Thursday, April 9, 2026
Home Blog Page 224

ക്രിക്കറ്റ് ലോകകപ്പ് ടീം പ്രഖ്യാപനം സെപ്തംബര്‍ മൂന്നിന്..!! സഞ്ജുവിന്റെ സാധ്യത എങ്ങനെ…?

0

ഈ വർഷം ഒക്ടോബറിൽ ആരംഭിക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ സെപ്റ്റംബർ മൂന്നിന് പ്രഖ്യാപിക്കും. 15 അംഗ താൽക്കാലിക സ്ക്വാഡുകളെ പ്രഖ്യാപിക്കുന്നതിന് സെപ്റ്റംബർ 5 വരെ സമയപരിധിയുണ്ട്. എന്നാൽ രണ്ടുദിവസം മുൻപ് ടീം പ്രഖ്യാപിക്കുമെന്ന് ബിസിസിഐ സൂചിപ്പിച്ചു.

നിലവില്‍ ഏഷ്യാകപ്പിലേക്ക് പരിഗണിച്ച ടീം തന്നെ തുടരാനാണ് കൂടുതല്‍ സാധ്യത.
അങ്ങനെ വന്നാല്‍ സഞ്ജുവിന്റെ ലോകകപ്പ് ടീം പ്രവേശനം സ്വപ്‌നം മാത്രമാവും. ഏഷ്യാകപ്പിലേക്ക് സ്റ്റാന്‍ഡ് ബൈ ആയാണ് താരത്തെ
പരിഗണിച്ചിട്ടുള്ളത്. അത്‌കൊണ്ട് തന്നെ കെ.എല്‍ രാഹുലും, ഇഷന്‍ കിഷനും തന്നെയാണ് ആദ്യ രണ്ട് വിക്കറ്റ് കീപ്പിംഗ് ഓപ്ഷന്‍.
അതല്ലാതെ ബാറ്റ്‌സ്മാനായി മാത്രം സഞ്ജുവിനെ പരിഗണിക്കാനുള്ള സാധ്യത കുറവാണ്.

ഏഷ്യാ കപ്പിനായി 17 അംഗ ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.കെ.എൽ.രാഹുലിന് ബദൽ എന്ന നിലയിലാണ് ഏഷ്യാകപ്പിൽ സഞ്ജുവിനെ ടീമിൽ റിസർവ് താരമായി ഉൾപ്പെടുത്തിയത്. ഏഷ്യാകപ്പിൽ ആദ്യരണ്ട് മത്സരങ്ങളിൽ രാഹുൽ കളിക്കില്ലെന്ന് ബിസിസിഐ അറിയിച്ചു. രാഹുലിന് 100 ശതമാനം ഫിറ്റ്നസ് വീണ്ടെടുക്കാൻ സാധിച്ചിട്ടില്ല. ഇതോടെ ഏഷ്യാകപ്പിൽ സ‍ഞ്ജു കളിക്കാൻ ഇറങ്ങിയേക്കും. രാഹുലിന്റെ ഫിറ്റ്നസും മറ്റും പരിഗണിച്ചായിരിക്കും സഞ്ജു ലോകകപ്പ് ടീമിൽ ഇടം പിടിക്കുക

എഴുനൂറിലധികം പൈലറ്റുമാര്‍ക്ക് നിയമനം നല്‍കാന്‍ റിയാദ് എയര്‍: കൂടുതല്‍ വിമാനങ്ങള്‍ വാങ്ങാനും നീക്കം

0

സൗദി അറേബ്യയുടെ പുതിയ എയര്‍ലൈനായ റിയാദ് എയര്‍ എഴുനൂറോളം പൈലറ്റുമാര്‍ക്ക് നിയമനം നല്‍കാന്‍ ഒരുങ്ങുന്നു. ഒക്ടോബര്‍ മുതല്‍ പൈലറ്റുമാര്‍ ജോലിയില്‍ പ്രവേശിച്ച് തുടങ്ങും. 2025 മുതല്‍ ആണ് റിയാദ് എയര്‍ സര്‍വീസ് ആരംഭിക്കുക.ലോകത്തിലെ തന്നെ പ്രധാനപ്പെട്ട എയര്‍ലൈനായി മാറുന്നതിനുള്ള തയ്യാറെടുപ്പുകളുമായിട്ടാണ് റിയാദ് എയര്‍ മുന്നോട്ട് പോകുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് 2025-ല്‍ സര്‍വീസ് ആരംഭിക്കാനിരിക്കുന്ന എയര്‍ലൈനിലേക്ക് പൈലറ്റുമാരുടെ നിയമം ആരംഭിച്ചിരിക്കുന്നത്. ഇതിനകം 20 പൈലറ്റുമാര്‍ക്ക് റിയാദ് എയര്‍ നിയമനം നല്‍കി കഴിഞ്ഞു.

അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 700 പൈലറ്റുമാര്‍ക്ക് നിയമനം നല്‍കുമെന്ന് റിയാദ് എയര്‍ അറിയിച്ചു. ബോയിംഗിന്റെ 787-9 വിമാനങ്ങളിലും ബോയിംഗ് 777 വിമാനങ്ങളിലും പ്രവര്‍ത്തനപരിചയം ഉള്ള പൈലറ്റുമാരെയാണ് റിയാദ് എയര്‍ തേടുന്നത്. പൈലറ്റുമാരെ നിയമിക്കുന്നതിനുള്ള അഭിമുഖങ്ങള്‍ നടന്നുവരികയാണെന്ന് എയര്‍ലൈന്‍ സി.ഇ.ഒ പീറ്റര്‍ ബെല്ലെവ് അറിയിച്ചു.

ജനുവരി മുതല്‍ പൈലറ്റുമാര്‍ ജോലിയില്‍ പ്രവേശിച്ച് തുടങ്ങും. ചിലര്‍ക്ക് ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലും നിയമനം നല്‍കും. സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ ഉടമസ്ഥതയില്‍ ആരംഭിക്കുന്ന റിയാദ് എയറിനായി 71 ബോയിംഗ് 787-9 ഡ്രിംലൈനര്‍ വിമാനങ്ങള്‍ക്കാണ് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. 121 ബോയിംഗ് 787 ഡ്രിംലൈനര്‍ വിമാനങ്ങള്‍ കൂടി വാങ്ങുന്നതിനാണ് റിയാദ് എയറിന്റെ പദ്ധതി.

യുഎഇയുടെ കുതിപ്പ്: എണ്ണേതര വിദേശവ്യാപാരത്തില്‍ സര്‍വ്വകാല റെക്കോര്‍ഡ്‌

0

യുഎഇയുടെ എണ്ണേതര വിദേശവ്യാപാരത്തില്‍ റെക്കോര്‍ഡ് മുന്നേറ്റം. ആറ് മാസത്തിനിടയില്‍ 1.23 ട്രില്യണ്‍ ദിര്‍ഹത്തിന്റെ ഇടപാടുകള്‍ ആണ് യുഎഇ നടത്തിയിരിക്കുന്നത്. യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച വാണിജ്യ വര്‍ഷമാണ് 2023 എന്ന് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും പറഞ്ഞു.

2017-ല്‍ യുഎഇ നടത്തിയ ആകെ വ്യാപാരത്തിന് തുല്ല്യമാണ് ഈ വര്‍ഷം ആദ്യ പകുതിയിലെ എണ്ണേതര വിദേശവ്യാപാരം എന്നും ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തും പറഞ്ഞു. ഈ വര്‍ഷം ആദ്യ ആറ് മാസക്കാലയളവിനിടയില്‍ 205 ബില്യണ്‍ ദിര്‍ഹത്തിന്റെ എണ്ണേതര കയറ്റുമതിയാണ് യുഎഇ നടത്തിയത്. എണ്ണേതര കയറ്റുമതിയില്‍ ഈ വര്‍ഷം 11.9 ശതമാനത്തിന്റെ വളര്‍ച്ചയാണ് യുഎഇ കൈവരിച്ചത്. ഈ വര്‍ഷം ആദ്യപാദത്തിലെ എണ്ണേതര ഇടപാടുകളില്‍ കഴിഞ്ഞ വര്‍ഷം ഇതെ കാലയളവിനെ അപേക്ഷിച്ച് 13.4 ശതമാനം വളര്‍ച്ച കൈവരിച്ചു.

2031 എത്തുമ്പോഴേക്കും യുഎഇയുടെ എണ്ണെതര വിദേശവ്യാപാരം നാല് ട്രില്ല്യനായി വര്‍ദ്ധിക്കുമെന്നും ഷെയ്ഖ് മുഹമ്മദ് പ്രവചിച്ചു. യുഎഇയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വാണിജ്യ വര്‍ഷമാണ് 2023. രാജ്യാന്തരവ്യാപാരത്തില്‍ യുഎഇ നിര്‍ണ്ണായക സ്ഥാനത്ത് തുടരുമെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

അനുവാദമില്ലാതെ മറ്റുള്ളവരുടെ ചിത്രങ്ങള്‍ പകര്‍ത്തിയാല്‍ പിഴ: സൗദി പബ്ലിക് പ്രോസിക്യൂഷന്‍

0

ജിദ്ദ: പൊതു സ്ഥലങ്ങളില്‍ മറ്റുള്ളവരുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് സൗദി പബ്ലിക് പ്രോസിക്യൂഷന്‍. അനുവാദം കൂടാതെ മറ്റുള്ളവരുടെ ചിത്രങ്ങള്‍ പകര്‍ത്തിയാല്‍ ഒരു വര്‍ഷം വരെ തടവും അഞ്ച് ലക്ഷം റിയാല്‍ വരെ പിഴയുമാണ് ശിക്ഷ ലഭിക്കുക. നിയമങ്ങള്‍ അറിയാതെ സൈബര്‍ കുറ്റകൃത്യങ്ങളില്‍ അകപ്പെടുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് സൗദി പബ്ലിക് പ്രോസിക്യൂഷന്‍. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും മറ്റുള്ളവരെ ചിത്രീകരിക്കുന്നത് കുറ്റകരമാണ്.

സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ മറ്റുള്ളവരുടെ ചിത്രങ്ങള്‍ ദുരുപയോഗപ്പെടുന്നത് വ്യാപകമായതോടെയാണ് ഇത്തരം സംഭവങ്ങള്‍ സൈബര്‍ കുറ്റകൃത്യങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഒരുപോലെ നിയമം ബാധകമാണെന്നും സൗദി പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.

സ്‌കൂള്‍ പരാജയം:വിദ്യാര്‍ത്ഥി മരിച്ചെന്ന വാര്‍ത്ത വ്യാജമെന്ന് യുഎഇ

0

യുഎഇയില്‍ സ്‌കൂളില്‍ തോറ്റതിന് പിന്നാലെ വിദ്യാര്‍ത്ഥി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചെന്ന പ്രചാരണം വ്യാജമെന്ന് എമിറേറ്റ്‌സ് സ്‌കൂള്‍ എസ്റ്റാബ്ലിഷ്‌മെന്റ്. യുഎഇയിലെ ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനി അടുത്ത ക്ലാസില്ലേക്കുള്ള പരീക്ഷകളില്‍ പരാജയപ്പെട്ടതിന് പിന്നാലെ ഹൃദയാഘാതം മൂലം മരിച്ചുവെന്നായിരുന്നു സമൂഹമാധ്യമങ്ങളിലെ പ്രചാരണം. ഒരെ ക്ലാസില്‍ രണ്ട് വര്‍ഷം ഇരികേണ്ടിവരുന്ന സാഹചര്യമാണ് ഹൃദയാഘാതത്തിലേക്ക് നയിച്ചതെന്നും ചില സമൂഹമാധ്യമ പോസ്റ്റുകളില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ പ്രചാരണം വ്യാജമാണെന്ന് എമിറേറ്റ്‌സ് സ്‌കൂള്‍ എസ്റ്റാബ്ലിഷ്‌മെന്റ് അറിയിച്ചു.യാതൊരുടിസ്ഥാനവുമില്ലാതെ ചില സമൂഹമാധ്യമ ഉപയോക്താക്കള്‍ വ്യാജമായി സൃഷ്ടിച്ചതാണ് ഈ പ്രചാരണം എന്നും ഇ.എസ്.ഇ അറിയിച്ചു. സമൂഹമാധ്യമ പോസ്റ്റുകളില്‍ പറയുന്ന പേരിലുള്ള പെണ്‍കുട്ടി രാജ്യത്തെ സ്‌കൂളുകളില്‍ പഠിച്ചിരുന്നില്ലെന്നും ഇ.എസ്.ഇ അറിയിച്ചു.

യുഎഇയില്‍ വരാന്‍ പോകന്നത് മഴയുള്ള ആഴ്ച്ചകള്‍..!

0

മഴയുടെ തോത് വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രത്യേക ക്ലൗഡ് സീഡിംഗ് ദൗത്യത്തിന് അടുത്തയാഴ്ച്ച തുടക്കമാകുമെന്ന് യുഎഇ ദേശീയകാലാവസ്ഥാ കേന്ദ്രം അറിയിച്ചു. വിവിധ ക്ലൗഡ് സീഡിംഗ് രീതികളുടെ കാര്യക്ഷമത വിലയിരുത്തുന്നത് കൂടി ലക്ഷ്യമിട്ടാണ് പ്രത്യേക ദൗത്യം.
അടുത്തയാഴ്ച ആരംഭിച്ച് സെപ്റ്റംബര്‍ അവസാനം വരെ നീണ്ടുനില്‍ക്കുന്ന പ്രത്യേക ക്ലൗഡ് സീംഡിംഗ് ദൗത്യം ആണ് യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രം നടപ്പാക്കുന്നത്.

അലൈന്‍ രാജ്യാന്തര വിമാനത്താവളം കേന്ദ്രീകരിച്ചായിരിക്കും പ്രത്യേക ദൗത്യം. ക്ലൗഡ് സീഡിംഗിന് ഉപയോഗിക്കുന്ന വസ്തുക്കളുടെ കാര്യക്ഷമത ദേശീയകാലാവസ്ഥാ കേന്ദ്രത്തിലെ ഗവേഷകര്‍ പ്രത്യേക ദൗത്യത്തിനിടയില്‍ പരിശോധിച്ച് ഉറപ്പാക്കും. ക്ലൗഡ് സീഡിംഗ് കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കുന്നത് ലക്ഷ്യമിട്ടാണ് ഈ പരിശോധന. സെന്‍സറുകള്‍ ഘടിപ്പിച്ച പ്രത്യേക ക്ലൗഡ് സീഡിംഗ് വിമാനങ്ങളാണ് ഇതിനായി ഉപയോഗിക്കുക.

1990-കള്‍ മുതല്‍ യുഎഇ ക്ലൗഡ് സീഡിംഗ് നടത്തുന്നുണ്ട്. മഴമേഘങ്ങള്‍ രൂപപ്പെടുമ്പോള്‍ ആണ് ക്ലൗഡ് സീംഡിംഗ് നടപ്പാക്കുന്നത്. ഈ വര്‍ഷം ജൂണ്‍ മുതലുള്ള കാലായളവില്‍ 22 തവണയാണ് യുഎഇ ക്ലൗഡ് സീഡിംഗ് നടത്തിയത്.

അനുവാദം കൂടാതെ ഫോട്ടോയെടുത്താല്‍ സൗദിയില്‍ പണികിട്ടും…!ഉത്തരവുമായി സൗദി പബ്ലിക് പ്രോസിക്യൂഷന്‍

0

പൊതു സ്ഥലങ്ങളില്‍ അനുവാദം കൂടാതെ മറ്റുള്ളവരുടെ ചിത്രങ്ങള്‍ പകര്‍ത്തിയാല്‍ ഇനി തടവും പിഴയും. സൗദി പബ്ലിക് പ്രോസിക്യൂഷന്റെതാണ് ഉത്തരവ്. അനുവാദം കൂടാതെ ചിത്രങ്ങള്‍ പകര്‍ത്തുന്നത് സൈബര്‍ കുറ്റകൃത്യങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടും.
പൊതു സ്ഥലങ്ങളില്‍ മറ്റുള്ളവരുടെ ചിത്രങ്ങള്‍ പകര്‍ത്തുവര്‍ക്ക് മുറിയിപ്പ് നല്‍കുകയാണ് സൗദി പബ്ലിക് പ്രോസിക്യൂഷന്‍. അനുവാദം കൂടാതെ മറ്റുള്ളവരുടെ ചിത്രങ്ങള്‍ പകര്‍ത്തിയാല്‍ ഒരു വര്‍ഷം വരെ തടവും അഞ്ച് ലക്ഷം റിയാല്‍ വരെ പിഴയുമാണ് ശിക്ഷ ലഭിക്കുക.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും മറ്റുള്ളവരെ ചിത്രീകരിക്കുന്നത് കുറ്റകരമാണ്. സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ മറ്റുള്ളവരുടെ ചിത്രങ്ങള്‍ ദുരുപയോഗപ്പെടുത്തുന്നത് വ്യാപകമായതോടെയാണ് ഇത്തരം സംഭവങ്ങള്‍ സൈബര്‍ കുറ്റകൃത്യങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഒരുപോലെ നിയമം ബാധകമാണെും സൗദി പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.

രണ്ടു താരങ്ങള്‍ കൂടി കേരള ബ്ലാസ്‌റ്റേഴ്‌സ് വിടുന്നു.! വരും സീസണില്‍ കലിപ്പടക്കി കപ്പടിക്കുമോ…?

0

കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ അറ്റാക്കിംഗ് താരം ബിദ്യാ സാഗര്‍ ക്ലബ്ബ് വിടും. ഇഷാന്‍ പണ്ഡിതയെ ബ്ലാസ്‌റ്റേഴ്‌സ് അടുത്തിടെ ടീമില്‍ എത്തിച്ചിരുന്നു.
ഇത് ബിദ്യാ സാഗര്‍ ക്ലബ്ബ് വിടും എന്നതിന്റെ സൂചനയായിരുന്നു . പഞ്ചാബ് എഫ്.സിയില്‍ താരം കരാര്‍ ഒപ്പുവെക്കുമെന്നാണ് സൂചന.
കഴിഞ്ഞ സീസണില്‍ ടീമിലെത്തിയ താരത്തിന് അവസരങ്ങള്‍ അധികം ലഭിച്ചിരുന്നില്ല.
ഈ സീസണ്‍ ഡ്യൂറന്റ് കപ്പില്‍ ഹാട്രിക് അടക്കം നേടി മികച്ച ഫോമിലായിരന്നു ബിദ്യാ സാഗര്‍ സിംഗ്.

യുവ മധ്യനിര താരം ഗിവ്‌സണ്‍ സിഗും സ്ഥിരകരാറില്‍ ടീം വിട്ടു. താരത്തിനും ടീമില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. 7 മല്‍സരങ്ങള്‍ മാത്രം
ബ്ലാസ്‌റ്റേഴ്‌സിനായി ബൂട്ടണിഞ്ഞ ഗിവ്‌സണ്‍ ഒഡിഷ എഫ്.സിയിലേക്കാണ് ചേക്കേറിയത്.


കൂടാതെ എൈബാന്‍ ഡോഹ്ലിംഗ് എന്ന ഇന്ത്യന്‍ ഡിഫന്‍ഡറെ ബ്ലാസ്‌റ്റേഴ്‌സ് കൂടാരത്തിലെത്തിച്ചിട്ടുണ്ട്. ഡിഫന്‍സില്‍ ഏത് പൊസിഷനിലും കളിക്കാന്‍ കഴിയുന്ന താരം എഫ്.സി ഗോവയില്‍ നിന്ന് 3 വര്‍ഷത്തെ കരാറിലാണ് ടീമില്‍ എത്തുന്നത്.

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ബിനാമി ഇടപാടുകാർ ഇഡി ഓഫിസിൽ, എസി മൊയ്തീൻ ഹാജരാകില്ല

0

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ബിനാമി ഇടപാടുകാർ ഇ ഡി ഓഫിസിൽ ചോദ്യം ചെയ്യലിന് ഹാജരായി. മുൻ മാനേജർ ബിജു കരീം, പി പി കിരൺ, അനിൽ സേട്ട് എന്നിവരാണ് ഹാജരായത്. കഴിഞ്ഞയാഴ്ച മുൻ മന്ത്രിയും എംഎൽഎയുമായ എസി മൊയ്തീന്റെ വീട്ടിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. 23 മണിക്കൂർ നീണ്ട പരിശോധനയിൽ എസി മൊയ്തീന്റെയും ഭാര്യയുടേയും മകളുടേയും അക്കൗണ്ടുകൾ ഇഡി പരിശോധിച്ചിരുന്നു.

അതേസമയം, ഇഡിക്ക് മുന്നിൽ നാളെ എസി മൊയ്തീൻ ഹാജരാകില്ല. അസൗകര്യം അറിയിച്ച് മൊയ്തീൻ മറുപടി നൽകി. നാളെ ഹാജരാകണമെന്ന് കാണിച്ച് 28 ന് സ്പീഡ് പോസ്റ്റായി അറിയിപ്പ് നൽകിയിരുന്നു. അസൗകര്യം ഉണ്ടെന്നും നാളെ ഹാജരാകാനാവില്ലെന്നും മറുപടി നൽകിയതായി എസി മൊയ്തീൻ പറഞ്ഞു. മറ്റൊരു ദിവസം ഹാജരാകുമെന്നും അയച്ചതായി മൊയ്തീൻ വ്യക്തമാക്കി. ഇമെയിൽ വഴിയാണ് അദ്ദേഹം മറുപടി നൽകിയത്.

ബിനാമികൾ വഴി 150 കോടിയോളം രൂപയുടെ തട്ടിപ്പു നടത്തിയെന്നാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്. ബെനാമി ഇടപാടുകൾക്ക് നേതൃത്വം നൽകുന്നത് എ.സി. മൊയ്തീൻ അടക്കമുള്ള സിപിഐഎം നേതാക്കളാണെന്ന് ഇഡി ആരോപിക്കുന്നു. അതേസമയം തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കെ രാഷ്ട്രീയ പകപോക്കൽ നടത്തുകയാണ് ബി ജെ പി സർക്കാരെന്ന് ആണ് സി പി ഐ എം ആരോപിക്കുന്നത്.

പപ്പടം കടിച്ച് നിൽക്കുന്ന ​ഹാളൻഡ്; ഓണാശംസകൾ നേർന്ന് മാഞ്ചസ്റ്റർ സിറ്റി

0

ഓണാശംസകള്‍ നേര്‍ന്ന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി. സൂപ്പര്‍താരം ഏര്‍ലിംഗ് ഹാളന്‍ഡ് പപ്പടം കടിച്ചു നില്‍ക്കുന്ന ചിത്രത്തോടൊപ്പം ഹാപ്പി ഓണം എന്ന കുറിപ്പും ക്ലബ്ബിന്റെ നീല നിറത്തിലുള്ള ലൗ ഇമോജിയുമാണ് സിറ്റി സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. നീല ജേഴ്സി ധരിച്ചു നിൽക്കുന്ന ഹാലൻഡിന്‍റെ പശ്ചാത്തലത്തിൽ ഹൗസ് ബോട്ടുകളും കായലുമൊക്കെ കാണാം.

മലയാളത്തിൽ ഓണാശംസകൾ നേർന്ന് ക്ലബ് പങ്കുവെച്ച ചിത്രം നിമിഷ നേരം കൊണ്ട് വൈറലായി. പോസ്റ്റിന് താഴെ മലയാളികളുടെ അഭിനന്ദന പ്രവാഹമാണ്. മുമ്പും ക്ലബ് സമൂഹമാധ്യമങ്ങൾ വഴി ഓണാശംസകൾ നേർന്നിട്ടുണ്ട്. പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ സിറ്റിക്ക് കേരളത്തിൽ ഒരുപാട് ആരാധകരാണുള്ളത്. കഴിഞ്ഞദിവസം നടന്ന എവേ മത്സരത്തിൽ ഷെഫീൽഡ് യുനൈറ്റഡിനെ ഒന്നിനെതിരെ രണ്ടു ഗോളിനാണ് സിറ്റി തോൽപ്പിച്ച് ജയം സ്വന്തമാക്കിയത്.