Wednesday, April 1, 2026
Home Blog Page 237

പ്രായപൂർത്തിയാകാത്ത കുട്ടികളെ ബലാത്സംഗം ചെയ്താൽ ഇനി വധശിക്ഷ; ക്രിമിനൽ നിയമങ്ങളിൽ അടിമുടിമാറ്റം; ഭാരതീയ സംഹിത സുരക്ഷാ ബിൽ അവതരിപ്പിച്ച് കേന്ദ്രം

0

ഇന്ത്യന്‍ ക്രിമിനല്‍ നിയമങ്ങളില്‍ അടിമുടി മാറ്റം കൊണ്ടുവരുന്ന ബില്ലുകൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വെള്ളിയാഴ്ച ലോക്‌സഭയില്‍ അവതരിപ്പിച്ചു. നിലവിലെ ഇന്ത്യൻ ശിക്ഷാനിയമത്തിന് പകരമായി ഭാരതീയ ന്യായ സംഹിത 2023, ക്രിമിനൽ നടപടി ചട്ടത്തിന് പകരമായി ഭാരതീയ നാഗരിഗ് സുരക്ഷാ സംഹിത, ഇന്ത്യൻ തെളിവ് നിയമത്തിന് പകരമായ ഭാരതീയ സാക്ഷ്യ സംഹിത എന്നീ ബില്ലുകളാണ് അമിത് ഷാ ലോക്സഭയിൽ അവതരിപ്പിച്ചത്. കൂട്ട ബലാത്സംഗക്കേസിലെ പ്രതികൾക്ക് 20 വർഷത്തെ തടവുശിക്ഷ, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ബലാത്സംഗം ചെയ്ത പ്രതികൾക്ക് വധശിക്ഷ എന്നിവ പുതിയ ഭേദഗതിയിൽ പറയുന്നു.

പുതിയ നിയമപ്രകാരം രാജ്യദ്രോഹ നിയമം പൂർണമായും എടുത്തുമാറ്റപ്പെടുമെന്നു അമിത് ഷാ വ്യക്തമാക്കി. നിലവിൽ, രാജ്യദ്രോഹ കുറ്റത്തിന് ജീവപര്യന്തം തടവ് ശിക്ഷയോ മൂന്ന് വർഷം വരെ നീട്ടിയേക്കാവുന്ന ജയിൽ ശിക്ഷയോ ലഭിക്കും. എന്നാൽ, മൂന്ന് വർഷത്തെ തടവ് 7 വർഷമാക്കി മാറ്റുന്നതാണ് പുതിയ വ്യവസ്ഥ. രാജ്യദ്രോഹക്കുറ്റം ഇപ്പോഴും അതേരീതിയിൽ ഉപയോഗിക്കുന്നതിൽ സുപ്രീം കോടതി ഇടപെടുന്ന സംഭവങ്ങൾ വരെയുണ്ടായിരുന്നു. അത് പൂർണമായും പിൻവലിച്ച് പുതിയ ബില്ലിന്റെ സെക്ഷൻ 150ൽ രാജ്യത്തിനെതിരായ കുറ്റങ്ങളെ സംബന്ധിച്ച് പ്രതിപാദിക്കുന്നുണ്ട്.

ഐപിസിയിലെ 511 വകുപ്പുകൾക്ക് പകരം ഭാരതീയ ന്യായ സംഹിതയിൽ 356 വകുപ്പുകളാകും ഉണ്ടാവുക. അതിന് പുറമെ175 വകുപ്പുകൾ ഭേദഗതി വരുത്തുകയും ചെയ്യും. ചെറിയകുറ്റങ്ങൾക്ക് നിർബന്ധിത സാമുഹിക സേവനം അടക്കം അവതരിപ്പിച്ചിട്ടുണ്ട്.

മാപ്പിളപ്പാട്ട് ഗായിക വിളയില്‍ ഫസീല അന്തരിച്ചു

0

പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക വിളയില്‍ ഫസീല (63) അന്തരിച്ചു. കോഴിക്കോട് വെള്ളിപ്പറമ്പിലെ വസതിയിലായിരുന്നു അന്ത്യം. വിളയില്‍ വത്സലയായിരുന്ന ഇവര്‍ പിന്നീട് ഇസ്ലാം മതം സ്വീകരിച്ച് വിളയില്‍ ഫസീല എന്ന പേര് സ്വീകരിക്കുകയായിരുന്നു. ആയിരത്തിലേറെ പാട്ടുകൾ പാടിയിട്ടുണ്ട്.

മലപ്പുറം ജില്ലയിലെ ചീക്കോട് പഞ്ചായത്തില്‍ വിളയിലില്‍ കേളന്‍- ചെറുപെണ്ണ് ദമ്പതികളുടെ മകളായാണ് ജനനം. അന്തരിച്ച മാപ്പിളപ്പാട്ട് ഗായകന്‍ വി.എം. കുട്ടിയാണ് സംഗീതരംഗത്തേക്ക് കൊണ്ടുവന്നത്. എം.എസ്. വിശ്വനാഥന്റെ സംഗീതത്തിലാണ് ഫസീല സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പി.ടി അബ്ദുറഹ്മാന്റെ രചനയില്‍ ‘അഹദവനായ പെരിയോനെ’ എന്ന ഗാനമാണ് ഫസീല ആദ്യമായി പാടിയത്.

കിരികിരി ചെരിപ്പുമ്മൽ അണഞ്ഞുള്ള പുതുനാരി… ആമിന ബീവിക്കോമന മോനേ…ഹജ്ജിന്‍റെ രാവില്‍ ഞാന്‍ കഅബം കണ്ടു… തുടങ്ങിയവയൊക്കെ ഫാസീലയുടെ ഹിറ്റ് ഗാനങ്ങളാണ്. ഫോക് ലോര്‍ അക്കാദമി ലൈഫ് ടൈം അച്ചീവ്‌മെന്‍റ് അവാർഡ്, മാപ്പിളകലാ അക്കാദമി പുരസ്‌കാരം, മാപ്പിള കലാരത്‌നം അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. കേരളത്തിലും വിദേശത്തുമായി നിരവധി സ്റ്റേജ് ഷോകളിലും പാട്ടുകൾ പാടിയിട്ടുണ്ട്.

യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; തിരുവല്ലയിൽ രണ്ടു യുവാക്കൾക്കെതിരെ കേസ്

0

യുവതിയെ മദ്യം നല്‍കി പീഡിപ്പിച്ചശേഷം ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന പരാതിയില്‍ രണ്ടുപേര്‍ക്കെതിരേ പോലീസ് കേസെടുത്തു. കോട്ടയം മണര്‍കാട് സ്വദേശി ബിനു, കാഞ്ഞിരപ്പള്ളി സ്വദേശി ഉമേഷ് എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്. തിരുവല്ല തെങ്ങേലി സ്വദേശിനിയായ യുവതിയാണ് പരാതി നല്‍കിയത്. പ്രതികൾ വിദേശത്തേക്ക് കടന്നതായാണ് സൂചന.

ബിനുവും യുവതിയും പരിചയക്കാരാണ്. കഴിഞ്ഞ മാസം 28ന് വൈകിട്ട് അഞ്ചിന് യുവതിയെ തിരുവല്ല കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപമുളള ഹോട്ടലിലേക്ക് ബിനുവാണ് വിളിച്ചു വരുത്തിയത്. യുവതിക്ക് മദ്യം നല്‍കി മയക്കിയ ശേഷം ബിനുവും ഉമേഷും പീഡിപ്പിച്ചു. പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തുകയും ചെയ്തു. പിന്നീട് യുവതിയോട് പണം ആവശ്യപ്പെട്ടു. പണം ലഭിക്കാതെ വന്നതോടെ പോൺ സൈറ്റിൽ ദൃശ്യങ്ങൾ അപ്‌ലോഡ് ചെയ്തു. പരാതി കൊടുക്കുമെന്ന് യുവതി അറിയിച്ചതോടെ പ്രതികള്‍ വിദേശത്തേക്ക് കടക്കുകയായിരുന്നു.

മേയർ ആര്യ രാജേന്ദ്രനും എം എൽ എ സച്ചിന്‍ ദേവിനും പെണ്‍കുഞ്ഞ് പിറന്നു

0

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ഇന്നു രാവിലെ തിരുവനന്തപുരം എസ്.ടി. ആശുപത്രിയിലായിരുന്നു പ്രസവം. ബാലുശേരി എംഎല്‍എയായ സച്ചിന്‍ ദേവാണ് ആര്യയുടെ ജീവിതപങ്കാളി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്ന് ആര്യയുടെ അച്ഛന്‍ പറഞ്ഞു.

2022 സെപ്റ്റംബര്‍ നാലിനാണ് സച്ചിനും ആര്യയും വിവാഹിതരായത്. നിയമസഭയിലെ പ്രായം കുറഞ്ഞ അംഗമാണ് സച്ചിന്‍ ദേവ്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ആര്യ. തിരുവനന്തപുരം ഓള്‍ സെയ്ന്റ്‌സ് കോളേജില്‍ വിദ്യാര്‍ഥിയായിരിക്കെ 21-ാം വയസ്സിലാണ് ആര്യ മേയറായത്. ബാലസംഘത്തില്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചിരുന്ന സച്ചിനും ആര്യയും നീണ്ട കാലത്തെ സൗഹൃദത്തിനു ശേഷമാണ് ജീവിതത്തില്‍ ഒന്നിക്കാന്‍ തീരുമാനിച്ചത്.

വീണക്കെതിരെ നടക്കുന്നത് വ്യക്തിഹത്യ; ആരോപണം അടിസ്ഥാന രഹിതമെന്ന് ഇ പി ജയരാജൻ

0

മുഖ്യമന്ത്രിയുടെ മകൾക്കെതിരായ മാസപ്പടി വിവാദം അടിസ്ഥാന രഹിതമെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. വീണ വിജയന്‍ ഒരു കൺസൾട്ടൻസി നടത്തുന്നുണ്ട്. സേവനം നൽകിയതിന് നികുതി അടച്ച് രേഖാമൂലം പണം വാങ്ങിയിട്ടുണ്ട്. എന്ത് സര്‍വീസാണ് നൽകിയതെന്ന് കമ്പനിയാണ് പറയേണ്ടത്. തികച്ചും സുതാര്യമായി നടന്ന ഒരു ഇടപാടിനെക്കുറിച്ചാണ് കുടിപ്പക തീർക്കാൻ അനാവശ്യ വിവാദമുണ്ടാക്കുന്നത്. രാഷ്ട്രീയ വൈരാഗ്യം കാരണം മുഖ്യമന്ത്രിയുടെ മകളെ വ്യക്തിഹത്യ ചെയ്യുകയാണെന്നും ജയരാജൻ വിമര്‍ശിച്ചു. എത്ര കേന്ദ്രമന്ത്രിമാരുടെ മക്കൾ കൺസൾട്ടൻസി നടത്തുന്നുണ്ടെന്നും അദ്ദേഹം ചോദിച്ചു.

വീണ വലിയൊരു സ്ഥാപനത്തിന്റെ കൺസൾട്ടന്റാണ്. ഒരു കമ്പനി ഒരു കൺസൾട്ടന്റിന്റെ സേവനം വാങ്ങുന്നു. അതിന് ഇരു കമ്പനികളും തമ്മിൽ ധാരണയുണ്ടാക്കുന്നു. അത് സംബന്ധിച്ച് എല്ലാം സുതാര്യമായിത്തന്നെ നടത്തുന്നു. ഇതിൽ എന്താണ് പ്രശ്നം? അടിസ്ഥാനരഹിതമായ കാര്യങ്ങൾ അനാവശ്യമായി ഉന്നയിച്ച് ജനങ്ങളിൽ സംശയമുണ്ടാക്കാൻ എന്തിനാണ് ഇങ്ങനെ ശ്രമിക്കുന്നത്? ഇവിടെ എത്ര കേന്ദ്രമന്ത്രിമാരുടെ മക്കൾ കൺസൾട്ടൻസിയിൽ പ്രവർത്തിക്കുന്നുണ്ട്. ഇവിടെ ഏതൊക്കെ കൺസൾട്ടൻസികൾ പ്രവർത്തിക്കുന്നുണ്ടെന്നും ഇ പി ചോദിച്ചു.

ശാസ്‌താംകോട്ട തടാകത്തിൽ യുവതിയെ തള്ളിയിട്ടു കൊന്നത് ഭർത്താവ്; 8 വർഷത്തിന് ശേഷം അറസ്റ്റ്

0

ഭാര്യയെ വെള്ളത്തിൽ തള്ളിയിട്ടുകൊന്ന കേസിൽ 8 വർഷത്തിനു ശേഷം ഭർത്താവ് അറസ്റ്റിൽ. പുനലൂര്‍ വാളക്കോട് സ്വദേശി ഷജീറയെ കൊലപ്പെടുത്തിയ കേസിലാണ് ഭര്‍ത്താവ് തേവലക്കര സ്വദേശി ഷിഹാബിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഷജീറയുടെ ബന്ധുക്കളാണ് സംഭവത്തില്‍ സംശയം പ്രകടിപ്പിച്ച് പോലീസില്‍ പരാതി നല്‍കിയത്. 2017-ല്‍ കേസ് ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്.

2015 ജൂണ്‍ 17 നാണു കേസിനാസ്പദമായ സംഭവം. ശാസ്താംകോട്ട കല്ലുംമൂട്ടിൽ കടവ് ബോട്ട് ജെട്ടിയിൽ നിന്നും വെള്ളത്തിൽ വീണ ഷജീറയെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഷജീറയുടെ സ്വത്തുക്കള്‍ തട്ടിയെടുക്കാനാണ് ഷിഹാബ് കൊലപാതകം നടത്തിയതെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിശദീകരണം. വിവാഹശേഷം ഇയാൾ ഷജീറയെ നിരന്തരമായി പീഡിപ്പിച്ചിരുന്നതായും റിപ്പോർട്ടുണ്ട്.

സാഹചര്യതെളിവുകളുടേയും സാക്ഷി മൊഴികളുടേയും അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഗ്ലാസ്സുകൊണ്ട് മുഖത്തടിച്ചു, കട്ടിലിൽ തല ഇടിപ്പിച്ചു; കിടപ്പുരോഗിയായ അമ്മയെ മകൻ അതിക്രൂരമായി ആക്രമിച്ചു കൊന്നു

0

മദ്യലഹരിയിൽ മകൻ കിടപ്പുരോഗിയായ അമ്മയെ കൊലപ്പെടുത്തി. ഇടുക്കി മണിയാറൻകുടി സ്വദേശി തങ്കമ്മയാണ് (81) മരിച്ചത്. സംഭവത്തിൽ മകൻ സജീവിനെ ഇടുക്കി പൊലീസ് അറസ്റ്റ് ചെയ്തു.

ജൂലൈ 30 നാണ് സംഭവം. രാത്രി ഭക്ഷണം നല്കുന്നതിനിടെ കഴിക്കാൻ കൂട്ടാക്കാത്തതിനെ തുടർന്ന് സജീവ് അമ്മയെ ക്രൂരമായി ഉപദ്രവിക്കുകയായിരുന്നു. ചില്ലു ഗ്ലാസ്സുകൊണ്ട് മുഖത്തു അടിച്ചു, കട്ടിലിൽ തല ഇടിപ്പിച്ചു. തുടർന്ന് ഗുരുതരമായി പരുക്കേറ്റ തങ്കമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇടുക്കി- കോട്ടയം മെഡിക്കൽ കോളേജുകളിലായി ചികിത്സയിൽ ആയിരുന്ന തങ്കമ്മ ഈ മാസം 7 നാണു മരണമടഞ്ഞത്.

പോസ്റ്റുമോർട്ടും റിപ്പോർട്ടിലാണ് ഗ്ലാസ് കൊണ്ട് അടിയേറ്റെന്ന കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഇതേത്തുടർന്നുള്ള ചോദ്യം ചെയ്യലിൽ സജീവ് കുറ്റം സമ്മതിക്കുകയായിരുന്നു. മദ്യലഹരിയിലാണ് സജീവ് കൃത്യം ചെയ്തതെന്നാണ് പോലീസ് പറയുന്നത്.

പലിശനിരക്കിൽ മൂന്നാം തവണയും മാറ്റമില്ല; 6. 5 ശതമാനത്തിൽ തുടരും

0

പലിശ നിരക്ക് 6.5 ശതമാനത്തിൽ മാറ്റമില്ലാതെ തുടരുമെന്ന് റിസർവ് ബാങ്ക്. പലിശനിരക്കിൽ തുടർച്ചയായ മൂന്നാം തവണയും മാറ്റം വരുത്തിയിട്ടില്ല. വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് അനുവദിക്കുന്ന ഹ്രസ്വകാല വായ്പകളുടെ പലിശനിരക്ക് ആണ് റിപ്പോ നിരക്ക്. പണപെരുപ്പം പിടിച്ചു നിര്‍ത്തുന്നതിനുള്ള നടപടികള്‍ക്കായി വിപണിയെ സസൂക്ഷ്മം വീക്ഷിക്കുമെന്ന് യോഗതീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം മെയ് മുതല്‍ തുടര്‍ച്ചയായി ആറു തവണ വര്‍ധിപ്പിച്ച റിപ്പോ നിരക്ക് ഏപ്രില്‍ മുതല്‍ മാറ്റമില്ലാതെ തുടരുകയാണ്. പച്ചക്കറി വില കാരണം ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ പണപ്പെരുപ്പം ഉയരുമെന്ന് പ്രതീക്ഷിച്ചിരുന്നു, പണപ്പെരുപ്പത്തെ 4 ശതമാനത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്നും ശശികാന്ത ദാസ് പറഞ്ഞു.

ആർ.ബി.ഐ ഡയറക്ടർ ശക്തികാന്ത് ദാസിന്‍റെ അധ്യക്ഷതയിൽ ആഗസ്റ്റ് എട്ടിന് ആരംഭിച്ച മൂന്നു ദിവസത്തെ പണനയസമിതി യോഗമാണ് വായ്പനിരക്കിൽ മാറ്റം വരുത്തേണ്ടെന്ന് തീരുമാനിച്ചത്. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ വളർന്ന് ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയെന്ന് ശക്തികാന്ത് വ്യക്തമാക്കി. ആഗോള സാമ്പത്തിക വളർച്ചയിൽ ഇന്ത്യ 15 ശതമാനം സംഭാവന ചെയ്തെന്നും അദ്ദേഹം പറഞ്ഞു.

‘മണിപ്പുരിൽ രാജ്യം കൊലചെയ്യപ്പെട്ടു’; ലോക്സഭയിൽ മോഡിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

0

മണിപ്പുർ ഇന്ത്യയിൽ അല്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാവമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അടിയന്തിര പ്രമേയ ചർച്ചയിൽ മോദിയെ കടുത്ത ഭാഷയിൽ വിമർശിച്ചാണ് രാഹുൽ സംസാരിച്ചത്. മണിപ്പൂർ ഇന്ത്യയിൽ അല്ല എന്നാണ് മോദി കരുതുന്നത്. താൻ മണിപ്പുർ സന്ദർശിച്ച്, എന്നാൽ പ്രധാനമന്ത്രി ഇതുവരെ മണിപ്പൂരിൽ പോയിട്ടില്ല. മണിപ്പുരിൽ ഇന്ത്യ കൊലചെയ്യപ്പെട്ടിരിക്കുന്നുവെന്നു രാഹുൽ ഗാന്ധി പറഞ്ഞു.

രാമായണത്തിലെ കഥാപാത്രങ്ങളെ ഉദ്ദരിച്ചായിരുന്നു രാഹുലിന്റെ പ്രസംഗം. രാവണൻ കുംഭകർണനും മേഘനാഥനും പറയുന്നതാണ് കേട്ടിരുന്നത്. മോദി കേൾക്കുന്നത് അദാനിയെയും അമിത് ഷായെയുമാണെന്നും രാഹുൽ പരിഹസിച്ചു. മണിപ്പുരില്‍ ഭാരത മാതാവാണു കൊല്ലപ്പെട്ടതെന്നും ബിജെപി രാജ്യദ്രോഹികളാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ബിജെപി അംഗങ്ങളുടെ ബഹളത്തിനിടെയായിരുന്നു രാഹുലിന്റെ പ്രസംഗം.