Thursday, April 2, 2026
Home Blog Page 35

ഒരുമയുടെ ആഘോഷം – ഈദ് അല്‍ ഇത്തിഹാദ്

0

ഡിസംബര്‍ 2,
യുഎഇ യ്ക്ക് അത് അഭിമാന ദിനമാണ്.
അന്നാണ് യുഎഇയുടെ ദേശിയ ദിനം.
എന്നാല്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ഈ ദിനത്തെ അങ്ങനെയല്ല വിശേഷിപ്പിക്കുന്നത്.
ഈദ് അല്‍ ഇത്തിഹാദ് എന്നാണ്,

എന്താണ് ഈദ് അല്‍ ഇത്തിഹാദ്, എന്താണ് ഈ പേര് മാറ്റത്തിന് പിന്നിലെ കഥ.

സത്യത്തില്‍ പേരൊന്നും മാറ്റിയതല്ല. ഈദ് അല്‍ ഇത്തിഹാദ് എന്നായിരുന്നു ദേശിയ ദിനത്തെ പണ്ട് വിശേഷിപ്പിച്ചിരുന്നത്. അതായത് രാജ്യത്തിന്റെ സ്ഥാപക നേതാക്കള്‍ അടക്കമുള്ളവര്‍ അങ്ങനെയായിരുന്നു വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ പിന്നീടത് കാലക്രമേണ ദേശിയ ദിനം എന്നായിമാറി.

എന്താണ് ഈദ് അല്‍ ഇത്തിഹാദിന്റെ അര്‍ത്ഥം എന്നറിയാമോ.
ഐക്യത്തിന്റെ ആഘോഷം എന്നാണ് ഈദ് അല്‍ ഇത്തിഹാദിന്റെ അര്‍ത്ഥം.
കഴിഞ്ഞ വര്‍ഷത്തെ ആഘോഷത്തിന് മുന്നോടിയായി ഈ പദം പുനരുജ്ജീവിപ്പിച്ചു. രാജ്യത്തിന്റെ യഥാര്‍ത്ഥ ഐഡന്റിറ്റി വീണ്ടും ഉറപ്പിക്കുകയും എമിറേറ്റുകളുടെ ഐക്യത്തെ ആഘോഷത്തിന്റെ ഹൃദയഭാഗത്ത് സ്ഥാപിക്കുകയും ചെയ്തു. ഒരു പുതിയ പേരായിട്ടല്ല, മറിച്ച് ഐക്യത്തിന്റെയും സ്വത്വത്തിന്റെയും ആത്മാവിനെ പ്രതിഫലിപ്പിക്കുന്ന യഥാര്‍ത്ഥ തലക്കെട്ടിലേക്കുള്ള തിരിച്ചുവരവായിട്ടാണ് ആഘോഷിക്കപ്പെടുന്നത്.
യഥാര്‍ത്ഥത്തില്‍ ഇത് രാഷ്ട്ര സ്ഥാപകര്‍ ഈ ദിവസത്തെ വിശേഷിപ്പിച്ചിരുന്ന ആധികാരിക അറബി നാമത്തിലേക്കുള്ള തിരിച്ചുവരവാണ്.

ഈദ് അല്‍ ഇത്തിഹാദ് വെറുമൊരു പേരുമാറ്റമല്ല; അതൊരു സന്ദേശമാണ്.

‘സ്ഥാപിതമായതുമുതല്‍ യുഎഇയെ രൂപപ്പെടുത്തിയ ഒരുമയുടെ ആത്മാവിനെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. ‘യൂണിയന്റെ ആഘോഷം’ എന്ന അക്ഷരാര്‍ത്ഥത്തില്‍ അര്‍ത്ഥമാക്കുന്നതിലൂടെ, ഐക്യം നമ്മുടെ ചരിത്രത്തിന്റെ ഭാഗം മാത്രമല്ല, നമ്മുടെ പുരോഗതിയുടെ പിന്നിലെ പ്രേരകശക്തിയുമാണെന്ന് ഇത് നമ്മെ ഓര്‍മ്മിപ്പിക്കുന്നു

ട്രംപും ഖത്തര്‍ നേതാക്കളും തമ്മില്‍ കൂടിക്കാഴ്ച്ച

0


ഖത്തര്‍ അമീറുമായും പ്രധാനമന്ത്രിയുമായും അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് കൂടിക്കാഴ്ച്ച നടത്തി. ആസിയന്‍ കരാറില്‍ പങ്കെടുക്കാനായി മലേഷ്യയിലേക്ക് പോകുന്നതിനിടെയായിരുന്നു കൂടിക്കാഴ്ച്ച.

ആസിയാന്‍ കരാറില് പങ്കെടുക്കാനായി ക്വാലാലംപൂരിലേക്കുള്ള യാത്രാമധ്യേയാണ് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി,
പ്രധാനമന്ത്രി മൊഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനി എന്നിവരുമായി ട്രംപ് കൂടിക്കാഴ്ച്ച നടത്തിയത്. അമേരിക്കന്‍ പ്രസിഡന്റിന്റെ ഒദ്യോഗിക വിമാനമായ എയര്‍ഫോഴ്‌സ് വണ്ണില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. ഖത്തറിലെ അമേരിക്കയുടെ സൈനിക എയര്‍ ബേസ് ആയ അല്‍ ഉദൈദില്‍ ഇന്ധനം നിറയ്ക്കാനായി വിമാനം ലാന്റ് ചെയ്തപ്പോഴായിരുന്നു ഖത്തര്‍ നേതാക്കളുമായുള്ള കൂടിക്കാഴ്ച്ച.
ഇതിലൂടെ കടന്നുപോകുമ്പോള്‍ ട്രംപിനെ അഭിവാദ്യം ചെയ്യാതെ തനിക്ക് പറഞ്ഞുവിടാനാവില്ലെന്ന്തിനാലാണഅ താന്‍ നേരിട്ട് വന്നതെന്ന് അമീര്‍ പറഞ്ഞു.

പശ്ചിമേഷ്യയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ഖത്തര്‍ വഹിച്ച പങ്കിനെ ട്രംപ് പ്രശംസിച്ചു. ഗാസ യുദ്ധം അവസാനിപ്പിക്കുന്നതിന് നിര്‍ണായകമായ മാധ്യസ്ഥ ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുത്തിരുന്നത് ഖത്തറായിരുന്നു. പാക്കിസ്ഥാന്‍ അഫ്ഗാനിസ്ഥാന്‍ സംഘര്‍ഷത്തിലും മാധ്യസ്ഥ ചര്‍ച്ചകള്‍ നടത്തിയത് ഖത്തറായിരുന്നു.

പിഎം ശ്രീയില്‍ ഒപ്പുവെയ്ക്കാമെന്ന് 2024-ല്‍ കേരളം ഉറപ്പ് നല്‍കി

0

പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെയ്ക്കാമെന്ന് 2024 മാര്‍ച്ചില്‍ കേരളം ഉറപ്പ് നല്‍കിയിരുന്നുവെന്ന് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി സഞ്ജയ് കുമാര്‍. പദ്ധതിയില്‍ ഒപ്പിട്ട സര്‍ക്കാര്‍ നടപടിക്കെതിരെ എല്‍ഡിഎഫില്‍ ഭിന്നത തുടരുന്ന അവസരത്തിലാണ് നിര്‍ണായക വെളിപ്പെടുത്തല്‍. അനുനയ നടപടിയുടെ ഭാഗമായി സിപിഐ നേതൃത്വവുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും.


പദ്ധതിയില്‍ സര്‍ക്കാര്‍ ഒപ്പുവെച്ചത് കൂടിയാലോചന ഇല്ലാതെയാണെന്നും കരാര്‍ പിന്‍ വലിക്കണമെന്നുമാണ് സിപിഐ മുന്നോട്ട് വെക്കുന്ന വാദം. ഇതിനെ സാധൂകരിക്കുന്ന പ്രതികരണമാണ കേന്ദ്ര വിദ്യാഭാസ സെക്രട്ടറിയുടെ ഭാഗത്തു നിന്നും ഉണ്ടായത്. പിഎം ശ്രീക്കെതിരെ സംസ്ഥാനത്ത് ശക്തമായ നിലപാട് എടുക്കുമ്പോഴും പദ്ധതിക്ക് അനുകൂലമായി നിലപാടെടുക്കുമെന്ന് സര്‍ക്കാര്‍ ധാരണയില്‍ എത്തിയിരുന്നുവെന്ന് സഞ്ജയ് കുമാറിന്റെ പ്രതികരണം വ്യക്തമാക്കുന്നു. 2024 മാര്‍ച്ചില്‍ പദ്ധതിയുമായി സഹകരിക്കാന്‍ കേരളം ധാരണയായിരുന്നു എന്നാണ് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി വ്യക്തമാക്കുന്നത്. എന്‍ ഇപി ഒരുമാതൃക മാത്രമാണെന്നും പാഠപുസ്തകം സംസ്ഥാന സര്‍ക്കാരിന് തീരുമാനിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതിയില്‍ കേരളം പങ്കാളിയായത് വലിയ നേട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ ഇക്കാര്യങ്ങളിലൊന്നും ഇടത് മുന്നണിയില്‍ ചര്‍ച്ച പോലും നടന്നില്ല എന്ന് വ്യക്തം. പദ്ധതിയില്‍ കൂടിയാലോചനയില്ലാതെ ഒപ്പിട്ട നടപടിയിലാണ് സിപിഐ നിലവില്‍ ഇടഞ്ഞു നില്‍ക്കുന്നത്. എന്നാല്‍ ഒന്നര വര്‍ഷം മുന്നേ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ധാരണയില്‍ എത്തിയെന്ന വെളിപ്പെടുത്തല്‍ സിപിഐ എങ്ങനെ വിലയിരുത്തും എന്നതാണ് കാത്തിരുന്നു കാണേണ്ടത്. കരാര്‍ റദ്ദാക്കാത്ത പക്ഷം മന്ത്രിമാരെ പിന്‍വലിക്കുന്നത് അടക്കമുള്ള കടുത്ത തീരുമാത്തിലേയ്ക്ക് കടക്കേണ്ടി വരുമെന്ന സിപിഐ സൂചന സൂചന നല്‍കിയിരുന്നു. നാളെ ചേരുന്ന സിപിഐ എക്‌സിക്യൂട്ടീവ് ഇക്കാര്യത്തില്‍ ്അന്തിമ തീരുമാനം കൈക്കൊള്ളുമെന്നാണ് വിവരം. പദ്ധതിയുമായി മുന്നോട്ട പോകുമെന്ന് വിദ്യാഭാസ വകുപ്പും കരാര്‍ റദ്ദാക്കണമെന്ന ആവശ്യത്തില്‍ സിപിഐയും ഉറച്ചുനില്‍ക്കുകയാണ്. സിപിഎം സിപിഐ കേന്ദ്ര നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലും ധാരണയിലെത്താന്‍ ഇരു കൂട്ടര്‍ക്കും കഴിഞ്ഞില്ല. സിപിഎം ദേശീയ നേതൃത്വം വിഷയത്തില്‍ ഇടപെടാത്തതിലും സിപിഐയ്ക്ക് രൂക്ഷമായ അതൃപ്തിയാണുള്ളത്. സിപിഎം ജനറല്‍ സെക്രട്ടറിയുടെ മൗനം വേദനിപ്പിച്ചുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ പ്രകാശ് ബാബു പറഞ്ഞു. എന്നാല്‍ പ്രകാശ് ബാബുവിന്റെ പ്രതികരണം കാര്യമാക്കേണ്ടതില്ല എന്നായിരുന്നു എംഎ ബേബിയുടെ പ്രതികരണം. മുഖ്യമന്ത്രി സിപഐ നേതൃത്വവുമായി നടത്തുന്ന ചര്‍ച്ചയിലാണ് ഇടത് മുന്നണിയുടെ പ്രതീക്ഷ.

ദുമ:ജലമധ്യത്തിലൊരു ഒഴുകുന്ന വിസ്മയം

0


വിസമയങ്ങളുടെ നഗരമായ ദുബൈയില്‍ മറ്റൊരു വിസ്മയം കൂടി വരുന്നു. ദുമ എന്ന് പേരിട്ടിരിക്കുന്ന ആര്‍ട്ട് മ്യൂസിയമാണ് പുതിയ വിസമയകാഴ്ച്ചയാകാന്‍ ഒരുങ്ങുന്നത്.

ദുമയെന്നാല്‍ ദുബൈ മ്യൂസിയം ഓഫ് ആര്‍ട്ട് എന്നാണ്. ഇത് എവിടെയാണ്, എങ്ങനെയാണ് നിര്‍മിക്കുന്നത് എന്നതിലാണ് ഇത് വിസ്മയമാകുന്നത്. ജലമധ്യത്തില്് പൊന്തിക്കിടക്കുന്ന ആര്‍ട്ട് മ്യൂസിയമാണ് ദുമ. ദുബൈ ക്രീക്കിലെ ജലമധ്യത്തില്‍ നിര്‍മിക്കുന്ന മ്യൂസിയത്തിന്റെ രൂപരേഖ തയ്യാറാക്കിയത് ജപ്പാന്‍ ആര്‍ക്കിടെക്റ്റായ ടാഡോ ആന്‍ഡോയാണ്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും ആണ് എക്‌സിലൂടെ രൂപരേഖ പുറത്തുവിട്ടത്. ദുബൈയുടെ സംസ്‌ക്കാരവും കലയും വാസ്തുശിലപ ഭംഗിയും ചേര്‍ന്നതാകും ദുമയെന്ന് അദ്ദേഹം പറഞ്ഞു. അല്‍ ഫുട്ടെയിം ഗ്രൂപ്പാണ് ആര്‍ട്ട് മ്യൂസിയം ഒരുക്കുന്നത്. ബര്‍ജ് ഖലീഫ പോലുളള വമ്പന്‍ വിസ്മയങ്ങളുള്ള ദുബൈ നഗരത്തിന് മറ്റൊരു തിലകകുറിയാകും ദുമ എന്നകാര്യത്തില്‍ സംശയമില്ല.

ഷാര്‍ജയില്‍ ഗതാഗത പരിഷ്‌ക്കരണം

0


ഷാര്‍ജയില്‍ ഗതാഗത പരിഷ്‌ക്കരണം കൊണ്ടുവരുന്നു. നവംബര്‍ 1 മുതല്‍ മോട്ടോര്‍ സൈക്കിളുകള്‍ക്കും ബസുകള്‍ക്കും ട്രക്കുകള്‍ക്കും പുതിയ പാതകള്‍ ഷാര്‍ജ പോലീസ് പ്രഖ്യാപിച്ചു. സ്മാര്‍ട്ട് റഡാറുകള്‍ വഴി നിയമം പാലിക്കല്‍ സൂക്ഷ്മമായി നിരീക്ഷിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഷാര്‍ജയിലെ റോഡുകള്‍ സുരക്ഷിതവും ഗതാഗതം സുഗമവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രാഫിക്ക് പരിഷ്‌ക്കാരം നടപ്പിലാക്കുന്നത്. ഷാര്‍ജ പോലീസ് ജനറല്‍ കമാന്‍ഡ്, റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുമായി (ആര്‍ടിഎ) സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. എമിറേറ്റിലെ പ്രൈമറി, സെക്കന്ററി റോഡുകളില്‍ മോട്ടോര്‍ സൈക്കിളുകള്‍, ഡെലിവറി ബൈക്കുകള്‍, ഹെവി വാഹനങ്ങള്‍, ബസുകള്‍ എന്നിവയ്ക്കായി നിയുക്ത പാതകള്‍ ഏര്‍പ്പെടുത്തും. പുതിയ ഗതാഗത ക്രമീകരണം നവംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. ഷാര്‍ജ പോലീസ് വ്യക്തമാക്കിയതനുസരിച്ച്, വലതുവശത്തെ അറ്റത്തുള്ള പാത ഹെവി വാഹനങ്ങള്‍ക്കും ബസുകള്‍ക്കും വേണ്ടിയുള്ളതാണ്. നാല് വരി പാതകളുള്ള റോഡാണെങ്കില്‍ മോട്ടോര്‍ സൈക്കിളുകള്‍ക്ക് വലതുവശത്ത് നിന്ന് മൂന്നാമത്തെയും നാലാമത്തെയും പാതകള്‍ ഉപയോഗിക്കാന്‍ അനുവാദമുണ്ട്. മൂന്ന് വരികളുള്ള റോഡുകളില്‍, അംഗീകൃത ഗതാഗത ചട്ടങ്ങള്‍ അനുസരിച്ച് മോട്ടോര്‍ സൈക്കിളുകള്‍ക്ക് മധ്യ അല്ലെങ്കില്‍ വലത് പാതകള്‍ ഉപയോഗിക്കാന്‍ അനുവാദമുണ്ട്. രണ്ട് വരികളുടെ കാര്യത്തില്‍, വലത് പാത മാത്രമേ ഉപയോഗിക്കാന്‍ അനുവാദമുള്ളൂ. സ്മാര്‍ട്ട് റഡാറുകള്‍, നൂതന ക്യാമറ സംവിധാനങ്ങള്‍, എമിറേറ്റിലുടനീളം വിന്യസിച്ചിരിക്കുന്ന ട്രാഫിക് പട്രോളിംഗ് എന്നിവയിലൂടെ 24 മണിക്കൂറും നിയമം പാലിക്കുന്നത് സൂക്ഷ്മമായി നിരീക്ഷിക്കുമെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. പുതിയ ലെയ്ന്‍ അലോക്കേഷനുകള്‍ ഡ്രൈവര്‍മാര്‍ പാലിക്കുന്നുണ്ടെന്നും ട്രാഫിക് നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കാന്‍ ഈ സംവിധാനങ്ങള്‍ സഹായിക്കും. ഫെഡറല്‍ ട്രാഫിക് നിയമത്തില്‍ പറഞ്ഞിരിക്കുന്നതുപോലെ നിയമലംഘനങ്ങള്‍ക്ക് പിഴ ചുമത്തും. ലെയ്ന്‍ നിയന്ത്രണങ്ങള്‍ പാലിക്കാത്ത ഹെവി വെഹിക്കിള്‍ ഡ്രൈവര്‍മാര്‍ക്ക് 1,500 ദിര്‍ഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. ട്രാഫിക് അടയാളങ്ങളോ നിര്‍ദ്ദേശങ്ങളോ പാലിക്കാത്തതിന് 500 ദിര്‍ഹവും പിഴ ചുമത്തും.

ഷാര്‍ജ എയര്‍പോര്‍ട്ട് : സഞ്ചരിച്ചത് 50 ലക്ഷത്തിലധികം യാത്രക്കാര്‍

0

2025 ലെ മൂന്നാം പാദത്തില്‍ ഷാര്‍ജ വിമാനത്താവളം വഴി സഞ്ചരിച്ചത് 50 ലക്ഷത്തിലധികം യാത്രക്കാര്‍. 2024 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 16.7 ശതമാനം വര്‍ധനവാണുണ്ടായത്.

പ്രാദേശികമായും അന്തര്‍ദേശീയമായും ഒരു മുന്‍നിര ലക്ഷ്യസ്ഥാനമെന്ന നിലയില്‍ വിമാനത്താവളത്തിന്റെ സ്ഥാനം
മുന്നേറികൊണ്ടിരിക്കുകയാണ്. ഷെഡ്യൂള്‍ ചെയ്തതും അല്ലാത്തതുമായ വിമാനങ്ങളുടെ ആകെ എണ്ണം 30,737 ആയി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 27,758 വിമാനങ്ങളാണ് എത്തിയിരുന്നത്. ഇതില്‍ നിന്ന് 10.7 ശതമാനം വര്‍ധനവാണുണ്ടായത്.അതേസമയം, ചരക്കുനീക്കം 3.9 ശതമാനം വര്‍ധിച്ചു. 48,073 ടണ്‍ ചരക്കാണ് കൈകാര്യം ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 46,284 ടണ്‍ ചരക്കുനീക്കമാണ് നടന്നത്. കടല്‍വ്യോമ ചരക്ക് 32.8 ശതമാനം വളര്‍ച്ചയോടെ 3,236 ടണ്ണില്‍ നിന്ന് 4,296 ടണ്ണായി ഉയര്‍ന്നു.വിമാനത്താവളത്തിന്റെ തുടര്‍ച്ചയായ പ്രവര്‍ത്തന വളര്‍ച്ച ഷാര്‍ജയുടെ ദീര്‍ഘകാല വികസന പദ്ധതികള്‍ക്ക് അനുസൃതമായി വ്യോമയാന മേഖലയെ പിന്തുണയ്ക്കുന്നതില്‍ നിര്‍ണായക പങ്കിനെയും പ്രതിഫലിപ്പിക്കുന്നു.അടിസ്ഥാന സൗകര്യങ്ങളിലെ സുസ്ഥിരമായ നിക്ഷേപം, ശേഷി വികസനം, കാര്യക്ഷമതയും യാത്രക്കാരുടെ അനുഭവവും വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഡിജിറ്റല്‍ പരിവര്‍ത്തനം എന്നിവയുടെ ഫലമായാണ് ശക്തമായ പ്രകടനം കാഴ്ചവെച്ചതെന്ന് ഷാര്‍ജ എയര്‍പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ അലി സലിം അല്‍ മിദ്ഫ പറഞ്ഞു.

ഗിന്നസ് തിളക്കത്തിൽ ദുബൈ സിവിൽ ഡിഫൻസ്

0

ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടമായ ബുര്‍ജ്ഖലീഫയുടെ 159 നിലകള്‍ വെറും 52 മിനിറ്റും 30 സെക്കന്റും കൊണ്ട് ഓടി കയറി പുതിയ ഗിന്നസ് റെക്കോര്‍ഡ് കരസ്ഥമാക്കിയിരിക്കുകയാണ് ദുബൈ സിവില്‍ ഡിഫന്‍സ് .

ഏറ്റവും വേഗതയേറിയ കയറ്റം എന്ന റെക്കോര്‍ഡ് ആണ് ദുബൈ സിവില്‍ ഡിഫന്‍സ് സ്വന്തമാക്കിയത്.15 കിലോഗ്രാം ഭാരമുള്ള അഗ്നിശമന ഉപകരണങ്ങളും ധരിച്ചാണ് അഗ്നിശമന സേനാംഗങ്ങള്‍ ഈ നേട്ടം കൈവരിച്ചത് എന്നതാണ് ഈ നേട്ടത്തിലെ ഏറ്റവും വലിയ പ്രത്യേകത.ഏറ്റവും വെല്ലുവിളി നിറഞ്ഞ ശാരീരീക സാഹചര്യങ്ങളില്‍ പോലും മികവിനും സാധ്യതയ്ക്കുമുള്ള അവരുടെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്ന ദുബൈ സിവില്‍ ഡിഫന്‍സ് ഉദ്ധ്യോഗസ്ഥരുടെ അസാധാരണമായ സഹിഷ്ണുത ,ശക്തി,സമര്‍പ്പണം എന്നീ കാര്യങ്ങള്‍ എടുത്തുപറയേണ്ടതാണ്.ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടിയതോടെ ദുബൈ സിവില്‍ ഡിഫന്‍സ് അതിന്റെ ലോകോത്തര കഴിവുകള്‍ പ്രദര്‍ശിപ്പിക്കുക മാത്രമല്ല ദുബൈയുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ,ആഗോള പ്രശസ്തിയിലേക്ക് ഉയര്‍ത്തുകയും ചെയ്തു

പത്തൊന്‍പതാമത് അല്‍ ദഫ്‌റ ഫെസ്റ്റിവൽ 27 ന്

0

പത്തൊന്‍പതാമത് അല്‍ ദഫ്‌റ ഫെസ്റ്റിവൽ 27 ന് ആരംഭിക്കും. അബുദബിയിലെ ഒട്ടക പരിചരണ സീസണിന്റെ ഭാഗമായാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.

ഒക്ടോബര്‍ 27 മുതല്‍ അടുത്തവര്‍ഷം ജനുവരി 22 വരേയാണ് അല്‍ ദഫ്റ ഫെസ്റ്റിവല്‍. ഈ വര്‍ഷത്തെ പതിപ്പില്‍ 17 പൈതൃക മത്സരങ്ങള്‍ക്കൊപ്പം ഒട്ടക സൗന്ദര്യ മത്സരങ്ങളും നടക്കും. 95 മില്ല്യണ്‍ വിലമതിക്കുന്ന 4800 ലധികം സമ്മാനങ്ങളാണ് ഫെസ്റ്റിവലിലെ വിവിധ മത്സരങ്ങള്‍ക്കായി വിതരണം ചെയ്യുക. നിരവധി സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങളും പരമ്പരാഗത വിപണികളും ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. നാല് സ്റ്റേഷനുകളിലായാണ് സൗന്ദര്യ മത്സരം അരങ്ങേറുക. 355 റൗണ്ടുകള്‍ നീണ്ടുനില്‍ക്കുന്നതാണ് സൗന്ദര്യ മത്സരം. ഒട്ടകപ്പാല്‍ കറക്കല്‍, ഫാല്‍ക്കണ്‍റി, ഫാല്‍ക്കണ്‍ ബ്യൂട്ടി, അറേബ്യന്‍ സലൂക്കി ബ്യൂട്ടി ആന്‍ഡ് റേസിംഗ്, അറേബ്യന്‍ കുതിരപ്പന്തയം, അല്‍ ദഫ്ര അറേബ്യന്‍ കുതിര സൗന്ദര്യ മത്സരം എന്നിവയും മത്സരങ്ങളില്‍ ഉള്‍പ്പെടുന്നു. യുഎഇ കമ്മ്യൂണിറ്റി വര്‍ഷത്തിന്റെ തത്വങ്ങള്‍ക്ക് അനുസൃതമായി, കുടുംബങ്ങളിലും സമൂഹങ്ങളിലും ഐക്യവും സാമൂഹിക ബന്ധങ്ങളും വളര്‍ത്തിയെടുക്കുക, പൈതൃകം സംരക്ഷിക്കുക, തലമുറകള്‍ തമ്മിലുള്ള ഇടപെടല്‍ പ്രോത്സാഹിപ്പിക്കുക, പ്രവര്‍ത്തനങ്ങളിലൂടെ സഹകരണത്തിന്റെയും പങ്കാളിത്തത്തിന്റെയും മൂല്യങ്ങള്‍, പങ്കിട്ട അനുഭവങ്ങള്‍ എന്നിവ വളര്‍ത്തിയെടുക്കുക എന്നിവയിലൂടെ സമൂഹ ഐക്യം ശക്തിപ്പെടുത്തുക എന്നതാണ് ഈ ഉത്സവത്തിന്റെ ലക്ഷ്യം. ഒട്ടക പ്രജനനവും പരിചരണവും നിലനിര്‍ത്തുക, ഫാല്‍ക്കണ്‍റി, ശുദ്ധമായ അറേബ്യന്‍ കുതിരകള്‍, പൈതൃക മത്സരങ്ങള്‍ എന്നിവയില്‍ താല്‍പ്പര്യമുള്ളവരെ പിന്തുണയ്ക്കുക, ഈ ആധികാരിക ഇനങ്ങളുടെ സംരക്ഷണവും ഉടമസ്ഥതയും പ്രോത്സാഹിപ്പിക്കുക എന്നിവയും പരിപാടിയുടെ ലക്ഷ്യമാണ്.

രക്ഷയ്ക്ക് ജര്‍മനി: സൈനികതാവളത്തിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കും

0


ഷട്ട് ഡൗണിലായ അമേരിക്കയുടെ സഹായത്തിന് ജര്‍മനി. ജര്‍മനിയിലെ അമേരിക്കന്‍ ബേസിലെ പ്രാദേശിക ജീവനക്കാരുടെ ശമ്പളം നല്‍കുമെന്ന് ജര്‍മനി അറിയിച്ചു.
ഈ മാസം ഒന്നാം തിയ്യതി മുതലാണ് അമേരിക്ക സാമ്പത്തിക ഷട്ട് ഡൗണിലായത്. ആരോഗ്യ ഇന്‍ഷ്യൂറന്‍സ് തുടരുന്നതിനെ ചൊല്ലി ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്‍സും തമ്മിലുള്ള അഭിപ്രായഭിന്നതയാണ് അമേരിക്ക ഷട്ട് ഡൗണിലേക്ക് പോകാനുള്ള കാരണം. ഷട്ട്ഡൗണ്‍ ആയതോടെ അവശ്യ സര്‍വ്വീസുകളല്ലാത്തവയെല്ലാം അടച്ചിട്ടു. സൈനികര്‍ക്ക് അടക്കം ശമ്പളം മുടങ്ങി. ഇതോടെയാണ് ജര്‍മനി രക്ഷയ്‌ക്കെത്തിയത്. അമേരിക്കന്‍ ബേസിലെ പ്രാദേശിക ജീവനക്കാര്‍ക്ക് ജര്‍മനി ഒക്ടോബറിലെ ശമ്പളം നല്‍കുമെന്നാണ് ധനകാര്യമന്ത്രാലയം ബുധനാഴ്ച്ച വ്യക്തമാക്കി. ജര്‍മന്‍ നിയമമനുസരിച്ച് വേതനം തടഞ്ഞുവെക്കുന്നത് വലിയ കുറ്റമാണ്. അതിനാലാണ് ജര്‍മനി അമേരിക്കയുടെ രക്ഷയ്‌ക്കെത്തിയത്. അമേരിക്ക ശമ്പളത്തിന് ഉള്ള പണം കൃത്യസമയത്ത് എത്തിക്കുമോയെന്നത് വ്യക്തമല്ല, എന്നിരുന്നാലും ശമ്പളം മുടക്കില്ലെന്നാണ് ധനകാര്യ വിഭാഗം വക്താവ് അറിയിച്ചത്. മൂന്നാഴ്ച്ചയിലേറെയായി തുടരുന്ന സാമ്പത്തിക ഷട്ട് ഡൗണില്‍ അമേരിക്ക സാമ്പത്തികമായി സ്തംഭിച്ചിരിക്കുകയാണ്.

കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില

0


റെക്കോര്‍ഡ് ഉയരങ്ങള്‍ താണ്ടിയശേഷം സ്വര്‍ണവില താഴുന്നു. ദീപാവലിക്ക് ശേഷം സ്വര്‍ണത്തിന്റെ വില കുത്തനെയാണ് ഇടിഞ്ഞത്.

മൂന്ന് മാസത്തോളം കുത്തനെ വര്‍ദ്ധിച്ചശഷമാണ് സ്വര്‍ണത്തിന്റെ വില ഇടിയുന്നത്. കഴിഞ്ഞ ദിവസം ഗ്രാമിന് 30 ദിര്‍ഹം ഇടിഞ്ഞതിന് പിന്നാലെ ബുധനാഴ്ച്ച വീണ്ടും 10 ദിര്‍ഹം കൂടി സ്വര്‍ണത്തിന് താഴ്ന്നു. ഗ്രാമിന് 525 ദിര്‍ഹം വരെ ഉയര്‍ന്ന 24 ക്യാരറ്റ് ഗോള്‍ഡിന്‌റെ വില താഴ്ന്ന് 484 ദിര്‍ഹത്തിലാണ് ബുധനാഴ്ച്ച വ്യാപാരം നടന്നത്. ആഗോള തലത്തില്‍ സ്വര്‍ണത്തിന്റെ വില ഒരു ഔണ്‍സിന് 4048.63 ഡോളറിലേക്ക് കുപര്പുകുത്തി. ചൊവ്വാഴ്ച്ച 6.3 ശതമാനം ആണ് ഇടിഞ്ഞത്. 2013 ന് ശേഷം ഇത്രയും വലിയ ഇടിവ് ഉണ്ടാകുന്നത് ഇതാദ്യമായാണ്. അമേരിക്കയ്ക്കും ചൈനയ്ക്കുമിടയില്‍ നിലനിന്നിരുന്ന സാമ്പത്തിക പ്രതിസന്ധി അയയുന്നുവെന്നതിന്റെ സൂചനയാണ് മാര്‍ക്കററില്‍ ചലനമുണ്ടാക്കിയത്. ഡോളര്‍ കരുത്താര്‍ജിച്ചതും ഗോള്‍ഡിനേക്കാള്‍ നികഷേപം മറ്റ് മേഖലകളിലേക്ക് മാറുന്നതിന് വഴിവെച്ചിട്ടുണ്ട്. സ്‌വര്‍ണത്തിന്റെ വില കുറഞ്ഞതോടെ കച്ചവടക്കാരും ആശ്വാസത്തിലാണ്. 490 ദിര്‍ഹത്തിന് താഴേക്ക് വില എത്തിയതോടെ മടിച്ചുനിന്ന ആളുകള്‍ വാങ്ങാന്‍ മു്‌നനോട്ട് വന്നുതുടങ്ങിയിട്ടുണ്ട്.