ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയത്. ഇളവുകള്‍ ഈ മാസം 22 വൈകിട്ട് വരെ തുടരും. ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയും ദുബായ് പൊലീസ് ജനറല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സും സംയുക്തമായാണ് ഇക്കാര്യം അറിയിച്ചത്. എല്ലാ റോഡുകളിലും ഇളവ് നല്‍കിയെങ്കിലും, സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി എയര്‍പോര്‍ട്ട് ടണലിലും അല്‍ ഷിന്ദഗ ടണലിലും നിലവിലുള്ള ഗതാഗത നിയന്ത്രണങ്ങള്‍ തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഈ പ്രധാന പാതകളിലെ സുരക്ഷയും ഗതാഗതത്തിന്റെ സുഗമമായ ഒഴുക്കും ഉറപ്പാക്കുന്നതിനാണ് ഈ തീരുമാനം. അതിനിടെ എമിറേറ്റ്‌സ് റോഡ്, അല്‍ ദൈദ് റോഡ്, അല്‍ മദാം റോഡ് എന്നിവിടങ്ങളില്‍ ട്രക്കുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഷാര്‍ജയും പിന്‍വലിച്ചു. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ട്രക്കുകള്‍ക്ക് പ്രധാന റോഡുകളിലൂടെ യാത്ര തുടരാമെന്നും കഴിഞ്ഞ ദിവസം പോലീസ് അറിയിച്ചിരുന്നു. എമിറേറ്റിലെ പ്രധാന റോഡുകളിലെ ഗതാഗതം മെച്ചപ്പെടുത്താനും ഹെവി വാഹനങ്ങളുടെ നീക്കം നിയന്ത്രിക്കുകയുമാണ് പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്. പുതിയ തീരുമാനം എമിറേറ്റിലെ ചരക്കുഗതാഗത മേഖലയെ പിന്തുണക്കുകയും റോഡ് സുരക്ഷ മാനദണ്ഡങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് സുഗമമായ ഗതാഗത നീക്കത്തെ സഹായിക്കുകയും ചെയ്യും.


റമദാനിലെ അവസാന പത്ത് ദിനങ്ങളില്‍ പ്രതിദിനം 140 ഹറമൈന്‍ എക്‌സ്പ്രസ് ട്രെയിന്‍ സര്‍വിസുകള്‍

0

റമദാനിലെ അവസാന പത്ത് ദിനങ്ങളില്‍ ഉംറ തീര്‍ഥാടകരുടെയും സന്ദര്‍ശകരുടെയും വന്‍ തിരക്ക് പരിഗണിച്ച് ഹറമൈന്‍ അതിവേഗ ട്രെയിന്‍ സര്‍വിസുകളുടെ എണ്ണം വര്‍ധിപ്പിക്കാനൊരുങ്ങി സൗദി റെയില്‍വേ.മക്കയ്ക്കും മദീനയ്ക്കും ഇടയിലുള്ള യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ആവിഷ്‌കരിച്ച ഈ പദ്ധതിയില്‍ സീസണിലുടനീളം ആകെ 3,600 സര്‍വിസുകള്‍ ഉണ്ടാകും

1447ാമത് ഹിജ്‌റ വര്‍ഷത്തിലെ റമദാന്‍ പ്രവര്‍ത്തന പദ്ധതിയുടെ ഭാഗമായി പ്രതിദിന സര്‍വിസുകളുടെ എണ്ണം 140ലധികമായി ഉയര്‍ത്താനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.മക്കയ്ക്കും മദീനയ്ക്കും ഇടയിലുള്ള യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ആവിഷ്‌കരിച്ച ഈ പദ്ധതിയില്‍ സീസണിലുടനീളം ആകെ 3,600 സര്‍വിസുകള്‍ ഉണ്ടാകും. ഏകദേശം 17 ലക്ഷത്തിലധികം സീറ്റുകളാണ് തീര്‍ഥാടകര്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഇത് യാത്രക്കാര്‍ക്ക് കൂടുതല്‍ ഉചിതമായ യാത്രാ സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനൊപ്പം തിരക്കേറിയ ദിവസങ്ങളിലെ കാത്തിരിപ്പ് സമയം ഗണ്യമായി കുറക്കാനും സഹായിക്കും.മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ഗതാഗത പദ്ധതികളിലൊന്നായ ഹറമൈന്‍ ട്രെയിന്‍, മക്കയെയും മദീനയെയും തമ്മില്‍ ബന്ധിപ്പിക്കുന്നത് ജിദ്ദ, കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റി എന്നിവ വഴിയാണ്. മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ട്രെയിന്‍ ഇരു നഗരങ്ങള്‍ക്കുമിടയിലുള്ള യാത്രാ സമയം വെറും രണ്ട് മണിക്കൂറായി ചുരുക്കുന്നു. അത്യാധുനിക സംവിധാനങ്ങളും കൃത്യനിഷ്ഠയും ഉറപ്പാക്കുന്ന ഈ ട്രെയിനില്‍ യാത്രക്കാര്‍ക്ക് സുഗമമായ യാത്രയ്ക്കായി മികച്ച ഇരിപ്പിടങ്ങളും സ്റ്റേഷനുകളില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള സേവനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്


യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ഇന്ന് 65-ാം ജന്‍മദിനം

0

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ഇന്ന് 65-ാം ജന്‍മദിനം. മേഖല സംഘര്‍ഷഭരിതമായ ദിവസങ്ങളിലൂടെ കടന്നു പോകുമ്പോഴാണ് ഇത്തവണ രാഷ്ട്രപതിയുടെ ജന്‍മദിനമെത്തുന്നത്. യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉള്‍പ്പെടയുള്ളവരും ലോകനേതാക്കളും അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നു.

യുഎഇ ലോകരാജ്യങ്ങള്‍ക്ക് മാതൃകയാണ്. കരുത്തുറ്റ നേതൃത്വത്തിന്റെ കരുതലിനും ലോകമാതൃക. മധ്യപൂര്‍വ്വേഷ്യന്‍ മേഖല വലിയ സംഘര്‍ഷങ്ങളിലൂടെ കടന്നു പോകുമ്പോള്‍ രാജ്യത്തെ നിര്‍ഭയം നയിക്കുന്ന പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ജന്‍മദിനാശംസകള്‍ നേരുകയാണ് രാജ്യത്തെ ജനങ്ങള്‍. 2022 മെയ് 14 ന് യുഎഇയുടെ പ്രസിഡന്റായി ചുമതലയേറ്റതുമുതല്‍ ചുരുങ്ങിയ കാലംകൊണ്ടുതന്നെ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ജനമനസില്‍ ഇടംപിടിച്ചു. ഇക്കാലയളവില്‍ അദേഹം നടത്തിയ നിര്‍ണായകമായ ഇടപെടലുകളും ശ്രദ്ധേയം. യുഎഇയുടെ അതിര്‍ത്തിക്കപ്പുറം രാജ്യത്തിന്റെ ബന്ധം ശക്തിപ്പെടുത്തുന്നതില്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ പങ്കും നിര്‍ണായകമാണ്. മറ്റ് രാജ്യങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും അദ്ദേഹം ബന്ധങ്ങള്‍ സ്ഥാപിച്ചു. ഈ രാജ്യത്തെ പൗരന്‍മാര്‍ക്കൊപ്പം താമസക്കാരായ 200 ഓളം രാജ്യങ്ങളിലെ ജനങ്ങളും അവരുടെ സുരക്ഷയും ഏറെ പ്രാധനമെന്ന്ത് അദ്ദേഹം പ്രവര്‍ത്തിയിലൂടെതന്നെതളെയിക്കുന്നു. ഈ പ്രതിസന്ധി ഘട്ടങ്ങളിലും ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന നേതാവിനെയും ആ തലോടലും ചേര്‍ത്തുപിടിക്കലും ജനങ്ങള്‍ അടുത്തറിയുകയാണ്. കൂടുതല്‍ കരുത്തോടെ വരും കാലങ്ങളിലും രാജ്യത്തെ ഉയരത്തിലേക്ക് നയിക്കാന്‍, ഇവിടെയുള്ള ഓരോ മനുഷ്യരോടുമുള്ള കരുതല്‍ തുടരാന്‍ അങ്ങേക്കാകട്ടെ..

ബിസിനസുകാരുമായി ശൈഖ് ഹംദാന്‍ കൂടിക്കാഴ്ച്ച നടത്തി

0


ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ദുബൈയിലെ ബിസിനസ് സംരംഭകരുമായി കൂടിക്കാഴ്ച്ച നടത്തി. രാജ്യം സുരക്ഷിതമാണെന്ന് ഹംദാന്‍ വാണിജ്യ സംരംഭകര്‍ക്ക് ഉറപ്പ് നല്‍കി. സുസ്ഥിര വളര്‍ച്ച ഉറപ്പാക്കുന്നതിനും എമിറേറ്റിന്റെ ആഗോള നിലവാരം ശക്തിപ്പെടുത്തുന്നതിനുമായി സ്വകാര്യ മേഖലയുമായുള്ള സഹകരണം കൂടുതല്‍ ശക്തമാക്കുന്നത് ലക്ഷ്യമിട്ട് ദുബായ് സാമ്പത്തിക, ടൂറിസം വകുപ്പാണ് യോഗം സംഘടിപ്പിച്ചത്.

ദുബായിയുടെ സാമ്പത്തിക പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനുള്ള തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായാണ് ദുബായിലെ ബിസിനസ് സമൂഹത്തിലെമ്പാടുമുള്ള ഏകദേശം 300 മുതിര്‍ന്ന നേതാക്കളെ ഒരുമിച്ച് കൊണ്ടുവന്ന ദുബായ് മജ്‌ലിസില്‍ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പങ്കെടുത്തത്. ശൈഖ് ഹംദാന് പുറമെ വിവിധ മന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തിരുന്നു. വ്യാപാരം, ടൂറിസം, നിക്ഷേപം എന്നിവയ്ക്കുള്ള ഒരു പ്രമുഖ ആഗോള കേന്ദ്രമെന്ന നിലയില്‍ ദുബായിയുടെ സ്ഥാനത്തെ പിന്തുണയ്ക്കുന്നതിനും പ്രധാന മേഖലകളില്‍ സുസ്ഥിര വളര്‍ച്ച കൈവരിക്കാനുള്ള അതിന്റെ കഴിവ് ശക്തിപ്പെടുത്തുന്നതിനുമുള്ള നടപടികളും തന്ത്രങ്ങളും യോഗം അവലോകനം ചെയ്തു. ദുബായ് തങ്ങളുടെ സമ്പദ്‌വ്യവസ്ഥയുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും വ്യാപാരം, ടൂറിസം, നിക്ഷേപം എന്നിവയ്ക്കുള്ള ആഗോള കേന്ദ്രമെന്ന നിലയില്‍ അതിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനും ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുന്നത് തുടരുമെന്നും ശൈഖ് ഹംദാന്‍ വ്യവസായികള്‍ക്ക് ഉറപ്പ് നല്‍കി. സുസ്ഥിര സാമ്പത്തിക വളര്‍ച്ച ഉറപ്പാക്കുന്നതിനും വികസന നേട്ടങ്ങള്‍ സംരക്ഷിക്കുന്നതിനും ആവശ്യമായ എല്ലാ നടപടികളും തുടര്‍ന്നും സ്വീകരിക്കും, ഇത് ദുബായിയുടെ മത്സരശേഷി കൂടുതല്‍ വര്‍ദ്ധിപ്പിക്കുമെന്നും ഷെയ്ഖ് ഹംദാന്‍ പറഞ്ഞു. ബിസിനസ് സമൂഹവും വിശാലമായ സമൂഹവും പ്രകടമാക്കിയ ആത്മവിശ്വാസത്തെയും സ്ഥിരതയെയും അവര്‍ അഭിനന്ദിച്ചു. ദുബായിയുടെ വികസനവും സമൃദ്ധിയും മുന്നോട്ട് കൊണ്ടുപോകുന്നതിന് കൂട്ടായ ശ്രമങ്ങള്‍ തുടരണമെന്ന് അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം അല്‍ ഹാഷിമി ആഹ്വാനം ചെയ്തു. മജ്‌ലിസില്‍ കാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് അബ്ദുല്ല അല്‍ ഗെര്‍ഗാവി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡിജിറ്റല്‍ ഇക്കണോമി, റിമോട്ട് വര്‍ക്ക് ആപ്ലിക്കേഷനുകള്‍ എന്നിവയുടെ സഹമന്ത്രി ഒമര്‍ സുല്‍ത്താന്‍ അല്‍ ഒലാമ, പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് മേജര്‍ ജനറല്‍ അബ്ദുള്‍ നാസര്‍ അല്‍ ഹുമൈദി, എമിറേറ്റ്‌സ് എയര്‍ലൈന്‍ പ്രസിഡന്റ് സര്‍ ടിം ക്ലാര്‍ക്ക് എന്നിവരരും സംസാരിച്ചു.

ഒമാനിൽ വൈദ്യൂതി ഉത്പാദനം കൂടി

0

ഒമാനില്‍ ആകെ വൈദ്യുതി ഉല്‍പാദനത്തില്‍ വര്‍ധനവ് രേഖപ്പെടുത്തി. നാഷണല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ പുറത്തുവി’ കണക്കുകള്‍ പ്രകാരം, ഈ വര്‍ഷം ജനുവരി അവസാനത്തോടെ 14.6 ശതമാനം ആണ് വൈദ്യുതി ഉത്പാദനം വര്‍ധിച്ചത്.

ജനുവരി അവസാനത്തോടെ വൈദ്യുതി ഉത്പാദനം 3,256.5 ജിഗാവാ’് അവറില്‍ എത്തി. 2025ല്‍ ഇതേ കാലയളവില്‍ ഇത് 2,841.5 ജിഗാവാട്ട് അവര്‍ ആയിരുു.രാജ്യത്തെ അറ്റ വൈദ്യുതി ഉല്‍പാദനത്തിലും 13.9 ശതമാനത്തിന്റെ വര്‍ധനവുണ്ടായി’ുണ്ട്. ഒമാന്‍ പവര്‍ ആന്‍ഡ് വാ’ര്‍ പ്രൊക്യൂര്‍മെന്റ് കമ്പനി, റൂറല്‍ ഏരിയ ഇലക്ട്രിസിറ്റി കമ്പനി എിവയുടെ വിവിധ മേഖലകളിലെ പര്‍ച്ചേസുകള്‍ ഉള്‍പ്പെടെയുള്ള കണക്കാണിത്.2025 ജനുവരിയിലെ 2,749.2 ജിഗാവാട്ട് അവറില്‍ നി് ഈ വര്‍ഷം ജനുവരിയില്‍ ഇത് 3,132.6 ജിഗാവാട്ട്് അവര്‍ ആയി ഉയര്‍ു.രാജ്യത്തെ വര്‍ധിച്ചുവരു ഊര്‍ജ ആവശ്യകതയും വ്യാവസായിക പുരോഗതിയുമാണ് ഉല്‍പാദനത്തിലെ ഈ വര്‍ധനവിന് പിിലെ പ്രധാന ഘടകങ്ങള്‍. സുസ്ഥിരമായ ഊര്‍ജ വിതരണം ഉറപ്പാക്കുതിനായി വരും വര്‍ഷങ്ങളില്‍ കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുത്.

ബഹ്‌റൈനിൽ അടിയന്തരഘട്ടത്തില്‍ ഗര്‍ഭഛിദ്രത്തിന് അനുമതി

0

ഗര്‍ഭച്ഛിദ്രം സംബന്ധിച്ച പതിറ്റാണ്ടുകള്‍ പഴക്കമുള്ള നിലവിലെ നിയമങ്ങള്‍ പരിഷ്‌കരിക്കാനുള്ള നിര്‍ദേശത്തിന് ബഹ്‌റൈന്‍ ശൂറ കൗസില്‍ ഏകകണ്ഠമായി അംഗീകാരം നല്‍കി. എം.പി ലീന ഖാസിം, ഡോ. ജമീല അല്‍ സല്‍മാന്‍ എിവരടക്കം അഞ്ച് അംഗങ്ങള്‍ സമര്‍പ്പിച്ച ഭേദഗതി നിര്‍ദേശത്തിനാണ് അംഗീകാരം.

കഴിഞ്ഞ ആഴ്ച്ചയാണ് അടിയന്തരഘ’ങ്ങളില്‍ ഗര്‍ഭഛിദ്രത്തിന് അനുമതി നല്കുതിനുള്ള ബില്‍ അംഗങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. 1989 ലെ മെഡിക്കല്‍ ബില് പരിഷ്‌ക്കരിച്ച് ഇതിന് അനുമതി നല്കണമൊയിരുു ബില്ലിലെ ആവശ്യം. ഈ ബില്ലിനാണ് ശൂറ കമ്മിറ്റി അംഗീകാരം നല്‍കിയത്. ഗര്‍ഭധാരണം അമ്മയുടെ ജീവന് ഗുരുതരമായ ഭീഷണിയാകുമ്പോഴോ, ജനനശേഷം കുഞ്ഞിന് ജീവിക്കാന്‍ സാധിക്കാത്ത തരത്തിലുള്ള ഗുരുതരമായ വൈകല്യങ്ങള്‍ ഉണ്ടെ് മെഡിക്കല്‍ വിദഗ്ധര്‍ സ്ഥിരീകരിക്കുതോ ആയ സാഹചര്യങ്ങളില്‍ മാത്രമാണ് ഗര്‍ഭച്ഛിദ്രം അനുവദിക്കുക.ഗവമെന്റ് ഈ നിര്‍ദേശം ഔദ്യോഗിക നിയമമായി കരട് തയാറാക്കിയ ശേഷം പാര്‍ലമെന്റിന്റെയും ശൂറ കൗസിലിന്റെയും അന്തിമ അംഗീകാരത്തിനായി സമര്‍പ്പിക്കും. ഒബ്സ്റ്റട്രിക്‌സ്, പീഡിയാട്രിക്‌സ് തുടങ്ങിയ മേഖലകളിലെ മൂ് കസള്‍’ന്റുമാര്‍ അടങ്ങു സമിതിയുടെ മെഡിക്കല്‍ റിപ്പോര്‍’് ഇതിനായി നിര്‍ബന്ധമാണ്. മാതാപിതാക്കളുടെ സമ്മതം, അംഗീകൃത മെഡിക്കല്‍ സ്ഥാപനങ്ങളില്‍ മാത്രം ചികിത്സ, ഗര്‍ഭകാലത്തിന്റെ 120 ദിവസത്തിനുള്ളില്‍ നടപടി പൂര്‍ത്തിയാക്കണം തുടങ്ങിയ നിബന്ധനകളും ഉള്‍പ്പെടുത്തിയി’ുണ്ട്.1989ന് ശേഷം വൈദ്യശാസ്ത്രരംഗത്തുണ്ടായ വലിയ പുരോഗതി കണക്കിലെടുക്കുമ്പോള്‍ ഈ നിയമഭേദഗതി അനിവാര്യമാണെ് ശൂറ കൗസില്‍ അംഗങ്ങള്‍ വ്യക്തമാക്കി. ഇസ്‌ലാമിക കാര്യങ്ങള്‍ക്കായുള്ള സുപ്രീം കൗസില്‍, സുപ്രീം കൗസില്‍ ഫോര്‍ വിമന്‍, ആരോഗ്യ മന്ത്രാലയം, നാഷനല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് എിവയുമായി കൂടിയാലോചനകള്‍ നടത്തിയ ശേഷമാണ് ഈ നിര്‍ദേശം സമര്‍പ്പിച്ചത്

ആരെയും ആക്രമിക്കാന്‍ രാജ്യത്തെ മണ്ണ് വിട്ടുനല്‍കില്ല: കുവൈത്ത് അമീര്‍

0


ഒരു രാജ്യത്തേയും ആക്രമിക്കാന്‍ കുവൈത്തിന്റെ മണ്ണോ ആകാശമോ വിട്ടുനല്‍കില്ലെന്ന് കുവൈത്ത് അമീര്‍. രാജ്യം നേരിടുന്ന എല്ലാ പ്രതിസന്ധികളേയും ഒറ്റക്കെട്ടായി നേരിടുമെന്നും അമീര്‍ വ്യക്തമാക്കി. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരു്‌നു അദ്ദേഹം.

റമദാനിലെ അവസാനത്തെ പത്ത് രാവുകളെ അനുസ്മരിച്ച് നടത്തിയ പ്രസംഗത്തിലാണ് അമീര്‍ ശൈഖ് മിശ് അല്‍ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അസ്സബാഹ് കുവൈത്തിന്റെ നിലപാട് വ്യക്തമാക്കിയത്. ഒരു രാജ്യത്തേയും ആക്രമിക്കാന്‍ കുവൈത്ത് കൂട്ടുനില്‍ക്കില്ല. ആരെയും ആക്രമിക്കാന്‍ കുവൈത്തിന്റെ കരയോ കടലോ ആകാശമോ വിട്ടുനല്‍കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കുവൈത്തിനമുനേരെയുള്ള ആക്രമണത്തില്‍ നിരപരാധികളായ സാധാരണക്കാര്‍ക്കും സൈനിക ഉദ്യോഗസ്ഥര്‍ക്കും നഷ്ടമുണ്ടായത് അമീര്‍ പ്രസംഗത്തില്‍ എടുത്തുപറഞ്ഞു. ആക്രണത്തില്‍ രക്തസാക്ഷിയായവര്‍ക്ക് അമീര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. പ്രതിസന്ധിഘട്ടത്തില്‍ സഹോദരരാജ്യങ്ങള് കാണിച്ച ഐക്യദാര്‍ഢ്യത്തെയും അമീര്‍ പ്രശംസിച്ചു. ഐക്യരാഷ്ട്ര സഭയുടെ ആര്‍ട്ടിക്കള്‍ 51 പ്രകാരം കുവൈത്ത് അതിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതില്‍ ഉറച്ചുനില്‍ക്കുമെന്നും അമീര്‍ വ്യക്തമാക്കി. രാജ്യത്തെ സംരക്ഷിക്കുക എന്നത് ഏവരുടേയും പൊതു ഉത്തരവാദിത്വമാണ്. സമൂഹത്തെ അസ്ഥിരപ്പെടുത്തുന്ന തെറ്റായ വിവരങ്ങളേയും പ്രവര്ത്തനങ്ങളേയും കുറിച്ച് ജാഗ്രത പാലിക്കണം എ്ന്നും അമീര്‍ ഓര്‍മിപ്പിച്ചു.