ഇന്ത്യന്‍ വംശജനായ ശതകോടീശ്വരന്‍ ലക്ഷ്മി മിത്തല്‍ ദുബൈയില്‍ സ്ഥിരതാമസത്തിനൊരുങ്ങുന്നു. ലണ്ടനിലെ പുതിയ നികുതി പരിഷ്‌ക്കരണത്തെ തുടര്‍ന്നാണ് നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അര്‍സ്ലര്‍ മിത്തല്‍ സ്റ്റീല്‍ ഉടമയായ ലക്ഷ്മി മിത്തല്‍ യുകെ വിട്ട് ദുബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യുകെയിലെ ലേബര്‍ സര്‍ക്കാരിന്റെ പുതിയ നികുതി നയം മാറ്റമാണ് യുകെയിലെ ഏറ്റവും വലിയ 8 ആമത്തെ പണക്കാരനായ ലക്ഷ്മി മിത്തലിനെ പലായനം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. ദുബൈയില്‍ നേരത്തെയുള്ള ലക്ഷ്വറി അപ്പാര്‍്ട്ട്‌മെന്റിന് പുറമെ നെയ്യ ദ്വീപില്‍ പുതിയ പ്രോപര്‍ട്ടി വാങ്ങിയത് ഇതിന്റെ ഭാഗമാണെന്നാണ് വിലയിരുത്തല്‍. 1995 ലാണ് മിത്തല്‍ ഫാമിലി ലണ്ടനിലേക്ക് കുടിയേറിയത്. അവിടെ നിരവധി മാന്‍ഷനുകളും കൊട്ടാരങ്ങളും വാങ്ങിയ മിത്തലിന് ലേബര്‍ സര്‍ക്കാരിന്റെ മാന്‍ഷന്‍ ടാക്‌സും സമ്പന്നരായ വ്യക്തികള്‍ക്ക് ലെവി ഏര്‍പ്പെടുത്താനുമുള്ള സര്‍ക്കാര്‍ നീക്കം തിരിച്ചടിയായിരുന്നു. ിടോതെയാണ് ദുബൈയിലേക്ക് മാറുന്നിന്് സംബന്ധിച്ച് മിത്തല്‍ തീരുമാനിച്ചത്.
ലക്ഷ്മി മിത്തല്‍ – ലണ്ടന്‍ വിട്ട് ദുബൈയിലേക്ക് ?
ക്യു സി ബി- മാബൈല്‍ ആപ്പ് പുറത്തിറക്കി
ഉപയോക്താക്കള്‍ക്ക് ഡാറ്റ, റിപ്പോര്‍ട്ടുകള്‍, അപ്ഡേറ്റുകള്‍ എന്നിവ തല്‍ക്ഷണമായും കാര്യക്ഷമമായും ആക്സസ് ചെയ്യാന്‍ കഴിയുന്ന മൊബൈല്‍ ആപ്പ് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കി. ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും സാങ്കേതിക പുരോഗതിക്കും സാമ്പത്തിക മേഖലയിലെ ഡിജിറ്റല്‍ പരിവര്‍ത്തനത്തിന്റെ ആവശ്യകതകള്‍ക്കും അനുസൃതമായി പ്രവര്‍ത്തിക്കുന്നതിനും ക്യുസിബിയുടെ സംരംഭം ലക്ഷ്യമിടുന്നു.
ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഞായറാഴ്ചയാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്. ഉപയോക്താക്കള്‍ക്ക് ഡാറ്റ, റിപ്പോര്‍ട്ടുകള്‍, അടക്കം എല്ലാ അപ്ഡേറ്റുകളും തല്‍ക്ഷണം കാര്യക്ഷമമായി ആക്സസ് ചെയ്യാന്‍ ഇത് സഹായിക്കുന്നു. ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും സാമ്പത്തിക മേഖലയിലെ സാങ്കേതിക പുരോഗതിക്കും ഡിജിറ്റല്‍ പരിവര്‍ത്തനത്തിന്റെ ആവശ്യകതകള്‍ക്കും അനുസൃതമായി പ്രവര്‍ത്തിക്കുന്നതിനും ഈ സംരംഭം ലക്ഷ്യമിടുന്നു. വിജ്ഞാനാധിഷ്ഠിത ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന ഖത്തര്‍ നാഷണല്‍ വിഷന്‍ 2030 നെ പിന്തുണയ്ക്കുന്ന മൂന്നാം ധനകാര്യ മേഖല തന്ത്രവുമായി ഈ ലോഞ്ച് യോജിക്കുന്നു. ഏറ്റവും പുതിയ സാങ്കേതിക മാനദണ്ഡങ്ങള്‍ക്കനുസൃതമായി മൊബൈല്‍ ആപ്ലിക്കേഷന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നു, എളുപ്പത്തില്‍ ബ്രൗസുചെയ്യാനും തിരയാനും അനുവദിക്കുന്ന ഒരു ഉപയോക്തൃ-സൗഹൃദ ഇന്റര്‍ഫേസ ആണ് ഇതിന്റേത്്. ആപ്പ് സ്റ്റോര്‍ വഴി മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം.
ദുബൈയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റ് സൈക്കിളിന് അംഗീകാരം നല്‍കി ദുബൈ ഭരണാധികാരി
ദുബായിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റ് സൈക്കിളിന് അംഗീകാരം നല്‍കി ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.2026 മുതല്‍ 2028 വരെ മൂന്ന് വര്‍ഷത്തേക്കുള്ള ആകെ ചെലവ് 302.7 ബില്യണ്‍ ദിര്‍ഹമും മൊത്തം വരുമാനം 329.2 ബില്യണ്‍ ദിര്‍ഹമുമാണ്.2026ലെ ദുബൈ ബജറ്റിന് മാത്രമായി, ആകെ ചെലവ് 99.5 ബില്യണ്‍ ദിര്‍ഹവും മൊത്തം വരുമാനം 107.7 ബില്യണ്‍ ദിര്‍ഹമുമാണ്. 5 ബില്യണ്‍ ദിര്‍ഹമിന്റെ പൊതു കരുതല്‍ ധനവും ഇതില്‍ ഉള്‍പ്പെടുന്നു.2026ലെ ബജറ്റിലെ ചെലവുകള്‍ വിവിധ മേഖലകള്‍ക്കായി വിഭജിച്ചിരിക്കുന്നു.48%അടിസ്ഥാന സൗകര്യ വികസന, നിര്‍മ്മാണ പദ്ധതികള്‍ക്കും 28 %സാമൂഹിക വികസന മേഖലയ്ക്കും ,18% സുരക്ഷാ നീതിന്യായ മേഖലയ്ക്കും , 6% സര്‍ക്കാര്‍ വികസന മേഖലയ്ക്കും വേണ്ടിയുള്ളതാണ്. അടുത്ത ദശകത്തിനുള്ളില്‍ ദുബൈയുടെ ജിഡിപി ഇരട്ടിയാക്കുക, ലോകത്തിലെ മികച്ച മൂന്ന് നഗര സമ്പദ്‌വ്യവസ്ഥകളില്‍ ഒന്നായി ദുബൈയെ സ്ഥാപിക്കുക എന്നിവയുള്‍പ്പെടെയുള്ള തന്ത്രപരമായ ലക്ഷ്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ദുബായ് ഭരണാധികാരിയുടെ കാഴ്ചപ്പാടാണ് ഈ ബജറ്റ് പ്രതിഫലിപ്പിക്കുന്നതെന്ന് ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു.ദുബൈയുടെ വളര്‍ച്ചയും സാമ്പത്തിക സ്ഥിരതയും സന്തുലിതമാക്കാനും ബജറ്റ് സഹായിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുഎഇ ദേശീയ ബഹിരാകാശ വ്യവസായ പരിപാടി ആരംഭിച്ചു
ബഹിരാകാശ മേഖലയിലെ മത്സരശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ദേശീയ, അന്തര്‍ദേശീയ കമ്പനികളെ പിന്തുണയ്ക്കുന്നതിനും ലക്ഷ്യമിട്ടുള്ള ദേശീയ ബഹിരാകാശ വ്യവസായ പരിപാടി യുഎഇ ആരംഭിച്ചു.
2031 ആകുമ്പോഴേക്കും യുഎഇയെ ലോകത്തിലെ ഏറ്റവും മികച്ച 10 ബഹിരാകാശ സമ്പദ്വ്യവസ്ഥകളില്‍ ഒന്നാക്കി മാറ്റുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും സുപ്രീം സ്പേസ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തുമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സുപ്രീം സ്പേസ് കൗണ്‍സിലിന്റെ രണ്ടാമത്തെ യോഗത്തിലാണ് പുതിയ നയപരിപാടി പ്രഖ്യാപിച്ചത്. വളര്‍ന്നുവരുന്നതും നിലവിലുള്ളതുമായ ബഹിരാകാശ കമ്പനികളെ ആകര്‍ഷിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമുള്ള സംരംഭങ്ങളുടെയും നയങ്ങളുടെയും സമഗ്രമായ ഒരു പാക്കേജ് ഈ പരിപാടിയില്‍ ഉള്‍പ്പെടുന്നു. നിക്ഷേപം വര്‍ദ്ധിപ്പിക്കുക, വിപണി പ്രവേശനം വര്‍ദ്ധിപ്പിക്കുക, മേഖലകളിലുടനീളം വിജ്ഞാന കൈമാറ്റം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം. അഞ്ച് വര്‍ഷത്തിനുള്ളില്‍ ബഹിരാകാശ സ്ഥാപനങ്ങളുടെയും യുഎഇയുടെ ബഹിരാകാശ കയറ്റുമതിയുടെയും എണ്ണം ഇരട്ടിയാക്കാനും ഈ സംരംഭം ലക്ഷ്യമിടുന്നു. ബഹിരാകാശ സമ്പദ്വ്യവസ്ഥയുടെ മൂല്യം 60% വര്‍ദ്ധിപ്പിക്കാനും അതിന്റെ മൊത്തത്തിലുള്ള വരുമാനം ഇരട്ടിയാക്കാനും 2031 ആകുമ്പോഴേക്കും ലോകത്തിലെ ഏറ്റവും മികച്ച പത്ത് ബഹിരാകാശ സമ്പദ്വ്യവസ്ഥകളില്‍ യുണൈറ്റഡ് അറബ് എമിറേറ്റ്സിനെ ഉള്‍പ്പെടുത്താനും ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. മൂന്ന് പ്രധാന ലക്ഷ്യങ്ങളെ ചുറ്റിപ്പറ്റി നിര്‍മ്മിച്ച ബഹിരാകാശ മേഖലയ്ക്കുള്ള പുതിയ തന്ത്രപരമായ സമീപനം യോഗത്തില്‍ ഷെയ്ഖ് ഹംദാന്‍ അവലോകനം ചെയ്തു: ഏറ്റവും ചടുലവും നിക്ഷേപ സൗഹൃദവുമായ ബഹിരാകാശ ആവാസവ്യവസ്ഥയുള്ള ഒരു കേന്ദ്രമായി യുഎഇയെ വളര്‍ത്തുക, ബഹിരാകാശ പങ്കാളിത്തത്തിലും വിപണി പ്രവേശനത്തിലും രാജ്യത്തെ ആഗോള നേതാവാക്കി മാറ്റുക, രാജ്യത്തിന് ലോകോത്തര ബഹിരാകാശ അടിസ്ഥാന സൗകര്യങ്ങളും ഉയര്‍ന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കുന്ന സൗകര്യങ്ങളും ഉണ്ടെന്ന് ഉറപ്പാക്കുക എന്നിവയാണ് അവ.
ഐബിപിസി ശില്‍പശാല സംഘടിപ്പിച്ചു
ഷാര്‍ജയിലെ ഇന്ത്യന്‍ ബിസിനസ് & പ്രൊഫഷണല്‍ കൗണ്‍സില്‍ മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ നിയമ സ്ഥാപനമായ അല്‍ തമീമി ആന്റ് കമ്പനിയുമായി സഹകരിച്ച്, കുടുംബ അടിത്തറകള്‍, പിന്തുടര്‍ച്ച ആസൂത്രണം, കോര്‍പ്പറേറ്റ് ഭരണം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ശില്‍പശാല സംഘടിപ്പിച്ചു. കുടുംബ അടിത്തറകള്‍ക്കായുള്ള സജ്ജീകരണവും നടപടിക്രമങ്ങളും, പിന്തുടര്‍ച്ച ആസൂത്രണവും നികുതി ഒപ്റ്റിമൈസേഷന്‍ തന്ത്രങ്ങളും, ചാര്‍ട്ടറുകളുടെയും ഉപനിയമങ്ങളുടെയും വികസനം എന്നി വിഷയങ്ങളില്‍ അല്‍ തമീമി ആന്റ് കമ്പനിയിലെ അലി ബച്റൗച്ച്, നോഫ് അല്‍ ഖഫാജി, നവാല്‍ അബ്ദുല്‍ഹാദി എന്നി നിയമ വിദഗ്ധര്‍ സംസാരിച്ചു. ദീര്‍ഘകാല തുടര്‍ച്ചയെയും സുസ്ഥിര ഭരണത്തെയും പിന്തുണയ്ക്കുന്ന പ്രതിരോധശേഷിയുള്ള ഘടനകള്‍ കുടുംബങ്ങള്‍ക്ക് എങ്ങനെ നിര്‍മ്മിക്കാനാകുമെന്നതിനെക്കുറിച്ച് ആഴത്തിലുള്ള വൈദഗ്ദ്ധ്യം വാഗ്ദാനം ചെയ്ത അലി ബച്റൗച്ച്, നോഫ് അല്‍ ഖഫാജി, നവാല്‍ അബ്ദുല്‍ഹാദി എന്നിവര്‍ സംസാരിച്ചു.
‘ഷാര്‍ജയില്‍, ദീര്‍ഘകാല വിജയത്തിന് കരുത്ത് പകരുന്ന അറിവ് നല്‍കി ബിസിനസ്സ് സമൂഹത്തെ പിന്തുണയ്ക്കുക എന്നതാണ് ഐബിപിസി യുടെ ദൗത്യമെന്നും കുടുംബ സംരംഭങ്ങളാണ് തങ്ങളുടെ മേഖലയുടെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ല്, തലമുറകളിലൂടെ സമ്പത്ത് സംരക്ഷിക്കുന്നതിന് ശക്തമായ ഭരണവും പിന്തുടര്‍ച്ച ചട്ടക്കൂടുകളും സ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്. അല്‍ തമീമി & കമ്പനിയുമായുള്ള സഹകരണം സങ്കീര്‍ണ്ണമായ നിയമ ഘടനകളെക്കുറിച്ച് വ്യക്തത നേടാനും അവരുടെ ഭാവിയെ ശക്തിപ്പെടുത്തുന്ന മികച്ച രീതികള്‍ സ്വീകരിക്കാനും അംഗങ്ങളെ പ്രാപ്തരാക്കുന്നു എന്നും സെഷനെക്കുറിച്ച് അഭിപ്രായപ്പെട്ടുകൊണ്ട്, ഐബിപിസി ഷാര്‍ജ ചെയര്‍മാന്‍ ലാലു സാമുവല്‍ പറഞ്ഞു.
ലവ് എമിറേറ്റസ് രണ്ടാം പതിപ്പിന് തുടക്കം
യുഎഇയോടുള്ള സ്‌നേഹസന്ദേശങ്ങള്‍ പങ്കുവെക്കാന്‍ ലവ് എമിറേറ്റ്‌സ് രണ്ടാം പതിപ്പിന് തുടക്കമായി. ഗ്ലോബല്‍ വില്ലേജില്‍ നടക്കുന്ന പരിപാടിയില്‍ നവംബര്‍ 30 വരെ സന്ദേശങ്ങള്‍ പങ്കുവെക്കാനുള്ള അവസരമുണ്ടാകും.
ലവ് എമിറ്റ്്‌സിന്റെ രണ്ടാം പതിപ്പാണഅ ഇത്തവണത്തേത്. ഒന്നാം പതിപ്പിന് സ്വദേശികളില്‍ നിന്നും വിദേശികളില്‍ നിന്നും ലഭിച്ച വലിയ സ്വീകാര്യത കണക്കിലെടുത്ത് ഇത്തവണ വിപുലമായാണ് പരിപാടി ആസൂത്രണം ചെയെതിരിക്കുന്നത്. യുഎഇ സമൂഹ വര്‍ഷത്തിന്റെ ഭാഗമായാണ് സംരംഭം. ഗ്ലോബല്‍ വില്ലേജിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഗ്ലോബല്‍ വില്ലേജിലെ യൂറോപ്യന്‍ പവലിയന്റെ എതിര്‍വശത്തായി പ്രത്്യേകം ഒരുക്കിയിരിക്കുന്ന പവിലിയന്‍ നവംബര്‍ 30 വരെ സന്ദര്‍ശകരെ സ്വീകരിക്കും. വൈകുന്നേരം 4 മുതല്‍ രാത്രി 11 വരെയാണ് പവിലിയന്‍ പ്രവര്‍ത്തിക്കുക. ഈ സമയം യുഎഇയോട് നിങ്ങള്‍ക്കുള്ള സ്‌നേഹവും ആദരവും രേഖപ്പെടുത്താനും പ്രദര്‍ശിപ്പിക്കാനും ചിത്രങ്ങള്‍ പകര്ത്തി ചവ് എമിറേറ്റ്‌സ് എന്ന ഹാ,് ടാഗോടെ പ്രദര്‍ശിപ്പിക്കാനും അവസരമുണ്ടാകും. യുഎഇ ജീവിതിത്തില്‍ നല്‍കിയ സുരക്ഷിതത്വം, അവസരങ്ങള്‍, സൗഹാര്‍ദ്ദം തുടങ്ങിയവയെ കുറിച്ചുള്ള വ്യക്തിപരമായ അനുഭവങ്ങള്‍ എഴുതാനാകുന്ന വേദി പ്രവാസികളും പൗരന്‍മാരും ഒരുപോലെ പങ്കുചേരുന്ന മനോഹരമായ പ്ലാറ്റ്‌ഫോമാണ്.
.
അബുദാബി വിമാനത്താവളത്തില്‍ എത്തുന്ന സന്ദര്‍ശകര്‍ക്ക് സിം ലഭിക്കും
അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന സന്ദര്‍ശകര്‍ക്ക് ഇനിമുതല്‍ 10 ജിബി സിം സൗജന്യമായി ലഭിക്കും. 24 മണിക്കൂര്‍ സാധുതയുള്ള സൗജന്യ 10 ജിബി ഡാറ്റ, യാത്രക്കാര്‍ക്ക് തല്‍ക്ഷണ കണക്റ്റിവിറ്റി ആക്സസ് ചെയ്യാന്‍ പ്രാപ്തമാക്കുന്നു, ഇത് അവശ്യ ഓണ്‍ലൈന്‍ സേവനങ്ങള്‍ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ സഞ്ചാരികളെ സഹായിക്കും.
അബുദബിയിലെത്തുന്ന യാത്രക്കാര്‍ക്ക് മികച്ച സേവനം നല്‍കുന്നത് ലക്ഷ്യമിട്ടാണ് സിം വിതരണം ചെയ്യുന്ന പദ്ധതി ആരംഭിക്കുന്നത്. ഇതിനായി അബുദാബി വിമാനത്താവളവും ടെലികോം സര്‍വ്വീസ് പ്രൊവൈഡറായ ഇ& ഉം തമ്മില്‍ സന്ദര്‍ശകര്‍ക്ക് 10 ജിബി സിം കാര്‍ഡുകള്‍ നല്‍കുന്നതിനുള്ള കരാറില്‍ ഒപ്പുവച്ചു. 24 മണിക്കൂര്‍ സാധുതയുള്ള സൗജന്യ 10 ജിബി ഡാറ്റയുടെ സേവനം യാത്രക്കാര്‍ക്ക് തല്‍ക്ഷണ കണക്റ്റിവിറ്റി ആക്സസ് ചെയ്യാന്‍ പ്രാപ്തമാക്കുന്നു, ഇത് മാപ്പുകള്‍, റൈഡ്-ഹെയ്ലിംഗ്, പേയ്മെന്റുകള്‍, സന്ദേശമയയ്ക്കല്‍, അബുദാബി പാസ, ഡെസ്റ്റിനേഷന്‍ ഗൈഡുകള്‍ തുടങ്ങിയ അവശ്യ ഓണ്‍ലൈന്‍ സേവനങ്ങള്‍ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ യാത്രക്കാര്‍ക്ക് സഹായകമാവും. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന വ്യോമയാന കേന്ദ്രങ്ങളിലൊന്നാണ് സായിദ് അന്താരാഷ്ട്ര വിമാനത്താവളം, 30-ലധികം എയര്‍ലൈനുകളുടെ ശൃംഖല വഴി 100-ലധികം എയര്‍പോര്‍ട്ടുകളുമായി ബന്ധിപ്പിക്കുന്ന സേവനം ഇവിടെ ലഭ്യമാണ്. 2025 സെപ്റ്റംബര്‍ 30 വരെ പുതിയ ടെര്‍മിനലില്‍ 23.9 ദശലക്ഷം യാത്രക്കാരെ സ്വീകരിച്ചു, ഇരട്ട അക്ക യാത്രക്കാരുടെ വളര്‍ച്ചയുടെ തുടര്‍ച്ചയായ 18-ാം പാദത്തിലെ അഭൂതപൂര്‍വമായ നേട്ടമാണിത്, ഇത് ആഗോള ലക്ഷ്യസ്ഥാനമെന്ന നിലയില്‍ അബുദാബിയുടെ പ്രാധാന്യത്തിന് തെളിവാണ്.
സൗദിക്ക് മൈക്രോചിപ്പുകള്‍ വില്‍ക്കാന്‍ യുഎസ്
സൗദി അറേബ്യയ്ക്ക് മൈക്രോചിപ്പുകള്‍ വില്‍ക്കാന്‍ യുഎസ് അനുവദിച്ചതോടെ സര്‍ക്കാര്‍ പിന്തുണയുള്ള കൃത്രിമ ഇന്റലിജന്‍സ് സ്ഥാപനമായ ഹ്യൂമെയ്ന്‍ എന്‍വിഡിയയുമായി പുതിയ പങ്കാളിത്തം പ്രഖ്യാപിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്റെ അമേരിക്കന്‍ സന്ദര്‍ശന വേളയിലാണ് പ്രഖ്യാപനം വന്നത്.
മൂന്ന് ദിവസത്തെ സന്ദര്‍ശന വേളയില്‍ നിരവധി തന്ത്രപ്രധാനമായ കരാറുകളിലാണ് അമേരിക്കയുമായി സൗദി പ്രധാനമന്ത്രിയും കിരിടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഒപ്പിട്ടത്. എഫ് 35 യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനുള്ള കരാര്‍, സിവില്‍ ആണവോര്‍ജ്ജ കരാര്‍ എന്നിവയില്‍ ഒപ്പുവെച്ചതിന് പിന്നെലെ അമേരിക്ക സൗദിയെ പ്രധാന നാറ്റോ ഇതര സഖ്യകക്ഷിയായി പ്രഖ്യാപിക്കുകയും ചെയ്തു. ബുധനാഴ്ച സൗദി-യുഎസ് ബിസിനസ് ഫോറത്തിന് കിരീടാവകാശിയും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും മേല്‍നോട്ടം വഹിച്ചപ്പോഴാണ് എന്‍വിഡിയ കരാര്‍ പ്രഖ്യാപിച്ചത്, ഇരു രാജ്യങ്ങളും ‘തന്ത്രപരമായ കൃത്രിമ ബുദ്ധി പങ്കാളിത്തത്തില്‍’ ഒപ്പുവച്ചതായി എന്‍വിഡിയ അറിയിച്ചു. സൗദി അറേബ്യയില്‍ എന്‍വിഡിയയില്‍ പ്രവര്‍ത്തിക്കുന്ന ഡാറ്റാ സെന്ററുകള്‍ സ്ഥാപിക്കുന്നതിനു പുറമേ, എന്‍വിഡിയ എഐയുടെ പിന്തുണയോടെ അമേരിക്കയിലെ എഐ ഡാറ്റാ സെന്ററുകളിലേക്ക് ഹുമെയ്ന്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുകയും ചെയ്യും. യുണൈറ്റഡ് അറബ് എമിറേറ്റ്സ് ആസ്ഥാനമായുള്ള ഒരു എഐ സ്ഥാപനത്തിലേക്കും ജി42 ലേക്ക് നൂതന എന്‍വിഡിയ ചിപ്പുകള്‍ കയറ്റുമതി ചെയ്യുന്നതിന് അംഗീകാരം നല്‍കിയതായി യുഎസ് വാണിജ്യ വകുപ്പ് അറിയിച്ചതിന് പിന്നാലെയാണ് പുതിയ ഈ പ്രഖ്യാപനം വന്നത്. പദ്ധതി പ്രകാരം രണ്ട് കമ്പനികള്‍ക്കും 35,000 എന്‍വിഡിയ ബ്ലാക്ക്വെല്‍ ചിപ്പുകള്‍ വരെ വാങ്ങാന്‍ കഴിയുമെന്ന് വകുപ്പ് അറിയിച്ചു.മെയ് മാസത്തില്‍ ആരംഭിച്ച ഹുമൈന്‍, സൗദി അറേബ്യയുടെ പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന്റെ ധനസഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. എണ്ണയെ ആശ്രയിച്ചുള്ള സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനും വൈവിധ്യവത്കരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള പ്രധാന വികസന പദ്ധതികളായ ഗിഗാ പ്രോജക്ടുകള്‍ക്ക് ധനസഹായം നല്‍കുന്നതില്‍ ഇത് പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.


