Saturday, April 11, 2026
Home Blog Page 204

‘അലന്‍സിയര്‍ ചുമ്മാ ആളാവാന്‍ ചെയ്ത പരിപാടി മാത്രം’ പ്രതികരണവുമായി ധ്യാന്‍ ശ്രീനിവാസന്‍

0

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ വേദിയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ അലന്‍സിയറിനെതിരെ വിമര്‍ശനവുമായി നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. അങ്ങനെയൊരഭിപ്രായം അദ്ദേഹത്തിനുണ്ടായിരുന്നെങ്കില്‍ ചടങ്ങ് ബഹിഷ്‌കരിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നതെന്ന് താരം പറഞ്ഞു. നദികളില്‍ സുന്ദരി യമുന എന്ന പുതിയ ചിത്രത്തിന്റെ പ്രചാരണപരിപാടിയില്‍ ഒരു ചോദ്യത്തിനുത്തരം പറയുകയായിരുന്നു ധ്യാന്‍.

വളരെ അടുത്ത സുഹൃത്തും ജ്യേഷ്ഠതുല്യനുമാണ് അലന്‍സിയറെന്ന് ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു. പക്ഷേ അത്തരമൊരു അഭിപ്രായമുണ്ടെങ്കില്‍ ബഹിഷ്‌കരിക്കുക എന്ന് പറയുന്നത് പോലെ ആ പരിപാടിക്ക് പോകാതിരിക്കുകയാണ് വേണ്ടതെന്നും ധ്യാന്‍ വ്യക്തമാക്കി. ഇത് പറയാന്‍ വേണ്ടി അവിടെ പോയപോലെയാണ് തനിക്ക് തോന്നുന്നത്. ഒരു സ്റ്റേജ് കിട്ടുന്ന സമയത്ത് പലര്‍ക്കും ഒന്ന് ആളാവാനും ഷൈന്‍ ചെയ്യാനും ഒക്കെ തോന്നും. ഒരു പബ്ലിസിറ്റി സ്റ്റണ്ടായിട്ടാണ് തനിക്ക് അനുഭവപ്പെട്ടതെന്നും ധ്യാന്‍ അഭിപ്രായപ്പെട്ടു.

സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പരിപാടിയില്‍ പങ്കെടുത്തുകൊണ്ടാണ് അദ്ദേഹം ഇങ്ങനെയൊരു പ്രസ്താവന നടത്തിയിരിക്കുന്നത്. നടപടിയെടുക്കേണ്ടത് ഇവിടുത്തെ സിസ്റ്റമാണ്. അതെടുക്കാത്തതെന്തുകൊണ്ടാണെന്ന് അറിയില്ലെന്നും ധ്യാന്‍ പറഞ്ഞു.

സംസ്ഥാനത്ത് നിപ ഭീതി അകലുന്നു; രണ്ട് ദിവസങ്ങളായി പുതിയ പോസിറ്റീവ് കേസുകളില്ല

0

നിപായിൽ രണ്ടാം തരംഗം ഉണ്ടായിട്ടില്ലെന്ന് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. പുതിയ നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതും ആശ്വാസം നൽകുന്നു. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമെന്നാണ് കണക്കുകൂട്ടൽ. അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ ശേഖരിച്ച് അയച്ച സാമ്പിളുകളുടെ പരിശോധന ഫലം ഇന്ന് പുറത്ത് വരും. രോഗബാധ സ്ഥിരീകരിച്ച് ആശുപത്രിയിൽ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമാണ്. ചികിത്സയിലുള്ള ഒമ്പത് വയസുകാരനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി. തിരുവനന്തപുരത്ത് നിപ രോഗമുണ്ടെന്ന് സംശയിച്ച രണ്ടാമത്തെ ആളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്.

എന്നാൽ കോഴിക്കോട് കര്‍ശന നിയന്ത്രണങ്ങള്‍ തുടരുന്നുണ്ട്. കേന്ദ്രസംഘം കോഴിക്കോട് തുടരുന്നുണ്ട്. മന്ത്രിമാരായ മുഹമ്മദ് റിയാസും വീണാ ജോര്‍ജും കോഴിക്കോടുണ്ട്. നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേന്ദ്ര മൃഗസംരക്ഷണ സംഘം ഇന്ന് കോഴിക്കോടെത്തും. നിപ ബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്ന സംഘം സാമ്പിളുകൾ ശേഖരിക്കും.

നിലവിൽ 1233 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. 27 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ട്. കേന്ദ്ര ഗവൺമെന്റിന്റെ മൃഗസംരക്ഷണ വിദഗ്ധ സംഘം ഇന്ന് ജില്ലയിലെ നിപ ബാധിത പ്രദേശങ്ങളിൽ സന്ദർശിച്ച് വിശദമായ പഠനം നടത്തും. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസിൽ നിന്ന് കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസ് യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഡോക്ടർമാരും കേന്ദ്ര സംഘത്തോടൊപ്പം ചേരും.

തിരുവനന്തപുരം തോന്നയ്ക്കല്‍, കോഴിക്കോട്, ആലപ്പുഴ എന്നിവിടങ്ങളിലെ വൈറോളജി ലാബുകളില്‍ നിപ പരിശോധന നടത്താനും സ്ഥിരീകരിക്കാനുമുള്ള സംവിധാനമുണ്ട്. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുടെ മൊബൈല്‍ ലാബും പൂനെ എന്‍ഐവിയുടെ മൊബൈല്‍ ലാബും കോഴിക്കോട്ടെത്തിയിട്ടുണ്ട്. വളരെ വേഗത്തില്‍ നിപ പരിശോധനകള്‍ നടത്താനും അതനുസരിച്ചു പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും സാധിക്കുമെന്ന് മന്ത്രി വീണ ജോർജ് വ്യക്തമാക്കി.

കരുവന്നൂരിൽ പിടിമുറുക്കി ഇ ഡി; ഒൻപതിടങ്ങളിൽ റെയ്ഡ്

0

കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ഇ ഡി റെയ്ഡ്. തൃശ്ശൂരിലും എറണാകുളത്തുമായി ഒൻപത് ഇടങ്ങളിലാണ് റെയ്ഡ്. ഇന്നു പുലർച്ചെ കൊച്ചിയിൽനിന്നുള്ള ഇ.ഡി.യുടെ നാൽപ്പതംഗ സംഘമാണ് വിവിധയിടങ്ങളിലെ സർവീസ് സഹകരണ ബാങ്കുകളിലെത്തി പരിശോധന നടത്തുന്നത്. കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് നിരവധി ബിനാമി ഇടപാടുകൾ നടന്നു എന്ന് ഇ.ഡി. കണ്ടെത്തിയതിന്റെ തുടർച്ചയായാണ് പുതിയ പരിശോധനകൾ.

തട്ടിപ്പുപണം വെളുപ്പിക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനുമായി പ്രതികൾ മറ്റു സർവീസ് സഹകരണ ബാങ്കുകളെ ആശ്രയിച്ചിരുന്നതായി ഇ.ഡി. കണ്ടെത്തിയിരുന്നു. സതീഷ് കുമാർ ഒന്നരക്കോടിയോളം രൂപ അയ്യന്തോൾ ബാങ്കുവഴി വെളുപ്പിച്ചതായാണ് വിവരം. ഭാര്യയുടെയും ബന്ധുക്കളുടെയും പേരുകളിൽ ഉള്ള അഞ്ച് അക്കൗണ്ടുകളിലായി ഇയാൾ പണം നിക്ഷേപിച്ചു എന്നാണ് ഇ ഡി കണ്ടെത്തൽ. സതീഷ് കുമാറിനെ ചോദ്യം ചെയ്തതിൽനിന്നാണ് ഈ വിവരങ്ങൾ ലഭിച്ചത്. എ.സി. മെയ്തീനുമായി സതീശന് അടുത്ത ബന്ധമുണ്ടെന്നാണ് ഇ ഡി കണ്ടെത്തൽ. ഇ.ഡി. കസ്റ്റഡിയിലാണ് ഇയാൾ.

നാളെ മുൻമന്ത്രി എ.സി. മൊയ്തീനെ ചോദ്യം ചെയ്യാനിരിക്കേയാണ് ഇ.ഡി.യുടെ വ്യാപക പരിശോധന. കൂടുതൽ സി.പി.ഐ.എം. നേതാക്കൾ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ഇ ഡി യുടെ ആരോപണം. നേരത്തേ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട പ്രതികളുടെയെല്ലാം വീടുകളിൽ ഒരേസമയം ഇ.ഡി. റെയ്ഡ് നടത്തിയിരുന്നു.

ഷാര്‍ജയില്‍ ഭവന സമുച്ചയം: ഇമറാത്തികള്‍ക്ക് 151 വീടുകള്‍

0

ഇമറാത്തികളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനായി ഷാര്‍ജയില്‍ ഭവന സമുച്ചയങ്ങള്‍ നല്‍കി. ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി കല്‍ബയില്‍ വീടുകള്‍ കൈമാറി. 151 വീടുകളാണ് നിര്‍മ്മിച്ചു നല്‍കിയത്. ഇമറാത്തികളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അല്‍ സാഫ് റെസിഡന്‍ഷ്യല്‍ കേംപ്ലക്‌സ് നിര്‍മ്മിച്ചു നല്‍കിയത്. കല്‍ബയില്‍ 12 കോടി 20 ലക്ഷം ദിര്‍ഹം ചിലവഴിച്ചാണ് 151 ഭവനങ്ങള്‍ നിര്‍മ്മിച്ചത്. 18 മാസങ്ങള്‍ കൊണ്ടാണ് പദ്ധതിയുടെ ആദ്യ ഘട്ടം പൂര്‍ത്തിയായത്. നിര്‍മ്മാണം പൂര്‍ത്തിയായ വീടുകള്‍ ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഇമറാത്തികള്‍ക്ക് കൈമാറി. പദ്ധതിയുടെ അടുത്ത ഘട്ടം അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കുമെന്നും ഷെയ്ഖ് ഡോ സുല്‍ത്താന്‍ പറഞ്ഞു. ഉദ്ഘാടന ചടങ്ങില്‍ വിവിധ വകുപ്പ് മേധാവികളും ഉദ്യോഗസ്ഥരും പങ്കെടുത്തു. അഞ്ച് മുറികള്‍ വീതമുള്ള വീടുകളാണ് നിര്‍മ്മിച്ചിരിക്കുന്നത്. കുട്ടികള്‍ക്കായി പാര്‍ക്കുകളും സജ്ജമാക്കിയിട്ടുണ്ട്. എന്ന് വര്‍ഷത്തിനിടെ ഷാര്‍ജയില്‍ ജനസംഖ്യ 22 ശതമാനമാണ് വര്‍ദ്ധിച്ചത്. മുമ്പ് പ്രതി വര്‍ഷം 1000 അപേക്ഷകളായിരുന്നു പരിഗണിച്ചിരുന്നത്. ഈ വര്‍ഷം മുതല്‍ 1500 ആയി ഉയര്‍ത്തി. ജനസംഖ്യാ വളര്‍ച്ചയ്ക്ക് ആനുപാതികമായ ഭൗതീക സാഹചര്യം മെച്ചപ്പെടുത്താന്‍ സജ്ജമാണെന്നും ഷെയ്ഖ് ഡോ സുല്‍ക്കാന്‍ അറിയിച്ചു.

യുഎഇയുടെ ബഹിരാകാശ സഞ്ചാരിക്ക് ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റിയുടെ പുരസ്‌കാരം

0

ഓസ്‌ട്രേലിയ ഗ്രിഫിത്ത് യൂണിവേഴ്‌സിറ്റിയിലെ മികച്ച പൂര്‍വ്വ വിദ്യാര്‍ത്ഥി അവാര്‍ഡാണ് സുല്‍ത്താന്‍ അല്‍ നെയാദിക്ക് ലഭിച്ചത്. നെയാദിയെ മികച്ച അന്താരാഷ്ട്ര പൂര്‍വ്വ വിദ്യാര്‍ത്ഥിയായും തിരഞ്ഞെടുത്തു. യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് നെറ്റ്‌വര്‍ക്ക് സെക്യൂരിറ്റിയില്‍ ബിരുദാനന്തര ബിരുദവും, ഡാറ്റ ലീക്കേജ് പ്രിവന്‍ഷന്‍ ടെക്‌നോളയില്‍ പിഎച്ച്ഡി പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ ആറ് മാസത്തെ ദൗത്യം പൂര്‍ത്തിയാക്കി വിജയകരമായി തിരിച്ചെത്തിയതോടെയാണ് യൂണിവേഴ്‌സിറ്റി നെയാദിക്ക് അവാര്‍ഡ് പ്രഖ്യാപിച്ചത്. മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്ററാണ് ഔദ്യോഗികമായ വിവരം പ്രസിദ്ധപ്പെടുത്തിയത്. 42 കാരനായ സുല്‍ത്താന്‍ അല്‍നെയാദി യുകെയിലെ ബ്രൈറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍സ് എഞ്ചിനീയറിംഗില്‍ സയന്‍സ് ബിരുദവും പൂര്‍ത്തിയാക്കിട്ടുണ്ട്. പത്താമത് ഷാര്‍ജ ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ അവാര്‍ഡില്‍ പുതുതായി സ്ഥാപിതമായ പേഴ്‌സണാലിറ്റി ഓഫ് ദ ഇയര്‍ അവാര്‍ഡിനും നെയാദി അര്‍ഹനായി. ബഹികാരാകശത്തു നിന്നും മടങ്ങിയെത്തി അമേരിക്കയിലെ ഹൂസ്റ്റണില്‍ കഴിയുന്ന നെയാദി തിങ്കളാഴ്ച യുഎഇയിലേക്ക് മടങ്ങിയെത്തും. രാജകീയമായ വരവേല്‍പ്പ് നല്‍കാന്‍ കാത്തിരിക്കുകയാണ് രാജ്യം.

ഏഷ്യാ കപ്പ് ഫൈനലില്‍ ലങ്കാ ദഹനം…! ഇന്ത്യക്ക് 8ാം കിരീടം

0

ഏഷ്യാ കപ്പ് കിരീടം ഇന്ത്യയ്ക്ക്. ഞായറാഴ്ച നടന്ന ഫൈനലില്‍ ശ്രീലങ്കയെ 10 വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ കിരീടമുയര്‍ത്തിയത്. ലങ്ക ഉയര്‍ത്തിയ 51 റണ്‍സ് വിജയലക്ഷ്യം വെറും 6.1 ഓവറില്‍ ഇന്ത്യ മറികടന്നു.ഓപ്പണര്‍മാരായ ഇഷാന്‍ കിഷനും (23) ശുഭ്മാന്‍ ഗില്ലും (27) ചേര്‍ന്ന് ഇന്ത്യയെ അനായാസം വിജയത്തിലെത്തിച്ചു.

ഇന്ത്യയുടെ എട്ടാം ഏഷ്യാ കപ്പ് കിരീടമാണിത്. അഞ്ചു വര്‍ഷത്തിനു ശേഷമാണ് ഇന്ത്യ ഏഷ്യാ കപ്പ് കിരീടത്തില്‍ മുത്തമിടുന്നത്. 2018-ലാണ് ഇന്ത്യ അവസാനമായി ടൂര്‍ണമെന്റില്‍ വിജയിക്കുന്നത്.

നേരത്തേ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ലങ്കയെ ഇന്ത്യ 15.2 ഓവറില്‍ വെറും 50 റണ്‍സിന് എറിഞ്ഞിട്ടിരുന്നു. ഏഴ് ഓവറില്‍ 21 റണ്‍സിന് ആറ് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജാണ് ലങ്കന്‍ ബാറ്റിങ്ങിന്റെ വേരറുത്തത്. ഏകദിനത്തില്‍ ലങ്കയ്ക്കെതിരേ ഒരു ബൗളറുടെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണ് സിറാജിന്റേത്. 1990-ല്‍ ഷാര്‍ജയില്‍ 26 റണ്‍സിന് ആറ് വിക്കറ്റ് വീഴ്ത്തിയ മുന്‍ പാകിസ്താന്‍ താരം വഖാര്‍ യൂനിസിന്റെ റെക്കോഡാണ് സിറാജ് മറികടന്നത്. ഏകദിനത്തില്‍ ഇന്ത്യന്‍ താരത്തിന്റെ നാലാമത്തെ മികച്ച ബൗളിങ് പ്രകടനവും ഇതോടെ സിറാജിന്റെ പേരിലായി.

ഒരു ഏകദിന ഫൈനലിലെ ഏറ്റവും കുറഞ്ഞ ടീം ടോട്ടല്‍ കൂടിയാണിത്. ഏകദിനത്തില്‍ ലങ്കയുടെ രണ്ടാമത്തെ ഏറ്റവും കുറഞ്ഞ സ്‌കോറും. ഹാര്‍ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റുമായി തിളങ്ങി. ലങ്കന്‍ ഇന്നിങ്സില്‍ അഞ്ച് പേര്‍ പൂജ്യത്തിന് പുറത്തായി. ഏകദിനത്തില്‍ ഏറ്റവും കുറഞ്ഞ ഓവറുകള്‍ക്കുള്ളില്‍ ഓള്‍ഔട്ടാകുന്ന രണ്ടാമത്തെ ടീമെന്ന നാണക്കേടും ഇതോടെ ലങ്കയ്ക്ക് സ്വന്തമായി.

സ്വന്തം നാട്ടില്‍ ലങ്കയുടെ ‘പരിപ്പ് ഇളക്കി’ സിറാജിക്ക…! ഫൈനലില്‍ താണ്ഡവമാടി മുഹമ്മദ് സിറാജ്.

0

സ്വന്തം നാട്ടിലാണ് കളി നടക്കുന്നതെന്ന ഒരു പരിഗണന പോലും ശ്രീലങ്കയ്ക്ക് നല്‍കാതെ ഏഷ്യ കപ്പ് ഫൈനലില്‍ താണ്ഡവമാടി മുഹമ്മദ് സിറാജ്. താരം ആറ് വിക്കറ്റുകളാണ് സ്വന്തമാക്കിയത്. ശ്രീലങ്കയുടെ മുന്‍നിരയെ ഒന്നാകെ തകര്‍ത്ത് കളയുകയായിരുന്നു താരം. ആറോവറില്‍ 13 റണ്‍സ് മാത്രം നല്‍കി എടുത്തത് ആറു വിക്കറ്റുകളാണ്

കരിയറിലെ ഏറ്റവും വലിയ നേട്ടമാണിത്. പഥുന്‍ നിസ്സംഗയിലൂടെയായിരുന്നു താരത്തിന്റെ തുടക്കം. രണ്ട് റണ്‍സെടുത്ത നിസ്സംഗ സിറാജിന്റെ പന്തില്‍ ഡ്രൈവിന് ശ്രമിച്ചാണ് താരം പുറത്തായത്. ജഡേജയുടെ മികച്ച ക്യാച്ചായിരുന്നു വിക്കറ്റിന് കാരണം.

അടുത്ത ഊഴം കുശാല്‍ മെന്‍ഡിസിന്റേതായിരുന്നു. 17 റണ്‍സെടുത്ത മെന്‍ഡിസിനെ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു സിറാജ്. സദീര സമരവിക്രമ സിറാജിന്റെ വേഗവും, സ്വിംഗും മനസ്സിലാക്കാനാവാതെ എല്‍ബിഡബ്ല്യുവില്‍ കുരുങ്ങുകയായിരുന്നു. താരം റിവ്യൂ എടുത്തെങ്കില്‍ ലെഗ് സ്റ്റമ്പില്‍ കൊള്ളുന്ന തരത്തിലായിരുന്നു പന്ത് വന്നത്.

ചരിത് അസലങ്ക, ധനഞ്ജയ ഡിസില്‍വ, ദസുന്‍ ഷനക എന്നിവരെ കൂടി മടക്കി ആറ് വിക്കറ്റ് നേട്ടം കൈവരിക്കുകയായിരുന്നു സിറാജ്. ന്യൂസിലന്‍ഡിനെതിരെ ഈ വര്‍ഷം 46 റണ്‍സ് വഴി നാല് വിക്കറ്റെടുത്തതായിരുന്നു സിറാജിന്റെ ഏകദിനത്തിലെ ഏറ്റവും മികച്ച ബൗളിംഗ് നേട്ടം. പക്ഷേ അതിനെയെല്ലാം വെല്ലുന്ന പ്രകടനമായിരുന്നു ഫൈനലില്‍ നടന്നത്.

‘വരാനിരിക്കുന്നത് ധര്‍മ്മവും അധര്‍മ്മവും തമ്മിലുള്ള യുദ്ധം’ – സ്മൃതി ഇറാനി

0

വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് വോട്ടിന് വേണ്ടിയുള്ള പോരാട്ടമല്ലെന്നും ധര്‍മ്മവും അധര്‍മ്മവും തമ്മിലുള്ള പോരാട്ടമാണെന്നും കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ബി ജെ പിയുടെ ജന്‍ ആശിര്‍വാദ് യാത്രയുടെ ഭാഗമായി സെഹോറില്‍ നടന്ന പൊതുറാലിയില്‍ സംസാരിക്കുകയായിരുന്നു സ്മൃതി ഇറാനി. ഈ വര്‍ഷം അവസാനമാണ് മധ്യപ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.

ഡി എം കെ നേതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മ്മ പരാമര്‍ശത്തേയും സ്മൃതി ഇറാനി പരോക്ഷമായി വിമര്‍ശിച്ചു. ‘ബ്രിട്ടീഷുകാര്‍ വന്നു തിരിച്ചുപോയി. മുഗള്‍ സാമ്രാജ്യം അവസാനിച്ചു. പക്ഷേ ഞങ്ങള്‍ (സനാതന ധര്‍മ്മം) ഇപ്പോഴും ഇവിടെയുണ്ട്, നാളെയും ഇവിടെ തുടരും,’ സ്മൃതി ഇറാനി കൂട്ടിച്ചേര്‍ത്തു. ഇതൊരു സാധാരണ തിരഞ്ഞെടുപ്പ് പോരാട്ടമായിരിക്കില്ല എന്നും അവര്‍ അവകാശപ്പെട്ടു.

ശ്രീരാമന്റെ പേര് ഉയര്‍ത്തി പിടിക്കുന്നവരും സോണിയ ഗാന്ധിയുടെ ആശീര്‍വാദത്തോടെ അവര്‍ അധികാരത്തിലിരുന്നപ്പോള്‍ ശ്രീരാമന്‍ നിലവില്‍ ഇല്ല എന്ന വാദം തെളിയിക്കാന്‍ കോടതിയില്‍ രേഖകള്‍ സമര്‍പ്പിക്കുന്നവരും തമ്മിലുള്ള പോരാട്ടമാണ് ഇനി വരാനിരിക്കുന്നത് എന്നും സ്മൃതി ഇറാനി പറഞ്ഞു. സനാതന ധര്‍മ്മത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരുടെ ഒരു കൂട്ടുകെട്ടുണ്ട്. എന്നാല്‍ ജീവിച്ചിരിക്കുന്നിടത്തോളം മതം സംരക്ഷിക്കും എന്നതാണ് ഞങ്ങളുടെ ദൃഢനിശ്ചയം,’ അവര്‍ അവകാശപ്പെട്ടു.

അടുത്ത വര്‍ഷം ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാല്‍ ഈ നിയമസഭാ തിരഞ്ഞെടുപ്പ് ബി ജെ പിക്കും കോണ്‍ഗ്രസിനും നിര്‍ണായകമാണ്

ലോകകപ്പില്‍ ഇന്ത്യയുടെ പ്രധാന ആയുധം ആ താരം..! മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്ന പറയുന്നു

0

ഇന്ത്യയാണ് ലോകകപ്പിന് വേദിയാവുന്നത്. 2011ന് ശേഷം ഇന്ത്യയില്‍ നടക്കുന്ന ആദ്യത്തെ ഏകദിന ലോകകപ്പാണിത്. 2011ല്‍ ഇന്ത്യ വേദിയായപ്പോള്‍ കിരീടം നേടാന്‍ ഇന്ത്യക്കായിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണയും ഇന്ത്യക്ക് വലിയ കിരീട പ്രതീക്ഷയാണുള്ളത്. രോഹിത് ശര്‍മക്ക് കീഴില്‍ ശക്തമായ താരനിരയെ അണിനിരത്താന്‍ ഇന്ത്യക്ക് സാധിക്കും.

മികച്ച ടീം കരുത്ത് ഇന്ത്യക്കുണ്ട്. സാഹചര്യങ്ങളെല്ലാം ഇന്ത്യക്ക് അനുകൂലമാണ്. അതുകൊണ്ടുതന്നെ കിരീട സാധ്യതയുമേറെ. നിരവധി മാച്ച് വിന്നര്‍മാരെ ഇന്ത്യക്കൊപ്പം കാണാനാവും. അനുഭവസമ്പത്തും യുവത്വവും സമന്വയിപ്പിച്ച ടീമാണ് ഇന്ത്യയുടേതെന്ന് പറയാം. തട്ടകത്തിന്റെ ആനുകൂല്യവും ഇന്ത്യയുടെ കിരീട സാധ്യത ഉയര്‍ത്തുന്നു. വിരാട് കോലി, രോഹിത് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നിവരെല്ലാം ഇന്ത്യയുടെ മാച്ച് വിന്നര്‍മാരായി ഒപ്പമുണ്ട്. എന്നാല്‍ ഇത്തവണത്തെ ഇന്ത്യയുടെ എക്സ് ഫാക്ടര്‍ മറ്റൊരു താരമാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും സൂപ്പര്‍ താരവുമായ സുരേഷ് റെയ്ന

2011ല്‍ സഹീര്‍ ഖാന്‍ ചെയ്തതുപോലെ ഇത്തവണ ചെയ്യാന്‍ സാധിക്കുന്നത് ശാര്‍ദ്ദുല്‍ താക്കൂറിനാണ്. ധോണി ഫൈനലില്‍ കളിച്ചതുപോലെയും യുവരാജ് ലോകകപ്പില്‍ ഉടനീളം തിളങ്ങിയതുപോലെയും ഇത്തവണ താരങ്ങള്‍ക്ക് കളിക്കാന്‍ സാധിക്കണം. ഓരോ താരങ്ങള്‍ക്കും ഓരോ സ്വഭാവമാണ്. ടീമിലെ താരങ്ങളെല്ലാം കൈകളുയര്‍ത്തി രാജ്യത്തിനായി പൊരുതാന്‍ തയ്യാറാവേണ്ട സമയമാണിത്’- സുരേഷ് റെയ്ന പറഞ്ഞു.

‘എല്ലാ പാര്‍ട്ടിക്കും സ്വീകാര്യനായ മമ്മൂക്കയെ ഞാന്‍ ഇപ്പോള്‍ രാഷ്ട്രീയത്തില്‍ ഫോളോ ചെയ്യുന്നു’ നടന്‍ ജഗദീഷ്.

0

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജഗദീഷ്. നായകന്‍, സഹനടന്‍, കോമേഡിയന്‍ തുടങ്ങി എല്ലാ വേഷങ്ങളും താരത്തിന്റെ കൈകളില്‍ ഭദ്രമാണ്. കോളജ് അധ്യാപകനായിരുന്ന ജഗദീഷ് അഭിനയത്തോടുള്ള ഇഷ്ടത്തെ തുടര്‍ന്നാണ് സിനിമയില്‍ എത്തുന്നത്.

യാത്ര നടത്തി അതെങ്ങനെ ആണെങ്കിലും ജനങ്ങള്‍ക്ക് ബോധ്യപ്പെട്ട് കഴിഞ്ഞാല്‍ വോട്ട് ചെയ്യും എന്നായിരുന്നു അന്ന് ജഗദീഷ് പറഞ്ഞത്. നേരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജഗദീഷ് മത്സരിച്ചിട്ടുണ്ട്. തന്റെ പുതിയ സിനിമയായ തീപ്പൊരി ബെന്നിയുടെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് തനിക്ക് രാഷ്ട്രീയമുണ്ടോ എന്നതിനെ കുറിച്ചും രാഷ്ട്രീയം ഉപേക്ഷിക്കാം എന്ന തീരുമാനത്തിലേക്ക് എത്തിച്ചേര്‍ന്നതിനെ കുറിച്ചും ജഗദീഷ് പ്രതികരിച്ചത്. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജഗദീഷ്. താന്‍ രാഷ്ട്രീയത്തില്‍ ഫോളോ ചെയ്യാന്‍ ആഗ്രഹിക്കുന്നത് മമ്മൂട്ടിയെയാണെന്നും ജഗദീഷ് പറഞ്ഞു.

ഇപ്പോള്‍ ഞാന്‍ രാഷ്ട്രീയത്തില്‍ ഫോളോ ചെയ്യാന്‍ ആഗ്രഹിക്കുന്നത് മമ്മൂക്കയെയാണ്. എങ്ങനെയാണെന്ന് വെച്ചാല്‍ മമ്മൂക്കയുടെ മണ്ഡലത്തിലെ മൂന്ന് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുമ്പോള്‍ അദ്ദേഹം ആദ്യം വീട്ടിലേക്ക് വരുന്ന ആളെ നന്നായി സല്‍ക്കരിക്കും. പിന്നീട് വരുന്ന ആളുകളെയും നന്നായി കാപ്പിയൊക്കെ കൊടുത്ത് ഫോട്ടോ ഒക്കെ എടുത്ത് പറഞ്ഞയക്കും.

എനിക്കിപ്പോള്‍ രാഷ്ട്രീയം ഇല്ല… ഉണ്ടായിരുന്നു. നൂറുശതമാനവും ഉപേക്ഷിച്ചു. ഉപേക്ഷിച്ചതിന് പ്രധാനപ്പെട്ട കാര്യം ഞാന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനോടും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനോടും രമയ്ക്കും കുട്ടികള്‍ക്കും യോജിപ്പില്ലായിരുന്നു എന്നതാണ്.