ദുബായിലെ പുതിയ ടാക്‌സി നിരക്കുകള്‍ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ബുധനാഴ്ച പ്രഖ്യാപിച്ചു. മിനിമം ചാര്‍ജ് വര്‍ദ്ധിപ്പിച്ചുകൊണ്ടാണ് പുതിയ നിരക്ക് പ്രഖ്യാപിച്ചത്. തിരക്കേറിയ സമയത്തും കുറഞ്ഞ സമയത്തും രണ്ട് നിരക്കായിരിക്കും.
റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അംഗീകരിച്ചിട്ടുള്ള ആപ്പുകള്‍ വഴി ബുക്ക് ചെയ്യുന്ന് എല്ലാ ടാക്‌സികള്‍ക്കും പുതുക്കിയ നിരക്ക് ബാധകമാണ്. പുതുക്കിയ നിരക്ക് പ്രകാരം മിനിമം ചാര്‍ച്ച് 12 ദിര്‍ഹത്തില്‍ നിന്ന് 13 ദിര്‍ഹമായി ഉയര്‍ത്തിയിട്ടുണ്ട് പീക്ക് അവറുകളിലെ നിരക്കിലും മാറ്റം വരുത്തി. തിങ്കളാഴ്ച മുതല്‍ വ്യാഴാഴ്ച വരെയുള്ള കാലയളവില്‍ തിരക്കേറിയ സമയങ്ങളില്‍ രാവിലെ 8 മുതല്‍ 10 വരെയും, വൈകുന്നേരം 4 മുതല്‍ 8 വരെയും ബുക്കിംഗ് ഫീസ് 7.50 ദിര്‍ഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ കാലയളവില്‍ ഫ്‌ലാഗ്ഫാള്‍ നിരക്ക് 5 ദിര്‍ഹമായിരിക്കും. രാവിലെ 6 മുതല്‍ 8 വരെയും, രാവിലെ 10 മുതല്‍ വൈകുന്നേരം 4 വരെയുമുള്ള തിരക്ക് കുറഞ്ഞ സമയങ്ങളില്‍ ബുക്കിംഗ് ഫീസ് 4 ദിര്‍ഹമായിരിക്കും, ഫ്‌ലാഗ്ഫാള്‍ നിരക്ക് 5 ദിര്‍ഹമായി തുടരും. രാത്രി സമയങ്ങളില്‍ ബുക്കിംഗ് ഫീസ് 4.5 ദിര്‍ഹവും ഫ്‌ലാഗ്ഫാള്‍ ചാര്‍ജ് 5.5 ദിര്‍ഹവും ആയിരിക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍, വൈകുന്നേരം 4 മുതല്‍ രാത്രി 10 വരെ പീക്ക് അവര്‍ ബുക്കിംഗ് ഫീസ് 7.5 ദിര്‍ഹവും ഫ്‌ലാഗ്ഫാള്‍ ചാര്‍ജ് 5 ദിര്‍ഹവും ആയിരിക്കും. രാത്രി 10 മുതല്‍ രാത്രി 12 വരെ പീക്ക് അവര്‍ നിരക്കുകള്‍ 7.5 ദിര്‍ഹവും ആയിരിക്കും. ഈ കാലയളവില്‍ ഫ്‌ലാഗ്ഫാള്‍ നിരക്ക് 5.5 ദിര്‍ഹമായിരിക്കും.
ദുബൈയിൽ ടാക്‌സി നിരക്ക് ഉയര്‍ത്തി, മിനിമം ചാര്‍ജ് 13 ദിര്‍ഹം
സൈബര്‍ തട്ടിപ്പ്: പുതിയ ക്യാമ്പെയിനുമായി അബുദബി പൊലീസ്
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ തട്ടിച്ച 140 മില്യണ്‍ ദിര്‍ഹം അബുദാബി പോലീസ് തിരിച്ചുപിടിച്ച് യഥാര്‍ത്ഥ ഉടമകള്‍ക്ക് തിരികെ നല്‍കി. സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 15,642 കേസുകള്‍ ആണ് കഴിഞ്ഞ് രണ്ട്
വര്‍ഷത്തിനിടെ പോലീസ് കൈകാര്യം ചെയ്തത്. ഇത് എമിറേറ്റിലെ ഡിജിറ്റല്‍ ഭീഷണികളുടെ വര്‍ദ്ധിച്ചുവരുന്ന വ്യാപ്തിയെ അടിവരയിടുന്നു.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മാത്രം അബുദബിയില്‍ സൈബര്‍ ത്ട്ടിപ്പ് കേസുകളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചതായാണ് പോലീസ് അറിയിച്ചത്. 15,642 കേസുകളില്‍ നിന്നായി തട്ടിച്ച 140 മില്ല്യണ്‍ ദിര്‍ഹത്തിന്റെ തട്ടിപ്പാണ് പൊലീസ് പിടിച്ചത്. ഈ തുക തിരികെ അതിന്റെ യഥാര്‍ത്ഥ ഉടമകള്‍ക്ക് നല്‍കിയതായും അബുദാബി പോലീസിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ റാഷിദ് ഖലഫ് അല്‍ ദഹേരിയുടെ നേതൃത്വത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സൈബര്‍ തട്ടിപ്പുകള്‍ പെരുകിയതോടെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനായി
അബുദാബി പോലീസ് ‘സൂക്ഷിച്ചുകൊള്ളുക’ എന്ന കാമ്പെയ്നിന്റെ പുതിയ പതിപ്പ് ആരംഭിച്ചു. സൈബര്‍ കുറ്റകൃത്യങ്ങളുടെ വികസിച്ചുകൊണ്ടിരിക്കുന്ന രൂപങ്ങളെക്കുറിച്ച് സമൂഹ അവബോധം വളര്‍ത്തുന്നതിനാണ് ഈ കാമ്പെയ്ന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഫോണ്‍ തട്ടിപ്പുകള്‍, വ്യാജ ലിങ്കുകള്‍, റിമോട്ട് ആക്സസ് സോഫ്റ്റ്വെയര്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിലെ അപകടസാധ്യതകള്‍, പ്രീമിയം നമ്പറുകള്‍ക്കോ വാഹനങ്ങള്‍ക്കോ നിക്ഷേപം നടത്തല്‍, വ്യാജ ജോലി ഓഫറുകള്‍, സോഷ്യല്‍ മീഡിയയില്‍ അജ്ഞാത ഉപയോക്താക്കളില്‍ നിന്ന് ഫ്രണ്ട് റിക്വസ്റ്റുകള്‍ സ്വീകരിക്കല്‍, തെറ്റിദ്ധരിപ്പിക്കുന്ന ഓണ്‍ലൈന്‍ പരസ്യങ്ങള്‍, വഞ്ചനാപരമായ പ്രോപ്പര്‍ട്ടി ഡീലുകള്‍, നിക്ഷേപ തട്ടിപ്പുകള്‍ എന്നിവയുള്‍പ്പെടെ സൈബര്‍ തട്ടിപ്പിന്റെ ഒമ്പത് പ്രധാന മേഖലകള്‍ കാമ്പെയ്നില്‍ ഉള്‍പ്പെടുന്നു.
യുഎഇയുടെ ഫെഡറല്‍ ട്രാഫിക് നിയമം പുതുക്കി
റോഡ് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി, ഗുരുതരമായ ഗതാഗത കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട വാഹനമോടിക്കുന്നവരുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ക്ക് പരമാവധി മൂന്ന് വര്‍ഷത്തേക്ക് സസ്‌പെന്റ് ചെയ്യും. നിയമലംഘകര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കന്നതിനായി യുഎഇയുടെ ഫെഡറല്‍ ട്രാഫിക് നിയമം പുതുക്കി നിശ്ചയിച്ചു. സുരക്ഷിതമായ ഡ്രൈവിംഗ് ശീലങ്ങള്‍, ഉത്തരവാദിത്തം, എല്ലാ റോഡ് ഉപയോക്താക്കളുടെയും സംരക്ഷണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള യുഎഇയുടെ പ്രതിബദ്ധതയെ പുതുക്കിയ നിയമ ചട്ടക്കൂട് ശക്തിപ്പെടുത്തുന്നു.
സമീപ വര്‍ഷങ്ങളില്‍, ലഹരു ഉപയേീഗിച്ച് വാഹനമോടിക്കുക, മറ്റുള്ളവരുടെ ജീവന്‍ അപകടത്തിലാക്കുക തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്ക് യുഎഇ കോടതികള്‍ നിരവധി ഡ്രൈവര്‍മാരെ ശിക്ഷിച്ചിട്ടുണ്ട്. ഇത്തരം ട്രാഫിക്ക് നിയമലംഘനങ്ങള്‍ രൂക്ഷമായതോടെയാണ് അവയ്ക്ക് തടയിടാനായി ഫെഡറല്‍ ട്രാഫിക്ക് നിയമം പുതുക്കിയത്. താല്‍ക്കാലികമായി സസ്‌പെന്റ് ചെയ്ത ലൈസന്‍സ് ഉപയോഗിച്ച് വാഹനമോടിക്കുന്നവര്‍ക്ക് കര്‍ശനമായ ശിക്ഷകള്‍ കൂടി പുതുക്കിയ നിയമനിര്‍മ്മാണം നല്‍കുന്നു. കോടതി, ലൈസന്‍സിംഗ് അതോറിറ്റി അല്ലെങ്കില്‍ ട്രാഫിക് എന്‍ഫോഴ്സ്മെന്റ് ബോഡി ഉത്തരവിട്ട സസ്പെന്‍ഷന്‍ സമയത്ത് വാഹനം ഓടിക്കുന്നതായി കണ്ടെത്തിയാല്‍ നിയമലംഘകര്‍ക്ക് മൂന്ന് മാസം വരെ തടവോ കുറഞ്ഞത് 10,000 ദിര്‍ഹം പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം.അടുത്തിടെ പ്രാബല്യത്തില്‍ വന്ന നിയമം, ഗതാഗത കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട വ്യക്തികള്‍ക്കെതിരെ മൂന്ന് പ്രധാന നടപടികള്‍ ചുമത്താന്‍ കോടതികളെ അനുവദിക്കുന്നു. നിലവിലുള്ള ഡ്രൈവിംഗ് ലൈസന്‍സ് മൂന്ന് വര്‍ഷം വരെ സസ്‌പെന്‍ഡ് ചെയ്യുക, സസ്‌പെന്‍ഷന്‍ കാലയളവിന് ശേഷം രണ്ട് വര്‍ഷം വരെ പുതുക്കല്‍ അവകാശങ്ങള്‍ നിഷേധിക്കുക, അല്ലെങ്കില്‍ ലൈസന്‍സില്ലാത്ത വ്യക്തിക്ക് മൂന്ന് വര്‍ഷം വരെ പുതിയ ലൈസന്‍സ് നേടുന്നത് നിരോധിക്കുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. സസ്പെന്‍ഷന്‍ അല്ലെങ്കില്‍ അയോഗ്യതാ കാലയളവില്‍, ലൈസന്‍സ് അസാധുവായി തുടരും, കൂടാതെ ഡ്രൈവര്‍മാര്‍ക്ക് പുതിയതിന് അപേക്ഷിക്കുന്നതിനും വിലക്കുണ്ട്. ഈ വ്യവസ്ഥകള്‍ ലംഘിച്ച് ലഭിക്കുന്ന ഏതൊരു ലൈസന്‍സും അസാധുവായി കണക്കാക്കപ്പെടും. ലൈസന്‍സ് നേടുന്നതില്‍ നിന്ന് അയോഗ്യതയുള്ള വ്യക്തികള്‍ക്ക് ശിക്ഷിക്കപ്പെട്ട തീയതിക്ക് ആറ് മാസത്തിന് ശേഷം നിയന്ത്രണം നീക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ച അതേ കോടതിയില്‍ തന്നെ അപ്പീല്‍ നല്‍കാവുന്നതാണ്. വാഹനമോടിക്കുന്നതിലൂടെ മരണമോ പരിക്കോ ഉണ്ടാക്കുക, വന്‍ സ്വത്ത് നാശനഷ്ടം വരുത്തുക, അശ്രദ്ധമായോ പൊതുജനങ്ങള്‍ക്ക് അപകടമുണ്ടാക്കുന്ന വിധത്തിലോ വാഹനമോടിക്കുക, മദ്യപിച്ചോ മയക്കുമരുന്ന് ഉപയോഗിച്ചോ വാഹനമോടിക്കുക, തിരിച്ചറിയല്‍ രേഖകള്‍ നല്‍കാന്‍ വിസമ്മതിക്കുക, അപകടസ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുക, നിര്‍ത്താനുള്ള പോലീസ് ഉത്തരവുകള്‍ ഒഴിവാക്കുക തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന ഏതൊരു ഡ്രൈവറെയും അറസ്റ്റ് ചെയ്യാന്‍ നിയമം അധികാരപ്പെടുത്തുന്നു.
എച്ച് 1 ബി വിസ : പഠനത്തിനായി യുഎസിലേക്ക് മക്കളെ അയക്കുന്നതില്‍ ആശങ്ക
എച്ച് 1 ബി വിസയുടെ അപേക്ഷ ഫീ കുത്തനെ ഉയര്‍ത്തിയതോടെ പഠിക്കാനായി അമേരിക്കയിലേക്ക് മക്കളെ അയക്കുന്നതില്‍ ആശങ്കാകുലരാവുകയാണ് യുഎഇ യിലെ മാതാപിതാക്കള്‍. പലരും മക്കളെ അമേരിക്കയില്‍ വിട്ട് പഠിപ്പിക്കുകയെന്ന ആലോചന.ില്‍ നിന്ന് മാറി ചിന്തിക്കാന്‍ തുടങ്ങിയതായി ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.
കുടിയേറ്റനിയമത്തില്‍ വരുത്തിയ മാറ്റവും എച്ച് 1 ബി വിസയുടെ അപേക്ഷഫീസ് കുത്തനെ ഉയര്ത്തിയത് തിരിച്ചടിയാകുന്നത് ടെക്കികള്‍ക്ക് മാത്രമല്ല. അമേരിക്കയില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവരേയുമാണ്. പഠനശേഷം അമേരിക്കയിലേക്ക് കുടിയേറാന്‍ ശ്രമിക്കുന്നവര്‍ ഇതോടെ പദ്ധതി മാറ്റുന്നതിനെ കുറിച്ച് ആലോചിക്കുകയാണ്
അമേരിക്ക സുരക്ഷിത കേന്ദ്രമല്ലാതായതോടെ മറ്റ് രാജ്യങ്ങളിലേക്ക് അപേക്ഷിക്കുകയാണ് വിദ്യാര്‍ത്ഥികളിപ്പോള്‍. സ്ഥിരം രാജ്യങ്ങളായിരുന്ന കാനഡ, യുകെ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളോടും ഇപ്പോള്‍ വലിയ താല്‍പര്യം കാണിക്കുന്നില്ല. പകരം നെതര്‍ലാന്റ്‌സ്, അയര്‍ലന്റ്, നെതര്‍ലാന്റ് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് കൂടുതലായി ഇപ്പോള്‍ അപേക്ഷകള്‍ എത്തുന്നത്.
ദുബൈയിയെ സുന്ദരിയായ എമിറേറ്റ് ആക്കാൻ ദുബൈ സിവിലിറ്റി കമ്മിറ്റി
ദുബൈയിയെ ഏറ്റവും സുന്ദരിയായ എമിറേറ്റ് ആക്കുന്നത് ലക്ഷ്യമിട്ട് പുതിയ പദ്ധതിയുമായി ദുബൈ കിരീടാവകാശി ശൈഖ് ഹമദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തും. ലോകത്തിലെ തന്നെ മികച്ച സിവിലൈസ്ഡ് നഗരമാക്കി ദുബൈനെ മാറ്റുന്നത് ലക്ഷ്യമിട്ടാണ് നീക്കം
മുഹമ്മദ് ബിന് റാഷിദ് ലീഡര്‍ഷിപ്പ് ഫോറത്തില്‍ ദുബൈ ഭരണാധികാരിയും യുഎഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റുമായ ഷെയ്ഖ് മുഹ്ഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തും നല്‍കിയ സന്ദേശത്തെ അടിസ്ഥാനമാക്കിയാണ് പുതിയ പദ്ധതി തയ്യാറാക്കിയത്. ദുബൈയെ ലോകത്തിലെ തന്നെ ഏറ്‌റവും സുന്ദരവും സിവിലൈസ്ഡുമായ നഗരമാക്കണം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതിനായി ദുബൈ സിവിലിറ്റി കമ്മിറ്റി എന്ന പേരില്‍ പുതിയ സമിതിക്ക് ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ ശെയ്ഖ് ഹംദാന്‍ ബിന് മുഹമ്മദ് ബിന് റാഷിദ് അ മക്തും രൂപം നല്‍കി. 7 അംഗ സമിതിയെ മുഹമ്മദ് അല്‍ ഗെര്‍ഗാവി നയിക്കും.
ദുല്‍ഖറിൻറേയും പൃഥ്വിരാജിൻറേയും വീടുകളിൽ കസ്റ്റംസ റെയ്ഡ്
ചലചിത്രതാരങ്ങളായ ദുല്‍ഖര്‍ സല്‍മാന്‍ പൃഥ്വിരാജ് എന്നിവരുടെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ. ഭൂട്ടാനി നിന്ന് നികുതിവെട്ടിച്ച് കടത്തിയ ആഢംബരകാറുകള്‍ തേടിയായിരുന്നു ഓപറേഷന്‍ നുംഖോര്‍ എന്ന് പേരിട്ടിരിക്കുന്ന റെയ്ഡ്. റെയ്ഡിൽ ദുൽഖറിൻറെ രണ്ട് കാറുകൾ കസ്റ്റംസ് കസ്ററഡിയിലെടുത്തു. പൃഥ്വിരാജിൻറെ കാർ കണ്ടെത്താനായില്ല.
ഭൂട്ടാനിൽ നിന്ന് സൈന്യവും മറ്റും ഉപയോഗിച്ച പഴയ വാഹനങ്ങള്‍ ലേലത്തില്‍ വാങ്ങിയെന്ന് വ്യാജരേഖകളുണ്ടാക്കി അതിര്‍ത്തി കടത്തികൊണ്ടുവന്ന ആഢംബര കാറുകള്‍ തേടി കസ്റ്റംസ് നടത്തിയ ഓപറേഷനാണ് ഓപേേറഷ നുംഖോര്‍. ഭൂട്ടാനില്‍ നിന്ന് നികുതിവെട്ടിച്ച് വാഹനം ഇന്ത്യയിലെത്തിച്ച് മറിച്ചുവില്‍ക്കുന്നതായി കസ്റ്റംസ് നടത്തിയ അന്വഷണത്തില്‍ കണ്ടെത്തിയിരുന്നു. അതിര്‍ത്തി സംസ്ഥാനമായ ഹിമാചല്‍ കേന്ദ്രീകരിച്ചാണ് ഇത്തരം വാഹനങ്ങള്‍ അധികമായും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേരളത്തില്‍ മാതരം 200 ഓളം കാറുകളാണ് ഇങ്ങനെ എത്തിയത്. ഇത്തരം കാറുകള്‍ വാങ്ങിയവരുടെ കൂട്ടത്തില്‍ നടമാരായ ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ് എന്നിവരും ബിസിനസുകാരും ഉള്‍പ്പെ്ട്ടതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അവരുടെ വീടുകളില്‍ റെയ്ഡ് നടത്തിയത്. ഭൂട്ടാനില്‍ നിന്ന് സാധനങ്ങള്‍ കൊണ്ടുവരുന്നതിന് ചില നികുതി ഇളവുകള്‍ ഇന്ത്യ നല്‍കിയിട്ടുണ്ട്. പഴയ വാഹനങ്ങള്‍ക്ക് നികുതിയില്ലാതെ കൊണ്ടുവരാമെന്നതാണ് അതിലൊന്ന്. എന്നാല്‍ അതിന്റെ മറവില്‍ ഭൂട്ടാന്‍ വഴി പുതിയ ആഢംബര വാഹനങ്ങള്‍ കടത്തി കൊണ്ടുവരുന്നത് ഇന്ത്യയുടെ സമ്പത്ത് വ്യവസ്ഥയ്ക്ക് തന്നെ ദോഷകരമായി ബാധിക്കുന്നുണ്ട്
ഫ്രാന്‍സും പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിച്ചു
യുകെയ്ക്കും കാനഡയ്ക്കും പിന്നാലെ പലസ്തീനിനെ സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിച്ച് ഫ്രാന്‍സ് ഉള്‍പ്പെടെ ആറ് രാജ്യങ്ങള്‍ കൂടി രംഗത്ത്. ന്യൂയോര്‍ക്കില്‍വെച്ച് നടക്കുന്ന യുഎന്‍ പൊതു സഭയ്ക്കിടെയിലെ ഉന്നത തല ഉച്ചകോടിയിലാണ് പലസ്തീനിനെ സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിച്ചത്.
ഉചിതമായ സമയം വന്നതോടെയാണ് നമ്മള്‍ ഇപ്പോള്‍ ഇവിടെ കൂടിയിരിക്കുന്നതെന്ന് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു. ഫ്രാന്‍സ് പല്സതീനെ ഒരു സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കുന്നതായി പ്രഖ്യാപിക്കുന്നുവെന്നും മാക്രോണ്‍ പറഞ്ഞു.ഫ്രാന്‍സിന് പുറമെ, അന്‍ഡോറ, ബെല്‍ജിയം, ലക്സംബര്‍ഗ്, മാള്‍ട്ട, മൊണാകോ എന്നീ രാജ്യങ്ങളാണ് പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചത്.
നേരത്തെ ഓസ്ട്രേലിയ, കാനഡ, പോര്‍ച്ചുഗല്‍, യുകെ തുടങ്ങിയ രാജ്യങ്ങള്‍ പലസ്തീനെ രാഷ്ട്രമായി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. യുഎസ് പ്രസിഡന്റിന്റെ രണ്ട് ദിവസത്തെ യുകെ സന്ദര്‍ശനം പുരോഗമിക്കുന്നതിനിടെയായിരുന്നു പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാനൊരുങ്ങുകയാണെന്ന വാര്‍ത്ത പുറത്തുവന്നത്. പിന്നാലെ ഇത് ‘ഭീകരതയ്ക്കുള്ള പ്രതിഫലം’ ആണെന്ന പ്രസ്താവനയുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തി. എന്നാല്‍ ദീര്‍ഘകാല സമാധാന കരാറുണ്ടാക്കാനായി പ്രവര്‍ത്തിക്കേണ്ട ധാര്‍മിക ഉത്തരവാദിത്തം തങ്ങള്‍ക്കുണ്ടെന്ന് യുകെ മന്ത്രിമാര്‍ വ്യക്തമാക്കി.പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കണമെന്ന ആവശ്യത്തില്‍ വിയോജിപ്പുണ്ടെന്ന് പറഞ്ഞുകൊണ്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും രംഗത്തെത്തിയിരുന്നു. ബ്രിട്ടണില്‍ കെയര്‍ സ്റ്റാര്‍മറുമായുള്ള സംയുക്ത വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു ട്രംപ് തുറന്നടിച്ചത്.80 ശതമാനം അന്താരാഷ്ട്ര സമൂഹവും പലസ്തീനിനെ സ്വതന്ത്ര രാഷ്ട്രമാക്കുന്നതിനെ പിന്തുണയ്ക്കുന്നു. ഐക്യരാഷ്ട്ര സഭയിലെ അംഗങ്ങളായ 193 രാജ്യങ്ങളില്‍ 147 രാജ്യങ്ങളും ഏപ്രിലില്‍ തന്നെ പലസ്തീനിനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചിരുന്നു. സ്പെയിന്‍, നോര്‍വേ, ഐര്‍ലന്‍ഡ് എന്നീ രാജ്യങ്ഹള്‍ കഴിഞ്ഞ വര്‍ഷം തന്നെ പലസ്തീനിനെ രാജ്യമായി അംഗീകരിച്ചിരുന്നു.
ബാലണ്‍ ദ്യോര്‍ ഫ്രഞ്ച് താരം ഡെബാലെയ്ക്ക്
ഫുട്‌ബോള്‍ ലോകത്തെ ഈ വര്‍ഷത്തെ മികച്ച താരത്തിനുള്ള ബാലണ്‍ ദ്യോര്‍ പുരസ്‌കാരം പി എസ് ജി താരം ഒസ്മാന്‍ ഡെംബലെയ്ക്ക്. ബാഴ്സലോണയുടെ യുവ താരം ലാമിന്‍ യമാലിനെ പിന്തള്ളിയാണ് ഫ്രഞ്ച് സ്ട്രൈക്കര്‍ ഡെംബലെ പുരസ്‌കാരത്തില്‍ മുത്തമിട്ടത്
ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിക്കായി കാഴ്ചവെച്ച മികച്ച പ്രകടനമാണ് ഡെംബലെയെ ലോകത്തെ മികച്ച പുരുഷ ഫുട്‌ബോള്‍ താരത്തിനുള്ള ബാലണ്‍ദ്യോര്‍ പുരസ്‌കാരത്തിനര്‍ഹനാക്കിയത്. ഡെംബലെയുടെ ആദ്യ ബാലണ്‍ദ്യോര്‍ പുരസ്‌കാരനേട്ടമാണിത്. ഫ്രഞ്ച് മാസികയായ ഫ്രാന്‍സ് ഫുട്ബോള്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം തിങ്കളാഴ്ച രാത്രി പാരീസിലാണ് പ്രഖ്യാപിച്ചത്. സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന ബാഴ്‌സലോണയുടെ കൗമാര താരം ലാമിന്‍ യമാലിനെ മറികടന്നാണ് ഡെംബലെ പുരസ്‌കാരം നേടിയത്.
കഴിഞ്ഞവര്‍ഷം ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിക്കായി മിന്നും പ്രകടനമാണ് ഉസ്മാനെ ഡെംബലെ കാഴ്ചവെച്ചത്. പിഎസ്ജിക്കായി 33 ഗോളുകളും 15 അസിസ്റ്റുകളും ഡെംബലെ നേടി. പിഎസ്ജി ചാമ്പ്യന്‍സ് ലീഗ് കിരീടം നേടുന്നതില്‍ നിര്‍ണായകമായിരുന്നു ഡെംബലെയുടെ പ്രകടനം. ചരിത്രത്തില്‍ ആദ്യമായാണ് പിഎസ്ജി ചാമ്പ്യന്‍സ് ലീഗില്‍ മുത്തമിടുന്നത്. ഇതിന് പുറമേ ഫ്രഞ്ച് ലീഗും ഫ്രഞ്ച് കപ്പും പിഎസ്ജി സ്വന്തമാക്കിയിരുന്നു.
മികച്ച വനിത താരത്തിനുള്ള പുരസ്‌കാരം സ്പാനിഷ് താരമായ ഐറ്റാന ബോന്‍മാറ്റി സ്വന്തമാക്കി. തുടര്‍ച്ചയായി മൂന്നാം തവണയാണ് ഐറ്റാന ബാലണ്‍ദ്യോര്‍ സ്വന്തമാക്കുന്നത്. വിക്കി ലോപസാണ് മികച്ച വനിത യുവ താരം. സ്‌പെയിനിന്റെ ലാമിന്‍ യമാല്‍ തുടര്‍ച്ചയായ രണ്ടാം തവണയും മികച്ച പുരുഷ യുവ താരമായി. മികച്ച കോച്ചായി പിഎസ്ജിയുടെ ലൂയി എന്റിക്കെ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച വനിതാ പരിശീലകയ്ക്കുള്ള യൊഹാന്‍ ക്രൈഫ് അവാര്‍ഡ് ഇംഗ്ലണ്ട് വനിതാ ടീം കോച്ച് സറിന വീഗ്മന്‍ നേടി.
പാചകവാതക സിലിണ്ടര്‍ ഇറക്കുമതി നിശ്ചിത കമ്പനികള്‍ക്ക് മാത്രം
കുവൈത്തില്‍ പാചക വാതക സിലിണ്ടറുകളുടേയും അനുബന്ധ ഉപകരണങ്ങളുടേയും ഇറക്കുമതി നിരോധനം പ്രാബല്യത്തില്‍.ചുമതലപ്പെടുത്തിയ കമ്പനികള്‍ക്ക് മാത്രമായിരിക്കും ഇനി ഇറക്കുമതിക്ക് അനുമതിയുണ്ടാവുക
എല്ലാ തരം ഗ്യാസ് സിലിണ്ടറുകളുടേയും അനുബന്ധ ഉപകരണങ്ങളുടേയും ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയ നിരോധനമാണ് ഇന്ന് പ്രാബല്യത്തിലായത്. പുതിയ നിയമം അനുസരിച്ച് രാജ്യത്തിനകത്തേക്ക് എല്ലാ തരം ഗ്യാസ് സിലിണ്ടറുകളും അനുബന്ധ ഉപകരണങ്ങളും ഇറക്കുമതി ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനും ഉള്ള ഉത്തരവാദിത്വം കുവൈത്ത് ഓയില്‍ ടാങ്കര്‍ കമ്പനിക്കും കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്പനിക്കും മാത്രമായിരിക്കും.പ്രസ്തുത കമ്പനികള്‍ അല്ലാത്ത മറ്റ് കമ്പനികള്‍ ഇറക്കുമതി ചെയ്യുന്ന ഗ്യാസ് സിലിണ്ടറുകളും അനുബന്ധ ഉപകരണങ്ങളും ഗ്യാസ് റെഗുലേറ്ററുകളും എല്ലാ തരം വലുപ്പത്തിലും ആകൃതിയിലുമുള്ള ഹോസുകളും പ്രാദേശികമായി വില്‍ക്കുന്നത് കുറ്റകരമായിരിക്കും എന്ന് അധികൃതര്‍ അറിയിച്ചു
എമിറേറ്റസ് ദ സ്റ്റാര്‍ട്ടപ്പ് ക്യാമ്പെയിനുമായി യുഎഇ
യുവ വ്യവസായികളെ പരിശീലിപ്പിക്കാനായി പ്രത്യേക പദ്ധതിക്ക് തുടക്കമിട്ട് യുഎഇ. എമിറേറ്റസ് ദ സ്റ്റാര്‍ട്ടപ്പ് ക്യാമ്പെയിന്‍ എന്നാണ് പദ്ധതിക്ക് നല്‍കിയിരിക്കുന്ന പേര്.
ദുബൈ ഭരണാധികാരിയും യുഎഇ പ്രധാനമന്ത്രിയുമായ ശെയ്ഖ് മുഹമ്മദ് ബിന് റാഷിദ് അല്‍ മക്തും ആണ് പദ്ധതി പ്രഖ്യാപിച്ചത്. പതിനായിരം യുവ വ്യവസായികളെ പരിശീലിപ്പിക്കാനാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. 5 വര്‍ഷത്തിനുള്ളില്‍ പൊതു സ്വകാര്യ മേഖലകളിലെ 50 വ്യത്യസ്ഥരംഗങ്ങളിലായാണ് പരിശീലനം നല്‍കുക. ഇഉതിലൂടെ 30000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് ലക്ഷ്യം. ന്യു എക്കണോമി അക്കാദമിയുമായി സഹകരിച്ചുള്ള സ്റ്റാര്‍ട്ടപ്പ് എമിറേറ്റ്‌സ് എന്ന പേരിലുള്ള പുതിയ പ്ലാറ്റ്‌ഫോമിലൂടെ സൌജന്യ മെന്റര്‍ഷിപ്പ് പ്രോഗ്രാമുകള്‍ നടപ്പാക്കും. പദ്ധതി പതിനായിരം എമിറേറ്റി പുരുഷന്‍മാര്ര്‍ക്കും സ്ത്രീകള്‍ക്കും ഇതിന്റഎ ഗുണം ലഭിക്കു.


