Sunday, April 12, 2026
Home Blog Page 194

അബുദിബിയില്‍ ട്രാക്കുകളില്ലാത്ത ട്രാമുകള്‍ സര്‍വ്വീസ് ആരംഭിച്ചു

0

അബുദബി നഗരത്തില്‍ ട്രാം സര്‍വ്വീസ് ആരംഭിച്ചു. ട്രാക്കുകളില്ലാത്ത ഓട്ടോണമസ് റാപ്പിഡ് ട്രാന്‍സിറ്റുകളാണ് നിരത്തുകളില്‍ ഇറക്കിയിരിക്കുന്നത്. ഇരുനൂറിലേറെ യാത്രക്കാര്‍ക്ക് ഒരേ സമയം ട്രാമില്‍ സഞ്ചരിക്കാന്‍ കഴിയും.റീം മാളിനും റിക്‌സോസ് മറീന മാളിനുമിടയിലുള്ള 14 സ്‌റ്റോപ്പുകളിലൂടെയാണ് ഓട്ടോണമസ് റാപ്പിഡ് ട്രാന്‍സിറ്റിന്റെ സഞ്ചാരം. ദുബൈ മെട്രോയുടെതിന് സമാനമാസ ഇരിപ്പിടങ്ങള്‍, പനോരമിക് വിന്‍ഡോകള്‍, ഡിജിറ്റല്‍ അറിയിപ്പ് സംവിധാനം എന്നിവയെല്ലാം ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്. സാധാരണ ബസ് സര്‍വ്വീസുകള്‍ പോലെ ട്രാമുകള്‍ നഗരത്തിലൂടെ സര്‍വ്വീസ് നടത്തും.

ആദ്യ സര്‍വ്വീസ് റീം മാളില്‍ നിന്ന് രാവിലെ 10 മണിക്ക് ആരംഭിക്കും. അവസാന സര്‍വ്വീസ് ഉച്ചയ്ക്ക് രണ്ടുമണിക്കുമാണ്. മറീന മാളില്‍ നിന്നുമുള്ള സര്‍വ്വീസ് രാവിലെ 11നാണ് ആരംഭിക്കുക. അവസാന സര്‍വ്വീസ് മൂന്നിനാണ്. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ സേവനം ലഭ്യമായിരിക്കും. ഗൂഗിള്‍ മാപ്പ് വഴിയും ദര്‍ബ് ആപ്പിലൂടെയും സമയമറിയാം. റീം മാളിനെയും മറീന മാളിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഗാലേറിയ അല്‍ മരിയ ദ്വീപ്, മറീന സ്വകയര്‍, ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ മസ്ജിദ്, ഖസര്‍ അല്‍ ഹോസ്ന്‍, ഖാലിദിയ പാര്‍ക്ക്, അബുദബി എനര്‍ജി സെന്റര്‍ ഷൈഖ ഫാത്തിമ പാര്‍ക്ക്, കോര്‍ണിഷ് എന്നിവിടങ്ങളിലൂടെയും എന്‍ എം സി സ്‌പെഷ്യാലിറ്റി, എല്‍ എല്‍ എച്ച് തുടങ്ങിയ ആശുപത്രികള്‍, സിറ്റി സീസണ്‍സ് അല്‍ ഹംറ, ഷെറാട്ടണ്‍ എല്‍ ഖാലിദിയ, റിക്‌സോസ് മറീ തുടങ്ങിയ ഹോട്ടലുകള്‍ എന്നിവിടങ്ങളിലൂടെ ട്രാം സര്‍വ്വീസ് നടത്തും. ദിവസം അഞ്ച് സര്‍വ്വീസുകളാണ് നടത്തുന്നത്. സര്‍വ്വീസ്, സമയം, ലക്ഷ്യസ്ഥാനങ്ങള്‍ എന്നിവയറിയാന്‍ ബസ് സ്‌റ്റോപ്പുകളില്‍ പതിപ്പിച്ചിരിക്കുന്ന ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ മതിയാകും.

അബുദബി സംയോജിത ഗതാഗത കേന്ദ്രത്തില്‍ നിന്നും സേവന വിവരങ്ങള്‍ അറിയാന്‍ കഴിയും. നിലവില്‍ യാസ്, സാദിയാത്ത് ദ്വീപുകളില്‍ എ ആര്‍ ടി സേവനങ്ങള്‍ ലഭ്യമാകുന്നുണ്ട്. 2025 ഓടെ നൂറുകണക്കിന് ഓട്ടോണമസ് വാഹനങ്ങള്‍ അബുദബിയില്‍ നിരത്തിലിറക്കുമെന്നും സംയോജിത ഗതാഗത കേന്ദ്രം ്അറിയിച്ചു.

അബുദബിയില്‍ സ്വയംനിയന്ത്രിത വാഹനങ്ങള്‍ക്കായി പ്രത്യേക പദ്ധതി: പ്രത്യേക ക്ലസ്റ്റര്‍ ആരംഭിക്കും

0

അബുദബിയില്‍ സ്വയംനിയന്ത്രിത വാഹനങ്ങള്‍ക്കായി പ്രത്യേക ക്ലസ്റ്റര്‍ ആരംഭിക്കാന്‍ പദ്ധതി. മുപ്പതിനായിരം മുതല്‍ അന്‍പതിനായിരം വരെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതാണ് പദ്ധതി. അബുദബി വാണിജ്യവികസന വകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്.

കര-വ്യോമ-ജല പാതകളില്‍ വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന സ്വയംനിയന്ത്രിത വാഹനങ്ങളും സ്മാര്‍ട്ട് വാഹനങ്ങളും വികസിപ്പിക്കുന്നതിനുള്ള പ്രത്യേക ക്ലസ്റ്റര്‍ ആരംഭിക്കുന്നതിനാണ് അബൂദബിയുടെ പദ്ധതി. യുഎഇ സമ്പദ്ഘടനയിലേക്ക് തൊണ്ണൂറ് മുതല്‍ 120 ബില്യണ്‍ ദിര്‍ഹം വരെ സംഭാവന ചെയ്യാന്‍ കഴിയുന്നതാണ് പദ്ധതി. അബുദബി കിരീടവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പദ്ധതിക്ക് അംഗീകാരം നല്‍കി.

വാണിജ്യവികസന വകുപ്പ് ചെയര്‍മാന്‍ അഹമ്മദ് ജസീം അല്‍ സാആബിയാണ് കിരീടവകാശിക്ക് മുന്‍പില്‍ പ്രത്യേക ക്ലസ്റ്റര്‍ പദ്ധതി അവതരിപ്പിച്ചത്. ആധുനിക വ്യവസായ രംഗത്തും സാങ്കേതിക രംഗത്തും വന്‍ നിക്ഷേപം നടത്തുന്നതിനാണ് അബുദബി ഒരുങ്ങുന്നത്

ഇലന്തൂർ നരബലി കേസ് പ്രതികളിലേക്ക് മറ്റൊരു കൊലപാതക അന്വേഷണം കൂടി; പത്തനംതിട്ട സ്വദേശി സരോജിനിയെ കൊലപ്പെടുത്തിയത് ഈ സംഘമെന്ന് സൂചന

0

കേരളത്തെ ഞെട്ടിച്ച ഇലന്തൂർ നരബലി കേസ് പുറത്ത് വന്നു ഒരുവർഷത്തിലേക്ക് കടക്കുമ്പോൾ കൂടുതൽ കൊലപാതകങ്ങൾ നടന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. പ്രതികളിലേക്ക് മറ്റൊരു കൊലപാതകത്തിന്റെ അന്വേഷണം കൂടി. 2014 ല്‍ പത്തനംതിട്ട മല്ലപ്പുഴശ്ശേരി സ്വദേശി സരോജിനി കൊല്ലപ്പെട്ടതിന്റെ അന്വേഷണമാണ് പ്രതികളിലേക്ക് എത്തുന്നത്.

പ്രതികളെ ചോദ്യം ചെയ്യാൻ പത്തനംതിട്ട ക്രൈംബ്രാഞ്ച് നൽകിയ അപേക്ഷ എറണാകുളം അഡീഷണൽ സെഷൻസ് കോടതി നേരത്തെ അംഗീകരിച്ചിരുന്നു. നരബലി കേസിലെ കൊലപാതങ്ങൾക്ക് സമാനമാണ് സരോജിനിയുടേതും എന്നതിന് വ്യക്തമായ സൂചനകളാണ് പുറത്ത് വരുന്നത്.മുഹമ്മദ് ഷാഫി, ഭഗവത് സിംഗ്, ലൈല എന്നീ മൂന്ന് പ്രതികളേയും ക്രൈംബ്രാഞ്ച് ജയിലിലെത്തി ചോദ്യം ചെയ്തു.

ക്രിമിനൽ കേസിലെ ഒട്ടുമിക്ക വകുപ്പുകളും ചേർതാണ് ഇലന്തൂർ നരബലിക്കേസിലെ ഒരു കുറ്റപത്രം പൊലീസ് കോടതിയിൽ സർപ്പിച്ചിട്ടുണ്ട്. മുഹമ്മദ് ഷാഫി, ഭഗവൽ സിങ്ങ്, ലൈല എന്നിവർ വിചാരണത്തടവുകാരായി ജയിലിലാണ്. പെരുമ്പാവൂർ സ്വദേശി മുഹമ്മദ് ഷാഫിയാണ് കേസിൽ ഒന്നാം പ്രതി. ഇലന്തൂർ പുളിന്തിട്ട കടകംപിള്ളി വീട്ടിൽ വച്ചാണ് പ്രതികൾ നരബലി നടത്തിയത്. സമ്പത്ത് വർധിപ്പിക്കാൻ വേണ്ടി നരബലി നടത്തിയതെന്നാണ് പ്രതികളായ ഭഗവൽ സിങ്ങും ഭാര്യ ലൈലയും മൊഴി നൽകിയത്.

ഷാഫിയും ഭഗവൽ സിങ്ങും വിയ്യൂർ ജയിലിലും ലൈല കാക്കനാട് ജയിലിലുമാണ്. ലോട്ടറി വിൽപനക്കാരായ സ്ത്രീകളെയാണ് ഇവർ കൊന്നത്. തമിഴ്‌നാട് ധർമപുരി സ്വദേശിയായ എറണാകുളം കടവന്ത്രയിൽ വാടകക്ക് താമസിച്ചിരുന്ന പത്മ (52), കാലടിയിൽ ലോട്ടറിക്കച്ചവടം നടത്തിയിരുന്ന വടക്കാഞ്ചേരി സ്വദേശി റോസ്ലിൻ (49) എന്നിവരെയാണ് ഇലന്തൂരിലെ വീട്ടിലെത്തിച്ച് കെട്ടിയിട്ട് കഴുത്തറുത്ത് കൊലപ്പെടുത്തി കഷണങ്ങളാക്കി കുഴിച്ചിട്ടത്. ശരീരാവശിഷ്ടങ്ങൾ പൊലീസ് കണ്ടെത്തിയിരുന്നു. പത്മയുടെ മാംസം പ്രതികൾ പാചകം ചെയ്ത് കഴിച്ചതായും കുറ്റപത്രത്തിലുണ്ട്. കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധങ്ങൾ, പത്മയുടെ മാംസം പാചകം ചെയ്യാനുപയോഗിച്ച പാത്രങ്ങൾ, സി.സി ടി.വി ദൃശ്യങ്ങൾ, കവർന്നെടുത്ത ആഭരണങ്ങൾ തുടങ്ങിയവയാണ് പ്രധാന തെളിവുകൾ. അമ്മ പത്മയെ കാണാനില്ലെന്ന് കഴിഞ്ഞവർഷം സെപ്റ്റംബർ 27ന് തമിഴ്നാട് സ്വദേശിയായ ശെൽവൻ കടവന്ത്ര പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അന്വേഷണത്തിനൊടുവിലാണ് നാടിനെ നടുക്കിയ നരബലിക്കേസ് പുറംലോകം അറിഞ്ഞത്.

കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, മോഷണം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. കേസിൽ വിചാരണ ഉടന് ആരംഭിക്കും.

രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരതാ പഠിതാവ് കാർത്ത്യായനി അമ്മ അന്തരിച്ചു

0

96ാം വയസില്‍ സാക്ഷരതാ മിഷന്‍ തുല്യതാ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ഹരിപ്പാട് മുട്ടം ചിറ്റൂര്‍ പടീറ്റതില്‍ കാര്‍ത്യായനിയമ്മ (101) അന്തരിച്ചു. രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരത പഠിതാവാണ് കാര്‍ത്യയായാനിയമ്മ. ചൊവ്വാഴ്ച്ച രാത്രി 12 മണിയോടെയാണ് അന്തരിച്ചത്. ഒരു വര്‍ഷമായി ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് കിടപ്പിലായിരുന്നു.

2017 ല്‍ നാല്‍പതിനായിരം പേര്‍ എഴുതിയ അക്ഷര ലക്ഷം പരീക്ഷയില്‍ 98 മാര്‍ക്കുവാങ്ങിയാണ് കർത്യയാണിയമ്മ ഒന്നാം റാങ്ക് നേടിയത്. രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്നും കാര്‍ത്ത്യായനിയമ്മ നാരീശക്തി പുരസ്‌കാരം ഏറ്റുവാങ്ങിയിരുന്നു. 53 രാജ്യങ്ങൾ ഉൾപ്പെടുന്ന കോമൺവെൽത്ത് ലേണിങ്ങിന്റെ ഗുഡ് വിൽ അംബാസിഡറായി കാർത്യായനിയമ്മയെ തെരഞ്ഞെടുത്തിരുന്നു.

കാർത്യായനിയമ്മയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. നാലാം തരം തുല്യതാ ക്ലാസിൽ ചേർന്ന് പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് നാരീശക്തി പുരസ്കാരം കാർത്യായനിയമ്മയ്ക്ക് ലഭിക്കുന്നത്. തുടർന്ന് പഠിക്കണമെന്ന ആഗ്രഹം നേരിട്ട് കണ്ടപ്പോൾ പറഞ്ഞിരുന്നു. പത്താം ക്ലാസും ജയിച്ച് തനിക്കൊരു ജോലിയും വേണമെന്നാണ് അന്ന് കാർത്യായനിയമ്മ പറഞ്ഞിരുന്നതെന്ന് പിണറായി അനുസ്മരിച്ചു. നാരീശക്തി പുരസ്കാരം വാങ്ങിയ ശേഷവും പുരസ്കാരവുമായി നേരിട്ട് കാണാൻ വന്നിരുന്നു. ഒരവസരം കിട്ടിയപ്പോൾ, പ്രായം വകവെയ്ക്കാതെ, പഠിക്കാൻ സന്നദ്ധയായത് നൂറുകണക്കിന് സ്ത്രീകൾക്കാണ് പ്രചോദനമായത്. കേരളത്തിന്റെ അഭിമാനമാണ് കാർത്യായനിയമ്മ. ഒരു മാതൃകാ വ്യക്തിത്വത്തെയാണ് വിയോഗത്തിലൂടെ നമുക്ക് നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

കിഫ്ബിയിൽ ജോലി വാഗ്ദാനം നൽകി അഖിൽ സജീവ് തട്ടിയത് ലക്ഷങ്ങൾ; തട്ടിപ്പ് സംഘത്തിൻ്റെ കൂടുതൽ കള്ളങ്ങൾ പുറത്ത്

0

തട്ടിപ്പ് കേസുകളില്‍ പ്രതിയായ അഖില്‍ സജീവ് കിഫ്ബിയുടെ പേരിലും തട്ടിപ്പ് നടത്തിയത്തായി വിവരം. ഈ തട്ടിപ്പിന്റെ വിവരങ്ങള്‍ അടങ്ങിയ എഫ്‌ഐആര്‍ പുറത്തുവന്നു. കിഫ്ബി ഓഫീസില്‍ അക്കൗണ്ടന്റായി ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. പത്ത് ലക്ഷം രൂപയാണ് ഇതിനായി ആവശ്യപ്പെട്ടത്.

പത്തനംതിട്ട സിഐടിയു ഓഫീസില്‍ വെച്ച് പരാതിക്കാരിയുടെ ഭര്‍ത്താവില്‍ നിന്ന് ഒരു ലക്ഷം രൂപ കൈപറ്റി. പിന്നീട് പരാതിക്കാരിയുടെ വീട്ടിലെത്തി മൂന്ന് ലക്ഷം രൂപയും വാങ്ങി. പത്തനംതിട്ട വലിയകുളം സ്വദേശിനിയുടെ പരാതിയില്‍ റാന്നി പൊലീസാണ് കേസെടുത്തത്. പരാതിക്കാരിയുടെ മകള്‍ക്ക് അക്കൗണ്ടന്‍റായി ജോലി വാദ്ഗാനം ചെയ്തായിരുന്നു തട്ടിപ്പ്. കിഫ്ബിയുടെ പേരിലുള്ള നിയമന ഉത്തരവ് എന്ന രീതിയിൽ പേപ്പറും കൈമാറി. എന്നാൽ കിഫ്ബിയുടെ തിരുവനന്തപുരം ഓഫീസിലെത്തിയ യുവതിയെ ചില പേപ്പറുകളില്‍ ഒപ്പിടുവിച്ചു തിരിച്ചു വിട്ടു. പിന്നീട് ജോലിയെ പറ്റി വിവരവും ലഭിക്കാതെ വന്നതോടെയാണ് കബളിക്കപ്പെട്ടുവെന്ന് മനസ്സിലായതെന്ന് എഫ്‌ഐആറില്‍ പറയുന്നു.

2020 മുതല്‍ 2022 വരെ പലഘട്ടങ്ങളിൽ അഖില്‍ സജീവ് സിഐടിയു പത്തനംതിട്ട ഓഫീസില്‍ സെക്രട്ടറിയായിരിക്കെയാണ് തട്ടിപ്പ് നടത്തിയത്. തട്ടിപ്പിന് ഇടനിലക്കാരനായി നിന്നത് യുവമോര്‍ച്ച റാന്നി നിയോജകമണ്ഡലം വൈസ് പ്രസിഡന്‍റായ സി ആര്‍ രാജേഷാണ്. അഖില്‍ സജീവും രാജേഷുമാണ് ഈ കേസിലെ പ്രതികള്‍.

കെ.എം. ഷാജിയില്‍നിന്ന് പിടിച്ചെടുത്ത 47.35 ലക്ഷം രൂപ വിജിലൻസ് തിരികെ നല്‍കണമെന്ന് ഹൈക്കോടതി

0

അനധികൃത സ്വത്ത് സമ്പാദന കേസിനെ തുടർന്ന് വിജിലൻസ് പിടിച്ചെടുത്ത പണം മുസ്‌ലീം ലീഗ് നേതാവ് കെ എം ഷാജിക്ക് തിരിച്ച് നൽകണമെന്ന് ഹൈക്കോടതി ഉത്തരവ്. 47 ലക്ഷം രൂപ വിട്ടുനൽകണമെന്നാണ് കോടതി നിർദ്ദേശം. വിജിലൻസ് പിടിച്ചെടുത്ത പണം ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഷാജി കോടതിയിൽ സമർപ്പിച്ച ഹ‌ർജിയിലാണ് ഉത്തരവ്. അനധികൃത സ്വത്ത് സമ്പാദനകേസിലെ റെയ്ഡിനിടയിൽ വിജിലൻസ് അനധികൃതമായി പണം പിടിച്ചെടുത്തെന്നാണ് കെ എം ഷാജി സമർപ്പിച്ച ഹർജിയിൽ ആരോപിക്കുന്നത്.

കഴിഞ്ഞ വർഷം കണ്ണൂർ അഴീക്കോട്ടെ ഷാജിയുടെ വീട്ടിൽ നിന്നാണ് വിജിലൻസ് പണം പിടിച്ചെടുത്തത്. സിപിഐഎം പ്രവർത്തകന്റെ പരാതിയിലാണ് ഷാജിക്കെതിരെ വിജിലൻസ് അനധികൃത സ്വത്ത് സമ്പാദന കേസ് രജിസ്റ്റർ ചെയ്തിരുന്നത്. പിടിച്ചെടുത്ത പണം അനധികൃതമായി സമ്പാദിച്ചതാണെന്നാണ് വിജിലൻസിന്റെ വാദം. എന്നാൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പിരിച്ച പണമാണ് ഇതെന്നായിരുന്നു ഷാജി പറഞ്ഞിരുന്നത്.

ഷാജിക്കെതിരായ കേസിന്റെ തുടർ നടപടികൾ പിന്നീട് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഈ പാശ്ചാത്തലത്തിൽ ആണ് പിടിച്ചെടുത്ത പണം തിരികെ ആവശ്യപ്പെട്ട് കെ.എം ഷാജി ഹർജി നൽകിയത്. ഈ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ് ഉണ്ടായിരിക്കുന്നത്. ബാങ്ക് ഗാരണ്ടി വെച്ചുകൊണ്ട് പണം തിരിച്ചുകൊടുക്കാനാണ് കോടതി നിർദ്ദേശം.

‘ഇന്ത്യയിലെ ജനങ്ങൾ ഇസ്രായേലിനൊപ്പം’; ഹമാസുമായുള്ള യുദ്ധത്തിൽ ഇസ്രായേലിന് പിന്തുണ ആവർത്തിച്ച് നരേന്ദ്രമോദി

0

ഇസ്രയേലിനുള്ള പിന്തുണ ആവര്‍ത്തിച്ച് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ ഇസ്രയേലിനൊപ്പം ഉറച്ച് നില്‍ക്കുമെന്ന് വ്യക്തമാക്കി. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള ഫോൺ സംഭാഷണത്തിന് പിന്നാലെ എക്സിലൂടെയാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്.

നിലവിലെ സ്ഥിതിഗതികളേക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കാൻ നെതന്യാഹു തന്നെ ഫോണിൽ ബന്ധപ്പെട്ടിരുന്നെന്നും മോദി എക്സിൽ കുറിച്ചു. ഇന്ത്യ എല്ലാത്തരത്തിലുമുള്ള തീവ്രവാദത്തെ ശക്തമായും അസന്നിഗ്ധമായും എതിര്‍ക്കുന്നുവെന്ന് മോദി വ്യക്തമാക്കി.

നിലവിലെ സാഹചര്യത്തെക്കുറിച്ച് വിവരങ്ങൾ പങ്കുവെക്കാൻ ഫോൺ ചെയ്തതിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് നന്ദി അറിയിക്കുന്നു. ഈ പ്രതിസന്ധിഘട്ടത്തിൽ ഇന്ത്യയിലെ ജനങ്ങൾ ഇസ്രയേലിനൊപ്പം ഉറച്ചുനിൽക്കുന്നു. ഭീകരവാദത്തെ അതിന്റെ എല്ലാ രൂപങ്ങളിലും ഇന്ത്യ ശക്തമായും അസന്ദിഗ്ധമായും അപലപിക്കുന്നു, മോദി പറയുന്നു.

തിരിച്ചുപിടിച്ച് ഇസ്രായേൽ; ഹമാസിൻ്റെ 1290 കേന്ദ്രങ്ങൾ തകർത്തു; രക്തം ചീന്തി ഗാസ

0

1500 ഹമാസുകാരുടെ മൃതദേഹം കണ്ടെടുത്തുവെന്ന് ഇസ്രയേൽ സൈന്യം. ഗാസ മുനമ്പിന് സമീപത്തായാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. സൈനിക ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളാണ് ഇവയെന്ന് ഇസ്രായേൽ വ്യക്തമാക്കുന്നു. പലസ്തീൻ നേരത്തെ റിപ്പോർട്ട് ചെയ്ത മരണ സംഖ്യയിൽ ഉൾപ്പെട്ടിട്ടുള്ളവരും ഈ കൂട്ടത്തിൽ ഉണ്ടോ എന്ന് വ്യക്തമല്ല. ഹമാസിന് എതിരെയുള്ള പോരാട്ടത്തിനായി 3,00,000 സൈനികരെയാണു ഇസ്രയേൽ രംഗത്തിറക്കിയിരിക്കുന്നത്.

ഹമാസിൻ്റെ കയ്യിൽനിന്നും പ്രദേശങ്ങളെല്ലാം തിരിച്ചുപിടിച്ചു. രാത്രി മുതൽ ഹമാസ് പോരാളികളാരും ഇസ്രായേലിലേക്ക് കടന്നിട്ടില്ലെന്ന് വക്താവ് റിച്ചാർഡ് ഹെക്റ്റ് പറഞ്ഞു. കടുത്ത പ്രത്യാക്രമണങ്ങൾക്ക് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആഹ്വാനം നൽകിയത് ശേഷം ഹമാസ് കേന്ദ്രങ്ങളിലേക്ക് ശക്തമായ ആക്രമണമാണ് ഇസ്രായേൽ അഴിച്ചുവിട്ടത്. നാല് ദിവസമായി തുടരുന്ന ആക്രമണങ്ങളിൽ 2000 ൽ അധികം ആളുകൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു

0

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് പ്രവച്ചിക്കുന്നത്.

പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ബുധനാഴ്ച എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേരള-ലക്ഷദ്വീപ് തീരങ്ങൾ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കേരളതീരത്തും തെക്കൻ തമിഴ്നാട് തീരത്തും ചൊവ്വാഴ്ച രാത്രി 11.30 മുതൽ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ ആളുകൾ ജാഗ്രതപാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

ഭാര്യയെ കൊന്ന് മൃതദേഹത്തിന് കാവലിരുന്നു; രണ്ടു ദിവസത്തിനു ശേഷം ഭർത്താവ് തൂങ്ങി മരിച്ചു

0

കുലുക്കല്ലൂര്‍ മുളയങ്കാവില്‍ വീടിനുള്ളില്‍ ദമ്പതിമാരെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തിയത്. താഴെപുരയ്ക്കല്‍ ഷാജിയുടെ ഭാര്യ സുചിത്രയാണ് (37) കൊല്ലപ്പെട്ടത്. ഷാജി (46) ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യചെയ്തതാണെന്ന് ഷൊര്‍ണൂര്‍ ഡിവൈ.എസ്.പി. സി. ഹരിദാസ് പറഞ്ഞു.

സുചിത്രയുടെ ദേഹത്ത് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയത് 13 ലേറെ മുറിവുകളാണ്.നെഞ്ചിലും പുറത്തുമായി കത്തികൊണ്ട് കുത്തിയ മുറിവുകൾ ഉണ്ടായിരുന്നു. കുടുംബപ്രശ്‌നമാണ്കൊലപാതകത്തിലേക്ക് നയിച്ചതെന്നതാണ് വിവരം. സുചിത്രയുടെ മൃതദേഹത്തിന് എഴുദിവസത്തോളം പഴക്കമുള്ളതായി പരിശോധനയില്‍ വ്യക്തമായി. ഷാജിയുടെ മൃതദേഹത്തിന് അഞ്ചു ദിവസത്തെ പഴക്കവും ഉണ്ട്.

മകനോടൊപ്പം ഇവർ വാടക വീട്ടിലാണ് കഴിഞ്ഞിരുന്നത്. മകൻ കഴിഞ്ഞ ദിവസം ഷാജിയുടെ അമ്മയുടെ വീട്ടിലേക്ക് പോയിരുന്നു. ഷാജിയെ പുറത്ത് കാണാതെ വന്നതോടെ വീട്ടുടമ അന്വേഷിച്ച് ചെന്നപ്പോളാണ് സുചിത്രയുടെ മൃതദേഹം കണ്ടത്.