Thursday, April 2, 2026
Home Blog Page 37

സ്ക്കൂളുകളിൽ ഓൺലൈൻ ഡെലിവറി നിരോധനം

0

ഓൺ ലൈൻ ഫുഡ് ഡെലിവറിക്ക് നിരോധനം ഏർപ്പെടുത്തി യുഎഇ യിലെ സ്ക്കൂളുകൾ. കുട്ടികൾക്ക് ആരോഗ്യപ്രദമായ ഭക്ഷണശൈലി പ്രോത്സാഹിപ്പിക്കുന്നതിൻറെ ഭാഗമായാണ് നീക്കം.

മികച്ച് ഭക്ഷണ സംസ്ക്കാരം ശീലിപ്പിക്കുന്നതിനും കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതും ലക്ഷ്യമിട്ടാണ് യുഎഇ യിലെ സ്ക്കൂളുകൾ ഓൺ ലൈൻ ഫുഡ് ഡെലിവെറിക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. ജങ്ക് ഫുഡുകൾ കുട്ടികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നതിൻറെ കൂടി അടിസ്ഥാനത്തിലാണ് നടപടി. വീട്ടിൽ നിന്ന് കൊണ്ടുവരുന്ന ഭക്ഷണം കൊണ്ടുവന്നില്ല എങ്കിൽ സ്ക്കൂളിലെ കഫറ്റീരിയയിൽ നിന്ന് ഭക്ഷിക്കാം. കുട്ടി ഭക്ഷണം എടുക്കാൻ മറന്നുവെങ്കിൽ വീട്ടിൽ നിന്ന് ഉച്ചഭക്ഷണത്തിന് മുന്നോടിയായി സ്ക്കൂളുകളിൽ ഭക്ഷണമെത്തിച്ച് നൽകാമെന്നാണ് സ്ക്കൂൾ അധികൃതർ അറിയിച്ചിരിക്കുന്നത്. ജംങ്ക് ഫുഡുകൾ ഒഴിവാക്കുന്നത് ജീവിതശൈലി രോഗങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുമെന്നും സ്ക്കൂൾ അധികൃതർ ചൂണ്ടിക്കാട്ടുന്നു. ന്യട്രീഷ്യസ് ആയിട്ടുള്ള ഭക്ഷണമാണ് സ്ക്കൂൾ ക്യാന്ർറീനുകളിൽ ഒരുക്കിയിട്ടുള്ളത് എന്നും സ്ക്കൂൾ അധികൃതർ പറയുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മാതാപിതാക്കൾക്ക് സ്ക്കൂൾ അധികൃതർ കത്ത്നൽകിയിട്ടുണ്ട്.

മിന്നുന്ന വിജയവുമായി ഇന്ത്യ

0

സിക്സറടിച്ച് ഇന്ത്യ പാക്കിസ്ഥാനെതിരെ നേടിയത് ആധികാരിക വിജയം. 128 റൺസെന്ന വിജയലക്ഷ്യം ഇന്ത്യ മറികടന്നത് വെറും 3 വിക്കറ്റ് നഷ്ടത്തിലാണ്. സ്കോർ പാകിസ്ഥാൻ 20 ഓവറിൽ 127 / 9, ഇന്ത്യ 15.5 ഓവറിൽ 131

ചിരവൈരികളുടെ പോരാട്ടത്തിൽ വീണ്ടും പാകിസ്ഥാന് അടിപതറി. നീല കടുവകൾ ആക്രമിച്ചെത്തിയപ്പോൾ പാക്കിസ്ഥാൻ ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകർന്നിടിഞ്ഞു. ഒരു ഘട്ടത്തിൽ 7 ന് 83 ആയിരുന്നു പാക്സ്ഥാൻ. ദുബൈ സ്റ്റേഡിയത്തിലെ കുത്തിതിരിയുന്ന പന്തുകളിൽ പാക്കിസ്ഥാൻ പിടിച്ചുനിൽക്കാൻ വല്ലാതെ ബുദ്ധിമുട്ടി. തൻറഎ ആദ്യ ഓവറിൽ തന്നെ വിക്കറ്റെടുത്ത് തുടങ്ങിയ ബുംറയാണ് പാക്കിസ്ഥാൻറെ പതനത്തിന് തുടക്കമിട്ടത്. പിന്നാലെ അക്സറും കുൽദീപും എത്തിയതോടെ കരകയറാനാവാത്ത കയത്തിലായി പാക്കിസ്ഥാൻ. 40 റൺസെടുത്ത ഫർഹാനും അവസാന ഓവറുകളിൽ തകർത്തടിച്ച് പുറത്താകാതെ 33 റൺസെടുത്ത അഫ്രീഡിയും ഇല്ലായിരുന്നുവെങ്കിൽ പാക്കിസ്ഥാൻ മൂന്നടക്കം കാണില്ലായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആദ്യ പന്തിൽ തന്നെ നിലപാട് വ്യക്തമാക്കി. അഫ്രീഡിയുടെ ആദ്യ പന്തിൽ തന്നെ അഭിഷേക് ശർമയുടെ ബൌണ്ടറി, തൊട്ടടുത്ത പന്തിൽ സിക്സർ.. മറുതലയ്ക്കിൽ ഗില്ലും അറ്റാക്കിങ് ബാറ്റിങ് തുടർന്നു. ഓപ്പണർമാർ മടങ്ങുമ്പോൾ ഇന്ത്യയുടെ സ്കോർ 3.4 ഓവറിൽ 41. പിന്നാലെ നായകൻ സൂര്യകുമാറും തിലക് വർമ്മയും ചേർന്ന് വെടിക്കെട്ട്. തിലക് വർമ 13 ആമത്തെ ഓവറിൽ പുറത്താകുമ്പോൾ ഇന്ത്യവ ിജയത്തിന് വെറും 31റൺസ് അകലെ. ശിവം ദുബെയെ കൂട്ടുപിടിച്ച് സൂര്യകുമാർ ഇന്ത്യയെ വിജയതീരത്തെത്തിച്ചു. അതും മനോഹരമായ ഒരു സിക്സറിലൂടെ. പുറത്താകാതെ 47 റൺസെടുത്ത സൂര്യകുമാറാണ് ഇന്ത്യയുടെ ടോപ് സ്കോറർ. 4 ഓവറിൽ 18 റൺസിന് 3 വിക്കറ്റ് വീഴ്ത്തിയ കുൽദീപാണ് കളിയിലെ താരം. വിജയം സൈന്യത്തിന് സമർപ്പിക്കുന്നതായി സൂര്യകുമാർ യാദവ് പറഞ്ഞു

അൻപുമണി രാംദോസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

0

തമിഴ്നാട്ടിലെ പ്രമുഖ രാഷ്ട്രീയ പാർട്ടിയായ പട്ടാളിമക്കൾ കക്ഷിയിൽ നേതൃത്വത്തെ ചൊല്ലി തർക്കം രൂക്ഷം. തർക്കം രൂക്ഷമായതോടെ പ്രമുഖ നേതാവ് അൻപുമണി രാംദോസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. സ്ഥാപക നേതാവായ പിതാവ് എസ് രാംദോസാണ് മുൻ കേന്ദ്രമന്ത്രികൂടിയായ അൻപുമണിയെ പുറത്താക്കിയത്.

തമിഴ്നാട്ടിലെ പ്രമുഖ രാഷ്ട്രീയ പാർട്ടിയായ പട്ടാളിമക്കൾ കക്ഷിയിൽ നേതൃത്വത്തെ ചൊല്ലി ഏറെ നാളായി ആഭ്യന്തരകലാപം രൂക്ഷമാണ്. അതിൻറെ പരമ്യത്തിലാണ് പാർട്ടിയിലെ പ്രമുഖ നേതാവായ അൻപുമണി രാംദോസിനെ പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും പുറത്താക്കിയത്. സ്ഥാപക നേതാവായ പിതാവ് എസ് രാംദോസാണ് മുൻ കേന്ദ്രമന്ത്രികൂടിയായ അൻപുമണിയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. അൻപുമണി നടത്താനിരുന്ന പദയാത്രയ്ക്കെതിരെ നേരത്തെ രാംദോസ് പൊലീസിന് പരാതി നൽകിയിരുന്നു . നിരന്തരം അച്ചടക്കലംഘനം നടത്തിയ അൻപുണിക്ക് രണ്ട് തവണ പാർട്ടി നോട്ടീസ് നൽകിയിരുന്നുവെങ്കിലും അച്ചടക്കലംഘനം തുടർന്നതിനെ തുടർന്നാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത് എന്നാണ് ഔദ്യോഗിക വിശദീകരണം. പാർട്ടി എൻഡിഎ സഖ്യത്തിനൊപ്പം ചേരണമെന്നാണ് അൻപുമണിയുടെ നിലപാടിനെ ചൊല്ലിയാണ് പാർട്ടിയിൽ പ്രതിഷേധം രൂപപ്പെട്ടത്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ വൻ തിരിച്ചടി നേരിട്ടതോടെയാണ് പാർട്ടിക്കകത്ത് അസ്വാരസ്യങ്ങൾ തുടങ്ങിയത്. ദ്രാവിഡ പാർട്ടികളുമായി സഖ്യമതിയെന്നാണ് രാംദോസിൻറെ നിലപാട്. കഴിഞ്ഞ ഏപ്രിലിൽ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് അനുപുമണിയെ രാംദോസ് മാറ്റിയത് വിവാദമായിരുന്നു. നിയമസഭ തിരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ബാക്കിയിരിക്കെയാണ് പാർട്ടിയിൽ പൊട്ടിത്തെറി എന്നതും ശ്രദ്ധേയമാണ്.

നേപ്പാളിൽ കൊല്ലപ്പെട്ടത് 34 പേർ

0

നേപ്പാളിൽ ജെൻ സി പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ടത് 34 പേരാണെന്ന് സർക്കാർ വൃത്തങ്ങൾ. ജയിൽ തകർത്ത് രക്ഷപ്പെടാന്ർ ശ്രമിച്ച മൂന്ന് പേരും ഇവരിൽ ഉൾപ്പെടുമെന്ന് സർക്കാർ വർത്തങ്ങൾ വ്യക്തമാക്കി. അതേസമയം ഭരണം നടത്താനുള്ള പക്വത തങ്ങൾക്കായിട്ടില്ലെന്ന് ജെൻ സി പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്ത ദിവാകർ ദംഗൽ പറഞ്ഞു.
രാജ്യത്ത് സമൂഹ മാധ്യമങ്ങൾ നിരോധിച്ചതിനെതിരെ നേപ്പാളിലെ പുതുതലമുറ നടത്തിയ സമരത്തിനിടെ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു. എന്നാൽ കൊല്ലപ്പെട്ടവരുടെ ഔദ്യോഗികമായ എണ്ണം ഇപ്പോഴാണ് പുറത്തുവരുന്നത്. രണ്ട് ദിവസം നീണ്ടുനിന്ന പ്രക്ഷോഭത്തിനിടെ പൊലീസിൻറെ വെടിയേറ്റ് 34 പേർ മരിച്ചുവെന്നാണ് സർക്കാർ വൃത്തങ്ങൾ വെളിപ്പെടുത്തിയത്. പ്രക്ഷോഭകർ പാർലമെൻറ് ആക്രമിക്കുകയും പാർലമെൻറിന് തീയിടുകയും ചെയ്തിരുന്നു. അതേസമയം സമാധാനപരമായ പ്രക്ഷോഭമാണ് തങ്ങൾ ലക്ഷ്യമിട്ടിരുന്നത് എന്ന് സമരത്തിന് നേതൃത്വം വഹിച്ച ദിവാകർ ദംഗൽ പറഞ്ഞു. സമരത്തിനകത്തേക്ക് നുഴഞ്ഞുകയറി പ്രശഅനമുണ്ടാക്കാൻ ചിലർ ബോധപൂർവ്വം ശ്രമം നടത്തി. അധികാരം ഏറ്റെടുക്കാനുള്ള പക്വത തങ്ങൾക്കായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണഘടന അട്ടിമറിക്കാനല്ല, മറിച്ച് വയസൻമാരായ ഭരണകർത്താക്കളെ പുറത്താക്കലായിരുന്നു ലക്ഷ്യമെന്നും ദംഗൽ വിശദീകരിച്ചു. അതിനിടെ സംഘർഷത്തിൻറെ മറവിൽ
ജയിൽ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച 3 തടവുകാരും പൊലീസിൻറെ വെടിയേറ്റ് മരിച്ചു

പണമയക്കാൻ പുതിയ സംവിധാനവുമായി ഇന്ത്യ

0

പ്രവാസികൾക്ക് പണം അയക്കാൻ പുതിയ സംവിധാനമൊരുക്കി ഇന്ത്യ. യുപിഐ യും യൂണിവേഴ്സൽ പോസ്റ്റൽ യൂണിയൻ സംവിധാനവും ചേർന്നാണ് പുതിയ സംവിധാനമൊരുക്കുന്നത്. പുതിയ സംവിധാനം പണം കൈമാറ്റം വേഗത്തിലും സുരക്ഷിതവുമാക്കുമെന്ന് ഇന്ത്യയുടെ കമ്മ്യൂണിക്കേഷൻ മന്ത്രി ജ്യോതിരാദിത്യസിന്ധ്യ പറഞ്ഞു.

ദുബൈയിലാണ് പുതിയ പെയ്മെൻറ് സംവിധാനം ഇന്ത്യ പുറത്തിറക്കിയത്. ഇന്ത്യയിലെ ജനപ്രീയമായ യുപിഐ സംവിധാനവും യൂണിവേഴ്സൽ പോസ്റ്റൽ യൂണിയൻ സംവിധാനവും തമ്മിൽ ഏകോപിപ്പിച്ചാണ് പുതിയ സംവിധാനം ഒരുക്കുന്നത്. ഇന്ത്യൻ തപാൽ സർവ്വീസും എൻപിസിഐ ഇൻറർനാഷണൽ പെയ്മെൻറ്സ് ലിമിറ്റഡും യൂണിവേഴ്സൽ പോസ്റ്റൽ യൂണിയനും ചേർന്നാണ് പുതിയ സംവിധാനം വികസിപ്പിച്ചെടുത്തത്. തപാൽ സംവിധാനത്തിൻറെ വിശ്വാസ്യതയും യുപിഐയുടെ വേഗതയും ചേരുമ്പോൾ വേഗത്തിൽ പണം അയക്കാനുള്ള സംവിധാനമായി ഇത് മാറുമെന്ന് കേന്ദ്ര കമ്മ്യൂണിക്കേഴൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. പുതിയ സംവിധിനം വഴിയുള്ള പണം കൈമാറ്റം ചിലവ് കുറഞ്ഞതുമായിരിക്കുമെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയിലേക്ക് വിദേശപണം ഒഴുകുന്ന രണ്ടാമത്തെ രാഷ്ട്രമാണ് യുഎഇ.

കോഴിക്കോട് നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകരുടെ എണ്ണം കുറഞ്ഞു

0

കോഴിക്കോട് നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകരുടെ എണ്ണം കുറഞ്ഞു. 20 ദിവസത്തെ ഹജ്ജ് പാക്കേജിന് നിരക്ക് കൂടാന്‍ സാധ്യതയുണ്ടെന്ന് കേരള ഹജ്ജ് കമ്മിറ്റി അംഗം പി.പി മുഹമ്മദ് റാഫി അബുദാബിയിൽ പറഞ്ഞു.

പ്രവാസികള്‍ക്ക് കൂടി ഗുണകരമാകുന്ന രീതിയിലുള്ള 20 ദിവസത്തെ ഹജ്ജ് പാക്കേജിന് നിരക്ക് കൂടാന്‍ സാധ്യതയുണ്ടെന്ന് കേരള ഹജ്ജ് കമ്മിറ്റി അംഗം പി.പി മുഹമ്മദ് റാഫി പറഞ്ഞു. കേന്ദ്ര ഹജ്ജ് കമ്മിറ്റി അനുമതി നല്‍കിയ ഈ പാക്കേജിന് കീഴിൽ 2910 പേരാണ് അടുത്ത വര്‍ഷത്തെ ഹജ്ജിന് അപേക്ഷ നല്‍കിയിട്ടുള്ളത്. ഇതില്‍ 398 പേരെ തെരഞ്ഞെടുത്തിട്ടുണ്ട്. ഈ പാക്കേജില്‍ അപേക്ഷ നല്‍കിയ പ്രവാസികള്‍ ഹജ്ജ് കാമ്പിന് പത്ത് ദിവസങ്ങള്‍ക്ക് മുമ്പ് നാട്ടിലെത്തണം. പാസ്‌പോര്‍ട്ട് സമര്‍പിക്കലും നാട്ടില്‍ നിന്നുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കേറ്റും സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ നിന്നും മാത്രമാണ് പുതിയ പാക്കേജിന് എംബാര്‍ക്കേഷന്‍ അനുമതിയുള്ളൂ. മാത്രമല്ല ഹൃസ്വകാല ഹജ്ജ് പാക്കേജിന് നിരക്ക് വര്‍ധിക്കുമെന്നും പറഞ്ഞു. കഴിഞ്ഞ വര്‍ഷം കോഴിക്കോട് നിന്നുള്ള വിമാന ടിക്കറ്റില്‍ ഭീമമായ വര്‍ധനവുണ്ടായതിനാല്‍ ഇത്തവണ കോഴിക്കോട് നിന്നുള്ള ഹജ്ജ് യാത്രികരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ഏറ്റവും കൂടുതല്‍ ഹാജിമാരുള്ളത് കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നാണ്. ആദ്യഘട്ടത്തില്‍ 8530 പേരെ തെരഞ്ഞെടുത്തപ്പോള്‍ 4995 പേരും കൊച്ചിയില്‍ നിന്നാണ് യാത്ര ചെയ്യുന്നത്. കണ്ണൂരില്‍ നിന്നും 2892 ഹാജിമാരുള്ളപ്പോള്‍ കോഴിക്കോട് നിന്നും 632 ആയി ചുരുങ്ങി. കോഴിക്കോട് വലിയ വിമാനങ്ങള്‍ ഇറങ്ങാനുള്ള അനുമതി ലഭിക്കാതിരുന്നതാണ് കഴിഞ്ഞ വര്‍ഷം നിരക്ക് കൂടാന്‍ കാരണമായത്. ഇക്കാര്യം കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നും പ്രശ്‌നപരിഹാരം വേണമെന്നും സംസ്ഥാന സര്‍ക്കാരും ഹജ്ജ് കമ്മിറ്റിയും ആവശ്യപ്പെട്ടിട്ടുണ്ട്. കണ്ണൂരില്‍ നിന്നും ഹജ്ജ് യാത്രികരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ അവിടെ ഹജ്ജ് ഹൗസ് നിര്‍മിക്കാന്‍ അനുമതി ലഭിച്ചിട്ടുണ്ട്. ഇതിനായി ഒരേക്കര്‍ സ്ഥലം അനുവദിക്കുകയും സര്‍ക്കാര്‍ 5കോടി രൂപ നീക്കിവെച്ചിട്ടുമുണ്ട്. ഒരു മള്‍ട്ടിപര്‍പസ് കണ്‍വെന്‍ഷന്‍ സെന്റര്‍ മാതൃകയിലായിരിക്കും ഹജ്ജ് ഹൗസ് പണിയുക. 27 കോടിരൂപയുടെ പദ്ധതിക്കായി ക്രൗഡ് ഫണ്ടിംഗിലൂടെ തുക കണ്ടെത്താനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി പ്രത്യേക ആപ്പും തയ്യാറാവുന്നുണ്ട്. ഈ പദ്ധതിക്കായി പ്രവാസികള്‍ സഹായിക്കണമെന്നും മുഹമ്മദ് റാഫി ആവശ്യപ്പെട്ടു.

യുഎഇയില്‍ മേഘാവൃതമായ കാലാവസ്ഥ

0

യുഎഇയില്‍ ഇന്ന് ഭാഗീകമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.മൂടല്‍ മഞ്ഞിനും മഴയ്ക്കും സാധ്യതയുണ്ട്.

രാവിലെ അബുദബി ദുബൈ ജബല്‍ അലി തുടങ്ങിയ സ്ഥലങ്ങളിലടക്കം മൂടല്‍ മഞ്ഞ് രൂപപ്പെട്ടിരുന്നു .തത്ഫലമായി കാഴ്ചാപരിമിതിയുണ്ടാകുകയും യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.രാവിലെ യെല്ലോ മുന്നറിയിപ്പാണ് യാത്രികര്‍ക്ക് നല്‍കിയത്.അബുദബിയിലും അല്‍ഐനിലും അടക്കം മൂടല്‍ മഞ്ഞ് വ്യാപിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിരുന്നുണ്ട്.വാഹനമോടിക്കുന്നവര്‍ വേഗപരിധി ശ്രദ്ധിക്കണമെന്നും സൈന്‍ ബോര്‍ഡിലെ നിര്‍ദേശം പാലിക്കണമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു.കഴിഞ്ഞ ദിവസങ്ങളില്‍ വിവിധയിടങ്ങളില്‍ താപനിലയില്‍ ചെറിയ കുറവ് അനുഭവപ്പെട്ടിരുന്നു. എന്നാൽ ഇന്നും നാളെയും ചൂട് കുറയാനുള്ള സാധ്യത പ്രവചിക്കുന്നില്ല. അന്തരീക്ഷ ഈര്‍പ്പം കുറയാനുള്ള സാധ്യതയുണ്ട്. അബുദബിയില്‍ പരമാവധി താപനില 42 ഡിഗ്രി സെല്‍ഷ്യസും ദുബൈയില്‍ പരമാവധി താപനില 40 ഡിഗ്രി സെല്‍ഷ്യസുമായിരിക്കുമൊണ് കാലാവസ്ഥ കേന്ദ്രം അറിയിക്കുത്. നേരിയതോ മിതമായതോ ആയ കാറ്റിനും സാധ്യത പ്രവചിക്കുന്നുണ്ട്. അറേബ്യന്‍ ഗള്‍ഫിലും ഒമാന്‍ കടലും ശാന്തമായിരിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു

വിദ്യാർത്ഥികളുടെ വ്യക്തിഗതവിവരങ്ങൾ പുറത്തുവിടില്ല

0

വിദ്യാര്‍ത്ഥികളുടെ വ്യക്തിഗത വിവരങ്ങള്‍ സുരക്ഷിതമാക്കാന്‍ കുവൈത്ത്. വ്യക്തിഗത വിവരങ്ങള്‍ പുറത്തുവിടുന്നതിന് നിരോധനം ഏര്‍പ്പെടുത്തി

വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ കൂടുതല്‍ സുരക്ഷിതമാക്കുക എത് ലക്ഷ്യമി’ാണ് കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം തീരുമാനെടുത്തത്.വിദ്യാഭ്യാസ മന്ത്രി സയ്യിദ് ജലാല്‍ അല്‍ തബ്തബായിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. വിദ്യാഭ്യാസമന്ത്രാലയത്തിന്‍െ അംഗീകാരം ഇല്ലാത്ത ഏതെങ്കിലും പ്ലാറ്റ്‌ഫോമുകള്‍ വഴിയോ ആപ്പ്‌ലിക്കേഷനുകള്‍ വഴിയോ ഏതെങ്കിലും വിധത്തില്‍ വിദ്യാര്‍ത്ഥികളുടെ വ്യക്തിഗത വിവരങ്ങള്‍ പങ്കുവയ്ക്കുകയോ ഉപയോഗിക്കുകയോ ചെയ്യുതിന് വിലക്കേര്‍പ്പെടുത്തുതാണ് പുതിയ ഉത്തരവ്.വിദ്യാര്‍ത്ഥികളെ ചൂഷണത്തില്‍ നി് സംരക്ഷിക്കുക എതാണ് ഉത്തരവ് കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുത്. വിദ്യാര്‍ത്ഥികളുടെ എല്ലാ വിവര ശേഖരണ പ്രോസസിംഗ് പ്രവര്‍ത്തനങ്ങളും മന്ത്രാലയത്തിന്റെ ഔദ്യോഗിക സംവിധാനങ്ങളിലും പ്ലാറ്റ്‌ഫോമുകളിലും മാത്രമായി പരിമിതപ്പെടുത്താനും ഉത്തരവില്‍ ആവശ്യപ്പെടുു.രാജ്യത്തെ എല്ലാ വിദ്യാഭ്യാസ മേഖലകളിലും തീരുമാനം ബാധകമായിരിക്കും

ഏഷ്യാകപ്പ് ക്രിക്കറ്റ് ഇന്നുമുതൽ

0

ഏഷ്യാകപ്പ് ക്രിക്കറ്റിന് ഇന്ന് യുഎഇ യില്‍ അഫ്ഗാനിസ്ഥാനും ഹോങ്കോങും തമ്മിലുള്ള മത്സരത്തോടെ തുടക്കമാവും. ഇന്ത്യയടക്കം 8 ടീമുകളാണ് ഭൂഖണ്ഡത്തിലെ ചാമ്പ്യന്‍മാരെ കണ്ടെത്താനുള്ള പോരാ’ത്തില്‍ മാറ്റുരക്കുക. നാളെ ഇന്ത്യ ആതിഥേയരായ യുഎഇയെ നേരിടും

ദുബായ്, അബു ദബി എിങ്ങനെ രണ്ട് വേദികളിലായാണ് ഏഷ്യാ കപ്പ് മത്സരങ്ങള്‍ അരങ്ങേറുക. 2023 ലെ അവസാന എഡിഷനില്‍ ഏകദിന ഫോര്‍മാറ്റിലായിരുു മത്സരമെങ്കില്‍ ഇത്തവണയത് ടി ട്വന്റി ഫോര്മാറ്റിലാണ് എ പ്രത്യേകതയുണ്ട്. 19 മത്സരങ്ങളുള്ള ഇത്തവണത്തെ ചാമ്പ്യന്‍ഷിപ്പില്‍ 3 മുന്‍ ലോകചാമ്പ്യന്‍മാരടക്കം 8 ടീമുകളാണ് മാറ്റുരക്കുത്. ഇതാദ്യമായാണ് 8 ടീമുകള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റുമുട്ടുന്നത്. ഗ്രൂപ്പ് മത്സരങ്ങളിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ സൂപ്പര്‍ ഫോറിലെത്തും. ലീഗ് ഫോര്‍മാറ്റില്‍ നടക്കു സൂപ്പര്‍ ഫോറിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ 28 ന് നടക്കു ഫൈനലില്‍ ഏറ്റുമുട്ടും.
കാണിക്കള്‍ കാത്തിരിക്കു ഇന്ത്യ പാക്കിസ്ഥാന്‍ പോരാട്ടം പതിനാലിനാണ്. നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യ തന്നെയാണ് ടൂര്‍ണമെന്റിലെ ഫേവറേറ്റുകള്‍. സൂര്യകുമാര്‍ യാദവ് നയിക്കു ടീമില്‍ മലയാളിതാരം സഞ്ജു സാംസണുമുണ്ട്.

നേപ്പാള്‍ പ്രക്ഷോഭം – സര്‍വ്വകക്ഷിയോഗം വിളിച്ച് പ്രധാനമന്ത്രി

0

ക്തമായതോടെ സര്‍വ്വ കക്ഷിയോഗം വിളിച്ച് പ്രധാനമന്ത്രി കെ പി ശര്‍മ ഒലി. പ്രക്ഷോഭത്തില്‍ 19 പേര്‍കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ഒലി മന്ത്രിസഭയിലെ രണ്ട് മന്ത്രിമാര്‍ കൂടി രാജിവെച്ചു.

സമൂഹമാധ്യമങ്ങള്‍ നിരോധിച്ച സര്‍ക്കാരിന്റെ നടപടിക്കെതിരെ ജെന്‍ സി തലമുറക്കാര് ആരംഭിച്ച പ്രക്ഷോഭം രാജ്യമെങ്ങും പടര്‍ന്നതോടെ പ്രധാനമന്ത്രി കെ പി ശര്‍മ ഒലി സര്‍വ്വകക്ഷിയോഗം വിളിച്ചു. പ്രശ്‌നപരിഹാരത്തിനായി വിവിധ രാഷ്ട്രീയ കക്ഷികളുമായി ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് എന്ന് പ്രധാനമന്ത്രി അറിയിച്ചു. പ്രതിഷേധം ശക്തമായതോടെ നിരോധനം സര്‍ക്കാര്‍ പിന്‍ലവലിച്ചുവെങ്കിലും പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം തുടരുകയാണ്. സ്‌ക്കൂള്‍ കുട്ടികളടക്കം പതിനായിരങ്ങളാണ് നേപ്പാളിന്റെ തെരുവിലിറങ്ങിയിരിക്കുന്നത്. അതേസമയം പ്രതിഷേധം അടിച്ചമര്‍ത്താനുള്ള പൊലീസിന്റെ നീക്കത്തിനിടെ 19 പേര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ഒലി മന്ത്രിസഭയില്‍ നിന്ന് രണ്ട് മന്ത്രിമാര് കൂടി രാജിവെച്ചു. ജലവിഭവ വകുപ്പ് മന്ത്രി പ്രദീപ് യാദവ്, കൃഷി മന്ത്രി രാംനാഥ് അധികാരി എന്നിവരാണ് ഒടുവില്‍ രാജിവെച്ചത്. 19 പേരെ വെടിവെച്ചുകൊന്ന സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിയാണ് പ്രദീപ് യാദവ് രാജിവെച്ചത്. വെടിവെപ്പിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആഭ്യനന്തരമന്ത്രി രമേഷ് ലെഖാക് ഇന്നലെ രാജിവെച്ചിരുന്നു. ഇതോടെ മന്ത്രിസഭയില്‍ നിന്ന് രാജിവെച്ച് മന്ത്രിമാരുടെ എണ്ണം 3 ആയി. അതിനിടെ നേപ്പാളിലുള്ള ഇന്ത്യക്കാരോട് ജാഗ്രത പാലിക്കാന്‍ വിദേശകാര്യ മന്ത്രാലിയം നിര്‍ദ്ദേശം നല്‍കി.