Monday, March 30, 2026
Home Blog Page 3

ഇറാന്‍ ആക്രമണത്തിനെതിരെ ശക്തമായ പ്രതിരോധം തീര്‍ത്ത് ഗള്‍ഫ് രാജ്യങ്ങള്‍

0

ഇറാന്‍ ആക്രമണത്തിനെതിരെ ശക്തമായ പ്രതിരോധം തീര്‍ത്ത് ഗള്‍ഫ് രാജ്യങ്ങള്‍. ഡ്രോണ്‍ പ്രതിരോധിക്കുന്നതിനിടെ അവശിഷ്ടങ്ങള്‍ പതിച്ച് ദുബായ് സെന്‍ട്രലിലെ കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചു. ആര്‍ക്കും പരിക്കില്ലെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. അതേസമയം ഒമാനിലെ സൊഹാറിലുണ്ടായ ഡ്രോണ്‍ ആക്രണമത്തില്‍ 2 പ്രവാസികള്‍ മരിച്ചു.

ഇറാന്‍-ഇസ്രായേല്‍- അമേരിക്ക യുദ്ധംതുടങ്ങി ഇന്നേയ്ക്ക് രണ്ടാഴ്ച. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെ ഇറാന്‍ തൊടുക്കുന്ന മിസൈല്‍- ഡ്രോണ്‍ ആക്രമണങ്ങളെ അതിശക്തമായാണ് യുഎഇ പ്രതിരോധിക്കുന്നത്. രാജ്യത്തെ ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം ഉറപ്പാക്കി സായുധസേന സുരക്ഷാ കവചം തീര്‍ക്കുകയാണ്.യുഎഇയിലെ ജനജീവിതം 14 ദിവസങ്ങള്‍ക്കിപ്പുറവും സാധാരണനിലയിലാണ്. സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളും വാണിജ്യകേന്ദ്രങ്ങളും സാധാരണപോലെ പ്രവര്‍ത്തിക്കുന്നു. നിരത്തുകളും മാളുകളും സജീവമാണ്. അതേസമയം ഇന്ന് ദുബായ്ക്ക് നേരെയെത്തിയ ഡ്രോണുകളും പ്രതിരോധിക്കാന്‍ യുഎഇ സായുധസേനയ്ക്കായി. എന്നാല്‍ ഡ്രോണ്‍ നിര്‍വ്വീര്യമാക്കുന്നതിനിടെ അവശിഷ്ടങ്ങള്‍ പതിച്ച് ദുബായ് സെന്‍ട്രലിലെ കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചതായി മീഡിയ ഓഫീസ് അറിയിച്ചു. കെട്ടിടത്തിന്റെ മുന്‍ഭാഗത്തിനാണ് നാശനഷ്ടമുണ്ടായത് ആര്‍ക്കും പരിക്കില്ലെന്നും മീഡിയ ഓഫീസ് അറിയിച്ചു. അതേസമയം ഒമാനിലെ സൊഹാറിലുണ്ടായ ഡ്രോണ്‍ ആക്രണമത്തില്‍ 2 പ്രവാസികള്‍ മരിച്ചു. അല്‍ അവാഹി വ്യവസായ മേഖലയില്‍ ആണ് ആക്രമണമുണ്ടായത്. അതിനിടെ അമേരിക്കയുടെ സൈനിക വിമാനം ഇറാഖില്‍ തകര്‍ന്നുവീണതായി യുഎസ് സെന്‍ട്രല്‍ കാന്‍ഡ് അറിയിച്ചു. ഇന്ധനം നിറയ്ക്കാന്‍ ഉപയോഗിക്കുന്ന കെസി 135 വിമാനമാണ് ഇറാഖിന്റെ വ്യോമപരിധിയില്‍ തകര്‍ന്നുവീണത്.

78 സര്‍വ്വീസുകളുമായി ഇന്ത്യന്‍ വിമാനക്കമ്പനികള്‍

0

യുഎഇയിലേയ്ക്കും വെസ്റ്റ് ഏഷ്യയിലേയ്ക്കുമായി കൂടുതല്‍ വിമാനസര്‍വ്വീസുകളുമായി ഇന്ത്യന്‍ വിമാനകമ്പനികള്‍. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ ഇന്ന് 78 സര്‍വ്വീസുകളാണ് നിശ്ചിയിച്ചിരിക്കുന്നത്. യുഎഇയില്‍നിന്നും സൗദി അറേബ്യയില്‍നിന്നുായി അറുപത് പ്രത്യേക വിമാനസര്‍വ്വീസുകളാണ് ഇന്നുള്ളത്.

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ യുഎഇ, ജിദ്ദ, മസ്‌കത്ത് അടക്കമുള്ള വിമാനത്താവളങ്ങളിലേയ്ക്ക് കൂടുതല്‍ പ്രത്യേക വിമാനങ്ങള്‍ ക്രമീകരിച്ചിരിക്കുകയാണ് ഇന്ത്യന്‍ വിമാനക്കമ്പനികള്‍. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ ഇന്ന് മാത്രം 78 സര്‍വ്വീസുകളാണ് ക്രമീകരിച്ചിരിക്കുന്നത്. യുഎഇയില്‍നിന്നും സൗദി അറേബ്യയില്‍നിന്നും യാത്രക്കാരുടെ എണ്ണംകൂടിയതോട് കൂടുതല്‍ പ്രത്യേക സര്‍വ്വീസുകളാണ് ഒരുക്കിയിരിക്കുന്നത്. , കൊച്ചി, തിരുവനന്തപുരം, കണ്ണൂര്‍ കോഴിക്കോട് എന്നിവടങ്ങളിലേയ്ക്ക് മസ്‌ക്കത്തില്‍നിന്നാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ സര്‍വ്വീസ് നിശ്ചിയിച്ചിരിക്കു്‌നത്. കോഴിക്കോട്ടേയ്ക്ക് എയര്‍ ഇന്ത്യയുടെയും എയര്‍ ഇന്ത്യ എക്‌സ്പ്രസിഡന്റെയും പ്രത്യേക വിമാനസര്‍വ്വീസുകള്‍ റിയാദിലേയ്ക്കും തിരിച്ചും സര്‍വ്വീസ് നടത്തുന്നുണ്ട്. ദുബായ്, അബുദബി, റാസ് അല്‍ ഖൈ, ഷാര്‍ജ എന്നീ വിമാനത്താവളങ്ങളില്‍നിന്ന് പ്രത്യേക വിമാനങ്ങലാണ് സര്‍വ്വീസ് ടത്തുന്നത്. ജിദ്ദയില്‍നിന്ന് ഡെല്‍ഹി, മുംബൈ, ഹൈദ്രാബാദ് എന്നിവിടങ്ങളിലേയ്ക്കാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ സര്‍വ്വീസ്. വിമാനക്കമ്പനികളില്‍നിന്ന് കൃത്യമായി അറിയിപ്പ് ലഭിച്ചതിന് ശേഷം മാത്രമേ യാത്രക്കാര്‍ വിമാനത്താവളങ്ങളില്‍ എത്താന്‍ പാടുള്ളൂ എന്ന മുന്നറിയിപ്പ് അധികൃതര്‍ അവര്‍ത്തിക്കുന്നുണ്ച്. സര്‍വ്വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്ന റൂട്ടുകളില്‍ മുന്‍കൂട്ടി ടിക്കറ്റ് എടുത്തവര്‍ക്ക് മറ്റൊരു തിയതിയിലേയ്ക്ക് ടിക്കറ്റ് റീ ബുക്ക് ചെയ്യാമെന്നും അധികൃതര്‍ അറിയിച്ചു. എമിറേറ്റ്‌സ്, ഫ്‌ളൈ ദുബായ്, ഇത്തിഹാദ്, എയര്‍ അറേബ്യ അടക്കമുള്ള വിമാനക്കമ്പനികളും ഇന്ത്യയിലേയ്ക്ക് പ്രത്യേക സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്.


ദുബായില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ഔട്ട്‌സോഴ്‌സ് ചെയ്യുന്നതിന് പുതിയ നിയമം

0

ദുബായിലെ സര്‍ക്കാര്‍ സേവനങ്ങള്‍ ഔട്ട്‌സോഴ്‌സ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് പുതിയ നിയമം പ്രഖ്യാപിച്ചു. പുറം ജോലിക്കരാര്‍ ഏറ്റെടുക്കുന്ന സ്ഥാപനങ്ങള്‍ ഒരു പ്രവാസിക്ക് ഒരു എമറാത്തി എന്ന തോതില്‍ ആളുകളെ നിയമിക്കണമെന്നാണ് പ്രധാന ചട്ടം. സ്ഥാപനങ്ങള്‍ വരുത്തുന്ന വീഴ്ചകള്‍ക്കുള്ള പിഴകളും ശിക്ഷയും പുതിയ നിയമത്തില്‍ പറയുന്നുണ്ട്.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പുറം ജോലിക്കരാര്‍ നല്‍കുന്ന കാര്യത്തില്‍ പുതിയ നിയമം പുറപ്പെടുവിച്ചത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കു വേണ്ടി സേവനം നല്‍കുന്ന സ്വകാര്യ കരാര്‍ കമ്പനികളെ നിയന്ത്രിക്കാനും സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാനുമാണ് ഈ നടപടി. പുതിയ നിയമത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിബന്ധന സ്വദേശിവല്‍ക്കരണവുമായി ബന്ധപ്പെട്ടതാണ്. സര്‍ക്കാര്‍ സേവനങ്ങള്‍ ഏറ്റെടുത്തു നടത്തുന്ന കമ്പനികള്‍ ഓരോ വിദേശി ജീവനക്കാരനും പകരം കുറഞ്ഞത് ഒരു യുഎഇ പൗരനെയെങ്കിലും ജോലിക്ക് നിയമിച്ചിരിക്കണം. സ്വദേശി ജീവനക്കാര്‍ക്ക് നിയമപരമായ ശമ്പളവും ആനുകൂല്യങ്ങളും ഉറപ്പാക്കേണ്ടത് കരാര്‍ കമ്പനിയുടെ ഉത്തരവാദിത്തമാണ്. സേവന രംഗത്ത് ആരോഗ്യകരമായ മത്സരം ഉറപ്പാക്കാന്‍ ഒന്നിലധികം കമ്പനികള്‍ക്ക് ഒരേ സേവനം നല്‍കാന്‍ അനുമതി നല്‍കും. എന്നാല്‍ കുത്തകാവകാശം അനുവദിക്കില്ല. പുറം ജോലിക്കരാര്‍ ഏറ്റെടുക്കാന്‍ കൂടുതല്‍ കമ്പനികള്‍ വരാത്ത സാഹചര്യത്തില്‍ മാത്രമേ ഒരു കമ്പനിക്ക് സ്ഥിരമായി കരാര്‍ നല്‍കാന്‍ പാടുള്ളൂ . നിലവിലുള്ള കമ്പനികള്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ പുതിയ നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കണമെന്ന് ഉത്തരവില്‍ പറയുന്നു.

പിഴകള്‍ ഒഴിവാക്കി, ബഹ്‌റൈനിലും വിസാ കാലാവധി നീട്ടി

0

പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ആശ്വാസമായി വിസ കാലാവധി നീട്ടി നല്‍കി ബഹ്‌റൈന്‍. കാലാവധികഴിഞ്ഞ വിസകള്‍ക്കുള്ള പിഴകള്‍ ഒഴിവാക്കിയതായും ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സംഘര്‍ഷസാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.

നിലവില്‍ ബഹ്‌റൈനില്‍ ഉള്ളവരും ഫെബ്രുവരി 28-ന് വിസ കാലാവധി കഴിഞ്ഞവരുമായ എല്ലാത്തരം വിസിറ്റ് വിസകളുടെയുംം കാലാവധി നീട്ടിയതായി ബഹ്‌റൈന്‍ ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ നാഷണാലിറ്റി, പാസ്‌പോര്‍ട്ട്‌സ് ആന്‍ഡ് റെസിഡന്‍സ് അഫയേഴ്‌സ് അറിയിച്ചു. ഫെബ്രുവരി 28-ന് കാലാവധി അവസാനിച്ച വിസ കൈവശമുള്ളവര്‍ക്ക്, രാജ്യം വിടാന്‍ വൈകിയതിലൂടെ ഉണ്ടായ പിഴകളില്‍ നിന്ന് ഇളവ് ലഭിക്കും. വ്യോമപാതകള്‍ വീണ്ടും തുറന്നതിന് ശേഷമുള്ള ഒരു മാസക്കാലം കൂടി ഈ ഇളവ് ലഭ്യമാകും. ഫെബ്രുവരി 28 വരെ കാലാവധിയുണ്ടായിരുന്നതും എന്നാല്‍ പ്രത്യേക സാഹചര്യങ്ങള്‍ മൂലം ഉപയോഗിക്കാന്‍ കഴിയാത്തതുമായ വിസകള്‍ക്ക് മൂന്ന് മാസത്തെ അധിക കാലാവധി കൂടി അനുവദിച്ചു. ബഹ്‌റൈന് പുറത്തുള്ള സന്ദര്‍ശകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. നിലവിലെ സംഘര്‍ഷ സാഹചര്യവും വ്യോമഗതാഗത തടസ്സവും പരിഗണിച്ചാണ് മാനുഷിക പരിഗണന മുന്‍നിര്‍ത്തി ബഹ്‌റൈന്‍ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. ഗള്‍ഫ് എയര്‍ വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ബഹ്‌റൈന്‍ വ്യോമപാതയുടെ അടച്ചിടല്ഡ തുടരുന്നതിനാലാണ് സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുന്ന

അടിയന്തര സാഹചര്യങ്ങളിലെ മുന്‍കരുതലുകള്‍ സംബന്ധിച്ച് ഷാര്‍ജ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം

0

അടിയന്തര സാഹചര്യങ്ങളില്‍ പൊതുജനങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് ഷാര്‍ജ സര്‍ക്കാര്‍ മീഡിയ ബ്യൂറോ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഔദ്യോഗിക അറിയിപ്പുകള്‍ ലഭിക്കുമ്പോള്‍ പരിഭ്രാന്തരാകാതെ ശാന്തമായി പെരുമാറണമെന്നും അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ബ്യൂറോ നിര്‍ദേശിച്ചു.

സംഘര്‍ഷം സാഹചര്യം തുടരുന്നതിനിടെയാണ് ജനങ്ങളുടെ സമാധാനം ഉറപ്പാക്കാന്‍ സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കിയതായി അധികൃതര്‍ അറിയിച്ചത്. അടിയന്തര സാഹചര്യങ്ങളില്‍ വീടുകളിലോ ഓഫിസുകളിലോ ഉള്ളവര്‍ ബാല്‍ക്കണി, ജനാലകള്‍, തുറസ്സായ സ്ഥലങ്ങള്‍ എന്നിവയില്‍ നിന്ന് മാറി സുരക്ഷിതമായ ഉള്‍വശത്തേക്ക് മാറണം. കെട്ടിടങ്ങളിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കുക. അധികൃതര്‍ ആവശ്യപ്പെട്ടാല്‍ മാത്രം ലിഫ്റ്റ് ഒഴിവാക്കി പടികള്‍ ഉപയോഗിക്കുക. ഗ്ലാസ് ഭിത്തികളില്‍ നിന്നും ജനാലകളില്‍ നിന്നും അകന്നുനില്‍ക്കുക. സ്ഥിതിഗതികള്‍ സുരക്ഷിതമാണെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി അറിയിക്കുന്നത് വരെ സുരക്ഷിതമായ സ്ഥലത്ത് തന്നെ തുടരുക. പുറത്തുള്ളവര്‍ എത്രയും വേഗം സുരക്ഷിതമായ ഏറ്റവും അടുത്ത കെട്ടിടത്തിലേക്ക് മാറുക. വാഹനമോടിക്കുന്നവര്‍ പരിഭ്രാന്തരാകാതെ ഏറ്റവും അടുത്ത സുരക്ഷിത സ്ഥാനത്തേക്ക് വാഹനം മാറ്റി പാര്‍ക്ക് ചെയ്ത് അഭയം തേടുക. സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്ന സ്ഥിരീകരിക്കാത്ത വാര്‍ത്തകളോ വിഡിയോകളോ ശബ്ദസന്ദേശങ്ങളോ പങ്കുവയ്ക്കരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഔദ്യോഗിക വൃത്തങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം വിശ്വസിക്കുക. സംഭവസ്ഥലങ്ങളില്‍ നിന്ന് ഫോട്ടോകളോ വിഡിയോകളോ എടുത്ത് പ്രചരിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്നും, ഇത് കര്‍ശനമായി ഒഴിവാക്കണമെന്നും നിര്‍ദേശത്തിലുണ്ട്.


ഇഹ്‌സാന്‍ : ജീവകാരുണ്യത്തിനായി 100 കോടി റിയാല്‍ സമാഹരിച്ചു

0

സൗദി അറേബ്യയുടെ ഔദ്യോഗിക ജീവകാരുണ്യ പ്ലാറ്റ്‌ഫോമായ ‘ഇഹ്‌സാന്‍’ വഴി നടപ്പാക്കുന്ന ആറാമത് ദേശീയ ജീവകാരുണ്യ കാമ്പയിന്‍ വന്‍ വിജയത്തിലേക്ക്. കാമ്പയിന്‍ ആരംഭിച്ച് ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ 100 കോടി റിയാല്‍ സമാഹരിക്കാനായായി അധികൃതര്‍ അറിയിച്ചു.

സൗദി ഡാറ്റ ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റിയുടെ സാങ്കേതിക മേല്‍നോട്ടത്തിലാണ് ഇഹ്‌സാന്‍ പ്ലാറ്റ്‌ഫോം പ്രവര്‍ത്തിക്കുന്നത്. ഇതിനോടകെ 100 കോടി സൗദി റിയാല്‍ ജീവകാരുണ്യ പ്രവര്ത്തനങ്ങള്‍ക്കായി സമാഹരിച്ചതായി ഇഹ്‌സാന്‍ അധികൃതര്‍ അറിയിച്ചു. അത്യന്താധുനിക ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി തികച്ചും സുതാര്യവും സുരക്ഷിതവുമായ രീതിയിലാണ് ഇഹ്‌സാന്‍ പ്ലാറ്റ്‌ഫോം ധനസമാഹരണം നടത്തുന്നത്. നല്‍കുന്ന സംഭാവനകള്‍ അര്‍ഹരായ കൈകളിലേക്ക് തന്നെ എത്തുന്നുവെന്ന് ഉറപ്പാക്കാന്‍ പ്രത്യേക സംവിധാനങ്ങള്‍ പ്ലാറ്റ്‌ഫോമിനുണ്ട്.ഇസ്‌ലാമിക ശരീഅത്ത് നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ഒരു പ്രത്യേക ശരീഅ കമ്മിറ്റിയും പ്ലാറ്റ്‌ഫോമിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നു. രാജ്യത്തെ പ്രമുഖ വ്യവസായ സ്ഥാപനങ്ങള്‍, കമ്പനികള്‍, സ്വദേശികളും വിദേശികളുമായ വ്യക്തികള്‍ എന്നിവര്‍ ഈ കാമ്പയിനില്‍ സജീവമായി പങ്കുചേരുന്നുണ്ട്. ജീവകാരുണ്യ മേഖലയില്‍ ഡിജിറ്റല്‍ വിപ്ലവം സൃഷ്ടിച്ച ഇഹ്‌സാന്‍ വഴി നിരവധി പേര്‍ക്കാണ് ആശ്വാസം ലഭിച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്തെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും അര്‍ഹരായവരിലേക്ക് കൃത്യമായ സഹായമെത്തിക്കുന്നതിനും സൗദി ഭരണകൂടം നല്‍കുന്ന മുന്‍ഗണനയുടെ തെളിവായി ഈ നേട്ടം വിലയിരുത്തപ്പെടുന്നു.

വായുമലിനീകരണം ; ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച് ഒമാന്‍

0

സലാല തുറമുഖത്തിന് സമീപത്ത് താമസിക്കുന്നവര്‍ക്ക് ആരോഗ്യസുരക്ഷ നിര്‍ദേശങ്ങളുമായി ഒമാന്‍. ഡ്രോണ്‍ ആക്രമണത്തില്‍ സലാല തുറമുഖത്തെ ഇന്ധന സംഭരണ ടാങ്കിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്നാണ് ഒമാന്‍ പരിസ്ഥിതി അതോറിറ്റി ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.


കഴിഞ്ഞദിവസമാണ് ഇറാന്‍ സലാല തുറമുഖത്തിന് നേരെ ഡ്രോണ്‍ ആക്രമണം നടത്തിയത്. സംഭവം നടന്ന സ്ഥലത്തിന് സമീപം താമസിക്കുന്നവര്‍ വായുമലിനീകരണമടക്കം അനുഭവപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണ് ജാഗ്രത പുലര്‍ത്താന്‍ മുന്നറിയിപ്പ് നല്‍കിയത്. നിര്‍ബന്ധമായും മാസ്‌ക് ധരിക്കുക, വീടിന്റെ ജനലുകളും വാതിലുകളും അടച്ചിടുക, ശ്വാസകോശ സംബന്ധമായ അസുഖമുള്ളവര്‍ ആവശ്യമെങ്കില്‍ സുരക്ഷിതമായ മറ്റ് സ്ഥലങ്ങളിലേക്ക് മാറുക തുടങ്ങിയ നിര്‍ദേശങ്ങളാണ് അതോറിറ്റി പുറപ്പെടുവിച്ചത്. സലാല തുറമുഖത്തെ ഇന്ധന സംഭരണ ടാങ്കിലുണ്ടായ തീപിടുത്തം അന്തരീക്ഷത്തിലുണ്ടാക്കിയ മാറ്റം സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പരിസ്ഥിതി അതോറിറ്റി വ്യക്തമാക്കി. നിലവില്‍ സലാലയിലെ വായുനിലവാരം സുരക്ഷിതമായ അളവിലാണ്.വായുനിലവാരത്തിലെ മാറ്റങ്ങള്‍ തത്സമയം അറിയാന്‍ താഖി എന്ന എന്‍വയോണ്‍മെന്റല്‍ മോണിറ്ററിങ് ആപ്പ് പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം വിശ്വസിക്കണമെന്നും അധികൃതര്‍ അറിയിച്ചു. സ്ഥിതിഗതികള്‍ നിരീക്ഷിച്ച ശേഷം ആവശ്യമെങ്കില്‍ കൂടുതല്‍ വിശദീകരണങ്ങള്‍ നല്‍കുമെന്നും പരിസ്ഥിതി അതോറിറ്റി കൂട്ടിച്ചേര്‍ത്തു.

വിസ കാലാവധി കഴിഞ്ഞ് വിദേശത്ത് കുടുങ്ങിയവര്‍ക്ക് തിരികെവരാന്‍ ഗ്രേസ് പിരീഡ്

0

വിസ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് വിദേശത്ത് കുടുങ്ങിയ പ്രവാസികള്‍ക്ക് തിരികെ വരാന്‍ ഗ്രേസ് പിരീഡ് അനുവദിച്ച് യുഎഇ. ഇതിനായി പുതിയ എന്‍ട്രി പെര്‍മിറ്റിന് അപേക്ഷിക്കേണ്ടതില്ലെന്നും ഐസിപി ഉത്തരവിറക്കി

മേഖലയിലെ പ്രത്യേക സാഹചര്യവും വ്യോമഗതാഗതത്തിലെ തടസ്സവും കാരണം വിസ കലാവധി തീര്‍ന്ന് വിദേശത്ത് കുടുങ്ങിയവര്‍ക്ക് യുഎഇയിലേക്ക് മടങ്ങാന്‍ സമയമനുവദിച്ചാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഫെഡറല്‍ അതോറിറ്റി ഫോര്‍ സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി ആണ് ഈ സുപ്രധാന ഉത്തരവ് പ്രഖ്യാപിച്ചത്. 30 ദിവസത്തെ ഗ്രേസ് പിരീഡാണ് രാജ്യത്തേക്ക് തിരികെ പ്രവേശിക്കാന്‍ അനുവദിച്ചിരിക്കുന്നത്. ഫെബ്രുവരി 28 ന് ശേഷം വിസാ കാലവധി കഴിഞ്ഞ വിദേശത്തുള്ള താമസക്കാരുടെ വിസകാലാവധി മാര്‍ച്ച് 31 വരെയാണ് ഉത്തരവ് പ്രകാരം നീട്ടിയത്. വിമാനസര്‍വ്വീസുകളിലെ നി.ന്ത്രണങ്ങള്‍ മൂലം രാജ്യത്തേക്ക് മടങ്ങാന്‍ സാധിക്കാത്തവര്‍ക്ക് പുതിയ എന്‍ട്രി വിസക്ക് അപേക്ഷിക്കൊതെ തന്നെ ഈ കാലയളവില്‍ പ്രവേശനം ഉറപ്പാക്കും. അടിയന്തരസാഹചര്യങ്ങളില്‍ താമസക്കാരുടെ കാര്യത്തില്‍ യുഎഇ സ്വീകരിക്കുന്ന മാനുഷിക സമീപനത്തിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് അതോറിറ്റി വ്യക്തമാക്കി

വീണ്ടുമുയര്‍ന്ന് എണ്ണവില


അന്താരാഷട്ര വിപണിയില് എണ്ണ വില വീണ്ടും ഉയര്‍ന്നു. ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള എണ്ണയുടെ നീക്കം നിലച്ചതാണ് വില കൂടാന്‍ കാരണമായത്.

അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ എണ്ണ വില ഇന്ന് ഒരു ശതമാനത്തിലേറെയാണ് ഉയര്‍ന്നത്. ക്രൂഡ് ഓയിലിന് ബാരലിന് 100 ഡോളറിനടുത്ത് എത്തിയപ്പോള്‍ ബ്രന്റ് ക്രൂഡിന്റെ വില 102 ഡോളറിനടുത്തെത്തി. ഇറാന്‍ അമേരിക്ക യുദധം തുടരുന്നത് തന്നെയാണ് എണ്ണയുടെ വല കൂടാനിടയാക്കിയത്. കഴിഞ്ഞ ദിവസം പത്ത് ശതമാനം വരെ വില കുറഞ്ഞിരുന്നുവെങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ എണ്ണ വില ഉയരുകതന്നെയാണ്. വരും ദിവസങ്ങളിലും എണ്ണയുടെ വില ഉയരുമെന്ന് തന്നെയാണ് വിലയിരുത്തല്‍. ഇറാനും ഒമാനുമിടയിലുള്ള ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണയുടെ നീക്കം നിലച്ചതാണ് എണ്ണവില കൂടാന്‍ വഴിയൊരുക്കിയത്. പ്ര്തി്ദിനം 20 മില്യണ്‍ ബാരല്‍ എണ്ണയാണ് ഹോര്‍മൂസ് കടലിടുക്ക് വഴി കടന്നുപോകുന്നത്. ലോകത്തിന്റെ എണ്ണ ഉപയോഗത്തിന്റെ അഞ്ചിലൊന്ന് ഭാഗം. എണ്ണവില പിടിച്ച് നിര്‍ത്താനായി അമേരിക്ക മറ്റ് രാജ്യങ്ങള്‍ക്ക് റഷ്യന്‍ എണ്ണ വാങ്ങുന്നതിനുള്ള നിയന്ത്രണം എടുത്തുമാറ്റിയിരുന്നു. ഇതിന് പുറമെ 30 ലേറെ രാജ്യങ്ങള്‍ കരുതല്‍ ശേഖരത്തില്‍ നിന്ന് 400 മില്ല്യണ്‍ ബാരല്‍ എണ്ണ എടുക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതൊന്നും തന്നെ പ്രതിസന്ധി മറികടക്കാന്‍ പര്യാപ്തമായ നടപടികളായിരുന്നില്ല. കരുതല്‍ ശേഖരത്തില്‍ നിന്ന് എടുക്കുന്ന എണ്ണയുടെ അളവ് വെറും 20 ദിവസം കൊണ്ട് ഹോര്‍മൂസിലൂടെ കടന്ന് പോകുന്നതിന് തുല്യമായ അളവ് മാത്രമാണ്. മാത്രവുമല്ല, കരുതല്‍ ശേഖരത്തില്‍ നിന്ന് എണ്ണ എടുക്കാനുള്ള നടപടിക്രമങ്ങളും ട്രാന്‍സ്‌പോര്‍ട്ടും ഒറ്റരാത്രികൊണ്ട് സംഭവിക്കുന്ന ഒന്നല്ല എന്നതും എണ്ണവിപണിക്ക് പ്രതിസന്ധി തീര്‍ക്കുന്ന ഒന്നാണ്.

തുടര്‍ച്ചയായ പന്ത്രണ്ടാം ദിവസവും ജിസിസി രാജ്യങ്ങള്‍ക്കെതിരെ ആക്രമണങ്ങള്‍ തുടര്‍ന്ന് ഇറാന്‍

0

ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരെ ആക്രമണം തുടര്‍ന്ന് ഇറാന്‍..ദുബായ് വിമാനത്തവാളത്തിന് സമീപം ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ പതിച്ച് ഇന്ത്യക്കാരനടക്കം നാല് പേര്‍ക്ക് പരിക്കേറ്റു..ഒമാനിലെ ദുഖം തുറമുറത്തിന് നേരെയും ഇറാന്റെ ആക്രണം ഉണ്ടായി.ഹോര്‍മൂസ് കടലിടുക്കിന് സമീപം ചരക്ക് കപ്പലുകളും ആക്രമിക്കപ്പെട്ടു..അതേ സമയം
മുജതബ കമയേനിക്ക് പരിക്ക് പറ്റിയെന്ന വാര്‍ത്ത ഇറാന്‍ മാധ്യമങ്ങള്‍ നിക്ഷേധിച്ചു..ഇറാനില്‍ ഭരണ മാറ്റത്തിനുളള ശ്രമം തുടങ്ങിയെന്നാണ് ഇസ്രായേലിന്റെ പ്രതികരണം.

യു.എ.ഇയെ ലക്ഷ്യമിട്ട് ഇന്നും വ്യാപക ആക്രമണ ശ്രമങ്ങള്‍ ഉണ്ടായി. ദുബായ് വിമാനത്താവളത്തിന് സമീപം ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ പതിച്ച ഒരു ഇന്ത്യക്കാരനും ഘാന, ബംഗ്ലാദേശ് സ്വദേശികളും ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റു.. വിമാന സര്‍വീസിനെ ബാധിച്ചിട്ടില്ലെന്ന് ദബായ് മീഡിയ ഓഫീസ് അറിയിച്ചു..ഒമാനിലെ ദുംഖം തുറമുഖത്തിന് നേരെയും ഇറാന്റെ ആക്രമണമുണ്ടായി. ഒരു ഡ്രോണ്‍ വെടിവച്ചിട്ടതായും മറ്റൊന്ന് കടലില്‍ പതിച്ചതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു..ഹോര്‍മൂസ് കടലിടുക്കിനോട് ചേര്‍ന്ന മേഖലയിലും ചരക്ക് കപ്പലുകള്‍ ആക്രമിക്കപ്പെട്ടു..ഖത്തറിനെ ലക്ഷ്യമാക്കിയും ഇന്നും ഇറാന്റെ മിസൈലുകളും ഡ്രോണുകളുമെത്തി..എല്ലാ ആക്രമണ ശ്രമങ്ങളെയും ശക്തമായി
പ്രതിരോധിച്ചതായി സുരക്ഷാ സേന വ്യക്തമാക്കി..സൗദി അറേബ്യയില്‍ അല്‍ഷെയ്ബ എണ്ണപ്പാടം,
അല്‍ഖര്‍ജ് മേഖല, പ്രിന്‍സ് സുല്‍ത്താന്‍ വ്യോമ താവളം എന്നിവിടങ്ങളെ ഇറാന്‍ ഇന്നും ലക്ഷ്യമിട്ടു. എന്നാല്‍ ഇറാന്റെ ഡ്രോണുകളും മിസൈലുകളും തകര്‍ക്കാന്‍ രാജ്യത്തിന്റെ വ്യാമ പ്രതിരോധ സംവിധാനങ്ങള്‍ക്ക് കഴിഞ്ഞു..
ബഹ്‌റൈനില്‍ യു.എസ് സൈനിക മേഖല ലക്ഷ്യമാക്കിയും ഇറാന്‍ ആക്രമണം നടത്തി..അതേ സമയം ഇറാന്‍ ഇസ്രായേല്‍, യു.എസ് സംഘര്‍ഷം രൂക്ഷമായി തുടരുകയാണ്..ഇറാന്റെ ആകാശത്തും കടലിലും ആക്രമണം കടുപ്പിക്കുകയാണ് അമേരിക്കയും ഇസ്രായേലും.മിസൈല്‍ ആക്രമണത്തിലൂടെ ഇസ്രായേലും തിരിച്ചടി നല്‍കുന്നുണ്ട്.പരമോന്നത നേതാവ് മുജതബ കമയേനിക്ക് പരിക്ക് പറ്റിയെന്ന വാര്‍ത്ത ഇറാന്‍ മാധ്യമങ്ങള്‍ നിക്ഷേധിച്ചു..എന്നാല്‍ ഇറാനില്‍ ഭരണമാറ്റത്തിനുളള ശ്രമം തുടങ്ങിയെന്നാണ് ഇസ്രോയേല്‍ അവകാശപ്പെടുന്നത്.