Saturday, April 11, 2026
Home Blog Page 195

ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിന് പണം നൽകിയെന്ന് പറഞ്ഞത് കള്ളം; ഹരിദാസൻ്റെ മൊഴിയുടെ പിന്നാലെ ഗൂഢാലോചന പുറത്ത് കൊണ്ടുവരാൻ പോലീസ്

0

നിയമനതട്ടിപ്പിൽ പരാതിക്കാരൻ ഹരിദാസൻ കള്ളം പറയുകയിരുന്നു എന്ന് സമ്മതിച്ചു. ആരോഗ്യമന്ത്രിയുടെ സ്റ്റാഫംഗമായ അഖില്‍ മാത്യുവിന് പണം നൽകിയിട്ടില്ല എന്ന് ഹരിദാസൻ പോലീസിന് മൊഴി നൽകി. അഖില്‍ മാത്യുവിന്റെ പേര് പറഞ്ഞത് ബാസിത്തിന്റെ നിര്‍ദേശപ്രകാരം ആണ് എന്നാണ് ഹരിദാസൻ പറയുന്നത്.അഖില്‍ മാത്യു എന്നയാളിന് ഒരു ലക്ഷം രൂപ നല്‍കിയിട്ടില്ലെന്നും ബാസിത്തിന്റെ നിര്‍ദേശമനുസരിച്ചാണ് അത്തരമൊരു കഥയുണ്ടാക്കിയതെന്നുമാണ് ഹരിദാസന്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ഏപ്രില്‍ പത്തിന് ഉച്ചയ്ക്ക് ശേഷം മന്ത്രി വീണ ജോര്‍ജിന്റെ ഓഫീസ് സ്ഥിതി ചെയ്യുന്ന അനക്‌സ് 2 ന്റെ താഴെവെച്ച് അഖില്‍ മാത്യുവിന് ഒരുലക്ഷം രൂപ നിയമനത്തിനുവേണ്ടി കൈക്കൂലി നല്‍കിയെന്നായിരുന്നു ഹരിദാസിന്റെ ആരോപണം. അഖിൽ മാത്യൂവിനെത്തിരായ ആരോപണം തെറ്റാണെന്ന് ആദ്യ അന്വേഷണത്തിൽ തന്നെ പോലീസിന് വ്യക്തമായി. പണം കൈമാറുന്ന സിസിടിവി ദൃശ്യങ്ങളൊന്നുംതന്നെ പോലീസിന് ലഭിച്ചില്ല. ഹരിദാസനും ബാസിത്തും അവിടെ എത്തുന്ന ദൃശ്യങ്ങള്‍ മാത്രമാണ് ലഭിച്ചത്. ആ ദിവസം അഖിൽ മാത്യൂ പത്തനംതിട്ടയിൽ ആയിരുന്നുവെന്നും വ്യക്തമായി.

എന്നാൽ പിന്നീട് പണം കൊടുത്ത ആൾ അഖിൽ മാത്യൂ ആണോ എന്ന് അറിയില്ല എന്നും പണം വാങ്ങിയ ആളെ കണ്ടാൽ തിരിച്ചറിയില്ല എന്നും ഹരിദാസൻ പറയുകയായിരുന്നു. ഈ സാഹചര്യത്തിലാണ് പോലീസ് ഹരിദാസനെ ചോദ്യം ചെയ്തത്. ചൊവ്വാഴ്ച വീണ്ടും ചോദ്യം ചെയ്യല്‍ തുടരും. വിശദമായ ചോദ്യം ചെയ്യലിന് വേണ്ടി തിരുവനന്തപുരത്തെത്തണമെന്ന് പോലീസ് നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും അവധി ചോദിക്കുകയായിരുന്നു .ഒടുവില്‍ തിങ്കളാഴ്ച പ്രാഥമികമായ ചോദ്യം ചെയ്യല്‍ നടത്തുന്നതിനിടെയാണ് ഹരിദാസന് ഇത് സമ്മതിക്കേണ്ടി വന്നത്.

കേസിലെ മൂന്നാം പ്രതി റഹീസിന്റെ വാട്‌സ്ആപ്പ് ചാറ്റുകൾ ഇന്ന് രാവിലെ പുറത്തു വന്നിരുന്നു. ഇതിൽ അഖിലിനെ നമുക്കെടുക്കണം എന്ന സന്ദേശവും അഖിൽ മാത്യുവിന്റെ ഫേസ്ബുക്ക് പ്രൊഫൈലുമുണ്ട്. അഖിലിനെ കുടുക്കാൻ ഇവർ പദ്ധതിയിട്ടിരുന്നു എന്ന് വ്യക്തമായിരിക്കുകയാ

ഉര്‍വശിയെ കാണാന്‍ കുഞ്ഞാറ്റയെത്തി; മകള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് നടി

0

നടി ഉർവശിയുടെ കുടുംബ ഫോട്ടോകൾ വൈറലാകുന്നു. ഉർവശിയുടെ മകൾ കുഞ്ഞാറ്റ എന്ന തേജലക്ഷ്മി അമ്മയെ കാണാനെത്തിയ ഫോട്ടോകളാണ് ആരാധക ശ്രദ്ധ നേടുന്നത്.

ഭർത്താവ് ശിവപ്രസാദ്, മക്കളായ തേജലക്ഷ്മി, ഇഷാൻ എന്നിവർക്കൊപ്പമുള്ള ചിത്രമാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.

കുഞ്ഞാറ്റയേയും ഉർവശിയേയും ഒരുമിച്ചു കണ്ടതിലുള്ള സന്തോഷം ആരാധകർ ചിത്രങ്ങൾക്ക് താഴെ കമൻ്റുകളായി പങ്കുവച്ചിരുന്നു.

വിദേശത്താണ് കുഞ്ഞാറ്റ പഠിക്കുന്നത്. അവധിക്കാലമായതിനാൽ ചെന്നൈയിലെ ഉർവശിയുടെ വീട്ടിലെത്തിയതാണ് കുഞ്ഞാറ്റ. ഉർവശിയുടെയും മനോജ് കെ ജയന്റെയും മകളായ കുഞ്ഞാറ്റ നേരത്തെ ടിക് ടോക് വീഡിയോകളിലൂടെ ശ്രദ്ധ നേടിയിരുന്നു.

2000 ത്തിൽ ആയിരുന്നു മനോജ് കെ ജയന്റെയും ഉർവശിയുടെയും വിവാഹം. പിന്നീട് 2008ൽ ഇരുവരും വേർപിരിയുകയും ചെയ്തു. 2011ൽ മനോജ് കെ ജയനും ആശയും വിവാഹിതരായി.

വിവാഹമോചനത്തിന് ശേഷം 2013 -ലാണ് ഉർവശി ശിവപ്രസാദിനെ വിവാഹം കഴിച്ചത്. ഈ ബന്ധത്തിലെ മകനാണ് ഇഷാൻ. ഇടയ്ക്ക് കുഞ്ഞാറ്റ മനോജിനൊപ്പവും ഉർവശിക്കൊപ്പവും താമസിക്കാറുണ്ട്.

യു എസ് സാമ്പത്തിക വിദഗ്ധ ക്ലോഡിയ ഗോൾഡിന് സാമ്പത്തിക നൊബേൽ

സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ഇത്തവണ യുഎസ് സാമ്പത്തിക ശാസ്ത്രജ്ഞ ക്ലോഡിയ ഗോള്‍ഡിന്‍ നേടി. തൊഴില്‍ മേഖലയിലെ സ്ത്രീകളെ കുറിച്ചുള്ള പഠനത്തിനാണ് നൊബേൽ. ഹാർവാർഡ് സർവകലാശാലയിൽ സാമ്പത്തിക ശാസ്‍ത്ര വിഭാഗം പ്രഫസറാണ് ക്ലോഡിയ. അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞയും ചരിത്രകാരിയുമാണ് അവർ.

ആല്‍ഫ്രഡ് നൊബേലിന്റെ സ്മരണക്കായി, സാമ്പത്തിക ശാസ്ത്രത്തിനുള്ള സ്വെറിജസ് റിക്‌സ്ബാങ്ക് പ്രൈസ് എന്ന് ഔദ്യോഗികമായി നാമകരണം ചെയ്തിട്ടുള്ളതാണ് പുരസ്‌കാരം. ഒമ്പത് ലക്ഷം ഡോളറാണ് സമ്മാനത്തുക.

1969നും 2022നുമിടയിലായി 54 സാമ്പത്തിക നൊബേലാണ് സമ്മാനിച്ചത്. ഇതിനു മുമ്പ് ഇലിനോർ ഓസ്ട്രം(2009), എസ്തർ ഡഫ്ലോ(2019)എന്നിവരാണ് സാമ്പത്തിക നൊബേൽ നേടിയത്. 2022ൽ മൂന്നുപേരാണ് സാമ്പത്തിക നൊബേൽ പങ്കിട്ടത്.

ഇസ്രയേലിൽ റോക്കറ്റ് ആക്രമണത്തിൽ മലയാളി നഴ്സിന് പരുക്ക്

ഇസ്രയേലിൽ മിസൈൽ ആക്രമണത്തിൽ മലയാളി യുവതിക്ക് പരുക്കേറ്റു. വടക്കൻ ഇസ്രയേലിലെ അഷ്കിലോണിൽ കെയർ ടേക്കറായി ജോലി ചെയ്യുന്ന ഷീജ ആനന്ദിനാണു പരുക്കേറ്റത്. ശ്രീകണ്ഠാപുരം സ്വദേശിയാണ് ഇവർ. യുവതി അപകടനില തരണം ചെയ്തതായി ബന്ധുക്കൾക്കു വിവരം ലഭിച്ചു.

ഷീജ ആശുപത്രിയിൽ ജോലി ചെയ്യുന്നതിനിടെയാണ് റോക്കന്റ് ആക്രമണമുണ്ടായത്. ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് ആക്രമണം ഉണ്ടായത്. കാലിനു പരുക്കേറ്റ ഷീജയെ ബെർസാലൈ ആശുപത്രിയിലേക്കും പിന്നീടു ടെൽ അവീവിലെ ആശുപത്രിയിലേക്കും മാറ്റി. ഷീജ ശസ്ത്രക്രിയക്ക് വിധേയയാക്കി.

അതേസമയം രണ്ടു ദിവസമായി തുടരുന്ന ഇസ്രയേൽ-പലസ്തീൻ സംഘർഷത്തിൽ മരണം ആയിരം കടന്നു. ഹമാസ് നടത്തിയ ആക്രമണത്തിലും ഇസ്രയേൽ നടത്തിയ പ്രത്യാക്രമണത്തിലും ഇരുപക്ഷത്തും കനത്ത നാശനഷ്ടമാണുണ്ടായത്. ഇസ്രയേലിൽ 600-ലധികം പേർ കൊല്ലപ്പെട്ടപ്പോൾ പലസ്തീനിൽ 370 മരണവും റിപ്പോർട്ട് ചെയ്തു.

ചോരക്കുഞ്ഞിൻ്റെ മൃതദേഹം ബിഗ്ഷോപ്പറിൽ ഉപേക്ഷിച്ച നിലയിൽ

0

പെരുമ്പാവൂരിൽ 20 ദിവസം പ്രായമുള്ള കുട്ടിയുടെ മൃതദേഹം തുണിയിൽ പൊതിഞ്ഞു കെട്ടിയ നിലയിൽ കണ്ടെത്തി. മുടിക്കൽ ഇരുമ്പു പാലത്തിന് ചേർന്നൊഴുകുന്ന തോടിന്റെ കരയിലാണ് മൃതദേഹം കണ്ടത്. പരിസരത്തെ സിസിടിവികൾ കേന്ദ്രീകരിച്ച് പെരുമ്പാവൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.

തുണിയിൽ പൊതിഞ്ഞ് ഒരു ബിഗ് ഷോപ്പറിനകത്തായിരുന്നു മൃതദേഹം. വൈകിട്ട് ആറുമണിയോടെയാണ് മൃതദേഹം കണ്ടത്. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കുട്ടിയുടെ ബന്ധുക്കളെ തിരിച്ചറിഞ്ഞിട്ടില്ല.

വയലാര്‍ അവാര്‍ഡ് ശ്രീകുമാരന്‍ തമ്പിക്ക്; പുരസ്കാരം ‘ജീവിതം ഒരു പെൻഡുലം’ എന്ന ആത്മകഥയ്ക്ക്

0

47 -മത് വയലാര്‍ അവാര്‍ഡ് ശ്രീകുമാരന്‍ തമ്പിക്ക്. അദ്ദേഹത്തിന്റെ ആത്മകഥയായ ‘ജീവിതം ഒരു പെന്‍ഡുല’മാണ് പുരസ്‌കാരത്തിനര്‍ഹമാക്കിയത്. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത ശില്‍പവും അടങ്ങിയതാണ് പുരസ്‌കാരം.

സിനിമ സാംസ്കാരിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള പ്രതിഭയാണ് ശ്രീകുമാരൻ തമ്പി. ഗാനരചയിതാവ്, സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മാതാവ്, സംഗീത സംവിധായകന്‍ എന്നീ നിലകളില്‍ പ്രവർത്തിച്ചു. 30 സിനിമകള്‍ സംവിധാനം ചെയ്യുകയും 22 സിനിമകള്‍ നിര്‍മിക്കുകയും ചെയ്തിട്ടുണ്ട്. കണക്കും കവിതയും എന്ന പുസ്തകം മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയിട്ടുണ്ട്. ശ്രീകുമാരന്‍ തമ്പി സംവിധാനം ചെയ്ത ‘ഗാനം’ 1981 ല്‍ ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടി. നാടകഗാന രചന, ലളിത സംഗീതം എന്നീ മേഖലകളിലെ സമഗ്രസംഭാവനക്കുള്ള കേരളസംഗീത നാടക അക്കാദമിയുടെ പുരസ്‌കാരം 2015 ല്‍ ലഭിച്ചു. 2018 ല്‍മലയാള ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ജെ.സി ഡാനിയേല്‍ പുരസ്‌കാരവും അദ്ദേഹം നേടിയിട്ടുണ്ട്. വയലാർ രാമവർമയുടെ ചരമ വാർഷിക ദിനമായ ഒക്ടോബർ 27ന് പുരസ്കാരം സമ്മാനിക്കും.

ഏഷ്യന്‍ ഗെയിംസിൽ ചരിത്രം കുറിച്ച് ഇന്ത്യ; 107 മെഡലുകള്‍ നേടി മടക്കം

0

2023 ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ പോരാട്ടങ്ങള്‍ അവസാനിച്ചു. ഏഷ്യന്‍ ഗെയിംസ് ചരിത്രത്തിലെ മികച്ച മെഡല്‍ വേട്ടയോടെയാണ് ഇന്ത്യ മടങ്ങുന്നത്. ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 107 ആണ്. 28 സ്വര്‍ണവും 38 വെള്ളിയും 41 വെങ്കലവുമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആറ് സ്വര്‍ണ്ണമാണ് 14ാം ദിനം മാത്രം ഇന്ത്യ നേടിയത്.

വനിതകളുടെ അമ്പെയ്ത്തിലെ വ്യക്തിഗത വിഭാഗത്തില്‍ ജ്യോതി സുരേഖ വിനാം ഇന്ത്യക്കായി സ്വര്‍ണ്ണം നേടിയപ്പോള്‍ പുരുഷന്മാരുടെ വ്യക്തിഗത ഇനത്തില്‍ ഓജസ് പ്രവീണും സുവര്‍ണ്ണ നേട്ടം സ്വന്തമാക്കി. ഇന്ത്യയ്ക്ക് വേണ്ടി ചെസ്സില്‍ പുരുഷ-വനിതാ ടീമുകള്‍ വെള്ളി നേടിയതോടെ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും അവസാനിച്ചു. ഷൂട്ടിങ്, അത്‌ലറ്റിക്‌സ് രംഗങ്ങളില്‍ നിന്നാണ് ഏറ്റവുമധികം മെഡലുകള്‍ ഇന്ത്യ നേടിയത്. അത്‌ലറ്റിക്‌സില്‍ നിന്ന് മാത്രം 28 മെഡലുകളാണ് ലഭിച്ചത്. നീരജ് ചോപ്ര 88.88 മീറ്റര്‍ ദൂരം ജാവലിന്‍ ത്രോയില്‍ കണ്ടെത്തി സ്വര്‍ണം നിലനിര്‍ത്തി. ഷോട്ട്പുട്ടില്‍ തജിന്ദര്‍പാല്‍ സിങ്ങും സ്വര്‍ണം നിലനിര്‍ത്തി. പുരുഷന്മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ അവിനാഷ് സാബ്ലെ ഗെയിംസ് റെക്കോഡോടെ സ്വര്‍ണം നേടി. ബാഡ്മിന്റണില്‍ ഇന്ത്യ സ്വര്‍ണമടക്കം ചരിത്ര നേട്ടങ്ങള്‍ സ്വന്തമാക്കി. ആര്‍ച്ചറിയില്‍ ഇന്ത്യ ദക്ഷിണ കൊറിയയെ മറികടന്ന് ഒന്നാമത്തെത്തി.

194 സ്വര്‍ണ്ണവും 108 വെള്ളിയും 68 വെങ്കലവും ചൈന നേടി. 49 സ്വര്‍ണ്ണവും 62 വെള്ളിയും 68 വെങ്കലവും ഉള്‍പ്പെടെ 179 മെഡലുകളുമായി ജപ്പാന്‍ രണ്ടാം സ്ഥാനത്താണ്. റിപ്പബ്ലിക്ക് ഓഫ് കൊറിയ 39 സ്വര്‍ണ്ണവും 56 വെള്ളിയും 89 വെങ്കലവും ഉള്‍പ്പെടെ 184 മെഡലുമായി മൂന്നാം സ്ഥാനത്തുമെത്തി. 2018 ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ ആകെ 70 മെഡലുകളായിരുന്നു നേടിയത്.

വിവാഹം കഴിഞ്ഞത് മറച്ചുവെച്ചു, ഒരു മകനുണ്ട്; പരാതിക്കാരിക്കെതിരെ ഷിയാസ് കരീം

0

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്‌തെന്ന പരാതിയിൽ റിയാലിറ്റി ഷോ താരം ഷിയാസ് കരീമിന് ജാമ്യം. ഹൊസ്ദുര്‍ഗ് കോടതിയാണ് ജാമ്യം അനുവദിച്ചത്. നേരത്തെ ഹൈക്കോടതി ഷിയാസിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇന്നു രാവിലെ കാസര്‍കോട് ചന്തേര പൊലീസ് സ്റ്റേഷനില്‍ അറസ്റ്റ് രേഖപ്പെടുത്തിയ ഷിയാസിനെ, വൈദ്യപരിശോധനയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കി.

യുവതി തന്നെ ചതിക്കുകയായിരുന്നെന്ന് ഷിയാസ് മൊഴി നൽകി. യുവതി നേരത്തെ ഒരു വിവാഹം കഴിച്ചിരുന്നു. അതിൽ ഒരു മകനുള്ള വിവരം യുവതി മറച്ചുവെച്ചുവെന്നും ഷിയാസ് പൊലീസിനോട് പറഞ്ഞു. പരാതിക്കാരിയായ യുവതിക്ക് വിവാഹവാഗ്ദാനം നല്‍കിയിരുന്നതായി ഷിയാസ് കരീം മൊഴി നല്‍കിയിരുന്നു. ലൈംഗിക പീഡനം നടന്നിട്ടില്ല. ഉഭയസമ്മതത്തോടെയാണ് ലൈംഗിക ബന്ധം നടന്നത്. യുവതിയില്‍നിന്ന് അഞ്ച് ലക്ഷം രൂപ വാങ്ങിയിട്ടുണ്ടെന്നും അത് ഇപ്പോള്‍ അവരുടെ കൈവശമുള്ള കാര്‍ വാങ്ങാന്‍ ഉപയോഗിച്ചെന്നും ഷിയാസ് പറഞ്ഞു.

കാസർകോട് ഹൊസ്ദുർഗ് സ്വദേശിനിയായ യുവതിയാണ് ഷിയാസിനെതിരെ പരാതി നൽകിയത്. എറണാകുളത്തെ ജിമ്മിൽ ജോലി ചെയ്യുകയായിരുന്നു യുവതി. ഇതിനിടയിലാണ് ഷിയാസിനെ പരിചയപ്പെട്ടതെന്നും പിന്നീട് വിവാഹ വാഗ്ദാനം നൽകിയെന്നും യുവതി പരാതിയിൽ പറയുന്നു. ചെറുവത്തൂർ ദേശീയപാതയോരത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിച്ചതായും 11 ലക്ഷം രൂപ തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു.

പടക്കകടകൾക്ക് തീപിടിച്ച് 11 മരണം

0

കർണാടക-തമിഴ്‌നാട് അതിർത്തിപ്രദേശമായ അത്തിബല്ലയിൽ പടക്ക കടകൾക്ക് തീപിടിച്ച് 11 മരണം. അഞ്ച് പടക്ക കടകള്‍ക്കാണ് തീപിടിച്ചത്. ശനിയാഴ്ച വൈകീട്ട് നാലരയോടെ കടയില്‍ പടക്കം ഇറക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിൽ പരുക്കേറ്റ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു ജീവനക്കാരനെ കാണാതായതായും റിപ്പോർട്ടുകളുണ്ട്.

ദീപാവലി ആഘോഷത്തിന് മുന്നോടിയായി ഗോഡൗണിൽ സൂക്ഷിച്ചിരുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന പടക്കങ്ങൾ തീപിടിത്തത്തിൽ പൊട്ടിത്തെറിച്ചു. ദേശീയപാതയോരത്താണ് അപകടമുണ്ടായത്‌. കടകൾക്ക് മുന്നിൽ നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങളും കത്തിനശിച്ചു. അഗ്നിശക്ഷാസേനയുടെ നേതൃത്വത്തിൽ തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

ട്രിപ്പ് പോകാൻ മയക്കുമരുന്ന് കച്ചവടം; എംഡിഎംഎ തൂക്കം കൂട്ടാൻ ചില്ല് പൊടിച്ച് ചേർക്കും

0

ട്രിപ്പ് പോയി അടിച്ചു പൊളിക്കാന്‍ എംഡിഎംഎ കച്ചവടം നടത്തിയ 20കാരന്‍ പിടിയില്‍. കാരമുക്ക് സ്വദേശി അഭിരാഗ് ആണ് എക്‌സൈസിന്റെ പിടിയായത്. ചേര്‍പ്പ എക്‌സൈസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളില്‍നിന്ന് നാലരഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു.

തൃശൂര്‍ വല്ലച്ചിറയില്‍ ഒരു വീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം നടത്തുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് എക്‌സൈസ് സംഘം അന്വേഷണം നടത്തിയത്. വിഷ്ണു എന്നയാളുടെ വീട്ടിലാണ് കച്ചവടം നടത്തിയിരുന്നത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

മയക്കുമരുന്ന് വില്‍പ്പനയില്‍ നിന്നും കിട്ടുന്ന തുക ഉപയോഗിച്ച് അഭിരാഗ് ഗോവ, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഉല്ലാസ യാത്ര പോകാറാണ് പതിവ്. തിരികെ മയക്കുമരുന്നുമായാണ് വരുന്നത്. മയക്കു മരുന്നിന് തൂക്കം കൂട്ടുന്നതിനായി ചില്ലുപൊടികളും മറ്റും ചേർക്കാറുണ്ട്. ബൾബ് പൊട്ടിച്ച് അതിന്റെ പൊടിയാണ് എംഡിഎംഎയ്‌ക്കൊപ്പം ചേര്‍ക്കാറുള്ളതെന്നാണ് ഇയാൾ എക്‌സൈസിന് മൊഴി നൽകിയത്. കൂട്ടുപ്രതിയായ വിഷ്ണുവിന് വേണ്ടി പൊലീസ് അന്വേഷണം തുടങ്ങി.