ഇറാന്റെ പരമോന്നത നേതാവായ അയത്തൊള്ള ഖമനേയിയെ പുറത്താക്കേണ്ട സമയം അതിക്രമിച്ചുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ട്രംപിനെ ക്രിമിനല്‍ എന്ന് ഖമനേനി വിളിച്ചതിനോടുള്ള മറുപടിയായാണ് ട്രംപ് ഇങ്ങനെ പ്രതികരിച്ചത്.
ശനിയാഴ്ച്ച നടത്തിയ പൊതുപ്രസംഗത്തിലാണ് അയത്തൊള്ള ഖമനേയി ട്രംപിനെ ക്രിമിനല്‍ എന്ന് വിളിച്ചത്. ഇറാനിലെ രാജ്യവിരുദ്ധ പ്രക്ഷോഭത്തിന് കാരണക്കാരന്‍ ട്രംപാണെന്നായിരുന്നു ഖമനേയി ആരോപിച്ചത്. എന്നാല്‍ ഇതിനോട് പ്രതികരിക്കവെയാണ് ട്രംപ് ഖമനേയിയെ അധികാരത്തില്‍ നിന്ന് പുറത്താക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് പറഞ്ഞത്. ഇറാന് പുതിയ നേതൃത്വം വരേണ്ട സമയം ആഗതമായി. ഇറാനിലെ നിലവിലെ ഭരണകൂടം അടിച്ചമര്‍ത്തലും അക്രമവും കൊണ്ടാണ് ജനത്തെ ഭരിക്കുന്നത്. രാജ്യത്തെ ആക്രമണങ്ങള്‍ കൊണ്ട് നശിപ്പിക്കുകയാണ് ഖമനേയിി ഭരണകൂടം ചെയ്തതെന്നും ട്രംപ് ആരോപിച്ചു. ഭരിക്കുന്നത് താന്‍ ഭരിക്കുന്നത് പോലെ ആയിരിക്കണമെന്നും ട്രംപ് അവകാശപ്പെട്ടു. നേതൃത്വം എന്നാല്‍ ബഹുമാനം എന്നാണെന്നും അല്ലാതെ ഭയവും മരണവുമല്ലെന്നും ട്രംപ് കൂട്ടിചേര്‍ത്തു. ഖമനേയി സ്വന്തം രാജ്യെത്തെ നശിപ്പിക്കുന്ന രോഗാതുരനായ മനുഷ്യാനാണെന്നും അയാളുടെ രാജ്യം ലോകത്ത് ജീവിക്കാന്‍ കൊള്ളാത്ത സ്ഥലമാണെന്നും ട്രംപ് ആക്ഷേപിച്ചു.
ഇറാന് ; ഖമനേയിയെ മാറ്റേണ്ടസമയമായെന്ന് ട്രംപ്
യുഎഇ പ്രസിഡന്റ് തിങ്കളാഴ്ച്ച ഇന്ത്യ സന്ദര്‍ശിക്കും
യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ തിങ്കളാഴ്ച ഇന്ത്യ സന്ദര്‍ശിക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതിന് പുറമെ വാണീജ്യകരാറുകളും സന്ദര്‍ശനത്തില്‍ ചര്‍്ച്ചാവിഷയമാകും.
മേഖലയില്‍ അസ്ഥിരത ശക്തമായ സമയത്തുള്ള യുഎഇ പ്രസിഡന്റിന്റെ ഇന്ത്യ സന്ദര്‍ശനം ഏറെ നിര്ണായകമാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ ഈ സന്ദര്‍ശനം സഹായിക്കുമെന്നാണ്് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ഏഴാമത്തെ നിക്ഷേപക രാജ്യമാണ് യുഎഇ, 2000 മുതല്‍ ഇത് 22 ബില്യണ്‍ ഡോളറിലധികം കവിഞ്ഞു. ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് ഇന്ധനമായി യുഎഇ സുപ്രധാന എണ്ണയും ദ്രവീകൃത പ്രകൃതിവാതകവും നല്‍കുന്നുണ്ട്്. യുഎസ് ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി യുഎഇയില്‍ രൂപ-ദിര്‍ഹം വ്യാപാര ഒത്തുതീര്‍പ്പ് സംവിധാനങ്ങളും ഇന്ത്യയുടെ യുപിഐ പോലുള്ള ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനങ്ങളുടെ സംയോജനവും സമീപകാല സംരംഭങ്ങളില്‍ ഉള്‍പ്പെടുന്നു. പതിവ് സംയുക്ത വ്യായാമങ്ങളും സമുദ്ര സഹകരണത്തെക്കുറിച്ചുള്ള ചര്‍ച്ചകളും വഴി പ്രതിരോധ, സുരക്ഷാ ബന്ധങ്ങള്‍ കൂടുതല്‍ ആഴത്തിലായി. ഈ മാസം ആദ്യം, ഇന്ത്യയുടെ സൈനിക മേധാവി സൈനിക ഇടപെടല്‍ വര്‍ദ്ധിപ്പിക്കുന്നതിനായി യുഎഇ സന്ദര്‍ശിച്ചു. ഇതിന് പുറമെ യുഎഇയിലെ മൂന്നര ദശലക്ഷം വരുന്ന ഇന്ത്യന്‍ പ്രാവാസികളുടെ ഉന്നമനം സംബന്ധിച്ചുള്ള പദ്ധതികളും ചര്‍ച്ചാവിഷയമായേക്കും. 2016, 17 വര്‍ഷങ്ങളില്‍ അബുദബിയുടെ കിരീടാവകാശി എന്നനിലയിലും 2023, 24 വര്‍ഷങ്ങളില്‍ പ്രസിഡന്റ് എന്ന നിലയിലും മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഇന്ത്യ സന്ദര്‍ശിച്ചിട്ടുണട്.
ഇറാന്‍ പ്രക്ഷോഭം: കൊല്ലപ്പെട്ടവരുടെ എണ്ണം 16500 ന് മുകളില്‍ എന്ന് റിപ്പോർട്ട്
ഇറാനിലെ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 16500 ലേറെയാണെന്ന് റിപ്പോര്‍ട്ട്. ഇറാനിലെ ഡോക്ടര്‍മാരാണ് പുതിയ കണക്ക് പുറത്തുവിട്ടത്. ആയിരക്കണക്കിന് പ്രക്ഷോഭകാരികള്‍ കൊല്ലപ്പെട്ടെന്ന് ഇറാന്‍ പരമോന്നത നേതാവ് അയത്തുള്ള ഖമേനി പറഞ്ഞതിന് പിന്നാലെയാണ് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടും പുറത്തുവന്നത്.
ഇറാനില്‍ ജോലിചെയ്യുന്ന ഡോക്ടര്‍മാരില്‍ നിന്ന് ശേഖരിച്ച് ഗ്രൗണ്ട് റിപ്പോര്‍ട്ടിലാണ് കൊല്ലപ്പെട്ടവരുടെ എണ്ണം 16500 നും 18000 ത്തിനും ഇടയിലാണെന്ന് പറയുന്നത്. പരിക്കേറ്റവരുടെ എണ്ണം 330000 ത്തിനും 360000 ത്തിനും ഇടയിലാണ്. കൊല്ലപ്പെട്ടവരില്‍ കുട്ടികളും ഗര്‍ഭിണികളുമുണ്ട് എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഭൂരിഭാഗം പേരും 30 വയസിന് താഴെ പ്രായമുള്ളവരാണെന്നും ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ഇറാനിലെ 8 പ്രമുഖ ഐ ഹോസ്പിറ്റലും 16 എമര്‍ജന്‍സി വിഭാഗങ്ങളും സംയുക്തമായാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കഴുത്തിലും തലയിലും വെടിയേറ്റാണ് ഭൂരിഭാഗം പേരും കൊല്ലപ്പെട്ടതെന്നും സൈനിക ആയുധങ്ങളാണ് പ്രക്ഷോഭകാരികള്‍ക്കെതിരെ ഉപയോഗിച്ചിരിക്കുന്നതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. സാമ്പത്തിക പ്രതിസന്ധിയെ ചൊല്ലിയാരംഭിച്ച പ്രതിഷേധം പിന്നീട് ഭരണവിരുദ്ധ സമരമായി മാറുകയായിരുന്നു. സമരത്തെ ഖമേനി ഭരണകൂടം അടിച്ചമര്‍ത്തിയത് അന്താരാഷ്ട്ര തലത്തില്‍ തന്നെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു. പ്രക്ഷോഭത്തില്‍ ആയിരക്കണക്കിന് പേര്‍ കൊല്ലപ്പെട്ടതായി കഴിഞ്ഞദിവസം ഖമേനി തന്നെ വ്യക്തമാക്കിയിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ട്രംപാണ് ജനങ്ങളെ അനാവശ്യമായി ഇളക്കിവിട്ടതെന്നായിരുന്നു ഖമേനി ആരോപിച്ചത്. അമേരിക്ക സൈനിക സഹായം നല്‍കുമെന്ന് വാഗ്ദാനം ചെയ്താണ് ജനത്തെ ഇളക്കിവിട്ടതെന്നും പ്രക്ഷോഭകാരികള്‍ അമേരിക്കയുടെ കാലാള്‍ പടയാണെന്നുമായിരുന്നു ഖമേനിയുടെ ആരോപണം. ഈതിനുപിന്നാലെയാണ് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് പുറത്തുവന്നത്.
ദുബായ് മുനിസിപ്പാലിറ്റിയുടെ റമസാന്‍ മാര്‍ക്കറ്റ് ഇന്നു മുതല്‍
മുനിസിപ്പാലിറ്റിയുടെ റമസാന്‍ മാര്‍ക്കറ്റ് ദെയ്‌റ അല്‍ റാസ് മാര്‍ക്കറ്റില്‍ ഇന്നു മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു.ഇമറാത്തി മൂല്യങ്ങളും സാംസ്‌കാരിക പൈതൃകവും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ആഘോഷിക്കുന്ന വുള്‍ഫ കാലത്തിന്റെ ഭാഗമായാണ് റമസാന്‍ മാര്‍ക്കറ്റ് തുറക്കുന്നത്. ഫെബ്രുവരി 15വരെ മാര്‍ക്കറ്റ് തുറന്ന് പ്രവര്‍ത്തിക്കും. റമസാനിലേക്കുള്ള ഒരുക്കം എന്ന നിലയിലാണ് മാര്‍ക്ക് തുറക്കുന്നത്. കുടുംബങ്ങള്‍ക്ക് ഒത്തുകൂടാനും സമയം ചെലവഴിക്കാനുമുള്ള സൗകര്യം മാര്‍ക്കറ്റിലുണ്ടാകും. പരമ്പരാഗത രീതിയില്‍ റമസാനുവേണ്ടി ഒരുങ്ങുന്നതിന്റെ ഭാഗമായി സാംസ്‌കാരിക പരിപാടികളും അരങ്ങിലെത്തും.പരമ്പരാഗത ഇമറാത്തി രുചികള്‍ വിളമ്പുന്ന 10 റസ്റ്ററന്റുകള്‍ പ്രത്യേകമായി ഇവിടെ പ്രവര്‍ത്തിക്കും. ഭക്ഷണത്തിനൊപ്പം പരമ്പരാഗത അറബിക് നാടന്‍ കലകളുടെ അവതരണം വേദിയില്‍ നടക്കും. ഇതിനു പുറമെ കുട്ടികള്‍ക്കായി വിവിധ ശില്‍പശാലകളും മല്‍ത്സരങ്ങളും ഒരുക്കിയിട്ടുണ്ട്. പരമ്പരാഗത വസ്ത്രങ്ങള്‍, ഈന്തപ്പഴ ഉല്‍പന്നങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ തുടങ്ങിയവ വിപണിയില്‍ ഉണ്ടാകും. രാവിലെ 10 മുതല്‍ രാത്രി 10 വരെ ബര്‍ദുബായ്, ദെയ്‌റ എന്നിവിടങ്ങളില്‍ നിന്ന് മാര്‍ക്കറ്റിലേക്ക് സൗജന്യ അബ്രകള്‍ ആര്‍ടിഎ ഏര്‍പ്പാടാക്കി.
സ്‌കൂള്‍ ട്രാന്‍സ്പോര്‍ട്ട് ഷെയറിംഗ് : വര്‍ദ്ധിച്ചുവരുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കും
ദുബായിലെ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച ‘സ്‌കൂള്‍ ട്രാന്‍സ്പോര്‍ട്ട് ഷെയറിംഗ്’ പദ്ധതി വിപുലപ്പെടുത്താന്‍ നീക്കം. 2026 ന്റെ ആദ്യ പാദത്തില്‍ പുതിയ പൈലറ്റ് പദ്ധതി നടപ്പിലാക്കുന്നതിനായി ആര്‍ടിഎ യാംഗോ ഗ്രൂപ്പുമായും അര്‍ബന്‍ എക്‌സ്പ്രസ് ട്രാന്‍സ്‌പോര്‍ട്ടുമായും ധാരണാപത്രങ്ങളില്‍ ഒപ്പുവച്ചു. സ്‌കൂളുകള്‍ക്ക് ചുറ്റുമുള്ള വര്‍ദ്ധിച്ചുവരുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും സ്‌കൂള്‍ ഗതാഗത സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും രക്ഷിതാക്കള്‍ക്കുള്ള ചെലവ് കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി.
ദുബൈയുടെ ഗതാഗതത്തിനായുള്ള ദീര്‍ഘകാല ദര്‍ശനത്തിന് അനുസൃതമായി മൂന്ന് പ്രധാന ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ സംരംഭം.. ‘രക്ഷിതാക്കള്‍ക്കുള്ള സ്‌കൂള്‍ ഗതാഗത ചെലവ് കുറയ്ക്കുക, വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളിലേക്കും തിരിച്ചും യാത്ര ചെയ്യാന്‍ എടുക്കുന്ന സമയം കുറയ്ക്കുക, തിരക്കേറിയ സമയങ്ങളില്‍ സ്‌കൂളുകള്‍ക്ക് ചുറ്റുമുള്ള ഗതാഗതക്കുരുക്ക് കുറയ്ക്കുക’ എന്നിവയാണ് ഈ ലക്ഷ്യങ്ങള്‍. രണ്ടാം സെമസ്റ്ററിനോടനുബന്ധിച്ച് പൈലറ്റ് ഘട്ടം ആരംഭിക്കുമെന്നും, അടുത്ത പുതിയ അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ ദുബായ് എമിറേറ്റിന്റെ എല്ലാ മേഖലകളിലേക്കും സേവനം വ്യാപിപ്പിക്കും. ഇതിനുള്ള തയ്യാറെടുപ്പായി, നിലവിലെ സെമസ്റ്ററിന്റെ അവസാനത്തില്‍ പദ്ധതിയുടെ ഫലങ്ങള്‍ വിലയിരുത്തും. സ്‌കൂള്‍ ഗതാഗതം ഉപയോഗിക്കുന്ന വിദ്യാര്‍ത്ഥികളുടെ ശതമാനം നിലവിലെ 49% ല്‍ നിന്ന് 60% ആയി ഉയര്‍ത്താന്‍ ലക്ഷ്യമിടുന്നതായി ആര്‍ടിഎ വെളിപ്പെടുത്തി. ഇത് റോഡിലെ ഗതാഗതകുരുക്ക് കുറക്കാന്‍ സഹായിക്കും. രണ്ടോ മൂന്നോ വിദ്യാര്‍ത്ഥികളുള്ള കുടുംബങ്ങള്‍ക്ക് സ്‌കൂള്‍ ഗതാഗത ഫീസ് 15% വരെ കുറയ്ക്കാന്‍ ഈ സംരംഭം സഹായിക്കും. ചില പ്രദേശങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ബസുകളില്‍ ചെലവഴിക്കുന്ന സമയം ഏകദേശം 35 മുതല്‍ 40% വരെ കുറയ്ക്കുന്നതിന് പുറമേ, നിലവില്‍ 40 മിനിറ്റ് എടുക്കുന്ന യാത്രാ സമയം ഏകദേശം 25 മിനിറ്റായി കുറയ്ക്കാനും സാധിക്കും. യാംഗോ ഗ്രൂപ്പുമായും അര്‍ബന്‍ എക്‌സ്പ്രസ് ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയുമായും ഉള്ള പങ്കാളിത്തം മത്സരാധിഷ്ഠിതമായ രീതിയില്‍ സേവനം നല്‍കുന്നതിന് സഹായിക്കുമെന്ന് ആര്‍ടിഎ അധികൃതര്‍ ചൂണ്ടിക്കാട്ടി.
കുവൈറ്റ് വിമോചനം : ഓപറേഷന്‍ ഡെസേര്‍ട്ട് സ്റ്റോമിന് 35 വയസ്സ്
കുവൈറ്റില്‍ നടന്ന ആദ്യത്തെ വിമോചന വ്യോമാക്രമണത്തിന് ഇന്ന് 35 വയസ്സ്. ഇറാഖി അധിനിവേശത്തില്‍ നിന്ന് കുവൈറ്റിനെ മോചിപ്പിക്കുന്നതിനായി ‘ഓപ്പറേഷന്‍ ഡെസേര്‍ട്ട് സ്റ്റോം’ ആരംഭിച്ചതിന്റെ ഭാഗമായി, 1991 ജനുവരി 17 നായിരുന്നു അന്താരാഷ്ട്ര സഖ്യസേന ആദ്യമായി വ്യോമാക്രമണം നടത്തിയത്.
1990 ഓഗസ്റ്റ് 2 നാണ് ഇറാഖ് കുവൈത്ത് അധിനിവേശം ആരംഭിച്ചത്. ഇതിനെതിരെ ഐ്ക്യരാഷ്ട്രസഭയും ഐക്യരാഷ്ട്രസഭ കൗണ്‍സിലും അടിയന്തര യോഗം ചേര്‍ന്ന് 1990 നവംബര്‍ 29-ന്, 678 ആം നമ്പര്‍ പ്രമേയം പാസാക്കി. 1991 ജനുവരി 15 നകം കുവൈത്തില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ഇറാഖിന് അന്ത്യശാസനം നല്‍കി. 1991 ജനുവരി 12-ന്, മുന്‍ പ്രസിഡന്റ് ജോര്‍ജ്ജ് എച്ച്.ഡബ്ല്യു. ബുഷിനെ കുവൈത്തില്‍ നിന്ന് ഇറാഖി സേനയെ പുറത്താക്കാന്‍ യുഎസ് സായുധ സേനയെ ഉപയോഗിക്കാന്‍ യുഎസ് കോണ്‍ഗ്രസ് അധികാരപ്പെടുത്തി. 1991 ജനുവരി പകുതിയോടെ, അന്നത്തെ സൗദി രാജാവ് ഫഹദ് ബിന്‍ അബ്ദുല്‍ അസീസ് ഇറാഖി പ്രസിഡന്റിനോട് സൗദി അതിര്‍ത്തിയില്‍ നിന്നും ഇറാഖി സൈന്യത്തെ ഉടന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു, പക്ഷേ മറുപടി ലഭിച്ചില്ല. 1919 ജനുവരി 17 ന് പുലര്‍ച്ചെ, യുഎന്‍ സുരക്ഷാ കൗണ്‍സില്‍ നിശ്ചയിച്ച സമയപരിധി അവസാനിച്ചതിന് 16 മണിക്കൂറും 55 മിനിറ്റും കഴിഞ്ഞ്, ഓപ്പറേഷന്‍ ഡെസേര്‍ട്ട് സ്റ്റോമിന്റെ ആദ്യ വ്യോമാക്രമണം ആരംഭിച്ചു, അതില്‍ അന്താരാഷ്ട്ര സഖ്യത്തില്‍ നിന്നുള്ള 1,800 വിമാനങ്ങള്‍ ഉള്‍പ്പെടുന്നു, ഇത് വിമോചന കാമ്പെയ്നിന്റെ തുടക്കം കുറിച്ചു. യുഎസ് എഫ്-17 വിമാനങ്ങള്‍ ബാഗ്ദാദിലെ നിരവധി ലക്ഷ്യങ്ങളില്‍ വ്യോമാക്രമണം നടത്തുകയും ആശയവിനിമയ കേന്ദ്രങ്ങള്‍ നശിപ്പിക്കുകയും ചെയ്തു, അതേസമയം ബ്രിട്ടീഷ് ടൊര്‍ണാഡോ യുദ്ധവിമാനങ്ങള്‍ ഇറാഖിന്റെ വിമാനത്താവളങ്ങള്‍ നശിപ്പിക്കുകയും ഫ്രഞ്ച്, ഇറ്റാലിയന്‍ യുദ്ധവിമാനങ്ങള്‍ ഇറാഖിന്റെ മിസൈല്‍ കേന്ദ്രങ്ങള്‍ ബോംബെറിയുകയും ചെയ്തു. അറേബ്യന്‍ ഗള്‍ഫിലെ ഒരു വിമാനവാഹിനിക്കപ്പലില്‍ നിന്നും, ചെങ്കടല്‍, തുര്‍ക്കി ഇന്‍സിര്‍ലിക് എയര്‍ ബേസ്, സൗദി അറേബ്യയിലെയും ബഹ്റൈനിലെയും വ്യോമതാവളങ്ങളില്‍ നിന്നും ഈ യുദ്ധവിമാനങ്ങള്‍ പറന്നുയര്‍ന്നു. ഏകദേശം 400 യുദ്ധവിമാനങ്ങള്‍ 1,200 ആക്രമണങ്ങള്‍ നടത്തി, അതില്‍ 302 എണ്ണം കുവൈറ്റും സൗദി അറേബ്യയും നടത്തിയതാണ്, 240 മിനിറ്റിലധികം നീണ്ടുനിന്ന ഓപ്പറേഷന്റെ ആദ്യ ദിവസം, ഇറാഖി ജെറ്റുകളില്‍ പകുതിയോളം നശിപ്പിക്കപ്പെട്ടു. കരസേന, മറൈന്‍, വ്യോമസേന എന്നിവയെ പ്രതിനിധീകരിക്കുന്ന 500,000 അമേരിക്കക്കാര്‍ ഉള്‍പ്പെടെ 750,000-ത്തിലധികം സൈനികര്‍ സഖ്യസേനയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു. 30,000 ബ്രിട്ടീഷുകാരും 13,000 ഫ്രഞ്ചുകാരും ഏകദേശം 200,000 അറബ് യൂണിറ്റുകളുടെ സൈനികരും സഖ്യത്തില്‍ ചേര്‍ന്നു. ആധുനിക യുദ്ധം പ്രധാനമായും വ്യോമസേനയെ ആശ്രയിച്ചിരിക്കുന്നുവെന്ന് തെളിയിച്ചുകൊണ്ട്, ഓപ്പറേഷന്‍ ഡെസേര്‍ട്ട് സ്റ്റോം മേഖലയിലെ തന്ത്രപരവും രാഷ്ട്രീയവുമായ ചിന്തയെ പുനര്‍നിര്‍മ്മിച്ചു. 1991 ഫെബ്രുവരി 22-ന്, ഐക്യരാഷ്ട്രസഭയുടെ മേല്‍നോട്ടത്തില്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ കുവൈറ്റ് പ്രദേശത്ത് നിന്ന് സൈന്യത്തെ പിന്‍വലിക്കാനും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാനുമുള്ള സോവിയറ്റ് യൂണിയന്റെ നിര്‍ദ്ദേശം ഇറാഖ് അംഗീകരിച്ചു. 1991 ഫെബ്രുവരി 26 ന് ഇറാഖി സൈന്യം കുവൈറ്റില്‍ നിന്ന് പിന്‍വാങ്ങി, കരസേനാ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് 100 മണിക്കൂറിനുശേഷം ഫെബ്രുവരി 27 ന് പ്രസിഡന്റ് ബുഷ് കുവൈറ്റിന്റെ വിമോചനം പ്രഖ്യാപിച്ചു.
പൊതു വൈഫൈ ഉപയോഗിക്കുന്നത് സാമ്പത്തിക തട്ടിപ്പിന് വഴിവെച്ചേക്കാം: എൻ ബി കെ
പൊതു വൈഫൈ ഉപയോഗിച്ച് ട്രാന്‍സാക്ഷന്‍ നടത്തരുതെന്ന മുന്നറിയിപ്പുമായി നാഷണല്‍ ബാങ്ക് ഓഫ് കുവൈറ്റ് രംഗത്ത്. ഇത്തരം ട്രാന്‍സാക്ഷനുകള്‍ വിവരങ്ങള്‍ ചോര്‍ത്താനിടയുണ്ടെന്ന് ബാങ്ക് മുന്നറിയിപ്പ് നല്‍കി.
സൈബര്‍ തട്ടിപ്പ് വ്യാപകമായതോടെ സെന്‍ട്രല്‍ ബാങ്ക് ഓഫ് കുവൈറ്റ് കുവൈറ്റ് ബാങ്കിങ് അസോസിയേഷനുമായി സഹകരിച്ച് ആരംഭിച്ച ക്യാമ്‌പെയിന്റെ ഭാഗമായാണ് എന്‍ബികെ മുന്നറിയിപ്പ് നല്‍കിയത്. പൊതുവൈഫൈ ഉപയോഗിച്ച് പണമിടപാട് നടത്തുന്നത് സുരക്ഷിതമല്ലെന്ന് ബാങ്ക് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി. പൊതു വൈ-ഫൈ നെറ്റ്വര്‍ക്കുകള്‍ക്ക് പരിരക്ഷയില്ലാത്തതും, എളുപ്പത്തില്‍ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുള്ളതുമായതിനാല്‍ അവ ഉപയോഗിച്ച് ഏതെങ്കിലും ബാങ്കിംഗ് ഇടപാടുകള്‍ നടത്തുന്നത് തട്ടിപ്പുകാര്‍ക്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്താന്‍ സഹായകമാവും. കൂടാതെ, ആന്റി-വൈറസ്, ആന്റി-ഹാക്കിംഗ് പ്രോഗ്രാമുകള്‍ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയും ഇന്റര്‍നെറ്റ് കണക്ഷന്‍ സുരക്ഷിതമാക്കേണ്ടതിന്റെയും ഈ പൊതു നെറ്റ്വര്‍ക്കുകളില്‍ നിന്ന് സൃഷ്ടിക്കുന്ന പരസ്യങ്ങള്‍ പരിശോധിക്കേണ്ടതിന്റെയും ആവശ്യകത എന്#ബികെ എടുത്തുകാണിച്ചു. സെന്‍സിറ്റീവ്, വ്യക്തിഗത വിവരങ്ങള്‍ എന്നിവ ഹാക്ക് ചെയ്യാനുള്ള ശ്രമങ്ങള്‍ ഒഴിവാക്കാന്‍ വൈ-ഫൈയും ഓട്ടോമാറ്റിക് ജോയിനിംഗും ഓഫാക്കേണ്ടതിന്റെയും വ്യക്തിഗത ഡാറ്റ പങ്കുവെക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടതിന്റെയും പ്രാധാന്യവും ബാങ്ക് ഊന്നിപ്പറഞ്ഞു.
മയക്കുമരുന്ന് വേട്ട: കുവൈറ്റില്‍ 23 പേര്‍ പിടിയില്‍
കുവൈറ്റില്‍ മയക്ക്മരുന്നിനെതിരായ നടപടികള്‍ ശക്തമാക്കി. 14 കേസുകളിലായി 23 പേരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തതായി കുവൈറ്റ് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഇവരില് നിന്നായി ലക്ഷക്കണക്കിന് ദിനാര്‍ വിലമതിക്കുന്ന മയക്കുമരുന്നും പിടിച്ചെടുത്തു.
രാജ്യത്തെ മയക്കുമരുന്ന് വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി വന്‍തോതിലുള്ള റെയിഡുകളാണ് ആഭ്യന്തരമന്ത്രാലയം നടത്തുന്നത്. കഴിഞ്ഞദിവസം രാജ്യവ്യാപകമായി നടത്തിയ ഓപറേഷനില്‍ 14 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇ കേസുകളിലായി 23 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്നായി ക്രിമിനല്‍ സുരക്ഷാവിഭാഗം വന്‍തോതിലുള്ള മയക്കുമരുന്നു പിടിച്ചെടുത്തു. ഏകദേശം 160 ഗ്രാം കൊക്കെയ്ന്‍, 2.5 കിലോഗ്രാം ഹാഷിഷ്, 1.25 കിലോഗ്രാം മരിജുവാന, ഒരു കിലോഗ്രാം സിന്തറ്റിക് മരുന്നുകള്‍, 200 ഗ്രാം ഹെറോയിന്‍, 500 ഗ്രാം ഷാബു, 15,000 സൈക്കോട്രോപിക് ഗുളികകള്‍ എന്നിവ പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. ഇതിനുപുറമെ, ലഹരിപാനീയങ്ങള്‍, കൃത്യമായ തൂക്കം അളക്കുന്ന സ്‌കെയിലുകള്‍, രണ്ട് തോക്കുകള്‍, ലൈസന്‍സില്ലാത്ത വെടിയുണ്ടകള്‍ എന്നിവയും അധികൃതര്‍ പിടിച്ചെടുത്തു. സാമൂഹിക മാധ്യമങ്ങളിലെ ദൃശ്യങ്ങളില്‍ വിഭാഗീയ സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുന്ന തരത്തില്‍ ചരിത്ര സംഭവങ്ങളുടെ പുനരാവിഷ്‌കരണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന്, സ്വകാര്യ വസതിയില്‍ പ്രവര്‍ത്തിക്കുന്ന ലൈസന്‍സില്ലാത്ത ഹുസൈനിയ മന്ത്രാലയം റെയ്ഡ് ചെയ്ത് അടച്ചുപൂട്ടി. കേന്ദ്രം സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു, ഇത് താമസക്കാര്‍ക്കും അയല്‍പക്ക വീടുകള്‍ക്കും അപകടങ്ങള്‍ സൃഷ്ടിച്ചുവെന്നും പൊലീസ് അറിയിച്ചു.
ഗ്രീന്‍ലാന്റ് പിടിച്ചെടുക്കല്‍; എതിര്‍ക്കുന്നവര്‍ക്ക് തീരുവ ചുമത്തും: ട്രംപ്
ഗ്രീന്‍ലാന്റ് ഏറ്റെടുക്കാനുള്ള നീക്കത്തെ എതിര്‍ക്കുന്ന രാജ്യങ്ങള്‍ക്കുമേല്‍ അധിക തീരുവ ചുമത്തുമെന്ന് ട്രംപിന്റെ ഭീഷണി. കഴിഞ്ഞദിവസം വൈറ്റ് ഹൗസില്‍ ഇത് സംബന്ധിച്ച് ട്രംപ് പ്രഖ്യാപനം നടത്തി. ദേശസുരക്ഷയുടെ ഭാഗമായി ഗ്രീന്‍ലാന്റ് അമേരിക്കയ്ക്ക് വേണമെന്നാണ് ട്രംപിന്റെ വാദം.
ഡെന്‍മാര്‍ക്ക്, ഗ്രീന്‍ലാന്റ് തുടങ്ങിയ രാജ്യങ്ങള്‍ക്ക് പുറമെ നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ ഗ്രീന്‍ലാന്റ് ഏറ്റെടുക്കാനുള്ള ട്രംപിന്റെ നീക്കത്തിനെതിരെ രംഗത്ത് വന്നിരുന്നു. ഇവരില്‍ ഏതെല്ലാം രാജ്യങ്ങള്‍ക്ക് മേലാണ് തീരുവ അടിച്ചേല്‍പ്പിക്കുകയെന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല. എന്ത് അടിസ്ഥാനത്തിലാണ് തീരുവ ചുമത്തുകയെന്നത് സംബന്ധിച്ചും ട്രംപ് വ്യക്തത വരുത്തിയിട്ടില്ല. അതേസമയം അമേരിക്കയ്ക്കുള്ളില്‍ നിന്നടക്കം ഗ്രീന്‍ലാന്റ് ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞദിവസം ഡാനിഷ് പ്രധാനമന്ത്രിയും ഗ്രീന്‍ലാന്റ് പ്രധാനമന്ത്രിയും അമേരിക്കയിലെത്തി വൈസ് പ്രസിഡന്റ് ജെഡി വാന്‍സുമായി കൂടിക്കാഴ്ച്ച നടത്തിയശേഷമാണ് ട്രംപിന്റെ പ്രഖ്യാപനമെന്നത് ശ്രദ്ധേയമാണ്. ദേശിയ സുരക്ഷയ്ക്ക് ഗ്രീന്‍ലാന്റ് അമേരിക്കയുടെ കൈവശം വരേണ്ടത് അനിവാര്യമാണ്. ഇതിനെ എതിര്‍ക്കുന്നവരെ തീരുവകൊണ്ട് നേരിടുമെന്നാണ് ട്രംപിന്റെ നിലപാട്. ഭൗമശാസ്ത്രപരമായി തന്ത്രപ്രധാനമായ പ്രദേശമാണ് ഗ്രീന്‍ലാന്റ്. നോര്‍ത്ത് അമേരിക്കയ്ക്കും അറ്റ്‌ലാന്റിക്കിനുമിടയില്‍ സ്ഥിതിചെയ്യുന്ന ഗ്രീന്‍ലാന്റ് മിസൈല്‍ ആക്രമണങ്ങള്‍ നേരത്തെ തിരിച്ചറിയാനും മേഖലയിലെ കപ്പലുകളുടെ നീക്കം വ്യക്തമായി നിരീക്ഷിക്കാനും സാധിക്കുന്ന പ്രദേശമാണ്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം അമേരിക്കയുടെ മിസൈല്‍ മോണിറ്ററിങ് സ്‌റ്റേഷനും ഇവിടെ സ്ഥിതിചെയ്യുന്നുണ്ട്. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് ഗ്രീന്‍ലാന്റ് സ്വന്തമാക്കാനുള്ള ശ്രമം അമേരിക്ക നടത്തുന്നത്. വേണ്ടിവന്നാല്‍ സൈന്യത്തെ ഉപയോഗിച്ചും ഗ്രീന്‍ലാന്റ് പിടിച്ചെടുക്കുമെന്നാണ് അമേരിക്കന്‍ നിലപാട്. എന്നാല് ആക്രമിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഡെന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തിങ്കള്‍ മുതല്‍ യുഎഇയില്‍ താപനില വര്‍ദ്ധിക്കും
യുഎഇയുടെ ചില തീരദേശ, വടക്കന്‍ പ്രദേശങ്ങളില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു.തിങ്കളാഴ്ചയോടെ താപനിലയില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊടിപടലങ്ങള്‍ നിറഞ്ഞതും ഭാഗികമായി മേഘാവൃതവുമായ അന്തരീക്ഷമായിരിക്കും. തീരപ്രദേശങ്ങളില്‍ ചിലപ്പോഴൊക്കെ താഴ്ന്ന മേഘങ്ങള്‍ രൂപപ്പെടുമെന്നും ചില സ്ഥലങ്ങളില്‍ രാത്രിയിലും ഞായറാഴ്ച രാവിലെയും കാലാവസ്ഥ ഈര്‍പ്പമുള്ളതായിരിക്കുമെന്നും വടക്കുപടിഞ്ഞാറന്‍ കാറ്റ് മിതമായത് ആയിരിക്കുമെന്നും ചിലപ്പോഴൊക്കെ ശക്തിപ്പെടാനും പൊടിപടലങ്ങള്‍ ഉയരുകയും ചെയ്യുമെന്നും പ്രവചിക്കപ്പെടുന്നു. മണിക്കൂറില്‍ 15 മുതല്‍ 30 കിലോമീറ്റര്‍ വരെ വേഗതയിലും മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗതയിലും കാറ്റ് വീശും. അറേബ്യന്‍ ഗള്‍ഫില്‍ കടല്‍ പ്രക്ഷുബ്ധമോ ആയിരിക്കും, ഒമാന്‍ കടലില്‍ മിതമായ രീതിയില്‍ പ്രക്ഷുബ്ധമായിരിക്കും. തിങ്കളാഴ്ചയോടെ, തീരദേശ, വടക്കന്‍ പ്രദേശങ്ങളില്‍ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായി മാറുമെന്നും മഴയ്ക്കും താപനിലയില്‍ ഗണ്യമായ വര്‍ദ്ധനവിനും സാധ്യതയുണ്ടെന്നും പ്രവചിക്കപ്പെടുന്നു. ചില ഉള്‍നാടന്‍ പ്രദേശങ്ങളില്‍ രാത്രിയിലും ചൊവ്വാഴ്ച രാവിലെയും ഈര്‍പ്പം വീണ്ടും വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വടക്ക്പടിഞ്ഞാറ് നിന്ന് തെക്ക്പടിഞ്ഞാറ് ദിശയിലേക്ക് കാറ്റ് മാറും. മണിക്കൂറില്‍ 10 മുതല്‍ 25 കിലോമീറ്റര്‍ വരെ വേഗതയിലും മണിക്കൂറില്‍ 35 കിലോമീറ്റര്‍ വരെ വേഗതയിലും കാറ്റ് വീശും


