Monday, March 30, 2026
Home Blog Page 2

ഇന്ധന വില വര്‍ദ്ധന ടിക്കറ്റ് നിരക്ക് ഉയര്‍ത്തി ഇന്‍ഡിഗോ

0

ഇന്ധനവില വര്‍ദ്ധനയുടെ പിന്നാലെ വിമാനടിക്കറ്റ് നിരക്ക് ഉയര്‍ത്തി ഇന്ത്യന്‍ ബജറ്റ് എയര്‍ലൈനായ ഇന്‍ഡിഗോ. ഓരോ ടിക്കറ്റിനും മിഡില്‍ ഈസ്റ്റിലേയ്ക്ക് 900 രൂപ അധികം നല്‍കണം. നിരക്ക് വര്‍ദ്ധന ഇന്ന് പ്രാബല്യത്തില്‍ വന്നു.

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ആഭ്യന്തര അന്താരാഷ്ട്ര വിമാനസര്‍വ്വീസുകളിലെ ടിക്കറ്റിന് ഇന്ധനസര്‍ച്ചാര്‍ജ്ജ് ഏര്‍പ്പെടുത്തുകയാണ് ഇന്‍ഡിഗോയും. ജിസിസി രാജ്യങ്ങളിലേയ്ക്ക് 900 രൂപയാണ് ഓരോ ടിക്കറ്റിനും അധികമായി ഈടാക്കുകയെന്നാണ് ഇന്‍ഡിഗോ പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നത്. ആഭ്യന്തരസര്‍വ്വീസുകള്‍ക്ക് 425 രൂപയാണ് ഇന്ധനവിലയായി നല്‍കേണ്ടിവരിക. ചൈനയിലേയ്ക്കും തെക്ക് കിഴക്കന്‍ ഏഷ്യയിലേക്കും ആഫ്രിക്കന്‍ രാജ്യങ്ങളിലേയ്ക്കും 1800 രൂപയാണ് അധികം നല്‍കേണ്ടിവരിക. 2300 രൂപയാണ് യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്ക് ഈടാക്കുന്നത്. നിരക്ക് വര്‍ദ്ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നതായും ഇന്‍ഡിഗോ അറിയിച്ചു. ഇന്നുമുതല്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് നിരക്ക് വര്‍ദ്ധന ഉണ്ടാവുക. നേരത്തെ ഇന്ധന വിലയിലെ വര്‍ദ്ധന ചൂണ്ടിക്കാട്ടി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും സര്‍ചാര്‍ജ് കൂട്ടിയിരുന്നു. യു.എ.ഇ ഉള്‍പ്പെടയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ടിക്കറ്റിന് ഏകദേശം 36.70 ഫില്‍സാണ് അധികം ഈടാക്കുന്നത്.

യുദ്ധം അവസാനിപ്പിക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍

0

ഇറാന്‍ നടത്തുന്ന ആക്രമണശ്രമങ്ങളെ പ്രതിരോധിച്ച് ജിസിസി രാജ്യങ്ങള്‍. യു.എ.ഇക്ക് നേരെ ഇന്നും ആക്രമണ ശ്രമുണ്ടായി. ഡ്രോണ്‍ അവശിഷ്ടങ്ങള്‍ പതിച്ച് ഫുജൈറയിലെ ഓയില്‍ ഇന്ഡസ്ട്രി സോണില്‍ തീപിടുത്തമുണ്ടായി. തീ നിയന്ത്രണ വിധേയമായതായി അധികൃതര്‍ അറിയിച്ചു. അതേസമയം ഇന്ന് യുഎഇയ്ക്ക് നേരെയത്തിയ 9 ബാലിസ്റ്റിക് മിസൈലുകളും 33 ഡ്രോണുകളും സായുധസേന തകര്‍ത്തു.

ഗള്‍ഫ് രാജ്യങ്ങളിലേയ്ക്ക് ഇറാന്‍ നടത്തുന്ന ആക്രമണങ്ങളുടെ എണ്ണവും നാശനഷ്ടങ്ങളുടെ തോതും വലിയ തോതില്‍ കുറഞ്ഞതായാണ് വിലയിരുത്തല്‍. എങ്കിലും കനത്ത ജാഗ്രതയിലാണ് ജിസിസി രാജ്യങ്ങള്‍.യു.എ.ഇക്ക് നേരെ ഇന്നുണ്ടായ ആക്രമണ ശ്രമങ്ങളെ ശക്തമായി പ്രതിരോധിക്കാന്‍ സായുധനസേനയ്ക്ക് കഴിഞ്ഞു. ഇന്ന് യുഎയ്ക്ക് നേരെ എത്തിയ 9 ബാലിസ്റ്റിക് മിസൈലുകളും 33 ഡ്രോണുകളുമാണ് സായുധസേന തകര്‍ത്തത്. ഇതുവരെ രാജ്യത്തേയ്ക്ക് എത്തിയ 294 ബാലിസ്റ്റിക് മിസൈലുകളും 15 ക്രൂസ് മിസൈലും 1600 ഡ്രോണുകളുമായി സേന പ്രതിരോധിച്ചത്. ഡ്രോണ്‍ അവശിഷ്ടങ്ങള്‍ പതിച്ച് ഫുജൈറയിലെ ഓയില്‍ ഇന്ഡസ്ട്രി സോണില്‍ തീപിടുത്തമുണ്ടായി. ആര്‍ക്കും പരിക്കില്ലെന്നും തീ നിയന്ത്രണ വിധേയമായതായി അധികൃതര്‍ അറിയിച്ചു. ദുബായില്‍ ഇന്ന് രാവിലെ പ്രതിരോധസേന തകര്‍ത്ത ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ ഒരു കെട്ടിടത്തില്‍ പതിച്ചു..എന്നാല്‍ തീപിടുത്തമോ ആളപായമോ ഉണ്ടായിട്ടില്ലെന്ന് ദുബായ് മീഡിയ ഓഫീസ് വ്യക്തമാക്കി. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ഖത്തറില്‍ വിവിധ ഇടങ്ങളില്‍ നിന്ന് താമസക്കാരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു..ബഹ്‌റൈനിലും പുലര്‍ച്ചെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് സന്ദേശം നല്‍കി.. അഅതേസമയം പശ്ചിമേഷ്യയിലേയ്ക്ക് യുഎസ് കൂടുതല്‍ സൈനികരെ അയച്ചു. ജപ്പാനിലെ ഒകിനാവയിലെ താവളത്തില്‍നിന്ന് 2500 മറീനുകളാണ് പുറപ്പെട്ടത്. ഹോര്‍മുസ് പൂര്‍ണമായും തുറന്നില്ലെങ്കില്‍ ഖാര്‍ഗ് ദ്വീപിലെ എണ്ണ ഉല്‍പാദന കേന്ദ്രങ്ങളും ആക്രമിക്കുമെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്. അതേസമയം യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു. പുണ്യമാസത്തിലെ യുദ്ധം ഹൃദയഭേദകമാണെന്നും ഗുട്ടറസ് വ്യക്തമാക്കി.


വ്യാജപ്രചാരണം: യുഎഇയില്‍ കൂടുതല്‍ ആളുകള്‍ പിടിയില്‍

0

സുരക്ഷാ സംഭവങ്ങളുടെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും സാമൂഹിക മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത 45 പേരെ അബുദാബി പൊലീസ് അറസ്റ്റ് ചെയ്തു.അതേ സമയം എഐ ഉപയോഗിച്ച് ആക്രമണ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച 10 പേര്‍ക്ക് എതിരെയും കേസ്.വിവിധ രാജ്യക്കാരായ ഇവരെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളെ ദുരുപയോഗം ചെയ്തതിനാണ് പിടികൂടിയത്.

സംഭവസ്ഥലങ്ങളിലെ ദൃശ്യങ്ങള്‍ അനുമതിയില്ലാതെ പകര്‍ത്തുകയും അവ തെറ്റിദ്ധാരണാജനകമായ അടിക്കുറിപ്പുകളോടെ പങ്കുവയ്ക്കുകയും ചെയ്തതായാണ് അബുദാബി പൊലീസ് അറിയിച്ചു.അതേ സമയം എഐ ഉപയോഗിച്ച് ആക്രമണ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച 10 പേര്‍ക്ക് എതിരെയും കര്‍ശന നടപടി എടുത്ത് പബ്ലിക് പ്രോസിക്യുഷന്‍.ഇതില്‍ രണ്ട് ഇന്ത്യക്കാരും ഉള്‍പ്പെടുന്നു. ഇത്തരം പ്രവര്‍ത്തികള്‍ പൊതുജനമധ്യത്തില്‍ പരിഭ്രാന്തി പരത്താനും ഊഹാപോഹങ്ങള്‍ പടരാനും കാരണമാകുമെന്ന് പൊലീസ് വ്യക്തമാക്കി. പിടിയിലായവര്‍ക്കെതിരെ ആവശ്യമായ നിയമഭരണപരമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.വിവരങ്ങള്‍ പങ്കുവയ്ക്കുന്നതിന് മുന്‍പ് അവയുടെ സത്യാവസ്ഥ പരിശോധിക്കേണ്ടത് അനിവാര്യമാണെന്ന് അധികൃതര്‍ ഓര്‍മിപ്പിച്ചു. ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നല്ലാത്ത വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് രാജ്യസുരക്ഷയെയും സുരക്ഷാ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിക്കും. സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകള്‍ കര്‍ശന നിരീക്ഷണത്തിലാണെന്നും നിയമലംഘകര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി തുടരുമെന്നും അറിയിച്ചു.

ദുബൈ മുന്‍സിപാലിറ്റിക്ക് മികച്ച സര്‍ക്കാര്‍ സ്ഥാപനത്തിനുള്ള അന്തര്‍ദേശിയ അംഗീകാരം.

0


ദുബായ് മുനിസിപ്പാലിറ്റിക്ക് നൂതനാശയങ്ങളിലെ ഏറ്റവും മികച്ച സര്‍ക്കാര്‍ സ്ഥാപനത്തിനുള്ള അന്തര്‍ദേശിയ അംഗീകാരം. ആഗോള നവീകരണ കേന്ദ്രമെന്ന നിലയില്‍ ദുബായിയുടെ സ്ഥാനം ശക്തിപ്പെടുത്തുന്ന ഒരു പുതിയ നാഴികക്കല്ലായി മാറി പുരസ്‌ക്കാരനേട്ടം.

ഗ്ലോബല്‍ ഇന്നൊവേഷന്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് ഏറ്റവും ഉയര്‍ന്ന ലെവല്‍ നാല് കാറ്റഗറിയില്‍ ദുബൈ മുന്‍സിപാലിറ്റിക്ക് അവാര്‍ഡ് നല്‍കിയത്. ഈ നേട്ടത്തോടെ, ഈ നൂതന തലം കൈവരിക്കുന്ന ലോകത്തിലെ ആദ്യത്തെ മുനിസിപ്പാലിറ്റിയായി ദുബായ് മുനിസിപ്പാലിറ്റി മാറി. ഗവണ്‍മെന്റ് ഇന്നൊവേഷന്‍ മാനേജ്‌മെന്റില്‍ മുന്‍നിര ആഗോള രീതികള്‍ സ്വീകരിക്കുന്നതും മുനിസിപ്പല്‍ ജോലിയുടെ ഭാവി രൂപപ്പെടുത്താന്‍ സഹായിക്കുന്നതുമായ സമഗ്രവും സുസ്ഥിരവുമായ ഒരു ഇന്നൊവേഷന്‍ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതില്‍ ദുബായ് മുനിസിപ്പാലിറ്റി കൈവരിച്ച ഗണ്യമായ പുരോഗതിയെ ഈ അന്താരാഷ്ട്ര അംഗീകാരം പ്രതിഫലിപ്പിക്കുന്നു. ജീവിത നിലവാരം ഉയര്‍ത്തുന്നതിനും താമസിക്കുന്നതിനും ജോലി ചെയ്യുന്നതിനും നിക്ഷേപത്തിനുമുള്ള ഒരു ആഗോള ലക്ഷ്യസ്ഥാനമെന്ന നിലയില്‍ ദുബായിയുടെ സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ഇവ സഹായിച്ചു. മുനിസിപ്പാലിറ്റിയില്‍ നടപ്പാക്കിയ നിരവധി മുന്‍നിര സംരംഭങ്ങളുടെയും നൂതനാശയങ്ങളുടെയും അടിസ്ഥാനത്തിലാണ് ആഗോള വിലയിരുത്തല്‍ നടത്തിയത്. ശക്തമായ ഭരണ ചട്ടക്കൂടുകള്‍, നവീകരണത്തിന് പ്രാപ്തമാക്കുന്ന ഒരു നിയന്ത്രിത അന്തരീക്ഷത്തിന്റെ വികസനം, സുസ്ഥിരത എന്നിവയും അനുകലഘടകങ്ങളായി. പങ്കാളിത്തങ്ങള്‍ ശക്തിപ്പെടുത്തുന്നതിലൂടെയും, സ്വകാര്യ മേഖലയുമായി ഫലപ്രദമായ ഒരു നവീകരണ ശൃംഖല കെട്ടിപ്പടുക്കുന്നതിലൂടെയും ദുബായ് മുനിസിപ്പാലിറ്റിയുടെ നേതൃത്വം തെളിയിക്കപ്പെട്ടിട്ടുണ്ട്. സ്ഥാപനപരമായ വെല്ലുവിളികളെയും അവസരങ്ങളെയും അഭിസംബോധന ചെയ്യുന്ന സ്മാര്‍ട്ട് പരിഹാരങ്ങളും നൂതന ബിസിനസ് മോഡലുകളും സൃഷ്ടിക്കുന്നതിനായി മുനിസിപ്പാലിറ്റി ഹാക്കത്തോണുകളും ഇന്നൊവേഷന്‍ ലാബുകളും നടപ്പിലാക്കിയിട്ടുണ്ട്. മനുഷ്യ മൂലധനം വര്‍ദ്ധിപ്പിക്കുന്നതിനും ജീവനക്കാരെ നൂതനമായ നവീകരണ കഴിവുകളാല്‍ സജ്ജരാക്കുന്നതിനും ലക്ഷ്യമിട്ടുള്ള സര്‍ട്ടിഫിക്കേഷനുകളും പരിശീലന പരിപാടികളും ഇത് അവതരിപ്പിച്ചിട്ടുണ്ട്.

വ്യോമാക്രമണത്തില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ സംബന്ധിച്ച് സുരക്ഷാ നിര്‍ദേശംയുഎഇ

0

വ്യോമാക്രമണത്തില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ സംബന്ധിച്ച് സുരക്ഷാ ഉപദേശം പുറപ്പെടുവിച്ച് യുഎഇ.പൊതുജനങ്ങള്‍ അത്തരം സ്ഥലങ്ങളില്‍ നിന്ന് മാറി നില്‍ക്കണമെന്നും അടിയന്തര ഹോട്ട്‌ലൈന്‍ നമ്പര്‍ 999 വഴി സ്ഥലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും നിര്‍ദ്ദേശിച്ചു

വ്യോമാക്രമണത്തില്‍ ഉണ്ടാകുന്ന അവശിഷ്ടങ്ങളില്‍ നിന്ന് സുരക്ഷിതമായ അകലം പാലിക്കണമെന്നും അത്തരത്തില്‍ കാഴ്ചകള്‍ കണ്ടാല്‍ ഉടന്‍ തന്നെ അധികാരികളെ അറിയിക്കണമെന്നും യുഎഇയുടെ ദുരന്തനിവാരണ അതോറിറ്റി പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്.വ്യോമാക്രമണത്തെത്തുടര്‍ന്ന് വീണുകിടക്കുന്ന ഏതെങ്കിലും വസ്തുക്കളെ സമീപിക്കുകയോ സ്പര്‍ശിക്കുകയോ ഫോട്ടോ എടുക്കുകയോ ചെയ്യരുതെന്ന് അതോറിറ്റി താമസക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി,
ചില വസ്തുക്കള്‍ നിരുപദ്രവകരമാണെന്ന് തോന്നുമെങ്കിലും അവയുമായി ഇടപഴകുന്നത് സുരക്ഷാ അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് അതോറിറ്റി പറഞ്ഞു, പൊതുജനങ്ങള്‍ 999 എന്ന അടിയന്തര ഹോട്ട്‌ലൈന്‍ നമ്പറില്‍ വിളിച്ച് സ്ഥലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും കൂട്ടിച്ചേര്‍ത്തു.

UAE ബജറ്റ് ഇയര്‍ബുക്ക് 2026: രണ്ടാം വര്‍ഷവും സാമ്പത്തിക സന്തുലിതാവസ്ഥ നിലനിര്‍ത്തി

0


യുഎഇ ധനകാര്യ മന്ത്രാലയം 2026 ലെ ഫെഡറല്‍ ബജറ്റ് ഇയര്‍ബുക്ക് പുറത്തിറക്കി. ഫെഡറല്‍ ബജറ്റ് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും സാമ്പത്തിക സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നു, വിവിധ മേഖലകളിലെ നേട്ടങ്ങളും ലക്ഷ്യങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ബജറ്റ് ഇയര്‍ബുക്ക്

‘ജനങ്ങളില്‍ നിക്ഷേപിക്കുക, ഭാവി സുരക്ഷിതമാക്കുക’ എന്ന പ്രമേയത്തിലാണ് യുഎഇ ധനകാര്യ മന്ത്രാലയം 2026 ലെ ഫെഡറല്‍ ബജറ്റ് ഇയര്‍ബുക്ക് പുറത്തിറക്കിയിരിക്കുന്നത്. ഫെഡറല്‍ ബജറ്റിലെ ചിലവാക്കല്‍ മുന്‍ഗണനയും സുസ്ഥിര വികസനത്തിന് സ്വീകരിച്ച നടപടിക്രമങ്ങളേയും ഇയര്‍ബുക്ക് എടുത്തുകാണിക്കുന്നുണ്ട്. മനുഷ്യകേന്ദ്രീകൃതമാണ് വികസനമെന്നതും യുഎഇയുടെ ധാനസ്ഥിതിയും ആഗോളപ്രതിസന്ധികള്‍ക്കിടയിലും അത് എങ്ങനെ ദേശിയ വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടായി എന്നും ഇയര്‍ ബുക്ക് വിശദീകരിക്കുന്നുണ്ട്. സാമ്പത്തിക സുതാര്യതയും ഉള്‍ക്കൊള്ളലും ശക്തിപ്പെടുത്തുന്നതിനുള്ള മന്ത്രാലയത്തിന്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതിനൊപ്പം, സാമ്പത്തിക ആസൂത്രണവും യുഎഇയുടെ ദേശീയ തന്ത്രപരമായ മുന്‍ഗണനകളും തമ്മിലുള്ള അടുത്ത സംയോജനത്തേയും ഇത് എടുത്തുകാണിക്കുന്നു. സുസ്ഥിര ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള നേതൃത്വത്തിന്റെ ദര്‍ശനം സാക്ഷാത്കരിക്കാനുള്ള ശ്രമങ്ങള്‍ ഇത് ത്വരിതപ്പെടുത്തുമെന്ന് ദുബായിയുടെ ഒന്നാം ഡെപ്യൂട്ടി ഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു. സമൂഹത്തെ നേരിട്ട് സ്വാധീനിക്കുന്ന മേഖലകളിലേക്ക് വിഭവങ്ങള്‍ കാര്യക്ഷമമായും വഴക്കത്തോടെയും നയിക്കുന്നതിനുള്ള ഫെഡറല്‍ ഗവണ്‍മെന്റിന്റെ പ്രതിബദ്ധത ബജറ്റ് പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഫെഡറല്‍ ബജറ്റ് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും സാമ്പത്തിക സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നു, വരുമാനവും ചെലവും 2025 ലെ 71.5 ബില്യണ്‍ ദിര്‍ഹുമായി താരതമ്യം ചെയ്യുമ്പോള്‍ 92.4 ബില്യണിലെത്തി, ഇത് ഏകദേശം 29% വര്‍ദ്ധനവിനെ പ്രതിനിധീകരിക്കുന്നു. ഈ സന്തുലിതാവസ്ഥ ദേശീയ സമ്പദ്‌വ്യവസ്ഥയുടെ ശക്തിയും പ്രതിരോധശേഷിയും സാമ്പത്തിക സ്ഥിരത നിലനിര്‍ത്താനുള്ള അതിന്റെ കഴിവും പ്രതിഫലിപ്പിക്കുന്നു. 2026ലെ ചെലവ് മുന്‍ഗണനകള്‍ സമൂഹ ക്ഷേമത്തെ നേരിട്ട് ബാധിക്കുന്ന മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരുന്നു. പൊതു സേവന മേഖലയ്ക്ക് 30.8 ബില്യണ്‍ ദിര്‍ഹവും വിദ്യാഭ്യാസ മേഖലയ്ക്ക് 16.9 ബില്യണ്‍ ദിര്‍ഹവും ബജറ്റ് നീക്കിവയ്ക്കുന്നു, ആരോഗ്യ സംരക്ഷണ മേഖലയ്ക്ക് 5.7 ബില്യണ്‍ ദിര്‍ഹം, ഭവന മേഖലയ്ക്ക് 3.7 ബില്യണ്‍ ദിര്‍ഹം, സാമ്പത്തിക കാര്യങ്ങള്‍ക്കായി 1.4 ബില്യണ്‍ ദിര്‍ഹം ബജറ്റില്‍ നീക്കിവച്ചിട്ടുണ്ട്, അതേസമയം മറ്റ് മേഖലകള്‍ക്കായി 33.9 ബില്യണ്‍ ദിര്‍ഹവും നീക്കിവച്ചിട്ടുണ്ട്.

പശ്ചിമേഷ്യന്‍ യുദ്ധം; വിദേശികളുടെ വിസ കാലാവധി നീട്ടി നല്‍കി ഇന്ത്യ

0


പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് കുടുങ്ങിയ വിദേശികളുടെ വിസ കാലാവധി നീട്ടി നല്‍കി ഇന്ത്യ. രാജ്യത്ത് അധികം തങ്ങുന്നതിനുള്ള പിഴയും ഒഴിവാക്കി ഇന്ത്യ ഉത്തരവിറക്കി.

യുദ്ധം ആരംഭിച്ചതോടെ രാജ്യങ്ങള്‍ വ്യോമപാത അടച്ചിട്ടിരുന്നു. ഇതോടെ വിമാനസര്‍വ്വീസുകള്‍ മുടങ്ങി രാജ്യത്ത് നിരവധി വിദേശികളാണ് കുടുങ്ങികിടക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നടക്കമുള്ളവര്‍ രാജ്യത്ത് കുടുങ്ങികിടക്കുന്നവരില്‍ ഉള്‍പ്പെടുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് രാജ്യത്ത് കുടുങ്ങിയ വിദേശികളുടെ വിസ കാലാവധി നീട്ടിനല്‍കാന്‍ ഇന്ത്യ തീരുമാനിച്ചത്. വിസ കാലാവധി നീട്ടികിട്ടാന്‍ പ്രത്യേകം അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല. വിസ കാലാവധി തീര്‍ന്നിട്ടും ഫെബ്രുവരി 28 മുതല്‍ രാജ്യത്ത് തങ്ങുന്നവര്‍ഡക്ക് പിഴ ഈടാക്കില്ല. വിസ കാലാവധി ദീര്‍ഘിപ്പിക്കാന്‍ അപേക്ഷ നല്‍കാതിരിക്കുന്നത് തെറ്റായി കാണില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. വിമാനങ്ങള്‍ വഴി തിരിച്ച് വിട്ടതിനെ തുടര്‍ന്ന് രാജ്യത്ത് എത്തിചേര്‍ന്ന വിദേശ പൗരന്‍മാര്‍ക്ക് താല്‍ക്കാലിക ലാന്റിങ് പെര്‍മിറ്റ് നല്‍കുമെന്നും ഇന്ത്യ അറിയിച്ചു. നേരത്തെ യുഎഇയും ബഹ്‌റൈനും സമാനമായ നടപടികള്‍ രാജ്യത്ത് കുടുങ്ങിയ വിദേശ പൗരന്‍മാരുടെ കാര്യത്തില്‍ സ്വീകരിച്ചിരുന്നു.

ഓട്ടോണമസ് ടാക്‌സി : യാസ് ദ്വീപില്‍ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നു

0


അബുദബിയിലെ യാസ് ദ്വീപില്‍ ഓട്ടോണമസ് ടാക്‌സികള്‍ക്കുള്ള പ്രവര്‍ത്തനങ്ങള്‍ അബുദബി വിപുലീകരിക്കുന്നു. പദ്ധതിയില്‍ അപ്പോളോ ഗോയും ഓട്ടോഗോയും കൂടി അധിക ഓപ്പറേറ്റര്‍മാരായി ചേര്‍ന്നു.

എമിറേറ്റിന്റെ സ്മാര്‍ട്ട് മൊബിലിറ്റി എക്കോസ്ിസ്റ്റത്തെ ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് ഓട്ടോണമസ് ടാക്‌സികള്‍ക്കായുള്ള വാണിജ്യ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നത്. സ്മാര്‍ട്ട് ആന്‍ഡ് ഓട്ടോണമസ് സിസ്റ്റംസ് കൗണ്‍സിലിന്റെ മേല്‍നോട്ടത്തില്‍, ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്റര്‍, അപ്പോളോ ഗോ, ഓട്ടോഗോ എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി 26 ന്, അബുദാബിയില്‍ ടെസ്‌ല സ്വയം ഓടിക്കുന്ന കാറുകളുടെ മേല്‍നോട്ടത്തിലുള്ള റോഡ് പരീക്ഷണങ്ങള്‍ ആരംഭിച്ചിരുന്നു. ടെസ്‌ലയുടെ ഏറ്റവും പുതിയ സെല്‍ഫ് ഡ്രൈവിംഗ് സംവിധാനങ്ങള്‍ പ്രാദേശിക റോഡുകളില്‍ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. യുഎഇ കാബിനറ്റിന്റെ ജനറല്‍ സെക്രട്ടേറിയറ്റിലെ ലെജിസ്ലേഷന്‍ ലാബുമായി ഏകോപിപ്പിച്ചാണ് ഈ പരിശോധനകള്‍ നടത്തുന്നത്. അത്യാധുനിക യാത്രാസൗകര്യങ്ങള്‍ ഒരുക്കുന്നതിലും സാങ്കേതിക വിദ്യ സ്വീകരിക്കുന്നതിലുമുള്ള അബുദബിയുടെ താല്‍പര്യത്തെയാണ് പുതിയ നീക്കം എടുത്തുകാണിക്കുന്നത്.

അമിത ശബ്ദമുണ്ടാക്കുന്ന മോഡിഫൈഡ് വാഹനങ്ങള്‍ക്കെതിരെ നടപടി കടുപ്പിച്ച് പോലീസ്

0

അമിത ശബ്ദമുണ്ടാക്കുന്ന മോഡിഫൈഡ് വാഹനങ്ങള്‍ക്കെതിരെ നടപടി കടുപ്പിച്ച് ദുബായ് പോലീസ്. സ്‌ഫോടന സമാന ശബ്ദം പുറപ്പെടുവിക്കുന്ന കാറുകള്‍ക്കും ബൈക്കുകള്‍ക്കുമെതിരെയാണ് നടപടി. പരിശോധന കര്‍ശനമാക്കിയതായി പോലീസ് അറിയിച്ചു.

മേഖലയില്‍ സംഘര്‍ഷ സാഹചര്യം തുടരുന്നതിനിടെയാണ് ഞെട്ടിപ്പിക്കുന്ന തരത്തില്‍ സ്‌ഫോടന സമാന ശബ്ദം പുറപ്പെടുവിക്കുന്ന വാഹനങ്ങള്‍ക്കെതിരെ പോലീസ് നടപടി കര്‍ശനമാക്കുന്നത്. അനുമതിയില്ലാതെ വലിയ ശബ്ദമുണ്ടാക്കുന്ന തരത്തില്‍ വാഹനങ്ങളില്‍ മോഡിഫിക്കേഷന്‍ നടത്തുന്നത് അനുവദിക്കില്ലെന്ന് പോലീസ് അറിയിച്ചു. താമസക്കാരുടെ പരാതി പരിഗണിച്ചാണ് നടപടി. രാത്രിയിലും മറ്റും വലിയ ശബ്ദം പുറപ്പെടുവിച്ച് വാഹനങ്ങള്‍ പോകുന്നത് താമസക്കാരെ പരിഭ്രാന്തരാക്കുന്നുണ്ട്. മിസൈല്‍ അലേര്‍ട്ടുകള്‍ വരുന്നതിനാല്‍ ഡ്രോണ്‍, മിസൈല്‍ പ്രതിരോധത്തിന്റെ ശബ്ദമാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കുന്നു. പൊതുജനങ്ങളുടെ സമാധാനത്തിന് തടസ്സമുണ്ടാക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്ന് പോലീസ് അറിയിച്ചു. താമസ കേന്ദ്രങ്ങളിലൂടെയാണ് പലപ്പോഴും വലിയ ശബ്ദം പുറപ്പെടുവിച്ച് മോഡിഫൈഡ് വാഹനങ്ങള്‍ ഓടിക്കുന്നത്. ചെറുപ്പക്കാരായ ഡ്രൈവര്‍മാരാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൂടുതലായി ചെയ്യുന്നതെന്നും പോലീസ് പറഞ്ഞു. നിരവധി ഇടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ശബ്ദങ്ങള്‍ ഇത്തരത്തിലുള്ളതാണെന്നും പോലീസ് വ്യക്തമാക്കി. അതിനിടെ നിയമവിരുദ്ധമായ മാറ്റങ്ങള്‍ വരുത്തിയ വാഹനങ്ങള്‍ കണ്ടെത്താനായി പരിശോധനാ കാമ്പെയ്‌നുകളും ചെക്ക്‌പോസ്റ്റുകളും ഒരുക്കിയിട്ടുണ്ടെന്ന് ഷാര്‍ജ പോലീ്‌സ് സെന്‍ട്രല്‍ റീജിയണ്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഖലീഫ അല്‍ ഖസ്സൗനി പറഞ്ഞു. ട്രാഫിക് നിയമങ്ങള്‍ പ്രകാരം, അമിത ശബ്ദം സൃഷ്ടിക്കുന്ന വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് 2,000 ദിര്‍ഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും വാഹനം കണ്ടുകെട്ടലും ഉള്‍പ്പെടെയുള്ള നടപടികളും നേരിടേണ്ടിവരും.


റമദാനിലെ അവസാന വെള്ളിയാഴ്ചയായ ഇന്ന് പള്ളികളില്‍ വിശ്വാസികളുടെ തിരക്ക്

0

റമദാനിലെ അവസാന വെള്ളിയാഴ്ചയായ ഇന്ന് പ്രാര്‍ത്ഥനക്കായി പള്ളികളില്‍ വിശ്വാസികളുടെ തിരക്ക്. ജുമുഅ നമസ്‌കാരത്തിനായി വലിയ ജനത്തിരക്ക് മിക്കയിടങ്ങളിലും അനുഭവപ്പെട്ടു. ഈ മാസം 19 നോ 20 നോ ആകും ചെറിയ പെരുന്നാള്‍.

റമദാന്‍ അവസാന പത്തിലേക്ക് എത്തിയപ്പോള്‍ പള്ളികളില്‍ വിശ്വാസികളുടെ തിരക്ക് വര്‍ദ്ധിച്ചിരുന്നു. ആയിരം മാസങ്ങളേക്കാള്‍ പുണ്യമുള്ള ലൈലത്ത ഖദറിലൂടെയാണ് വിശ്വാസികള്‍ കടന്നുപോകുന്നത്.. പ്രാര്‍ഥനകളിലും ഖുര്‍ആന്‍ പാരായണത്തിലും സജീവമാകാന്‍ ഖുതുബയില്‍ ഇമാമുമാര്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തു. പ്രയാസങ്ങള്‍ക്കിടയിലും ക്ഷമ കൈവിടാതെ മുന്നോട്ട് പോകാനും, നാടിന്റെ സുരക്ഷയ്ക്കും സമാധാനത്തിനും വേണ്ടി പ്രാര്‍ഥിക്കാനും ആഹ്വാനമുയര്‍ന്നു. മേഖലയിലെ നിലവിലെ സംഘര്‍ഷസാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിക്കുന്ന വ്യാജവാര്‍ത്തകളില്‍ ജാഗ്രത പാലിക്കണമെന്ന് ഖുതുബയില്‍ അധികൃതര്‍ വിശ്വാസികളോട് നിര്‍ദേശിച്ചിരുന്നു. അടുത്തയാഴ്ചയാണ് പെരുന്നാള്‍. യുഎഇയിലെ മാസപ്പിറവി നിരീക്ഷണ സമിതി ഈ മാസം 18 ന് വൈകിട്ട് ആകാശത്ത് ചന്ദ്രക്കലയെ തിരയും. 18-ന് ചന്ദ്രനെ കണ്ടാല്‍ 19 ന്‌ െപരുന്നാള്‍ ആഘോഷിക്കും. ചന്ദ്രനെ കണ്ടില്ലെങ്കില്‍ റമസാന്‍ 30 പൂര്‍ത്തിയാക്കി 20നാകും പെരുന്നാള്‍.