Wednesday, April 1, 2026
Home Blog Page 29

വിട, ശ്രീനിവാസൻ

0

ശ്രീനിവാസന് വിട നല്‍കി സിനിമാ സാംസ്‌കാരിക ലോകം. ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പിലാണ് ചടങ്ങുകള്‍ നടന്നത്. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. എന്നും എല്ലാവര്‍ക്കും നന്‍മകള്‍ മാത്രം ഉണ്ടാകട്ടെ എന്ന് എഴുതിയ ഒരു പേപ്പറും പേനയും ശ്രീനിവാസന്റെ ഭൗതിക ശരീരത്തില്‍ വെച്ചതിന് ശേഷമാണ് ചിതയ്ക്ക് തീകൊളുത്തിയത്. വിനീത് ശ്രീനിവാസനാണ് ചിതയ്ക്ക് തീ കൊളുത്തിയത്. മലയാളക്കരയാകെ ശ്രീനിവാസന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. കലാസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംസ്‌കാര ചടങ്ങിലേക്കെത്തി. ഇന്നലെ രാവിലെ ഡയാലിസിസിനായി സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ശ്വാസതടസം അനുഭവപ്പെട്ട ശ്രീനിവാസനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപ്തരിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് അന്ത്യം സംഭവിച്ചത്. ടൗണ്‍ ഹാളിലും വീട്ടിലുമായി പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള നിരവധിപ്പേരെത്തിയിരുന്നു. 48 വര്‍ഷം നീണ്ട സിനിമാ ജീവിതത്തിനാണ് അന്ത്യമായത്.

ശ്രീനിവാസന് വിട…അരനൂറ്റാണ്ട് നീണ്ട സിനിമാജീവിതം

0

ശ്രീനിവാസന്‍ വിടപറയുമ്പോള്‍ മാഞ്ഞു പോകുന്നത് മലയാള സിനിമയുടെ ശ്രീനി ഹാസമാണ്. സാധാരണ ജീവിതങ്ങളെ അസാധാരണമായി അവതരിപ്പിച്ചാണ് ശ്രീനിവാസന്‍ മലയാള സിനിമയുടെ പൂമുഖത്ത് ആര്‍ക്കും അവകാശപ്പെടാന്‍ കഴിയാത്ത ഇരിപ്പിടത്തില്‍ ഇരുപ്പുറപ്പിച്ചത്. ചിരിപ്പിച്ചും ചിന്തിപ്പിച്ചും അര നൂറ്റാണ്ട് അരങ്ങുവാണ ബഹുമുഖപ്രതിഭയ്ക്ക് മലയാളത്തിന്റെ യാത്രാമൊഴി.69 വര്‍ഷം നീണ്ട മനുഷ്യായുസിന് അന്ത്യമാകുമ്പോള്‍ അനശ്വരമാകുന്നത് അര നൂറ്റാണ്ട് നീളുന്ന സിനിമാ ജീവിതമാണ്. 1977 ല്‍ പി എ ബക്കറിന്റെ മണിമുഴക്കത്തിലൂടെ മലയാള സിനിമയിലേക്ക് തന്റെ വരവറിയിച ശ്രീനി, ആദ്യം ചെറിയ വേഷങ്ങളിലൂടെ പ്രതിഭയുടെ കാമ്പറിയിച്ചു. 79 ല്‍ സംഘഗാനത്തില്‍ നായകനായി എത്തിയ ശ്രീനിവാസന്‍ അഭിനയത്തിന്റെ പഞ്ചവടിപ്പലം കടന്നെത്തിത്തിയപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഒരു പട്ടണപ്രവേശമായിരുന്നു. കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും ഒരുക്കി സിനിമയുടെ സര്‍വ മേഖലയിലും സര്‍വാധിപത്യം പുലര്‍ത്തിയ ശ്രീനിവാസന്‍ വരച്ചിട്ടതൊക്കെയും സാധാരണ ജീവിതങ്ങളായിരുന്നു. ആക്ഷേപഹാസ്യത്തിന്റെ സാധ്യതകളെ അതി സൂക്ഷ്മമായി നിരീക്ഷിച്ച് അവതരിപ്പിച്ച ശ്രീനിവാസന്‍ അന്നുവരെ ഉണ്ടായിരുന്ന സിനിമാ മാമൂലുകള്‍ തച്ചുടച്ചു. സ്വയം കളിയാക്കലിന് വിധേയമായി ശ്രീനിവാസന്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ശ്രീനിയുടെ ലോകത്തിന്റെ വിശാലതയിലേക്ക് ഒരു തലമുറയെത്തന്നെ ആകര്‍ഷിക്കുന്നതായിരുന്നു.സെല്‍ഫ് ട്രോള്‍ എന്നതിന്റെ തലതൊട്ടപ്പനാകാന്‍ തന്നേക്കാള്‍ യോഗ്യന്‍ വേറെ ഇല്ലെന്ന് ഓരോ കഥാപാത്രത്തിലൂടെയും ശ്രീനിവാസന്‍ ഓര്‍മ്മിപ്പിച്ചു കൊണ്ടിരുന്നു. മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന ചിത്രത്തിലെ എംഎ ധവാന്‍, ചിദംബരത്തിലെ മുനിയാണ്ടി, നാടോടിക്കാറ്റിലെ കുറ്റന്വേഷകനായ വിജയന്‍, പൊന്‍മുട്ടയിടുന്ന താറാവിലെ സ്വര്‍ണപണിക്കാരന്‍, പാവം പാവം രാജകുമാരനിലെ പാരലല്‍ കോളജ് അധ്യാപകന്‍, വടക്കുനോക്കിയന്ത്രത്തിലെ തളത്തില്‍ ദിനേശന്‍, ചിന്താവിഷ്ടയായ ശ്യാമളയിലെ വിജയന്‍ മാഷ്, ഉദയനാണ് താരത്തിലെ സരോജ്കുമാര്‍… എണ്ണിയാലും പറഞ്ഞാലും തീരാത്ത കഥാപാത്രങ്ങള്‍ തലയെടുപ്പോടെ നില്‍ക്കുന്നു. ആദ്യമായി തിരക്കഥ ഒരുക്കിയ പൂച്ചക്കൊരു മൂക്കുത്തി മലയാളസിനിക്കുള്ള മുഖാഭരണമായി. സന്മസുളളവര്‍ക്ക് സമാധാനം, ടി.പി. ബാലഗോപാലന്‍ എംഎ, ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്, നാടോടിക്കാറ്റ് , തലയണമന്ത്രം, ഗോളാന്തരവാര്‍ത്ത,ചമ്പക്കുളം തച്ചന്‍, വരവേല്‍പ്, സന്ദേശം,ഉദയനാണ് താരം , മഴയെത്തും മുമ്പേ,അഴകിയ രാവണന്‍, ഒരു മറവത്തൂര്‍ കനവ് , അയാള്‍ കഥയെഴുതുകയാണ്, കഥ പറയുമ്പോള്‍ ,ഞാന്‍ പ്രകാശന്‍ തുടങ്ങി എണ്ണം പറഞ്ഞ തിരക്കഥകള്‍ ഓര്‍മ്മകളില്‍ കാലാതിവര്‍ത്തിയായി തുടരും. ഇടം വലം നോക്കാതെയുള്ള ശ്രീനിവാസന്റെ സാമൂഹ്യ വിമര്‍ശനങ്ങളും കാലത്തെ അതിജീവിച്ച സന്ദേശമായിരുന്നു. ശ്രീനീ സ്പര്‍ശമുള്ള സിനിമകളിലെ സംഭാഷണങ്ങളെ പരാമര്‍ശിക്കാതെ മലയാളിയുടെ ഏത് ദിവസമാണ് പൂര്‍ണമാകുന്നത്. ഇന്നും ജീവിത പ്രചോദനമാകാന്‍ എല്ലാത്തിനും അതിന്റെതായ സമയമുണ്ട് ദാസാ എന്ന ഒറ്റ ഡൈലോഗ് മതിയാകും. ജീവിതത്തിലും നിലപാടുകളിലും പോരാളിയായിരുന്ന അത്ഭുതത്തിന് വിട.

2025 ൽ ഓണ്‍ലൈനില്‍ വാങ്ങിയത് 47 ലക്ഷം ബര്‍ഗറുകള്‍

0


2025 ല്‍ യുഎഇക്കാര്‍ ഓണ്‍ലൈനില്‍ ഏറ്റവും കൂടുതല്‍ വാങ്ങിയത് എന്താണെന്ന് അറിയാമോ. ബര്‍ഗറുകള്‍ ആണെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ. യുഎഇയിലെ പ്രമുഖ ഓണ്‍ലെന്‍ ഡെലിവറി സ്ഥാപനങ്ങള്‍ പുറത്തുവിട്ട കണക്കുകള്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്,

ഭക്ഷണ സാധനങ്ങള്‍ മുതല്‍ കൂര്‍ക്കം വലി നിയന്ത്രിക്കുന്നതിനുള്ള ഉപകരണങ്ങള്‍ വരെയുണ്ട് യുഎഇ ക്കാര്‍ ഓണ്‍ലൈനില്‍ വാങ്ങിയ വസ്തുക്കളുടെ മുന്‍നിരയില്‍. ഏജന്‍സികള്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2025 ല്‍ ഓണ്‍ലൈന്‍ ഉപഭോക്താക്കള്‍ വാങ്ങി കഴിച്ചത് 47 ലക്ഷം ബര്‍ഗറുകളാണ്. അതായത് പ്രതിദിനം ശരാശരി 4400 ബര്‍ഗറുകള്‍ എന്ന കണക്കില്‍. തീരുന്നില്ല., മിനി ചീസ് പിസ ഓര്‍ഡര്‍ ചെയ്തത് 13 ലക്ഷം പേരാണ്. തെട്ടുപിന്നാലെ പഴം ഉള്‍പ്പെടയുള്ള പഴവര്‍ഗങ്ങളും. കൂര്‍ക്കം വലി ഇല്ലാതാക്കാനായി ഓണ്‍ലൈന്‍ വഴി ആളുകള്‍ വാങ്ങിയത് 25000 ത്തിലേറെ ആന്റി സ്‌നോറിങ് ഉപകരണങ്ങള്‍. കളിപ്പാട്ടങ്ങള്‍, കോഫി, ചോക്ലേറ്റ്, എന്നിങ്ങനെ പോകുന്നു ശേഷിക്കുന്നവ.ഒരു കസ്റ്റമര്‍ 1250 ഓര്‍ഡറുകളാണ് 2025 ല്‍ ചെയതത ്്. ഒറ്റ ദിവസം തന്നെ 41 പര്‍ച്ചേസുകള്‍ നടത്തിയ ഒരാളും കൂട്ടത്തിലുണ്ട്. ഒറ്റ പര്‍ച്ചേസില്‍ 4600 ദിര്‍ഹത്തിന് ഗ്രോസറി സാധനങ്ങള്‍ വാങ്ങിയതാണ് ഏറ്റവും വലുത്. വേഗത്തില്‍ ഡെലിവറി നടക്കുന്നുവെന്നതാണ് ഓണ്‍ലൈന്‍ പര്‍ച്ചേസുകളെ ജനം ആശ്രയിക്കുന്നതിന് മുഖ്യകാരണം. മാത്രവുമല്ല സ്റ്റോറുകളില്‍ പോയി ബില്‍ ചെയ്യാനായി ക്യൂ നില്‍ക്കേണ്ട എന്നതും സൗകര്യവും ഓണ്‍ ലൈന്‍ പര്‍ച്ചേസിനെ പ്രിയങ്കരമാക്കുന്നുണ്ട്.

വിവിധ മേഖലകളില്‍ നിയമം കര്‍ശനമാക്കി ബഹ്‌റിന്‍

0

വിവിധ മേഖലകളില്‍ നിയമം കര്‍ശനമാക്കി ബഹ്‌റിന്‍. സാമ്പത്തിക ബാധ്യതയുള്ള പ്രവാസികളായ കമ്പനി ഉടമകള്‍ക്കും തൊഴിലാളികള്‍ക്കും ഇനി ബാധ്യതകള്‍ തീര്‍ക്കാതെ രാജ്യം വിടാന്‍ കഴിയില്ല. ഇത് സംബന്ധിച്ച പുതിയ നിര്‍ദേശത്തിന് ബഹ്റൈന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കി.

ബഹ്‌റിനിലെ പ്രവാസികള്‍ സ്വയം വരുത്തിവെക്കുന്ന സാമ്പത്തിക ബാധ്യതകള്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുകയും നിക്ഷേപ അന്തരീക്ഷത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു എന്ന വിലയിരുത്തലിലാണ് പുതിയ നടപടി. സാമ്പത്തിക ബാധ്യതയുളളവര്‍ക്ക് താല്‍ക്കാലിക യാത്രാവിലക്ക് ഉള്‍പ്പെടെ ഏര്‍പ്പെടുത്തണമെന്നാണ് പ്രമേയത്തിലെ ഒരു നിര്‍ദ്ദേശം. നിലവില്‍ 85,000 വാണിജ്യ രജിസ്ട്രേഷനുകളില്‍ 29,000 എണ്ണം പ്രവാസികളുടെ ഉടമസ്ഥതയിലാണ് പ്രവര്‍ത്തിക്കുന്നത്. മുന്‍കാലങ്ങളില്‍ നിരവധി തൊഴിലുടമളും തൊഴിലാളികളും വലിയ ബാധ്യതകള്‍ സ്വയം വരുത്തിവെക്കുകയും അത് തീര്‍ക്കാതെ രാജ്യം വിട്ടുപോവുകയും ചെയ്തിരുന്നു. ഇത്തരം പ്രവണതകള്‍ രാജ്യത്തെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുകയും വാണിജ്യ ഇടപാടുകളിലെ വിശ്വാസം കുറക്കുന്നതിനും കാരണമാകുമെന്ന് എംപിമാര്‍ പാര്‍ലമെന്റ്ില്‍ വ്യക്തമാക്കി . പ്രാദേശിക വ്യാപാരികളും ചെറുകിട ഇടത്തരം സംരംഭങ്ങകരുമാണ് ഇതിന്റെ പ്രത്യാഘാതം ഏല്‍ക്കേണ്ടി വരുന്നതെന്നും എംപിമാര്‍ ചൂണ്ടികാട്ടി. പ്രവാസി നിക്ഷേപകര്‍ക്ക് സ്വദേശികളെ പോലെ തന്നെ വാണിജ്യ, ബാങ്കിങ് ആനുകൂല്യങ്ങള്‍ ലഭിക്കുമ്പോഴും രാജ്യംവിടുന്നതിന് കുറഞ്ഞ നിയന്ത്രണങ്ങള്‍ മാത്രമാണ് നിലലിലുളളത്. ഈ വ്യവസ്ഥ ദുരുപയോഗം ചെയ്യപ്പെടുകയാണെന്നാണ് വിലയിരുത്തല്‍. നിലവില്‍ കടബാധ്യതയുള്ള വ്യക്തികള്‍ രാജ്യംവിടുന്നത് തടയാന്‍ ബഹ്റൈന്‍ ഒഴികെയുള്ള ജി.സി.സി രാജ്യങ്ങള്‍ കര്‍ശനമായ നിയമങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വായ്പകള്‍ നല്‍കുമ്പോള്‍ കൃത്യമായ ജാമ്യ വ്യവസ്ഥ ഏര്‍പ്പെടുത്തുക, കോമേഴ്സ്യല്‍ രജിസ്ട്രേഷന്‍ നല്‍കുന്നതിന് മുമ്പുള്ള പരിശോധന നടപടികള്‍ ശക്തമാക്കുക,,ബാധ്യതകള്‍ തീര്‍പ്പാക്കുന്നതുവരെ താല്‍ക്കാലിക യാത്രാവിലക്ക് ഏര്‍പ്പെടുത്തുക തുടങ്ങിയ നിര്‍േദേശങ്ങളാണ് പ്രധാനമായും പ്രമേയത്തിലൂടെ മുന്നോട്ട് വച്ചിരിക്കുന്നത്. പുതിയ നിയമം രാജ്യത്തെ തൊഴില്‍ വിപണിയില്‍ വിശ്വാസം വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് എം.പിമാര്‍ വ്യക്തമാക്കി..

മയക്കുമരുന്ന് : ശിക്ഷകള്‍ കൂടുതല്‍ കര്‍ശനമാക്കുന്നു

0

യുഎഇയില്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷകള്‍ കൂടുതല്‍ കര്‍ശനമാക്കുന്നു. കുറിപ്പടിയില്ലാതെ മയക്കുമരുന്ന് അടങ്ങിയ ഉള്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന ഫാര്‍മസികള്‍ക്കും ഡോക്ടര്‍മാര്‍ക്കും കനത്ത ശിക്ഷ ഉറപ്പാക്കുന്നതാണ് പുതിയ നിയമം. കുറ്റവാളികള്‍ക്ക് അഞ്ച് വര്‍ഷം തടവും അന്‍പതിനായിരം ദര്‍ഹത്തില്‍ കുറയാത്ത പിഴയുമാണ് ശിക്ഷ.

മയക്കുമരുന്നിന്റെയും സൈക്കോട്രോപിക് ലഹരിവസ്തുക്കളുടെയും വില്‍പ്പനയും ഉപയോഗവും തടയുന്നതിനുളള വ്യവസ്ഥകളില്‍ മാറ്റം വരുത്തികൊണ്ടാണ് പുതിയ നിയമം അവതരിപ്പിച്ചിരിക്കുന്നത്. ഇത് പ്രകാരം കുറിപ്പടിയില്ലാതെ മയക്കുമരുന്ന് അടങ്ങിയ ഗുളികകള്‍ വിതരണം ചെയ്യുന്ന ഫാര്‍മസികളും ലൈസന്‍സില്ലാതെ ഇത്തരം ഉല്‍പ്പന്നങ്ങള്‍ നിര്‍ദേശിക്കുന്ന ഡോക്ടര്‍മാരും കനത്ത ശിക്ഷാ നടപടികള്‍ നേരിടേണ്ടിവരും. രണ്ട് കുറ്റങ്ങള്‍ക്കും അഞ്ച് വര്‍ഷത്തില്‍ കുറയാത്ത തടവും 50,000 ദിര്‍ഹം വരെ പിഴയുമാണ് ശിക്ഷ. മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനുളള
അധികൃതയെും സര്‍ക്കാര്‍ പുനര്‍നിയമിച്ചു. എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്റിനും ദേശീയ മയക്കുമരുന്ന് വിരുദ്ധ അതോറിറ്റിക്കുമായിരിക്കും മെഡിക്കല്‍ ഉല്‍പ്പന്നങ്ങളുടെ നിയന്ത്രണത്തിനുളള ചുമതല..
ഫെഡറല്‍, പ്രാദേശിക ആരോഗ്യ മേഖലക്ക് പുറമെ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിലും മയക്കുമരുന്നിന് അടിമകളായവര്‍ക്കായുളള ചികിത്സാ, പുനരധിവാസ യൂണിറ്റുകള്‍ എന്നിവ സ്ഥാപിക്കാനും നിയമം അനുശാസിക്കുന്നു. കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട പ്രവാസികളെ നാടുകടത്താനുളള വ്യവസ്ഥകളും നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഡിജിറ്റലാകാനൊരുങ്ങി ഷാര്‍ജ മുന്‍സിപ്പാലിറ്റി

0

പൂര്‍ണമായും ഡിജിറ്റലാകാനൊരുങ്ങി ഷാര്‍ജ മുന്‍സിപ്പാലിറ്റി. പുതിയതായി രൂപകല്‍പ്പന ചെയ്ത വെബ്സൈറ്റ് മുനിസിപ്പാലിറ്റി പുറത്തിറക്കി. എട്ട് സേവനങ്ങള്‍ ഇപ്പോള്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്.

പൊതു സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഉപഭോക്തൃ അനുഭവം മികച്ചതാക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ഷാര്‍ജ മുന്‍സിപ്പാലിറ്റിയിലെ പരിഷ്‌കാരങ്ങള്‍. എട്ട് സേവനങ്ങള്‍ ഓണ്‍ലെനില്‍ ലഭ്യമാകുന്ന രീതിയില്‍ പുനര്‍രൂപകല്‍പ്പന ചെയ്ത വെബ്സൈറ്റാണ് മുന്‍സിപ്പാലിറ്റി പുറത്തിറക്കിയത്. നൂതനവും തടസ്സമില്ലാത്തതുമായ ഡിജിറ്റല്‍ സേവനങ്ങള്‍ നല്‍കുന്നതിനും മുനിസിപ്പല്‍ ഇടപാടുകള്‍ക്ക് ആവശ്യമായ സമയവും പരിശ്രമവും കുറയ്ക്കുന്നതിനുമുള്ള എമിറേറ്റിന്റെ നടപടിയുടെ ഭാഗമായാണ് ഈ നീക്കം.ഷാര്‍ജ മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ സലീം അലി അല്‍ മെഹൈരി, ഷാര്‍ജ മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ഒബൈദ് സയീദ് അല്‍ തുനൈജി, കൗണ്‍സില്‍ അംഗങ്ങള്‍, മുനിസിപ്പല്‍ ഡയറക്ടര്‍മാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. പൊതുജന ആവശ്യങ്ങള്‍ കാര്യക്ഷമമായി നിറവേറ്റുന്നതിനായി ഷാര്‍ജ മുനിസിപ്പാലിറ്റി അതിന്റെ സേവനങ്ങള്‍ നവീകരിക്കാന്‍ നിരന്തരം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അല്‍ തുനൈജി വ്യക്തമാക്കി. ദൈനംദിന ജീവിതത്തില്‍ ഡിജിറ്റല്‍ പരിവര്‍ത്തനത്തിന്റെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു. മുനിസിപ്പല്‍ സേവനങ്ങള്‍ ഡിജിറ്റൈസ് ചെയ്യുന്നതിനുള്ള സമഗ്രമായ ശ്രമത്തിന്റെ ഭാഗമാണ് പുതിയ വെബ്സൈറ്റ് എന്ന് ഷാര്‍ജ മുനിസിപ്പാലിറ്റിയിലെ ഐടി വകുപ്പ് ഡയറക്ടര്‍ ഡോ. ജവഹര്‍ അല്‍ ഷെഹി വിശദീകരിച്ചു.

വായ്പ ചിലവുകള്‍ കുറയും

0


യുഎഇ സെന്‍ട്രല്‍ ബാങ്ക് പലിശ നിരക്ക് കുറച്ചു. കാല്‍ ശതമാനം പലിശനിരക്ക് ആണ് കുറച്ചത്. ഇതോടെ വായ്പ ചിലവുകള്‍ കുറയും

യുഎസ് ഫെഡറല്‍ റിസര്‍വ്പലിശ നിരക്ക് കുറച്ചതിന് പിന്നാലെയാണ് യുഎഇ യുടെ സെന്‍ട്രല്‍ ബാങ്കും പലിശ നിരക്ക് കുറച്ചത്. 25 ബേസിസ് പോയിന്റാണ് കുറച്ചത്. ഇതോടെ പലിശ നിരക്ക് 3.90 ശതമാനത്തില്‍ നിന്ന് 3.65 ശതമാനമായി മാറി. പുതുക്കിയ വായ്പ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. പലിശ നിരക്ക കുറച്ചത് വായ്പ ചിലവുകള്‍ കുറയ്ക്കും. മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ 3.75 ശതമാനമായി ചുരുങ്ങുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവിലിത് 4.25 ശതമാനമാണ്. ഇതിലെ വ്യതിയാനം ഉപഭോക്താക്കള്‍ക്ക് വലിയ നേട്ടമാണ് സമ്മാനിക്കുക. ഭവന വാഹന വായ്പകളുടെ പലിശനിരക്ക് കുറയുന്നതിന് പുറമെ കുറഞ്ഞ പലിശനിരക്ക് നിലവിലുള്ള വായ്പകളെ റീഫിനാന്‍സ് ചെയ്യാ സഹായകമാവും.

മരണാനന്തര നടപടികള്‍ ലഘൂകരിക്കാന്‍ പുതിയ സംവിധാനം

0


ദുബൈയില്‍ മരണാനന്തര നടപടികള്‍ ലഘൂകരിക്കാന്‍ പുതിയ സംവിധാനമൊരുങ്ങുന്നു. ജാബര്‍ എന്നപേരിലാണ് ദുബൈ ഹെല്‍ത്ത് അതോറിറ്റി പുതിയ ഏകീകൃത സംവിധാനം തുടങ്ങിയിരിക്കുന്നത്.

പ്രവാസികള്‍ക്ക് ഉള്‍പ്പടെ ഗുണകരമാവുന്ന പദ്ധതിക്കാണ് ദുബൈ ഹെല്‍ത്ത് അതോറിറ്റി തുടക്കമിട്ടിരിക്കുന്നത്. 22 സര്‍ക്കാര്‍ വകുപ്പുകള്‍ ഏകോപിപ്പിച്ചാണ് ജാബര്‍ എന്ന പുതിയ സംവിധാനം പ്രവര്‍ത്തിക്കുന്നത്. മരിച്ചവരുടെ രേഖകള്‍ തയ്യാറാക്കാന്‍ വിവിധ ഓഫീസുകള്‍ കയറിയിറങ്ങുന്നത് ഒഴിവാക്കുന്നതിന് പുതിയ സംവിധാനം സഹായിക്കും. പുതിയ സംവിധാനത്തിന് കീഴില്‍ മരിച്ചവരുടെ കുടുംബത്തിന് സേവനം നല്‍കാന്‍ പ്രത്യേകമായി ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനുണ്ടാകും. മരണം സംഭവിക്കുന്നത് ഇനിമുതല്‍ ആശുപത്രിയില്‍ വെച്ചാണ് എങ്കില്‍ പ്രത്യേക അപേക്ഷ നല്‍കാതെ തന്നെ മരണസര്‍ട്ടീഫിക്കറ്റ് ലഭ്യമാക്കും. മയ്യത്ത് പരിപാലനം, കബറടക്കം തുടങ്ങിയ ചടങ്ങുകള്‍ക്കായി വളണ്ടിയര്‍മാരെയും ലഭ്യമാക്കുന്നതാണ് സംവിധാനം. പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്ന നടപടികള്‍ വേഗത്തിലാക്കാനും ഈ സംവിധാനം സഹായകമാവും

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട്

0

യുഎഇ പാസ്‌പോര്‍ട്ട് തുടര്‍ച്ചയായ ഏഴാം വര്‍ഷവും ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് എന്ന സ്ഥാനം നിലനിര്‍ത്തി. ആര്‍ട്ടണ്‍ കാപ്പിറ്റല്‍ പുറത്തിറക്കിയ ‘പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സ് 2025’ പ്രകാരമാണ് ഈ സ്ഥാനം ലഭിച്ചത്

2025ല്‍ ലോകത്തിലെ പലപ്രധാന പാസ്‌പോര്‍ട്ടുകള്‍ക്കും യാത്രാ സ്വാതന്ത്ര്യം നഷ്ടമായപ്പോഴും യുഎഇ അതിന്റെ ആധിപത്യം ഉറപ്പിച്ചു. ലോക മെമ്പാടുമുള്ള യാത്രാ നിയന്ത്രണങ്ങള്‍ വര്‍ധിക്കുകയും ആഗോള മൊബിലിറ്റി കുറയുകയും ചെയ്യുന്ന ഈ സമയത്ത് യുഎഇയുടെ ഈ നേട്ടം ശ്രദ്ധേയമാണ്. യുഎഇ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് 129 രാജ്യങ്ങളിലേക്ക് വിസയില്ലാതെയും 45 രാജ്യങ്ങളില്‍ വിസ ഓണ്‍ അറൈവല്‍ ആയും 8 രാജ്യങ്ങളില്‍ ഇടിഎ വഴിയും പ്രവേശനം നേടാന്‍ സാധിക്കും. ഇതോടെ 179 മൊബിലിറ്റി സ്‌കോറാണ് യുഎഇ കരസ്ഥമാക്കിയത്. യുഎഇയുടെ ദീര്‍ഘകാല നയതന്ത്ര ബന്ധങ്ങളും സ്ഥിരതയുള്ള വിദേശനയവും സാമ്പത്തികമായി സ്വാധീനമുള്ള ആഗോള കേന്ദ്ര മെന്ന നിലയിലെ വിജയവുമാണ് ഈ കരുത്തിന് കാരണം. കൂടുതല്‍ രാജ്യങ്ങള്‍ യുഎഇയുമായി സാമ്പത്തികവും തന്ത്രപരവുമായ ബന്ധം ആഗ്രഹിക്കുന്നതിനാല്‍ എമിറാത്തി യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ പ്രവേശനം നല്‍കാന്‍ അവര്‍ തയ്യാറാകുന്നു. ആഗോള യാത്ര സ്വാതന്ത്ര്യം കുറയുമ്പോള്‍, ശക്തമായ ഒരു പാസ്‌പോര്‍ട്ട് പൗരന്മാര്‍ക്ക് കൂടുതല്‍ സഞ്ചാര സ്വാതന്ത്ര്യം നല്‍കുകയും രാജ്യത്തിന്റെ സാമ്പത്തിക മത്സരക്ഷമത വര്‍ദ്ധിപ്പിക്കുകയും ആഗോള നിക്ഷേപകരെയും പ്രതിഭകളെയും ആകര്‍ഷആകര്‍ഷിക്കുകയും ചെയ്യുന്നു.
പ്രധാന യൂറോപ്യന്‍ രാജ്യങ്ങളായ ബ്രിട്ടന്‍, യുഎസ്, കാനഡ തുടങ്ങിയ പല രാജ്യങ്ങളുടെയും പാസ്‌പോര്‍ട്ടുകള്‍ക്ക് ഈ വവര്‍ഷം വിസരഹിത പ്രവേശനം കുറയുകയും റാങ്കിംഗില്‍ താഴോട്ട് പോകുകയും ചെയ്തു.

അബുദബിയില്‍ റോബോ ടാക്‌സികള്‍ ഉടനെത്തും

0


അബുദബിയില്‍ റോബോ ടാക്‌സികള്‍ ഉടനെത്തും. ഇതിനായി മെഴ്‌സിഡസ് ബെന്‍സുമായും എഐ വിധഗ്ധരായ മൊമെന്റയുമായും യുഎഇ ദേശിയ കമ്പനിയായ ലുമോ കരാര്‍ ഒപ്പിട്ടു.

ദുബൈയ്ക്ക് പിന്നാലെ രാജ്യതലസ്ഥാനമായ അബുദബിയിലും റോബോ ടാക്‌സി അവതരിപ്പിക്കാനൊരുങ്ങുകയാണ് യുഎഇ. യുഎഇയുടെ ദേശിയ കമ്പനിയായ ലുമോയാണ് ആഢംബര സെല്ഫ് ഡ്രൈവിങ് റോബോ ടാക്‌സികള്‍ പുറത്തിറക്കുന്നത്. അടുത്തവര്‍ഷം തന്നെ ഇത് അവതരിപ്പിക്കാനായി കാര്‍ നിര്‍മാതാക്കളായ മെഴിസഡസ് ബെന്‍സുമായും എഐ വിദഗ്ധരായ മൊമന്റോയുമായി കരാറിലൊപ്പിട്ടിരിക്കുന്നത്. മൊമന്റോയുടെ ലെവല്‍ 4 ഓട്ടോണോമസ് ഡ്രൈവിങ് സംവിധാനത്തിലൂടെ മേഴ്‌സിഡസ് ബെന്‍സ് എസ് ക്ലാസിലാണ് റോബോ ടാക്‌സികള്‍ നിര്‍മിക്കുന്നത്. ലോകത്തിലെ തന്നെ ആദ്യത്തെ പ്രീമിയം റോബോട്ട് ടാക്‌സി മോഡലായിരിക്കും ഇതെന്നും അധികൃതര്‍ അറിയിച്ചു. വരും വര്‍ഷം തന്നെയാണ് ദുബൈയിലും റോബോ ടാക്‌സി സര്‍വീസ് ആരംഭിക്കുന്നത്. പൂര്‍ണമായും ഡ്രൈവറില്ലാ വാഹനങ്ങളുടെ വാണീജ്യപ്രവര്‍ത്തനം ആരംഭിക്കുന്ന നെന മേഖലയിലെ ആദ്യത്തെ നഗരമാണ് അബുദബി. കഴിഞ്ഞമാസമാണ് ഈ അംഗീകാരം അബുദബി സ്വന്തമാക്കിയത്.