Tuesday, March 31, 2026
Home Blog Page 246

സി .പി.ഐ.എം സെമിനാർ: ഇ പി പങ്കെടുക്കാത്തത് സംബന്ധിച്ച വിവാദങ്ങൾ അനാവശ്യമെന്ന് എ കെ ബാലൻ

0

സി .പി.ഐ.എം സംഘടിപ്പിക്കുന്ന ഏകസിവിൽകോഡിന് എതിരായ സെമിനാറുമായി ബന്ധപ്പെട്ട ഉയരുന്ന ആരോപണങ്ങൾ വിവാദങ്ങൾ സൃഷ്ടിക്കാനെന്ന് എ കെ ബാലൻ. കേന്ദ്ര കമ്മിറ്റി അംഗമായ ഞാൻ സെമിനാറിൽ പോകുന്നില്ലല്ലോ; പിന്നെ ഇ പി ജയരാജൻ പങ്കെടുക്കാത്തതിനെ എന്തിനു വിമർശിക്കണമെന്ന് അദ്ദേഹം ചോദിച്ചു. ഇപിക്കില്ലാത്ത വേദന ബാക്കിയുള്ളവർക്ക് എന്തിനെന്നും അദ്ദേഹം ചോദിച്ചു. കേന്ദ്ര കമ്മിറ്റി അംഗങ്ങളിൽ സെമിനാറിന് പോകാത്തവർ ഉണ്ട്. പറയാൻ ഉള്ളതെല്ലാം എം.വി.ഗോവിന്ദൻ പറഞ്ഞിട്ടുണ്ട്. ആരാണ് പങ്കെടുക്കേണ്ടത് എന്നത് സംബന്ധിച്ചു നല്ല ധാരണ സിപിഐഎമ്മിന് ഉണ്ട്. പാർട്ടിയുടെ എല്ലാ നേതാക്കൾക്കും ഇതിൽ പങ്കെടുക്കാം. മുൻനിശ്ചയിച്ച പരിപാടിക്കാണ് ഇപി ജയരാജന്‍ തിരുവനന്തപുരത്ത് വന്നത്. മുസ്ലിം ലീഗിനെ കൂടെ കൂട്ടാൻ സിപിഐഎമ്മിന് ഒരു അജണ്ടയുമില്ലെന്നും എ കെ ബാലന്‍ വ്യക്തമാക്കി.

ശമ്പളം നല്‍കാനാവുന്നില്ലെങ്കില്‍ KSRTC സിഎംഡി പദവി ഒഴിയുമെന്ന് ബിജു പ്രഭാകർ; സാഹചര്യം ജനങ്ങളോട് വിശദീകരിക്കും

0

ശമ്പള പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ KSRTC സിഎംഡി പദവി ഒഴിയാൻ ബിജു പ്രഭാകർ സന്നദ്ധത അറിയിച്ചു. ഗതാഗത മന്ത്രിയെയും ചീഫ് സെക്രട്ടറിയെയും കണ്ട് ആവശ്യമുന്നയിച്ചു. ശമ്പള പ്രതിസന്ധിക്ക് കാരണം ധനവകുപ്പെന്ന് ബിജു പ്രഭാകർ ഗതാഗത മന്ത്രിയെ അറിയിച്ചു. അനുവദിച്ച പണം ധനവകുപ്പ് നൽകുന്നില്ലെന്ന് കഴിഞ്ഞ ദിവസം ഗതാഗത മന്ത്രി ആന്റണി രാജു കുറ്റപ്പെടുത്തിയിരുന്നു.
കെഎസ്ആർടിസി പ്രതിസന്ധിയെ കുറിച്ചും തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾക്കും മറുപടി നൽകാൻ ഒരുങ്ങുകയാണ് ബിജു പ്രഭാകർ. കെഎസ്ആർടിസി ശമ്പള പ്രതിസന്ധിയുടെ കാരണം അദ്ദേഹം ഇന്ന് വിശദീകരിക്കും. വരവ് ചെലവ് കണക്കുകൾ പുറത്തുവിടുമെന്ന് ബിജു പ്രഭാകർ പറഞ്ഞു. കെഎസ്ആർടിസിയുടെ ഇപ്പോഴത്തെ അവസ്ഥ അഞ്ച് എപ്പിസോഡുകളിലായി വിശദീകരിക്കും. ആദ്യ എപ്പിസോഡ് ഇന്ന് പുറത്തു വരും. ഇന്ന് വൈകുന്നേരം അഞ്ചിന് എഫ് ബി പേജിലൂടെയാണ് പുറത്തു വിടുക.

ജൂൺ മാസത്തെ ശമ്പളം കിട്ടാതെ വന്നതോടെ പ്രതിഷേധം ശക്തമാണ്. ബിജു പ്രഭാകറിന്റെ വീട്ടിലേക്ക് തൊഴിലാളികൾ മാർച്ച്‌ നടത്തിയിരുന്നു. ചീഫ് ഓഫീസിന് മുന്നിലും തൊഴിലാളി സംഘടനകൾ പ്രതിഷേധിച്ചിരുന്നു. ഇതിനിടെ ഇന്നലെ രാത്രി ജൂൺ മാസത്തെ പകുതി ശമ്പളം വിതരണം ചെയ്തു. എന്നാൽ മുഴുവൻ ശമ്പളം ലഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് ജീവനക്കാരുടെ നിലപാട്.

തൃശൂരിൽ കാട്ടാനയുടെ ജഡം കുഴിച്ചിട്ട നിലയിൽ; കൊലപ്പെടുത്തിയതെന്ന് സംശയം

0

തൃശൂർ ള്ളൂർക്കരയിൽ ഷോക്കേറ്റ് ചരിഞ്ഞ കാട്ടാനയെ കുഴിച്ചുമൂടിയതായി കണ്ടെത്തി. മണിയഞ്ചിറ റോയ് എന്ന ആളുടെ ഉടമസ്ഥതയിലുള്ള റബർ തോട്ടത്തിലാണ് ആനയുടെ അവശിഷ്‌ടങ്ങൾ കണ്ടെത്തിയത്‌. മച്ചാട് വനം വകുപ്പ് ഉദ്യോഗസ്ഥരാണ് ആനയുടെ ജഡത്തിന്റെ അവശിഷ്ടങ്ങൾ കളണ്ടത്തിയത്. തോട്ടമുടമ റോയ് ഒളിവിലാണ്
15 വയസ്സിൽ താഴെ പ്രായമുള്ള ആനയുടെ ജഡമാണു കണ്ടെത്തിയത്. 20 ദിവസത്തെ പഴക്കമുണ്ട് ജഡത്തിന്. ആനയുടെ ഒരു കൊമ്പ് നഷ്ടമായിട്ടുണ്ട്. മുറിച്ചെടുത്തതാണെന്നാണ് നിഗമനം.

വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. വന്യജീവികൾ കടക്കാതിരിക്കാൻ സ്ഥാപിച്ച വൈദ്യതി വേലയിൽനിന്ന്‌ ഷോക്കേറ്റാണ്‌ ആന ചരിഞ്ഞതെന്നാണ് സൂചന. വനംവകുപ്പിനെ അറിയിക്കാതെ ആനയെ കുഴിച്ചു മൂടുകയായിരുന്നു. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടികൾ സ്വീകരിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.

പ്രളയത്തിൽ മുങ്ങി രാജ്യ തലസ്ഥാനം; കൂടുതൽ മേഖലകളിലേക്ക് വെള്ളം ഒഴുകുന്നു; അതീവ ജാഗ്രതയിൽ ദില്ലി

0

യമുനാ നദി കരകവിഞ്ഞതിനേത്തുടർന്ന് ദില്ലി നഗരത്തിലുണ്ടായ വെള്ളപ്പൊക്ക ദുരിതം തുടരുന്നു. കിഴക്കന്‍ പ്രദേശങ്ങളിലാണ് കൂടുതലായും വെള്ളക്കെട്ട് തുടരുന്നത്. രാജ്ഘട്ട് ഉള്‍പ്പടെ നഗരത്തിലെ പല പ്രധാന മേഖലകളും വെള്ളത്തിലായി. സെക്രട്ടേറിയറ്റ് ഉൾപ്പെടെയുള്ള ഭരണസിരാകേന്ദ്രങ്ങളിലും പ്രധാന റോഡുകളിലും വെള്ളം ഒഴുകി എത്തി. സുപ്രീം കോടതി പരിസരത്ത് വരെ വെള്ളം എത്തി. മഥുര റോഡിന്റെയും ഭഗ് വൻ ദാസ് റോഡിന്റെയും ചില ഭാഗങ്ങളിൽ വെള്ളം കയറി. ആറ് ജില്ലകൾ പ്രളയത്തിൽ മുങ്ങിക്കിടക്കുകയാണ്.

വെള്ളക്കെട്ടിൽ ഒട്ടേറെ വാഹനങ്ങൾ തകരാറിലായി. അപ്രോച്ച് റോഡ് വെള്ളത്തിനടിയിലായതോടെ യമുനാ ബാങ്ക് മെട്രോ സ്‌റ്റേഷൻ അടച്ചു. ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുന്നതിനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുന്നുണ്ട്. ദില്ലിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഞായറാഴ്ച വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

പല പ്രദേശങ്ങളിലും കുടിവെള്ള വിതരണം തടസ്സപ്പെട്ടു. ചെങ്കോട്ട വെള്ളം കയറിയതിനെ തുടർന്ന് അടച്ചിട്ടിരിക്കുകയാണ്. എൻ ഡിആർ എഫിന്റെ 16 സംഘങ്ങളെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വിന്യസിച്ചിട്ടുണ്ട്. ജനങ്ങൾ പുറത്തിറങ്ങരുതെന്നും വീടുകളിൽ തന്നെ തുടരണമെന്നും ദില്ലി സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. 23,692 പേരെയാണ് ഇതുവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്.

തിരുവോണം ബംപർ ഒന്നാം സമ്മാനം 25 കോടി തന്നെ, രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേര്‍ക്ക്

0

തിരുവോണം ബംപർ ഒന്നാം സമ്മാനം ഇത്തവണയും 25 കോടി രൂപ തന്നെ. ഒന്നാം സമ്മാനം 30 കോടിയാക്കണമെന്ന ശുപാർശ ധനവകുപ്പ് തള്ളി. അതേസമയം കൂടുതൽ പേർക്ക് സമ്മാനം ലഭിക്കാനായി ഓണം ബംപർ സമ്മാന ഘടനയിൽ മാറ്റം വരുത്താനും ധനവകുപ്പ് തീരുമാനിച്ചു. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്ക് നൽകും. കഴിഞ്ഞ തവണ രണ്ടാം സമ്മാനം ഒരാൾക്ക് അഞ്ച് കോടിയായിരുന്നു. മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 നമ്പറുകൾക്കും നൽകും. കഴിഞ്ഞ തവണ മൂന്നാം സമ്മാനം ഒരു കോടി വീതം 10 പേർക്കായിരുന്നു. നാലാം സമ്മാനം അഞ്ച് ലക്ഷം വീതം പത്ത് പേർക്ക് ലഭിക്കും. അഞ്ചാം സമ്മാനം പത്ത് പേർക്ക് രണ്ട് ലക്ഷം രൂപ വീതമാണ്.125 കോടി 54 ലക്ഷം രൂപയാണ് ആകെ സമ്മാനത്തുക. ഇത് കഴിഞ്ഞ തവണത്തേതിനെക്കാൾ കൂടുതലാണ്. ടിക്കറ്റ് വില 500 രൂപ തന്നെയാണ്. 67.5 ലക്ഷം ടിക്കറ്റുകളാണ് കഴിഞ്ഞ ഓണത്തിന് അച്ചടിച്ചത്.

ഇരട്ട കൊലപാതക കേസിൽ ‘ജോക്കർ ഫെലിക്സ്’ അറസ്റ്റിൽ; കൊലയ്ക്കു ശേഷം വാർത്ത സ്റ്റാറ്റസ് ഇട്ട് പ്രതി

0

ബം​ഗളൂരുവിൽ ടെക് കമ്പനിയുടെ മാനേജിംഗ് ഡയറക്ടറെയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെയും കൊലപ്പെടുത്തിയ കേസിലെ മൂന്നു പ്രതികളും അറസ്റ്റിൽ. രാവിലെയാണ് ഇവർ പോലീസ് പിടിയിലായത്. മുഖ്യപ്രതിയായ ശബരീഷ് എന്ന ഫെലിക്‌സ് കൃത്യം നടത്തിയതിന് പിന്നാലെ കൊലപാതകം സംബന്ധിച്ച വാര്‍ത്ത സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചു. ചൊവ്വാഴ്ച വൈകിട്ട് രണ്ടുപേരെ വെട്ടിക്കൊന്നശേഷം നഗരത്തില്‍ കടന്നുകളഞ്ഞ ഇയാള്‍ രാത്രിയോടെയാണ് തന്റെ ചിത്രം ഉള്‍പ്പെടെ പ്രസിദ്ധീകരിച്ച കൊലപാതകവാര്‍ത്ത ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചത്. ‘ഈ ലോകത്തെ മനുഷ്യരെല്ലാം മുഖസ്തുതി പറയുന്നവരും വഞ്ചകരുമാണ്. അതുകൊണ്ട് ചീത്ത മനുഷ്യരെ മാത്രമേ വേദനിപ്പിക്കുകയുള്ളൂ. നല്ല മനുഷ്യരെ ഞാന്‍ ഒരിക്കലും വേദനിപ്പിക്കില്ല’, എന്നായിരുന്നു കൊലപാതകം നടത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ഇയാൾ പോസ്റ്റ് ചെയ്ത മറ്റൊരു സ്റ്റോറി. വിനയ് റെഡ്ഡി, സന്തോഷ് എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ.

ഫെലിക്സ് ഉൾപ്പടെ മൂന്ന് പേർ അടങ്ങിയ സംഘം ഓഫീസിൽ അതിക്രമിച്ചു കയറി കൊലപാതകം നടത്തുകയായിരുന്നു. ജോലിയിൽ നിന്ന് പിരിച്ചു വിട്ട ശേഷം ഫെലിക്സ് മറ്റൊരു സ്റ്റാർട്ട് അപ്പ്‌ തുടങ്ങിയിരുന്നു. മുൻ കമ്പനി തന്റെ സ്റ്റാർട്ട്അപ്പിന് ഭീഷണി ആണെന്ന് ഫെലിക്സ് കരുതി. ഇതിന്റെ പകയും ജോലിയിൽ നിന്ന് പിരിച്ചു വിട്ടതിലെ പകയുമാണ് കൊലയ്ക്ക് പിന്നിൽ എന്നാണ് പൊലീസ് നി​ഗമനം.

അധ്യാപകൻ്റെ കൈവെട്ടിയ കേസിൽ 6 പേർ കുറ്റക്കാർ; കേസിൽ ഭീകരപ്രവർത്തനം തെളിഞ്ഞതായി എൻ.ഐ.എ. കോടതി

0

അധ്യാപകൻ്റെ കൈവെട്ട് കേസിൽ രണ്ട്, മൂന്ന്, അഞ്ച് സ്ഥാനത്തുള്ള പ്രതികൾ കുറ്റക്കാരെന്ന് കോടതി. രണ്ടാം പ്രതി സജൽ, മൂന്നാം പ്രതി നാസർ, അഞ്ചാം പ്രതി നജീബ് എന്നിവർ ഉൾപ്പെടെ ആറ് പ്രതികൾ കുറ്റക്കാരാണെന്ന് എൻഐഎ കോടതി വിധിച്ചു. അഞ്ച് പ്രതികളെ വെറുതെവിട്ടു. 4, 6, 7, 8 പ്രതികളായ ഷഫീക്, അസീസ്, സുബൈര്‍, മുഹമ്മദ് റാഫി എന്നിവരെയാണ് വെറുതെ വിട്ടത്. ശിക്ഷ നാളെ വിധിക്കും.

പ്രതികൾക്കെതിരെ ഭീകരപ്രവർത്തനം, ഗൂഢാലോചന, ആയുധം കൈവശം വയ്ക്കൽ, കാറിന് നാശം വരുത്തിയത്, ആയുധം ഉപയോഗിച്ചുള്ള ആക്രമണം, വധശ്രമം അടക്കം വിവിധ വകുപ്പുകൾ തെളിഞ്ഞതായി കോടതി നിരീക്ഷിച്ചു. നൗഷാദ്, മൊയ്തീൻ കുഞ്ഞ്, അയ്യൂബ് എന്നിവർ പ്രതികളെ ഒളിപ്പിച്ചു, തെളിവ് മറച്ചു വെച്ചു എന്നീ കുറ്റങ്ങൾ ചെയ്തു. പ്രതികള്‍ ദയ അര്‍ഹിക്കുന്നില്ല എന്ന് എന്‍ ഐ എ പറഞ്ഞു. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൃത്യമാണ് കൈവെട്ട് എന്നാണ് എന്‍ ഐ എയുടെ കണ്ടെത്തല്‍.

2010 മാർച്ച് 23ന് തൊടുപുഴ ന്യൂമാൻ കോളജില്‍ നടന്ന പരീക്ഷയുടെ ചോദ്യപേപ്പറിൽ മതനിന്ദയുണ്ടെന്നാരോപിച്ചാണ് പ്രൊഫസർ ടിജെ ജോസഫിന്റെ കൈവെട്ടിയത്. ആദ്യഘട്ട വിചാരണ പൂര്‍ത്തിയാക്കി 2015 ഏപ്രില്‍ 30ന് വിധി പറഞ്ഞു. അതുവരെ പിടിയിലായ 31 പേരാണ് കൊച്ചിയിലെ എന്‍.ഐ.എ കോടതിയില്‍ വിചാരണ നേരിട്ടത്. 2015 ല്‍ വിധി വന്നശേഷം പിടിയിലായവരാണ് രണ്ടാംഘട്ടത്തില്‍ വിചാരണ നേരിട്ടത്. ആകെ പതിനൊന്ന് പ്രതികള്‍. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത് കൈവെട്ടിയ സവാദ് ഇപ്പോഴും ഒളിവിലാണ്. ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് എന്‍ഐഎ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

വിംബിൾഡൺ ക്വാർട്ടർ ഫൈനലിലേക്ക് ആദ്യമായി മുന്നേറി അൽകാരസ്

0

കരിയറിലാദ്യമായി വിംബിള്‍ഡണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി ലോക ഒന്നാം നമ്പര്‍ താരം കാര്‍ലോസ് അല്‍കാരസ്. ഇന്നലെ രാത്രി നടന്ന പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ മുന്‍ റണ്ണറപ്പായ ഇറ്റാലിയന്‍ താരം മറ്റെയോ ബരേറ്റിനിയെയാണ് അല്‍കാരസ് തോല്‍പിച്ചത്. ഒന്നിനെതിരേ മൂന്നു സെറ്റുകള്‍ക്കായിരുന്നു സ്പാനിഷ് താരത്തിന്റെ ജയം. സ്‌കോര്‍ 3-6, 6-3, 6-3, 6-3.
ക്വാർട്ടർ ഫൈനലിൽ മുൻ ഡബിൾ‍സ്‌ പങ്കാളിയും സുഹൃത്തും ആയ ആറാം സീഡ് ഡാനിഷ് താരം ഹോൾഗർ റൂണാണ് അല്‍കാരസിന്റെ എതിരാളി. 1958-നു ശേഷം വിംബിള്‍ഡണ്‍ ക്വാര്‍ട്ടറില്‍ കടക്കുന്ന ആദ്യ ഡാനിഷ് താരമെന്ന ബഹുമതിയുമായാണ് റൂണിന്റെ വരവ്.

കേന്ദ്ര സർക്കാരിന് തിരിച്ചടി: ഇഡി ഡയറക്ടറുടെ കാലാവധി നീട്ടിയത് സുപ്രീം കോടതി റദ്ദാക്കി

0

ഇഡി ഡയറക്ടർ സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി നീട്ടിയത് സുപ്രീം കോടതി റദ്ദാക്കി. 15 ദിവസത്തിനകം പുതിയ ഡയറക്ടറെ നിയമിക്കണമെന്ന് കോടതി നിർദേശം നൽകി. വിധിയുടെ അടിസ്ഥാനത്തിൽ ജൂലൈ 31 വരെ എസ്കെ മിശ്രയ്ക്ക് തുടരാം. മൂന്നാം തവണയും കാലാവധി നീട്ടിയതിനെതിരെയായിരുന്നു ഹർജി. മിശ്രയുടെ കാലാവധി ഇനിയും നീട്ടരുതെന്ന 2021ലെ ഉത്തരവിന്റെ ലംഘനമാണ് കേന്ദ്ര നടപടിയെന്ന് ജസ്റ്റിസ് ബിആര്‍ ഗവായിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വിലയിരുത്തി. സുപ്രീം കോടതി വിധിയുണ്ടായിട്ടും കാലാവധി നീട്ടി നൽകിയത് നിയമവിരുദ്ധമാണെന്ന് വിധി പ്രസ്താവത്തിൽ കോടതി വ്യക്തമാക്കി.


2018 ലാണ് ഇഡി ഡയറക്ടറായി എസ്കെ മിശ്രയെ ആദ്യം നിയമിക്കുന്നത്. 2020 നവംബറില്‍ കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി. തുടര്‍ന്ന് 2021 സെപ്റ്റംബറില്‍ രണ്ട് മാസത്തേക്ക് കൂടി കാലാവധി നീട്ടി. ശേഷം സെൻട്രൽ വിജിലൻസ് കമ്മീഷൻ ആക്ട് ഭേദഗതി ചെയ്ത് അദ്ദേഹത്തിന്റെ കാലാവധി അഞ്ച് വർഷത്തേക്ക് കൂടി നീട്ടി ഓർഡിനൻസ് പുറപ്പെടുവിച്ചു. ഇത് ചോദ്യം ചെയ്താണ് സുപ്രീം കോടതിയിൽ ഹർജികളെത്തിയത്.

ജമ്മു കാശ്മീർ പ്രത്യേക പദവി: ഓഗസ്റ്റ് രണ്ടു മുതല്‍ സുപ്രീം കോടതിയില്‍ വാദം

0

ജമ്മു കശ്മീരിന്റെ പ്രത്യേക അധികാരം എടുത്തു കളഞ്ഞതിന് എതിരായ ഹർജികളിൽ ഓഗസ്റ്റ് രണ്ട് മുതൽ അന്തിമ വാദം ആരംഭിക്കാൻ സുപ്രീം കോടതി ഭരണഘടന ബഞ്ചിന്റെ തീരുമാനം. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബഞ്ചിന്റേതാണ് തീരുമാനം. ഭരണഘടനയുടെ 370 ആം വകുപ്പ് റദ്ദാക്കിയതുമായി ബന്ധപ്പെട്ട ആകെ 23 ഹർജികൾ ആണ് സുപ്രീം കോടതിയുടെ പരിഗണനയിൽ ഉള്ളത്. കേസിൽ കക്ഷികൾക്ക് ഈ മാസം 27 വരെ രേഖകൾ സമർപ്പിക്കാമെന്ന് കോടതി വ്യക്തമാക്കി.

പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷമുള്ള സംസ്ഥാനത്തെ സ്ഥിതി വിശദമാക്കിക്കൊണ്ട് കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ സമർപ്പിച്ച സത്യവാങ്മൂലം പരിഗണിക്കില്ലെന്ന് കോടതി അറിയിച്ചു. ഭരണഘടനാ ബഞ്ച് പരിഗണിക്കുന്ന വിഷയവുമായി ഇതിനു ബന്ധമില്ലെന്ന് കോടതി നിരീക്ഷിച്ചു.