Thursday, April 2, 2026
Home Blog Page 38

യുഎഇയിൽ വിവിധയിടങ്ങളിൽ ഇന്നും മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു

0

കനത്ത ചൂട് തുടരുന്നതിനിടെ ആശ്വാസമായി ഇന്നലെയും വിവിധയിടങ്ങളിൽ മഴപെയ്തു.അൽഎെനിലെ വിവിധയിടങ്ങളിലാണ് ഇന്നലെ മഴ ലഭിച്ചത്.മഴ പെയ്യുന്ന ദൃശ്യങ്ങടക്കം കാലാവസ്ഥാ കേന്ദ്രം പുറത്തുവിട്ടിരുന്നു.കഴിഞ്ഞ ദിവസം ദുബൈയിലും മഴ ലഭിച്ചു.

യുഎഇയിൽ വിവിധയിടങ്ങളിൽ കാലവസ്ഥയിൽ വ്യതിയാനം ഉണ്ടാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്. അബുദബിയിലും മഴയ്ക്കും ഇടിമിന്നലിനും സാധ്യത പ്രവചിക്കുന്നുണ്ട്. മേഘാവൃതമായ കാലാവസ്ഥ തുടരുമെന്നും അധികൃതർ അറിയിച്ചു.തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും മഴ ലഭിക്കും.യാത്രക്കാർ കാലാവസ്ഥ മുന്നറിയിപ്പ് പാലിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

യുഎഇയിൽ സ്വർണവില സർവകാല റെക്കോർഡിൽ.24 കാരറ്റ് സ്വർണം ഗ്രാമിന് 432 ദിർഹം 25 ഫിൽസ് ആയി

0

യുഎഇിയിൽ വിപണിയിൽ സ്വർണവില ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കിലെത്തി.22 കാരറ്റ് സ്വർണം ഒരു ഗ്രാം ലഭിക്കാൻ 400 ദിർഹം 25 ഫിൽസ് കൊടുക്കണം.22 കാരറ്റ് സ്വർണം ആദ്യാമായ് 400 ദിർഹം കടക്കുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.24 കാരറ്റ് സ്വർണം ഗ്രാമിന് കഴിഞ്ഞ ദിവസത്തെ വിലനിലവാരം അനുസരിച്ച് 6 ദിർഹംസ് 75 ഫിൽസിന്റെ വർധനയാണ് ഉണ്ടായത്.

അന്താരാഷ്ട്ര വിപണിയിലും സ്വർണനിരക്കിൽ വലിയ കുതിപ്പാണ് ഉണ്ടായത്.നിക്ഷേപകരെ സംബന്ധിച്ച് പെട്ടെന്നുണ്ടായ ഇൗ കുതിപ്പ് വലിയ ആശ്വാസം ആവുകയാണ്.ജനുവരിയെ അപേക്ഷിച്ച് സെപ്റ്റംബർ ആകുമ്പോഴേക്ക് 30 ശതമാനത്തോളം വില കൂടി എന്നാണ് കണക്കാക്കുന്നത്. വ്യാപാരികൾക്കും സ്വർണവില കൂടിയത് വലിയ ലാഭമാകും.എന്നാൽ ഉപഭോക്താക്കളെ സംബന്ധിച്ച് ഇൗ ദിവസങ്ങളിലെ സ്വർണ നിരക്ക് വലിയ നിരാശയാണ്

സ്കൂൾ വിദ്യാർത്ഥികളുടെ ഹാജർ നിയമങ്ങൾ പരിഷ്കരിച്ച് യുഎഇ വിദ്യാഭ്യാസമന്ത്രാലയം.അവധി പരിധിവിട്ടാൽ അടുത്ത ക്ലാസിലേക്ക് സ്ഥാനക്കയറ്റമില്ല.

0

ഹാജർ നിയമങ്ങൾ കർശനമാക്കുകയാണ് യുഎഇ.ലീവ് ലെറ്റർ നൽകാതെ ഒരുടേമിൽ അഞ്ചും വർഷത്തിൽ 15 ദിവസത്തിൽ കൂടുതലും ക്ലാസിൽ ഹാജരാകാത്ത വിദ്യാർത്ഥികൾക്ക് അടുത്ത ക്ലാസിലേക്ക് സ്ഥാനക്കയറ്റം നൽകേണ്ടതില്ലെന്നാണ് നിർദേശം.ഒരു ദിവസമാണ് ലീവ് എടുക്കുന്നതെങ്കിലും സ്കൂളിൽ രേഖാമൂലം അറിയിക്കണം.കാരണം കൂടാതെ ലീവെടുക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ മൂന്ന് തവണ സ്കൂൾ അധികൃതർ മുന്നറിയിപ്പ് നൽകും.മുന്നറിയില്ല് ലഭിച്ചിട്ടും കാരണം ബോധിക്കാതെ ലീവ് 15 ദിവസം വരെ തുടർന്നാൽ അടുത്ത ക്ലാസിലേക്ക് സ്ഥാനക്കയറ്റം അനുവദിക്കില്ല.ഇതൊഴിവാക്കാൻ സ്കൂളിനും വിദ്യാഭ്യാസമന്ത്രാലയത്തിനും സത്യവാങ്മൂലം നൽകണം.വാരാന്ത്യ അവധികളോ പൊതു അവധികളോ കഴിഞ്ഞതിന് ശേഷമോ മുൻപോ അവധിയെടുത്താൽ രണ്ട് ദിവസത്തെ അവധി കണക്കാക്കും.മൂന്ന് ടേമുള്ള അധ്യയന വർഷത്തിലെ അനുവദനീയമായ അവധിഎന്ന പരിധി ലംഘിച്ചാൽ വിദ്യാർത്ഥികൾ അതേ ക്ലാസിൽ തുടരേണ്ടി വരും.വിവരം രേഖാമൂലം രക്ഷിതാവിനെ അറിയിക്കാം.അറിയിപ്പ് ലഭിച്ച് 5 ദിവസത്തിനകം അപ്പീൽ നൽകാൻ രക്ഷിതാക്കൾക്ക് അവസരമുണ്ട്.

സാധാരണ ലീവെടുക്കുന്ന വിദ്യാർത്ഥികൾ തലേ ദിവസം ബന്ധപ്പെട്ടവർക്ക് മെയിൽ അയയ്ക്കണം.അസുഖ സംബന്ധമായി സ്കൂളിൽ എത്താൻ സാധിക്കാതെ വന്നാൽ രാവിലെ 8.30ന് മുമ്പായി അധികൃതരെ അറിയിക്കണം.മെയിൽ അയയ്ക്കുകയും പിന്നീട് സ്കൂളിൽ ഹാജരാകുന്ന ദിവസം മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകുകയും വേണം.അടുത്ത ബന്ധുക്കൾ മരിച്ചാൽ 5 ദിവസം വരെ അവധിയെടുക്കാം.കൗൺസിലിംഗ് പേരന്റ്സ് മീറ്റിംഗ് മോട്ടിവേഷണൽ പ്രോഗ്രാമുകൾ എന്നിവയ്ക്ക് ഹാജരാകാത്തതും രേഖപ്പെടുത്തും.വിദ്യാർത്ഥികൾ സ്കൂളിൽ എത്തിയില്ലെങ്കിൽ മാതാപിതാക്കൾക്ക് അറിയിപ്പ് ലഭിക്കുന്ന സംവിധാനവും ആരംഭിക്കും

പാചകവാതകത്തിന് ഉയർന്ന നിരക്ക് ഈടാക്കുന്നത് തടയാൻ നീക്കവുമായി കുവൈത്ത്

0

പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന പാചക വാതകം ഉയർന്ന വിലയിൽ വിൽപന നടത്തുന്നത് തടയുകയാണ് ലക്ഷ്യമിടുന്നത്.ഗാർഹിക മേഖലയ്ക്കായി സർക്കാർ സബ്സിഡി നൽകുന്ന പാചക വാതകം വാണിജ്യ മേഖലയിലെ ഉപഭോക്താക്കൾക്ക് അനധികൃതമായി മറിച്ച് വിൽക്കുന്നത് തടയുക കൂടി ലക്ഷ്യമിട്ടാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്.ഇതിന്റെ ഭാഗമായി കുവൈത്ത് ഒായിൽ ടാങ്കർ കമ്പനിയുമായി ഏകോപനം ആരംഭിച്ചു.ജം ഇയ്യകളിലേക്കും സെൻട്രൽ മാർക്കറ്റുകളിലേക്കും മന്ത്രാലയത്തിന്റെ പരിശോധന പരിധി വ്യാപിപ്പിച്ചിട്ടുണ്ട്.കരിഞ്ചന്തകൾ തടയുന്നതിനുള്ള ശ്രമങ്ങളും ഇതിനകം തന്നെ ആരംഭിച്ചുകഴിഞ്ഞു.

പാചക വാതക സിലിണ്ടറുകളുടേയും അനുബന്ധ ഉപകരണങ്ങളുടേയും ഇറക്കുമതി, വിതരണം,എന്നിവ കുവൈത്ത് ഒായിൽ ടാങ്കർ കമ്പനി വഴി അല്ലാതെ നടത്തുന്നത് നിരോധിക്കാനുള്ള മാർഗങ്ങളും ആലോചിച്ച് വരികയാണ്.റസ്റ്ററന്റുകൾ, സെൻട്രൽ കിച്ചനുകൾ,ഹോട്ടലുകൾ,മറ്റ് വാണിജ്യ ആവശ്യങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കുന്ന ദ്രവീകൃത ഗ്യാസ് ഗ്യാസ് സിലിണ്ടറുകളും വീടുകളിലെ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന സിലിണ്ടറുകളും തമ്മിൽ വേർതിരിക്കപ്പെടും.വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന പാചക വാതക സിലിണ്ടറുകളും അളവ് 25 കിലോഗ്രാം മാത്രം ആക്കി നിജപ്പെടുത്താനും ആലോചനയുണ്ട്

ദുബായ് വിമാനത്താവളത്തിലെ “റെഡ് കാർപെറ്റ്’ സ്മാർട്ട് കോറിഡോറുകൾ വിപുലീകരിക്കാൻ പദ്ധതി

0

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 3-ൽ ആരംഭിച്ച “റെഡ് കാർപെറ്റ്’ സ്മാർട്ട് കോറിഡോറുകളാണ് കൂടുതൽ മേഖലകളിലേക്ക് വിപുലീകരിക്കാൻ പദ്ധതിയിടുന്നത ദുബായ് എയർപോർട്ടുമായി സഹകരിച്ച് അടുത്തിടെ ആരംഭിച്ച ഇൗ എഎെ അധിഷ്ഠിത സംവിധാനം യാത്രക്കാർക്ക് രേഖകൾ ഹാജരാക്കാതെ തന്നെ പാസ്പോർട്ട് നിയന്ത്രണ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ സഹായിക്കുന്നു.സ്മാർട്ട് കോറിഡോറുകൾ ഒരേസമയം 10 യാത്രക്കാരെ ഉൾക്കൊള്ളിക്കാൻ ശേഷിയുള്ളതാണ്.പ്രോസസിങ് സമയം 6 മുതൽ 14 സെക്കൻഡ് വരെ മാത്രമാണ് എന്നുള്ളതിനാൽ യാത്രക്കാർക്ക് സമയം ലാഭിക്കാൻ സാധിക്കുമെന്ന് ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഒാഫ് എെഡന്റിറ്റി ആൻഡ് ഫോറിൻ അഫയേഴ്സ് വിലയിരുത്തുന്നു.

ലോകത്തെ ആദ്യത്തെ അതിവേഗ എമിഗ്രേഷൻ സംവിധാനമായി വിശേഷിപ്പിക്കപ്പെടുന്ന ഇൗ സാങ്കേതികവിദ്യ ഏറ്റവും പുതിയ ബയോമെട്രിക് എെഡന്റിഫിക്കേഷനും ആർട്ടിഫിഷ്യൽ ഇന്റലിജൻസും സംയോജിപ്പിച്ചാണ് പ്രവർത്തിക്കുന്നത്. യാത്രക്കാർ കോറിഡോറിലൂടെ നടന്നുപോകുമ്പോൾ സ്മാർട്ട് സെൻസറുകൾ മുഖം സ്കാൻ ചെയ്യുകയും വ്യക്തിയെ തിരിച്ചറിയുകയും ചെയ്യും. എന്തെങ്കിലും അവ്യക്തത ഉണ്ടെങ്കിൽ സിസ്റ്റം തന്നെ കൂടുതൽ പരിശോധനയ്ക്കായി ബന്ധപ്പെട്ട കേന്ദ്രത്തിലേക്ക് അയക്കും.യാത്രാ രേഖകളില്ലാതെ തന്നെ നടപടികൾ പൂർത്തിയാക്കാൻ കഴിയുമെന്നതാണ് ഇൗ സംവിധാനത്തിന്റെ മറ്റൊരു പ്രത്യേകത. വിമാനത്താവളത്തിൽ എത്തുമ്പോൾ തന്നെ യാത്രക്കാരുടെ മുഖം തിരിച്ചറിയാൻ സാധിക്കുമെന്ന് ജിഡിആർഎഫ്എ ദുബായ് മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി വ്യക്തമാക്കി. “”അതിർത്തി കടക്കും മുമ്പ് തന്നെ വിമാനത്താവള സംവിധാനങ്ങൾ യാത്രക്കാരുടെ വിവരങ്ങൾ തിരിച്ചറിയാൻ തുടങ്ങും. ഇത് നടപടിക്രമങ്ങൾ വേഗത്തിലാക്കും.സംശയാസ്പദരായ ആളുകളെ കണ്ടെത്താനും നിയമലംഘനങ്ങൾ തിരിച്ചറിയാനും ഇൗ സാങ്കേതികവിദ്യ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കുടുംബമായി എത്തുന്നവർക്കും വലിയ ഗ്രൂപ്പുകൾക്കും ഒരുമിച്ച് എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാനും ഇതിലൂടെ അവസരം നൽകുന്നു. നിലവിൽ ഡിഎക്സ്ബി ടെർമിനൽ 3-ലെ ചില യാത്രക്കാർക്ക് ഇത് ലഭ്യമാണ്. ഇൗ നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ ദുബായ് വിമാനത്താവളം ആഗോള യാത്രാകേന്ദ്രമെന്ന നിലയിൽ കൂടുതൽ ശക്തിപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വരുംകാലങ്ങളിൽ യാത്രാ നടപടികൾ കൂടുതൽ കാര്യക്ഷമവും വേഗമേറിയതുമാവുമെന്നും അധികൃതർ അറിയിച്ചു.

ഗൾഫ് രാജ്യങ്ങളിലെ പേയ്മെന്റ് സംവിധാനം പരസ്പരം ബന്ധിപ്പിക്കുന്നു

0

ജിസിസി രാജ്യങ്ങൾ തമ്മിലുള്ള പേയ്മെന്റ് സംവിധാനങ്ങൾ തമ്മിൽ പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള കരാറിനാണ് അംഗീകാരം നൽകിയത്.ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഒാദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു.ഉത്തരവ് പ്രകാരം കുവൈത്ത് ഉൾപ്പെടെയുള്ള അതാത് ഗൾഫ് രാജ്യങ്ങളിലെ പേയ്മെന്റ് സംവിധാനം ഉപയോഗിച്ച് ഇതര ഗൾഫ് രാജ്യങ്ങളിൽ സാമ്പത്തിക ഇടപാടുകൾ നടത്താൻ സാധിക്കും.

ആഗോള സാമ്പത്തിക സംഭവ വികാസങ്ങളുടെ വെളിച്ചത്തിൽ ജിസിസി രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുകൊണ്ടാണ് നടപടി.ഇതിന് പുറമേ ജിസിസി രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും വിവിധ മേഖലകളിൽ സഹകരണം വികസിപ്പിക്കുന്നതിനും കരാർ സഹായകരമാകുമെന്നാണ് വിലയിരുത്തപ്പെടുത്തുന്നത്.സാമ്പത്തിക ഇടപാടുകൾ എളുപ്പത്തിലും സുതാര്യതയുള്ളതും ആകുമെന്നും കണക്കാക്കുന്നു

വിനോദസഞ്ചാരികൾക്ക് ആകർഷകമായ അനുഭവങ്ങളൊരുക്കി ഷാർജയിലെ മെലീഹ നാഷണൽ പാർക്ക്

0

വിനോദസഞ്ചാരത്തിനും ചരിത്രകാഴ്ചകൾക്കും പ്രശസ്തമായ മെലീഹ നാഷനൽ പാർക്കിൽ പ്രത്യേകം തയാറാക്കിയ പനോരമിക് ലോഞ്ചുകളിലാണ് വാനനിരീക്ഷണ പരിപാടികൾ സംഘടിപ്പിക്കുന്നത്.വാനനിരീക്ഷണത്തിലും ജ്യോതിഃശാസ്ത്രത്തിലും താത്പര്യമുള്ള വിനോദസഞ്ചാരികൾക്ക് ഏറ്റവും നല്ല കാഴ്ച അനുഭവം സമ്മാനിക്കുക എന്നതാണ് ലക്ഷ്യം.സെപ്റ്റംബർ 7ന് നടക്കുന്ന പൂർണ ചന്ദ്രഗ്രഹണവും തനിമ ഒട്ടും ചോരാതെ കാഴ്ചക്കാരിലേക്കെത്തിക്കാനുള്ള ശ്രമമാണ് നടത്തുന്നത്.ഇൗ വർഷത്തെ ഏറ്റവും സവിശേഷമായ ജ്യോതിശാസ്ത്ര സംഭവമായി കണക്കാക്കപ്പെടുന്നതാണ് പൂർണ ചന്ദ്രഗ്രഹണം.കടുംചുവപ്പ് നിറത്തിലുള്ള ഗോളമായി മാറുന്ന ചന്ദ്രനെ ചിലയിടങ്ങളിൽ മാത്രമേ കാണാൻ സാധിക്കു.സവിശേഷമായ ഇൗ ദൃശ്യാനുഭവമാണ് സഞ്ചാരികൾക്കായി ഒരുങ്ങുന്നത്.

സാറ്റേൺ ഒാപ്പോസിഷൻ എന്നറിയപ്പെടുന്ന ശനി ഭൂമിയോട് ഏറ്റവും അടുത്തെത്തുന്ന പ്രതിഭാസവും കാണാനുള്ള സജ്ജീകരണം ഒരുക്കുന്നുണ്ട്.മെലീഹയുടെ തെളിഞ്ഞ ആകാശ കാഴ്ചകളിൽ വാനനിരീക്ഷകർക്ക് ഇൗ കാഴ്ചകളൊക്കെ ആസ്വദിക്കാം. ടെലസ്കോപുകളടക്കം മികച്ച സാങ്കേതികസൗകര്യങ്ങളും ഇൗ വിഷയങ്ങളിൽ ആഴത്തിൽ അറിവുള്ള വിദഗ്ധരുടെ നേതൃത്വത്തിൽ നടക്കുന്ന ഇൗ ജ്യോതിശാസ്ത്രരാവുകളും കുടുംബങ്ങൾക്കും വാനനിരീക്ഷകർക്കും ഒരുപോലെ ആസ്വാദ്യകരമാവുമെന്ന് മെലീഹ നാഷണൽ പാർക്ക് മാനേജർ ഒമർ ജാസിം അൽ അലി പറഞ്ഞു.രണ്ട് ആകാശവിസ്മയങ്ങളും സംഭവിക്കുക വാരാന്ത്യത്തിലാണ് .

അബുദാബിയിൽ ടോൾനിരക്ക് ഇൗടാക്കുന്ന സമയംദീർഘിപ്പിച്ച നിയമം പ്രാബല്യത്തിൽ .

0

നിലവിൽ വൈകിട്ട് അഞ്ച് മണി മുതൽ ഏഴ് മണി വരെയാണ് അബുദബി നിരത്തുകളിൽ ടോൾ നിരക്ക് ഇൗടാക്കുത്.പുതുക്കിയ രീതി അനുസരിച്ച് വൈകിട്ട് മൂ്ന്ന് മണി മുതൽ ഏഴ് മണി വരെ ടോൾ നിരക്ക് ഇൗടാക്കും എന്നാണ് അബുദബി മൊബിലിറ്റിയുടെ അറിയിപ്പ്.രാവിലെ നിരക്ക് ഇൗടാക്കുന്ന സമയക്രമത്തിൽ മാറ്റുമുണ്ടാകില്ല.പ്രതിദിനം ആകെ ഇൗടാക്കുന്ന നിരക്കിലും ഇന്ന് മുതൽ മാറ്റമുണ്ട്.നിലവിൽ എത്രതവണ ടോൾ ഗേറ്റ് കടാലും പ്രതിദിനം പതിനാറ് ദിർഹം ആണ് ഇൗടാക്കുന്നത്.എന്നാൽ പുതിയ രീതി അനുസരിച്ച് ഇന്ന് മുതൽ ഒാരോ തവണ ടോൾ ഗേറ്റ് കടക്കുമ്പോഴും നാല് ദിർഹം വീതം നിരക്ക് ഇൗടാക്കും.

ഭിന്നശേഷിക്കാർ,മുതിർ പൗരൻമാർ,വിമരമിച്ചവർ,താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങൾ എന്നിവർക്കുള്ള ഇളവ് തുടരും.പ്രധാനപാതകളിൽ തിരക്കേറിയ സമയത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കുതിനാണ് പണം ഇൗടാക്കുന്ന സമയത്തിൽ മാറ്റം വരുത്തിയത് എന്നും അബുദബി മൊബിലിറ്റി അറിയിച്ചിരുന്നു

ദുബൈയില്‍ മൂന്നംഗ ലഹരിമരുന്ന് കടത്ത് സംഘം പിടിയില്‍

0

ദുബൈയില്‍ മൂന്നംഗ ലഹരിമരുന്ന് കടത്ത് സംഘം പിടിയില്‍.നാല്‍പ്പത്തിനാല് ലക്ഷം ദിര്‍ഹം വില വരുന്ന ലഹരിമരുന്നും പിടിച്ചെടുത്തു.രണ്ട് അറബ് വംശജരും ഒരു ഏഷ്യന്‍ രാജ്യക്കാരനും ആണ് ലഹരിമരുന്നുമായി പിടിയിലായത്.18.93 കിലോഗ്രാം ലഹരിമരുന്നാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്.ക്ലോത്തിംഗ് ബട്ടനുകളില്‍ ഒളിപ്പിച്ച നിലയില്‍ ആയിരുന്നു ലഹരിവസ്തുക്കള്‍.89760 ക്യാപ്റ്റഗണ്‍ ഗുളികകള്‍ ആണ് പിടികൂടിയത്.

ദുബൈയിലെ ഒരു അപ്പാര്‍ട്ട്‌മെന്റിലും മറ്റൊരു എമിറേറ്റിലുമായിട്ടായിരുന്നു ലഹരിവസ്തുക്കള്‍ ഒളിപ്പിച്ചിരുന്നത്.രാജ്യത്തിന് പുറത്തുള്ള സംഘത്തലവന്റെ നിര്‍ദ്ദേശം പ്രകാരം യുഎഇയില്‍ നിന്നും ഒരു അയല്‍രാജ്യത്തേക്ക് ലഹരിമരുന്ന് കടത്തുന്നതിന് ആയിരുന്നു പദ്ധതി.സൗദി നാര്‍കോട്ടിക് കണ്‍ട്രോള്‍ ജനറല്‍ ഡയറക്ടറേറ്റുമായി ചേര്‍ന്ന് ടോക്‌സിക് ബട്ടന്‍സ് എന്ന പേരിട്ട സംയുക്ത ഓപ്പറേഷനിലാണ് സംഘത്തെ പിടികൂടിയത്.

ഇന്ത്യ-ചൈന:കൂടിക്കാഴ്ച നടത്തി മോദിയും ഷീ ചിന്‍പിങ്ങും

0

ഇന്ത്യ-ചൈന ബന്ധം നന്നായി മുന്നോട്ടു കൊണ്ടു പോകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ പുരോഗതി വന്നെന്നും മോദി പറഞ്ഞു.ദീര്‍ഘകാല വീക്ഷണത്തില്‍ തന്ത്രപരമായ ബന്ധം മുന്നോട്ട് കൊണ്ടുപോകണം എ്ന്ന് ചൈനിസ് പ്രസിഡന്റ് ഷീചിന്‍പിങ്ക പറഞ്ഞു.അന്‍പത്തിയഞ്ച് മിനുട്ടാണ് നരേന്ദ്രമോദി-ഷീ ചിന്‍പിങ് കൂടിക്കാഴ്ച നീണ്ടുനിന്നത്.മാനവരാശിയുടെ ആകെ പുരോഗതിക്ക് ഇന്ത്യ-ചൈന ബന്ധം അനിവാര്യമാണെന്ന് മോദി പറഞ്ഞു.ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ശാന്തമായ അന്തരീക്ഷമാണെന്നും മോദി വ്യക്തമാക്കി. ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയില്‍ നേരിട്ടുള്ള വിമാന സര്‍വീസ് തുടങ്ങും. ബന്ധം നന്നാക്കേണ്ടത് 280 കോടി ജനങ്ങളുടെ ക്ഷേമത്തിന് പ്രധാനമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

ചരിത്രപരമായ കാല്‍വെപ്പ് എന്നാണ് കൂടിക്കാഴ്ചയെ നേതാക്കള്‍ വിശേഷിപ്പിച്ചത്.നല്ല സുഹൃത്തുക്കളും അയല്‍ക്കാരും ആയിരിക്കേണ്ടതിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിച്ച ഷി ജിന്‍പിങ്,ഡ്രാഗണും ആനയും’ ഒന്നിക്കണമെന്ന് ആഹ്വാനം ചെയ്തു. ഏഷ്യയിലെ സമാധാനത്തിന് വേണ്ടി പ്രവര്‍ത്തിക്കണം. ചരിത്രപരമായ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനുണ്ട്. ഇന്ത്യ ചൈന നയതന്ത്ര ബന്ധത്തിന്റെ 75-ാം വാര്‍ഷികമാണിത്. ദീര്‍ഘകാല വീക്ഷണത്തില്‍ തന്ത്രപരമായ ബന്ധം മുന്നോട്ടുപോകണമെന്നും ഷി ജിന്‍പിങ് പറഞ്ഞു. ഏഷ്യയിലും ലോകമെമ്പാടും സമാധാനത്തിനും സമൃദ്ധിക്കുമായി ഇന്ത്യയും ചൈനയും ഒരുമിച്ച് നില്‍ക്കണമെന്നും ഷീചിന്‍പിങ്ക്പറഞ്ഞു.ചൈനയിലെ ടിയാന്‍ജിനില്‍ നടക്കുന്ന ഷാങ്ഹായി കോര്‍പറേഷന്‍ ഓര്‍ഗനൈസേഴ്സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായാണ് മോദി ചൈനയില്‍ എത്തിയത്.