Friday, April 10, 2026
Home Blog Page 214

വിസ മെഡിക്കല്‍ പരിശോധന മുപ്പത് മിനിറ്റിനുള്ളില്‍

0

അബുദബി: അബുദബിയില്‍ വിസ അപേക്ഷകള്‍ക്കുള്ള വൈദ്യ പരിശോധന ഇനി 30 മിനിറ്റിനുള്ളില്‍ പൂര്‍ത്തിയാക്കും. ക്യാപിറ്റല്‍ ഹെല്‍ത്ത് സ്‌ക്രീനിങ് സെന്ററിന്റെ മുഴുവന്‍ ബ്രാഞ്ചുകളിലും ഇത് ലഭ്യമാകും. ഇതിനായി ഫാസ്റ്റ് ട്രാക്കിലോ വിഐപി സേവനം ലഭിക്കുന്ന വിഭാഗത്തിലോ ആണ് അപേക്ഷ നല്‍കേണ്ടത്. അബുദബി സിറ്റി, മുസഫ, അല്‍ഐന്‍, അല്‍ ദന, എിവിടങ്ങളിലെല്ലാം സേവനം ലഭ്യമായിരിക്കും. വിസ അപേക്ഷയ്ക്കുള്ള മെഡിക്കല്‍ പരിശോധന രാവിലെ പതിനൊിന് മുന്‍പ് പൂര്‍ത്തീകരിച്ചാല്‍ അതേ ദിവസം ത െഫലമറിയാന്‍ സാധിക്കും. ശാരീരിക പരിശോധന, രക്തപരിശോധന, എക്‌സ് റേ തുടങ്ങിയവയ്ക്ക് പുറമേ എയ്ഡ്‌സ്, ക്ഷയം, മഞ്ഞപ്പിത്തം എന്നിവയും പരിശോധിക്കും. ക്യാപിറ്റല്‍ ഹെല്‍ത്ത് സ്‌ക്രീനിങ്ങിന്റെ സര്‍ക്കാര്‍ അംഗീകൃത ബ്രാഞ്ചുകളിലാണ് ഇത് ലഭ്യമാവുക. സിഎച്ച് എസ് സി വഴി നാല് ദശലക്ഷത്തിലധികം പരിശോധനകളാണ്ഇതുവരെ പൂര്‍ത്തിയാക്കിയത്.

ചുമരിൽ ചാരിവച്ച കിടക്ക ദേഹത്തു വീണ് രണ്ടുവയസുകാരന്‍ മരിച്ചു

0

കോഴിക്കോട് മുക്കത്ത് ചുമരിൽ ചാരിവച്ച കിടക്ക ദേഹത്തു വീണ് കുട്ടി മരിച്ചു. സന്ദീപ്- ജിന്‍സി ദമ്പതികളുടെ 2 വയസുകാരന്‍ മകന്‍ ജെഫിന്‍ ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് 7 മണിയോടയാണ് അപകടമും. കുട്ടിയെ ഉറക്കി കിടത്തിയിട്ട് കുളിക്കാനായി അമ്മ പോയി. ചുമരിൽ ചാരിവച്ചിരുന്ന കിടക്ക ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിന്‍റെ മുകളിലേക്ക് വീഴുകയായിരുന്നു. അമ്മ തിരിച്ചുവരുമ്പോഴാണ് കിടക്ക ദേഹത്തേക്ക് വീണുകിടക്കുന്നത് കണ്ടത്. കുട്ടിയെ ഉടന്‍ ആശുപത്രിയിൽ എത്തിച്ചങ്കിലും മരണം സംഭവിച്ചു. പോസ്റ്റുമാർട്ടത്തിനായി കുഞ്ഞിന്‍റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റി.

പിറന്നാൾ ദിനത്തിൽ ആരാധകരെ ഞെട്ടിച്ച് മമ്മുക്ക; കറപുരണ്ട പല്ലുകള്‍, നരച്ച താടിയും മുടിയും ഭ്രമയുഗത്തിലെ ലുക്ക്

0

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ‘ഭ്രമയുഗ’ത്തിന്റെ പോസ്റ്റർ വൈറലാകുന്നു. മമ്മൂട്ടിയുടെ എഴുപത്തിരണ്ടാം പിറന്നാളിനോടനുബന്ധിച്ചാണ് പോസ്റ്റർ റിലീസ്. ഏറെ പ്രശംസ നേടിയ ഭൂതകാലം സിനിമയ്ക്ക് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ഹൊറര്‍ ത്രില്ലര്‍ സിനിമയാണ് ഭ്രമയുഗം. മമ്മൂട്ടിയെ കൂടാതെ അർജുൻ അശോകനും സിദ്ധാർത് ഭരതനും ചിത്രത്തിൽ മുഖ്യ വേഷത്തിലെത്തുന്നുണ്ട്.

നായകനാണോ വില്ലനോണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത വിധം പ്രേക്ഷകരെ അതിശയിപ്പിക്കുന്ന ലുക്കിലാണ് മമ്മൂട്ടി പോസ്റ്ററിൽ. കറപുരണ്ട പല്ലുകള്‍ കാട്ടിയുള്ള ചിരി, നരച്ച താടിയും മുടിയും കഴുത്തില്‍ ജപമാല.

മമ്മൂക്കയെ സംവിധാനം ചെയ്യുക എന്ന സ്വപ്നത്തിൽ ജീവിക്കുന്നതിൽ ഞാൻ സന്തോഷവാനാണ്. ‘ഭ്രമയുഗം’ കേരളത്തിന്റെ ഇരുണ്ട കാലഘട്ടത്തിൽ വേരൂന്നിയ കഥയാണ്. ഇത് ഒരു ആഴത്തിലുള്ള ചലച്ചിത്രാനുമാക്കി മാറ്റുന്നതിന് നിർമ്മാതാക്കളുടെ പിന്തുണ ലഭിച്ചതിൽ എനിക്ക് സന്തോഷമുണ്ടെന്ന് സംവിധായകന്‍ രാഹുല്‍ സദാശിവന്‍ പറഞ്ഞു.

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ചക്രവർത്തി രാമചന്ദ്രയും എസ്. ശശികാന്തും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൊച്ചിയിലും ഒറ്റപ്പാലത്തുമായാണ് ഭ്രമയുഗത്തിന്റെ ചിത്രീകരണം നടക്കുക. പ്രശസ്ത മലയാള സാഹിത്യകാരൻ ടി. ഡി രാമകൃഷണനാണ് തിരക്കഥയെഴുതുന്നത്. ഛായാഗ്രഹണം: ഷെഹനാദ് ജലാൽ, എഡിറ്റർ: ഷഫീക്ക് മുഹമ്മദ് അലി, സംഗീതം: ക്രിസ്റ്റോ സേവ്യർ. ‘ഭ്രമയുഗം’ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ഒരേസമയം 2024-ന്റെ തുടക്കത്തിൽ ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും.

പുതുപ്പള്ളിയുടെ പുതിയമുഖം ആര്; വോട്ടെണ്ണൽ നാളെ, ആദ്യഫലസൂചന എട്ടരയോടെ

0

രാഷ്ട്രീയ കേരളം ആകാംക്ഷയോടെ ഉറ്റുനോക്കിയ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം നാളെയറിയാം. നിയമസഭാ നിയോജക മണ്ഡലത്തിൽ സെപ്റ്റംബർ അഞ്ചിനു നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ വെള്ളിയാഴ്ച രാവിലെ എട്ടു മണി മുതൽ ആരംഭിക്കും. കോട്ടയം ബസേലിയോസ് ഓഡിറ്റോറിയത്തിൽ സജ്ജമാക്കിയിട്ടുള്ള കേന്ദ്രത്തിലാണ് വോട്ടെണ്ണൽ.

മൊത്തം 20 മേശകളിലായാണ് വോട്ടെണ്ണൽ നടക്കുക. 14 മേശകളിൽ വോട്ടിങ് യന്ത്രത്തിലെ വോട്ടുകളും അഞ്ച് മേശകളിൽ തപാൽ വോട്ടുകളും ഒരു മേശയിൽ സർവീസ് വോട്ടർമാർക്കുള്ള ഇ.ടി.പി.ബി.എസ്. (ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ് സിസ്റ്റം) വോട്ടുകളും എണ്ണും. തപാൽ വോട്ടുകളും സർവീസ് വോട്ടുകളുമാണ് ആദ്യം എണ്ണുക. ആകെ 182 ബൂത്തുകളാണ് പുതുപ്പള്ളി മണ്ഡലത്തിൽ ഉള്ളത്. 14 മേശകളിലായി 13 റൗണ്ടുകളായാണ് ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രത്തിലെ വോട്ടെണ്ണൽ.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ 72.86 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. 1,76,412 വോട്ടർമാരിൽ 1,28,535 പേർ സമ്മതിദാനാവകാശം വിനിയോഗിച്ചു. മുന്നണികൾ വിജയപ്രതീക്ഷയിൽ തന്നെയാണ്. യുഡിഎഫിനും എല്‍ഡിഎഫിനും വിജയപ്രതീക്ഷയുണ്ട്.

ആലുവയിൽ ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കി പൊലീസ്

0

ആലുവ ചാത്തൻപുറത്ത് അതിഥി തൊഴിലാളിയുടെ മകളായ ഏട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. സംഭവത്തിൽ മലയാളിയായ പ്രതിയെ തിരിച്ചറിഞ്ഞു. പ്രതി നാട്ടുകാരൻ തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. പ്രതിയുടെ സിസിടിവി ദൃശ്യവും ലഭിച്ചിട്ടുണ്ട്. പ്രതിയുടെ ചിത്രം കണ്ട് പീഡനത്തിനിരയായ കുട്ടി തിരിച്ചറിഞ്ഞുവെന്നും ആളെ ഉടൻ പിടികൂടുമെന്നും എറണാകുളം റൂറൽ എസ് പി വിവേക് കുമാർ അറിയിച്ചു.

ഇന്ന് പുലർച്ചെയാണ് രക്ഷിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന മൂന്നാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. ശബ്ദം കേട്ട നാട്ടുകാർ ഇടപെട്ടതോടെയാണ് കുട്ടിയെ രക്ഷപ്പെടുത്താനായത്. നാട്ടുകാർ നടത്തിയ തെരച്ചിലിനൊടുവിൽ രക്തത്തിൽ കുളിച്ച നിലയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. പ്രതി അപ്പോഴേക്കും കടന്നുകളഞ്ഞിരുന്നു. കുട്ടിയുടെ സ്വകാര്യഭാഗത്ത് പരിക്കുണ്ട്.

സമീപവാസിയായ സുകുമാരന്‍ രാത്രി രണ്ടുമണിയോടെ ശബ്ദം കേട്ട് വീടിന്റെ ജനലിലൂടെ നോക്കിയപ്പോഴാണ് ഒരാള്‍ പെണ്‍കുട്ടിയെ കൊണ്ടുപോകുന്നത് കണ്ടത്. തുടര്‍ന്ന് നാട്ടുകാരെ വിവരം അറിയിച്ച് പരിസരത്തെ വീടുകളം പ്രദേശവും പരിശോധിച്ചു. അപ്പോഴാണ് നഗ്നയായി പെണ്‍കുട്ടി റോഡിലൂടെ ഓടുന്നത് കണ്ടതെന്ന് സുകുമാരന്‍ പറയുന്നു.

ബിഹാര്‍ സ്വദേശികളാണ് കുട്ടിയുടെ രക്ഷിതാക്കൾ. കുട്ടിയുടെ അച്ഛന്‍ കഴിഞ്ഞദിവസം തിരുവനന്തപുരത്തേക്ക് പോയതിനാല്‍ അമ്മയും മൂന്ന് മക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ജനല്‍വഴി കൈയിട്ട് വാതില്‍ തുറന്ന പ്രതി കുട്ടിയുമായി പുറത്തിറങ്ങുകയായിരുന്നു. നാട്ടുകാർ തിരയുന്നുണ്ടെന്ന് മനസ്സിലാക്കിയ പ്രതി കുട്ടിയെ സമീപത്തെ വയലിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. കുട്ടിയെ നാട്ടുകാർ ചേർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചു. കുട്ടിയുടെ ആരോ​ഗ്യ നിലയിൽ പുരോ​ഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

സൗര്യദൗത്യത്തിലേക്കുള്ള യാത്രക്കിടെ ആദിത്യയുടെ സെൽഫി; ഭൂമിയുടെയും ചന്ദ്രന്റെയും ചിത്രവും പകർത്തി ആദിത്യ എൽ1

0

സൂര്യനെ കുറിച്ച് പഠിക്കുന്നതിനായുള്ള ഇന്ത്യയുടെ ആദ്യ സൗര്യദൗത്യമായ ആദിത്യ എല്‍1 പേടകം പകര്‍ത്തിയ ചിത്രങ്ങള്‍ ഭൂമിയിലേക്കയച്ചു. ഒരു സെല്‍ഫിയും ഭൂമിയുടേയും ചന്ദ്രന്റേയും ചിത്രങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ഈ ചിത്രങ്ങള്‍ ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഇസ്രോ എക്സിലൂടെ പുറത്തുവിട്ടു.

സെപ്റ്റംബര്‍ രണ്ടിനാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്ന് ആദിത്യ എല്‍1 വിക്ഷേപിച്ചത്. പിഎസ്എല്‍വി സി 57 റോക്കറ്റിലായിരുന്നു വിക്ഷേപണം. നാലുമാസം നീളുന്ന യാത്രയ്ക്കൊടുവിൽ ജനുവരി ആദ്യവാരം ലക്ഷ്യസ്ഥാനത്ത് എത്തും. ഭൂമിയിൽനിന്ന്‌ 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ലഗ്രാഞ്ച് പോയിന്റ്‌ ഒന്നിൽ നിന്നാണ്‌ പേടകം സൂര്യനെ നിരീക്ഷിക്കുക.

ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുന്ന പേടകത്തിന്റെ ഭ്രമണ പഥം ഇതിനകം രണ്ട് തവണ ഉയർത്തിക. രണ്ട് തവണ കൂടി ഭ്രമണപഥം ഉയർത്തലിന് ശേഷം പേടകം ലാഗ്രാഞ്ച് പോയിന്റ് 1 ലേക്കുള്ള ട്രാൻസ്ഫർ ഓർബിറ്റിലേക്ക് കടക്കും.

ഇത് പകരം വെക്കാനില്ലാത്ത ആശംസയെന്ന് ആരാധകര്‍; വാപ്പച്ചിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ദുല്‍ഖര്‍

0

മലയാളത്തിന്റെ പ്രിയനടന്‍ മമ്മൂട്ടിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മകനും നടനുമായ ദുല്‍ഖര്‍ സല്‍മാന്‍. എന്നും എല്ലായ്പ്പോഴും തന്റെ പിതാവിനെപ്പോലെ ആകാനാണ് ആഗ്രഹിച്ചതെന്ന് ദുല്‍ഖര്‍ ഹൃദയസ്പര്‍ശിയായ കുറിപ്പില്‍ പറയുന്നു.

ദുല്‍ഖര്‍ എഴുതിയത് ഇങ്ങനെയാണ്‌; ചെറിയ കുട്ടിയായിരുന്നപ്പോള്‍ വലുതാകുമ്പോള്‍ താങ്കളെപ്പോലെ ആകാന്‍ ആഗ്രഹിച്ചു. ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ നിന്നപ്പോള്‍ താങ്കളെപ്പോലെ ഒരു നടനാകണമെന്ന് മോഹിച്ചു. താനൊരു പിതാവായപ്പോഴും അതെ. ഒരിക്കല്‍ ഞാന്‍ താങ്കളുടെ പകുതിയോളമെങ്കിലും എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു. പിറന്നാളാശംസകള്‍ നേരുന്നു. ഇനിയും ഈ ലോകത്തെ രസിപ്പിക്കാനും പ്രചോദനമാകാനും താങ്കള്‍ക്ക് സാധിക്കട്ടെയെന്നും ദുല്‍ഖര്‍ കുറിച്ചു.

ഏകദിന റാങ്കിംഗ്; ശുഭ്മന്‍ ഗില്‍ മൂന്നാം സ്ഥാനത്ത്

0

പുതിയ ഏകദിന ബാറ്റിഗ് റാങ്കിംഗില്‍ ഇന്ത്യയുടെ യുവ വജ്രായുധം ശുഭ്മന്‍ ഗില്‍ മൂന്നാം സ്ഥാനത്ത്
ഏഷ്യാ കപ്പിലെ നേപ്പാളിനെതിരായ ഇന്നിംഗ്‌സിന് ശേഷം 750 റേറ്റിംഗ് പോയിന്റ് നേടിയാണ് താരം മൂന്നാമതായത്.
882 പോയിന്റ് ഉള്ള ബാബര്‍ അസം ഒന്നാം സ്ഥാനത്തും 777 പോയിന്റുമായി സൗത്താഫ്രിക്കന്‍ താരം
റാസി വാന്‍ഡര്‍ ഡസ്സന്‍ രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു.

പാക്കിസ്ഥാനെതിരെ മികച്ച പ്രകടനം നടത്തിയ ഇഷാന്‍ കിഷാന്‍ 12 സ്ഥാനം മെച്ചപ്പെടുത്തി 24ാം റാങ്കിലെത്തി.
വിരാട് കോഹ്ലിയാണ് ആദ്യ പത്തില്‍ ഇടം നേടിയ മറ്റൊരു ഇന്ത്യന്‍ താരം. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ 11ാം സ്ഥാനത്താണ്.

നെയാദിയുടെ ആരോഗ്യ നില തൃപ്തികരം

0

ബഹിരാകാശ നിലയത്തില്‍ നിന്നും തിരിച്ചെത്തിയ യുഎഇയുടെ സുല്‍ത്താന്‍ അല്‍നെയാദിയുടെ ആരോഗ്യ നില തൃപ്തികരം. അല്‍ നെയാദി തന്നെയാണ് എക്‌സിലൂടെ വിവരങ്ങള്‍ പങ്കുവെച്ചത്. ചരിത്രപരമായ ദൗത്യം പൂര്‍ത്തിയാക്കിയാണ് അല്‍ നെയാദിയും സംഘവും മടങ്ങിയെത്തിയത്. കഴിഞ്ഞ മൂന്നിന് വൈകിട്ട് 3.05 ന് പുറപ്പെട്ട് നാലിന് രാവിലെ 8.05നാണ് സുല്‍ത്താന്‍ അല്‍ നെയാദി ഉള്‍പ്പെട്ട ബഹിരാകാശ യാത്രികര്‍ ഭൂമിയില്‍ എത്തിയത്. ആറ് മാസം നീണ്ട ദീര്‍ഘമേറിയ ദൗത്യത്തിനൊടുവിലാണ് ക്രൂ സിക്‌സ് സംഘം മടങ്ങിയെത്തിത്. അമേരിക്കയിലെ ഫ്‌ളോറിഡ തീരത്തായിരുന്നു സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ പേകടം വന്നിറങ്ങിയത്. നാല് ബഹിരാകാശ യാത്രികരെയും സുരക്ഷിതമായി ഹൂസ്റ്റണിലെ പ്രത്യേക കേന്ദ്രത്തിലേക്കാണ് മാറ്റിയത്. ആറ് മാസം ബഹിരാകാശ നിലയത്തില്‍ കഴിഞ്ഞതിനാല്‍ ഭൂമിയിലെ ഗുരുത്വാകര്‍ഷണവുമായി പൊരുത്തപ്പെടാന്‍ സമയം വേണ്ടി വരും. വൈദ്യ പരിശോധയില്‍ ആരോഗ്യ നില തൃപ്തികരമെന്ന് അല്‍ നെയാദി എക്‌സില്‍ കുറിച്ചു. മൂന്ന് ആഴ്ചത്തോളം വിശദമായ പരിശോധനകള്‍ക്ക് ശേഷമായിരിക്കും സംഘം പുറത്തിറങ്ങുക. ജീവിത ശൈലി ക്രമങ്ങളും, ചലശേഷി തുടങ്ങിയവ നാല് പേര്‍ക്കും പുരോഗതിയുള്ളതായി ആരോഗ്യ വിദഗ്ധര്‍ അറിയിച്ചു. നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി ശേഷമായിരിക്കും സുല്‍ത്താന്‍ അല്‍ നെയാദി യുഎഇയിലേക്ക് മടങ്ങി എത്തുക. രാജകീയമായ വരവേല്‍പ്പാണ് യുഎഇ അല്‍ നെയാദിക്ക് നല്‍കുന്നത്.

ദുബൈയില്‍ അഞ്ച് ലക്ഷം വീടുകളില്‍ സോളാര്‍ വൈദ്യുതി: ദീവയും മസ്ദറും കരാറില്‍ ഒപ്പുവെച്ചു

0

ദുബൈ: അഞ്ച് ലക്ഷം വീടുകളില്‍ സൗരോര്‍ജ്ജത്തില്‍ നിന്നും വൈദ്യുതി എത്തിക്കുന്നതിന് കരാര്‍ ഒപ്പുവെച്ചു. ദുബൈ വൈദ്യുതി-ജല അഥോറിട്ടിയും അബുദബി കമ്പനിയായ മസ്ദറും തമ്മിലാണ് കരാര്‍ ഒപ്പുവെച്ചത്. ദുബൈ മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തും സോളാര്‍ പാര്‍ക്കിന്റെ ആറാംഘട്ടത്തിന്റെതാണ് കരാര്‍. സൗരോര്‍ജ്ജത്തില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള ബൃഹദ് പദ്ധതിയാണ് ദുബൈയില്‍ പൂര്‍ത്തിയാകുന്നത്. പദ്ധതിയുടെ ആറാംഘട്ടത്തിന്റെ നിര്‍മ്മാണത്തിനും നടത്തിപ്പിനുമുള്ള കരാറാണ് ദീവ മസ്ദറുമായി ഒപ്പുവെച്ചത്. 1800 മെഗാവാട്ടിന്റെതാണ് സോളാര്‍ പാര്‍ക്കിന്റെ ആറാംഘട്ടം. അടുത്ത വര്‍ഷം അവസാനം ആറാംഘട്ടത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ സോളാര്‍പാര്‍ക്കില്‍ നിന്നുള്ള വൈദ്യുതി ഉത്പാദനം 4660 മെവാട്ടായി ഉയരും.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തുമിന്റെ സാന്നിധ്യത്തില്‍ ആണ് കരാര്‍ ഒപ്പുവെച്ചത്. 550 കോടി ദിര്‍ഹം ചിലവില്‍ ആണ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തും സോളാര്‍ പാര്‍ക്കിന്റെ ആറാം ഘട്ടം പൂര്‍ത്തിയാക്കുന്നത്. ആറാം ഘട്ടം പൂര്‍ത്തിയാകുന്നതോടെ കാര്‍ബണ്‍ പുറന്തള്ളല്‍ പ്രതിവര്‍ഷം 2.36 ദശലക്ഷം ടണ്‍ കുറയ്ക്കുമെന്ന് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ സോളാര്‍കായി ദുബൈയിലേത് മാറും. ബൃഹത്ത് പദ്ധതിയുടെ എല്ലാ ഘട്ടങ്ങളും 2030 ഓടെ പൂര്‍ത്തീകരിക്കുമെന്നാണ് പ്രതീക്ഷ. 2050ഓടെ പൂര്‍ണ്ണമായും ശുദ്ധോര്‍ജ്ജത്തിലേക്ക് മാറുകയാണ് ദുബൈയുടെ ലക്ഷ്യമെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.