Tuesday, March 31, 2026
Home Blog Page 248

ക്രേറ്റ മുതൽ നെക്സോൺ വരെ, കാത്തിരിക്കാം മുഖം മിനുക്കി എത്തുന്ന ഈ വാഹനങ്ങൾക്കായി

0

ഇന്ത്യയില്‍ ഏറെ ജനപ്രീതിയുള്ള പല മിഡ് സൈസ് എസ്‌യുവികളും പുതിയ പതിപ്പുകളുമായി പുറത്തിറങ്ങാനിരിക്കുകയാണ്. ടാറ്റയുടെ നെക്‌സോണ്‍, ഹാരിയര്‍, സഫാരി കിയയുടെ സോനറ്റും സെല്‍റ്റോസും ഹ്യുണ്ടേയ് ക്രെറ്റ എന്നിവയാണ് മാറ്റങ്ങളുമായെത്തുന്ന എസ്‌യുവികള്‍. ഇതില്‍ പലതും പുറംമോടിയില്‍ മാത്രം ഒതുങ്ങുമെങ്കില്‍ ചിലതെല്ലാം ഉള്ളിലേക്കു കൂടി കടന്നുള്ള മാറ്റങ്ങളുമായാണ് എത്തുക.

കിയ സെല്‍റ്റോസ് – ജൂണ്‍/ജൂലൈ 2023

2019 മുതല്‍ ഇന്ത്യയില്‍ വില്‍പനയിലുള്ള സെല്‍റ്റോസിനെ ഇതുവരെ കിയ മുഖം മിനുക്കിയിട്ടില്ല. ആഗോളവിപണിയില്‍ കഴിഞ്ഞ വര്‍ഷം പാതിയില്‍ സെല്‍റ്റോസ് പുതിയ മുഖവുമായി എത്തിയിരുന്നു. ഇന്ത്യയില്‍ ജൂണ്‍-ജൂലൈ മാസങ്ങളില്‍ തന്നെ സെല്‍റ്റോസ് പുതിയ രൂപത്തിലെത്തുമെന്ന് പ്രതീക്ഷിക്കാം. ഗ്രില്ലെയിലും ഹെഡ്‌ലാംപിലുമെല്ലാം മാറ്റങ്ങളുണ്ടാവും. 

ഡുവല്‍ ടോണ്‍ ബംപറും പിന്നില്‍ പുതിയ എല്‍ഇഡി ടെയില്‍ ലാംപുകളും കണക്ടഡ് ലൈറ്റ് ബാറും ലഭിച്ചേക്കും. ADAS സൗകര്യങ്ങളോടെയായിരിക്കും പുതിയ സെല്‍റ്റോസ് എത്തുക. 1.5 ലീറ്റര്‍ പെട്രോള്‍, ഡീസല്‍ എൻജിനുകള്‍ക്ക് പുറമേ 1.5 ടര്‍ബോ പെട്രോള്‍ എൻജിനും സെല്‍റ്റോസിനുണ്ടാവും. പഴയ 1.4 ലീറ്റര്‍ പെട്രോല്‍ എൻജിന്‍ പിന്‍വലിക്കും.

ടാറ്റ നെക്‌സോണ്‍ – ഓഗസ്റ്റ് 2023

കര്‍വ് കണ്‍സപ്റ്റില്‍ നിന്നും ആശയങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നിലും പിന്നിലും മാറ്റങ്ങളോടെയാവും നെക്‌സോണ്‍ ഓഗസ്റ്റിൽ പുറത്തിറങ്ങുക. ഉള്ളില്‍ വലിയ ടച്ച്‌സ്‌ക്രീനും സെന്റര്‍ കണ്‍സോളും പുതിയ ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും നെക്‌സോണിലുണ്ടാവും. 1.5 ലീറ്റര്‍ ഡീസല്‍ എൻജിന്‍ തുടരുകയും പുതിയ 1.2 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എൻജിന്‍ ഓപ്ഷന്‍ ലഭിക്കുകയും ചെയ്യും. പുതിയ നെക്‌സോണിന്റെ വിലയും ഓഗസ്റ്റിൽ തന്നെയാവും ടാറ്റ പ്രഖ്യാപിക്കുക.

harrier-ev

ടാറ്റ ഹാരിയര്‍ – ഒക്ടോബര്‍ 2023

നെക്‌സോണിനെ പോലെ ഹാരിയറിലും കര്‍വ് കണ്‍സെപ്റ്റില്‍ നിന്നുള്ള ആശയങ്ങള്‍ ടാറ്റ പ്രാവര്‍ത്തികമാക്കുമെന്ന സൂചനയുണ്ട്. 2023 ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച ഹാരിയര്‍ ഇവിയുടെ സവിശേഷയതകളില്‍ ചിലതും പുതിയ ഹാരിയറില്‍ പ്രതീക്ഷിക്കാം. മുന്നിലും പിന്നിലും വലിയ തോതില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാവുന്ന ഹാരിയറില്‍ വെര്‍ട്ടിക്കല്‍ ഹെഡ്‌ലാംപും ടെയില്‍ ലാംപും ഫുള്‍ വിഡ്ത് എല്‍ഇഡി ലൈറ്റ് ബാറുകളുമുണ്ടാവും.

കൂടുതല്‍ വലിയ ടച്ച് സ്‌ക്രീനും പുതുതായി രൂപകല്‍പന ചെയ്ത ഡാഷ്‌ബോര്‍ഡും ഹാരിയറിനുണ്ടാവും. 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനു പുറമേ പുതിയ 1.5 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എൻജിന്‍ ഓപ്ഷനും പുതിയ ഹാരിയറില്‍ അവതരിപ്പിക്കും. ഒക്ടോബറില്‍ ദീപാവലിക്ക് മുമ്പായിരിക്കും ഹാരിയറിന്റെ വില ടാറ്റ പ്രഖ്യാപിക്കുക.

ടാറ്റ സഫാരി – ഒക്ടോബര്‍ 2023

ഹാരിയറിന് സമാനമായ മുഖം മിനുക്കലുകളാവും ടാറ്റ സഫാരിയിലുമുണ്ടാവുക. ഹാരിയര്‍ ഇവിയില്‍ നിന്നും സഫാരിയിലേക്കും കടമെടുപ്പുകള്‍ പ്രതീക്ഷിക്കാം. പ്രധാനമായും ഡിസൈനില്‍ തന്നെയാണ് മാറ്റങ്ങള്‍ പ്രതീക്ഷിക്കാനാവുക. 2.0 ലീറ്റര്‍ ഡീസല്‍ എൻജിന് പുറമേ 1.5 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എൻജിനും പുതിയ ടാറ്റ  സഫാരിക്ക് ലഭിക്കും. പുതിയ ഹാരിയര്‍ എത്തുന്ന ഒക്ടോബറില്‍ തന്നെയാണ് ടാറ്റ പുതിയ സഫാരിയും പുറത്തിറക്കുന്നത്.

കിയ സോനറ്റ് – ഡിസംബര്‍ 2023

സെല്‍റ്റോസിന് പുറമേ സോനറ്റിലും കിയ മാറ്റങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. 2021 മാര്‍ച്ചില്‍ അവതരിപ്പിച്ച ശേഷം സോനറ്റിന് കാര്യമായ മാറ്റങ്ങളൊന്നും കിയ നല്‍കിയിരുന്നില്ല. ഡിസംബറിലായിരിക്കും പുതിയ സോനറ്റ് പുറത്തിറങ്ങുക. ഇതിന്റെ വിശദാംശങ്ങളെക്കുറിച്ച് കൂടുതലായി കമ്പനി പുറത്തുവിട്ടിട്ടില്ല. നിലവിലുള്ള 1.2 ലീറ്റര്‍ പെട്രോള്‍, 1.0 ലീറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലീറ്റര്‍ ഡീസല്‍ എന്നീ എൻജിന്‍ ഓപ്ഷനുകളാവും പുതിയ സോനറ്റിലും നല്‍കുക. 

‘സുബ്ബലക്ഷ്മിയായി’ എസ്തർ അനിൽ, ഏറ്റവും മികച്ച ചിത്രങ്ങളെന്ന് ആരാധകർ, വൈറലായി ഫോട്ടോഷൂട്ട്

0

ചുവന്ന സാരി, ഒതുക്കിവച്ച മുടിയിഴകൾ, വിടർന്ന കണ്ണുകൾ…‘ദളപതി’ എന്ന തമിഴ്ചിത്രത്തിൽ നായികയായി ശോഭനയെത്തിയപ്പോൾ സൗന്ദര്യത്തിന്റെ പ്രതീകമയി ശോഭനയെ വാഴ്ത്തിയവരാണ് നമ്മളിൽ പലരും. വർഷങ്ങൾക്കു ശേഷമിതാ ആ രൂപം ഒരിക്കൽ കൂടി മലയാളികളുടെ മനസ്സിലേക്ക് പതിപ്പിക്കുകയാണ് എസ്തർ അനിൽ. ‘ദളപതി’യിലെ ശോഭന അഭിനയിച്ച സുബ്ബലക്ഷ്മിയെ അതേ രൂപ ഭംഗിയോടെ റീക്രിയേറ്റ് ചെയ്തിരിക്കുകയാണ് എസ്തർ. 

കൽപ്പടവുകളിലും പാറക്കെട്ടുകൾക്കു മുകളിലുമെല്ലാം ഇരുന്നാണ് എസ്തർ ഫോട്ടോയ്ക്ക് പോസ് ചെയ്തത്. കറുപ്പും ഗോൾഡനും കരയോടുകൂടിയ ചുവന്ന സാരിയായണ് എസ്തർ തിരഞ്ഞെടുത്തത്. കറുപ്പും ഗോൾഡനും മുത്തുകളോടു കൂടിയ മാലയും പിന്നിയിട്ട മുടിയും ശോഭനയെ ഓർമപ്പെടുത്തും. സിനിമയിലെ അതേ ലൊക്കേഷനില്‍ നിന്നാണ് ഫോട്ടോഷൂട്ടും നടത്തിയത്. 

ഫോട്ടോയ്ക്ക് കമന്റുകളുമായി നിരവധി പേരാണ് എത്തുന്നത്. എസ്തറിന്റെ ഏറ്റവും മികച്ച ഫോട്ടോ ഇതാണെന്നും സുന്ദരിയായിട്ടുണ്ടെന്നും ആരാധകർ കമന്റ് ചെയ്തു. 

കാപ്പി ഉണ്ടാക്കിയ ശേഷം മട്ട് കളയാന്‍ വരട്ടെ, കണ്‍തടത്തിലെ കറുപ്പ് നീക്കാന്‍ ഇതിലും നല്ലൊരു പോംവഴിയില്ല

0

കണ്ണുകള്‍ക്ക് താഴെയുള്ള കറുപ്പ്. എത്രയൊക്കെ ശ്രമിച്ചിട്ടും പരിഹാരം കിട്ടുന്നേയില്ല. പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് കണ്ണിന് ചുറ്റുമുള്ള കറുപ്പ്. ഇതിനു കാരണം പലതാകാം. അമിതമായ ക്ഷീണവും ഉറക്കമില്ലായ്മയും മാനസിക സമ്മര്‍ദ്ദങ്ങളുമെല്ലാം കാരണങ്ങളുടെ പട്ടികയില്‍ പെടുന്നു. പലതരം മരുന്നുകള്‍ കഴിച്ചിട്ടും മാറ്റമില്ലാതെ തുടരുന്ന കണ്‍തടത്തിലെ കറുപ്പ് നീക്കാന്‍ വീട്ടില്‍ തന്നെയുണ്ട് ഒരു കുറുക്കു വഴി.  കാപ്പിയുടെ മട്ട്. കാപ്പി ഉപയോഗിച്ച ശേഷം അതിന്റെ മട്ട് അല്ലെങ്കില്‍ ബാക്കിയാവുന്ന കാപ്പിപ്പൊടി എല്ലാവരും കളയുകയാണ് പതിവ്. എന്നാലിത് നല്ലൊരു അണ്ടര്‍ ഐ മാസ്‌കാണ്. 

ഉപയോഗിച്ച കാപ്പിപ്പൊടി കൊണ്ടുള്ള ഈ അണ്ടര്‍ ഐ മാസ്‌ക് കണ്ണുകളിലെ വീക്കം, ചുവപ്പ് എന്നിവ കുറയ്ക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. നിങ്ങളുടെ ചര്‍മസംരക്ഷണ ദിനചര്യയില്‍ കഫീന്‍ ഉള്‍പ്പെടുത്തുന്നത് യുവത്വവും ഊര്‍ജ്വസ്വലതയും തോന്നിപ്പിക്കാനും സഹായിക്കും.

കോഫി അണ്ടര്‍ ഐ മാസ്‌ക് എങ്ങനെ ഉണ്ടാക്കാം? 

വേണ്ട സാധനങ്ങൾ

കോഫി മട്ട്

ചെറുചൂടുവെള്ളം

ഐസ്ക്യൂബ്

തയ്യാറാക്കുന്ന വിധം

രണ്ട് ടേബിള്‍സ്പൂണ്‍ കോഫി മട്ട് ചെറുചൂടുള്ള വെള്ളത്തില്‍ ലയിപ്പിക്കുക. അത് നന്നായി ഇളക്കിയതിന് ശേഷം ഐസ് ക്യൂബുകള്‍ ഉപയോഗിച്ച് ഈ കോഫി മിക്‌സ് തണുപ്പിക്കാം. അതിനു ശേഷം രണ്ട് കോട്ടണ്‍ പാഡുകള്‍ കോഫി ലായനിയില്‍ കുറച്ചു നേരം മുക്കി വെക്കുക. പിന്നീട് കണ്ണുകള്‍ക്ക് താഴെ ഈ കോട്ടണ്‍ പാഡ് വെച്ച് തണുപ്പിക്കുക. പൂര്‍ണമായും ഉണങ്ങുന്നതു വരെ കോട്ടണ്‍പാഡുകള്‍ കണ്ണുകള്‍ക്ക് താഴെ വെക്കുക. 

രണ്ട് ദിവസം കൂടുമ്പോൾ ഇങ്ങനെ ചെയ്യുക. കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍, കണ്ണുകള്‍ക്ക് ചുറ്റുമുള്ള വീക്കവും കറുപ്പും കുറയ്ക്കാന്‍ സഹായിക്കുന്നു. ഈ മാസ്‌ക് ചുളിവുകള്‍ കുറയ്ക്കാനും ചര്‍മത്തിന്റെ നിറം മെച്ചപ്പെടുത്താനും സഹായിക്കും.

‘ഹലോ ഫ്രം കോവിലകത്ത് തമ്പുരാട്ടി’, സാരിയിൽ അഴകോടെ അഹാന കൃഷ്ണ, അതിമനോഹരിയെന്ന് ആരാധകർ

0

p>നടി അഹാന കൃഷ്ണയുടെ പുത്തൻ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. സാരിയിൽ അതിമനോഹരിയായുള്ള ചിത്രങ്ങളാണ് അഹാന പങ്കുവെച്ചത്. സാരിയിൽ റോയൽ ലുക്കിലാണ് അഹാന എത്തിയത്. 

Special promo



ലാവണ്ടർ ഷേഡിലുള്ള കാഞ്ചീവരം സാരിയാണ് തിരഞ്ഞെടുത്തത്. ട്രഡീഷണൽ ലുക്കിലുള്ള ആഭരണങ്ങൾ മാച്ച് ചെയ്തു. ഹെവി ലുക്കിലുള്ള മൂക്കുത്തിയാണ് ഹൈലൈറ്റ്. പുരികത്തിന് ഹൈലൈറ്റ് ചെയ്ത് സിമ്പിൾ മേക്കപ്പാണ് ചെയ്തത്. 

Special promo

‘ഹലോ ഫ്രം കോവിലകത്ത് തമ്പുരാട്ടി’ എന്ന ക്യാപ്ഷനോടെ പങ്കുവെച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.സാരിയിൽ ദേവതയെ പോലെയുണ്ടെന്നും മനോഹരിയാണെന്നുമെല്ലാമാണ് ആരാധകരുടെ കമന്റുകൾ. നേരത്തെും റോയൽ ലുക്കിൽ സാരിയിലുള്ള ചിത്രങ്ങൾ അഹാന പങ്കുവെച്ചിരുന്നു

പത്തു വയസ്സ് വരെ വെട്ടാത്ത മുടി; മുറിച്ചപ്പോൾ ആ സർപ്രൈസ്

0

പത്തുവയസുവരെ വെട്ടാത്ത തലമുടി. ആൺകുട്ടിയാണെന്നു ഒറ്റനോട്ടത്തിൽ ആരും പറയുകയുമില്ല. അങ്ങനെയൊരു കൊച്ചുബാലന്റെ തലമുടി വെട്ടുന്നതും ആ മുഖത്ത് വിരിയുന്ന സങ്കടവും സന്തോഷവുമെല്ലാം നിറയുന്ന വിഡിയോയാണിപ്പോൾ സോഷ്യൽ ലോകത്തു വൈറൽ. ഒതുക്കി കെട്ടിവെച്ചിരിക്കുന്ന ആ മുടി കണ്ടാൽ ആരും പറഞ്ഞുപോകും അതൊരു പെൺകുട്ടിയാണെന്ന്. പക്ഷേ, നിമിഷങ്ങൾക്കുള്ളിൽ സംഭവിക്കുന്ന മാറ്റം, പുത്തൻ ഹെയർ സ്‌റ്റൈൽ…നറുപുഞ്ചിരിയുമായി അവൻ സമൂഹമാധ്യമങ്ങൾ കീഴടക്കികൊണ്ടിരിക്കുന്നു. 

പത്തുവയസിനിടെ ഒരിക്കൽ പോലും കത്രിക തൊടാത്ത, ഇടതൂർന്നു വളർന്നു നിൽക്കുന്ന, പനങ്കുല തോറ്റുപോകുന്ന ആ മുടി നിർദാക്ഷിണ്യം വെട്ടിക്കളയുമ്പോൾ  ആരിലും ചെറുതല്ലാത്ത സങ്കടം വരുമെന്നുറപ്പാണ്. അവനും സങ്കടപ്പെട്ടു, വിങ്ങിപൊട്ടി. എന്നാൽ ആ വിഷമം വളരെ പെട്ടന്നാണ് സന്തോഷത്തിലേയ്ക്ക് വഴിമാറുന്നത്. തന്റെ പുതിയ ഹെയർ സ്റ്റൈലിൽ തനിക്കു വരുന്ന മാറ്റം ആദ്യം അവനെ വിസ്മയിപ്പിക്കുന്നു, പിന്നെ സന്തോഷവാനാക്കുന്നു. ചിരി തൂകുന്ന അവന്റെ മുഖം കാഴ്ചക്കാരിലും ആഹ്‌ളാദം നിറയ്ക്കും. 

https://www.facebook.com/plugins/video.php?height=476&href=https%3A%2F%2Fwww.facebook.com%2F385271698590142%2Fvideos%2F164825499873676%2F&show_text=false&width=476&t=0

ആ കൊച്ചുബാലന്റെ തലമുടി വെട്ടുന്ന വിഡിയോ ഇതിനകം സോഷ്യൽ ലോകത്തെയും കീഴടക്കി കഴിഞ്ഞു. ദിവസങ്ങൾകൊണ്ട് തന്നെ 1.9 മില്യൺ പേരാണ് ആ വിഡിയോ കണ്ടിരിക്കുന്നത്. ധാരാളം ആളുകൾ വിഡിയോയ്ക്കു താഴെ കമെന്റുകളും രേഖപ്പെടുത്തിയിട്ടുണ്ട്. പുതിയ ഹെയർ സ്റ്റൈലിനെ അഭിനന്ദിക്കുന്ന പലരും കൊച്ചുകുട്ടികൾക്ക് ഇങ്ങനെ മുടി വളർത്തേണ്ടതില്ല, അത് അവർക്ക് ബുദ്ധിമുട്ടായിരിക്കും എന്ന രീതിയിലുള്ള  വിമർശനങ്ങളും മുന്നോട്ടു വെക്കുന്നുണ്ട്. എന്തായാലും നീട്ടിവളർത്തിയ ആ മുടിയിഴകളെ വെട്ടിയൊതുക്കിയപ്പോഴും അവന്റെ സൗന്ദര്യത്തിനു ഒട്ടും കുറവില്ല എന്നാണ് ബഹുഭൂരിപക്ഷം പേരുടെയും അഭിപ്രായം.

‘ഓർഹാൻ ഭാഗ്യവാൻ’; മകന്റെ മനോഹരമായ ചിത്രത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി സൗബിൻ

0

ഫോട്ടോഗ്രഫിയോടുള്ള മമ്മൂട്ടിയുടെ ഇഷ്ടവും തകർപ്പൻ ചിത്രങ്ങൾ എടുക്കാനുള്ള അദ്ദേഹത്തിനുള്ള കഴിവും എല്ലാവർക്കും അറിയാവുന്നത്. അദ്ദേഹം എടുത്ത ചിത്രങ്ങൾ സിനിമാരംഗത്തുള്ള പലരും അഭിമാനപൂർവം പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ മമ്മൂട്ടി എടുത്ത മനോഹരമായാരു ചിത്രം പങ്കുവച്ചിരിക്കുകയാണ് സൗബിന്‍ സാഹിര്‍. സൗബിന്റെ മകൻ ഒർഹാന്റെ ചിത്രമാണ് മെഗാസ്റ്റാർ പകർത്തിയത്.‘ഓർഹാൻ ഭാഗ്യവാനാണ്. ഈ മനോഹരമായ ചിത്രത്തിനും നിങ്ങൾ ഞങ്ങളോട് കാണിക്കുന്ന എല്ലാ സ്നേഹത്തിനും ഊഷ്മളതയ്ക്കും നന്ദി മമ്മുക്ക. ചിത്രത്തിന് കടപ്പാട് മമ്മൂട്ടി’ എന്ന കുറിപ്പോടെയാണ് താരം ഈ ചിത്രം പങ്കുവച്ചത്.

മമ്മൂട്ടി എടുത്ത ഒർഹാന്റെ സൂപ്പർ ചിത്രത്തിന് നിറയെ സ്നേഹവുമായി ആരാധകരുമെത്തി. ഫോട്ടോഗ്രാഫർ അടിപൊളിയാണെന്നും ഇതാണ് ‘മെഗാ’ ചിത്രമെന്നും അദ്ദേഹമെടുത്ത ചിത്രങ്ങളൊന്നും മോശമായിട്ടില്ലെന്നുമൊക്കയാണ് ചിത്രത്തിന് വരുന്ന കമന്റുകൾ. സിനിമാരംഗത്തു നിന്നുള്ള നിരവധിപ്പേരാണ് ചിത്രത്തിന് ലൈക്കുകളുമായി എത്തിയിരിക്കുന്നത്.

താരങ്ങളെക്കാൾ ആരാധകരാണ് അവരുടെ മക്കൾക്ക്. പ്രത്യേകിച്ച് സോഷ്യൽ മീഡിയയിൽ. കുഞ്ഞു താരങ്ങളുടെ  ചിത്രങ്ങൾ പോസ്റ്റ് ചെയ്താൽ ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിക്കുന്നത്. ഒർഹാന്റെ കാര്യത്തിലും അങ്ങനെതന്നയാണ്. ഡിസംബര്‍ 16-നായിരുന്നു സൗബിന്റെയും കോഴിക്കോട് സ്വദേശി ജാമിയ സാഹിറിന്റെയും വിവാഹം. 2019 മേയ് 10 നാണ് ഒർഹാൻ ജനിച്ചത്

ഓരോ നക്ഷത്രക്കാരും ഭജിക്കേണ്ട ഗണേശരൂപം; അറിഞ്ഞ് വിളിച്ചാൽ ഫലം അതിവേഗം!

0

 32 ഗണേശ അവതാരങ്ങൾ ഉണ്ട് .ഇതിൽ 27 അവതാരങ്ങളെ ഭജിക്കേണ്ട നക്ഷത്രക്കാരുണ്ട്. ഓരോരുത്തരും അവരവരുടെ നക്ഷത്ര പ്രകാരമുള്ള ഗണേശ രൂപം സങ്കൽപ്പിച്ചു പ്രാർഥിച്ചാൽ അതിവേഗം തടസ്സങ്ങൾ അകന്ന് ആഗ്രഹങ്ങൾ സാധിക്കും എന്നാണ് സങ്കൽപം.

ഓരോ നക്ഷത്രക്കാരും ഭജിക്കേണ്ട ഗണപതി ഭഗവാന്റെ രൂപങ്ങൾ

1.അശ്വതി – ദ്വിമുഖ ഗണപതി

2.ഭരണി – സിദ്ദി ഗണപതി

3.കാർത്തിക -ഉച്ഛിഷ്ട ഗണപതി

4.രോഹിണി -വിഘ്ന ഗണപതി

5.മകയിരം – ക്ഷിപ്രഗണപതി

6.തിരുവാതിര – ഹേരബ ഗണപതി

7.പുണർതം – ലക്ഷ്മി ഗണപതി

8.പൂയം – മഹാഗണപതി

9. ആയില്യം -വിജയഗണപതി

10.മകം – നൃത്തഗണപതി

11.പൂരം -ഊർദ്ധ്വഗണപതി

12.ഉത്രം -ഏകാക്ഷരഗണപതി

13.അത്തം -വര ഗണപതി

14 ചിത്തിര -ത്രയക്ഷരഗണപതി

15 ചോതി -ക്ഷിപ്രപ്രസാദ ഗണപതി

16 വിശാഖം – ഹരിദ്രാ ഗണപതി

17 അനിഴം -ഏകദന്ത ഗണപതി

18 തൃക്കേട്ട – സൃഷ്ടി ഗണപതി

19 മൂലം – ഉദ്ദണ്ഡ ഗണപതി

20 പൂരാടം – ഋണമോചന ഗണപതി

21 ഉത്രാടം ഢുണ്ടി ഗണപതി

22 തിരുവോണം -ദ്വിമുഖ ഗണപതി ഏകദന്തഗണപതി

23 അവിട്ടം – ത്രിമുഖ ഗണപതി

24 ചതയം -സിംഹ ഗണപതി

25 പൂരുരുട്ടാതി – യോഗ ഗണപതി

26 ഉതൃട്ടാതി – ദുർഗ്ഗാ ഗണപതി

27 രേവതി -സങ്കട ഹര ഗണപതി

32 ഗണേശ അവതാരങ്ങൾ ഉണ്ട് . ഇതിൽ 27 അവതാരങ്ങൾ കൂടാതെ അഞ്ച് ഗണപതി അവതാരങ്ങൾ കൂടെയുണ്ട്. ബാലഗണപതി, തരുണഗണപതി, ഭക്ത ഗണപതി,വീരഗണപതി, ശക്തി ഗണപതി. പഞ്ചഭൂതങ്ങളിൽ ഭൂമി തത്വത്തെ ബാലഗണപതിയായും ഭക്ത ഗണപതിയെ ജല തത്വമായും വീര ഗണപതിയെ അഗ്നിതത്വമായും തരുണ ഗണപതിയെ വായു തത്വമായും ശക്തി ഗണപതിയെ ആകാശ തത്വമായും ഉള്ള സങ്കൽപത്തിലാണ് ആരാധിക്കുന്നത്.

ദേഹശുദ്ധി വരുത്തി ശുദ്ധമായ സ്ഥലത്തിരുന്ന് ശ്രീഗണപതിയെ ഭജിക്കാം. വ്രതം എടുത്ത് ഭജിച്ചാൽ പെട്ടെന്ന് ഫലം ലഭിക്കും. പരമാനന്ദം, ആയുരാരോഗ്യം, അഭീഷ്ട സിദ്ധി എന്നിവയാണ് ജപത്തിന്റെ ഫലം.

വൈശാഖപൗർണമി ദിനത്തിൽ ഈ മന്ത്രം ജപിച്ചോളൂ; കടങ്ങൾ തീരും, സമ്പത്ത് ഉണ്ടാവും

0

ഇന്ന് മേടമാസത്തിലെ വൈശാഖ പൗർണമിയും വെള്ളിയാഴ്ചയും ചേർന്നു വരുന്ന അപൂർവദിനം. വിഷ്ണു ലക്ഷ്മീപ്രീതികരമായ കർമങ്ങൾ അനുഷ്ഠിക്കാൻ ഏറ്റവും ഉത്തമമായ ദിനം. ഇന്ന് വിഷ്ണുസഹസ്രനാമവും ലളിതാ സഹസ്രനാമവും തുല്യ പ്രാധാന്യത്തോടെ ജപിക്കണം. ലക്ഷ്മീ കടാക്ഷം ഉണ്ടെങ്കിൽ മാത്രമേ ശാന്തിയും സമാധാനവും ഐശ്വര്യവും അഭിവൃദ്ധിയും ഉണ്ടാവുകയുള്ളു അല്ലാത്തപക്ഷം കുടുംബക്ഷയമാവും ഫലം. ഈ ദിനത്തിൽ  ഐശ്വര്യത്തിനും അഭിവൃദ്ധിക്കും ജീവിതപുരോഗതിക്കും മഹാലക്ഷ്മ്യഷ്ടകം ജപിക്കാം. നെയ് വിളക്കിനു മുന്നിൽ ഇരുന്നുള്ള ജപം സവിശേഷ ഫലദായകമാണ് .

നമസ്തേസ്തു മഹാമായേ

ശ്രീപീഠേ സുരപൂജിതേ

ശംഖചക്ര ഗദാഹസ്തേ

മഹാലക്ഷ്മി നമോസ്തുതേ

(മഹാമായ എന്നും വിളിക്കപ്പെടുന്ന മഹാലക്ഷ്മിക്ക് പ്രണാമം. ധനത്തിന്റെ ഉറവിടമായ ദേവിയെ മനുഷ്യരും ദേവന്‍മാരും ഒരു പോലെ വന്ദിക്കുന്നു. ശംഖും ചക്രവും ഗദയും കൈകളേന്തിയ മഹാലക്ഷ്മിയെ എന്നും നമിക്കുന്നു.)

നമസ്തേ ഗരുഡാരൂഢേ

കോലാസുര ഭയങ്കരി

സര്‍വ്വ പാപ ഹരേ ദേവി

മഹാലക്ഷ്മി നമോസ്തുതേ

(ഗരുഢനെ ഇരിപ്പടമാക്കിയ ദേവിയെ നമിക്കുന്നു . കോലാസുരനെ വധിച്ച ദേവി , ഭക്തരുടെ എല്ലാ പാപങ്ങളും ഇല്ലാതാക്കുന്ന ദേവിയെ എന്നെന്നും നമിക്കുന്നു.)

സര്‍വജ്ഞേ സര്‍വ്വ വരദേ

സര്‍വ്വ ദുഷ്ട ഭയങ്കരി

സര്‍വ്വ ദുഖ ഹരേ ദേവി

മഹാലക്ഷ്മി നമോസ്തുതേ

(സര്‍വശക്തയായ ദേവി അനുഗ്രഹങ്ങള്‍ ചൊരിയുന്ന ദേവിഎല്ലാ വേദനകളും ദുഖങ്ങളുടെ കാരണവും ഇല്ലാതാക്കുന്ന മഹാലക്ഷ്മിയെ എല്ലായ്പ്പോഴും വന്ദിക്കുന്നു.)

സിദ്ധിബുദ്ധി പ്രദേ ദേവി

ഭുക്തി മുക്തി പ്രദായിനി

മന്ത്ര മൂര്‍ത്തേ സദാ ദേവി

മഹാലക്ഷ്മി നമോസ്തുതേ

(ഭക്തര്‍ക്ക് സന്തോഷവും സ്വാതന്ത്ര്യവും നല്‍കുന്നതും ദേവിയാണ്. എല്ലാ പുണ്യ പ്രതീകങ്ങളിലും കുടികൊള്ളുന്ന മഹാലക്ഷ്മിയെ എല്ലായ്പ്പോഴും വന്ദിക്കുന്നു.)

ആദ്യന്ത രഹിതേ ദേവി

ആദിശക്തി മഹേശ്വരി

യോഗജേ യോഗ സംഭൂതേ

മഹാലക്ഷ്മി നമോസ്തുതേ

(ദേവി നിനക്ക് ആദിയും അ വും ഇല്ല. പ്രപഞ്ചത്തില്‍ ആദ്യം ഉണ്ടായ ശക്തി നീയാണ്. നിര്‍മ്മലമായ ഊര്‍ജ്ജത്തില്‍ നിന്നും രൂപം കൊണ്ട നീ അതിനെ നിലനിര്‍ത്തുകയും ചെയ്യുന്നു. മഹാലക്ഷ്മി, ദേവിയെ എല്ലായ്പ്പോഴും നമിക്കുന്നു.)

സ്ഥൂല സൂക്ഷ്മ മഹാരൗദ്രേ

മഹാശക്തി മഹോദരേ

മഹാപാപ ഹരേ ദേവി

മഹാലക്ഷ്മി നമോസ്തുതേ

(ചെറുതും വലുതമായ എല്ലാ ജീവജാലങ്ങള്‍ക്കും ഊര്‍ജം നല്‍കുന്ന ദേവി , ഏറ്റവും വലിയ ശക്തിയും എല്ലാ സന്തോഷങ്ങള്‍ക്കും ഐശ്വര്യത്തിനും കാരണക്കാരിയും നീയാണ്. എല്ലാ പാപങ്ങളും ഇല്ലാതാക്കുന്ന മഹാലക്ഷ്മിയെ  വന്ദിക്കുന്നു.)

പത്മാസന-സ്ഥിതേ ദേവി

പരബ്രഹ്മ സ്വരൂപിണി

പരമേശി ജഗന്മാതർ

മഹാലക്ഷ്മി നമോസ്തുതേ

(താമരപൂവില്‍ ഇരിക്കുന്ന ദേവി നീ

പരബ്രഹ്മത്തിന്റെ അവതാരമാണ്. നീ മഹാശക്തിയും ലോകത്തിന്റെ മാതാവുമാണ്. ദേവി മഹാലക്ഷ്മിയെ എന്നെന്നും വന്ദിക്കുന്നു.)

ശ്വേതാംബരധരേ ദേവി

നാനാലങ്കാര ഭൂഷിതേ

ജഗത്സ്ഥിതേ ജഗന്മാതർ

മഹാലക്ഷ്മി നമോസ്തുതേ

(വെളുത്ത വസ്ത്രങ്ങള്‍ ധരിക്കുകയും രത്ന സ്വര്‍ണ്ണാഭരണങ്ങളാല്‍ അലംകൃതയുമായ ദേവി നീ ലോകത്തെല്ലായിടത്തും

വ്യാപിച്ചിരിക്കുന്നു. ലോക മാതാവായ മഹാലക്ഷ്മിയെ എന്നെന്നും നമിക്കുന്നു)

മഹാലക്ഷ്മ്യഷ്ടകം സ്തോത്രം

യഃ പഠദ് ഭക്തിമാന്‍ നരഃ

സര്‍വ്വസിദ്ധി മവാപ്നോതി

രജ്യം പ്രാപ്നോതിസര്‍വ്വദാ

(മഹാലക്ഷ്മിയുടെ ഈ സ്തോത്രം ഭക്തിയോടെ ജപിക്കുന്ന

ഏതൊരാള്‍ക്കും എല്ലാ കഴിവുകളും ബുദ്ധിയും ലഭിക്കും. ലോകത്തിലെ സര്‍വ ഐശ്വര്യങ്ങളും ഇവര്‍ക്ക് ലഭ്യമാകും)

ഏകകാലേ പഠേ നിത്യം

മഹാ പാപ വിനാശനം

ദ്വികാലം യ പഠേ നിത്യം

ധന-ധാന്യ-സമാന്‍വിത

ത്രികാലം യ പഠേന്‍ നിത്യം

മഹാശത്രു വിനാശനം

മഹാലക്ഷ്മി -ഭവേന്‍ നിത്യം

പ്രസന്ന വരദ ശുഭ

ഇവർക്ക് അപ്രതീക്ഷിത നേട്ടങ്ങൾ; സമ്പൂർണ സൂര്യരാശിഫലം ഒറ്റനോട്ടത്തിൽ

0

Aries: (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ) മുടങ്ങിക്കിടന്ന വ്യാപാരം പുനരാരംഭിക്കും. വരുമാനം വർധിക്കും. സർക്കാരിൽ നിന്നും ചില ആനുകൂല്യങ്ങൾ ലഭിക്കും. ആരോഗ്യപരമായി ബുദ്ധിമുട്ടുകൾ ഉണ്ടാകാം. ഔദ്യോഗിക യാത്രകൾ വിജയകരമാകും. ശത്രുക്കളെ നിയന്ത്രിക്കാൻ കഴിയും. സഹപ്രവർത്തകരുടെ സഹായം ലഭിക്കും. പഠനകാര്യങ്ങളിൽ ഉത്സാഹം വർധിക്കും. കുടുംബജീവിതം സന്തോഷകരമാകും. 

Gemini: (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ) ഉദ്യോഗസ്ഥർക്ക് പ്രമോഷൻ ലഭിക്കും. ധനപരമായി സമയം അനുകൂലമാണ്. കാർഷിക കാര്യങ്ങളിൽ താൽപര്യം വർധിക്കും. ആരോഗ്യം ശ്രദ്ധിക്കുക. ബന്ധുക്കളെ സഹായിക്കും. പ്രവർത്തനരംഗത്ത് നല്ല അന്തരീക്ഷമാകും. ബന്ധുക്കളുമായി അഭിപ്രായ ഭിന്നതകൾ ഉണ്ടാകും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. പണയം വെച്ച വസ്തു തിരിച്ചെടുക്കും. മക്കളുടെ നേട്ടത്തിൽ അഭിമാനിക്കാൻ സാധിക്കും.

Cancer: (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ) പുതിയ വാഹനം വാങ്ങാൻ സാധിക്കും. പല കാര്യങ്ങൾക്കും പ്രാരംഭതടസ്സം ഉണ്ടാകും. പുതിയ കരാറുകൾ ഏറ്റെടുക്കും. മാതാവിന് അസുഖങ്ങൾ പിടിപെടും. സാമ്പത്തികനില ഭദ്രമാണ്. യാത്രകൾ ആവശ്യമായി വരും. സുഹൃത്തുക്കളുടെ സഹായം ലഭിക്കും. വിദ്യാർത്ഥികൾ പഠനത്തിൽ അലസരാകും. സാമ്പത്തിക ബാധ്യതകൾ തീർക്കും. കുടുംബത്തിൽ സമാധാനം നിലനിൽക്കും. മേലധികാരികളുടെ പ്രശംസ പിടിച്ചുപറ്റും.

Leo: (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ) മുമ്പ് ലഭിക്കേണ്ടിയിരുന്ന ആനുകൂല്യങ്ങൾ കൈവശം വന്നു ചേരും. വീടുവിട്ട് കഴിയേണ്ടി വരാം. എടുത്തു ചാടി പ്രവർത്തിക്കാതിരിക്കുക. രോഗങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്. കലാരംഗത്ത് പ്രശസ്തി വർധിക്കും. പുതിയ വീട്ടിലേക്ക് താമസം മാറും. അവിവാഹിതരുടെ വിവാഹം നിശ്ചയിക്കും. ഔദ്യോഗിക യാത്രകൾ നടത്തും. ഓഹരി ഇടപാടിൽ നിന്നും വലിയ ലാഭമുണ്ടാകും. ചില പുരസ്കാരങ്ങൾ ലഭിക്കാനിടയുണ്ട്.

Virgo: (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ) മനസ്സിന് ഉന്മേഷം നൽകുന്ന വാർത്തകൾ കേൾക്കും. കുടുംബ ജീവിതം ഊഷ്മളമാകും. ഗൃഹനിർമ്മാണം തുടങ്ങും. സഹോദരനെ സഹായിക്കേണ്ടതായി വരും. ദൂരയാത്രകൾക്കും സാധ്യതയുണ്ട്. വ്യാപാരത്തിൽ പുരോഗതിയുണ്ടാകും. വിദ്യാർഥികൾക്ക് മികച്ച വിജയം ലഭിക്കും .പല കാര്യങ്ങൾക്കും വേണ്ടി ഒരുപാട് പരിശ്രമിക്കേണ്ടിവരും. സാമ്പത്തിക ഞെരുക്കം മാറും. ഏർപ്പെടുന്ന കാര്യങ്ങൾ വിജയിപ്പിക്കാൻ പരിശ്രമിക്കും.

Libra: (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ) സാമ്പത്തികനില മെച്ചപ്പെടും. പ്രവർത്തനരംഗത്ത് പ്രശ്നങ്ങളില്ല. മുന്നിട്ടിറങ്ങുന്ന കാര്യങ്ങൾ പൂർത്തിയാക്കാൻ കഴിയും. മറ്റുള്ളവരുടെ ആദരവിന് പാത്രമാകും. ബന്ധുക്കൾ മുഖേന പല നേട്ടങ്ങളും ഉണ്ടാകും. വിദേശത്ത് നിന്നും ഒരു സന്തോഷ വാര്‍ത്ത എത്തി ചേരും. ആരോഗ്യം തൃപ്തികരമാണ്. വസ്തു ഇടപാടുകൾ ലാഭകരമാകും. തൊഴിൽരംഗത്ത് അനുകൂലമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം.

Scorpio: (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ) ഉദ്യോഗാർഥികൾക്ക് തൊഴിൽ ലഭിക്കും. വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് നല്ല സമയമാണ്. ബിസിനസ്സിൽ നിന്നും കൂടുതൽ വരുമാനം പ്രതീക്ഷിക്കാം.ഉന്നത വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കും. പല കാര്യങ്ങളും പ്രതീക്ഷിക്കാത്ത രീതിയിൽ സഫലമാകും. പുതിയ ജോലിയിൽ പ്രവേശിക്കാൻ അവസരം ഉണ്ടാകും. പുതിയ ബിസിനസ് ആരംഭിക്കാൻ ഇടയുണ്ട്. ഭൂമി വിൽക്കാനുള്ളവർക്ക് അത് സാധിക്കും. 

Sagittarius: (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ) പ്രശസ്തിയും അംഗീകാരവും ലഭിക്കും. പ്രവർത്തനരംഗത്ത് അനുകൂലമായ മാറ്റങ്ങളുണ്ടാകും. പുതിയ കരാറുകൾ ഒപ്പു വെക്കും. അപ്രതീക്ഷിതമായ സ്ഥലം മാറ്റത്തിനു സാധ്യതയുണ്ട്. വിദ്യാർത്ഥികൾക്ക് പഠനത്തിൽ മികവ് തെളിയിക്കാൻ ആകും. പുതിയ സംരംഭങ്ങൾ ആരംഭിക്കും. ഭൂമിയിൽ നിന്നും ആദായം വർധിക്കും. പല കാര്യങ്ങളിലും തീരുമാനമെടുക്കാൻ വൈകും. പൂർവിക സ്വത്ത് അധീനതയിൽ വന്നുചേരും. 

Capricorn: (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ) പുതിയ വാഹനം വാങ്ങാൻ സാധിക്കും. തൊഴിൽ രഹിതർക്ക് ജോലി ലഭിക്കും. പിതാവിന് ചില അസുഖങ്ങളുണ്ടാകും. വിദ്യാർത്ഥികൾ പഠനത്തിൽ അലസരാകും. ഉന്നതരായ വ്യക്തികളുടെ സഹായം പ്രതീക്ഷിക്കാം. അവിചാരിതമായ പല നേട്ടങ്ങളും ഉണ്ടാകും. വ്യവഹാരങ്ങൾ മധ്യസ്ഥരുടെ സഹാത്തോടെ പരിഹരിക്കാനാവും. അവിവാഹിതരുടെ വിവാഹ നിശ്ചയം നടക്കും. കുടുംബകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തും .

Aquarius: (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ) ഈശ്വരാധീനം കുറഞ്ഞ സമയമാണ്. ആഡംബര വസ്തുക്കൾ സമ്മാനമായി ലഭിക്കും. പ്രവർത്തനരംഗത്ത് മികവ് പ്രകടിപ്പിക്കും. അപേക്ഷിച്ച വായ്പ അനുവദിച്ചു കിട്ടാൻ താമസിക്കും. കുടുംബജീവിതം സന്തോഷകരമാണ്. ഉല്ലാസ യാത്രയിൽ പങ്കെടുക്കും. മംഗള കർമങ്ങൾക്ക് നേതൃത്വം നൽകും. വിദേശ യാത്രയ്ക്ക് അവസരം ലഭിക്കും. മക്കളുടെ പഠന കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക. 

Pisces: (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ) വീട് പണിയാനായി ഭൂമി വാങ്ങും. അമ്മയുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക. മാധ്യമ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി നേടാനാകും. ഏർപ്പെടുന്ന കാര്യങ്ങളിലെല്ലാം വിജയം വരിക്കും. മകളുടെ വിവാഹ കാര്യത്തിൽ തീരുമാനമാകും. കടം കൊടുത്ത പണം പലിശയോടു കൂടി ലഭിക്കും. കുടുംബജീവിതം സന്തോഷകരമാകും. പഠന കാര്യങ്ങളിൽ പുരോഗതിയുണ്ടാകും. ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവ് ലഭിക്കും. രാത്രികാല യാത്രകൾ ഒഴിവാക്കുക.

‘ആതിരയുടെ മരണം: അരുണിന്റെ പശ്ചാത്തലം അറിയാവുന്നതിനാൽ നടപടി എളുപ്പമെന്ന് വിദഗ്ധർ

0

തിരുവനന്തപുരം∙ സൈബർ ആക്രമണത്തെ തുടർന്നുള്ള മാനസിക വിഷമത്തിൽ ഒരാൾ ആത്മഹത്യ ചെയ്താൽ ശക്തമായ നിയമ നടപടികൾ സ്വീകരിക്കാനാകുമെന്ന് പൊലീസ്. സൈബർ തെളിവുകൾ ശേഖരിക്കുന്നതും കോടതിയെ ബോധ്യപ്പെടുത്തുന്നതും പ്രധാനമാണ്. കടുത്തുരുത്തിയിൽ സുഹൃത്ത് അരുണിന്റെ സൈബർ ആക്രമണത്തിന് ഇരയായി ആതിരയെന്ന പെൺകുട്ടി ആത്മഹത്യ ചെയ്ത കേസിൽ ആത്മഹത്യാ പ്രേരണയ്ക്കുള്ള ഐപിസി 306 വകുപ്പ് ഉൾപ്പെടുത്താനാകുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.

സുഹൃത്ത് സമൂഹമാധ്യമത്തിൽ പ്രസിദ്ധീകരിച്ച സ്ക്രീൻ ഷോട്ട്, ഐപി വിലാസം അടക്കമുള്ള തെളിവുകൾ ശേഖരിക്കേണ്ടിവരും. സമൂഹ മാധ്യമത്തിലെ പേജിലാണ് പെൺകുട്ടിയുടെ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചത് എന്നതിനാൽ സമൂഹ മാധ്യമ കമ്പനിയുടെ സഹായം പൊലീസിന് ആവശ്യമായി വരും. പോസ്റ്റിലൂടെയുണ്ടായ മാനഹാനി കാരണം മരണം സംഭവിച്ച കേസാണെങ്കിൽ സാധാരണ നിലയിൽ സമൂഹമാധ്യമ കമ്പനികൾ വേഗം സഹായം ചെയ്യാറുണ്ടെന്ന് പൊലീസ് പറഞ്ഞു.

സമൂഹ മാധ്യമ കമ്പനിക്ക് അപേക്ഷ കൊടുത്താൽ ലോഗിൻ ഡീറ്റെൽസ് അടക്കമുള്ള വിവരങ്ങൾ നൽകും. അന്വേഷണ ഉദ്യോഗസ്ഥനാണ് അപേക്ഷ നൽകേണ്ടത്. എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ വഴിയാണ് അപേക്ഷ നൽകേണ്ടത്. സമൂഹ മാധ്യമത്തിലൂടെയുള്ള ശല്യപ്പെടുത്തൽ മാത്രമാണെങ്കിൽ കേസെടുക്കാൻ പരിമിതിയുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഒരു വ്യക്തിയുടെ ചിത്രം അനുവാദമില്ലാതെ മറ്റൊരാൾ പ്രസിദ്ധീകരിക്കുന്നത് സ്വകാര്യതയുടെ ലംഘനമാണെങ്കിലും ഇപ്പോൾ കേസെടുക്കാൻ കഴിയാറായില്ല. സൈബർ മേഖലയിലെ സ്വകാര്യത സംരക്ഷിക്കൽ അടക്കമുള്ള കാര്യങ്ങൾക്കായി കേന്ദ്രം കൊണ്ടുവരുന്ന ബിൽ പാസായാലേ ശക്തമായ നടപടി സാധ്യമാകൂ എന്ന് പൊലീസ് പറയുന്നു.

‘‘കേന്ദ്രത്തിന്റെ കരട് ബില്ലിൽ സ്വകാര്യത സംരക്ഷിക്കുന്നതിനായി ചില നടപടികൾ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഒരു വ്യക്തിയുടെ ഫോട്ടോ അനുവാദമില്ലാതെ മറ്റൊരാൾ സമൂഹമാധ്യമത്തിൽ ഇട്ടാൽ പരാതി നൽകാം. പരാതി നൽകിയാൽ കമ്പനി അത് ഒഴിവാക്കണം. നിശ്ചിത സമയത്തിനുള്ളിൽ മാറ്റിയില്ലെങ്കിൽ കമ്പനിക്കായിരിക്കും ഉത്തരവാദിത്തം എന്നാണ് കരട് നിയമത്തിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്’’– സൈബർ രംഗത്ത് പ്രവർത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ മനോരമ ഓൺലൈനോട് പറഞ്ഞു.

ഐടി നിയമത്തിലെ 66 എ വകുപ്പ് നിലവിലില്ല. അപകീർത്തികരവും വിദ്വേഷകരവുമായ രീതിയിലുള്ള സന്ദേശങ്ങൾ കൈമാറുന്നത് അടക്കമുള്ള കാര്യങ്ങളാണ് 66 എ പ്രകാരം കുറ്റമായിരുന്നത്.  ഈ വകുപ്പ് ഉപയോഗിച്ച് അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കുന്നതായി വിമർശനം ഉണ്ടാതോടെ സുപ്രീം കോടതി വകുപ്പ് അസാധുവാക്കി. ഈ വകുപ്പിൽ കേസുകൾ എടുക്കരുതെന്ന് കോടതി നിർദേശിച്ചിരുന്നു. ചിത്രങ്ങൾ രൂപമാറ്റം വരുത്തി പ്രചരിപ്പിച്ചാൽ ഐപിസി 469 അനുസരിച്ച് കേസെടുക്കാം. ആളുടെ അന്തസ്സിന് കോട്ടം തട്ടുന്ന രീതിയിൽ വ്യാജരേഖയുണ്ടാക്കിയതിനാണ് കേസെടുക്കുന്നത്. കത്ത് വ്യാജമായി ഉണ്ടാക്കുന്നതുപോലെ കുറ്റകരമാണ് ഇലക്ട്രോണിക് രേഖകൾ വ്യാജമായി ഉണ്ടാക്കുന്നതും. സൈബർ കുറ്റകൃത്യങ്ങളിൽ പൊലീസ് ആക്ടിന്റെ 120 (ഒ) അനുസരിച്ചും കേസെടുക്കാം. ജാമ്യമില്ലാത്ത വകുപ്പായതിനാൽ പൊലീസിന് ഈ വകുപ്പ് അനുസരിച്ച് നേരിട്ട് കേസ് എടുക്കാൻ കഴിയില്ല. ബന്ധപ്പെട്ട വ്യക്തി കോടതിയെ സമീപിച്ചാൽ കോടതി നിർദേശ പ്രകാരം കേസെടുക്കാം. മുൻപ് പൊലീസ് കോടതിയിൽ നേരിട്ട് അപേക്ഷ നൽകി കേസെടുത്തിരുന്നു. ഹൈക്കോടതി വിധി വന്നതോടെ ഇതിനു കഴിയാതെയായി.

കോടതി നിർദേശം വിദ്യാഭ്യാസപരമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്നവർക്ക് തിരിച്ചടിയുണ്ടാക്കുന്നതായി പൊലീസ് പറയുന്നു. സൈബർ ആക്രമണത്തിന് ഇരയാകുന്ന ആളുടെ സമൂഹമാധ്യമത്തിലെ പേജിൽ മോശകരമായ കമന്റുകൾ ഇടുകയും വാട്സാപ്പിൽ മോശം സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്താൽ ഐപിസി 354 ഡി അനുസരിച്ച് കേസെടുക്കാം. ബ്ലോക്ക് ചെയ്തിട്ടും വീണ്ടും സന്ദേശം അയച്ചാലും ഈ വകുപ്പ് നിലനിൽക്കും. ജാമ്യം ലഭിക്കുന്ന വകുപ്പാണിത്. അടുപ്പമുള്ളയാളായാലും സമൂഹമാധ്യമത്തിലെയോ ഫോണിലെയോ പാസ്‌വേഡ് നൽകരുതെന്ന് സൈബർ വിദഗ്ധർ പറയുന്നു. സൈബർ ആക്രമണം ഉണ്ടായാൽ വേഗം കേസ് നൽകണം. സൈബർ രംഗത്തെ ചതിക്കുഴികളെപ്പറ്റി കുട്ടികൾക്ക് അവബോധം നൽകണം. കടുത്തുരുത്തിയിലെ സംഭവത്തിൽ പ്രതി സ്ഥാനത്തുള്ള അരുണിന്റെ പശ്ചാത്തലം അറിയാവുന്നതിനാൽ നടപടികൾ എളുപ്പമാണെന്നും ആളെ അറിയാത്ത കേസുകളിൽ സമൂഹമാധ്യമ കമ്പനികളിൽനിന്ന് വിവരം ലഭിക്കാൻ പ്രയാസമാണെന്നും വിദഗ്ധർ പറയുന്നു.

‘‘പരമ്പരാഗത നിയമങ്ങൾ തന്നെയാണ് കേസുകളിൽ ബാധകമാകുന്നതെങ്കിലും ചില തെളിവുകൾ കിടക്കുന്നത് സൈബർ മേഖലയിലായതിനാൽ സമൂഹ മാധ്യമ കമ്പനികളിൽനിന്ന് തെളിവുകൾ ഔദ്യോഗികമായി ശേഖരിക്കേണ്ടിവരും. ഈ സൈബർ തെളിവുകൾ കണ്ട മറ്റു വ്യക്തികളുടെ മൊഴികൾ അന്വേഷണ ഉദ്യോഗസ്ഥർ രേഖപ്പെടുത്തണം. സൈബർ തെളിവുകൾ എവിഡൻസ് ആക്ടിലെ 65 ബിയിലെ നിർദേശങ്ങൾ പാലിച്ചിരിക്കണം. സൈബർ തെളിവുകളും മൊഴികളും കോടതിക്കു സ്വീകാര്യമായ തരത്തിലുള്ളതാണെങ്കിലേ കേസ് നിലനിൽക്കൂ. സൈബർ അല്ലാത്ത തെളിവുകളും ശക്തമായിരിക്കണം’’–സൈബർ വിദഗ്ധനായ ഡോ. വിനോദ്‌ ഭട്ടതിരിപ്പാട്‌ പറഞ്ഞു.