Wednesday, April 1, 2026
Home Blog Page 236

ദുബൈ മുഹമ്മദ് ബിന്‍ റാഷിദ് സോളാര്‍പാര്‍ക്കിന്റെ നാലാംഘട്ടം മസ്ദറിന്

0

ദുബൈ : മുഹമ്മദ് ബിന്‍ റാഷിദ് സോളാര്‍പാര്‍ക്കിന്റെ ആറാം ഘട്ടത്തിന്റെ നിര്‍മ്മാണവും നടത്തിപ്പും അബുദബി കമ്പനിയായ മസ്ദറിന് നല്‍കാന്‍ തീരുമാനം. 2024-ല്‍ ആറാം ഘട്ടം പൂര്‍ത്തിയാക്കുന്നതിനാണ് പദ്ധതി. ഏറ്റവും ചെലവ് കുറഞ്ഞ രീതിയിലായിരിക്കും ആറാം ഘട്ടത്തില്‍ ഊര്‍ജ്ജോല്‍പാദനം എന്ന് ദിവ അറിയിച്ചു. .

ദുബൈ വൈദ്യുതി ജല അഥോറിട്ടി മാനേജിംഗ് ഡയറക്ടര്‍ സഈദ് മുഹമ്മദ് അല്‍ തായര്‍ ആണ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തും സോളാര്‍ പാര്‍ക്കിന്റെ ആറാം ഘട്ടത്തിനായി അബുദബി ഊര്‍ജ്ജ കമ്പനിയായ മസ്ദറിനെ തെരഞ്ഞെടുത്തതായി അറിയിച്ചത്. 1800 മെഗാവാട്ടിന്റെയാണ് ആറാംഘട്ടം. കിലോവാട്ടിന് 1.61 ഡോളര്‍ നിരക്കിലാണ് ആറാം ഘട്ടത്തില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുക. ആറാം ഘട്ടത്തിന്റെ നിര്‍മ്മാണത്തിനും നടത്തിപ്പിനുമായി രാജ്യാന്തര തലത്തില്‍ നിന്നും ഇരുപത്തിമൂന്ന് താത്പര്യപത്രങ്ങള്‍ ആണ് ലഭിച്ചത്. ദുബൈയക്ക് ആവശ്യമായ മൊത്തം വൈദ്യുതിയും ശുദ്ധോര്‍ജ്ജ സ്രോതസുകളില്‍ നിന്നുമാക്കുക എന്ന ലക്ഷ്യത്തിലാണ് ഭരണകൂടം മുന്നോട്ട് പോകുന്നത് .അതിന്റെ ഭാഗമായിട്ടാണ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തും സോളാര്‍പാര്‍ക്കിന്റെ നിര്‍മ്മാണ അതിവേഗത്തില്‍ പൂര്‍ത്തികരിക്കുന്നത്. ആറാം ഘട്ടം അടുത്ത വര്‍ഷം അവസാനത്തോട് കൂടി കമ്മീഷന്‍ ചെയ്യുന്നതിനാണ് തീരുമാനം. ലോകത്തിലെ തന്നെ അറ്റവും വലിയ സൗരോര്‍ജ്ജപാര്‍ക്കാണ് ദുബൈയില്‍ പൂര്‍ത്തിയാകുന്നത്. നിലവില്‍ 2427 കിലോവാട്ട് വൈദ്യുതിയാണ് സോളാര്‍പാര്‍ക്കില്‍ നിന്നും ലഭിക്കുന്നത്.ആറാംഘട്ടം പൂര്‍ത്തിയാകുന്നതോടെ ഇത് 4660 കിലോവാട്ടായി വര്‍ദ്ധിക്കും.നിലവില്‍ ദുബൈയുടെ മൊത്തം ഊര്‍ജ്ജാവശ്യത്തിന്റെ 16.3 ശതമാനം ആണ് സൗരോര്‍ജ്ജത്തില്‍ നിന്നും ലഭിക്കുന്നത്. 2026-ല്‍ ഇത് ഇരുപത്തിനാല് ശതമാനമായി ഉയരും.

ബഹ്‌റൈനില്‍ മലയാളി വിദ്യാര്‍ത്ഥി ബാല്‍ക്കണിയില്‍ നിന്നും വീണ് മരിച്ചു

0


മനാമ:ബഹ്‌റൈനില്‍ മലയാളി വിദ്യാര്‍ത്ഥി ബാല്‍ക്കണിയില്‍ നിന്നും വീണുമരിച്ചു.
കണ്ണൂര്‍ പഴയങ്ങാടി മുട്ടം വെള്ളച്ചാല്‍ സ്വദേശി സയാന്‍ അഹമ്മദാണ് (14) മരിച്ചത്. ജുഫൈറിലെ താമസക്കെട്ടിടത്തിന്റെ പതിനൊന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്നും വീണുമരിച്ച നിലയാണ് സയാന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകിട്ടാണ് സംഭവം.

മൃതദേഹം സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബഹ്‌റൈന്‍ ന്യൂ മില്ലേനിയം സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്ി സയാന്‍. ബഹ്‌റൈനില്‍ ബിസിനസുകാരായ ഷജീറിന്റെയും ഫായിസയുടെയും മകനാണ്.സമീപകാലത്താണ് ഷജീറും കുടുംബവും ഒമാനില്‍ നിന്നും ബഹ്‌റൈനിലേക്ക് താമസം മാറിയത്.

ഒഴുക്കില്‍പ്പെട്ടു:ഒമാനില്‍ മൂന്ന് ഇമാറാത്തികള്‍ മരിച്ചു

0

ഒമാനില്‍ മലവെള്ളപ്പാച്ചിലില്‍ ഒഴിക്കില്‍പെട്ട് കാണാതായ മൂന്ന് യുഎഇ പൗരന്‍മാരുടെ മൃതദേഹം കണ്ടെത്തി. നാല് പേരെ പരുക്കുകളോടെ രക്ഷപെടുത്തി.
ഒമാനിലെ മുറൈമിയിലാണ് മൂന്ന് ഇമാറാത്തികള്‍ ഒഴുക്കില്‍പ്പെട്ടത്.
മുറൈമിയിലെ വിലായത് മഹദായില്‍ ഇവരുടെ വാഹനങ്ങള്‍ മഴവെള്ളപ്പാച്ചിലില്‍ അകപ്പെടുകയായിരുന്നു. രണ്ട് കാറുകളിലായി ഏഴ് പേരാണ് ഉണ്ടായിരുന്നത്. നാല് പേരെ സിവില്‍ ഡിഫന്‍സ് രക്ഷപെടുത്തി. കാണാതായ മൂന്ന് പേരില്‍ ഒരാളുടെ മൃതദേഹം ഇന്നലെ രാത്രിയും രണ്ട് പേരുടെ മൃതദേഹം ഇന്നും കണ്ടെത്തുകയായിരുന്നു.

ഒമാന്റെ വടക്കന്‍ ഗവര്‍ണറേറ്റുകളിലാണ് ഇന്നലെ ശക്തമായ മഴ അനുഭവപ്പെട്ടത്. ഉച്ചയോട് കൂടി ആരംഭിച്ച മഴ വൈകിട്ടോടെ ശക്തിപ്പെടുകയായിരുന്നു. ശക്തമായ മഴയെ തുടര്‍ന്ന് വാദികള്‍ നിറഞ്ഞ് ഒഴുകുകയും താഴ്‌വാരങ്ങളിലേക്ക് മഴവെള്ളപ്പാച്ചിലും ഉണ്ടായി. രാജ്യത്ത് കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

സാലിക്ക് വരുമാനത്തില്‍ ദുബൈക്ക് റെക്കോര്‍ഡ്: ആറു മാസത്തെ വരുമാനം 54.8 കോടി ദിര്‍ഹം

0

ദുബൈ: ടോള്‍ ഗേറ്റ് വഴിയുള്ള വാഹനയാത്രകരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ് ഉണ്ടായതോടെ സാലിക് ലാഭവിഹിതം 54.8 കോടി ദിര്‍ഹമായി. ഈ വര്‍ഷം ആദ്യ പകുതിയിലെ ലാഭവിഹിത കണക്കാണിത്. 103 കോടി ദിര്‍ഹണാണ് ആറു മാസത്തെ ആകെ വരുമാനം. 2022 ല്‍ സാലിക്കിന്റെ വരുമാനം 11.8 ശതമാനം വര്‍ദ്ധിച്ച് 189 കോടി ദിര്‍ഹമായിരുന്നു. ഈ വര്‍ഷം ഇതിനെ മറികടക്കുമെന്നാണ് ആദ്യ പകുതിയിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ വരെ 37 ലക്ഷം വാഹനങ്ങള്‍ സാലിക്കില്‍ രജിസ്റ്റര്‍ ചെയ്തു. ഒരോ വര്‍ഷവും വാഹനങ്ങളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. ഇതിന് ആനുപാതികമായി ലാഭവിഹിതവും വര്‍ദ്ധിക്കുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

പ്രവര്‍ത്തന ഘടനയില്‍ മാറ്റം വരുത്തിയതോടെ മുന്‍ വര്‍ഷത്തേക്കാള്‍ ലാഭവിഹിതത്തില്‍ കുറവുള്ളതായി കമ്പനി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. 79.7 കോടിയായിരുന്നു മുന്‍ വര്‍ഷം ഇതേ കാലയളവിലെ ലാഭവിഹിതം. സാലിക് ഓഹരി വില ദുബൈ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റില്‍ 22.05 ശതമാനം ഉയര്‍ന്നിട്ടുണ്ട്. എമിറേറ്റില്‍ എട്ട് ടോള്‍ ഗേറ്റുകളാണ് കമ്പനി പ്രവര്‍ത്തിപ്പിക്കുന്നത്.

ദുബൈയുടെ ആകാശവിസ്മയം: എയര്‍ഷോ നവംബറില്‍

0

ദുബൈ: ആകാശ വിസ്മയങ്ങളുമായി ദുബൈ എയര്‍ഷോ വീണ്ടും എത്തുന്നു. നവംബര്‍ 13 മുതല്‍ 17 വരെയാണ് ലോകത്തിലെ ഏറ്റവും വലിയ എയ്‌റോസ്‌പേസ് എക്‌സിബിഷനായ എയര്‍ഷോ നടക്കുന്നത്. ദുബൈ വേള്‍ഡ് സെന്‍ട്രല്‍ വിമാനത്താവളത്തിലാണ് ഷോ അരങ്ങേറുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള പ്രദര്‍ശകര്‍ എയര്‍ഷോയില്‍ പങ്കെടുക്കും. ആയിരക്കണക്കിന് സന്ദര്‍ശകരും പ്രദര്‍ശകരും വിമാന നിര്‍മ്മാതാക്കളും ശാസ്ത്രജ്ഞരും എയര്‍ലൈന്‍ ഉടമകളും വിതരണക്കാരും വ്യവസായികളും സൈനിക ഉദ്യോഗസ്ഥരുമാണ് രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മേളയില്‍ പങ്കെടുക്കുന്നത്. ഉഗ്രശേഷിയുള്ള പോര്‍വിമാനങ്ങളും, ആഡംബര വിമാനങ്ങളും, ഹെലികോപ്റ്ററുകളും, സൈനിക വിമാനങ്ങളും ഇത്തവണയും ദുബൈ എയര്‍ഷോയുടെ ഭാഗമാകും. ആളില്ലാ വിമാനങ്ങള്‍, ചരക്കു വിമാനം, സാങ്കേതിക വിദ്യകള്‍ എന്നിവ പ്രദര്‍ശനത്തിനെത്തും. യുഎഇ സേനയുടെ ആകാശ അഭ്യാസങ്ങളും എയര്‍ഷോയില്‍ അരങ്ങേറും. ദുബൈ വേള്‍ഡ് സെന്‍ട്രല്‍ വിമാനത്താവളമാണ് എയര്‍ഷോയ്ക്ക് വേദിയാകുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രദര്‍ശകരെത്തുന്ന മേളയില്‍ കോടിക്കണക്കിന് ദിര്‍ഹമിന്റെ ഇടപാടുകളാണ് നടക്കുന്നത്. വിവിധ രാജ്യങ്ങള്‍ തമ്മിലുള്ള വിമാന കൈമാറ്റ കരാറുകള്‍ക്കും എയര്‍ഷോ വേദിയാകും. വ്യോമയാന മേഖലയിലെ പുതിയ ട്രെന്‍ഡുകളും സാധ്യതകളും പരിചയപ്പെടുന്ന പ്രദര്‍ശനങ്ങള്‍ അരങ്ങേറും. കഴിഞ്ഞ വര്‍ഷം 1200 സ്ഥാനങ്ങള്‍ എയര്‍ഷോയില്‍ പങ്കെടുത്തിരുന്നു. ഇത്തവണ കൂടുതല്‍ കമ്പനികളും പ്രദര്‍ശകരും മേളയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷ.

ഗള്‍ഫ് രാജ്യങ്ങളില്‍ 70 ലക്ഷത്തിലധികം ഇന്ത്യക്കാര്‍: കേന്ദ്രം

0


വിദേശഇന്ത്യക്കാരുടെ എണ്ണത്തില്‍ യുഎഇ ഒന്നാം സ്ഥാനത്ത് എന്ന് കേന്ദ്രസര്‍ക്കാര്‍. യുഎഇയില്‍ മുപ്പത്തിയഞ്ച് ലക്ഷത്തിലധികം ഇന്ത്യക്കാര്‍ ഉണ്ടെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരന്‍ പാര്‍ലമെന്റിനെ അറിയിച്ചു. അഞ്ച് ഗള്‍ഫ് രാജ്യങ്ങളിലായി എഴുപത് ലക്ഷത്തിലധികം ഇന്ത്യക്കാര്‍ ഉണ്ടെന്നും വി.മുരളീധരന്‍ പാര്‍ലമെന്റില്‍ അറിയിച്ചു.

ലോക്‌സഭയില്‍ ഡി.എം.കെ അംഗ ഡോ.കലാനിധി വീരസ്വാമിയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് ഗള്‍ഫിലുള്ള ഇന്ത്യക്കാരുടെ കണക്കുകള്‍ വി മുരളീധരന്‍ അവതരിപ്പിച്ചത്.35.54 ലക്ഷം ഇന്ത്യക്കാരാണ് യുഎഇയില്‍ ഉള്ളത്. കഴിഞ്ഞ വര്‍ഷം ഇത് 34.19 ലക്ഷം ആയിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ യുഎഇയിലേക്ക് ഒരുലക്ഷത്തി മുപ്പത്തിനാലായിരം ഇന്ത്യക്കാര്‍ കൂടി എത്തിയെന്നും കേന്ദ്രസര്‍ക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഏറ്റവും അധികം ഇന്ത്യക്കാര്‍ തൊഴില്‍ തേടി എത്തുന്ന രാജ്യമാണ് യുഎഇ.

യുഎഇയെ കൂടാതെ സൗദി അറേബ്യ കുവൈത്ത് ഖത്തര്‍ ഒമാന്‍ എന്നി രാജ്യങ്ങളിലും ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ തൊഴിലെടുക്കുന്നുണ്ട്. അഞ്ച് ഗള്‍ഫ് രാജ്യങ്ങളിലായി എഴുപത്തിയൊന്‍പത് ലക്ഷത്തി മുപ്പത്തിരണ്ടായിരം ഇന്ത്യക്കാര്‍ ഉണ്ടെന്നും വി.മുരളീധരന്‍ പാര്‍ലമെന്റിനെ അറിയിച്ചു. ഇന്ത്യക്കാര്‍ക്കായി ദുബൈ, റിയാദ്,ജിദ്ദ, ക്വാലാലംപൂര്‍ എന്നിവടങ്ങളില്‍ ഓവര്‍സീസ് ഇന്ത്യന്‍ ഹെല്‍പ് സെന്ററുകള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. ഇത് കൂടാതെ ഗള്‍ഫ് നാടുകളിലെ നയതന്ത്രകാര്യാലയങ്ങളില്‍ തൊഴിലാളികള്‍ക്ക് മാത്രമായി പ്രത്യേക വിഭാഗത്തെ നിയോഗിച്ചിട്ടുണ്ടെന്നും വി.മുരളീധരന്‍ പാര്‍ലമെന്റിനെ അറിയിച്ചു

ഡ്യൂറൻഡ് കപ്പിൽ ബ്ലാസ്റ്റേഴ്സ് നാളെ ഗോകുലത്തിനെതിരെ

0

സീസണിലെ ആദ്യ അങ്കത്തിനു കച്ച കെട്ടി കേരള ബ്ലാസ്റ്റേഴ്സ്. ഡ്യൂറൻഡ് കപ്പ് ഫുട്‌ബോൾ പോരാട്ടത്തോടെയാണ് 2023 – 2024 സീസണിന് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ് സി തുടക്കം കുറിക്കുന്നത്. ഞായറാഴ്ച ഗോകുലം കേരള എഫ് സിക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സിയുടെ ആദ്യ മത്സരം.

സച്ചിൻ സുരേഷാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സിയുടെ സീസൺ ഉദ്ഘാട മത്സരത്തിൽ ഗോൾ വല കാക്കുന്നത്. 2023 ഇന്ത്യൻ സൂപ്പർ കപ്പിൽ സച്ചിൻ സുരേഷായിരുന്നു ഗോൾ കീപ്പർ. മികച്ച ഡിഫൻസായിരിക്കും ഈ സീസണിൽ കാണുക. 2023 – 2024 പ്രീ സീസൺ ട്രാൻസ്ഫറിലൂടെ രണ്ട് വമ്പൻ പ്രതിരോധക്കാർ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ് സി യിൽ എത്തി. ബംഗളൂരു എഫ് സിയിൽ നിന്ന് പ്രബീർ ദാസ്, മോഹൻ ബഗാൻ സൂപ്പർ ജയന്റ് ക്ലബ്ബിൽ നിന്ന് പ്രീതം കോട്ടാൽ എന്നിവരാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ് സി ക്യാമ്പിലെത്തിയത്. ഇവർക്കൊപ്പം സന്ദീപ് സിങ്, മാർക്കൊ ലെസ്‌കോവിച്ച് എന്നിവരും സ്റ്റാർട്ടിങ് ഇലവനിൽ ഇറങ്ങാനാണ് സാധ്യത.

ഉമ്മൻചാണ്ടിയുടെ കുടുംബത്തെ അപമാനിക്കാൻ സി പി ഐ എം ശ്രമിക്കുന്നുവെന്ന് വി ഡി സതീശൻ

0

ചാണ്ടി ഉമ്മൻ സ്വർണ നൂലിൽ കെട്ടിയിറക്കിയ ആളല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഉമ്മൻചാണ്ടിയുടെ മകനായതുകൊണ്ട് തെരഞ്ഞെടുപ്പിൽ അവസരം കിട്ടാതെ പോയ ആളാണ് ചാണ്ടി ഉമ്മനെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.

ഉമ്മൻചാണ്ടിയുടെ കുടുംബത്തെ അപമാനിക്കാനാണു സി പി ഐ എം ശ്രമം. ഇടതുപക്ഷം വിഭ്രാന്തിയിലാണെന്നും ഉമ്മൻചാണ്ടിയുടെ ചികിത്സാ വിവാദം ഉയർത്താൻ ശ്രമിക്കുന്നത് അതുകൊണ്ടാണെന്നും സതീശൻ പറഞ്ഞു. കോൺഗ്രസിലെ യുവജന നിരയിൽ മുന്നിൽ നിൽക്കുന്ന ആളാണ് ചാണ്ടി ഉമ്മൻ.
മൂന്നാംകിട ആരോപണം ഉന്നയിച്ച് അയാളെ അപമാനിക്കുകയാണ് സി പി ഐ എം എന്നും സതീശൻ പറഞ്ഞു.

പുതുപ്പള്ളിയിൽ ജെയ്‌ക്ക്‌ സി. തോമസ് LDF സ്ഥാനാർഥി; രാഷ്ട്രീയ പോരാട്ടമെന്ന് എം.വി. ഗോവിന്ദൻ

0

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ഇടതുസ്ഥാനാർഥിയായി ഡി.വൈ.എഫ്.ഐ. കേന്ദ്രകമ്മിറ്റി അംഗം ജെയ്‌ക്ക്‌ സി. തോമസിനെ പ്രഖ്യാപിച്ചു. സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്. പതുപ്പള്ളിയിൽ രാഷ്ട്രീയ പോരാട്ടം തന്നെയാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് സ്ഥാനാർത്ഥിയെ സംബന്ധിച്ച് തീരുമാനമായത്. പ്രഖ്യാപനത്തിന് പിന്നാലെ സ്ഥാനാർത്ഥിയുടെ മണ്ഡല പര്യടനം ആരംഭിച്ചു.

പ്രചാരണത്തിൽ ചുരുങ്ങിയ സമയം കൊണ്ട് മേൽകൈ നേടാനാണ് ഇടതുമുന്നണിയുടെ ശ്രമം. മുതിർന്ന നേതാക്കളെ തന്നെ നിലവിൽ മണ്ഡലത്തിൽ സജീവമാണ്. രണ്ട് ഘട്ടങ്ങളിലായി മുഖ്യമന്ത്രി മണ്ഡലത്തിൽ പ്രചാരണത്തിന് എത്തും. 17ന് നാമനിർദേശ പത്രിക സമർപ്പിക്കാനാണ് തീരുമാനം.

കോട്ടയം മണർകാട് സ്വദേശിയായ ജെയ്‌ക്ക്‌ ഡി.വൈ.എഫ്.ഐ. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും സി.പി.എം. ജില്ലാ കമ്മിറ്റി അംഗവുമാണ്. എസ്.എഫ്.ഐ.യുടെ സംസ്ഥാന പ്രസിഡന്റായിരുന്നു. യുവജനക്ഷേമ ബോർഡ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. 33-കാരനായ ജെയ്‌ക്കിന് പുതുപ്പള്ളിയിൽ ഇത് മൂന്നാമങ്കമാണ്.

തിരുപ്പതിയിൽ ആറുവയസ്സുകാരിയെ പുലി കടിച്ചുകൊന്നു; ആക്രമണം അച്ഛനും അമ്മയ്ക്കുമൊപ്പം ക്ഷേത്ര ദർശനത്തിന് പോകവേ

0

തിരുപ്പതി തീർഥാടനത്തിനെത്തിയ ആറുവയസ്സുകാരിയെ പുലി കടിച്ചുകൊന്നു. ആന്ധ്ര സ്വദേശി ലക്ഷിത എന്ന കുട്ടിയാണ് മരിച്ചത്. അലിപിരി വാക്ക് വേയിൽ ഇന്നലെ വൈകീട്ടാണ് പുലിയുടെ ആക്രമണം ഉണ്ടായത്. ഇന്ന് പുലർച്ചെയോടെയാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തത്. തിരിച്ചറിയാനാവാത്ത നിലയിൽ ആയിരുന്നു കുട്ടിയുടെ മൃതദേഹം. കുട്ടിയുടെ തലയിൽ നിരവധി മുറിവുകളുണ്ട്.

ഇന്നലെ വൈകീട്ട് ഏഴരയോടെ നരസിംഹ സ്വാമി ക്ഷേത്രത്തിനടുത്തായിരുന്നു അച്ഛനും അമ്മയ്ക്കും ഒപ്പം നടക്കവെ കുട്ടിയെ പുലി ആക്രമിച്ചത്. മകളെ കാണാതായതോടെ ഇവർ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് പോലീസിനെ ബന്ധപ്പെടുകയായിരുന്നു. പോലീസെത്തി നടത്തിയ തെരച്ചിലിലാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്.