Saturday, April 11, 2026
Home Blog Page 197

കുവൈത്തില്‍ ഗതാഗത പിഴകള്‍ വര്‍ദ്ധിപ്പിച്ചു: തീരുമാനത്തിന് പാര്‍ലമെന്ററി സമിതിയുടെ അംഗീകാരം

0

കുവൈത്തില്‍ ഗതാഗതനിയമലംഘന പിഴകള്‍ വര്‍ദ്ധിപ്പിക്കുന്നതിന്
പാര്‍ലമെന്ററി സമിതിയുടെ അംഗീകാരം. പിഴ തുക മൂന്നിരട്ടി വരെയാണ്
വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ വര്‍ദ്ധിപ്പിക്കുന്ന പദ്ധതിക്ക് പാര്‍ലമെന്റിലെ
ആഭ്യന്തരപ്രതിരോധകാര്യ സമിതി യോഗം ആണ് അംഗീകാരം നല്‍കിയത്. കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാല്‍ അല്‍ഖാലിദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് അംഗീകാരം.സമിതിയിലെ അംഗങ്ങള്‍ സമര്‍പ്പിച്ച ഭേദഗതികളില്‍ ചര്‍ച്ചകള്‍ക്ക് അടുത്ത യോഗത്തില്‍ വോട്ടെടുപ്പ് നടത്തും. റെഡ് സിഗ്‌നല്‍ ലംഘനം, അമിത വേഗത, ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കല്‍, മത്സരയോട്ടം തുടങ്ങിയ ഗുരുതര ഗതാഗത നിയമ ലംഘനങ്ങള്‍ക്കാണ് പിഴ സംഖ്യ വന്‍തോതില്‍ ഉയര്‍ത്തിയത്.

നിലവിലെ ഏറ്റവും കറഞ്ഞ പിഴതുകയായ 5 ദിനാര്‍ എന്നത് 15 ദിനാര്‍ ആയി ഉയര്‍ത്തി.പുതിയ നിയമ പ്രകാരം ഏറ്റവും ഉയര്‍ന്ന പിഴ തുക 300 ദിനാര്‍ ആയിരിക്കും. വാഹനാപകടങ്ങള്‍ കുറയ്ക്കുക, റോഡ് അപകടത്തില്‍ നിന്ന് കുവൈത്തിലെ യുവാക്കളെ സംരക്ഷിക്കുക എന്നിവയാണ് പുതിയ നിയമ നിര്‍മ്മാണം വഴി ലക്ഷ്യമാക്കുന്നതെന്ന് സമിതി അംഗം മാജിദ് അല്‍ മുതൈരി എംപി പറഞ്ഞു.


മരുഭൂമിയില്‍ വളര്‍ത്തുമൃഗങ്ങളെ ഉപേക്ഷിച്ചാല്‍ നടപടി:മുന്നറിയിപ്പുമായി അബുദബി മുന്‍സിപ്പാലിറ്റി

0

മരുഭൂമിയില്‍ പൂച്ചകളെ ഉപേക്ഷിച്ചാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് അബുദബി മുനിസിപ്പാറ്റി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് അബുദബിയില്‍ പൂച്ചകളെ മരുഭൂമിയില്‍ ഉപേക്ഷിക്കുന്നത് സംബന്ധിച്ച വീഡിയോ വൈറലായത്. ഇതില്‍ പരാതി ലഭിച്ചെന്നും അന്വേഷണം ആരംഭിച്ചെന്നും അബുദബി മുനിസിപ്പാലിറ്റി അറിയിച്ചു. അബുദബി സംയോജിത ഗതാഗത കേന്ദ്രവുമായി സഹകരിച്ച് മുനിസിപ്പാലിറ്റി പരിശോധനയും നടത്തുന്നുണ്ട്. പിടിക്കപ്പെട്ടാല്‍ നിയമപരമായ നടപടികള്‍ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പുണ്ട്.

മരുഭൂമിയില്‍ ഉപേക്ഷിക്കപ്പെട്ട നിരവധി പൂച്ചകളെ കാണിക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായിട്ടുണ്ട്. രാജ്യത്തിന്റെ മൂല്യങ്ങള്‍ക്ക് വിരുദ്ധമായ മനുഷ്യത്വരഹിതമായ പ്രവൃത്തികളാണ് ഇതെന്നും മുനിസിപ്പാലിറ്റി അറിയിച്ചു. മൃഗങ്ങളെ അപകടത്തിലാക്കുകയോ അവഗണിക്കുകയോ മരുഭൂമിയില്‍ ഉപേക്ഷിക്കുന്ന തരത്തിലുള്ള നീച പ്രവൃത്തികള്‍ ശ്രദ്ധയിപ്പെട്ടാലോ മുനിസിപ്പാലിറ്റി അധികൃതരെ വിവരം അറിയിക്കണമെന്നും താമസക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ദുബൈ സഫാരി പാര്‍ക്ക് നാളെ സന്ദര്‍ശകര്‍ക്കായി തുറക്കും

0

ദുബൈ സഫാരി പാര്‍ക്ക് വീണ്ടും സന്ദര്‍ശകര്‍ക്കായി തുറക്കുന്നു. നാളെ മുതല്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കുമെന്ന് ദുബൈ മുന്‍സിപ്പാലിറ്റി അറിയിച്ചു. കൂടുതല്‍ ആകര്‍ഷണങ്ങളുമായിട്ടാണ് പാര്‍ക്ക് തുറക്കുന്നത്.

യുഎഇയില്‍ വേനല്‍ക്കാലം അവസാനിച്ചോടൊണ് സഫാരി പാര്‍ക്ക് വീണ്ടും സന്ദര്‍ശകര്‍ക്കായി തുറക്കുന്നത്. ദുബൈ സഫാരിയുടെ 2023-2024 സീസണ് ഒക്ടോബര്‍ അഞ്ചിന് തുടക്കമാകുമെന്ന് മുന്‍സിപ്പാലിറ്റി അറിയിച്ചു. ടിക്കറ്റ് ബുക്കിംഗുകള്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ ആരംഭിച്ചു. 119 ഹെക്ടറിലായി വ്യാപിച്ച് കിടക്കുന്ന സഫാരി പാര്‍ക്കില്‍ മൂവായിരത്തിലധികം മൃഗങ്ങളാണ് ഉള്ളത്. എഴുപത്തിയെട്ടിനം സസ്തനികളേയും അന്‍പതിലധികം ഉരഗങ്ങളേയും ദുബൈ സഫാരിയില്‍ കാണാം.

പതിനൊന്നിനം പക്ഷികളാണ് സഫാരി പാര്‍ക്കില്‍ ഉള്ളത്. മൃഗങ്ങളേയും പക്ഷികളേയും അവയുടെ ആവാസ വ്യവസ്ഥയില്‍ തന്നെ കണ്ട് ആസ്വദിക്കുന്നതിനുള്ള സൗകര്യം ആണ് ദുബൈ സഫാരിയില്‍ ഒരുക്കിയിരിക്കുന്നത്. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയ്ക്ക് സമാനമായവയാണ് സഫാരില്‍ ഒരുക്കി നല്‍കിയിരിക്കുന്നത്. അഫ്രിക്കന്‍ വില്ലേജ്, ഏഷ്യന്‍ വില്ലേജ്, അറേബ്യന്‍ ഡെസേര്‍ട്ട് സഫാരി,എക്‌സ്‌പ്ലോറര്‍ വില്ലേജ്, ദി വാലി എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളായിട്ടാണ് പാര്‍ക്ക് തിരിച്ചിരിക്കുന്നത്. അന്‍പത് ദിര്‍ഹം മുതല്‍ 110 ദിര്‍ഹം വരെയാണ് ടിക്കറ്റ് നിരക്ക്.

സന്ദര്‍ശകര്‍ക്ക് ജിറാഫുകള്‍ക്കും കാണ്ടാമൃഗങ്ങള്‍ക്കും തീറ്റകൊടുക്കുന്നതിനുള്ള അവസരവും സഫാരി പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം അഞ്ച് ലക്ഷത്തിലധികം പേരാണ് ദുബൈ സഫാരി സന്ദര്‍ശിച്ചത്.എന്‍ടിവി,ദുബൈ

യുഎഇ എഫ്.എന്‍.സി തെരഞ്ഞെടുപ്പ്: വിദൂരവോട്ടെടുപ്പ് തുടങ്ങി

0

യുഎഇ ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പിലേക്കുള്ള വിദൂര വോട്ടെടുപ്പ് തുടങ്ങി. വോട്ടെടുപ്പിന് നേരിട്ട് എത്താന്‍ കഴിയാത്തവര്‍ക്കായിട്ടാണ് വിദൂര വോട്ടിംഗ്. ഇന്നും നാളെയുമാണ് വിദൂര വോട്ടെടുപ്പ് നടക്കുക.


ഒക്ടോബര്‍ എഴ് ശനിയാഴ്ചയാണ് യുഎഇ എഫ്.എന്‍.സിയിലേക്കുള്ള വോട്ടെടുപ്പ്. ശനിയാഴ്ച നേരിട്ടെത്തി വോട്ട് രേഖപ്പെടുത്താന്‍ കഴിയാത്തവര്‍ക്കായിട്ടാണ് വിദൂരവോട്ടിംഗ് സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. രാജ്യത്തെ ഒന്‍പത് തെരഞ്ഞെടുപ്പ് കേന്ദ്രങ്ങളിലും വിദൂരവോട്ടിംഗിന് സംവിധാനം ഒരുക്കിയിട്ടുണ്ട്. രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ട് രേഖപ്പെടുത്താന്‍ അവസരം.അംഗീകൃത ഡിജിറ്റല്‍ ആപ്ലിക്കേഷന്‍ വഴി വോട്ട് രേഖപ്പെടുത്തുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

ഒക്ടോബര്‍ ആറിനാണ് സ്മാര്‍ട്ട് വോട്ടിംഗിന് അവസരം. ഒക്ടോബര്‍ ഏഴിന് രാവിലെ എട്ട് മുതല്‍ വൈകിട്ട് എട്ട് വരെയാണ് വോട്ടെടുപ്പ് സമയം. രാജ്യത്തെമ്പാടുമായി ഇരുപത്തിനാല് കേന്ദ്രങ്ങളാണ് വോട്ടെടുപ്പിനായി ക്രമീകരിച്ചിരിക്കുന്നത്. 309 സ്ഥാനാര്‍ത്ഥികളാണ് ഇത്തവണ എഫ്.എന്‍.സിയിലേക്ക് മത്സരിക്കുന്നത്. നാല്‍പത് അംഗ എഫ്.എന്‍.സിയില്‍ ഇരുപത് സീറ്റുകളിലേക്കാണ് മത്സരം. ശേഷിക്കുന്ന ഇരുപത് അംഗങ്ങളെ ഭരണാധികാരികള്‍ നാമനിര്‍ദ്ദേശം ചെയ്യും.



സ്വര്‍ണ്ണം വാങ്ങാം: യുഎഇയില്‍ വീണ്ടും സ്വര്‍ണ്ണവിലയില്‍ ഇടിവ്‌

0

യുഎഇയില്‍ സ്വര്‍ണ്ണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് രണ്ട് ദിര്‍ഹം ആണ് കുറഞ്ഞത്.കഴിഞ്ഞ ഒരാഴ്ച്ചക്കിടയില്‍ ഗ്രാമിന് ആറ് ദിര്‍ഹത്തിലധികം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

യുഎഇ ആഭ്യന്തര വിപണിയില്‍ ഇരുപത്തിനാല് ക്യാരറ്റ് സ്വര്‍ണ്ണത്തിന്റെ വില 221.25 ദിര്‍ഹമായും ഇരുപത്തിരണ്ട് ക്യാരറ്റിന്റെ വില ഗ്രാമിന് 205 ദിര്‍ഹുമായിട്ടാണ് കുറഞ്ഞിരിക്കുന്നത്. ഒരൗണ്‍സ് സ്വര്‍ണ്ണത്തിന്റെ വില 6708.76 ദിര്‍ഹമായും കുറഞ്ഞു. കഴിഞ്ഞ ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ച്ചയിലേക്ക് ആണ് ഇന്ന് സ്വര്‍ണ്ണവില എത്തിയിരിക്കുന്നത്. ഫെബ്രുവരിയില്‍ ഇരുപത്തിരണ്ട് ക്യാരറ്റിന് 203 ദിര്‍ഹം വരെ വില താഴ്ന്നിരുന്നു. സെപ്റ്റംബര്‍ പതിമൂന്നിന് ശേഷം ഒരൗണ്‍സ് സ്വര്‍ണ്ണത്തില്‍ 110 ഡോളറിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്വര്‍ണ്ണവില കുറഞ്ഞ സാഹചര്യത്തില്‍ ആഭരണങ്ങളും വാങ്ങുകയും ബുക്ക് ചെയ്യുകയും ചെയ്യുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധന വന്നിട്ടുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ച്ച മുതലുള്ള ദിവസങ്ങളിലാണ് സ്വര്‍ണ്ണം വാങ്ങാന്‍ എത്തിയവരുടെ എണ്ണം വര്‍ദ്ധിച്ചത്. വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെയുള്ള ദിവസങ്ങളില്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച വ്യാപാരമാണ് നടന്നതെന്ന് ജുവലറികള്‍ വ്യക്തമാക്കി. ഈ വര്‍ഷം സ്വര്‍ണ്ണം ഇനി റെക്കോര്‍ഡ് വിലയിലേക്ക് കയറില്ലെന്നാണ് നിരീക്ഷകര്‍ പറയുന്നത്. ഡോളര്‍ കരുത്താര്‍ജിച്ചതാണ് സ്വര്‍ണ്ണവില പെട്ടെന്ന് ഇടിയാന്‍ കാരണം. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കാന്‍ അനുയോജ്യമായ സമയമാണ് ഇതെന്നും ക്രമേണ വില തിരികെ എത്തുമെന്നും വിദഗദ്ധര്‍ പ്രവചിക്കുന്നുണ്ട്.

യുഎഇയില്‍ നിന്നാം മുസാന്ദം ബസ് :ഒക്ടോബര്‍ ആറ് മുതല്‍ റാസല്‍ഖൈമയില്‍ നിന്നും സര്‍വീസ്‌

0

റാസല്‍ഖൈമയില്‍ നിന്നും ഒമാന്‍ മുസാന്ദത്തേക്ക് ബസ് സര്‍വീസ് ഒക്ടോബര്‍ ആറ് മുതല്‍. ആഴ്ച്ചയില്‍ മൂന്ന് ദിവസം ആണ് സര്‍വീസ്. അന്‍പത് ദിര്‍ഹം ആണ് ടിക്കറ്റ് നിരക്ക്.

റാസല്‍ഖൈമയില്‍ നിന്നും മുസാന്ദം ഗവര്‍ണറേറ്റിലെ വിലായത്ത് കസബിലേക്കാണ് ബസ് സര്‍വീസ്. വെള്ളി, ശനി,ഞായര്‍ ദിവസങ്ങളില്‍ പ്രതിദിനം രണ്ട് സര്‍വീസുകള്‍ ആണ് റാസല്‍ഖൈമ ആര്‍ടിഎ ബസ് നടത്തുക. രാവിലെ എട്ട് മണിക്കും വൈകിട്ട് ആറ് മണിക്കൂം ആണ് റാസല്‍ഖൈമയില്‍ നിന്നും ബസ് പുറപ്പെുക. മൂന്ന് മണിക്കൂര്‍ നീണ്ടുംനില്‍ക്കുന്നതാണ് ബസ് യാത്ര.

റാസല്‍ഖൈമ ട്രാന്‍സ്‌പോര്‍ട്ട് അഥോറിട്ടിയുടെ വെബ്‌സൈറ്റിലും റാക്ബസ് ആപ്പിലും ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്യാം. ഇത് കൂടാതെ ബസ് സ്റ്റേഷിലും ബസിലും ടിക്കറ്റുകള്‍ ലഭിക്കും. റാസല്‍ഖൈമ ട്രാന്‍സ്‌പോര്‍ട്ട് അഥോറിട്ടിയും മുസാന്ദം മുന്‍സിപ്പാലിറ്റിയും തമ്മില്‍ ഓഗസ്റ്റ് മുപ്പതിന് ഒപ്പുവെച്ച കരാറിന്റെ അടിസ്ഥാനത്തിലാണ് ബസ് സര്‍വീസ് ആരംഭിക്കുന്നത്.

ബഹിരാകാശത്തേക്ക് വീണ്ടും സഞ്ചാരികളെ അയക്കാന്‍ യുഎഇ:ദൗത്യം അടുത്ത വര്‍ഷം ആരംഭിക്കും

0

പുതിയ ബഹിരാകാശ ദൗത്യം പ്രഖ്യാപിച്ച് യുഎഇ. ഈ വര്‍ഷം അവസാനത്തോടെ മുഹമ്മദ് അല്‍ മുല്ലയും നോറ അല്‍ മത്രൂഷിയും ദൗത്യം ആരംഭിക്കുമെന്ന് ദുബൈ കിരീടവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.

ആറ് മാസം നീണ്ട ബഹിരാകാശ ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ചതിന് പിന്നാലെ പുതിയ ദൗത്യത്തിന് സജ്ജമായിരിക്കുകയാണ് യുഎഇ. ബഹിരാകാശത്ത് പുതിയ നാഴികകല്ലുകള്‍ സൃഷ്ടിക്കാന്‍ മുഹമ്മദ് അല്‍ മുല്ലയും നോറ അല്‍ മത്രൂഷിയും ഈ വര്‍ഷം അവസാനത്തോടെ ദൗത്യം ആരംഭിക്കുമെന്ന് ദുബൈ കിരിടീവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനും മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്റര്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പ്രഖ്യാപനം നടത്തിയത്. നിലവില്‍ ഇരുവരും നാസയില്‍ പരിശീലനത്തിലാണ്.

ലോകമെമ്പാടും നടക്കുന്ന മാനവിക പ്രവര്‍ത്തനങ്ങളെയും ശാസ്ത്രീയ ദൗത്യങ്ങളെയും പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെ ബഹിരാകാശ ദൗത്യത്തിന് യുഎഇ സജ്ജമാണെന്ന് ഷെയ്ഖ് ഹംദാന്‍ അറിയിച്ചു. ചാന്ദ്രപര്യവേഷണ പേടകമായ റാഷിദ് റോവര്‍-2 പദ്ധതി തുടരുമെന്നും അടുത്ത വര്‍ഷം അറബ് ലോകത്തെ ഏറ്റവും നൂതന ഉപ്രഹമായ എംബിഇസഡ്- സാറ്റ് വിക്ഷേപിക്കുമെന്നും ഷെയ്‌റ് ഹംദാന്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് ഇന്നും മഴയുണ്ട്

0

കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. മഴക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മലയോര മേഖലയിൽ ജാഗ്രത തുടരണമെന്ന് അധികൃതർ നിർദേശം നൽകി.

താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയതോടെ ആലപ്പുഴ, കോട്ടയം ജില്ലകളിലെ ചില താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്. കോട്ടയം താലൂക്കിലെ സ്‌കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും വൈക്കം, ചങ്ങനാശ്ശേരി താലൂക്കുകളിലെ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും ആണ് അവധി. ഹയര്‍സെക്കന്‍ഡറി വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല, ചെങ്ങന്നൂര്‍ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. ആലപ്പുഴയില ശക്തമായ മഴയെ തുടര്‍ന്ന് പലയിടങ്ങളിലും വെള്ളക്കെട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ നിന്ന് ആളുകളെ സ്‌കൂളുകളില്‍ ദുരിതാശ്വാസ ക്യാംപുകളിലേക്കാണ് മാറ്റിയിരിക്കുന്നത്.തെക്കന്‍ കേരളത്തില്‍ ഇന്നലെ ശക്തമായ മഴയാണ് ലഭിച്ചത്. മധ്യകിഴക്കന്‍ അറബിക്കടലില്‍ സ്ഥിതി ചെയ്തിരുന്ന തീവ്ര ന്യൂനമര്‍ദ്ദം കരതൊട്ടതിന് പിന്നാലെ ആയിരുന്നു മഴ ശക്തി പ്രാപിച്ചത്. ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്.

യുഎഇയില്‍ ഇ-സ്‌കൂട്ടര്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് : നിയമലംഘനത്തിന്300 ദിര്‍ഹം പിഴ

0

യുഎഇയില്‍ ഇ- സ്‌കൂട്ടറുകളും സൈക്കിളുകളും ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്. നിയമലംഘനം നടത്തിയാല്‍ 300 ദിര്‍ഹം മുതല്‍ പിഴ ഈടാക്കുമെന്ന് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ഇ- സ്‌കൂട്ടറിനായുള്ള ട്രാക്കുകള്‍ മാത്രം ഉപയോഗിക്കണമെന്നും ആര്‍ടിഎ അറിയിച്ചു.

യുഎഇയില്‍ ഇസ്‌കൂട്ടറുകളും സൈക്കിളുകളും ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യ്ത്തിലാണ് മുന്നറിയിപ്പ് നല്‍കിയത്. ചെറിയ ദൂരം സഞ്ചരിക്കാനായി നിലവില്‍ കൂടുതല്‍ ആളുകള്‍ ഇ- സ്‌കൂട്ടറിലേയ്ക്ക് മാറുകയാണ്. ഇതിന് പുറമേ രാജ്യത്തെത്തുന്ന വിനോദ സഞ്ചാരികളും ഇ- സ്‌കൂട്ടറും സൈക്കിളും ഉപയോഗിക്കുന്നുണ്ട്. ദുബൈയില്‍ നിശ്ചിത ട്രാക്കുകളിലൂടെ മാത്രം സൈക്കിളും ഇ- സ്‌കൂട്ടറും ഓടിക്കണമെന്നും നിയമലംഘനം നടത്തിയാല്‍ മുന്നൂറ് ദിര്‍ഹം മുതല്‍ പിഴ ഈടാക്കുമെന്നും റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു.

സൈക്കിളിലോ, ഇ- സ്‌കൂട്ടറിലോ ഒന്നിലധികം യാത്രക്കാര്‍ കയറിയാല്‍ 300 ദിര്‍ഹം പിഴ ഈടാക്കും. ആവശ്യമായ സെഫ്റ്റി ഗിയറും ഹെല്‍മറ്റും ധരിച്ചില്ലെങ്കില്‍ 200 ദിര്‍ഹം പിഴ ഈടാക്കും. ആര്‍ടിഎ നിര്‍ദേശിച്ചിരിക്കുന്ന ട്രാക്കുകളില്‍ വേഗപരിധി മറികടന്നാല്‍ 100 ദിര്‍ഹം പിഴ ചുമത്തും. കാല്‍നടയാത്രക്കാര്‍ക്ക് അപകടമുണ്ടാക്കുന്ന തരത്തില്‍ ഇ- സ്‌കൂട്ടറോ സൈക്കിളോ ഓടിച്ചാല്‍ 300 ദിര്‍ഹം പിഴ ഈടാക്കും. ദിശാ സൂചനകള്‍ അവഗണിക്കുന്നവര്‍ക്ക് 200 ദിര്‍ഹമാണ് പിഴ. 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ മുതിര്‍ന്നവരുടെ കൂടെയല്ലാതെ സൈക്കിള്‍ ചവിട്ടിയാല്‍ രക്ഷിതാക്കള്‍ക്ക് 200 ദിര്‍ഹം പിഴ അടക്കേണ്ടി വരും. റെസിഡന്‍ഷ്യല്‍ ഏരിയകളിലും ബീച്ചുകളിലും ട്രാക്കുകളിലെ പരമാവധി വേഗത മണിക്കൂറില്‍ 20 കിലോമീറ്റര്‍ വേഗതയാണെന്നും ആര്‍ടിഎ നിര്‍ദേശം നല്‍കി

യുഎഇയില്‍ ഓവര്‍ടേക്കിംഗ് തടസ്സപ്പെടുത്തിയാല്‍ 400 ദിര്‍ഹം പിഴ

0

വാഹനങ്ങള്‍ ശരിയായ ദിശയില്‍ ഓവര്‍ടേക്ക് ചെയ്യാന്‍ അനുവദിക്കാത്തവര്‍ക്ക് പിഴ ഈടാക്കുമെന്ന് അബുദബി പൊലിസ്. 400 ദിര്‍ഹം പിഴ ഈടാക്കുമെന്നാണ് പൊലീസ് അറിയിച്ചത്. വാഹനങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കണമെന്നും ഹോണ്‍ ഉപയോഗിച്ച് വാഹനമോടിക്കുന്നവരെ ആശയക്കുഴപ്പത്തിലാക്കരുതെന്നും പൊലീസ് അറിയിച്ചു.പിന്നില്‍ നിന്ന് വരുന്നവര്‍ക്കോ ഇടത് പാതയില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ക്കോ ഓവര്‍ടേക്കിങ്ങിന് അനുവദിക്കാത്ത വാഹനങ്ങള്‍ക്ക് പിഴ ഈടാക്കുമെന്നാണ് അബുദബി പൊലീസ് അറിയിച്ചത്. നിയമലംഘനത്തിന് 400 ദിര്‍ഹമാണ് പിഴ ഈടാക്കുന്നത്.

ഇടത് പാതയിലൂടെ കയറി വകുന്ന വാഹനങ്ങളെ ശല്യപ്പെടുത്താതെ റോഡുകള്‍ സുരക്ഷിതമാക്കുന്നതിന് എല്ലാവരും സഹകരിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു. കുറഞ്ഞ വേഗതയില്‍ വാഹനമോടിക്കുന്നവര്‍ ഫാസ്റ്റ് ട്രാക് ഉപയോഗിക്കരുതെന്നും ഇത് വലിയ അപകടങ്ങള്‍ക്ക് വഴി വെക്കുമെന്നും പൊലീസ് അറിയിച്ചു.

വാഹനങ്ങള്‍ക്കിടയില്‍ സുരക്ഷിത അകലം പാലിക്കാത്തതാണ് വാഹന അപകടങ്ങളുടെ പ്രധാന കാരണം. വാഹനങ്ങളെ അശ്രദ്ധമായി മറികടക്കുന്നവര്‍ക്കും 400 ദിര്‍ഹം പിഴയും നാല് ബ്ലാക് പോയിന്റും ലഭിക്കും. വാഹനം കണ്ടുകെട്ടുകയും ചെയ്യും. മൂന്ന് മാസത്തിനകം അയ്യായിരം ദിര്‍ഹം പിഴയടച്ച് വാഹനം തിരിച്ചെടുക്കാം. യുഎഇ നിരത്തുകളില്‍ നടക്കുന്ന വാഹനാപകടങ്ഹളില്‍ 20 ശതമാനവും നടക്കുന്നത് അപകടകരമായ ഓവര്‍ടേക്കിങ് മൂലമാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നിയമം കര്‍ശനമാക്കിയിരിക്കുന്നത്. സുരക്ഷിത പാത എന്ന പേരില്‍ പൊലീസ് ബോധവല്‍ക്കരണവും നടത്തി വരുന്നുണ്ട്.