ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. തിരുവനന്തപുരം സ്‌പെഷ്യല്‍ സബ് ജയിലിലാണ് തന്ത്രിയെ പാര്‍പ്പിച്ചിരുന്നത്. ജയിലിലെ ആംബുലന്‍സില്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലാണ് തന്ത്രിയെ എത്തിച്ചിരിന്നത്. ജനറല്‍ ആശുപത്രിയില്‍ ഇസിജി ഉള്‍പ്പെടെ പരിശോധനകള്‍ നടത്തിയതിനു ശേഷം ഡോക്ടര്‍മാര്‍ ശുപാര്‍ശ നല്‍കിയത് പ്രകാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. നീണ്ട മണിക്കൂറുകള്‍ ചോദ്യം ചെയ്തതിന് ശേഷമാണ് തന്ത്രിയെ ഇന്നലെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. വ്യക്തമായ പരിശോധനയ്ക്കും നിയമോപദേശത്തിനും ശേഷമാണ് തന്ത്രിയുടെ അറസ്റ്റിലേക്ക് എസ്‌ഐടി എത്തിയത്.
ദേഹാസ്വസ്ഥ്യം, തന്ത്രി കണ്ഠരര് രാജീവരര് ആശുപത്രിയില്‍
എസ് രാജേന്ദ്രന്‍ ബിജെപിയിലേക്ക് ; ഒരു മാസത്തിനകം അംഗത്വമെടുക്കും
ദേവികുളം മുന്‍ എം എല്‍ എ യും ഇടുക്കിയിലെ സിപിഎം നേതാവുമായിരുന്ന എസ് രാജേന്ദ്രന്‍ ബിജെപിയില്‍ ചേരും. ഇത് സംബന്ധിച്ച് ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖരവുമായി ചര്‍ച്ച നടത്തി. ഒരു മാസത്തിനുള്ളില്‍ തീരുമാനം എന്ന് എസ് രാജേന്ദ്രന്‍ അറിയിച്ചു.
പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഷനിലായി പുറത്തുപോയ എസ് രാജേന്ദ്രന്‍ മുമ്പും പലതവണ ബിജെപിയില്‍ ചേരുമെന്ന പ്രചാരണം ശക്തമായിരുന്നു. നേരത്തെ ഡല്‍ഹിയിലെത്തി ബിജെപി നേതാവ് പ്രകാശ് ജാവ്‌ദേക്കറുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ അന്നെല്ലാം പാര്‍ട്ടിമാറുന്നത് രാജേന്ദ്രന്‍ നിഷേധിക്കുകയായിരുന്നു. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ മറിച്ചാണ്. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്ത് എത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരമായി എസ് രാജേന്ദ്രന്‍ കൂടിക്കാഴ്ച നടത്തിയത്. വ്യക്തിപരമായ ആവശ്യങ്ങള്‍ ഒന്നും ഉന്നയിച്ചില്ല എന്നാണ് രാജേന്ദ്രന്‍ പറയുന്നത്. ബിജെപിയില്‍ ചേരുന്നതിന് മറ്റു പ്രത്യേക നിബന്ധനകളും വച്ചിട്ടില്ല. ഒരുമാസത്തിനകം പാര്‍ട്ടിയില്‍ ചേരുമെന്നാണ് രാജേന്ദ്രന്‍ അറിയിച്ചിരിക്കുന്നത്. ബിജെപി സംസ്ഥാന നേതാക്കളുടെ നേതൃത്വത്തില്‍ മൂന്നാറില്‍ നടക്കുന്ന യോഗത്തില്‍ രാജേന്ദ്രന്‍ അംഗത്വം സ്വീകരിക്കും. ബിജെപിയില്‍ ചേര്‍ന്നാലും ഇത്തവണ ദേവികുളത്ത് സ്ഥാനാര്‍ഥി ആകാന്‍ സാധ്യത ഇല്ല. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ദേവികുളത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി രാജയെ തോല്‍പ്പിക്കാന്‍ രാജേന്ദ്രന്‍ ശ്രമിച്ചു എന്ന് പരാതി ഉയര്‍ന്നിരുന്നു. പാര്‍ട്ടി അന്വേഷണത്തില്‍ ഇത് ശരിയാണെന്നു കണ്ടെത്തി. തുടര്‍ന്ന് സസ്‌പെന്റ് ചെയ്തു. പിന്നീട്ട് തിരികെയെത്തിക്കാന്‍പല തവണ നേതാക്കള്‍ ശ്രമിച്ചെങ്കിലും രാജേന്ദ്രന്‍ വഴങ്ങിയില്ല. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സമയത്തും പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയത്തും രാജേന്ദ്രന്‍ ബിജെപിയിലേക്ക് എന്ന പ്രചരണം ശക്തമായിരുന്നു. അപ്പോഴൊക്കെ തീരുമാനമെടുത്തിട്ടില്ല എന്നാണ് രാജേന്ദ്രന്‍ പറഞ്ഞിരുന്നത്.
കീവിലെ എംബസിക്ക് നേരെ ആക്രമണം; അപലപിച്ച് ഖത്തര്‍
യുക്രൈയിന്‍ തലസ്ഥാനമായ കീവിന് നേരെ റഷ്യ ഇന്നലെ രാത്രി നടത്തിയ ഷെല്ലാക്രമണത്തില്‍ ഖത്തര്‍ എംബസി കെട്ടിടത്തിന് നാശനഷ്ടങ്ങള്‍ സംഭവിച്ചു. സംഭവത്തില്‍ ആളപായമില്ല. ആക്രമണത്തെ ഖത്തര്‍ അപലപിച്ചു.
ഇന്നലെ രാത്രിയായിരുന്നു യുക്രൈയിന്‍ തലസ്ഥാനമായ കീവിനുനേരെ റഷ്യ ഷെല്ലാക്രമണം നടത്തിയത്. സംഭവത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിരുന്നു. ഖത്തര്‍ എംബസി കെട്ടടത്തിനും ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചു. ഈ സംഭവത്തില്‍ ഖത്തര്‍ തങ്ങളുടെ പ്രതിഷേധം റഷ്യയെ അറിയിച്ചിട്ടുണ്ട്. ആക്രമണത്തില്‍ ആളപായമില്ലെന്ന് ഖത്തര്‍ സ്ഥിരീകരിച്ചു. എന്നാല്‍ ഇത്തരത്തില്‍ നയതന്ത്ര കാര്യാലയങ്ങള്‍ക്കും എംബസികള്‍ക്കും നേരെ നടക്കുന്ന ആക്രമണങ്ങളെ ഖത്തര്‍ അപലപിച്ചു. എംബസികള്‍, നയതന്ത്ര ദൗത്യങ്ങള്‍, അന്താരാഷ്ട്ര സംഘടനകളുടെ ആസ്ഥാനങ്ങള്‍, സിവിലിയന്‍ സൗകര്യങ്ങള്‍ എന്നിവ പ്രതിസന്ധികളുടെ പ്രത്യാഘാതങ്ങളില്‍ നിന്ന് സംരക്ഷിക്കേണ്ടതിന്റെയും അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസൃതമായി അവയിലെ ഉദ്യോഗസ്ഥരുടെ സംരക്ഷണം ഉറപ്പാക്കേണ്ടതിന്റെയും ആവശ്യകത വിദേശകാര്യ മന്ത്രാലയം ഊന്നിപ്പറഞ്ഞു. അന്താരാഷ്ട്ര നിയമത്തിന്റെയും ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിന്റെയും തത്വങ്ങള്‍ക്ക് അനുസൃതമായി, സംഭാഷണത്തിലൂടെയും സമാധാനപരമായ മാര്‍ഗങ്ങളിലൂടെയും റഷ്യ-ഉക്രേനിയന്‍ പ്രതിസന്ധി പരിഹരിക്കണമെന്ന ഖത്തറിന്റെ ഉറച്ച നിലപാട് മന്ത്രാലയം ആവര്‍ത്തിച്ച് പ്രഖ്യാപിച്ചു. സംഘര്‍ഷം ലഘൂകരിക്കാന്‍ ലക്ഷ്യമിട്ടുള്ള എല്ലാ അന്താരാഷ്ട്ര ശ്രമങ്ങള്‍ക്കും പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും ഖത്തര്‍ വ്യക്തമാക്കി.
ഗ്ലോബല്‍ വില്ലേജ്, 30ാം സീസണ്‍ മേയ് 10ന് സമാപിക്കും
വിനോദത്തിന്റെയും വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളുടെയും സംഗമവേദിയായ ദുബായ് ഗ്ലോബല്‍ വില്ലേജിന്റെ 30ാം സീസണ്‍ മേയ് 10ന് സമാപിക്കും. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള തൊണ്ണൂറിലേറെ സംസ്‌കാരങ്ങള്‍ അണിനിരക്കുന്ന ആഘോഷവേദിയാണിത്.മുപ്പതാം വാര്‍ഷികത്തിന്റെ നിറവില്‍ നില്‍ക്കുന്ന ഗ്ലോബല്‍ വില്ലേജ് ഇത്തവണയും സന്ദര്‍ശകര്‍ക്കായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.സീസണ്‍ അവസാനിക്കാന്‍ ഏതാനും മാസങ്ങള്‍ കൂടി ബാക്കി നില്‍ക്കെ, ജനുവരിയില്‍ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നു. ലോകപ്രശസ്തരായ താരങ്ങളെ നേരില്‍ കാണാനും ലോകോത്തര നിലവാരത്തിലുള്ള സ്റ്റേജ് ഷോകള്‍ ആസ്വദിക്കാനും വിവിധ രാജ്യങ്ങളുടെ തനത് രുചികള്‍ പരീക്ഷിക്കാനും ഇനിയും അവസരമുണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന വിനോദ റൈഡുകളും ഷോപ്പിങ് അനുഭവങ്ങളും ഗ്ലോബല്‍ വില്ലേജിനെ കുടുംബങ്ങളുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റുന്നു.ഗ്ലോബല്‍ വില്ലേജിന്റെ ആകാശത്ത് ഡ്രോണുകള്‍ ഒരുക്കുന്ന വിസ്മയചിത്രങ്ങളുണ്ട് .നൂറു കണക്കിന് ഡ്രോണുകള്‍ ഒരുക്കുന്നത് ഈ സീസണിലെ വമ്പന്‍ പ്രകടനമായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.മൂന്ന് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും 65 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും നിശ്ചയദാര്‍ഢ്യക്കാര്‍ക്കും പ്രവേശനം സൗജന്യമാണ്. മറ്റുള്ളവര്‍ക്ക് ഇന്ന്, നാളെയും 30 ദിര്‍ഹമാണ് പ്രവേശന ഫീസ്. വേനല്‍ക്കാല അവധിക്കു മുന്‍പായി ഈ വിസ്മയക്കാഴ്ചകള്‍ നേരില്‍ കാണാന്‍ വരും ദിവസങ്ങളില്‍ സന്ദര്‍ശകരുടെ വലിയ തിരക്ക് അനുഭവപ്പെടുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്
30ാം സീസണ്‍ മേയ് 10ന് സമാപിക്കും
ഗ്ലോബല്‍ വില്ലേജ്
ഫുജൈറയിലും ഷാര്‍ജയിലും മഴ
യുഎഇയില്‍ പലയിടങ്ങളിലും മഴ. ഷാര്‍ജയിലും ഫുജൈറയിലും കനത്ത മഴ റിപ്പോര്‍ട്ട് ചെയ്തു. വടക്കന്‍, കിഴക്കന്‍ പ്രദേശങ്ങളില്‍ ഇന്ന് കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.യുഎഇയില്‍ വരും ദിവസങ്ങളില്‍ നേരിയതോ മിതമായതോ ആയ കാറ്റ് പ്രതീക്ഷിക്കുന്നു, ചില പ്രദേശങ്ങളില്‍ രാവിലെ മൂടല്‍മഞ്ഞ് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. പ്രത്യേകിച്ച് തീരപ്രദേശങ്ങളിലും ഉള്‍നാടന്‍ താഴ്ന്ന പ്രദേശങ്ങളിലും. മഴയ്ക്ക് പുറമേ, ഈര്‍പ്പത്തിന്റെ അളവിലും വലിയ വര്‍ധനവുണ്ടായതായി ചഇങ സൂചിപ്പിക്കുന്നു, പരമാവധി ഈര്‍പ്പം 90 ശതമാനത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ദുബായ്, ഷാര്‍ജ, അജ്മാന്‍ എന്നിവയുള്‍പ്പെടെയുള്ള തീരദേശ, ആഭ്യന്തര പ്രദേശങ്ങളില്‍ കനത്ത മൂടല്‍മഞ്ഞിന് കാരണമാകും.മണിക്കൂറില്‍ 35 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്.ദൃശ്യപരത ഗണ്യമായി കുറയുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ രാത്രി വൈകിയും പുലര്‍ച്ചെയുമുള്ള സമയങ്ങളില്‍ ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്.
സൗദി ഏവിയെഷന്‍ പിഴയായി ഈടക്കിയത് 1.38 കോടി റിയാല്‍
സൗദിയില്‍ സിവില്‍ ഏവിയേഷന്‍ നിയമവും എക്‌സിക്യൂട്ടീവ് നിര്‍ദേശങ്ങളും ലംഘിച്ചതിന് കഴിഞ്ഞ വര്‍ഷം പിഴയായി ഈടാക്കിയത് 1.38 കോടി റിയാല്‍. സിവില്‍ ഏവിയേഷന്‍ കമ്മിറ്റി പുറത്തുവിട്ട 2025ലെ റിപ്പോര്‍ട്ടിലേതാണ് കണക്കുകള്‍. ആകെ 609 ലംഘനങ്ങളാണ് രേഖപ്പെടുത്തിയത്. ആകെ 609 നിയമലംഘനങ്ങളാണ് രേഖപ്പെടുത്തിയത്.
സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരെ ചുമത്തിയ പിഴത്തുകയാണ് ആകെ 1.38 കോടി റിയാല്‍ . നിര്‍ദേശങ്ങള്‍ പാലിക്കാത്ത വിമാനക്കമ്പനികള്‍ക്കെതിരെ 404 ലംഘനങ്ങള്‍ രേഖപ്പെടുത്തി. 67 ലക്ഷത്തിലധികം റിയാലാണ് വിമാനക്കമ്പനികളില്‍ നിന്ന് മാത്രം പിഴയായി ഈടാക്കിയത്. എക്‌സിക്യൂട്ടീവ് നിയമങ്ങള്‍ പാലിക്കാത്ത 7 ലംഘനങ്ങള്‍ക്ക് 5.25 ലക്ഷം റിയാല്‍ പിഴ ചുമത്തിയിരുന്നു. വിമാനങ്ങളുടെ വൈകല്‍ മുതല്‍ റദ്ദാക്കല്‍ വരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് 136 പരാതികള്‍ വന്നു. അതില്‍ 50 ലക്ഷത്തിലധികം റിയാലാണ് പിഴയായി ഈടാക്കി. എക്‌സിക്യൂട്ടീവ് നിയമങ്ങള്‍, നിര്‍ദേശങ്ങള്‍, നിയന്ത്രണങ്ങള്‍ ലംഘിച്ച ലൈസന്‍സുള്ള കമ്പനികള്‍ക്കെതിരെ 16 കേസുകളില്‍ 11 ലക്ഷത്തിലധികം റിയാലും പിഴചുമത്തി. വ്യക്തികള്‍ക്കെതിരെ 43 നിയമ ലംഘനങ്ങളാണ് രേഖപ്പെടുത്തിയത് . അതില്‍ പെര്‍മിറ്റ് ഇല്ലാതെ ഡ്രോണ്‍ ഉപയോഗിച്ച 4 പേര്‍ക്ക് 9,500 റിയാല്‍ പിഴചുമത്തി. ,വിമാനത്തില്‍ അപകടകരമായ പെരുമാറ്റം നടത്തിയ 37 യാത്രക്കാരില്‍ നിന്നും 26,900 റിയാല്‍ പിഴ ഈടാക്കി. വ്യോമസുരക്ഷാ എക്‌സിക്യൂട്ടീവ് നിയമങ്ങള്‍ ലംഘിച്ച ഒരാള്‍ക്ക് 3 ലക്ഷം റിയാല്‍ വരെ പിഴ ചുമത്തിയിരുന്നു. പൈലറ്റ് ലൈസന്‍സ് പുതുക്കുന്നതിനുള്ള അപേക്ഷയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയ ഒരാള്‍ക്ക് 10,000 റിയാലും പിഴ ചുമത്തി. പെര്‍മിറ്റ് ഇല്ലാതെ ഡ്രോണ്‍ ഉപയോഗിച്ച 3 കമ്പനികള്‍ക്ക് 30,000 റിയാല്‍ പിഴയും ചുമത്തിയിട്ടുണ്ട്.
സ്വകാര്യമേഖലയില്‍ ജോലിചെയ്യാന്‍ 37 % എമറാത്തികൾ ഇഷ്ടപ്പെടുന്നു
18 നും 35 നും ഇടയില്‍ പ്രായമുള്ള 32% എമിറാത്തി യുവാക്കള്‍ ജീവിതത്തിന്റെ ഈ ഘട്ടത്തില്‍ സ്വന്തമായി ബിസിനസുകള്‍ ആരംഭിച്ചതായി ഫെഡറല്‍ യൂത്ത് ഫൗണ്ടേഷന്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു. 26 നും 30 നും ഇടയില്‍ പ്രായമുള്ള 37% യുവാക്കള്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യാന്‍ ഇഷ്ടപ്പെടുന്നുവെന്നും 90% എമിറാത്തി വിദ്യാര്‍ത്ഥികളും സെക്കന്‍ഡറി തലം മുതല്‍ തങ്ങളുടെ കരിയര്‍ ലക്ഷ്യങ്ങള്‍ ആസൂത്രണം ചെയ്യാന്‍ തുടങ്ങുന്നുവെന്നും പഠനം ചൂണ്ടിക്കാട്ടി.
എമറാത്തി യുവാക്കളില്‍ നല്ലൊരു പങ്കും സ്വകാര്യമേഖലയില്‍ പണിയെടുക്കാനാണ് താല്‍പര്യപ്പെടുന്നത് എന്ന് വ്യക്തമാക്കുന്നതാണ് പഠനം. യുവജന നിലപാടുകളും ദര്‍ശനങ്ങളും എന്ന വിഷയത്തില്‍ യൂത്ത് ഫെഡറേഷനാണ് പഠനം നടത്തിയത്. 9200 എമിറാത്തികളെ ഫീല്‍ഡ് പഠനത്തിലൂടെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. എമിറാത്തി യുവാക്കള്‍ക്കിടയിലെ ശരാശരി വിവാഹ പ്രായം പുരുഷന്മാര്‍ക്ക് 29 ഉം സ്ത്രീകള്‍ക്ക് 27 ഉം ആയി ഉയര്‍ന്നു. എമിറാത്തി ബിരുദധാരികളില്‍ 62% പേരും വിശ്വസിക്കുന്നത് സ്വകാര്യ മേഖലയില്‍ ജോലി ലഭിക്കുന്നത് സര്‍ക്കാര്‍ ജോലി നേടുന്നതിനേക്കാള്‍ ബുദ്ധിമുട്ടാണൊണ്്. എന്നാല്‍ 26 നും 30 നും ഇടയില്‍ പ്രായമുളള 37 ശതമാനം പേരും തൊഴിലെടുക്കാന്‍ ആഗ്രഹിക്കുന്നത് സ്വകാര്യമേഖലയില്‍ ആണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. യുവാക്കള്‍ ചെലവഴിക്കുന്ന ഒഴിവുസമയത്തിന്റെ 34% ഇന്റര്‍നെറ്റിലും, 5% സ്‌പോര്‍ട്‌സിനും, 3% വിവിധ ഹോബികള്‍ക്കുമായി ചെലവഴിക്കുന്നുണ്ടെന്നും, അതേസമയം അവര്‍ 16% സമയം കുടുംബത്തോടൊപ്പം ചെലവഴിക്കുന്നുണ്ടെന്നും പഠനം നിഗമനം ചെയ്തു. 2021 നും 2022 നും ഇടയില്‍ യുവാക്കളെ ലക്ഷ്യം വച്ചുള്ള സൈബര്‍ കുറ്റകൃത്യങ്ങളില്‍ 28% വര്‍ദ്ധനവും ഇത് കാണിക്കുന്നു. 18 നും 35 നും ഇടയില്‍ പ്രായമുള്ള 32% യുവ എമിറാത്തികളും ജീവിതത്തിന്റെ ഈ ഘട്ടത്തില്‍ സ്വന്തമായി ബിസിനസുകള്‍ ആരംഭിച്ചതായും, അതേ പ്രായത്തിലുള്ള 48% യുവ എമിറാത്തികളും ഇന്റര്‍നെറ്റ് തിരയലുകളില്‍ അറബി ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തി.
ശബരിമല സ്വര്‍ണക്കൊള്ള കേസ് : തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റില്‍
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ശബരിമല തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റില്‍. അതീവ രഹസ്യമായി നടത്തിയ ഓപറേഷന് ഒടുവിലാണ് തന്ത്രിയെ എസ്‌ഐടി കുടുക്കിയത്. പോറ്റിയെ ശക്തനാക്കിയത് തന്ത്രിയാണെന്നാണ് കണ്ടെത്തല്‍
രാവിലെ കസ്റ്റഡിയില്‍ എടുത്ത തന്ത്രിയെ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് ചെയ്തത്. ആറ്റിങ്ങലിലെ ഓഫീസില്‍ ചോദ്യം ചെയ്തശേഷം തിരുവനന്തപുരം ഇഞ്ചയ്ക്കലിലെ ഓഫീസീലെത്തിക്കുകയായിരുന്നു. അറസ്റ്റിന് ശേഷം തന്ത്രി രാജീവ് കണ്ഠരര് മോഹനരെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ചു. വളരെ രഹസ്യമായാണ് തന്ത്രിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. നേരത്തെ മുതല്‍ തന്ത്രിയുടെ ഇടപെടല്‍ സംശയാസ്പദമായിരുന്നുവെങ്കിലും അതീവ രഹസ്യമായ നീക്കമാണ് എസ്‌ഐടി നടത്തിയത്. പോറ്റിക്ക് അവസരമൊരുക്കി കൊടുത്തത് തന്ത്രിയാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. തന്ത്രി ദേവസ്വം ബോര്‍ഡില്‍ നിന്നും ശമ്പളം കൈപ്പറ്റുന്നയാളാണെന്നതിനാല്‍ അഴിമതി നിരോധന പരിധിയിലും തന്ത്രി ഉള്‍പ്പെടും. പോറ്റി സ്വര്‍ണ തട്ടിപ്പ് നടത്തിയ വിവരം തന്ത്രിക്കറിയാമായിരുന്നു എന്നുള്ള വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. തന്ത്രപരമായ നീക്കമാണ് അന്വേഷണ സംഘം നടത്തിയത്. പത്മകുമാറിന്റെ ജാമൃ ഹര്‍ജിയില്‍ തന്ത്രിയുടെ പങ്ക് കൃത്യമായി മറച്ചുവെക്കാന്‍ എസ്‌ഐടി ശ്രദ്ധിച്ചു. മുന്‍കൂര്‍ ജാമ്യം തടയാനുളള നീക്കമായിരുന്നു ഇത്. തന്ത്രി നല്‍കിയ അനുമതികളില്‍ മൂന്നെണ്ണം സംശാസ്പദമാണെന്നാണ് റിപ്പോര്‍ട്ട്. അനുമതി എല്ലാത്തിലും നിര്‍ബന്ധമാണ്. പുറത്തേക്ക് കൊണ്ടുപോകാന്‍ അനുമതി കൊടുത്തില്ലെന്നായിരുന്നു തന്ത്രി രാജിവരുടെ വാദം. എന്നാല്‍ ചില സ്‌പോണ്‍സര്‍ഷിപ്പുകളില്‍ നല്‍കിയ അനുമതി സംശയകരമാണ്. ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ക്കും തന്ത്രിയുടെ അനുമതി ആവശ്യമാണ്. ദേവസ്വം വിജിലന്‍സ് ഒരു ഘട്ടത്തില്‍ തന്ത്രിയെ വിശ്വാസത്തില്‍ എടുത്താണ് മുന്നോട്ടുപോയത്. തന്ത്രിക്ക് സ്വര്‍ണക്കൊള്ളയില്‍ നേരിട്ട് പങ്കില്ലെന്ന് പറഞ്ഞ് അവസാനിപ്പിച്ചിടത്താണ് ഇപ്പോള്‍ പ്രത്യേക അന്വേഷണ സംഘം കണ്ഠരര് രാജീവരെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.
സ്മാര്‍ട്ട് ക്യാമറ ട്രയല്‍ ആരംഭിച്ചു; ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കും
പൊതു ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനായി സ്മാര്‍ട്ട് ക്യാമറ ട്രയല്‍ ആരംഭിച്ച് ദുബായ് മുനിസിപ്പാലിറ്റി. പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നത് ഉള്‍പ്പെടെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുകയും കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
പൊതു ശുചിത്വ നിരീക്ഷണം മെച്ചപ്പെടുത്തുക, നിയമലംഘകര്‍ക്കെതിരെയുള്ള നടപടികള്‍ വേഗത്തിലാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ‘സ്മാര്‍ട്ട് വേസ്റ്റ് മാനേജ്‌മെന്റ്’ ചട്ടക്കൂടിന്റെ ഭാഗമായി ദുബായ് മുനിസിപ്പാലിറ്റി സ്മാര്‍ട്ട് ക്യാമറ സിസ്റ്റത്തിന്റെ പൈലറ്റ് ഘട്ടം ആരംഭിച്ചത്. തത്സമയ ഡാറ്റ വിശകലനം ചെയ്ത് എഐ സഹായത്തോടെ മേല്‍നോട്ടവും നിര്‍വ്വഹണവും മെച്ചപ്പെടുത്തുന്നതാണ് പദ്ധതി. പൈലറ്റ് ഘട്ടത്തില്‍ മാലിന്യ ശേഖരണ വാഹനങ്ങലിലും ഗതാഗത വാഹനങ്ങളിലും സ്മാര്‍ട്ട് ക്യാമറകള്‍ സ്ഥാപിക്കും. റോഡുകളിലെയും റെസിഡന്‍ഷ്യല്‍ ഏരിയകളിലെയും ശുചിത്വ നിലവാരം നിരീക്ഷിക്കുന്നതിനും മാലിന്യ പാത്രങ്ങള്‍, നടപ്പാതകള്‍, പൊതു സ്‌ക്വയറുകള്‍ക്ക് എന്നിവയ്ക്ക് സമീപം അനധികൃത മാലിന്യ നിക്ഷേപം നടത്തുന്ന സ്ഥലങ്ങള്‍ തിരിച്ചറിയുന്നതിനും ഈ സംരംഭം ലക്ഷ്യമിടുന്നുണ്ട്. പ്രദേശങ്ങളിലെ ചിത്രങ്ങള്‍ പകര്‍ത്തുകയും അത് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നതോടെ ഫീല്‍ഡ് ടീമുകള്‍ക്ക് നടപടി കള്‍ എളുപ്പത്തില്‍ സ്വീകരിക്കാനും കഴിയും. പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളിയാല്‍് 500 ദിര്‍ഹം വരെയാണ് പിഴ ചുമത്തുക. നിരീക്ഷണ സംവിധാനങ്ങളുടെ ഫലപ്രാപ്തി വര്‍ദ്ധിപ്പിക്കുക, ഡാറ്റാധിഷ്ഠിത തീരുമാനമെടുക്കലിനെ പിന്തുണയ്ക്കുക, നഗര പരിസ്ഥിതി മെച്ചപ്പെടുത്തുന്നതിനുള്ള സുസ്ഥിര നയങ്ങള്‍ വികസിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള ഒരു തന്ത്രപരമായ സമീപനത്തിന്റെ ഭാഗമാണ് ഈ പദ്ധതിയെന്ന് ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ എഞ്ചിനീയര്‍ മര്‍വാന്‍ അഹമ്മദ് ബിന്‍ ഗാലിറ്റ സ്ഥിരീകരിച്ചു. പൈലറ്റ് ഘട്ടത്തിലെ ഫലങ്ങള്‍ വിലയിരുത്തിയാകും പദ്ധതി നടപ്പിലാക്കുക. ദുബായ് ഇന്റഗ്രേറ്റഡ് വേസ്റ്റ് മാനേജ്‌മെന്റ് സ്ട്രാറ്റജി 2041 നെ പിന്തുണയ്ക്കുന്നതിനും, പൊതു ശുചിത്വത്തിന്റെയും ജീവിത നിലവാരത്തിന്റെയും സുസ്ഥിരത വര്‍ദ്ധിപ്പിക്കുന്നതിനും, സുസ്ഥിരതയിലും നവീകരണത്തിലും ഒരു മുന്‍നിര ആഗോള നഗരമെന്ന നിലയില്‍ എമിറേറ്റിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനുമുള്ള ദുബായ് മുനിസിപ്പാലിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ പദ്ധതി.
എത്തിഹാദ് റെയില്‍ ഏഴ് പുതിയ സ്റ്റേഷനുകള്‍ കൂടി പ്രഖ്യാപിച്ചു
യുഎഇയിലെ എമിറ്റേറ്റുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന എത്തിഹാദ് റെയില്‍ ഉടന്‍ സര്‍വീസ് ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്. പദ്ധതിയുടെ ഭാഗമായി ഏഴ് പതിയ സ്റ്റേഷനുകള്‍ കൂടി പ്രഖ്യാപിച്ചു. ഇതോടെ ആകെ സ്റ്റേഷനുകളുടെ എണ്ണം പതിനൊന്ന് ആയി. യു.എ.ഇയുടെ സ്വപ്നപദ്ധതിയായ ഇത്തിഹാദ് റെയില്‍.യാഥാര്‍ത്ഥ്യമാകുന്നതോടെ വിവിധി എമിറേറ്റുകള്‍ തമ്മിലുള്ള യാത്രാ സമയം വലിയ തോതില്‍ കുറയും.
എത്തിഹാദ് റെയില്‍ എത്രയും വേഗം സര്‍വീസ് ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് . പദ്ധതിയുടെ ഭാഗമായുള്ള ഏഴ് പുതിയ് സ്റ്റേഷനുകള്‍ കൂടി പ്രഖ്യാപിച്ചിരിക്കുന്നത്.. അല്‍ സില, അല്‍ ധന്ന, അല്‍ മിര്‍ഫ, മദീനത്ത് സായിദ്, മെസൈറ, അല്‍ ഫയ, അല്‍ ദൈദ് എന്നിവായാണ് പുതിയതായി പ്രഖ്യാപിച്ച സ്റ്റേഷനുകള്‍. അബുദാബിയിലെ മുഹമ്മദ് ബിന്‍ സായിദ് സിറ്റി, ദുബായിലെ ജുമൈറ ഗോള്‍ഫ് എസ്റ്റേറ്റ്സ്, ഷാര്‍ജയിലെ യൂണിവേഴ്സിറ്റി സിറ്റി, ഫുജൈറയിലെ അല്‍ ഹിലാല്‍ ഏരിയ എന്നിവിടങ്ങളിലെ സ്റ്റേഷനുകള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ജനസാന്ദ്രതയുള്ള മേഖലകളെ കേന്ദ്രീകരിച്ചാണ് സ്റ്റേഷനുകള്‍ തയ്യാറാക്കിയിരിക്കുന്നത്. പുതിയ പ്രഖ്യാപനത്തോടെ ആകെ സ്റ്റേഷനുകളുടെ എണ്ണം പതിനൊന്ന് ആയി. സ്റ്റേഷനുകള്‍ ഘട്ടം ഘട്ടമായി തുറക്കുമെന്നും 11 നഗരങ്ങളെയും പ്രദേശങ്ങളെയും ബന്ധിപ്പിച്ച്കൊണ്ട് സര്‍വീസിന് തുടക്കം കുറിക്കുമെന്നും എത്തിയഹാദ് റെയില്‍ അറിയിച്ചു. ബിസിനസ്, ഇക്കണോമി ക്ലാസുകളാകും പാസഞ്ചര്‍ ട്രെയിനുകളില്‍ ഉണ്ടാവുക. ബിസിനസ് ക്ലാസ് കമ്പാര്‍ട്ടുമെന്റില്‍ 16 സീറ്റുകളും ഇക്കണോമി ക്ലാസ് കമ്പാര്‍ട്ടുമെന്റില്‍ 56 സീറ്റുകളും ഉണ്ടാകും. വൈ-ഫൈ കണക്റ്റിവിറ്റി, ഓരോ സീറ്റിലും പവര്‍ ഔട്ട്‌ലെറ്റുകള്‍ എന്നീ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഓരോ ട്രെയിനിലും 400 യാത്രക്കാരെ വരെ ഉള്‍ക്കൊള്ളാന്‍ കഴിയും. ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്തുന്ന 13 ട്രെയിനുകളില്‍ പത്ത് എണ്ണം ഇതിനകം എത്തിച്ചേര്‍ന്നിട്ടുണ്ട്. ട്രെയനുകള്‍ അന്താരാഷ്ട്ര സുരക്ഷാ, ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയെന്ന് എത്തിഹാദ് റെയില്‍ സി.ഇ.ഒ വ്യക്തമാക്കി. യാത്രാക്കാരുടെ സഞ്ചാരം എളുപ്പമാക്കുന്നതിനായി പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചിരുന്നു. ട്രെയിന്‍ റൂട്ടുകള്‍, ടിക്കറ്റ് നിരക്കുകള്‍ എന്നിവയും ആപ്പിലൂടെ ലഭ്യമാക്കും. ട്രെയിന്‍ യാത്ര പൂര്‍ത്തിയാക്കിയ ശേഷം ബസ്, ടാക്‌സി, ദുബായ് മെട്രോ, ഓണ്‍ ഡിമാന്‍ഡ് ടാക്‌സി എന്നിവയിലേക്കുള്ള തുടര്‍ യാത്രകളും ഒരേ സമയം ആസൂത്രണം ചെയ്യാനാകുന്ന വിധത്തിലാണ് ആപ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.


