Friday, April 10, 2026
Home Blog Page 218

ഇന്ത്യയിലേക്കുള്ള യാത്രക്ക് ഇളവ്: ജസീറ എയര്‍വേയ്‌സ്‌

0

ജിദ്ദ: സൗദിയില്‍ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുവന്നര്‍ക്ക് വന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് പ്രമുഖ ബജറ്റ് എയര്‍ലൈന്‍ കമ്പനിയായ ജസീറ എയര്‍വേയ്‌സ്. 169 റിയാല്‍ മുതലാണ് ടിക്കറ്റ് നിരക്ക്. കേരളത്തില്‍ കൊച്ചിയിലേക്ക് മാത്രമാകും സര്‍വ്വീസ് നടത്തുക. ജിദ്ദ, ഹാഇല്‍, റിയാദ് എന്നിവിടങ്ങളില്‍ നിന്ന് കൊച്ചിയിലേക്ക് 349 റിയാലാണ് ടിക്കറ്റ് നിരക്ക്. ഖസീം, ദമ്മാം, മദീന എന്നിവിടങ്ങളില്‍ നിന്ന് 299 റിയാലുമാണ് നിരക്ക്. കൊച്ചിക്ക് പുറമേ ഇന്ത്യയില്‍ മുംബൈ, ദില്ലി, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് ജസീറ എയര്‍വേയ്‌സ് സര്‍വ്വീസ് നടത്തുന്നുണ്ട്. ജിദ്ദയില്‍ നിന്ന് മുംബൈയിലേക്ക് 199 റിയാലും, ബംഗളൂരുവിലേക്ക് 299 റിയാലും, ഹൈദരാബാദിലേക്ക് 249 റിയാലുമാണ് നിരക്ക്. അതേസമയം റിയാദില്‍ നിന്നും ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിലേക്ക് 299 റിയാലും, മുംബൈ, ദില്ലി എന്നിവിടങ്ങളിലേക്ക് 169 റിയാലുമാണ് ഈടാക്കുന്നത്.

അല്‍ ഖസീം, ഹാഇല്‍, മദീന എന്നിവിടങ്ങളില്‍ നിന്നും ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്കും ടിക്കറ്റിന് ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ ടിക്കറ്റ് എടുക്കുന്നവര്‍ക്കാണ് ജസീറ എയര്‍വേയ്‌സ് ഇളവുകള്‍ നല്‍കുക. ഇന്ത്യയിലേക്കുള്ള യാത്രക്കാരുടെ തിരക്ക് കുറഞ്ഞതോടെ വിവിധ എര്‍ലൈനുകള്‍ ടിക്കറ്റ് നിരക്ക് കുറച്ചിട്ടുണ്ട്. അതേസമയം ഇന്ത്യയില്‍ നിന്നുമുള്ള മടക്കയാത്രയ്ക്ക് വലിയ തുകയാണ് ഈടാക്കുത്.

ദുബൈ ഗ്ലോബല്‍ വില്ലേജ്: ആരോഗ്യ സുരക്ഷാ മാനേജ്‌മെന്റിനുള്ള അന്താരാഷ്ട്ര അവാര്‍ഡ്‌

0

ദുബൈ:ഗ്ലോബല്‍ വില്ലേജിന് ആരോഗ്യ സുരക്ഷാ മാനേജ്‌മെന്റിനുള്ള അന്താരാഷ്ട്ര അവാര്‍ഡ്. യു കെയുടെ ആരോഗ്യ സുരക്ഷാ അവാര്‍ഡുകളില്‍ രണ്ടായിരത്തോളം കമ്പനികളാണ് മത്സരിച്ചത്. ഒക്ടോബറിലാണ് ഗ്ലോബല്‍ വില്ലേജ് സന്ദര്‍ശക്കാര്‍ക്കായി തുറന്നു നല്‍കുന്നത്. ദുബൈ ഗ്ലോബല്‍ വില്ലേജിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് ആരോഗ്യ സുരക്ഷാ മാനേജ്‌മെന്റിനുമുള്ള അന്താരാഷ്ട്ര അവാര്‍ഡ് ലഭിച്ചത്. റോയല്‍ സൊസൈറ്റി ഫോര്‍ ദി പ്രിവന്‍ഷന്‍ ഓഫ് ആക്‌സിഡന്റ്‌സിന്റെ അന്താരാഷ്ട്ര അംഗീകാരമാണ് ലഭിച്ചത്. യു കെ യുടെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷ വ്യവസായ അവാര്‍ഡുകളില്‍ പങ്കെടുക്കാന്‍ രണ്ടായിരത്തിലധികം കമ്പനികളാണ് എത്തുന്നത്. ഇതില്‍ നിന്നും ദുബൈ ഗ്ലോബല്‍ വില്ലേജിന്റെ ആരോഗ്യ സുരക്ഷ മാനേജ്‌മെന്റിന് അവാര്‍ഡ് ലഭിച്ചത്. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഗ്ലോബല്‍ വില്ലേജ് ഗോള്‍ഡ് റോസ്പ ലെഷര്‍ സേഫ്റ്റി അവാര്‍ഡ് നേടി.

ഒക്ടോബര്‍ 18നാണ് ഗ്ലോബല്‍ വില്ലേജ് സന്ദര്‍ശക്കായി തുറന്നു നല്‍കാന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഒരാഴ്ച മുമ്പ് തന്നെ ഗ്ലോബല്‍ വില്ലേജ് തുറക്കാനാണ് പുതിയ തീരുമാനം. ഫാമിലി തീം പാര്‍ക്ക് 2024 ഏപ്രില്‍ 28 വരെ തുറന്നു പ്രവര്‍ത്തിക്കും. വിനോദ പാര്‍ക്കില്‍ കഴിഞ്ഞ വര്‍ഷം 9 ദശലക്ഷത്തിലധികം സന്ദര്‍ശകരാണ് എത്തിയത്. വൈവിധ്യങ്ങള്‍ നിറഞ്ഞ ഗെയിം ഷോകളും, ഫുഡ് കോര്‍ട്ടുകളും, മെഗാ ഇവന്റുകളും പ്രദര്‍ശന വില്‍പന ശാലകളും ഗ്ലോബല്‍ വില്ലേജില്‍ സന്ദര്‍ശകര്‍ക്കായി ഒരുക്കും. ലക്ഷകണക്കിന് സന്ദര്‍ശകരാണ് എല്ലാ വര്‍ഷവും ഗ്ലോബല്‍ വില്ലേജിലേക്ക് എത്തുന്നത്.

നെയാദിയെ അഭിനന്ദം: യുഎഇയുടെ സ്വപ്നങ്ങളെ പുതിയ ഉയരങ്ങളില്‍ എത്തിച്ചു: ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍

0

അബുദബി: സുല്‍ത്താന്‍ അല്‍ നെയാദി യുഎഇയുടെ സ്വപ്നങ്ങളെ പുതിയ ഉയരങ്ങളിലേക്ക് എത്തിച്ചെന്ന് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. നെയാദി ദശലക്ഷലക്ഷക്കണക്കിന് അറബ് യുവാക്കള്‍ക്ക് പ്രചോദനമായെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും പറഞ്ഞു. ആറ് മാസം നീണ്ടുനിന്ന ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി സുല്‍ത്താന്‍ അല്‍ നെയാദി ഭൂമിയില്‍ മടങ്ങി എത്തിയതിന്റെ സന്തോഷം പങ്കുവെയ്ക്കുകയാണ് യുഎഇ രാഷ്ട്രനേതാക്കള്‍. ചരിത്രപരമായ നേട്ടമാണ് സുല്‍ത്താന്‍ അല്‍ നെയാദി കൈവരിച്ചതെന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു. ശാസ്ത്രമാണ് യുഎഇയുടെ ആയുധമെന്നും നമ്മുടെ കുട്ടികളുടെ പരിശ്രമങ്ങളാണ് സമ്പത്തെന്നും ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് പറഞ്ഞു.

ദശലക്ഷക്കണക്കിന് അറബ് യുവാക്കള്‍ക്കാണ് സുല്‍ത്താന്‍ പ്രചോദനമായതെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും പറഞ്ഞു. ബഹിരാകാശത്ത് 4400 മണിക്കൂറുകള്‍ ആണ് സുല്‍ത്താന്‍ ചെലവഴിച്ചത്. ഇരുനൂറിലധികം ശാസ്ത്ര ഗവേഷണങ്ങളും സുല്‍ത്താന്‍ നടത്തി. മനുഷ്യസമൂഹത്തിന്റെ ശാസ്ത്രീയ-സാംസ്‌കാരിക മുന്നേറ്റത്തില്‍ നിര്‍ണ്ണായക സംഭാവനകള്‍ നല്‍കാന്‍ യുഎഇ പ്രാപ്തമായിരിക്കുകയാണെന്നും ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും പറഞ്ഞു. ബഹിരാകാശ ഗവേഷണ രംഗത്ത് യുഎഇയുടെ സംഭാവനകള്‍ വര്‍ദ്ധിപ്പിക്കുന്നെ് വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു.

ചരിത്രം കുറിച്ച് സുല്‍ത്താന്‍ അല്‍ നെയാദി: ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി മടങ്ങിയെത്തി

0

ആറ് മാസം നീണ്ട ബഹിരാകാശ ദൗത്യത്തിനു ശേഷം സുല്‍ത്താന്‍ അല്‍ നെയാദി ഉള്‍പ്പെടെയുള്ള ബഹിരാകാശ യാത്രികര്‍ ഭൂമിയില്‍ മടങ്ങിയെത്തി. യുഎഇ സമയം രാവിലെ 8.05നാണ് സംഘം അമേരിക്കയിലെ ഫ്‌ളോറിഡ തീരത്ത് ഇറങ്ങിയത്. ഭൂമിയിലെ ജീവിത ക്രമം ശീലിക്കാന്‍ മൂന്നാഴ്‌ത്തോളം സമയമാണ് സംഘത്തിന് വേണ്ടി വരിക. ഇന്നലെ വൈകിട്ട് യുഎഇ സമയം 3.05നാണ് സുല്‍ത്താല്‍ അല്‍ നെയാദി ഉള്‍പ്പെടെ ക്രൂ 6 അംഗങ്ങള്‍ ഭൂമിയിലേക്കുള്ള മടക്ക യാത്ര ആരംഭിച്ചത്. 17 മണിക്കൂര്‍ നീണ്ട യാത്രക്കൊടുവില്‍ രാവിലെ 8.05ന് അമേരിക്കയിലെ ഫ്‌ളോറിഡ തീരത്ത് സംഘം വന്നിറങ്ങി. സ്‌പെയ്‌സ് എക്‌സിന്റെ ഡ്രാഗണ്‍ പേടകത്തിലാണ് സംഘം മടങ്ങിയെത്തിയത്. ത്രസ്റ്ററുകള്‍ പ്രവര്‍ത്തിപ്പിച്ചാണ് പേടകം ഭൂമിയിലേക്ക് മടക്കി എത്തിച്ചത്. ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിച്ച ശേഷം പാരച്യൂട്ട് ഉപയോഗിച്ചാണ് പേടകം വന്നിറങ്ങിയത്. ബഹിരാകാശ യാത്രികര്‍ക്ക് ഭൂമിയിലെ ജീവിത ക്രമവുമായി ശീലിക്കാന്‍ മൂന്ന് ആഴ്ചത്തോളം സമയം വേണ്ടി വരും. ഗുരുത്വാകര്‍ഷണ രീതിയിലേക്ക് ശരീരത്തെ പുനക്രമീകരിക്കാന്‍ സമയമെടുക്കും. സംഘത്തെ വിശദമായ വൈദ്യ പരിശോധനക്ക് വിധേയമാക്കും. ഇതിനു ശേഷമായിരിക്കും നെയാദി യുഎഇയിലേക്ക് മടങ്ങിയെത്തുകയെന്ന് മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്റര്‍ അറിയിച്ചു.

നാസയുടെ സ്റ്റീഫന്‍ ബോവന്‍, വൂഡി ഹോബര്‍ഗ്, റഷ്യന്‍ ബഹിരാകാശ സഞ്ചാരി അേ്രന്ദ ഫെദേയേവ് എന്നിവരാണ് നെയാദിക്കൊപ്പം ഭൂമിയില്‍ എത്തിയത്. ബഹിരാകാശ നിലയത്തില്‍ കൂടുതല്‍ കാലം ചിലവഴിച്ച അറബ് വംശജന്‍ എന്നതടക്കം നിരവധി റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചാണ് നെയാദി മടങ്ങിയെത്തിരിക്കുന്നത്. ബഹിരാകാശത്ത് ഏഴ് മണിക്കൂര്‍ സ്‌പേസ് വാക്ക് നടത്തിയും നെയാദി ചരിത്രം സൃഷ്ടിച്ചിരുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിരവധി പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയാണ് സംഘം മടങ്ങിയെത്തിയത്. ക്രൂ സിക്‌സ് സംഘത്തിനു പകരം ചുമതലയേറ്റെടുത്ത ക്രൂ സെവന്‍ അംഗങ്ങള്‍ ബഹിരാകാശ നിലയത്തില്‍ പുതിയ ദൗത്യങ്ങളിലാണ്. യുഎഇയിലേക്ക് മടങ്ങിയെത്തുന്ന സുല്‍ത്താന്‍ അല്‍നെയാദിക്ക് രാജകീയമായ വരവേല്‍പ്പ് നല്‍കാനാണ് തീരുമാനം.

  • https://www.facebook.com/myntv/videos/7101248976573839

“പി.എസ്.ജി എനിക്കും മെസ്സിക്കും നരക തുല്യമായിരുന്നു” – നെയ്മര്‍

0

പി.എസ്.ജി ക്ലബ്ബിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മര്‍, മെസ്സിക്കും തനിക്കും പാരീസില്‍ നല്ലകാലം ആയിരുന്നില്ല.
എന്നും നരക തുല്യമായിരുന്നു.
ഞങ്ങള്‍ അസ്വസ്ഥരായിരുന്നു. ചരിത്രം സൃഷ്ടിച്ച് ടീമിനെ ചാമ്പ്യന്‍മാരാക്കാന്‍ തന്നെയാണ് ഞങ്ങള്‍ വീണ്ടും ഒന്നിച്ചത്. നിര്‍ഭാഗ്യവശാല്‍ അതിന്
കഴിഞ്ഞില്ല എന്ന് നെയ്മര്‍ പറഞ്ഞു.

അര്‍ജന്റീന ടീമിനോടൊപ്പം അവന്‍ സ്വര്‍ഗ തുല്യമായ ദിവസങ്ങള്‍ ആസ്വദിച്ചു, അവര്‍ക്കൊപ്പം എല്ലാം നേടി എന്നാല്‍ പാരീസില്‍ ഞാനും അവനും നരകത്തിലാണ് ജീവിച്ചത് എന്നും നെയ്മര്‍ കൂട്ടിച്ചേര്‍ക്കുന്നു.

കേരളത്തിലേക്ക് ടിക്കറ്റ് നിരക്ക് കുറഞ്ഞു; മടക്ക യാത്രക്ക് നാലിരട്ടിയിലധികം നല്‍കണം..!

യുഎഇയിൽനിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കുറഞ്ഞു. വൺവേയ്ക്ക് 6000 രൂപയിൽ താഴെയാണ്, 300 ദിർഹത്തിൽ താഴെ ടിക്കറ്റ് നിരക്ക്. ഇതേസമയം ഇന്ത്യയിൽനിന്ന് യുഎഇയിലേക്കുള്ള വരണമെങ്കിൽ ഇപ്പോഴും ഇതിന്റെ അഞ്ചിരട്ടിയിലേറെ (30,000 രൂപയ്ക്കു മുകളിൽ) തുക നൽകണം. ഇത്ര നൽകിയാലും നേരിട്ടുള്ള വിമാനങ്ങളിൽ സീറ്റില്ലാത്തതിനാൽ കണക്‌ഷൻ വിമാനത്തിൽ മണിക്കൂറുകളോളം യാത്ര ചെയ്യണം.

ഇതേസമയം കൊച്ചിയിൽനിന്ന് ദുബായിലേക്കുള്ള നിരക്ക് 30,000 രൂപയ്ക്കു മുകളിലാണ്. ചില വിമാനങ്ങളിൽ 70,000 രൂപ വരെ വാങ്ങുന്നുണ്ട്. യാത്ര അബുദാബിയിലേക്കാണെങ്കിൽ നിരക്ക് അൽപംകൂടി വർധിക്കും. നാലംഗ കുടുംബത്തിനു തിരിച്ചുവരാൻ 1.2 മുതൽ 2.8 ലക്ഷം രൂപ വരെ വേണം. മധ്യവേനൽ അവധിക്കു നാട്ടിലേക്കു പോയ കുടുംബങ്ങൾ മുഴുവനും തിരിച്ചെത്തിയിട്ടില്ല. ഓണം നാട്ടിൽ ആഘോഷിച്ച ശേഷം ചിലർ മടങ്ങിയെങ്കിലും ടിക്കറ്റ് കുറയുന്നതും നോക്കിയിരിക്കുന്ന ഒട്ടേറെ കുടുംബങ്ങളുണ്ട്

പുരാവസ്തു തട്ടിപ്പ് കേസിൽ മുൻ ഡി ഐ ജിയുടെ ഭാര്യയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും

0

വ്യാജ പുരാവസ്തു തട്ടിപ്പുകേസിൽ മുൻ ഡി.ഐ.ജി. എസ്. സുരേന്ദ്രന്റെ ഭാര്യയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകി. സുരേന്ദ്രന്റെ വീട്ടിൽ വെച്ച് സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. മോൻസണ് വ്യാജപുരാവസ്തുക്കൾ കൈമാറിയ ശില്പി സന്തോഷിനേയും ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തേക്കും.

പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോൻസണുമായി വളരെ അടുത്ത ബന്ധം എസ്. സുരേന്ദ്രനും കുടുംബത്തിനും ഉണ്ടായിരുന്നു. ഇവർ തമ്മിൽ വലിയ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ട്
എന്നാണ് പുതിയ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ ആദ്യഘട്ടത്തിൽ എസ് സുരേന്ദ്രനെ കേസിൽ പ്രതി ചേർത്തിരുന്നു. പിന്നീട് സുരേന്ദ്രന്റെ ഭാര്യ ബിന്ദുലേഖയെ കൂടി പ്രതി ചേർത്തിരുന്നു.

അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് ക്രൈംബ്രാഞ്ച് പോയേക്കുമെന്നാണ് വിവരം. ഇത് മുൻകൂട്ടിക്കണ്ട് മുൻകൂർ ജാമ്യത്തിനുള്ള നീക്കം അടക്കം നടത്തുന്നതായാണ് വിവരം. കേസുമായി ബന്ധപ്പെട്ട് പ്രധാന സാക്ഷിയായി
ആദ്യം ഉണ്ടായിരുന്ന ശില്പി സന്തോഷിനെ കൂടി ക്രൈംബ്രാഞ്ച് പ്രതി ചേർത്തിരുന്നു. വ്യാജ പുരാവസ്തുക്കൾ മോൺസന് നൽകിയ വ്യക്തിയാണ് സന്തോഷ്. തട്ടിപ്പിനു കൂട്ടുനിന്നതിനാണ് ഇരുവരെയും പ്രതിചേർത്തത്.

ബിന്ദുലേഖ, മോന്‍സന്‍റെ സെക്രട്ടറിക്കു സമാന ജീവനക്കാരിയായിരുന്നു എന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ. ബിന്ദുലേഖയുടെ അക്കൗണ്ടിലേക്ക് മോന്‍സന്‍റെ അക്കൗണ്ടില്‍നിന്നു പണം എത്തിയിട്ടുള്ളതായും കണ്ടെത്തിയിട്ടുണ്ട്.

മദ്യപാനത്തെ ചൊല്ലി വഴക്കിട്ട ഭാര്യയെ അമ്മിക്കല്ലിന് അടിച്ചുകൊന്ന ഭർത്താവ് പോലീസിൽ കീഴടങ്ങി

0

മദ്യപിച്ചെത്തിയതിനെച്ചൊല്ലി വഴക്കിട്ട ഭാര്യയെ അമ്മിക്കല്ലിന് ഇടിച്ചു കൊലപ്പെടുത്തിയ ഭർത്താവ് പൊലീസിൽ കീഴടങ്ങി. ചെന്നൈ വാലജാബാദിനു സമീപം ശങ്കരപുരം ഗ്രാമത്തിലെ ശ്രീധറാണ് ഭാര്യ സെൽവറാണിയെ കൊലപ്പെടുത്തിയത്. മദ്യപിച്ചെത്തുന്നതിനെ ചൊല്ലി ഇരുവരും സ്ഥിരമായി വഴക്ക് ഉണ്ടാവാറുണ്ട് എന്ന് പൊലീസ് പറഞ്ഞു.

രാത്രി മദ്യപിച്ചെത്തിയ ശ്രീധറും ഭാര്യയും തമ്മിൽ വഴക്കുണ്ടായി. ശ്രീധർ അമ്മിക്കല്ലെടുത്ത് സെൽവറാണിയുടെ തലയിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ സെൽവറാണി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ശ്രീധർ ആണ് ഭാര്യ മരിച്ച വിവരം പോലീസിനെ വിളിച്ച് അറിയിച്ചത്. ശങ്കരപുരം പോലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ചന്ദ്രനില്‍ സ്ഥലത്തിന് നിസ്സാര വില…! സ്ഥലം വാങ്ങുന്നവരുടെ എണ്ണം വര്‍ധിക്കുന്നു.

ചന്ദ്രനില്‍ സ്ഥലം വാങ്ങുന്നവരുടെ എണ്ണം കൂടിയെന്നാണ് പുതിയ വിവരം. ഏറ്റവും ഒടുവില്‍ സ്ഥലം വാങ്ങി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത് രൂപേഷ് മാസന്‍ ആണ്. 49കാരനായ ഇദ്ദേഹം വ്യവസായിയും ജമ്മുവിലെ വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തിയുമാണ്.

ചന്ദ്രനില്‍ സ്ഥലം വാങ്ങുന്നതിന് സമീപിക്കേണ്ടത് ന്യൂയോര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദി ലൂണാര്‍ രജിസ്ട്രിയെ ആണ്. അന്താരാഷ്ട്ര തലത്തില്‍ രൂപീകരിക്കപ്പെട്ടതാണ് ഈ രജിസ്ട്രി. മാസന് ഈ കമ്പനിയില്‍ നിന്ന് സ്ഥലത്തിന്റെ സാക്ഷ്യപത്രം ലഭിച്ചു. സമീപ കാലത്തായി ചന്ദ്രനില്‍ സ്ഥലം വാങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടത്രെ. ആവശ്യക്കാര്‍ ഏറുമ്പോള്‍ സ്വാഭാവികമായും വിലയേറുമെന്ന് കരുതാം.

സന്തോഷത്തിന്റെ തടാകം എന്ന അര്‍ഥം വരുന്ന ലാകസ് ഫെലിസിറ്റാറ്റിസിലാണ് കൂടുതല്‍ പേരും സ്ഥലം വാങ്ങുന്നത്. ഒരു ഏക്കറിന് 29.07 ഡോളറാണ് നല്‍കേണ്ടത്. അതായത്, 2405 രൂപ. ലൂണാര്‍ രജിസ്ട്രി വെബ്‌സൈറ്റില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. സീ ഓഫ് റെയ്ന്‍, ബേ ഓഫ് റെയിന്‍ബോ തുടങ്ങിയ ചന്ദ്രനിലെ പ്രദേശങ്ങളിലും സ്ഥലം വാങ്ങാം.ചന്ദ്രനില്‍ സ്ഥലം വാങ്ങുന്ന ആദ്യത്തെ വ്യക്തിയല്ല രൂപേഷ് മാസന്‍. അവസാനത്തെ ആളാകാനും സാധ്യതയില്ല. ഇതുവരെ 675 സെലിബ്രിറ്റികള്‍ ചന്ദ്രനില്‍ സ്ഥലം വാങ്ങിയിട്ടുണ്ട്. അമേരിക്കയുടെ മൂന്ന് മുന്‍ പ്രസിഡന്റുമാരും ഇതില്‍പ്പെടും. ഈ ഘട്ടത്തില്‍ ആര്‍ക്കുമുണ്ടാകുന്ന സംശയം, ചന്ദ്രനില്‍ സ്ഥലം വാങ്ങാന്‍ എത്ര ചെലവ് വരുമെന്നതാണ്.

ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് അന്തരിച്ചു; മരണം അർബുദബാധിതനായി ചികിത്സയിലിരിക്കെ

0

സിംബാബ്‌വെ മുൻ ക്രിക്കറ്റ് താരം ഹീത്ത് സ്ട്രീക്ക് (49) അന്തരിച്ചു. വൻകുടലിലും കരളിനും അർബുദം ബാധിച്ചതിനെ തുടർന്ന് ചികിത്സയിലിക്കെയാണ് അന്ത്യം. ഭാര്യ നാദിൻ സ്ട്രീക്കാണ് മരണവിവരം സമൂഹ മാധ്യമങ്ങളിൽ കൂടി സ്ഥിരീകരിച്ചത്.

സിംബാബ്‌വെയ്ക്കായി 65 ടെസ്റ്റ് മത്സരങ്ങളും 189 ഏകദിനവും സ്ട്രീക്ക് കളിച്ചിട്ടുണ്ട്. ഇരുഫോർമാറ്റുകളിലും രാജ്യത്തിനായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരവും അദ്ദേഹമാണ്. ടെസ്റ്റ് ക്രിക്കറ്റിൽ 216 വിക്കറ്റും ഏകദിനത്തിൽ 239 വിക്കറ്റുകളും അദ്ദേഹം സ്വന്തമാക്കി.

1993-ലാണ് ഹീത്ത് സ്ട്രീക്ക് സിംബാബ്‌വെയ്ക്കായി അരങ്ങേറ്റം കുറിക്കുന്നത്. 2000-ത്തിൽ ടീമിന്റെ നായകനായ സ്ട്രീക്കിന്റെ കീഴിൽ സിംബാബ്‌വെ അവരുടെ ആദ്യത്തെ വിദേശ ടെസ്റ്റ് പരമ്പര വിജയം കുറിച്ചു. 2005-ൽ രാജ്യാന്തര ക്രിക്കറ്റിൽനിന്നും വിരമിച്ചു.