Saturday, April 11, 2026
Home Blog Page 198

യുഎഇയില്‍ സ്വര്‍ണ്ണവില വീണ്ടും കുറഞ്ഞു: ഒരാഴ്ച്ചക്കിടെ ഗ്രാമിന് 5 ദിര്‍ഹം കുറഞ്ഞു

0

യുഎഇയില്‍ സ്വര്‍ണ്ണവില വീണ്ടും കുറഞ്ഞു. ഇരുപത്തിരണ്ട് ക്യാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 206.75 ദിര്‍ഹം ആണ് നിലവില്‍ വില. സ്വര്‍ണ്ണവില കുറഞ്ഞതോടെ ആഭരണങ്ങള്‍ വാങ്ങുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധന വന്നുവെന്നാണ് ജുവലറികള്‍ വ്യക്തമാക്കുന്നത്.

രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ചാണ് യുഎഇയുടെ ആഭ്യന്തര വിപണിയിലും സ്വര്‍ണ്ണവില കുറയുന്നത്. ഒരാഴ്ച്ചക്കിടയില്‍ മാത്രം ഗ്രാമിന് അഞ്ച് ദിര്‍ഹത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.സ്വര്‍ണ്ണവില ഏഴ് മാസത്തിനിടയിലെ താഴ്ന്ന നിലയിലേക്കാണ് എത്തിയിരിക്കുന്നത്. ഒരു ഔണ്‍സ് സ്വര്‍ണ്ണത്തിന്റെ വില 6767.48 ദിര്‍ഹം ആയിട്ടാണ് കുറഞ്ഞിരിക്കുന്നത്. ഇരുപത്തിനാല് ക്യാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 223.25 ദിര്‍ഹം ആണ് നിലവില്‍ വില. സ്വര്‍ണ്ണവിലയില്‍ കുറവ് രേഖപ്പെടുത്തിയത് വിപണിയില്‍ ഉണര്‍വ് പകര്‍ന്നിട്ടുണ്ട്. ആഭരണം വാങ്ങാന്‍ എത്തുന്നവരുടെ എണ്ണത്തില്‍ ഇരുപത് മുതല്‍ മുപ്പത് ശതമാനം വരെ വര്‍ദ്ധന രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്. അമേരിക്കന്‍ ഡോളര്‍ കൂടുതല്‍ ശക്തിപ്പെടുന്നതാണ് സ്വര്‍ണ്ണത്തിന് തിരിച്ചടിയാകുന്നത്.

ദുബൈയുടെ ഔദ്യോഗിക ചിഹ്നം ദുരുപയോഗിച്ചാല്‍ തടവും പിഴയും ശിക്ഷ

0

ദുബൈ ഭരണകൂടത്തിന്റെ ഔദ്യോഗിക ചിഹ്നം ദുരുപയോഗിച്ചാല്‍ അഞ്ച് ലക്ഷം ദിര്‍ഹം പിഴ. ചിഹ്നം ഉപയോഗിക്കാന്‍ സ്വകാര്യസ്ഥാപനങ്ങള്‍ അനുമതി തേടണം. ഔദ്യോഗിക ചിഹ്നത്തിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും പുതിയ നിയമം പുറപ്പെടുവിച്ചു.

ദുബൈയുടെ മൂല്യങ്ങളും തത്വങ്ങളും പ്രതിഫലിപ്പിക്കുന്നതാണ് ഔദ്യോഗിക ചിഹ്നം എന്ന് ഷെയ്ഖ് മുഹമ്മദ് പുറപ്പെടുവിച്ച പുതിയ നിയമത്തില്‍ പറയുന്നു. എമിറേറ്റിലെമ്പാടുമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളിലും രേഖകളിലും വെബ്‌സൈറ്റുകളിലും ഔദ്യോഗിക ചടങ്ങുകളിലും ചിഹ്നം ഉപയോഗിക്കാം എന്ന് നിയമത്തില്‍ പറയുന്നു. സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഔദ്യോഗിക ചിഹ്നം ഉപയോഗിക്കാം. പക്ഷെ മുന്‍കൂട്ടി അനുമതി നേടണം.

ദുബൈ ഭരണാധികാരിയുടെയോ പ്രതിനിധിയുടെയോ പക്കല്‍ നിന്നാണ് അനുമതി നേടേണ്ടതെന്ന് നിയമത്തില്‍ പറയുന്നു.ഔദ്യോഗിക ചിഹ്നത്തിന്റെ അനുചിതമായ ഉപയോഗത്തിന് മൂന്ന് മാസം മുതല്‍ അഞ്ച് മാസം വരെ തടവുശിക്ഷ ലഭിക്കും. കൂടാതെ ഒരു ലക്ഷം ദിര്‍ഹം മുതല്‍ അഞ്ച് ലക്ഷം ദിര്‍ഹം വരെ തടവും ശിക്ഷയായി ലഭിക്കും എന്ന് നിയമത്തില്‍ പറയുന്നു. നിലവില്‍ ഔദ്യോഗിക ചിഹ്നം ഉപയോഗിക്കുന്നവര്‍ മുപ്പത് ദിവസങ്ങള്‍ക്കുള്ളില്‍ അത് ഒഴിവാക്കണം. അല്ലെങ്കില്‍ അനുമതി നേടണം എന്നും നിയമത്തില്‍ പറയുന്നു.

തിരുവനന്തപുരത്തേക്ക് നേരിട്ട് സര്‍വീസുമായി ഒമാന്‍ എയര്‍:ഒക്ടോബര്‍ 1 മുതല്‍ സര്‍വീസ്‌

0

ഒമാന്‍ തലസ്ഥാനമായ മസ്‌ക്കത്തില്‍ നിന്നും തിരിവനന്തപുരത്തേക്ക് ഒമാന്‍ എയര്‍ നേരിട്ട് വിമാനസര്‍വീസ് ആരംഭിക്കുന്നു. മറ്റന്നാള്‍ മുതലാണ് വിമാനസര്‍വീസ്. ആഴ്ച്ചയില്‍ നാല് ദിവസങ്ങളിലാണ് സര്‍വീസ്. ഞായര്‍,ബുധന്‍,വ്യാഴം,ശനി ദിവസങ്ങളിലാണ് ഒമാന്‍ എയര്‍ തിരുവനന്തപുരത്തിനും മസ്‌ക്കത്തിനും ഇടിയില്‍ സര്‍വീസ് നടത്തുക.

ഞായറാഴ്ചയും ബുധനാഴ്ച്ചയും രാവിലെ 7.45-ന് ആണ് വിമാനം മസ്‌കത്തില്‍ നിന്നും തിരുവനന്തപുരത്ത് എത്തുക. 8.45-ന് തിരികെ മസ്‌ക്കത്തിലേക്ക് പറക്കും. വ്യാഴാഴ്ച്ചകളില്‍ 1.55-ന് തിരുവനന്തപുരത്ത് എത്തുന്ന വിമാനം 4.10-ന് തിരികെ പറക്കും. ശനിയാഴ്ചകളില്‍ 2.30-ന് എത്തുന്ന വിമാനം 3.30നും ഒമാനിലേക്ക് തിരിക്കും. നിലവില്‍ എയര്‍ഇന്ത്യ എക്‌സ്പ്രസ് മാത്രമാണ് മസ്‌ക്കത്തില്‍ നിന്നും തിരുവനന്തപുരത്തേക്ക് പ്രതിദിന സര്‍വീസ് നടത്തുന്നത്. ഡിസംബറോട് കൂടി ആഴ്ച്ചയില്‍ അഞ്ച് സര്‍വീസായി വര്‍ദ്ധിപ്പിക്കുമെന്ന് ഒമാന്‍ എയര്‍ അറിയിച്ചു.ബോയിംഗിന്റെ 737 വിമാനത്തില്‍ 162 യാത്രക്കാര്‍ക്ക് സഞ്ചരിക്കാം.

ഇതൊടൊപ്പം തന്നെ ഞായറാഴ്ച മുതല്‍ മസ്‌കത്തില്‍ നിന്നും ലക്‌നൗവിലേക്കും ഒമാന്‍ എയര്‍ നേരിട്ടുള്ള സര്‍വീസ് ആരംഭിക്കും. ഒന്‍പത് സര്‍വീസുകള്‍ ആണ് മസ്‌ക്കത്ത്-ലക്‌നൗ റൂട്ടില്‍ ആഴ്ച്ചയില്‍ നടത്തുക.

..

കുതിപ്പിന് ശേഷം ഇടിവ്: ക്രൂഡ് ഓയില്‍ വില 95 ഡോളറില്‍

0

നൂറ് ഡോളറിലേക്ക് കുതിച്ച അസംസ്‌കൃത എണ്ണവിലയില്‍ ഇടിവ്.എങ്കിലും തൊണ്ണൂറ്റിയഞ്ച് ഡോളറിന് മുകളില്‍ തന്നെയാണ് എണ്ണവില. ഉത്പാദന നിയന്ത്രണത്തില്‍ സൗദിയും റഷ്യയും പുനപരിശോധന നടത്തിയേക്കും എന്ന റിപ്പോര്‍ട്ടുകള്‍ ആണ് വില കുറയാന്‍ കാരണം.

ബ്രെന്റ് ക്രൂഡിന് ബാരലിന് തൊണ്ണൂറ്റിയെട്ട് ഡോളറിലേക്കാണ് കഴിഞ്ഞ ദിവസം വില ഉയര്‍ന്നത്. ആ കുതിപ്പ് വില നൂറുകടക്കുമെന്ന പ്രതീതിയും സൃഷ്ടിച്ചിരുന്നു. എന്നാല്‍ മറിച്ചാണ് സംഭവിച്ചത്. ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് തൊണ്ണൂറ്റിയഞ്ച് ഡോളറായി താഴ്ന്നു. അമേരിക്കന്‍ ക്രൂഡായ വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയേറ്റിന് തൊണ്ണുറ്റിയൊന്ന് ഡോളറും ആണ് വില. എണ്ണവില പത്ത് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് എത്തിയപ്പോള്‍ വ്യാപാരികള്‍ ലാഭമെടുത്തതും അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് വീണ്ടും പലിശനിരക്കുകള്‍ വര്‍ദ്ധിപ്പിച്ചേക്കും എന്ന ആശങ്കകളും ആണ് വില കുറയുന്നതിന് കാരണം.

ഇതിനൊപ്പം നിലവിലെ ഉത്പാദനനിയന്ത്രണത്തില്‍ സൗദിയും റഷ്യയും മാറ്റം വരുത്തിയേക്കും എന്ന സൂചനകളും വിപണിയെ ബാധിച്ചിട്ടുണ്ട്. നിലവില്‍ സൗദിയും റഷ്യയും ചേര്‍ന്ന് പതിമൂന്ന് ലക്ഷം ബാരലിന്റെ പ്രതിദിന ഉത്പാദനം ആണ് വെട്ടിക്കുറച്ചിരിക്കുന്നത്. എന്നാല്‍ ഒക്ടോബര്‍ നാലിന് ചേരുന്ന ഒപെക് പ്ലസ് സഖ്യത്തിന്റെ യോഗത്തില്‍ ഉത്പാദന നിയന്ത്രണം പുനപരിശോധിച്ചേക്കും എന്നാണ് സൂചന. ക്രൂഡ് ഓയില്‍ വിതരണം നിയന്ത്രിക്കാനുള്ള ഒപെക് പ്ലസ് സഖ്യത്തിന്റെ തീരുമാനവും അമേരിക്കന്‍ ക്രൂഡ് ഓയില്‍ ശേഖരത്തില്‍ കുറവ് വന്നതുമാണ് എണ്ണവിലതൊണ്ണൂറിന് മുകളിലേക്ക് ഉയര്‍ത്തിയത്. എന്നാല്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ രാജ്യങ്ങള്‍ തീരുമാനിച്ചാല്‍ വില വീണ്ടും താഴേയ്ക്ക് എത്തും.…..

വിമാനങ്ങള്‍ വാങ്ങിക്കൂട്ടാന്‍ റിയാദ് എയര്‍: നാരോബോഡി എയര്‍ക്രാഫ്റ്റുകള്‍ക്ക് കരാര്‍ ഉടന്‍

0

വലിയ വിമാനങ്ങള്‍ക്കൊപ്പം ചെറിയവിമാനങ്ങള്‍ വാങ്ങുന്നതിനുള്ള ചര്‍ച്ചകളും അന്തിമഘട്ടത്തിലെന്ന് റിയാദ് എയര്‍. നാരോ ബോഡി എയര്‍ക്രാഫ്റ്റുകളുടെ കരാര്‍ നവംബറില്‍ ദുബൈ എയര്‍ഷോയില്‍ ഒപ്പുവെച്ചേക്കും. രണ്ട് വര്‍ഷത്തിനുള്ളില്‍ സര്‍വീസ് ആരംഭിക്കുന്നതിനാണ് റിയാദ് എയറിന്റെ പദ്ധതി

നാരോ ബോഡി എയര്‍ക്രാഫ്റ്റുകള്‍ക്കുള്ള ആദ്യഘട്ട ഓര്‍ഡറുകള്‍ വരും മാസങ്ങളിലുണ്ടാകുമെന്ന് റിയാദ് എയര്‍ സി.ഇ.ഒ ടോണി ഡഗ്ലസ് അറിയിച്ചു. നാരോ ബോഡി എയര്‍ക്രാഫ്റ്റുകള്‍ വാങ്ങുന്നതിന് ബോയിങ്ങുമായും എയര്‍ബസുമായും ചര്‍ച്ചകള്‍ തുടരുകയാണ്. റിയാദ് എയറിനായി നാനൂറ് നാരോ ബോഡി എയര്‍ക്രാഫ്റ്റുകള്‍ ഓര്‍ഡര്‍ ചെയ്യും എന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ആദ്യഘട്ട ഓര്‍ഡറുകള്‍ മേഖലയിലെ ഏറ്റവും വലിയ ഏവിയേഷന്‍ മേളയായ ദുബൈ എയര്‍ഷോയില്‍ ഉണ്ടാകും എന്നാണ് സൂചന. ആദ്യഘട്ടത്തില്‍ 150 ബോയിംഗ് 737 മാക്‌സ് വിമാനങ്ങള്‍ക്കായി റിയാദ് എയര്‍ ചര്‍ച്ച നടത്തുന്നുവെന്ന് ബ്ലൂംബെര്‍ഗ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വൈഡ് ബോഡി എയര്‍ക്രാഫ്റ്റുകള്‍ക്കും ബോയിംഗുമായി റിയാദ് എയര്‍ ധാരണയില്‍ എത്തിയിട്ടുണ്ട്. 72 ബോയിംഗ് 787 ഡ്രിം ലൈനര്‍ വിമാനങ്ങളാകും റിയാദ് എയര്‍ ആദ്യഘട്ടത്തില്‍ വാങ്ങുക. പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുന്നോടിയായി പൈലറ്റുമാര്‍ക്ക് നിയമനം നല്‍കി വരികയാണ് റിയാദ് എയര്‍. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ എഴുനൂറ് പൈലറ്റുമാര്‍ക്ക് നിയമനം നല്‍കും. 2025ന്റെ തുടക്കത്തില്‍ റിയാദ് എയര്‍ സര്‍വീസ് തുടങ്ങും. 2030ഓട് കൂടി നൂറിലധികം കേന്ദ്രങ്ങളിലേക്ക് റിയാദ് എയര്‍ സര്‍വീസ് നടത്തും.

മഴ കനക്കുന്നു; സംസ്ഥാനത്ത് പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട്

0

സംസ്ഥാനത്ത് രണ്ട് ദിവസമായി ശമിച്ചിരുന്ന മഴ വീണ്ടും ശക്തമായി. പല പ്രദേശങ്ങളിലും ശക്തമായ മഴയ്ക്ക് കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 10 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, വയനാട് ഒഴികെയുള്ള ജില്ലകളിൽ ആണ് യെല്ലോ അലർട്ട് നിലവിലുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെലോ അലർട്ട്.

ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്കു സാധ്യതയുണ്ട്. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദം രൂപപ്പെട്ടതിന്‍റെ ഭാഗമായി സംസ്ഥാനത്ത് കനത്ത മഴ അടുത്ത തിങ്കളാഴ്ച വരെ തുടരും.

അറബിക്കടലിൽ കൊങ്കൺ- ഗോവ തീരത്തും വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലുമാണ് ന്യുന മർദ്ദം രൂപപ്പെട്ടത്. അറബിക്കടലിൽ കേരള തീരത്ത് പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിച്ചു. മലയോര മേഖലയിൽ ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്.

ഡോ. വന്ദന ദാസ് കൊലപാതകം; പൊലീസിന് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ

0

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻ ഡോക്ടർ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിന് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ. കൊല്ലം റൂറൽ എസ്പി നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ, പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഡി ഐ ജി, ആർ നിശാന്തിനി അന്വേഷണത്തിന് ഉത്തരവിട്ടു. പ്രതി സന്ദീപിനെ ആശുപത്രിയിലെത്തിച്ച പൂയംപ്പള്ളി സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ബേബി മോഹൻ, ആശുപത്രിയിൽ എയ്ഡ് പോസ്റ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന മണിലാൽ എന്നിവ‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു. അക്രമാസക്തനായ പ്രതിയെ നിയന്ത്രിക്കാതെ ഇരുവരും ആത്മരക്ഷാർത്ഥം മാറിനിന്നെന്നാണ് റൂറൽ എസ്പിയുടെ അന്വേഷണ റിപ്പോർട്ട്.

മെയ്‌ 10 നാണ് വന്ദനാദാസ് കൊല്ലപ്പെട്ടത്. കൊല്ലം അസീസിയ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിയായിരുന്ന ഡോ.വന്ദന, കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായി ജോലി ചെയ്യുകയായിരുന്നു. ചികിത്സക്കായി ആശുപത്രിയിൽ പൊലീസെത്തിച്ച പ്രതി ഡോക്ടറെ കത്തികൊണ്ടു കുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് അനുസരിച്ചു ഡോ. വന്ദന ദാസിന്റെ ശരീരത്തിൽ 26 മുറിവുകൾ ഉണ്ടായിരുന്നു. സർജിക്കൽ കത്രിക കൊണ്ട് നെഞ്ചിലേറ്റ മാരകമായ മുറിവുകളെത്തുടർന്ന് ആന്തരിക അവയവങ്ങൾക്കു നേരിട്ട ക്ഷതമാണു മരണ കാരണം. പ്രതി കുടവട്ടൂർ ചെറുകരക്കോണം ശ്രീനിലയത്തിൽ ജി.സന്ദീപ് തിരുവനന്തപുരം സെൻട്രൽ ജയിലിലാണ. കൊല്ലം നെടുമ്പന യു പി സ്കൂൾ അദ്ധ്യാപകനായിരുന്ന സന്ദീപിനെ കഴിഞ്ഞ മാസം ജോലിയിൽ നിന്നും പിരിച്ച് വിട്ടു.

പുതിയ പദ്ധതികള്‍: ദുബൈ ടെന്‍ എക്‌സ് മൂന്നാം പതിപ്പ്

0

ദുബൈ:സുപ്രധാന മേഖലകളില്‍ പുതിയ പദ്ധതികള്‍ക്ക് രൂപം നല്‍കി ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും. ദുബൈ ഭരണാധികാരി ആരംഭിച്ച ദുബൈ ടെന്‍ എക്‌സിന്റെ ഭാഗമായാണ് പുതിയ പദ്ധതികള്‍ നടപ്പിലാക്കുന്നത്. എമിറേറ്റിന്റെ സുസ്ഥിര വികസനത്തിന് ആവശ്യമായ തിരഞ്ഞെടുക്കപ്പെട്ട പദ്ധതിളാണ് നടപ്പിലാക്കുക. മറ്റ് ആഗോള നഗരങ്ങളില്‍ നിന്നും പത്ത് വര്‍ഷം മുന്നോട്ടുള്ള വികസ പദ്ധതികള്‍ നടപ്പിലാക്കുന്നതിനാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും ദുബൈ ടെന്‍ എക്‌സ് നടപ്പിലാക്കിയത്. 2017 ലായിരുന്നു ദുബൈ ഫ്യൂച്ചര്‍ ഫൗണ്ടേഷന്റെ ഭാഗമായി ദുബൈ ടെന്‍ എക്‌സ് ആരംഭിച്ചത്. സംരഭത്തിന്റെ തുടര്‍ച്ചയായി എമിറേറ്റിന്റെ സുസ്ഥിര വികസനത്തിനായുള്ള പദ്ധതികള്‍ പുരോഗമിക്കുകയാണ്. ദുബൈ ടെന്‍ എക്‌സിന്റെ മൂന്നാം ഭാഗമായുള്ള പദ്ധതികളാണ് ആരംഭിക്കുന്നത്. ഗതാഗതം, വ്യോമയാനം, ബഹിരാകാശം, ഊര്‍ജം, സുസ്ഥിരത, അടിസ്ഥാന സൗകര്യങ്ങള്‍, വ്യാപാരം, ധനകാര്യം, ആരോഗ്യം, സുരക്ഷ, സിവില്‍ ഡിഫന്‍സ്, കമ്മ്യൂണിറ്റി സേവനങ്ങള്‍ എന്നീ പ്രധാന മേഖലകളിലായി സുപ്രധാന പദ്ധതികള്‍ക്ക് ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അംഗീകാരം നല്‍കി.

33 വ്യത്യസ്ത സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നുമുള്ള 120 ല്‍ അധികം ജീവനക്കാര്‍ സംയുക്തമായി 79 പ്രൊജക്ടുകളാണ് വികസിപ്പിച്ചടുത്തത്. ഇതില്‍ നിന്നും തിരഞ്ഞെടുത്തവയാണ് നടപ്പിലാക്കുന്നത്. എമിറേറ്റിന്റെ സുസ്ഥിര വികസനമാണ് ദുബൈ ഫ്യൂച്ചര്‍ ഫൗണ്ടേഷന്‍ സാധ്യമാക്കുന്നതും. ഒരോ മേഖലയിലും നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങളുടെ രൂപ രേഖയും തയ്യാറായി കഴിഞ്ഞു. പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കൈവരിക്കണമെന്ന് ഷെയ്ഖ് ഹംദാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും മികച്ച ജീവിത സാഹചര്യങ്ങള്‍ ഉയര്‍ത്തുന്നതിനും കൂടുതല്‍ സന്ദര്‍ശകരെ എമിറേറ്റിലേക്ക് എത്തിക്കുന്നതിനും ഉതകുന്നതാകും പദ്ധതികള്‍ എന്നാണ് വിലയിരുത്തല്‍. മികച്ച ജീവിത നിലവാരം, യാത്ര സൗകര്യങ്ങള്‍, തൊഴില്‍, ആരോഗ്യം, സുരക്ഷ തുടങ്ങിയവയിലെല്ലാം ദുബൈ സമഗ്രമായ പുരോഗതിയാണ് കൈവരിച്ചിരിക്കുന്നത്.

യുഎഇ ശൈത്യത്തിലേക്ക്: താപനില കുറയുന്നു: വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറന്നു

0

അബുദബി: ഒക്ടോബര്‍ ആദ്യ വാരത്തോടെ യുഎഇ ശൈത്യകാലത്തിലേക്ക് കടക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വരും ദിവസങ്ങളില്‍ പകലിന്റെ ദൈര്‍ഘ്യം കുറഞ്ഞു തുടങ്ങും. ശൈത്യകാലത്തെ വരവേല്‍ക്കാന്‍ രാജ്യത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളും തയ്യാറായി കഴിഞ്ഞു. പകല്‍ സമയങ്ങളിലെ താപനില കുറഞ്ഞു. ആഗസ്റ്റ് അവസാനം മുതല്‍ രാജ്യത്ത് താപനില കുറഞ്ഞു തുടങ്ങിയിരുന്നു. പകല്‍ സമയങ്ങളില്‍ 42 ഡിഗ്രി സെല്‍ഷ്യല്‍സ് വരെയാണ് ഉയര്‍ന്ന താപനില രേഖപ്പെടുത്തുന്നത്. ഒക്ടോബര്‍ ആദ്യവാരത്തോടെ ശൈത്യകാലത്തിന് തുടക്കമാകും. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ മഴയും തണുപ്പും ഉണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒക്ടോബര്‍ 2, 3 തിയതികളില്‍ പകലും രാത്രിയും തുല്യമായിരിക്കും. തുടര്‍ന്ന് പകലിന്റെ ദൈര്‍ഘ്യം കുറയും. ശൈത്യകാലത്ത് രാജ്യത്ത് മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ മേഘാവൃതമായ കാലാവസ്ഥ അനുഭവപ്പെടുകയും മൂടല്‍ മഞ്ഞ് രൂപപ്പെടുകയും ചെയ്യുന്നുണ്ട്.

ശൈത്യകാലത്തെ വരവേല്‍ക്കാന്‍ രാജ്യത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളും തയ്യാറായി കഴിഞ്ഞു. മഞ്ഞ് വീഴ്ച ആസ്വദിക്കാന്‍ റാസല്‍ഖൈമയിലെ ജബല്‍ ജെയ്‌സ് ഒരുങ്ങി. ലോകത്തിലെ ഏറ്റവും വലിയ സിപ് ലൈനും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ദുബൈയിലെ ഹത്ത, ഷാര്‍ജയിലെ മലീഹ, സഫാരി പാര്‍ക്ക്, എന്നിവടങ്ങള്‍ തുറന്നു. ദുബൈയിലെ സഫാരി പാര്‍ക്ക്, ഗ്ലോബല്‍ വില്ലേജ് എന്നിവിടങ്ങളും ഉടന്‍ തുറന്നു പ്രവര്‍ത്തിക്കും. ശൈത്യകാലത്തിന്റെ വരവറിയിച്ചുള്ള ഹാര്‍വെസ്റ്റ് മൂണ്‍ സെപ്റ്റംബര്‍ 29 ന് പ്രത്യക്ഷമാകും. കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമായി ഏറ്റവും അടുത്തുള്ള പൂര്‍ണ ചന്ദ്രനാണ് ഹാര്‍വെസ്റ്റ് മൂണ്‍ എന്ന് എമിറേറ്റ്‌സ് അസ്‌ട്രോണമിക്കല്‍ സൊസൈറ്റി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഇബ്രാഹിം അല്‍ ജര്‍വാന്‍ പറഞ്ഞു. ഈ വര്‍ഷത്തെ അവസാനത്തെ സൂപ്പര്‍ മൂണായിരിക്കും ഇത്. ഷമല്‍ എറിയപ്പെടുന്ന ശൈത്യകാല കാറ്റ് താപനില കുറക്കുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്ത് ഇന്ന് കുറഞ്ഞ് താപനില 25 ഡിഗ്രി സെല്‍ഷ്യല്‍സ് വരെയാണ്. വിവിധ എമിറേറ്റുകളില്‍ താപനില ക്രമാതീതമായി കുറഞ്ഞതായും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഇറാഖിന് അനുശോചനമറിയിച്ച് യുഎഇ

0

അബുദബി: കഴിഞ്ഞ ദിവസം ഇറാഖില്‍ വിവാഹ പന്തലില്‍ ഉണ്ടായ തീ പിടുത്തത്തില്‍ വധുവും വരനും ഉള്‍പ്പെടെ നൂറിലേറെ പേരാണ് മരിച്ചത്. ഇറാഖിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും തീപിടുത്തത്തിന് ഇരയായവര്‍ക്ക് അനുശോചനം അറിയിക്കുകയും ചെയ്യുന്നതായി യുഎഇ അറിയിച്ചു. ഇറാഖിലെ നിനവേ പ്രവിശ്യയിലാണ് തീ പിടുത്തമുണ്ടായത്. പടക്കത്തില്‍ നിന്നുമാണ് തീ പിടിച്ചത്. അപകടത്തില്‍ 150 ലേറെ പേര്‍ക്ക് പരിക്കേറ്റിറ്റുണ്ട്. ഇറാഖ് സര്‍ക്കാരിനോടും ജനങ്ങളോടും ദുരന്തത്തിന് ഇരയായവരുടെ കുടുംബങ്ങളോടും അനുശോചനം അറിയിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. അപകടമുണ്ടായതിനെ തുടര്‍ന്ന് പുറത്തു കടക്കാന്‍ ശ്രമിച്ച് തിക്കിലും തിരക്കിലുംപ്പെട്ട് നിരവധി ആളുകളാണ് മരിച്ചത്.