Wednesday, April 1, 2026
Home Blog Page 234

രാജ്യം മണിപ്പൂരിലെ ജനങ്ങൾക്കൊപ്പമെന്ന് പ്രധാനമന്ത്രി; പ്രതിപക്ഷത്തെ വിമർശിച്ചും ഭരണനേട്ടം പറഞ്ഞും നരേന്ദ്രമോദി

0

രാജ്യത്ത് എഴുപത്തിയേഴാം സ്വാതന്ത്ര്യ ദിനാഘോഷത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി . ഇന്ത്യയിലെ നൂറ്റിനാല്‍പ്പത് കോടി ജനങ്ങള്‍ക്ക് സ്വാതന്ത്ര്യ ദിനാശംസകള്‍ നേരുന്നുവെന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് മോദി പറഞ്ഞു. മണിപ്പൂരിൽ സമാധാനത്തിന് ആഹ്വാനം ചെയ്തും ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞുമായിരുന്നു പ്രധാനമന്ത്രിയുടെ ചെങ്കോട്ട പ്രസംഗം.

രാവിലെ ഏഴരയോടെയാണ് ചെങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തിയത്. രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തിയതിന് ശേഷമാണ് മോദി ചെങ്കോട്ടയിലെത്തിയത്. രാജ്ഘട്ടിൽ പുഷ്പാർച്ചന അർപ്പിച്ച മോദി രാജ്യത്തിനായി ജീവത്യാഗം ചെയ്ത സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് ആദരവർപ്പിച്ചു.

രാജ്യം മണിപ്പൂരിലെ ജനങ്ങൾക്കൊപ്പമാണെന്ന് മോദി പറഞ്ഞു. മണിപ്പൂരിൽ സമാധാനം വേണം. സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മണിപ്പൂർ സമാധാന പാതയിലേക്ക് തിരികെ വരികയാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകള്‍ ചേർന്ന് സമാധാനം പുനസ്ഥാപിക്കാൻ സഹകരിച്ച് പ്രവർത്തിക്കുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. മണിപ്പൂരിൽ പെൺമക്കളുടെയും അമ്മമാരുടെയും അഭിമാനത്തിന് മുറിവേറ്റു. നിരവധി പേർക്ക് മണിപ്പൂരിൽ ജീവൻ നഷ്ടമായി മണിപ്പൂരിലെ ജനങ്ങള്‍ക്കൊപ്പമാണ് രാജ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രസംഗത്തിലുടനീളം അടുത്ത തെരഞ്ഞെടുപ്പിലും ഭരണത്തുടർച്ച ഉണ്ടാകുമെന്ന ആത്മവിശ്വാസം നരേന്ദ്ര മോദി പ്രകടിപ്പിച്ചു. അടുത്ത അഞ്ചു വർഷത്തിൽ രാജ്യം ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും. 2047 ൽ ഇന്ത്യ വികസിതരാജ്യമാകും. അടുത്ത ഓഗസ്റ്റ് 15നും വികസന നേട്ടം പങ്കുവെക്കാന്‍ ചെങ്കോട്ടയില്‍ എത്തുമെന്നും മോദി കൂട്ടിച്ചേര്‍ത്തു. പരമ്പരാഗത മേഖലയ്ക്ക് 15000 കോടിയുടെ പദ്ധതിയും മോദി പ്രഖ്യാപിച്ചു.

ഇപ്പോഴത്തെ ചുവടുകള്‍ക്ക് ആയിരം വര്‍ഷത്തോളം സ്വാധീനം ചെലുത്താൻ കഴിയും. ഇന്ത്യയിലെ യുവാക്കള്‍ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കും. ലോകത്തെ സാങ്കേതിക വിപ്ലവത്തില്‍ ഇന്ത്യ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. ഗ്രാമങ്ങളില്‍ നിന്ന് കഴിവുറ്റ കായികതാരങ്ങള്‍ ഉയർന്നുവരുന്നു. കയറ്റുമതിയില്‍ ഇന്ത്യ വലിയ നേട്ടം കൈവരിക്കുന്നുണ്ട്. കൊവിഡിന് ശേഷം ലോകരാജ്യങ്ങള്‍ തമ്മില്‍ പുതിയ സമവാക്യങ്ങള്‍ രൂപപ്പെടുന്നുണ്ട്. 2014 ല്‍ ജനങ്ങള്‍ സ്ഥിരതയുള്ള സർക്കാരിനായി വോട്ട് ചെയ്തു. ഈ സർക്കാരിന് രാജ്യമാണ് പ്രഥമ പരിഗണന. സമഗ്രമാറ്റമാണ് സർക്കാ‍ർ നടപ്പാക്കുന്നത്. സാമ്പത്തിക ശക്തിയില്‍ പത്താം സ്ഥാനത്ത് നിന്ന് അഞ്ചാം സ്ഥാനത്തേക്ക് ഇന്ത്യ ഉയർന്നുവെന്നും അടുത്തതായി മൂന്നാം സ്ഥാനത്തേക്ക് ഇന്ത്യ എത്തുമെന്നും മോദി പറഞ്ഞു.

ലോകം ഇപ്പോള്‍ കടുത്ത വിലക്കയറ്റം നേരിടുകയാണ്. ഇന്ത്യയില്‍ വിലക്കയറ്റം നിയന്ത്രിക്കാനുള്ള ഇടപെടല്‍ സർക്കാര്‍ നടത്തുന്നുണ്ട്. അഴിമതി ഇന്ത്യയുടെ പുരോഗതിയെ മന്ദഗതിയിലാക്കി. അഴിമതിയെന്ന രാക്ഷസൻ ഇന്ത്യയുടെ വളർച്ച തടഞ്ഞു. മുദ്ര പദ്ധതി നിരവധി പേർക്ക് ജോലി ലഭ്യമാക്കി. ഒരു റാങ്ക് ഒരു പെൻഷൻ സാധ്യമാക്കി. പാവപ്പെട്ടവര്‍ നവ മധ്യവർഗ വിഭാഗത്തിലേക്ക് എത്തി. വിശ്വകർമ പദ്ധതിക്കായി 13,000 – 15,000 കോടി വിനിയോഗിക്കും. രാജ്യത്ത് ഭീകരാക്രമണങ്ങളും മാവോയിസ്റ്റ് ആക്രമങ്ങളും കുറയ്ക്കാൻ സർക്കാരിന് കഴിഞ്ഞു.

എല്ലാ വാഗ്ദാനങ്ങളും പൂർത്തികരിക്കാതെ ഈ സർക്കാർ വിശ്രമിക്കില്ല. പുതിയ ഭാരതത്തെ തടയാനും പരാജയപ്പെടുത്താനുമാവില്ല. സ്ത്രീ കേന്ദ്രീകൃത വികസനമാണ് ലക്ഷ്യം. ഇന്ത്യയിലെ വികസനത്തിന് വനിതകളുടെ നേതൃത്വം ഉണ്ടാകണം. അതിര്‍ത്തി ഗ്രാമങ്ങള്‍ അവസാനത്തേതതല്ല, ആദ്യ പരിഗണന ലഭിക്കേണ്ട ഗ്രാമങ്ങൾ. പ്രാദേശിക സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിനായി പ്രവർത്തിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രതിപക്ഷത്തെയും കോൺഗ്രസിനെയും വിമർശിക്കാനും മോദി മറന്നില്ല. കുടുംബ പാര്‍ട്ടികള്‍ സ്വന്തം കുടുംബത്തിന് വേണ്ടി മാത്രമാണ് പ്രവർത്തിക്കുന്നത്. കുടുംബാധിപത്യം ജനാധിപത്യത്തിന് വെല്ലുവിളിയാണ്. ഏത് രാജ്യത്തെ ജനങ്ങൾ തിരിച്ചറിയും. അടുത്ത ഓഗസ്റ്റ് 15ന് വികസന നേട്ടം പങ്കുവെക്കാൻ ചെങ്കോട്ടയില്‍ എത്തുമെന്നും നരേന്ദ്രമോദി പറഞ്ഞു.

കെട്ടിടങ്ങളിലെ ചെറിയ അറ്റകുറ്റപ്പണികള്‍ക്ക് ദുബൈയില്‍ പുതിയ നിയമം

0

ദുബൈ: കെട്ടിടങ്ങളുടെ ചെറിയ അറ്റകുറ്റപ്പണികള്‍ക്ക് ഇനി മുതല്‍ എന്‍ജിനീയറുടെ നേരിട്ടുള്ള പരിശോധ വേണ്ടെന്ന് തീരുമാനം. ബില്‍ഡിങ് സെല്‍ഫ് മെയ്ന്റനന്‍സ് പെര്‍മിറ്റ് എന്ന പുതിയ സംവിധാനത്തിന് മുനിസിപ്പാലിറ്റി തുടക്കമിട്ടു. ഓണ്‍ലൈനിലൂടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. കെട്ടിട നിര്‍മ്മാണങ്ങള്‍ക്ക് പെര്‍മിറ്റ് എടുക്കുന്ന രീതിയില്‍ മുന്‍സിപ്പല്‍ എന്‍ജിനീയര്‍ നേരില്‍ കണ്ട് പരിശോധന പൂര്‍ത്തിയാക്കിയാണ് ഇതുവരെ ചെറുകിട അറ്റകുറ്റപ്പണികള്‍ക്കും പെര്‍മിറ്റ് അനുവതിച്ചിരുന്നത്. ഈ സംവിധാനത്തിനാണ് ദുബൈ മുനിസിപ്പാലിറ്റി മാറ്റം വരുത്തിയിരിക്കുന്നത്.


കെട്ടിടങ്ങളില്‍ ചെറിയ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് പുതിയ നിയമം വഴി എന്‍ജിനീയര്‍ സ്ഥലത്തെത്തി പരിശോധന നടത്തേണ്ട. ബില്‍ഡിങ് സെല്‍ഫ് മെയ്ന്റനന്‍സ് പെര്‍മിറ്റ് എന്ന പേരിലാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്. ഓണ്‍ലൈനായി ഇതിന് അപേക്ഷ സമര്‍പ്പിക്കാനും കഴിയും. കാലതാമസം കൂടാതെ അപേക്ഷകന് പെര്‍മിറ്റ് ലഭ്യമാക്കും. സിംപിള്‍ മെയ്ന്റനന്‍സ്, സെല്‍ഫ് മെയ്ന്‍ന്റനസ്, സ്‌പെഷലൈസ്ഡ് മെയ്ന്‍ന്റനസ് എന്നീ വിഭാഗങ്ങളിലായിരിക്കും പെര്‍മിറ്റ് അനുവതിക്കുക.


മുനിസിപ്പാലിറ്റിയുടെ വെബ്‌സൈറ്റായ ദ് ദുബൈ ബില്‍ഡിങ് പെര്‍മിറ്റ് സിസ്റ്റത്തിലാണ് പെര്‍മിറ്റിന് അപേക്ഷിക്കേണ്ടതെന്ന് പെര്‍മിറ്റ് വിഭാഗം ഡയറക്ടര്‍ ലയാലി അബ്ദുള്‍ റഹ്മാന്‍ അല്‍മുല്ല അറിയിച്ചു. ഏറ്റവും വേഗത്തില്‍ സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം. ചെറിയ ജോലികള്‍ ചെയ്യാനുള്ള അനുമതിയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പ് ഒഴിവാക്കാനാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്. തറയിലെ അറ്റകുറ്റപ്പണികള്‍, പെയിന്റിങ് ജോലികള്‍ എന്നിവയും പുതിയ പെര്‍മിറ്റിന്റെ പരിധിയില്‍ വരും.

ചന്ദ്രനിലേക്ക് ഒരുപടി കൂടി അടുത്ത് ചന്ദ്രയാന്‍-3; മൂന്നാം ഭ്രമണപഥം താഴ്‌ത്തൽ വിജയകരം

0

ചന്ദ്രയാൻ മൂന്നിന്റെ മൂന്നാം ഭ്രമണപഥം താഴ്‌ത്തൽ പ്രക്രിയ വിജയകരം. ഇതോടെ ചന്ദ്രന് 177 കിലോമീറ്റർ അകലെ മാത്രമാണ് പേടകമെന്ന് ഇസ്രോ അറിയിച്ചു. പരിക്രമണ ഘട്ടം വിജയകരമായി പൂർത്തീകരിച്ച് അന്തിമ ലക്ഷ്യസ്ഥാനത്തേക്ക് ചന്ദ്രയാൻ 3 അടുക്കുകയാണ്. ഇപ്പോൾ ചന്ദ്രന് ചുറ്റും ഒരു വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ എത്തിയിരിക്കുന്നു.

ഓഗസ്റ്റ് 6, 9 തീയതികളിലായിരുന്നു പേടകത്തിന്റെ ആദ്യ രണ്ട് ഭ്രമണപഥം താഴ്ത്തല്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്. നാലാംഘട്ട ഭ്രമണപഥം താഴ്ത്തല്‍ ഓഗസ്റ്റ് 16 നു നടക്കും. ഇതോടെ ചന്ദ്രനിൽനിന്നുള്ള അകലം 100 കിലോമീറ്ററിന് അകത്താകും. ലാൻഡറും റോവറും ഉൾപ്പെടുന്ന ലാൻഡിംഗ് മൊഡ്യൂൾ പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വേർപെടും. ശേഷം 30 കിലോമീറ്റർ അകലെയുള്ള ചന്ദ്രന്റെ സമീപം സ്ഥിതി ചെയ്യുന്ന പെരിലൂൺ എന്ന ഭ്രമണപഥത്തിലേക്ക് പേടകത്തെ എത്തിക്കും. ഇവിടെ നിന്നായിരിക്കും സോഫ്റ്റ് ലാൻഡിങ്ങിനുള്ള പ്രോസസ്സ് നടക്കുക. ഓഗസ്റ്റ് 23-നാകും ഇത്. ഈ മാസം അഞ്ചിനാണ് ചന്ദ്രയാൻ-3 ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയത്.

ധനുഷിന്റെ നായികയായി രശ്‌മിക മന്ദാന; #D51 അണിയറയിൽ ഒരുങ്ങുന്നു

0

തമിഴ് നടൻ ധനുഷിന്റെ അൻപത്തി ഒന്നാം ചിത്രം ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ ശേഖർ കമ്മുലക്കൊപ്പം ഉടൻ ഉണ്ടാകുമെന്ന പ്രഖ്യാപനം വളരെ ആവേശത്തോടെയാണ് സിനിമ പ്രേമികൾ ഏറ്റെടുത്തത്. താരത്തിന്റെ 51-ാം ചിത്രം ‘ഡി 51’ തമിഴിന് പുറമെ തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ഒരുങ്ങുന്നത്. രശ്മിക മന്ദാന സിനിമയിൽ നായികയാകുമെന്നാണ് പുതിയ അപ്ഡേറ്റ്.

വിജയ് ചിത്രം ‘വാരിസ്’, കാർത്തിക്കൊപ്പം ‘സുൽത്താൻ’ എന്നിവയാണ് രശ്മിക മുമ്പ് അഭിനയിച്ച തമിഴ് ചിത്രങ്ങൾ. ‘പുതിയ യാത്രയുടെ തുടക്കം’ എന്ന് കുറിച്ചുകൊണ്ടാണ് ധനുഷ് ചിത്രത്തെക്കുറിച്ച് നടി സമൂഹമാധ്യമങ്ങളിൽ വാർത്ത പങ്കുവെച്ചത്. നിരവധി പ്രമുഖർ ചിത്രത്തിൽ അണിനിരക്കും എന്നാണ് റിപോർട്ടുകൾ.

ശ്രീ വെങ്കിടേശ്വര സിനിമാസിന്റെയും അമിഗോസ് ക്രിയേഷൻസിന്റെയും ബാനറിൽ നാരായൺ ദാസ് കെ നാരംഗ്, സുനിൽ നാരംഗ്, പുസ്കൂർ റാം മോഹൻ റാവു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. മറ്റ് അഭിനാതാക്കളുടെയും ടെക്നിക്കൽ വിദഗ്ദരുടെയും വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

നാല് ദിവസം കൊണ്ട് കോടികൾ വാരി ജയിലർ; ചിത്രം 300 കോടി ക്ലബ്ബിൽ

0

നാല് ദിവസംകൊണ്ട് ബോക്​സോഫീസിൽനിന്ന്​​ കോടികൾ വാരി ജയിലർ​ മുന്നേറുകയാണ്. സ്റ്റൈൽ മന്നൻ രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രം ‘ജയിലർ’ വ്യാഴാഴ്ചയാണ് റിലീസ് ചെയ്തത്. ആദ്യ ദിനം തന്നെ ജയിലർ 48.35 കോടി നേടിയിരുന്നു. തമിഴ്നാട്ടിൽ നിന്നു മാത്രം കലക്‌ഷൻ 80 കോടി പിന്നിട്ടു. കേരളത്തിൽ ഞായറാഴ്ച മാത്രം നേടിയത് ഏഴ് കോടി രൂപയാണ്.

കേരളത്തിൽ സിനിമയ്ക്കു റെക്കോർഡ് കലക്‌ഷനാണ് ലഭിക്കുന്നത്. ആദ്യ ദിനം 5.85 കോടി വാരിയപ്പോൾ രണ്ടാം ദിനം 4.8 കോടിയും മൂന്നാം ദിവസമായ ശനിയാഴ്ച 6.15 കോടിയുമാണ് വാരിക്കൂട്ടിയത്. ഓഗസ്റ്റ് 15നും അവധിയായതിനാൽ കളക്ഷൻ ഉയരുമെന്നാണ് റിപോർട്ടുകൾ.

കളക്ഷൻ ഈ കണക്കിന് മുന്നോട്ടുപോയാൽ ആറാം ദിനം ചിത്രം 400 കോടി ക്ലബ്ബിലും ഇടംനേടുമെന്നാണ് റിപ്പോർട്ടുകൾ. വെല്ലുവിളി ഉയർത്താൻ മറ്റ് സിനിമകളൊന്നും റിലീസ് ചെയ്യാതിരുന്നതും രജിനികാന്ത് ചിത്രത്തിന് ഗുണമായി. തമിഴ്നാട്ടിലും കേരളത്തിലും മാത്രമല്ല, കന്നഡയിലും തെലുങ്കിലും സിനിമയ്ക്കു വൻ സ്വീകരണമാണ്. അതിഥികളായെത്തി സ്ക്രീനില്‍ തീപ്പൊരി പറത്തിയ മോഹൻലാലിന്റെയും ശിവരാജ്കുമാറിന്റെയും പ്രകടനങ്ങളും ബോക്സോഫീസിൽ സിനിമയ്ക്ക് നേട്ടമായി.

കൊടുചൂടില്‍ തൊഴിലാളികള്‍ക്ക് ആശ്വാസമായി അബുദബി മുനിസിപ്പാലിറ്റി

0

അബുദബി: കൊടുംചൂടില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ആശ്വാസമായി അബുദബി മുനിസിപ്പാലിറ്റി. വെയിലിനെ പ്രതിരോധിക്കാന്‍ ആവശ്യമായ വസ്തുക്കളും വെള്ളവും വിതരണം ചെയ്തു. നമ്മുടെ തൊഴിലാളികള്‍ നമ്മുടെ ഉത്തരവാദിത്വം എന്ന സംരംഭത്തിന്റെ ഭാഗമായാണ് വിതരണം ചെയ്തത്. യുഎഇയിലെ കൊടുംചൂടില്‍ നിരവധി ആളുകളാണ് തൊഴിലെടുക്കുന്നത്. പുറം ജോലികളിലും നിര്‍മ്മാണ മേഖലയിലുമാണ് ഏറ്റവുമധികം ആളുകള്‍ ജോലി ചെയ്യുന്നത്. കത്തുന്ന ചൂടില്‍ തൊഴിലാളികള്‍ക്ക് ആശ്വാസമാകുകയാണ് മദീനത്ത് സായിദിലെയും, അല്‍ വാത്ബയിലെയും മുനിസിപ്പല്‍ കേന്ദ്രവും. വിവിധയിടങ്ങളിലായി തൊഴിലാളികള്‍ക്ക് കുട, വെള്ളം, ഐസ്‌ക്രീം, ജ്യൂസ് എന്നിവ വിതരണം ചെയ്തു. നമ്മുടെ തൊഴിലാളികള്‍ നമ്മുടെ ഉത്തരവാദിത്വം എന്ന സംരംഭത്തിന്റെ ഭാഗമായാണ് സാധനങ്ങള്‍ വിതരണം ചെയ്തത്. തൊഴിലിടങ്ങളില്‍ എത്തിയാണ് സാധനങ്ങള്‍ നല്‍കിയത്. തൊഴിലിടങ്ങളിലെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി വിവിധ പ്രവര്‍ത്തനങ്ങളാണ് അബുദബി മുനിസിപ്പാലിറ്റി ചെയ്യുന്നത്. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് സാധനങ്ങള്‍ വിതരണം ചെയ്തത്.

യുഎഇ സ്വദേശിവത്കരണം : നാഫിസ് പദ്ധതിയില്‍ ചേര്‍ന്ന കമ്പനികള്‍ 58 ശതമാനം കവിഞ്ഞു

0

സ്വദേശിവത്കരണത്തിനായി യുഎഇ കൊണ്ടുവന്ന നാഫിസ് പദ്ധതിയില്‍ ചേര്‍ന്ന സ്വകാര്യകമ്പനികള്‍ അന്‍പത്തിയെട്ട് ശതമാനമായി ഉയര്‍ന്നു. നാലായിരത്തിലധികം കമ്പനികള്‍ കൂടി നാഫിസ് പദ്ധതിയില്‍ ചേര്‍ന്നതായി മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. സ്വദേശിവത്കരണ നടപ്പാക്കുന്നതിനായി യുഎഇ മാനവവിഭവശേഷി മന്ത്രാലയം ആവിഷ്‌കരിച്ച പദ്ധതിയാണ് നാഫിസ്.

നാഫിസ് വഴി സ്വകാര്യമേഖലയില്‍ ജോലി നേടുന്ന ഇമാറാത്തികള്‍ക്ക് അധികശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നുണ്ട്. നാഫിസ് പദ്ധതിയില്‍ ചേര്‍ന്ന കമ്പനികള്‍ 58.6 ശതമാനമായി വര്‍ദ്ധിച്ചുവെന്നാണ് മാനവവിഭവശേഷി മന്ത്രാലയം വ്യക്തമാക്കുന്നത്. ഈ വര്‍ഷം ഓഗസ്റ്റ് പതിമൂന്ന് വരെ 4115 കമ്പനികള്‍ ആണ് നാഫിസില്‍ രജിസ്ട്രര്‍ ചെയ്തത്. ഇതോടെ നാഫിസില്‍ ചേര്‍ന്ന കമ്പനികളുടെ എണ്ണം 11132-ആയി വര്‍ദ്ധിച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ വരെ 7017 കമ്പനികളായിരുന്നു നാഫിസ് പദ്ധതിയില്‍ ചേര്‍ന്നത്.

സ്വദേശിവത്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയാണ് യുഎഇ. ചെറുകിട-ഇടത്തരം കമ്പനികളും ഇനി സ്വദേശിവത്കരണത്തിന് കീഴില്‍ വരും. 2022-ല്‍ ആരംഭിച്ച നാഫിസ് പദ്ധതി പ്രകാരം യുഎഇ സ്വകാര്യമേഖലയിലെ സ്വദേശി ജീവനക്കാരുടെ അനുപാതം അഞ്ച് വര്‍ഷത്തിനുള്ളില്‍ പത്ത് ശതമാനമാക്കി വര്‍ദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

സൗദി അറേബ്യയില്‍ സ്‌കൂള്‍ അധ്യയന വര്‍ഷം ആരംഭിക്കുന്നു

0

ജിദ്ദ: സൗദി അറേബ്യയില്‍ സ്‌കൂളുകളില്‍ പുതിയ അധ്യയന വര്‍ഷം ആരംഭിച്ചു. ആഗസ്റ്റ് 20 ഞായര്‍ മുതലാണ് ക്ലാസ്സുകള്‍ ആരംഭിക്കുക. അധ്യയനം ആരംഭിക്കുന്നതിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. അവധി ശേഷം സൗദിയില്‍ അധ്യയന വര്‍ഷം ആരംഭിച്ചുവെങ്കിലും ഓഗസ്റ്റ് 20 ഞായറിനാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്. പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് സര്‍ക്കാര്‍, സ്വകാര്യ, രാജ്യാന്തര സ്‌കൂളുകളില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

28000ത്തോളം സ്‌കൂളുകളാണ് സൗദി അറേബ്യയില്‍ ഉള്ളത്. നവംബര്‍ 16 വരെയാണ് ആദ്യപാദ അധ്യയനം നടക്കുക. രണ്ടാം പാദം നവംബര്‍ 26ന് തുടങ്ങും. 2024 ഫെബ്രുവരി 22ന് അവസാനിക്കും. മാര്‍ച്ച് മൂന്ന് മുതല്‍ ജൂണ്‍ പത്ത് വരെയാണ് മൂന്നാം പാദം. സ്‌കൂളുകള്‍ തുറക്കുന്നതിനു മുന്നോടിയായി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും വിദ്യാഭ്യാസ മന്ത്രാലയം പുറപ്പെടുവിച്ചിട്ടണ്ട്. കനത്ത ചൂടില്‍ കുട്ടികള്‍ക്ക് ആവശ്യമായ സുരക്ഷ മുന്‍കരുതലുകള്‍ നല്‍കും.

പുതുപ്പള്ളിയില്‍ ലിജിന്‍ ലാല്‍ ബി.ജെ.പി സ്ഥാനാര്‍ഥി

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ലിജിന്‍ ലാല്‍ ബിജെപി സ്ഥാനാര്‍ഥി. ബിജെപി കോട്ടയം ജില്ലാ അധ്യക്ഷന്‍ കൂടിയായ ലിജിന്‍ ലാലിന്റെ സ്ഥാനാര്‍ഥിത്വം പാര്‍ട്ടി ദേശിയ നേതൃത്വമാണ് പ്രഖ്യാപിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കടുത്തുരുത്തിയില്‍ മല്‍സരിച്ചിരുന്നു.

യുവമോർച്ച ജില്ലാ പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കോവിഡ് കാലത്തു ബിജെപി നടത്തിയ സന്നദ്ധ പ്രവർത്തനങ്ങളുടെ ചുമതല വഹിച്ചു. ബിജെപി സ്ഥാനാർഥിയെ കൂടി പ്രഖ്യാപിച്ചതോടെ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനുള്ള മത്സരചിത്രം തെളിഞ്ഞിരിക്കുകയാണ്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആന്തരിച്ചതിനെ തുടർന്ന് ഒഴിവുവന്ന നിയമസഭ സീറ്റിലേക്ക് സെപ്റ്റംബർ അഞ്ചിനാണ് ഉപതിരഞ്ഞെടുപ്പ്. സെപ്റ്റംബർ എട്ടിനാണ് വോട്ടെണ്ണൽ.

നെയ്മര്‍ സൗദി പ്രോലീഗിലേക്ക്: അല്‍ഹിലാലുമായി ധാരണ

0


ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പിന്നാലെ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറും സൗദി പ്രോ ലീഗിലേക്ക്. പി.എസ്.ജിയില്‍ നിന്നാണ് നെയ്മര്‍ അല്‍ ഹിലാല്‍ ക്ലബിലേക്ക് എത്തുന്നത്. കൈമാറ്റം സംബന്ധിച്ച് ക്ലബുകള്‍ തമ്മില്‍ ധാരണയില്‍ എത്തിയെന്നാണ് റിപ്പോര്‍ട്ട്.രണ്ട് വര്‍ഷത്തേക്കുള്ള കരാറില്‍ മെയ്മര്‍ അല്‍ഹിലാല്‍ ക്ലബിലേക്ക് എത്തന്നത്. പി.എസ്.ജി വിടാന്‍ തീരുമാനിച്ച നെയ്മര്‍ ബാഴ്‌സയിലേക്ക് മടങ്ങുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പിന്നീട് സൗദി പ്രോലീഗിലേക്ക് എത്താന്‍ താത്പര്യം പ്രകടിപ്പിക്കുകയായിരുന്നു.

മാറ്റം സംബന്ധിച്ച് പിഎസ്ജിയും അല്‍ഹിലാലും തമ്മില്‍ ധാരണയില്‍ എത്തിയതായി പ്രമുഖ ഫുട്‌ബോള്‍ ട്രാന്‍സഫര്‍ നിരീക്ഷകനായ ഫാബ്രിസിയോ റൊമാനോ ട്വീറ്റ് ചെയ്തു. നൂറ് ദശലക്ഷം ഡോളറിന്റെ കരാറിനാണ് പിഎസ്ജിയുടെ അല്‍ഹിലാലും തമ്മില്‍ ധാരണയില്‍ എത്തിയിരിക്കുന്നത്. എണ്‍പത്തിയെട്ട് ദശലക്ഷം ഡോളറായിരിക്കും നെയ്മറിന് ഒരു സീസണിലെ പ്രതിഫലം. 2017-ല്‍ റെക്കോര്‍ഡ് തുകയായ 222 ദസളക്ഷം ഡോളറിനാണ് നെയ്മര്‍ പി.എസ്.ജിയില്‍ എത്തിയത്. പിഎസ്ജിയില്‍ ഇതുവരെ 112 മത്സരങ്ങളില്‍ നിന്നായി എണ്‍പത്തിരണ്ട് ഗോളുകള്‍ മെയ്മര്‍ സ്‌കോര്‍ ചെയ്തു. ക്രിസ്റ്റിയാനോ റൊണാള്‍ഡോ കരീം ബെന്‍സേമ എന്നിവര്‍ക്ക് പിന്നാലെയാണ് നെയ്മറും സൗദി പ്രോ ലീഗിലേക്ക് എത്തുന്നത്.