Tuesday, March 31, 2026
Home Blog Page 245

കേരളത്തിൽ സാമ്പത്തിക പ്രതിസന്ധി; എല്ലാ കാര്‍ഡുകള്‍ക്കും ഓണക്കിറ്റ് ലഭിക്കില്ല

0

സംസ്ഥാനത്ത് ഓണക്കിറ്റ് പരിമിതപ്പെടുത്താൻ സാധ്യത. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ഓണക്കിറ്റ് പരിമിതപ്പെടുത്താൻ സർക്കാർ ആലോചിക്കുന്നത്. എല്ലാ കാര്‍ഡുകള്‍ക്കും ഇത്തവണ ഓണക്കിറ്റ് ലഭിക്കില്ല. മഞ്ഞ കാര്‍ഡുകാര്‍ക്കും ക്ഷേമ സ്ഥാപനങ്ങള്‍ക്കും മാത്രമായി കിറ്റ് പരിമിതപ്പെടുത്തിയേക്കും. ഓണക്കിറ്റ് വിതരണത്തിന്റെ പ്രാഥമിക ചര്‍ച്ചയിലാണ് ഇക്കാര്യം സംബന്ധിച്ച് ധാരണയായത്. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അന്തിമ തീരുമാനമെടുക്കും.
കഴിഞ്ഞവര്‍ഷം 90 ലക്ഷം കാര്‍ഡുടമകള്‍ക്ക് ഓണക്കിറ്റ് തയ്യാറാക്കി വിതരണംചെയ്തപ്പോള്‍ സര്‍ക്കാരിന് 500 കോടിരൂപയാണു ചെലവായത്. ഇത്തവണ കാര്‍ഡുടമകളുടെ എണ്ണം 93.76 ലക്ഷത്തിലേക്ക് ഉയര്‍ന്നു. കഴിഞ്ഞ
വർഷങ്ങളിൽ എല്ലാ വിഭാഗങ്ങള്‍ക്കും ഓണക്കിറ്റു നല്‍കിയത് കോവിഡുള്‍പ്പെടെയുള്ള സാഹചര്യം കണക്കിലെടുത്താണ്. അതിനാൽ ഏറ്റവും ദരിദ്രരായവരെ മാത്രം പരിഗണിച്ചാൽ മതിയെന്നാണ് സർക്കാർ നിലപാട്.
മഞ്ഞ റേഷൻ കാർഡുകാർക്ക് മാത്രമാക്കി പരിമിതപ്പെടുത്തിയാൽ ഇക്കുറി 5.87 ലക്ഷം കിറ്റുമതിയാകും. 500 രൂപയുടെ കിറ്റുനൽകിയാൽപ്പോലും 30 കോടിയോളം രൂപ ചെലവേ വരൂ. പിങ്കുകാർഡുകാരെക്കൂടി പരിഗണിച്ചാൽ 35.52 ലക്ഷം കിറ്റുകൾ നൽകേണ്ടി വരും.

കേരളത്തിലെ ഐ.എസ് ഭീകരാക്രമണ നീക്കം പൊളിച്ച് എൻ.ഐ.എ;ഐ.എസ് ലക്ഷ്യമിട്ടിരുന്നത് ആരാധനാലയങ്ങളും സാമുദായിക നേതാക്കളെയും

0

കേരളത്തിൽ ചില ആരാധനാലയങ്ങൾക്കും സമുദായ നേതാക്കൾക്കുമെതിരായ ഭീകരാക്രമണ നീക്കം തകർത്തതായി ദേശീയ അന്വേഷണ ഏജൻസി അവകാശപ്പെട്ടു. തമിഴ്നാട്ടിലെ സത്യമംഗലത്തിനടുത്ത് അറസ്റ്റിലായ മതിലകത്ത് കോടയിൽ കോടയിൽ അഷറഫ് തീവ്രവാദ സംഘാംഗമാണെന്നാണ് എൻ.ഐ.എ കണ്ടെത്തൽ.
ഭീകരവാദ പ്രവർത്തനത്തിനുവേണ്ടി ഫണ്ട് ശേഖരണം നടത്തിയെന്ന കേസിൽ അറസ്റ്റുചെയ്ത് റിമാൻഡിലായിരുന്ന പ്രതിയെ എൻ.ഐ.എ. കസ്റ്റഡിയിൽ വാങ്ങി. തൃശ്ശൂർ കോട്ടൂർ സ്വദേശി ആഷിഫിനെയാണ് കൂടുതൽ ചോദ്യംചെയ്യാനായി കോടതി ഏഴുദിവസത്തേക്ക് എൻ.ഐ.എ.യുടെ കസ്റ്റഡിയിൽ നൽകിയത്. ഭീകരവാദപ്രവർത്തനത്തിന് ഫണ്ട് ശേഖരണം നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയാണ് പിടിയിലായ ആഷിഫെന്ന് എൻ.ഐ.എ. പറയുന്നു. ടെലഗ്രാം ഗ്രൂപ്പുകൾ വഴിയും പണപ്പിരിവ് നടത്തിയിട്ടുണ്ടെന്നാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട് നാലു പേർ കസ്റ്റഡിയിൽ ആണ്. എൻ ഐ എ യും കേരള എ ടി എസ്സും ചേർന്ന് നടത്തിയ ഓപ്പറേഷനിൽ ആണ് ഇവർ പിടിയിലായത്.

മണിപ്പൂർ വിഷയം: മോദിയുടെ ‘മുതല’ക്കണ്ണീരിനെ പരിഹസിച്ച് ദി ടെലഗ്രാഫ്

0

മണിപ്പുരിൽ കലാപം പൊട്ടിപ്പുറപ്പെട്ട്‌ 79 ദിവസത്തിനുശേഷം മാത്രം ദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരാഹസിച്ച് ‘ദി ടെലഗ്രാഫ്‌’ ദിനപ്പത്രം. 56 ഇഞ്ചിന്റെ ശരീരത്തിൽ വേദനയും നാണക്കേടും തുളച്ചുകയറാൻ 79 ദിവസമെടുത്തു എന്ന തലക്കെട്ടോടെ കരയുന്ന മുതലയുടെ ചിത്രം ആദ്യ പേജിൽ പങ്കുവക്കുന്നു പത്രം. മണിപ്പൂരിൽ കലാപം തുടങ്ങിയ മെയ് മൂന്ന് മുതൽ 78 ദിവത്തെ മുതലകളും 79-ാം ദിവസത്തെ മുതലക്കണ്ണീരുമാണ് പത്രത്തിലുള്ളത്. ഒരോ ദിവസം ഒരോ കള്ളിയിൽ മുതലചിത്രം സഹിതം കൊടുത്തിട്ടുണ്ട്.

മണിപ്പുരിൽ അക്രമിസംഘം കുക്കി സ്‌ത്രീകളെ നഗ്‌നരാക്കി നടത്തിക്കുകയും ക്രൂരമായി ബലാൽസംഗം ചെയ്യുകയും ചെയ്യുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇതിനോട് “ഹൃദയത്തിൽ വേദനയും രോക്ഷവും നിറയുന്നു. പുറത്തുവന്ന സംഭവം പരിഷ്കൃത സമൂഹത്തിന് ലജ്ജാകരം. മണിപ്പൂരിന്റെ പെൺമക്കൾക്ക് സംഭവിച്ചത് പൊറുക്കാനാകില്ല. രാജ്യത്തിനാകെ നാണക്കേട്”- എന്നാണ് മോദി പ്രതികരിച്ചത്‌. കലാപം തുടങ്ങിയ നാൾ മുതൽ പ്രധാനമന്ത്രി ഇതേ കുറിച്ച് ഒരുവാക്ക്പോലും പ്രതികരിച്ചിട്ടില്ല. ഇതിനെയാണ് പത്രം പരിഹസിക്കുന്നത്.

ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ മന്ത്രിസഭായോഗം അനുശോചിച്ചു

0

മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ കേരള മന്ത്രിസഭാ യോഗം അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരെ അനുശോചനം അറിയിച്ചു. മന്ത്രിസഭാ യോഗം അഗാധമായ ദുഃഖം രേഖപ്പെടുത്തി.
‘ഉമ്മൻചാണ്ടി കേരളത്തിന് വേണ്ടി നൽകിയ സംഭാവനകളെ ആദരവോടെ അനുസ്മരിക്കുന്നു. വഹിച്ച സ്ഥാനം കൊണ്ട് അളക്കാൻ കഴിയാത്ത നിലയിൽ ഉയർന്ന വ്യക്തിത്വങ്ങൾ ഉണ്ട്. അവർക്കിടയിലാണ് ജനനേതാവായ ഉമ്മൻചാണ്ടിയുടെ സ്ഥാനം. കെ എസ് യു വിലൂടെ കോൺഗ്രസിൽ എത്തി ആ പാർട്ടിയുടെ നേതൃത്വത്തിലും ഗവൺമെന്റിലും പ്രതിപക്ഷത്തും ഒക്കെ പ്രവർത്തിച്ച ഉമ്മൻചാണ്ടി ജനാധിപത്യ പ്രക്രിയയെ മുന്നോട്ടു കൊണ്ടുപോകുന്നതിൽ വലിയ പങ്കുവഹിച്ചു’.

നിയമസഭാസമ്മേളനം ആഗസ്റ്റ് എഴ് മുതല്‍

0

പതിനഞ്ചാം കേരള നിയമസഭയുടെ ഒന്‍പതാം സമ്മേളനം ആഗസ്റ്റ് എഴ് മുതല്‍ വിളിച്ചു ചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യുവാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയിലെ ശാസ്ത്ര വിഭാഗം ജീവനക്കാര്‍ക്ക് ഏഴാം കേന്ദ്ര ശമ്പള പരിഷ്‌കരണം അനുവദിക്കാന്‍ തീരുമാനിച്ചു. അഡ്മിനിസ്‌ട്രേറ്റീവ്, ടെക്‌നിക്കല്‍ ജീവനക്കാര്‍ക്ക് 2021 ഫെബ്രുവരി 10 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള 11-ാം ശമ്പള പരിഷ്‌കരണവും നിബന്ധനകള്‍ക്ക് അനുസൃതമായി അനുവദിക്കും. കേരള അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ ബോർഡ് ജീവനക്കാരായി മാറിയ കേരള കൈത്തൊഴിലാളി, വിദഗ്ധ തൊഴിലാളി ക്ഷേമപദ്ധതിയിലെ സര്‍ക്കാര്‍ അംഗീകാരമുള്ള സ്ഥിരം തസ്തികയില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് 11-ാം ശമ്പള പരിഷ്‌ക്കരണ ആനുകൂല്യങ്ങള്‍ നിബന്ധനകൾക്ക് വിധേയമായി അനുവദിക്കും.

പ്രതിപക്ഷ ഐക്യം അഴിമതിക്കാരുടെ സംഗമം; പ്രതിപക്ഷ നീക്കങ്ങളെ പരിഹസിച്ച്‌ നരേന്ദ്ര മോദി

0

അഴിമതിയും കുടുംബാധിപത്യവും രാജ്യത്തിന് ദോഷം ചെയ്യുകയെ ഉള്ളു എന്നാണ് പ്രതിപക്ഷ ഐക്യ നീക്കങ്ങളെ പരിഹസിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നത്. ബെംഗളൂരുവില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗംചേര്‍ന്നതിന് തൊട്ടുപിന്നാലെയാണ് എന്‍ഡിഎ യോഗത്തില്‍ പ്രതിപക്ഷ സഖ്യത്തിനെതിരെ അദ്ദേഹം രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. സഖ്യ നീക്കങ്ങളെ എങ്ങനെ ആണ് മോഡി കൈകാര്യം ചെയ്യുക എന്ന് രാജ്യം ഉറ്റു നോക്കുന്നതിനിടെ ആണ് വളരെ രൂക്ഷമായി തന്നെ വിമർശനം ഉയർത്തുന്നത്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ മോദിയുടെ അപ്രമാദിത്യം തകർക്കാൻ രാഷ്ട്രീയ വൈര്യം മറന്ന് പ്രതിപക്ഷ പാർട്ടികൾ കൈ കോർക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത്.
സഖ്യം വിജയംകാണില്ലെന്ന് മോദി പറഞ്ഞു.
കുടുംബാധിപത്യ പാർട്ടിയും അഴിമതിക്കാരും ഉൾപ്പെട്ട സഖ്യം രാജ്യത്തെ പരാജയപ്പെടുത്തും.എന്നാൽ NDA രാജ്യത്തിൻറെ സഖ്യത്തിന് വേണ്ടിയാണു പ്രവർത്തിക്കുന്നത്. NDA രൂപീകരിച്ചത് ആർക്കെങ്കിലും എതിരെയോ ആരെയെങ്കിലും അധികാരത്തിൽ നിന്നും താഴെ ഇറക്കാനോ അല്ല, രാജ്യത്ത് സ്ഥിരത കൊണ്ടുവരാൻ ആണ്. ഗാന്ധിയും അംബേദ്കറും ആഗ്രഹിച്ച സാമൂഹിക നീതി നടപ്പാക്കുകയാണ് എന്‍ഡിഎ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

മഅ്ദനിക്ക്‌ കേരളത്തിലേക്ക് മടങ്ങാം; കൊല്ലത്ത് സ്ഥിരതാമസത്തിന് സുപ്രീം കോടതി അനുമതി

0

അബ്ദുൽ നാസർ മഅ്ദനിയുടെ ജാമ്യ വ്യവസ്ഥകളിൽ ഇളവ് നൽകി സുപ്രീം കോടതി. കേരളത്തിലേക്ക് പോകാൻ അനുമതി. സ്ഥിര താമസത്തിനു പോകാൻ ആണ് അനുമതി. സ്വന്തം നാടായ കൊല്ലത്ത് മഅ്ദനിക്ക്‌ തങ്ങാം. 15 ദിവസത്തിനൊരിക്കൽ കൊല്ലം പോലീസിൽ റിപ്പോർട്ട് ചെയ്യണം എന്നതാണ് വ്യവസ്ഥ.
കൊല്ലം ജില്ലയിലായിരിക്കണം മഅ്ദനി കഴിയേണ്ടത്. എന്നാൽ, ചികിത്സയുടെ ആവശ്യത്തിന് ജില്ല വിട്ട് പുറത്തു പോകാം. ഈ സാഹചര്യത്തിൽ പൊലീസിനെ വിവരം അറിയിക്കണം. . വിചാരണകോടതി ആവശ്യപ്പെട്ടാൽ ബെംഗളൂരുവിൽ എത്തണമെന്നും കോടതി നിർദേശിച്ചു.
മൂന്ന് മാസത്തോളം കേരളത്തിൽ കഴിയാൻ സുപ്രീംകോടതി ഇളവ് നൽകിയെങ്കിലും പിതാവിനെ കാണാൻ കഴിഞ്ഞില്ലെന്ന് ഹർജിയിൽ മഅ്ദനി കോടതിയെ അറിയിച്ചിരുന്നു. ക്രിയാറ്റിൻ വർദ്ധിച്ചു നിൽക്കുന്നതിനാൽ വൃക്ക മാറ്റിവയ്ക്കൽ ഉൾപ്പെടെ ചികിത്സ വേണ്ടിവരും. ഇത്രയും രോഗബാധിതനായ ഒരാൾക്ക് കടുത്ത ജാമ്യവ്യവസ്ഥ ഏർപ്പെടുത്തരുതെന്നായിരുന്നു ആവശ്യം.

പ്രായപൂർത്തിയാകാത്ത കുട്ടിയുടെ സ്കൂട്ടർ യാത്ര; അമ്മയ്ക്ക് 26,000 രൂപ പിഴ

0

തൃശ്ശൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടി സുഹൃത്തുക്കളെയും കൂടെ ഇരുത്തി സ്കൂട്ടർ ഓടിച്ച സംഭവത്തിൽ പിഴ ചുമത്തി വാഹനവകുപ്പ്. കുട്ടി ഓടിച്ച സ്‌കൂട്ടറിന്‍റെ ഉടമസ്ഥാവകാശം അമ്മയ്ക്കാണെന്ന് കണ്ടെത്തിയ കോടതി പ്രതിസ്ഥാനത്ത് നിന്നും അച്ഛനെ ഒഴിവാക്കുകയായിരുന്നു. ഈ വർഷം ജനുവരി 20 ന് തൃശൂർ പൂച്ചട്ടിയിലാണ് കേസിന് ആസ്‌പദമായ സംഭവം.

രണ്ട് സുഹൃത്തുക്കളുമായാണ് കുട്ടി സ്കൂട്ടർ ഓടിച്ചത്. സ്കൂട്ടർ ഓടിച്ച കുട്ടിയുടെ തലയിൽ മാത്രമാണ് ഹെൽമറ്റ് ഉണ്ടായിരുന്നത്. മറ്റുള്ളവർ ഹെൽമറ്റ് ധരിച്ചിരുന്നില്ല. അപകടകരമായ രീതിയിൽ അമിത വേഗതയിലാണ് സ്കൂട്ടർ ഓടിച്ചത്. 26,൦൦൦ രൂപയാണ് പിഴ ശിക്ഷിച്ചിരിക്കുന്നത്.

അങ്കമാലിയിൽ ആശുപത്രിയിൽ യുവതി കുത്തേറ്റു മരിച്ചു; മുൻ സുഹൃത്ത് കസ്റ്റഡിയിൽ

0

എറണാകുളം അങ്കമാലി എംഎജിജെ ആശുപത്രിയില്‍ യുവതി കുത്തേറ്റു മരിച്ചു. ലിജിയെന്ന സ്ത്രീയാണു കൊല്ലപ്പെട്ടത്. അമ്മയ്ക്കു കൂട്ടിരിപ്പിനെത്തിയതായിരുന്നു ലിജി. യുവതിയുടെ മുൻ സുഹൃത്തായ മഹേഷാണ് കുത്തിയതെന്ന് പോലീസ് അറിയിച്ചു. ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

കുഞ്ചാക്കോ ബോബനെതിരെ ‘പദ്മിനി’നിർമാതാവ്; രണ്ടര കോടി വാങ്ങിയ നടൻ പ്രൊമോഷനു പോലും വരുന്നില്ലെന്ന് സുവിൻ

0

കുഞ്ചാക്കോ ബോബന്‍ നായകനായി എത്തിയ പദ്മിനി ക‍ഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിൽ എത്തിയത്. സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്ത ചിത്രം സുവിൻ കെ.വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത് നിര്‍മിച്ചിരിക്കുന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

എന്നാൽ കുഞ്ചോക്കോ ബോബനെതിരെ പരാതിയുമായി എത്തിയിരിക്കുകയാണ് നിർമാതാക്കൾ. ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് നടനെതിരെ നിര്‍മാതാക്കള്‍ പരാതി ഉയര്‍ത്തിയിരിക്കുന്നത്. ചിത്രത്തിൽ രണ്ടരക്കോടി രൂപ പ്രതിഫലം നൽകിയിട്ടും പ്രമോഷനിൽ പങ്കെടുക്കാതെ കൂട്ടുകാരുമൊത്ത് യൂറോപ്പിൽ പോയി ഉല്ലസിക്കുകയാണെന്നാണ് നിർമാതാവ് സുവിൻ കെ. വർക്കി ആരോപിക്കുന്നത്. ചിത്രത്തിന്റെ പ്രൊമോഷനായി അഭിമുഖങ്ങളിലോ പ്രമോഷന്റെ ഭാഗമായുള്ള ടിവി പരിപാടികളിലോ താരം പങ്കെടുത്തില്ലെന്നും സുവിൻ പറയുന്നു. സിനിമയുടെ റോ ഫൂട്ടേജ് കണ്ട മാർക്കറ്റിങ് കൺസൽറ്റന്റ് ഈ സിനിമയുടെ പ്രമോഷനു വേണ്ടി ചാർട്ട് ചെയ്ത എല്ലാ പ്രമോഷണൽ പ്ലാനുകളും തള്ളിക്കളയുകയായിരുന്നുവെന്നും സിനിമയിലെ നായകന്റെ ഭാര്യയാണ് ഈ മാർക്കറ്റിങ് കൺസൽ‌റ്റന്റിനെ നിയോഗിച്ചിരുന്നതെന്നുമാണ് നിർമാതാവ് പോസ്റ്റിലൂടെ ആരോപിക്കുന്നത്.