Saturday, April 11, 2026
Home Blog Page 205

ലോകകപ്പിന് മുന്‍പുളള ഇന്ത്യ – ഓസ്‌ട്രേലിയ ഏകദിന പരമ്പര 11 ഭാഷകളില്‍ സൗജന്യമായി സംപ്രേക്ഷണം ചെയ്യാന്‍ ജിയോ സിനിമ

0

സെപ്റ്റംബര്‍ 22-ന് ആരംഭിക്കുന്ന ഇന്ത്യ – ഓസ്ട്രേലിയ ഏകദിന പരമ്പര 11 ഭാഷകളിലായി സൗജന്യമായി സംപ്രേക്ഷണം ചെയ്യാന്‍ ജിയോ സിനിമ. വയാകോം 18 മീഡിയ കമ്പനി ബിസിസിഐ ഇന്റര്‍നാഷണല്‍, ഡൊമസ്റ്റിക് മത്സരങ്ങള്‍ക്കുള്ള എക്‌സ്‌ക്ലൂസീവ് മീഡിയ അവകാശങ്ങള്‍ നേടിയ ശേഷമുള്ള ആദ്യ പരമ്പരയാണിത്. വയാകോം 18ന്റെ കീഴിലുള്ളതാണ് ജിയോ സിനിമ.

മൂന്ന് മത്സരങ്ങളടങ്ങിയതാണ് ഇന്ത്യ – ഓസ്ട്രേലിയ ഏകദിന പരമ്പര. സെപ്റ്റംബര്‍ 22, 24, 27 തീയതികളിലാണ് മത്സരങ്ങള്‍. കളേഴ്‌സ് തമിഴ് (തമിഴ്), കളേഴ്‌സ് ബംഗ്ലാ സിനിമ (ബംഗാളി), കളേഴ്‌സ് കന്നഡ സിനിമ (കന്നഡ), കളേഴ്‌സ് സിനിപ്ലക്‌സ് സൂപ്പര്‍ഹിറ്റുകള്‍ (ഹിന്ദി), സ്‌പോര്‍ട്‌സ് 18 1 എസ്ഡി, സ്പോര്‍ട്‌സ് 18 1 എച്ച്ഡി എന്നിവയില്‍ തത്സമയം സംപ്രേക്ഷണം ചെയ്യും.

സൗദിയില്‍ സുല്‍ത്താന്റെ അരങ്ങേറ്റം..! ആറ് ഗോള്‍ വിജയവുമായി അല്‍ ഹിലാല്‍

0

ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ സൗദി പ്രോ ലീഗില്‍ അരങ്ങേറ്റം കുറിച്ചു. അല്‍ ഹിലാലിനായി നെയ്മര്‍ വിജയവുമായാണ് കളം വിട്ടത്. അല്‍ റിയാദിനെതിരെ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കാണ് അല്‍ ഹിലാല്‍ വിജയിച്ചത്. ഈ വിജയയത്തോടെ ടീം പ്രോ ലീഗ് പോയിന്റ് ടേബിളില്‍
ഒന്നാം സ്ഥാനത്തെത്തി.

നെയ്മര്‍ ആദ്യ ഇലവനില്‍ ഉണ്ടായിരുന്നില്ല. 64ാം മിനിറ്റില്‍ സബ്‌സ്റ്റിറ്റിയൂട്ടായി താരം കളത്തിലിറങ്ങി മികച്ച പ്രകടനമാണ് നടത്തിയത്. രണ്ട് അസിസ്റ്റിന് പുറമെ ഒരു പെനാള്‍ട്ടി വോണ്‍ ചെയ്യാനും നെയ്മറിന് സാധിച്ചു. ആദ്യ ഗോള്‍ കണ്ടെത്താന്‍ താരത്തിനായില്ല. 6 മല്‍സരങ്ങള്‍ കഴിഞ്ഞപ്പോള്‍
16 പോയിന്റാണ് അല്‍ ഹിലാലിനുള്ളത്.

ബാങ്കുകളുടെ പേരില്‍ തട്ടിപ്പ്: യുഎഇയില്‍ സുരക്ഷാ മുന്നറിയിപ്പ്‌

0

അബുദബി: യുഎഇയിലെ പ്രമുഖ ബാങ്കുകളുടെ പേരില്‍ വ്യാജ സന്ദേശങ്ങള്‍ അയച്ച് തട്ടിപ്പ് വ്യാപകമാകുന്നു. ബാങ്കിന്റെ സേവനങ്ങള്‍ തുടര്‍ന്ന് ലഭിക്കണമെങ്കില്‍ വിളിക്കാന്‍ ആവശ്യപ്പെട്ടാണ് സന്ദേശം ലഭിക്കുന്നത്. ബാങ്കുകളുടെ പേരില്‍ വ്യാജ നോട്ടീസും പ്രചരക്കുന്നുണ്ട്. തട്ടിപ്പില്‍പ്പെടാതിരിക്കാന്‍ മുന്നറിയിപ്പ് നല്‍കുകയാണ് പൊലീസ്. ഉപയോക്താക്കളുടെ ഫോണില്‍ ബാങ്കുകളുടെ പേരില്‍ സന്ദേശം ലഭിക്കും. ബാങ്ക് നല്‍കുന്ന സേവനങ്ങള്‍ അവസാനിച്ചതായും തുടരണമെങ്കില്‍ തിരിക്കുന്ന നമ്പറില്‍ ബന്ധപ്പെടാനും ആവശ്യപ്പെടും. സുരക്ഷാ കാരണങ്ങളാല്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതായും, എടിഎം, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായതായും അറിയച്ചാണ് സന്ദേശങ്ങള്‍ ലഭിക്കുക. ബാങ്കിന്റെ ഔദ്യോഗിക രേഖ എന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ്. നമ്പറില്‍ ബന്ധപ്പെടുന്നവരുടെ അക്കൗണ്ട് വിവരങ്ങള്‍ കൈക്കലാക്കിയ ശേഷം പണം കവരുന്നതാണ് രീതി. ബാങ്കില്‍ നിന്നും എന്ന പേരില്‍ ലീഗല്‍ നോട്ടീസ് ഉപയോക്താക്കള്‍ക്ക് ലഭിച്ചതോടെ ബാങ്കുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് രീതികള്‍ പുറത്തറിയുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ രാജ്യത്തെ ബാങ്കുകള്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു.

ഇതിനു പുറമേ ബാങ്ക് പ്രതിനിധികളാണെന്ന് പരിചയപ്പെടുത്തി ഫോണ്‍ കോളുകളിലൂടെയും തട്ടിപ്പ് വ്യാപകുമാകുന്നുണ്ട്. ഇത്തരം ചതിക്കുഴിയില്‍ അകപ്പെടാതിരിക്കാന്‍ സ്വയം ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് പൊലീസ്. അക്കൗണ്ടുകള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിന്റെ പേരില്‍ എസ്എംഎസ്, വാട്‌സ്ആപ്പ്, ഇമെയിലുകള്‍, ഫോണ്‍ കോളുകള്‍ എന്നിവ വഴി വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ബാങ്കുകള്‍ ഉപയോക്താക്കളോട് ആവശ്യപ്പെടില്ലെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. അടുത്തിടെ തട്ടിപ്പുകളില്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധി പ്രവാസികള്‍ക്കാണ് പണം നഷ്ടമായത്. തട്ടിപ്പുമായി ബന്ധപ്പെട്ട് രാജ്യത്തിനകത്തും പുറത്തുമുള്ള ഏഴ് ഏഷ്യക്കാരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.

ഖേദം പ്രകടിപ്പിക്കില്ലെന്ന് അലന്‍സിയര്‍; ഇത്രക്ക് ചീപ്പാണോ ആര്‍ട്ടിസിറ്റ് ബേബി എന്ന് സോഷ്യല്‍ മീഡിയ

0

ചലച്ചിത്ര പുരസ്‌ക്കാര വിതരണ വേദിയില്‍ വെച്ച് നടത്തിയ സ്ത്രീവിരുദ്ധ പ്രസ്താവനയെ ന്യായീകരിച്ച് നടന്‍ അലന്‍സിയര്‍. താന്‍ സ്ത്രീ വിരുദ്ധത പറഞ്ഞിട്ടില്ലെന്നും മാപ്പ് പറയില്ലെന്നും അലന്‍സിയര്‍ പ്രതികരിച്ചു. ആണ്‍കരുത്തുളള ശില്‍പമാണ് വേണ്ടതെന്നും പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത് എന്നുമാണ് അലന്‍സിയര്‍ പറഞ്ഞത്.

ഇതോടെ സിനിമയ്ക്ക് അകത്ത് നിന്നും പുറത്ത് നിന്നും അടക്കം വലിയ വിമര്‍ശനമാണ് നടനെതിരെ ഉയരുന്നത്. അലന്‍സിയറിന്റെ പ്രതികരണം ഇങ്ങനെ : ” താന്‍ പറയുന്നത് സ്ത്രീ വിരുദ്ധതയാണെന്ന് ബോധ്യമുളള എലൈറ്റ്ഡ് ആയ ഫെമിനിസ്റ്റുകള്‍ ആദ്യം കാരവന്‍ തുറന്ന് കൊടുത്ത് പാവം പെണ്‍കുട്ടികള്‍ക്ക് മൂത്രമൊഴിക്കാനുളള സൗജന്യം കാണിക്കട്ടെ. ഷൂട്ടിംഗ് സൈറ്റുകളില്‍ സ്ത്രീകള്‍ മാത്രമല്ല ആണുങ്ങളും ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്”.

പെണ്‍പ്രതിമ പ്രലോഭിപ്പിക്കുന്നു എന്ന് അവിടെ പറഞ്ഞത് അത് വലിയ വേദിയാണ് എന്ന് അറിഞ്ഞ് കൊണ്ട് തന്നെയാണ്. പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നു. ആരേയും ആക്ഷേപിച്ചിട്ടില്ല”. അതുകൊണ്ട് ഖേദം പ്രകടിപ്പിക്കേണ്ട കാര്യവും ഇല്ലെന്ന് അലന്‍സിയര്‍ പറഞ്ഞു.

‘താന്‍ സ്ത്രീയെ ബഹുമാനിക്കുന്ന ആളാണ്. അമ്മ തന്ന വീട്ടിലാണ് നില്‍ക്കുന്നത്. സ്ത്രീകള്‍ പുരുഷന്മാരെയും ബഹുമാനിക്കാന്‍ പഠിക്കണം. സംവരണം കിട്ടാതെ പോകുന്നത് പുരുഷനാണ്. മുഴുവനും കിട്ടുന്നത് സ്ത്രീകള്‍ക്കാണ്. പുരുഷന് ഒരു നീതിയുമില്ല. തങ്ങള്‍ക്ക് തരുന്നത് 25000 രൂപയാണ്. പ്രത്യേക ജൂറി പരാമര്‍ശത്തിന് സ്വര്‍ണ പ്രതിമ തരണം എന്ന് പറഞ്ഞത് തെറ്റാണോ” എന്നും അലന്‍സിയര്‍ പറയുന്നു.

കപില്‍ ദേവിന് ശേഷം ഈ നേട്ടം സ്വന്തമാക്കി ജഡേജ ; ലോകകപ്പില്‍ ഇന്ത്യയുടെ പ്രതീക്ഷയും ജഡ്ഡു !

0

ഏകദിനത്തില്‍ 200 വിക്കറ്റുകള്‍ തികച്ച് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരായ സൂപ്പര്‍ ഫോര്‍ മത്സരത്തിലാണ് ജഡേജ ഈ നേട്ടത്തിലെത്തിയത്. ഏകദിനത്തില്‍ 200 വിക്കറ്റ് തികയ്ക്കുന്ന ഏഴാമത്തെ ഇന്ത്യന്‍ ബൗളറെന്ന നേട്ടവും ജഡേജ സ്വന്തമാക്കി.

ഹര്‍ഭജനും കുംബ്ലെയ്ക്കും ശേഷം 200 വിക്കറ്റ് നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ സ്പിന്നര്‍ കൂടിയാണ് ജഡേജ. മാത്രമല്ല കപില്‍ ദേവിന് ശേഷം ഏകദിനത്തില്‍ 2000 റണ്‍സും 200 വിക്കറ്റും തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോഡും ജഡേജ സ്വന്തമാക്കി.

തന്റെ 175-ാം ഏകദിന ഇന്നിങ്സിലാണ് ജഡേജ 200 വിക്കറ്റുകള്‍ എന്ന നാഴികക്കല്ലിലെത്തുന്നത്. ബംഗ്ലാദേശ് താരം ഷമിം ഹുസൈനെ വിക്കറ്റിനു മുന്നില്‍ കുടുക്കിയാണ് ജഡേജ തന്റെ 200-ാം വിക്കറ്റ് സ്വന്തമാക്കിയത്.

അനില്‍ കുംബ്ലെ (334), ജവഗല്‍ ശ്രീനാഥ് (315), അജിത് അഗാര്‍ക്കര്‍ (288), സഹീര്‍ ഖാന്‍ (269), ഹര്‍ഭജന്‍ സിങ് (265), കപില്‍ ദേവ് (253) എന്നിവരാണ് ഏകദിനത്തില്‍ 200 വിക്കറ്റ് തികച്ച മറ്റ് ഇന്ത്യന്‍ താരങ്ങള്‍.

മണിപ്പൂർ കലാപത്തിൽ കൊല്ലപ്പെട്ടത് 175 പേർ; 96 മൃതദേഹങ്ങൾക്ക് അവകാശികളില്ല

0

കുക്കി-മെയ്തെയ് വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിന്റെ ഭാഗമായി മണിപ്പൂരില്‍ നടന്ന കലാപത്തില്‍ 175 പേര്‍ക്ക് ജീവന്‍ നഷ്ടമായതായി മണിപ്പൂർ പൊലീസ്. കലാപം തുടങ്ങിയ മെയ് മൂന്ന് മുതല്‍ ഇന്നുവരെയുള്ള കണക്കാണ് ഇത്. 33 പേരെ കാണാതായി. പലയിടങ്ങളിലായി 96 മൃതദേഹങ്ങള്‍ അവകാശികളില്ലാതെ കിടക്കുന്നുവെന്നും പൊലീസ് വ്യക്തമാക്കുന്നു. ഇംഫാലിലെ ആര്‍ഐഎംഎസ്, ജെഎന്‍ഐഎംഎസ് ഹോസ്പിറ്റലുകളിലായി 28ഉം 26ഉം മൃതദേഹങ്ങളാണ് അവകാശികളില്ലാതെ സൂക്ഷിച്ചിരിക്കുന്നത്. ചുരാചന്ദ്പൂര്‍ ജില്ലയില്‍ 42 മൃതദേഹങ്ങളും സൂക്ഷിച്ചിട്ടുണ്ട്.

കലാപം തുടങ്ങി ഇതുവരെ 1138 പേര്‍ക്ക് പരിക്കേറ്റതായും പൊലീസ് പറയുന്നു. കലാപത്തില്‍ 4786 വീടുകൾ തീവച്ച് നശിപ്പിച്ചു. 254 പള്ളികളും 132 ക്ഷേത്രങ്ങളും തകർത്തു. പൊലീസിന് നഷ്ടപ്പെട്ട ആയുധങ്ങളില്‍ 1,359 തോക്കുകളും 15,050 വെടിക്കോപ്പുകളും കണ്ടെടുത്തതായും ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് ഐ കെ മുയ്വ വ്യക്തമാക്കി. കലാപ സമയത്ത് സംസ്ഥാനത്ത് ഉടനീളം 5,172 തീവെയ്പ്പ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് അനധികൃതമായി നിർമിച്ച 360 ബങ്കറുകളും സുരക്ഷാ സേന നശിപ്പിച്ചതായി കണക്കുകൾ പറയുന്നു.

പാടുന്നതിനിടെ ചൈനീസ് മൈക്ക് പൊട്ടിത്തെറിച്ചു; കുട്ടിക്ക് പരുക്ക്

0

പാടുന്നതിനിടെ കരോക്കെ മൈക്ക് പൊട്ടിത്തെറിച്ച് ആറു വയസുകാരിക്ക് പരിക്കേറ്റു. പാലക്കാട് കല്ലടിക്കോട് ഞായറാഴ്ച ആയിരുന്നു സംഭവം. ഫിൻസ ഐറിൻ എന്ന കുട്ടി വീട്ടിനുള്ളിൽ പാട്ട് പാടുന്നതിനിടെയാണ് മെെക്ക് പൊട്ടിത്തെറിച്ചത്. കുട്ടിയുടെ പരിക്ക് ഗുരുതരമല്ല.

കല്ലടിക്കോട് സ്വദേശി ഫിറോസ് ബാബുവിന്റെ മകളുടെ കൈയില്‍ നിന്നാണ് മൈക്ക് പൊട്ടിത്തെറിച്ചത്. ചാർജ് ചെയ്തുകൊണ്ട് പാട്ട് പാടുന്നതിനിടയിൽ മൈക്ക് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. പുകയും ഉയർന്നു. ഓണ്‍ലൈനില്‍ വാങ്ങിയ 600 രൂപ വിലയുളള മൈക്കാണ് പൊട്ടിത്തെറിച്ചത്. കുട്ടി സ്വയം റെക്കോര്‍ഡ് ചെയ്ത വീഡിയോയില്‍ മൈക്ക് പൊട്ടിത്തെറിക്കുന്നത് കാണാം.

ശവപ്പറമ്പായി ലിബിയന്‍ നഗരമായ ദെര്‍ണ: എവിടെ തിരഞ്ഞാലും മൃതദേഹങ്ങള്‍: പ്രളയത്തില്‍ മരണം 11,000 കടന്നു

0

പ്രളയം ദുരിതം വിതച്ച ലിബിയയില്‍ മരണസംഖ്യ 11300-ആയി ഉയര്‍ന്നു. ആയിരങ്ങളെ ഇപ്പോഴും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. റോഡുകള്‍ പൂര്‍ണ്ണമായും തകര്‍ന്ന രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കുകയാണ്. ദുരിതബാധിത മേഖലകളിലേക്ക് സഹായം എത്തിക്കുന്നതും ദുഷ്‌കരമായി തുടരുകയാണ്.

കഴിഞ്ഞ ഞായറാഴ്ചയും തിങ്കളാഴ്ച്ചയുമായി അതിതീവ്രമഴയും കൊടുങ്കാറ്റും ലിബിയന്‍ സാംസ്‌കാരിക തലസ്ഥാനം എന്നറയിപ്പെട്ടിരുന്ന ദെര്‍നയെ ശവപറമ്പാക്കി മാറ്റിയിരിക്കുകയാണ്. ദിനവും നൂറുകണക്കിന് മൃതദേഹങ്ങള്‍ ആണ് കണ്ടെടുക്കുന്നത്.എവിടെ തിരഞ്ഞാലും അവിടെ നിന്നെല്ലാം മൃതദേഹങ്ങള്‍ ലഭിക്കുന്നുവെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയന്നത്. മരണം ഇരുപതിനായിരം വരെ ഉയര്‍ന്നേക്കും എന്നാണ് ദെര്‍ന മേയര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ആയിരക്കണക്കിന് പേരെ ഇനിയും കണ്ടെത്താനുണ്ട്. എത്ര പേരെ കാണാതായെന്നോ എത്രപേര്‍ മരിച്ചെന്നോ എന്നതിന് കൃത്യമായ കണക്കില്ല.

കനത്ത മഴയ്ക്കും കാറ്റിനും പിന്നാലെ രണ്ട് അണക്കെട്ടുകള്‍ തകര്‍ന്നതിനെ തുടര്‍ന്ന് ദെര്‍നയിലെ പല പ്രദേശങ്ങളും ഒലിച്ചുപോയി. സുനാമി കണക്കെയാണ് ജലം ഒഴുകിയെത്തിയത്.ദെര്‍ണ നഗരത്തിന്റെ ഒരു ഭാഗം തന്നെ അപ്രത്യക്ഷമായി.നൂറ് കിലോമീറ്റര്‍ അപ്പുറമുള്ള കടലിലേക്കാണ് അണക്കെട്ടുകളില്‍ നിന്നുള്ള ജലം കുത്തിയൊലിച്ചെത്തിയത്. കാണാതായവരില്‍ പലരും ഒലിച്ചുപോയിട്ടുണ്ടാകും എന്നാണ് സംശയിക്കുന്നത്.ദുരിതബാധിത പ്രദേശങ്ങളിലേക്ക് കടന്നെത്താന്‍ കഴിയാത്ത വിധം മേഖല ആകെ തകര്‍ന്നത് രക്ഷാപ്രവര്‍ത്തകര്‍ തടസ്സം സൃഷ്ടിക്കുകയാണ്. സഹായങ്ങള്‍ എത്തിക്കുന്നതിനും സാധിക്കുന്നില്ല.

ദെര്‍ണയില്‍ നടന്നത് ഒഴിവാക്കാനാവുന്ന ദുരന്തമായിരുന്നുവെന്നാണ് വിമര്‍ശനം ഉയരുന്നത്. പ്രളയമുന്നറിയിപ്പ് ഭരണകൂടം അവഗണിക്കുകയായിരുന്നു. വര്‍ഷങ്ങളായി അണക്കെട്ടുകള്‍ക്ക് അറ്റകുറ്റപ്പണികള്‍ നടത്താത്ത് വന്‍ ദുരന്തത്തിന് കാരണമായി. തകര്‍ന്ന അണക്കെട്ടുകള്‍ക്ക് 2002-ന് ശേഷം അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നില്ല. അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച മുന്നറിയിപ്പുകളും ലിബിയന്‍ ഭരണകൂടം അവഗണിക്കുകയായിരുന്നു.

നെയാദിക്ക് ഷാര്‍ജയുടെ അംഗീകാരം

0

ഷാര്‍ജ: പന്ത്രണ്ടാമത് രാജ്യാന്തര ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ ഫോറത്തിന് ഷാര്‍ജയില്‍ സമാപനം. ഇന്നത്തെ വിഭവങ്ങള്‍ നാളത്തെ സമ്പത്ത് എന്ന പ്രമേയത്തിലായിരുന്നു രണ്ട് ദിവസം നീണ്ടു നിന്ന പന്ത്രണ്ടാമത് രാജ്യാന്തര ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ ഫോറം ഷാര്‍ജയില്‍ നടന്നത്. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായി ഷെയ്ഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നേതൃത്വത്തില്‍ ഷാര്‍ജ ഉപഭരണാധികാരിയും ഷാര്‍ജ മീഡിയ കൗണ്‍സില്‍ ചെയര്‍മാനുമായ അഹമ്മദ് അല്‍ ഖാസിമിയുടെ സാന്നിധ്യത്തിലായിരുന്നു ഐജിസിഎഫ് സംഘടിപ്പിച്ചിരുന്നത്. പന്ത്രണ്ടാമത് രാജ്യാന്തര ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ ഫോറത്തില്‍ ഇതുവരെയില്ലാത്ത ഒരു പുരസ്‌കാര പ്രഖ്യാപനം നടന്നു. രാജ്യത്തിന്റെ യശസ്സ് ഉയര്‍ത്തിയ, ബഹിരാകാശ നിലയത്തില്‍ ആറ് മാസം ചെലവഴിച്ച് നിരവധി റെക്കോര്‍ഡുകള്‍ നേടിയ സുല്‍ത്താന്‍ അല്‍ നെയാദിനെ പേഴ്‌സണാലിറ്റി ഓഫ് ദി ഇയര്‍ ആയി പ്രഖ്യാപിച്ചു. ഇതിന് പുറമേ നിരവധി മേഖലകളിലെ പ്രമുഖരേയും അവാര്‍ഡ് നല്‍കി ആദരിച്ചു. രണ്ട് ദിവസത്തെ സമ്മേളനത്തില്‍ ലോക നേതാക്കളും ചിന്തകരും എഴുത്തുകാരും പ്രഭാഷകരുമടക്കം 250ലേറെ വിദഗ്ധര്‍ പരിപാടിയുടെ ഭാഗമായി. ചര്‍ച്ചകള്‍, പ്രഭാഷണങ്ങള്‍, സെമിനാറുകള്‍ എന്നിവയും ഫോറത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. പ്രകൃതി, സംസ്‌കാരം, കല, കായികം, സാങ്കേതിക വിദ്യ എന്നിവയിലും ചര്‍ച്ചയുണ്ടായി. യുഎഇ കാലാവസ്ഥ പരിസ്ഥിതി മന്ത്രി മറിയം ബിന്ദ് മുഹമ്മദ് അല്‍ മഹെരി, അമേരിക്കന്‍ ന്യായാധിപന്‍ ഫ്രാങ്ക് കാപ്രിയോ, മുന്‍ ഈജിപ്ഷ്യന്‍ മന്ത്രി ഡോ.ഒസാമ കമാല്‍ എന്നിവരും മുഖ്യ പ്രഭാഷകരായിരുന്നു.

വൈറലായി യുഎഇ പ്രസിഡന്റിന്റെ ചിത്രം

0

അബുദബി: യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ സെല്‍ഫി എടുക്കുന്നതിനായി ഒരു യുവാവിനൊപ്പം നില്‍ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. അബുദബിയിലെ തിരക്കേറിയ ഷോപ്പിംഗ് മാളിലാണ് ഷെയ്ഖ് മുഹമ്മദ് എത്തിയത്. സാധാരണക്കാരെ സ്വീകരിക്കുന്ന ഷെയ്ഖ് മുഹമ്മദിന്റെ ചിത്രങ്ങള്‍ മുമ്പും വൈറലായിരുന്നു. ഒരു രാജ്യത്തിന്റെ ഭരണാധികാരി എങ്ങനെ ആയിരിക്കണം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. സാധാരണക്കാരെ എന്നും ചേര്‍ത്തു നിര്‍ത്തുന്ന ഭരണാധികാരിയുടെ ചിത്രം നിരവധി തവണ കണ്ടു കഴിഞ്ഞു. ഷെയ്ഖ് മുഹമ്മദിന്റെ ഈ താഴ്മ തന്നെ അദ്ദേഹത്തിന് ലോകജനതക്കിടയില്‍ ആരാധകരെ സൃഷ്ടിച്ചു. കഴിഞ്ഞ ദിവസം അബുദബിയിലെ മാളിലെത്തിയ ഷെയ്ഖ് മുഹമ്മദിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. തന്നോടൊപ്പമുള്ള ഒരു ചെറിയ സംഘത്തിനൊപ്പം മാളിലൂടെ നടന്നു നീങ്ങിയ രാജ്യത്തിന്റെ ഭരണാധികാരിയെ ആളുകള്‍ ആദ്യം തിരിച്ചറിഞ്ഞില്ല. മനസിലാക്കി തുടങ്ങിയതോടെ പലര്‍ക്കും ആകാംഷയായി. ഇതിനിടെയാണ് സെല്‍ഫി എടുക്കാന്‍ അനുവാദം ചോദിച്ച് ഒരാള്‍ എത്തിയത്. അദ്ദേഹത്തെ ചേര്‍ത്തു നിര്‍ത്തി ഷെയ്ഖ് മുഹമ്മദ് സെല്‍ഫിയ്ക്ക് നിന്നു. മാളില്‍ നിന്നും മാറ്റാരോ പകര്‍ത്തിയ ചിത്രമാണ് ഇപ്പോള്‍ വൈറലായത്.