Tuesday, March 31, 2026
Home Blog Page 244

“കേരളത്തിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി,വിലക്കയറ്റം തടയുന്നതിൽ സർക്കാർ നോക്കുകുത്തി”: വി ഡി സതീശൻ

0

സംസ്ഥാന സർക്കാരിനെതിരെ രൂക്ഷമായ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരളം കടന്നുപോകുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ. വിലക്കയറ്റം തടയുന്നതിൽ സർക്കാർ നോക്കുകുത്തി. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിൽ സർക്കാർ അടിയന്തിരമായി ഇടപെട്ടില്ലെങ്കിൽ യു.ഡി.എഫ്. ഈ മാസം 31 മുതൽ പ്രത്യക്ഷ സമരം ആരംഭിക്കുമെന്ന് സതീശൻ പറഞ്ഞു. സംസ്ഥാനത്ത് വ്യാപകമായ കള്ളക്കച്ചവടം നടക്കുന്നു. നികുതിവരുമാനം വർധിപ്പിക്കാൻ യാതൊരു ശ്രമവും നടക്കുന്നില്ലെന്നും സതീശൻ ആരോപിച്ചു.
വിപണിയിൽ സർക്കാർ അടിയന്തിരമായി ഇടപെട്ടില്ലെങ്കിൽ ഓണക്കാലത്ത് തീപിടിച്ച വിലയായിരിക്കും. സപ്ലൈ കോ അടച്ചുപൂട്ടൽ ഭീഷണിയിൽ, പ്രതിസന്ധിയിലും സർക്കാർ ഇടപെടുന്നില്ലെന്നും സതീശൻ ആരോപിച്ചു .


പുതുപ്പള്ളിയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ സംബന്ധിച്ച ചർച്ചകൾ മാധ്യമങ്ങൾ അവസാനിപ്പിക്കണം, അത് കോൺഗ്രസ് തീരുമാനിക്കും. മൂന്നോ നാലോ മാസം കഴിഞ്ഞ് നടക്കുന്ന തെരഞ്ഞെടുപ്പാണിത്. സ്ഥാനാർഥിയെ കോൺഗ്രസ് അധ്യക്ഷൻ പ്രഖ്യാപിക്കുമെന്നും സതീശൻ വ്യക്തമാക്കി.
സ്ഥാനാർഥിയെ കോൺഗ്രസ് അധ്യക്ഷൻ പ്രഖ്യാപിക്കുമെന്നും സതീശൻ വ്യക്തമാക്കി.

ഉമ്മൻചാണ്ടിയുടെ അനുസ്മരണ യോഗത്തിൽ പിണറായി വിജയൻ പങ്കെടുക്കുന്നതിൽ വിവാദം വേണ്ട. പരിപാടിയിലേക്ക് മുഖ്യമന്ത്രി എന്ന നിലയിൽ പിണറായിയെ വിളിക്കണമെന്ന് മുതിർന്ന നേതാക്കൾ തീരുമാനിച്ചതാണ്. ഉമ്മൻചാണ്ടിയെ വേട്ടയാടിയ കാര്യം ജനങ്ങളുടെ മനസിലുണ്ടാകും. അത് രാഷ്ട്രീയ വേദിയിൽ ഉന്നയിക്കുമെന്നും സതീശൻ പറഞ്ഞു.

യുഎസ് നാവികസേനാ തലപ്പത്തേക്ക് ആദ്യമായി വനിത; ചരിത്രം കുറിച്ച് ലിസ ഫ്രാങ്കെറ്റി

0

നാവികസേനയുടെ തലപ്പത്ത് ആദ്യമായി വനിതയെ നിയമിച്ച് അമേരിക്ക. അഡ്മിറല്‍ ലിസ ഫ്രാങ്കെറ്റിയെയാണ് നാവിക സേന മേധാവിയായി നിയമിച്ചത്. 38 വർഷത്തെ സ്തുത്യർഹമായ സേവനം കണക്കിലെടുത്താണ് പുതിയ ചുമതല നൽകുന്നതെന് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. യു.എസ് നാവികസേനയിൽ ഫോർ സ്റ്റാർ അഡ്മിറൽ പദവി നേടുന്ന രണ്ടാമത്തെ വനിതയാണ് ലിസ. നാവിക ഓപറേഷൻസ് മേധാവിയായി ചുമതലയേറ്റ് ചരിത്രം കുറിക്കുകയാണ് ലിസയെന്ന് ജോ ബൈഡൻ പറഞ്ഞു. ലോകം ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും മികച്ച നാവിക സേനയായി ലിസയുടെ നേതൃത്വത്തിൽ യുഎസ് സേന കൂടുതൽ ശക്തമാകുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു. 1985 ലാണ് ലിസ നാവിക സേനയിൽ എത്തിയത്. കൊറിയയിലെ യു.എസ് നാവിക ഓപറേഷനുകളുടെ കമാൻഡറായി സേവനം ചെയ്തു. യു.എസ് നേവി ഓപറേഷനുകളുടെ ഡെപ്യൂട്ടി ചീഫായും സേവനം അനുഷ്ഠിച്ചു. 2022 സെപ്റ്റംബറിൽ വൈസ് വൈസ് സി.എൻ.ഒ ആയി. അഡ്മിറൽ മൈക് ഗിൽഡെയുടെ പിൻഗാമിയായാണ് ലിസയുടെ നിയമനം.

ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി കേരള ഹൈകോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു

0

കേരള ഹൈകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 11ന് രാജ്‌ഭവനില്‍ നടന്ന ചടങ്ങില്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മന്ത്രിമാർ തുടങ്ങിയവർ പങ്കെടുത്തു. കേരള ഹൈകോടതി ചീഫ് ജസ്റ്റിസായിരുന്ന എസ്.വി. ഭട്ടി സുപ്രീംകോടതി ജഡ്ജിയായതിനെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് ഗുജറാത്ത് ഹൈകോടതി ആക്ടിങ് ചീഫ് ജസ്റ്റിസായിരുന്ന ദേശായിയെ നിയമിച്ചത്. കേരള ഹൈകോടതിയുടെ മുപ്പത്തിയെട്ടാമത് ചീഫ് ജസ്റ്റിസാണ് ആശിഷ് ദേശായി.

കൊടുംക്രൂരതകൾ അവസാനിക്കുന്നില്ല; മണിപ്പൂരിൽ രണ്ടു യുവതികളെ പീഡിപ്പിച്ചു കൊന്നു, 45 കാരിയെ നഗ്‌നയാക്കി തീകൊളുത്തി കൊന്നു

0

മണിപ്പൂരിലെ കൊടും ക്രൂരതകൾ ഒന്നൊന്നായി പുറത്ത്. 5 കാരിയെ നഗ്‌നയാക്കി തീ കൊളുത്തി കൊന്നു. മെയ് 7നാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. തോബാലിലാണ് സംഭവം നടന്നത്. രണ്ട് സ്ത്രീകളെ കൂട്ടബലാത്സംഗത്തിന് വിധേയമാക്കി കൊലപ്പെടുത്തിയെന്നാണ് പുറത്തു വരുന്ന മറ്റൊരു റിപ്പോർട്ട്. കാങ്പൊക്പിയില്‍ നിന്നുള്ള രണ്ട് യുവതികളാണ് അതിക്രമത്തിന് ഇരയായത്. ജോലിസ്ഥലത്തുനിന്ന് പിടിച്ചിറക്കിയായിരുന്നു അക്രമം. അതേ ദിവസം തന്നെയാണ് രണ്ടു യുവതികള്‍ ക്രൂരമായി കൊല്ലപ്പെട്ടതെന്നുമാണ് പുറത്തുവരുന്ന വിവരം.
അതേസമയം, മണിപ്പൂരില്‍ കുക്കി യുവതികളെ നഗ്‌നരാക്കി നടത്തിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഇതോടെ കേസില്‍ ആകെ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ എണ്ണം അഞ്ചായി. നേരത്തെ അറസ്റ്റ് ചെയ്യപ്പെട്ട നാല് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

6 വയസ്സുകാരനെ ചുറ്റികയ്ക്ക് അടിച്ച് കൊന്ന് സഹോദരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് വധശിക്ഷ

0

ഇടുക്കി ആനച്ചാൽ ആമകണ്ടത്ത് ഉറങ്ങിക്കിടന്ന ആറു വയസ്സുകാരനെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി സഹോദരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് വധശിക്ഷ. കുട്ടികളുടെ മാതൃസഹോദരീ ഭർത്താവായ അൻപതുകാരനാണ്‌ കോടതി വധശിക്ഷ വിധിച്ചത്. നാല് കേസുകളിലായി 104 വർഷം തടവും കോടതി വിധിച്ചു. ഇടുക്കി അതിവേഗ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 2021 ഒക്‌ടോബർ 3 ന് ആണ് സംഭവം. വീട്ടില്‍ ഉറങ്ങികിടക്കുകയായിരുന്ന ആറുവയസ്സുകാരനെയാണ് പ്രതി ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. കുട്ടിയുടെ മാതാവിനെയും മുത്തശ്ശിയെയും ആക്രമിച്ചിരുന്നു. ഇതിനുശേഷമാണ് കുട്ടിയുടെ 14 വയസ്സുള്ള സഹോദരിയെ പീഡനത്തിനിരയാക്കിയത്.

എ​ന്റെ വ​ഴി​യി​ല്‍ ത​ട​സ്സം സൃഷ്ടിച്ചാൽ എടുത്തുമാറ്റി മുന്നോട്ടു പോകാൻ അറിയാമെന്ന് ശോഭ; ശോഭ സുരേന്ദ്രനെതിരായ ബി.ജെ.പിയിലെ തർക്കം പരസ്യപ്പോരിൽ

0

സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് ശോഭ സുരേന്ദ്രന്​ വേദി നൽകുന്നതുമായി ബന്ധപ്പെട്ട ബി.ജെ.പിയിലെ തർക്കം പരസ്യപോരിലേക്ക്. ഇത് തന്റെ കൂടി പാര്‍ട്ടിയാണെന്നും മുന്നോട്ടുള്ള വഴിയില്‍ ആരെങ്കിലും തടസ്സം സൃഷ്ടിച്ചാല്‍ അത് എടുത്തുമാറ്റി മുന്നോട്ടുപോകാന്‍ അറിയാമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. ദേശീയ രാഷ്ട്രീയത്തിന്റെ അലയൊലികള്‍ കേരളത്തില്‍ എത്തിക്കാനുള്ള ഭഗീരഥ പ്രയത്‌നത്തിലാണ് താൻ. അത് തുടരുകയും ചെയ്യും. ഇനി താൻ റോഡിലാണ്, ബൂത്തുതല പ്രവര്‍ത്തകരോടൊപ്പമാണ്, നമുക്ക് കാണാമല്ലോ എന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.
പാ​ർ​ട്ടി ജി​ല്ല ക​മ്മി​റ്റി​യു​ടെ ഔ​ദ്യോ​ഗി​ക വാ​ട്‌​സ്ആ​പ് ഗ്രൂപ്പായ ‘ BJP KOZHIKKODE DIST ‘ ലാണ് നേതൃത്വത്തെ പരസ്യമായി അപമാനിക്കുന്ന ശോഭ സുരേന്ദ്രനെ കോഴിക്കോട്ടെ പരിപാടികളിൽ പങ്കെടുപ്പിക്കുന്നതിനെതിരെ വിമർശനമുയർന്നത്. പി​ണ​റാ​യി സ​ർ​ക്കാ​റി​ന്റെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി വ​ഞ്ച​ന​ക്കെ​തി​രെ ബി.​ജെ.​പി കോ​ന്നാ​ട് ബീ​ച്ചി​ലെ ഫി​ഷ​റീ​സ് ഡി.​സി ഓ​ഫി​സ് പ​രി​സ​ര​ത്ത് വെ​ള്ളി​യാ​ഴ്ച ന​ട​ത്തി​യ രാ​പ​ക​ൽ സ​മ​ര​ത്തി​ന്റെ പോ​സ്റ്റ​ർ ഈ ​വാ​ട്സ്ആ​പ് ഗ്രൂ​പ്പി​ൽ ഇ​ട്ടി​രു​ന്നു. ‘ക​ട​ലി​ന്റെ ക​ണ്ണീ​​രൊ​പ്പാ​ൻ കേ​ര​ള​ത്തി​ന്റെ സ​മ​ര നാ​യി​ക’ എ​ന്നാ​ണ് ശോ​ഭ സു​രേ​ന്ദ്ര​നെ പോ​സ്റ്റ​റി​ൽ വി​ശേ​ഷി​പ്പി​ച്ച​ത്. പോസ്റ്റർ ഇട്ടതിനു പിന്നാലെ ‘ആ ​വ്യ​ക്തി​യെ എ​ന്തി​നാ​ണ് വി​ളി​ക്കു​ന്ന​ത്’ എ​ന്ന് ചോ​ദി​ച്ചു​ള്ള ചാറ്റുകൾ വന്നു. എ.​ബി.​വി.​പി മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി.​പി. രാ​ജീ​വ​നാണ്‌ വിമർശനം ഉന്നയിച്ചത്. മ​ണ്ഡ​ലം പ്ര​സി​ഡ​ന്റു​മാ​രാ​യ പി.​സി. അ​ഭി​ലാ​ഷ്, മ​നോ​ജ് ന​ടു​ക്ക​ണ്ടി എ​ന്നി​വ​ർ ഇ​തി​നെ പി​ന്തു​ണ​ക്കു​ക​യും ചെ​യ്ത​തോ​ടെ​യാ​ടെ പ്രശ്‍നം രൂക്ഷമായി.

നൻപകൽ നേരത്ത് മയക്കം മികച്ച സിനിമ; മികച്ച നടൻ മമ്മൂട്ടി, സംവിധായകൻ മഹേഷ് നാരായണൻ, മികച്ച നടി വിൻസി അലോഷ്യസ്

0

കേരളം സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നൻപകൽ നേരത്ത് മയക്കത്തിനാണ് മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം. മികച്ച നടൻ മമ്മൂട്ടി, സംവിധായകൻ മഹേഷ് നാരായണൻ, മികച്ച നടി വിൻസി അലോഷ്യസ്.
നാൽപക്കൽ നേരത്ത മയക്കം, സിനിമയുടെ വേറിട്ട പ്രമേയം, മമ്മൂട്ടി എന്ന മഹാ നടന്റെ മാസ്റ്റർ ക്ലാസ് ആക്ടിം​ഗിന്റെ മറ്റൊരു മുഖമായി മാറിയ സുന്ദരവും ജെയിംസും. മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം മമ്മൂട്ടിയെ തേടി എത്തിയതിൽ ഒരു അതിശയോക്തിയും കാണാനാവില്ല.
പുരസ്‌കാരം നിശ്ചയിക്കുമ്പോൾ ജൂറി നിരീക്ഷിച്ചതും അത് തന്നെയാണ്.
മലയാള ചലച്ചിത്ര അഭിനയ ചരിത്രത്തിലെ അത്യപൂർവും വിസ്മയകരവുമായ ഭാവാവിഷ്കാര മികവ്. തികച്ചും വിഭിന്നമായ സ്വഭാവ വിശേഷങ്ങളുള്ള രണ്ടു മനുഷ്യരുടെ dwanth ഭാവങ്ങളെ അതി സൂക്ഷ്മവും നിയന്ത്രിതവുമായ ശരീര ഭാഷയിൽ പകർന്നാടിയ അഭിനയ തികവ്. ജെയിംസ് എന്ന മലയാളിയിൽ നിന്ന് സുന്ദരം എന്ന തമിലാനിലേക്കുള്ള പരകായ പ്രവേശനത്തിലൂടെ രണ്ടു ദേശങ്ങൾ രണ്ടു ഭാഷകൾ രണ്ടു സംസ്കാരങ്ങൾ എന്നിവ ഒരേശരീരത്തിലേക്ക് ആവാഹിച്ച മഹാ പ്രതിഭ.
മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ആറാമതാണ് മമ്മൂട്ടി നേടുന്നത്.
ആദ്യമായി മമ്മൂട്ടി സംസ്ഥാന ചലച്ചിത്ര അവാർഡ് നേടുന്നത് 1981ലാണ്. ‘അഹിംസ’യിലൂടെ രണ്ടാമത്തെ മികച്ച നടനുള്ള അവാർഡാണ് മമ്മൂട്ടിക്ക് ലഭിച്ചത്. 1984ൽ മമ്മൂട്ടി സംസ്ഥാന തലത്തിൽ ആദ്യമായി മികച്ച നടനായി. ‘അടിയൊഴുക്കുകളി’ലൂടെയായിരുന്നു മികച്ച നടനുള്ള അവാർഡ് മമ്മൂട്ടി നേടിയത്.
മികച്ച ചിത്രമെന്ന പ്രേക്ഷകർ നേരത്തെ വിധി എഴുതിയ ചിത്രം നൻപകൽ നേരത്ത് മയക്കാം പുരസ്‌കാര പ്രഖ്യാപനത്തിലും തിളങ്ങി.
ജെല്ലിക്കെട്ട്, ഈ മ യാവു, ചുരുളി തുടങ്ങിയ ചിത്രങ്ങളിലൂടെ, സിനിമ സഞ്ചാരങ്ങൾ വേറിട്ട തലത്തിലൂടെ അവതരിപ്പിച്ചു നമ്മെ അത്ഭുതപ്പെടുത്തിയ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം. ഒരു ഉച്ച മയക്കത്തിൽ കണ്ട സ്വപ്നം , ഒരു മനുഷ്യന്റെ ജീവിത തലത്തിൽ കൂടെ പല മനുഷ്യന്മാരുടെ ചിന്ത തലങ്ങളിൽകൂടെ സഞ്ചരിച്ചു പ്രേക്ഷകനെയും കൂടെ കൂട്ടിക്കൊണ്ട് പോകുകയായിരുന്നു.
സമീപകാല നടിമാരിൽ അഭിനയ തികവ് കൊണ്ട് ശ്രദിക്കപ്പെട്ട നടി കൂടിയാണ് മികച്ച നടിയായി തെരഞ്ഞിടുക്കപ്പെട്ട വിൻസി അലോഷ്യസ്. രേഖ എന്ന ചിത്രത്തിലെ അഭിനയത്തിനാണു പുരസ്‌കാരം. അറിയിപ്പ് എന്ന ചിത്രത്തിനാണു മഹേഷ് നാരായണനു മികച്ച സംവിധായകനുള്ള പുരസ്‌കാരം.

ന്നാ താൻ കേസ് കൊട്’ ആണ് മികച്ച ജനപ്രിയ ചിത്രം.
അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമർശത്തിന് കുഞ്ചാക്കോ ബോബനും അലൻസിആറും അർഹരായി. മമ്മൂട്ടിക്ക് ഒപ്പം മത്സരത്തിൽ അവസാന റൌണ്ട് വരെയും ചാക്കോച്ചന്റെ പേരും ഉയർന്നു വന്നിരുന്നു.. ന്ന തൻ കേസ് കൊട് എന്ന ചിത്രത്തിലെ ചാക്കോച്ചന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. ‘ അപ്പൻ എന്ന സിനിമയിലെ അഭിനയത്തിനാണ് അലൻസിആർക്ക് ജൂറി പരാമർശം.

സ്വഭാവ നടൻ പി വി കുഞ്ഞികൃഷ്ണൻ, ന്നാ താൻ കേസ് കൊട്. മികച്ച സ്വഭാവ നടി – ദേവി വർമ്മ, സൗദി വെള്ളക്ക
മികച്ച കഥാകൃത്ത് , കമൽ കെ എം -പട

മികച്ച രണ്ടാമത്തെ ചിത്രം ജിജോ ആന്റണി സംവിധാനം ചെയ്ത അടിത്തട്ട്.
19–ാം നൂറ്റാണ്ടിലെ ഗാനാലാപനത്തിന് മൃദുല വാരിയരും പല്ലൊട്ടി 90സ് കിഡ്സിലെ ആലാപനത്തിന് കപിൽ കപിലനും മികച്ച പിന്നണി ഗായികരായി തിരഞ്ഞെടുക്കപ്പെട്ടു.
റഫീഖ് അഹമ്മദാണ് മികച്ച ഗാനരചയിതാവ്. തല്ലുമാല എന്ന ചിത്രത്തിലെ എഡിറ്റിങിന് നിഷാദ് യൂസഫ് മികച്ച ചിത്ര സംയോജനത്തിനുള്ള പുരസ്‌കാരം നേടി. മേക്കപിനുള്ള അവാർഡ് ഭീഷ്മ പർവം എന്ന ചിത്രത്തിന് റോണക് സേവ്യറിന് ലഭിച്ചു.
പണ്ട് ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനങ്ങളിൽ വിവാദങ്ങളും പല തരത്തിൽ ഉയരുമാറുന്നെകിലും കഴിഞ്ഞ കുറച്ച വര്ഷങ്ങളായി ഇത്തരം അപവാദങ്ങൾ ഉയരാറില്ല. ഈ പുരസ്‌കാര പ്രഖ്യാപനത്തിലും മികച്ച സിനിമകൾ പരിഗണിക്കപ്പെട്ടു എന്ന് തന്നെ വേണം വിലയിരുത്താൻ.

പ്രിയ ശ്രോതാക്കളെ…അനന്തപുരി എഫ് എം പ്രക്ഷേപണം നിർത്തി; പ്രതിഷേധം ഭയന്ന് അതീവ രഹസ്യമായിട്ടായിരുന്നു നീക്കം

0

ഇഷ്ട ചലച്ചിത്രഗാനങ്ങളും അറിയിപ്പുകളുമൊക്കെയായി ശ്രോതാക്കളുടെ മനസ്സിൽ ഇടംപിടിച്ച ആകാശവാണി അനന്തപുരി എഫ് എമ്മിന്റെ പ്രക്ഷേപണം പ്രസാർ ഭാരതി നിർത്തി. കേരളത്തിന്റെ വിവിധ ജില്ലകളിലായി 45 ലക്ഷത്തിലധികം ശ്രോതാക്കള്‍ ഉണ്ടായിരുന്ന എഫ് എം നിര്‍ത്തലാക്കുന്നത് എന്തിനാണെന്ന കാര്യത്തില്‍ പ്രസാര്‍ഭാരതിയും വ്യക്തത വരുത്തിയിട്ടില്ല.
പ്രതിഷേധം ഭയന്ന് അതീവ രഹസ്യമായായിരുന്നു നടപടി. തിരുവനന്തപുരം നിലയത്തിലെ ഉദ്യോഗസ്ഥർ പോലും സംപ്രേക്ഷണം അവസാനിപ്പിക്കാൻ ഉള്ള അറിയിപ്പ് ഇന്നലെ ലഭിക്കുമ്പോളാണ് സംഭവം അറിയുന്നത്.

കുറച്ചു നാളായി കേരളത്തിലെ എഫ് എം നിർത്താനുള്ള നീക്കങ്ങൾ സജീവമായിരുന്നു. 2022 ജനുവരിയിൽ എഫ് എമ്മിന്റെ പേരും പരിപാടികളും മാറ്റിയത് വിവാദമായിരുന്നു. വിവിധ ഭാരതി ആകാശവാണി മലയാളം എന്ന പേരായിരുന്നു പകരം നൽകിയത്.

ഗർഭഛിദ്രം നടത്താൻ ഭർതൃവീട്ടുകാരുടെ സമ്മർദ്ദം; യുവതി കുഞ്ഞുമായി പുഴയിൽ ചാടി ആത്മഹത്യ ചെയ്തതിൽ ഭർതൃ വിട്ടുകാർക്കെതിരെ യുവതിയുടെ ബന്ധുക്കൾ

0

വയനാട് വെണ്ണിയോട് ഗർഭിണിയായ യുവതി കുഞ്ഞുമായി പുഴയിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനും ഭർത്താവിന്റെ അച്ഛനുമെതിരെ ഗുരതര പരാതിയുമായി ബന്ധുക്കൾ രംഗത്ത്. മൂന്നാമതും ​ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചതാണ് ജീവനൊടുക്കാൻ കാരണമായതെന്ന് ഇവർ ആരോപിച്ചു. ഭർത്താവ് ഓംപ്രകാശും ഭർത്തൃപിതാവ് ഋഷഭരാജനും മകളെ മർദ്ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നതായി മരിച്ച ദർശനയുടെ മാതാപിതാക്കൾ പറഞ്ഞു.

കഴിഞ്ഞ 13-നാണ് മകൾ ദക്ഷയേയും കൊണ്ട് ദർശന പുഴയിൽ ചാടിയത്. വിഷം കഴിച്ചതിന് ശേഷമാണ് പുഴയിൽ ചാടിയത്. നാട്ടുകാർ കണ്ടതോടെ ദർശനയെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തന്നെ വീണ്ടും ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചതിനാലാണ് ആത്മഹത്യചെയ്യാൻ ശ്രമിച്ചതെന്ന് അത്യാസന്നനിലയിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കേ മകൾ വ്യക്തമാക്കിയതായി അമ്മ വിശാലാക്ഷി പറഞ്ഞു.

ചൂതാട്ടവും വാതുവെപ്പും പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യരുതെന്ന് ഒ ടി ടികളോട് കേന്ദ്രം; മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചേക്കും

0

ചൂതാട്ടം, വാതുവെപ്പ് ആപ്പുകളുടെ പരസ്യങ്ങള്‍ നല്‍കുന്ന ഒടിടി, സോഷ്യല്‍ മീഡിയ സൈറ്റുകളെക്കുറിച്ച്‌ ആശങ്ക അറിയിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. ഇത്തരം പരസ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യരുതെന്ന് ടിവി ചാനലുകളോടും ഒടിടി പ്ലാറ്റ്‌ഫോമുകളോടും ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം എല്ലാ സാറ്റലൈറ്റ് ടിവികളോടും നെറ്റ്ഫ്‌ളിക്‌സ്, ഹോട്ട്‌സ്റ്റാര്‍, ആമസോണ്‍ പ്രൈം വീഡിയോ തുടങ്ങിയ ഒടിടി പ്ലാറ്റ്‌ഫോമുകളോടും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ചില ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ പരസ്യം തുടരുന്നതായാണ് വിവരം.

ടി വി ചാനലുകളില്‍ നിന്ന് പരസ്യം പിന്‍വലിച്ചതോടെ സോഷ്യല്‍ മീഡിയ സൈറ്റുകളിലും ആപ്ലിക്കേഷനുകളിലുമാണ് ഇത്തരം പരസ്യങ്ങള്‍ കൂടുതലായി നല്‍കുന്നത്. ഓണ്‍ലൈന്‍ വാതുവെപ്പ്, ചൂതാട്ടം എന്നിവയെക്കുറിച്ച്‌ 2018 മുതല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്ററിന് 8000-ല്‍ പരം പരാതികളാണ് ലഭിച്ചിട്ടുള്ളത്.