Monday, March 30, 2026
Home Blog

യു എ ഇ യുടെ സാമ്പത്തിക കുതിപ്പ് ; വളര്‍ച്ച 31.8 ശതമാനം

0

2022 ല്‍ സാമ്പത്തിക രംഗത്ത് ശ്രദ്ധേയമായ നേട്ടമുണ്ടാക്കി യു എ ഇ. ഉയര്‍ന്ന എണ്ണവില, വര്‍ധിച്ച നികുതി വരുമാനം തുടങ്ങി സമ്പദ്വ്യവസ്ഥയുടെ എല്ലാ പ്രധാന മേഖലകളിലെയും ശക്തമായ വളര്‍ച്ചയുടേയും പിന്തുണയോടെ വരുമാനത്തില്‍ 31.8 ശതമാനം വര്‍ധനവാണ് 2022 ല്‍ യു എ ഇ ഉണ്ടാക്കിയിരിക്കുന്നത്. ഇതോടെ സര്‍ക്കാറിന്റെ ഫിസിക്കല്‍ ബാലന്‍സ് മിച്ചം രേഖപ്പെടുത്തുകയും ചെയ്തു

നികുതി നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കുകയും ഡിജിറ്റലൈസ് ചെയ്യുകയും ചെയ്തതോടൊപ്പം നികുതി ബോധവല്‍ക്കരണ കാമ്പെയ്നുകളുടെ തീവ്രതയും നികുതി പിരിവിന്റെ കാര്യക്ഷമത വര്‍ധിപ്പിച്ചു. ഇതോടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വര്‍ധനവാണ് നികുതി വരുമാനത്തില്‍ ഉണ്ടായിരിക്കുന്നതെന്നാണ് യു എ ഇ ധനമന്ത്രാലയം ഞായറാഴ്ച പുറത്തിറക്കിയ 2022 ലെ സാമ്പത്തിക പ്രകടന വിശകലനത്തില്‍ വ്യക്തമാക്കുന്നത്.

.
2022-ല്‍ സാമ്പത്തികേതര ആസ്തി സമ്പാദനത്തില്‍ 94.5 ശതമാനം വളര്‍ച്ച കൈവരിച്ചതായും മന്ത്രാലയം വിശദീകരിച്ചു. ഇത് വരുമാന വൈവിധ്യവല്‍ക്കരണത്തിലേക്കുള്ള യുഎഇയുടെ മുന്നേറ്റത്തിന്റെയും സര്‍ക്കാര്‍ വരുമാനത്തിലും പ്രാദേശിക സമ്പദ്വ്യവസ്ഥയിലും എണ്ണ വിലയിലെ ഏറ്റക്കുറച്ചിലുകളുടെ ആഘാതം കുറയ്ക്കുന്നതിന്റെയും തെളിവാണെന്നും വിലയിരുത്തപ്പെടുന്നു.

ധനനയം സാമ്പത്തിക വളര്‍ച്ചയും മത്സരാധിഷ്ഠിത ബിസിനസ്സ് അന്തരീക്ഷവും വര്‍ധിപ്പിച്ചതായും 2022-ല്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥയായി യുഎഇ മാറിയെന്ന് ഷെയ്ഖ് ഹംദാനും വ്യക്തമാക്കി. 2022 ല്‍ യുഎഇ സമ്പദ്വ്യവസ്ഥ 7.9 ശതമാനം വളര്‍ന്നു. എണ്ണ ഉത്പാദനം ഉള്‍പ്പെട മിക്കവാറും എല്ലാ മേഖലകളും ശക്തമായ വേഗതയില്‍ വികസിച്ചു. രാജ്യത്തിന്റെ ജിഡിപി 1.86 ട്രില്യണ്‍ ദിര്‍ഹമായി. അതായത് 2021 നെ അപേക്ഷിച്ച് 337 ബില്യണ്‍ ദിര്‍ഹത്തിന്റെ വര്‍ധന.

കളിക്കളത്തിന് പുറത്തും ഹ്യദയം കീഴടക്കി മുഹമ്മദ് സിറാജ് ; പ്ലെയര്‍ ഓഫ് ദ മാച്ച് സമ്മാനത്തുക കൊളംബോ ഗ്രൗണ്ട്സ്റ്റാഫിന്

0

ഏകദിനത്തിലെ തന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണ് ഏഷ്യാ കപ്പ് ഫൈനലില്‍ ശ്രീലങ്കയ്ക്കെതിരേ മുഹമ്മദ് സിറാജ് പുറത്തെടുത്തത്. 21 റണ്‍സിന് ആറ് വിക്കറ്റ് വീഴ്ത്തിയ സിറാജിന്റെ മികവില്‍ ലങ്കയെ വെറും 50 റണ്‍സിന് പുറത്താക്കിയ ഇന്ത്യ 10 വിക്കറ്റ് ജയത്തോടെ എട്ടാം തവണയും ഏഷ്യാ കപ്പില്‍ മുത്തമിടുകയും ചെയ്തു.

തകര്‍പ്പന്‍ ബൗളിങ് പ്രകടനത്തോടെ സിറാജായിരുന്നു ഫൈനലിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ പ്ലെയര്‍ ഓഫ് ദ മാച്ച് സമ്മാനത്തുക കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫിന് നല്‍കുകയാണ് അദ്ദേഹം ചെയ്തത്. വെല്ലുവിളികള്‍ നിറഞ്ഞ കാലാവസ്ഥയിലും കൊളംബോ ഗ്രൗണ്ട് സ്റ്റാഫുകളാണ് ഏഷ്യാ കപ്പ് മത്സരങ്ങളുടെ നടത്തിപ്പ് ഉറപ്പാക്കിയത്. നേരത്തേ പാകിസ്താനെതിരായ മത്സരശേഷം രോഹിത് ശര്‍മയും വിരാട് കോലിയും ഗ്രൗണ്ട് സ്റ്റാഫുകളെ പ്രശംസിച്ചിരുന്നു. ഫൈനലിന് ശേഷമുള്ള സമ്മാനദാന ചടങ്ങിനിടെയാണ് സിറാജ് ഗ്രൗണ്ട് സ്റ്റാഫുകളുടെ സേവനത്തെ അഭിനന്ദിക്കുകയും തനിക്ക് ലഭിച്ച സമ്മാനത്തുക അവര്‍ക്കായി നല്‍കുകയാണെന്നും അറിയിച്ചത്. അവരില്ലായിരുന്നുവെങ്കില്‍ ഈ ടൂര്‍ണമെന്റ് തന്നെ സാധ്യമാകുമായിരുന്നില്ലെന്നും സിറാജ് പറഞ്ഞു. താരത്തിന്റെ ഈ പ്രവൃത്തിയെ അഭിനന്ദിച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെയും മറ്റും പ്രതികരിക്കുന്നത്.

രോഹിത്, കോഹ്ലി ഇവരുടെ ജീവിത കഥ സിനിമയില്‍ ആര് അവതരിപ്പിക്കണം – തമന്ന പറയുന്നു.

0

ഇന്ത്യയുടെ ദേശീയ വിനോദം നിലവില്‍ ഹോക്കിയാണെങ്കിലും ജനപ്രീതിയുടെ കാര്യത്തില്‍ ക്രിക്കറ്റിനെ വെല്ലാന്‍ രാജ്യത്തു മറ്റൊരു ഗെയിം ഇല്ലെന്നു ആരും സമ്മതിക്കും. അതിശയിപ്പിക്കുന്ന ആരാധക പിന്തുണയാണ് ക്രിക്കറ്റിനു ഇന്ത്യക്കാര്‍ക്കു ഇടയിലുള്ളതെന്നു ടീമിന്റെ മല്‍സരങ്ങള്‍ക്കായി നിറഞ്ഞുകവിയുന്ന സ്റ്റേഡിയങ്ങള്‍ അടിവരയിടുകയും ചെയ്യുന്നു. ക്രിക്കറ്റും സിനിമയും തമ്മില്‍ അഭേദ്യമായ ബന്ധമുള്ളതെന്നു നമുക്കു കാണാന്‍ സാധിക്കും. ക്രിക്കറ്റ് പ്രമേയമാക്കി നിരവധി സിനിമകളും വിവധിധ ഭാഷകളിലായി വരികയും ചെയ്തിരുന്നു.

നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ ചില വമ്പന്‍ താരങ്ങള്‍ സിനിമയില്‍ കഥാപാത്രമായി വരികയാണെങ്കില്‍ ആരൊക്കെയായിരിക്കും ഈ റോളുകള്‍ക്കു ഏറ്റവും അനുയോജ്യരായ നടന്‍മാരെന്നു പറഞ്ഞിരിക്കുകയാണ് തെന്നിന്ത്യന്‍ സിനിമയിലെ ഹരമായ താരസുന്ദരി തമന്ന ഭാട്ടിയ. സ്റ്റാര്‍ സ്പോര്‍ട്സിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

രോഹിത്തിന്റെ റോളിലേക്കു താന്‍ തിരഞ്ഞെടുക്കുക തമിഴ് സിനിമകളിലൂടെ തുടങ്ങി ഇപ്പോള്‍ ബോളിവുഡില്‍ വരെ തന്റെ സാന്നിധ്യമറിയിച്ച വിജയ് സേതുപതിയെ ആയിരിക്കുമെന്നു തമന്ന ഭാട്ടിയ വ്യക്തമാക്കി. ഹിറ്റ്മാനെന്നു ലോകം വിശേഷിപ്പിക്കുന്ന രോഹിത്തിന്റെ വേഷം ഏറ്റവും നന്നായി അഭിനയിക്കാന്‍ സാധിക്കുക വിജയ് സേതുപതിക്കു ആയിരിക്കുമെന്നും തമന്ന അഭിപ്രായപ്പെട്ടു.

സൂപ്പര്‍ താര പദവിയിലേക്കു എത്തിനില്‍ക്കുന്ന ധനുഷാണ് ഹാര്‍ദിക് പാണ്ഡ്യയുടെ റോളിലേക്കു അനുയോജ്യനായ നടനെന്നു തമന്ന പറയുന്നു. ധനുഷിന്റെ വശീകരണ ശേഷിയും ഊര്‍ജവുമാണ് ഹാര്‍ദിക്കിന്റെ റോളിലേക്കു ധനുഷിനെ താന്‍ തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണമെന്നു തമന്ന വ്യക്തമാക്കി

ജഡേജയുടെ റോളില്‍ ഏറ്റവും ബെസ്റ്റ് തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരമായ അല്ലു അര്‍ജുനാണെന്നാണ് തമന്നയുടെ അഭിപ്രായം. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച മാച്ച് വിന്നര്‍മാരുടെ നിരയിലാണ് ജഡ്ഡുവിന്റെ സ്ഥാനം. ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് തുടങ്ങി കളിയുടെ എല്ലാ മേഖലയിലും തന്റെ സാന്നിധ്യമറിക്കാന്‍ ശേഷിയുള്ള താരമാണ് അദ്ദേഹം.

വിരാട് കോലിയുടെ റോള്‍ വെള്ളിത്തിരയില്‍ അഭിനയിക്കാന്‍ ഏറ്റവും അനുയോജ്യനായ നടന്‍ തെലുങ്കിലെ തന്നെ മറ്റൊരു സൂപ്പര്‍ താരമായ രാം ചരണ്‍ തേജയാണെന്നാണ് തമന്നയുടെ അഭിപ്രായം. രാജമൗലിയുടെ സംവിധാനത്തില്‍ പിറവിയെടുത്ത ആര്‍ആര്‍ആര്‍ എന്ന വമ്പന്‍ ഹിറ്റിലൂടെ രാജ്യം മുഴുവന്‍ ആരാധകരെ നേടിയെടുക്കാന്‍ മുന്‍ സൂപ്പര്‍ താരം ചിരഞ്ജീവിയുടെ മകന്‍ കൂടിയായ രാംചരണിനു സാധിച്ചിരുന്നു.

‘അലന്‍സിയര്‍ ചുമ്മാ ആളാവാന്‍ ചെയ്ത പരിപാടി മാത്രം’ പ്രതികരണവുമായി ധ്യാന്‍ ശ്രീനിവാസന്‍

0

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ വേദിയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ അലന്‍സിയറിനെതിരെ വിമര്‍ശനവുമായി നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. അങ്ങനെയൊരഭിപ്രായം അദ്ദേഹത്തിനുണ്ടായിരുന്നെങ്കില്‍ ചടങ്ങ് ബഹിഷ്‌കരിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നതെന്ന് താരം പറഞ്ഞു. നദികളില്‍ സുന്ദരി യമുന എന്ന പുതിയ ചിത്രത്തിന്റെ പ്രചാരണപരിപാടിയില്‍ ഒരു ചോദ്യത്തിനുത്തരം പറയുകയായിരുന്നു ധ്യാന്‍.

വളരെ അടുത്ത സുഹൃത്തും ജ്യേഷ്ഠതുല്യനുമാണ് അലന്‍സിയറെന്ന് ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു. പക്ഷേ അത്തരമൊരു അഭിപ്രായമുണ്ടെങ്കില്‍ ബഹിഷ്‌കരിക്കുക എന്ന് പറയുന്നത് പോലെ ആ പരിപാടിക്ക് പോകാതിരിക്കുകയാണ് വേണ്ടതെന്നും ധ്യാന്‍ വ്യക്തമാക്കി. ഇത് പറയാന്‍ വേണ്ടി അവിടെ പോയപോലെയാണ് തനിക്ക് തോന്നുന്നത്. ഒരു സ്റ്റേജ് കിട്ടുന്ന സമയത്ത് പലര്‍ക്കും ഒന്ന് ആളാവാനും ഷൈന്‍ ചെയ്യാനും ഒക്കെ തോന്നും. ഒരു പബ്ലിസിറ്റി സ്റ്റണ്ടായിട്ടാണ് തനിക്ക് അനുഭവപ്പെട്ടതെന്നും ധ്യാന്‍ അഭിപ്രായപ്പെട്ടു.

സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പരിപാടിയില്‍ പങ്കെടുത്തുകൊണ്ടാണ് അദ്ദേഹം ഇങ്ങനെയൊരു പ്രസ്താവന നടത്തിയിരിക്കുന്നത്. നടപടിയെടുക്കേണ്ടത് ഇവിടുത്തെ സിസ്റ്റമാണ്. അതെടുക്കാത്തതെന്തുകൊണ്ടാണെന്ന് അറിയില്ലെന്നും ധ്യാന്‍ പറഞ്ഞു.

ഏഷ്യാ കപ്പ് ഫൈനലില്‍ ലങ്കാ ദഹനം…! ഇന്ത്യക്ക് 8ാം കിരീടം

0

ഏഷ്യാ കപ്പ് കിരീടം ഇന്ത്യയ്ക്ക്. ഞായറാഴ്ച നടന്ന ഫൈനലില്‍ ശ്രീലങ്കയെ 10 വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ കിരീടമുയര്‍ത്തിയത്. ലങ്ക ഉയര്‍ത്തിയ 51 റണ്‍സ് വിജയലക്ഷ്യം വെറും 6.1 ഓവറില്‍ ഇന്ത്യ മറികടന്നു.ഓപ്പണര്‍മാരായ ഇഷാന്‍ കിഷനും (23) ശുഭ്മാന്‍ ഗില്ലും (27) ചേര്‍ന്ന് ഇന്ത്യയെ അനായാസം വിജയത്തിലെത്തിച്ചു.

ഇന്ത്യയുടെ എട്ടാം ഏഷ്യാ കപ്പ് കിരീടമാണിത്. അഞ്ചു വര്‍ഷത്തിനു ശേഷമാണ് ഇന്ത്യ ഏഷ്യാ കപ്പ് കിരീടത്തില്‍ മുത്തമിടുന്നത്. 2018-ലാണ് ഇന്ത്യ അവസാനമായി ടൂര്‍ണമെന്റില്‍ വിജയിക്കുന്നത്.

നേരത്തേ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ലങ്കയെ ഇന്ത്യ 15.2 ഓവറില്‍ വെറും 50 റണ്‍സിന് എറിഞ്ഞിട്ടിരുന്നു. ഏഴ് ഓവറില്‍ 21 റണ്‍സിന് ആറ് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജാണ് ലങ്കന്‍ ബാറ്റിങ്ങിന്റെ വേരറുത്തത്. ഏകദിനത്തില്‍ ലങ്കയ്ക്കെതിരേ ഒരു ബൗളറുടെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണ് സിറാജിന്റേത്. 1990-ല്‍ ഷാര്‍ജയില്‍ 26 റണ്‍സിന് ആറ് വിക്കറ്റ് വീഴ്ത്തിയ മുന്‍ പാകിസ്താന്‍ താരം വഖാര്‍ യൂനിസിന്റെ റെക്കോഡാണ് സിറാജ് മറികടന്നത്. ഏകദിനത്തില്‍ ഇന്ത്യന്‍ താരത്തിന്റെ നാലാമത്തെ മികച്ച ബൗളിങ് പ്രകടനവും ഇതോടെ സിറാജിന്റെ പേരിലായി.

ഒരു ഏകദിന ഫൈനലിലെ ഏറ്റവും കുറഞ്ഞ ടീം ടോട്ടല്‍ കൂടിയാണിത്. ഏകദിനത്തില്‍ ലങ്കയുടെ രണ്ടാമത്തെ ഏറ്റവും കുറഞ്ഞ സ്‌കോറും. ഹാര്‍ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റുമായി തിളങ്ങി. ലങ്കന്‍ ഇന്നിങ്സില്‍ അഞ്ച് പേര്‍ പൂജ്യത്തിന് പുറത്തായി. ഏകദിനത്തില്‍ ഏറ്റവും കുറഞ്ഞ ഓവറുകള്‍ക്കുള്ളില്‍ ഓള്‍ഔട്ടാകുന്ന രണ്ടാമത്തെ ടീമെന്ന നാണക്കേടും ഇതോടെ ലങ്കയ്ക്ക് സ്വന്തമായി.

സ്വന്തം നാട്ടില്‍ ലങ്കയുടെ ‘പരിപ്പ് ഇളക്കി’ സിറാജിക്ക…! ഫൈനലില്‍ താണ്ഡവമാടി മുഹമ്മദ് സിറാജ്.

0

സ്വന്തം നാട്ടിലാണ് കളി നടക്കുന്നതെന്ന ഒരു പരിഗണന പോലും ശ്രീലങ്കയ്ക്ക് നല്‍കാതെ ഏഷ്യ കപ്പ് ഫൈനലില്‍ താണ്ഡവമാടി മുഹമ്മദ് സിറാജ്. താരം ആറ് വിക്കറ്റുകളാണ് സ്വന്തമാക്കിയത്. ശ്രീലങ്കയുടെ മുന്‍നിരയെ ഒന്നാകെ തകര്‍ത്ത് കളയുകയായിരുന്നു താരം. ആറോവറില്‍ 13 റണ്‍സ് മാത്രം നല്‍കി എടുത്തത് ആറു വിക്കറ്റുകളാണ്

കരിയറിലെ ഏറ്റവും വലിയ നേട്ടമാണിത്. പഥുന്‍ നിസ്സംഗയിലൂടെയായിരുന്നു താരത്തിന്റെ തുടക്കം. രണ്ട് റണ്‍സെടുത്ത നിസ്സംഗ സിറാജിന്റെ പന്തില്‍ ഡ്രൈവിന് ശ്രമിച്ചാണ് താരം പുറത്തായത്. ജഡേജയുടെ മികച്ച ക്യാച്ചായിരുന്നു വിക്കറ്റിന് കാരണം.

അടുത്ത ഊഴം കുശാല്‍ മെന്‍ഡിസിന്റേതായിരുന്നു. 17 റണ്‍സെടുത്ത മെന്‍ഡിസിനെ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു സിറാജ്. സദീര സമരവിക്രമ സിറാജിന്റെ വേഗവും, സ്വിംഗും മനസ്സിലാക്കാനാവാതെ എല്‍ബിഡബ്ല്യുവില്‍ കുരുങ്ങുകയായിരുന്നു. താരം റിവ്യൂ എടുത്തെങ്കില്‍ ലെഗ് സ്റ്റമ്പില്‍ കൊള്ളുന്ന തരത്തിലായിരുന്നു പന്ത് വന്നത്.

ചരിത് അസലങ്ക, ധനഞ്ജയ ഡിസില്‍വ, ദസുന്‍ ഷനക എന്നിവരെ കൂടി മടക്കി ആറ് വിക്കറ്റ് നേട്ടം കൈവരിക്കുകയായിരുന്നു സിറാജ്. ന്യൂസിലന്‍ഡിനെതിരെ ഈ വര്‍ഷം 46 റണ്‍സ് വഴി നാല് വിക്കറ്റെടുത്തതായിരുന്നു സിറാജിന്റെ ഏകദിനത്തിലെ ഏറ്റവും മികച്ച ബൗളിംഗ് നേട്ടം. പക്ഷേ അതിനെയെല്ലാം വെല്ലുന്ന പ്രകടനമായിരുന്നു ഫൈനലില്‍ നടന്നത്.

‘വരാനിരിക്കുന്നത് ധര്‍മ്മവും അധര്‍മ്മവും തമ്മിലുള്ള യുദ്ധം’ – സ്മൃതി ഇറാനി

0

വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് വോട്ടിന് വേണ്ടിയുള്ള പോരാട്ടമല്ലെന്നും ധര്‍മ്മവും അധര്‍മ്മവും തമ്മിലുള്ള പോരാട്ടമാണെന്നും കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ബി ജെ പിയുടെ ജന്‍ ആശിര്‍വാദ് യാത്രയുടെ ഭാഗമായി സെഹോറില്‍ നടന്ന പൊതുറാലിയില്‍ സംസാരിക്കുകയായിരുന്നു സ്മൃതി ഇറാനി. ഈ വര്‍ഷം അവസാനമാണ് മധ്യപ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.

ഡി എം കെ നേതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മ്മ പരാമര്‍ശത്തേയും സ്മൃതി ഇറാനി പരോക്ഷമായി വിമര്‍ശിച്ചു. ‘ബ്രിട്ടീഷുകാര്‍ വന്നു തിരിച്ചുപോയി. മുഗള്‍ സാമ്രാജ്യം അവസാനിച്ചു. പക്ഷേ ഞങ്ങള്‍ (സനാതന ധര്‍മ്മം) ഇപ്പോഴും ഇവിടെയുണ്ട്, നാളെയും ഇവിടെ തുടരും,’ സ്മൃതി ഇറാനി കൂട്ടിച്ചേര്‍ത്തു. ഇതൊരു സാധാരണ തിരഞ്ഞെടുപ്പ് പോരാട്ടമായിരിക്കില്ല എന്നും അവര്‍ അവകാശപ്പെട്ടു.

ശ്രീരാമന്റെ പേര് ഉയര്‍ത്തി പിടിക്കുന്നവരും സോണിയ ഗാന്ധിയുടെ ആശീര്‍വാദത്തോടെ അവര്‍ അധികാരത്തിലിരുന്നപ്പോള്‍ ശ്രീരാമന്‍ നിലവില്‍ ഇല്ല എന്ന വാദം തെളിയിക്കാന്‍ കോടതിയില്‍ രേഖകള്‍ സമര്‍പ്പിക്കുന്നവരും തമ്മിലുള്ള പോരാട്ടമാണ് ഇനി വരാനിരിക്കുന്നത് എന്നും സ്മൃതി ഇറാനി പറഞ്ഞു. സനാതന ധര്‍മ്മത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരുടെ ഒരു കൂട്ടുകെട്ടുണ്ട്. എന്നാല്‍ ജീവിച്ചിരിക്കുന്നിടത്തോളം മതം സംരക്ഷിക്കും എന്നതാണ് ഞങ്ങളുടെ ദൃഢനിശ്ചയം,’ അവര്‍ അവകാശപ്പെട്ടു.

അടുത്ത വര്‍ഷം ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാല്‍ ഈ നിയമസഭാ തിരഞ്ഞെടുപ്പ് ബി ജെ പിക്കും കോണ്‍ഗ്രസിനും നിര്‍ണായകമാണ്

ലോകകപ്പില്‍ ഇന്ത്യയുടെ പ്രധാന ആയുധം ആ താരം..! മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്ന പറയുന്നു

0

ഇന്ത്യയാണ് ലോകകപ്പിന് വേദിയാവുന്നത്. 2011ന് ശേഷം ഇന്ത്യയില്‍ നടക്കുന്ന ആദ്യത്തെ ഏകദിന ലോകകപ്പാണിത്. 2011ല്‍ ഇന്ത്യ വേദിയായപ്പോള്‍ കിരീടം നേടാന്‍ ഇന്ത്യക്കായിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണയും ഇന്ത്യക്ക് വലിയ കിരീട പ്രതീക്ഷയാണുള്ളത്. രോഹിത് ശര്‍മക്ക് കീഴില്‍ ശക്തമായ താരനിരയെ അണിനിരത്താന്‍ ഇന്ത്യക്ക് സാധിക്കും.

മികച്ച ടീം കരുത്ത് ഇന്ത്യക്കുണ്ട്. സാഹചര്യങ്ങളെല്ലാം ഇന്ത്യക്ക് അനുകൂലമാണ്. അതുകൊണ്ടുതന്നെ കിരീട സാധ്യതയുമേറെ. നിരവധി മാച്ച് വിന്നര്‍മാരെ ഇന്ത്യക്കൊപ്പം കാണാനാവും. അനുഭവസമ്പത്തും യുവത്വവും സമന്വയിപ്പിച്ച ടീമാണ് ഇന്ത്യയുടേതെന്ന് പറയാം. തട്ടകത്തിന്റെ ആനുകൂല്യവും ഇന്ത്യയുടെ കിരീട സാധ്യത ഉയര്‍ത്തുന്നു. വിരാട് കോലി, രോഹിത് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നിവരെല്ലാം ഇന്ത്യയുടെ മാച്ച് വിന്നര്‍മാരായി ഒപ്പമുണ്ട്. എന്നാല്‍ ഇത്തവണത്തെ ഇന്ത്യയുടെ എക്സ് ഫാക്ടര്‍ മറ്റൊരു താരമാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും സൂപ്പര്‍ താരവുമായ സുരേഷ് റെയ്ന

2011ല്‍ സഹീര്‍ ഖാന്‍ ചെയ്തതുപോലെ ഇത്തവണ ചെയ്യാന്‍ സാധിക്കുന്നത് ശാര്‍ദ്ദുല്‍ താക്കൂറിനാണ്. ധോണി ഫൈനലില്‍ കളിച്ചതുപോലെയും യുവരാജ് ലോകകപ്പില്‍ ഉടനീളം തിളങ്ങിയതുപോലെയും ഇത്തവണ താരങ്ങള്‍ക്ക് കളിക്കാന്‍ സാധിക്കണം. ഓരോ താരങ്ങള്‍ക്കും ഓരോ സ്വഭാവമാണ്. ടീമിലെ താരങ്ങളെല്ലാം കൈകളുയര്‍ത്തി രാജ്യത്തിനായി പൊരുതാന്‍ തയ്യാറാവേണ്ട സമയമാണിത്’- സുരേഷ് റെയ്ന പറഞ്ഞു.

‘എല്ലാ പാര്‍ട്ടിക്കും സ്വീകാര്യനായ മമ്മൂക്കയെ ഞാന്‍ ഇപ്പോള്‍ രാഷ്ട്രീയത്തില്‍ ഫോളോ ചെയ്യുന്നു’ നടന്‍ ജഗദീഷ്.

0

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജഗദീഷ്. നായകന്‍, സഹനടന്‍, കോമേഡിയന്‍ തുടങ്ങി എല്ലാ വേഷങ്ങളും താരത്തിന്റെ കൈകളില്‍ ഭദ്രമാണ്. കോളജ് അധ്യാപകനായിരുന്ന ജഗദീഷ് അഭിനയത്തോടുള്ള ഇഷ്ടത്തെ തുടര്‍ന്നാണ് സിനിമയില്‍ എത്തുന്നത്.

യാത്ര നടത്തി അതെങ്ങനെ ആണെങ്കിലും ജനങ്ങള്‍ക്ക് ബോധ്യപ്പെട്ട് കഴിഞ്ഞാല്‍ വോട്ട് ചെയ്യും എന്നായിരുന്നു അന്ന് ജഗദീഷ് പറഞ്ഞത്. നേരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജഗദീഷ് മത്സരിച്ചിട്ടുണ്ട്. തന്റെ പുതിയ സിനിമയായ തീപ്പൊരി ബെന്നിയുടെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് തനിക്ക് രാഷ്ട്രീയമുണ്ടോ എന്നതിനെ കുറിച്ചും രാഷ്ട്രീയം ഉപേക്ഷിക്കാം എന്ന തീരുമാനത്തിലേക്ക് എത്തിച്ചേര്‍ന്നതിനെ കുറിച്ചും ജഗദീഷ് പ്രതികരിച്ചത്. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജഗദീഷ്. താന്‍ രാഷ്ട്രീയത്തില്‍ ഫോളോ ചെയ്യാന്‍ ആഗ്രഹിക്കുന്നത് മമ്മൂട്ടിയെയാണെന്നും ജഗദീഷ് പറഞ്ഞു.

ഇപ്പോള്‍ ഞാന്‍ രാഷ്ട്രീയത്തില്‍ ഫോളോ ചെയ്യാന്‍ ആഗ്രഹിക്കുന്നത് മമ്മൂക്കയെയാണ്. എങ്ങനെയാണെന്ന് വെച്ചാല്‍ മമ്മൂക്കയുടെ മണ്ഡലത്തിലെ മൂന്ന് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുമ്പോള്‍ അദ്ദേഹം ആദ്യം വീട്ടിലേക്ക് വരുന്ന ആളെ നന്നായി സല്‍ക്കരിക്കും. പിന്നീട് വരുന്ന ആളുകളെയും നന്നായി കാപ്പിയൊക്കെ കൊടുത്ത് ഫോട്ടോ ഒക്കെ എടുത്ത് പറഞ്ഞയക്കും.

എനിക്കിപ്പോള്‍ രാഷ്ട്രീയം ഇല്ല… ഉണ്ടായിരുന്നു. നൂറുശതമാനവും ഉപേക്ഷിച്ചു. ഉപേക്ഷിച്ചതിന് പ്രധാനപ്പെട്ട കാര്യം ഞാന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനോടും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനോടും രമയ്ക്കും കുട്ടികള്‍ക്കും യോജിപ്പില്ലായിരുന്നു എന്നതാണ്.

ലോകകപ്പിന് മുന്‍പുളള ഇന്ത്യ – ഓസ്‌ട്രേലിയ ഏകദിന പരമ്പര 11 ഭാഷകളില്‍ സൗജന്യമായി സംപ്രേക്ഷണം ചെയ്യാന്‍ ജിയോ സിനിമ

0

സെപ്റ്റംബര്‍ 22-ന് ആരംഭിക്കുന്ന ഇന്ത്യ – ഓസ്ട്രേലിയ ഏകദിന പരമ്പര 11 ഭാഷകളിലായി സൗജന്യമായി സംപ്രേക്ഷണം ചെയ്യാന്‍ ജിയോ സിനിമ. വയാകോം 18 മീഡിയ കമ്പനി ബിസിസിഐ ഇന്റര്‍നാഷണല്‍, ഡൊമസ്റ്റിക് മത്സരങ്ങള്‍ക്കുള്ള എക്‌സ്‌ക്ലൂസീവ് മീഡിയ അവകാശങ്ങള്‍ നേടിയ ശേഷമുള്ള ആദ്യ പരമ്പരയാണിത്. വയാകോം 18ന്റെ കീഴിലുള്ളതാണ് ജിയോ സിനിമ.

മൂന്ന് മത്സരങ്ങളടങ്ങിയതാണ് ഇന്ത്യ – ഓസ്ട്രേലിയ ഏകദിന പരമ്പര. സെപ്റ്റംബര്‍ 22, 24, 27 തീയതികളിലാണ് മത്സരങ്ങള്‍. കളേഴ്‌സ് തമിഴ് (തമിഴ്), കളേഴ്‌സ് ബംഗ്ലാ സിനിമ (ബംഗാളി), കളേഴ്‌സ് കന്നഡ സിനിമ (കന്നഡ), കളേഴ്‌സ് സിനിപ്ലക്‌സ് സൂപ്പര്‍ഹിറ്റുകള്‍ (ഹിന്ദി), സ്‌പോര്‍ട്‌സ് 18 1 എസ്ഡി, സ്പോര്‍ട്‌സ് 18 1 എച്ച്ഡി എന്നിവയില്‍ തത്സമയം സംപ്രേക്ഷണം ചെയ്യും.

സൗദിയില്‍ സുല്‍ത്താന്റെ അരങ്ങേറ്റം..! ആറ് ഗോള്‍ വിജയവുമായി അല്‍ ഹിലാല്‍

0

ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ സൗദി പ്രോ ലീഗില്‍ അരങ്ങേറ്റം കുറിച്ചു. അല്‍ ഹിലാലിനായി നെയ്മര്‍ വിജയവുമായാണ് കളം വിട്ടത്. അല്‍ റിയാദിനെതിരെ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കാണ് അല്‍ ഹിലാല്‍ വിജയിച്ചത്. ഈ വിജയയത്തോടെ ടീം പ്രോ ലീഗ് പോയിന്റ് ടേബിളില്‍
ഒന്നാം സ്ഥാനത്തെത്തി.

നെയ്മര്‍ ആദ്യ ഇലവനില്‍ ഉണ്ടായിരുന്നില്ല. 64ാം മിനിറ്റില്‍ സബ്‌സ്റ്റിറ്റിയൂട്ടായി താരം കളത്തിലിറങ്ങി മികച്ച പ്രകടനമാണ് നടത്തിയത്. രണ്ട് അസിസ്റ്റിന് പുറമെ ഒരു പെനാള്‍ട്ടി വോണ്‍ ചെയ്യാനും നെയ്മറിന് സാധിച്ചു. ആദ്യ ഗോള്‍ കണ്ടെത്താന്‍ താരത്തിനായില്ല. 6 മല്‍സരങ്ങള്‍ കഴിഞ്ഞപ്പോള്‍
16 പോയിന്റാണ് അല്‍ ഹിലാലിനുള്ളത്.

ഖേദം പ്രകടിപ്പിക്കില്ലെന്ന് അലന്‍സിയര്‍; ഇത്രക്ക് ചീപ്പാണോ ആര്‍ട്ടിസിറ്റ് ബേബി എന്ന് സോഷ്യല്‍ മീഡിയ

0

ചലച്ചിത്ര പുരസ്‌ക്കാര വിതരണ വേദിയില്‍ വെച്ച് നടത്തിയ സ്ത്രീവിരുദ്ധ പ്രസ്താവനയെ ന്യായീകരിച്ച് നടന്‍ അലന്‍സിയര്‍. താന്‍ സ്ത്രീ വിരുദ്ധത പറഞ്ഞിട്ടില്ലെന്നും മാപ്പ് പറയില്ലെന്നും അലന്‍സിയര്‍ പ്രതികരിച്ചു. ആണ്‍കരുത്തുളള ശില്‍പമാണ് വേണ്ടതെന്നും പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത് എന്നുമാണ് അലന്‍സിയര്‍ പറഞ്ഞത്.

ഇതോടെ സിനിമയ്ക്ക് അകത്ത് നിന്നും പുറത്ത് നിന്നും അടക്കം വലിയ വിമര്‍ശനമാണ് നടനെതിരെ ഉയരുന്നത്. അലന്‍സിയറിന്റെ പ്രതികരണം ഇങ്ങനെ : ” താന്‍ പറയുന്നത് സ്ത്രീ വിരുദ്ധതയാണെന്ന് ബോധ്യമുളള എലൈറ്റ്ഡ് ആയ ഫെമിനിസ്റ്റുകള്‍ ആദ്യം കാരവന്‍ തുറന്ന് കൊടുത്ത് പാവം പെണ്‍കുട്ടികള്‍ക്ക് മൂത്രമൊഴിക്കാനുളള സൗജന്യം കാണിക്കട്ടെ. ഷൂട്ടിംഗ് സൈറ്റുകളില്‍ സ്ത്രീകള്‍ മാത്രമല്ല ആണുങ്ങളും ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്”.

പെണ്‍പ്രതിമ പ്രലോഭിപ്പിക്കുന്നു എന്ന് അവിടെ പറഞ്ഞത് അത് വലിയ വേദിയാണ് എന്ന് അറിഞ്ഞ് കൊണ്ട് തന്നെയാണ്. പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നു. ആരേയും ആക്ഷേപിച്ചിട്ടില്ല”. അതുകൊണ്ട് ഖേദം പ്രകടിപ്പിക്കേണ്ട കാര്യവും ഇല്ലെന്ന് അലന്‍സിയര്‍ പറഞ്ഞു.

‘താന്‍ സ്ത്രീയെ ബഹുമാനിക്കുന്ന ആളാണ്. അമ്മ തന്ന വീട്ടിലാണ് നില്‍ക്കുന്നത്. സ്ത്രീകള്‍ പുരുഷന്മാരെയും ബഹുമാനിക്കാന്‍ പഠിക്കണം. സംവരണം കിട്ടാതെ പോകുന്നത് പുരുഷനാണ്. മുഴുവനും കിട്ടുന്നത് സ്ത്രീകള്‍ക്കാണ്. പുരുഷന് ഒരു നീതിയുമില്ല. തങ്ങള്‍ക്ക് തരുന്നത് 25000 രൂപയാണ്. പ്രത്യേക ജൂറി പരാമര്‍ശത്തിന് സ്വര്‍ണ പ്രതിമ തരണം എന്ന് പറഞ്ഞത് തെറ്റാണോ” എന്നും അലന്‍സിയര്‍ പറയുന്നു.

കപില്‍ ദേവിന് ശേഷം ഈ നേട്ടം സ്വന്തമാക്കി ജഡേജ ; ലോകകപ്പില്‍ ഇന്ത്യയുടെ പ്രതീക്ഷയും ജഡ്ഡു !

0

ഏകദിനത്തില്‍ 200 വിക്കറ്റുകള്‍ തികച്ച് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരായ സൂപ്പര്‍ ഫോര്‍ മത്സരത്തിലാണ് ജഡേജ ഈ നേട്ടത്തിലെത്തിയത്. ഏകദിനത്തില്‍ 200 വിക്കറ്റ് തികയ്ക്കുന്ന ഏഴാമത്തെ ഇന്ത്യന്‍ ബൗളറെന്ന നേട്ടവും ജഡേജ സ്വന്തമാക്കി.

ഹര്‍ഭജനും കുംബ്ലെയ്ക്കും ശേഷം 200 വിക്കറ്റ് നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ സ്പിന്നര്‍ കൂടിയാണ് ജഡേജ. മാത്രമല്ല കപില്‍ ദേവിന് ശേഷം ഏകദിനത്തില്‍ 2000 റണ്‍സും 200 വിക്കറ്റും തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോഡും ജഡേജ സ്വന്തമാക്കി.

തന്റെ 175-ാം ഏകദിന ഇന്നിങ്സിലാണ് ജഡേജ 200 വിക്കറ്റുകള്‍ എന്ന നാഴികക്കല്ലിലെത്തുന്നത്. ബംഗ്ലാദേശ് താരം ഷമിം ഹുസൈനെ വിക്കറ്റിനു മുന്നില്‍ കുടുക്കിയാണ് ജഡേജ തന്റെ 200-ാം വിക്കറ്റ് സ്വന്തമാക്കിയത്.

അനില്‍ കുംബ്ലെ (334), ജവഗല്‍ ശ്രീനാഥ് (315), അജിത് അഗാര്‍ക്കര്‍ (288), സഹീര്‍ ഖാന്‍ (269), ഹര്‍ഭജന്‍ സിങ് (265), കപില്‍ ദേവ് (253) എന്നിവരാണ് ഏകദിനത്തില്‍ 200 വിക്കറ്റ് തികച്ച മറ്റ് ഇന്ത്യന്‍ താരങ്ങള്‍.

മണിരത്‌നവും കമല്‍ഹാസനും ഒന്നിക്കുന്നു; കൂടെ ദുല്‍ഖറും..!

0

മുപ്പത്തിയാറു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കമല്‍ഹാസനെ നായകനാക്കി മണിരത്നം ചിത്രം സംവിധാനം ചെയ്യാന്‍ ഒരുങ്ങുകയാണ്. 1987-ല്‍ മണിരത്നം സംവിധാനം ചെയ്ത ‘നായകനാ’ണ് ഇതിന് മുന്‍പ് മണിരത്നം- കമല്‍ഹാസന്‍ കൂട്ടുകെട്ടിലെത്തിയ ചിത്രം. ‘നായകനി’ലെ അഭിനയത്തിന് കമല്‍ഹാസന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു.

മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രത്തില്‍ വന്‍താരനിരയാണ് വേഷമിടുന്നത്. ഇതുവരെ പേരിടാത്ത ചിത്രം കെ.എച്ച് 234 എന്നാണ് ഇപ്പോള്‍ അറിയപ്പെടുന്നത്. കമലിന്റെ 234-ാം ചിത്രമാണിത്. തൃഷ, ദുല്‍ഖര്‍ സല്‍മാന്‍, ജയം രവി തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്ന് മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജിത്ത് അമ്പാടി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. അദ്ദേഹവും ഈ സിനിമയുടെ ഭാഗമാകുന്നുണ്ട്. ഇതെക്കുറിച്ച് മണിരത്നം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍, മദ്രാസ് ടാക്കീസ് എന്നീ ബാനറുകളില്‍ കമല്‍ ഹാസന്‍, മണിരത്നം, ജി മഹേന്ദ്രന്‍, ശിവ അനന്ദ് എന്നിവര്‍ ചേര്‍ന്നാണ് കെഎച്ച് 234 നിര്‍മ്മിക്കുന്നത്.

വാട്‌സാപ്പ് ചാനലുകള്‍ യു.എ.യിലും തരംഗമാകുന്നു ;ആഗോള തലത്തിലും ട്രെന്‍ഡിംഗ്..!

0

യു.എ.ഇ ഉള്‍പ്പെടെയുള്ള മേഖലകളിലും ഇപ്പോളിതാ വാട്‌സാപ്പ് ചാനലുകള്‍ വ്യാപകമാവുകയാണ്.
ഉപഭോക്താക്കള്‍ക്ക് അവരുടെ ഇഷ്ട താരങ്ങള്‍, സെലിബ്രിറ്റികള്‍, കായിക ടീമുകള്‍, നേതാക്കള്‍,
തുടങ്ങിയവരുമായി ബന്ധപ്പെട്ട വിവരങ്ങള്‍, അപ്‌ഡേറ്റുകള്‍ മുതലായവ വാട്‌സാപ്പില്‍ തന്നെ
ലഭ്യമാവുന്ന ഒരു പ്രക്ഷേപണ സേവനമാണ് വാട്‌സാപ്പ് ചാനലുകള്‍.

ചാനലുകള്‍ അഡ്മിന്‍മാര്‍ക്ക് മാത്രം ഉപയോഗിക്കാവുന്ന വണ്‍വേ ബ്രോഡ്കാസ്റ്റിംഗ് ഉപകരണമാണ്.
വാട്‌സാപ്പ് അക്കൗണ്ട് ഉളള ആര്‍ക്കും ചാനലുകള്‍ സൃഷ്ടിക്കാന്‍ സാധിക്കും. ആപ്പില്‍ ചാനലുകള്‍
ചാറ്റില്‍ വ്യത്യസ്തമാണ്. പിന്തുടരുന്നവര്‍ക്ക് പരസ്പരം കാണാന്‍ സാധിക്കില്ല.

പ്രദേശത്തെയും ജനപ്രീതിയെയും അടിസ്ഥാനമാക്കി ഉപയോക്താക്കൾക്ക് ശുപാർശ ചെയ്യുന്ന വാട്ട്‌സ്ആപ്പ് ചാനലുകൾ കാണാൻ കഴിയും. വാട്ട്‌സ്ആപ്പ് ചാറ്റിന് സമാനമായി, ഒരു ചാനലിലെ സന്ദേശങ്ങളോട് പ്രതികരിക്കാൻ അവർക്ക് ഇമോജികൾ ഉപയോഗിക്കാനും കഴിയും. ഉപയോക്താക്കളിൽ നിന്നുള്ള ഫീഡ്‌ബാക്ക് അടിസ്ഥാനമാക്കി കൂടുതൽ ഫീച്ചറുകൾ ചേർക്കുന്നതും ചാനലുകൾ വികസിപ്പിക്കുന്നതും മെറ്റാ തുടരും.

ഏഷ്യാ കപ്പില്‍ ഇന്ന് മഴ വില്ലനായാല്‍ ഇന്ത്യാ – പാക് സ്വപ്‌ന ഫൈനല്‍ നടക്കുമോ..?

0

ഏഷ്യാ കപ്പില്‍ ഇന്ന് ശ്രീലങ്ക പാക്കിസ്ഥാന്‍ പോരാട്ടം സെമി ഫൈനലിന് തുല്യമാണ്.
മല്‍സരം നടന്നാല്‍ വിജയിക്കുന്നവര്‍ക്ക് ഇന്ത്യയെ നേരിടാം. ഇന്നത്തെ മല്‍സരത്തിനും മഴ
ഭീഷണിയുണ്ട്. റിസര്‍വ് ഡേ ഇല്ലാത്തതിനാല്‍ മല്‍സരം നടന്നില്ലെങ്കില്‍ ഇരു ടീമുകള്‍ക്കും ഒരോ
പോയിന്റ് വീതം ലഭിക്കും. അങ്ങനെ വന്നാല്‍ ശ്രീലങ്ക ഫൈനലിലേക്ക് മുന്നേറും.
ഇരു ടീമുകള്‍ക്കും നിലവില്‍ 2 പോയിന്റാണുള്ളത്. എന്നാല്‍ നെറ്റ് റെണ്‍റേറ്റിലുള്ള മുന്‍തൂക്കമാണ്
ശ്രീലങ്കക്ക് അനുകൂലമാകുന്നത്. ഇന്ത്യയോടേറ്റ കനത്ത പരാജയമാണ് പാക്കിസ്ഥാന്റെ നെറ്റ്
റെണ്‍റേറ്റിനെ ബാധിച്ചത്. മല്‍സരം നടന്ന് പാക്കിസ്ഥാന്‍ വിജയിച്ചാല്‍ മാത്രമാണ്
ഇന്ത്യാ പാക് സ്വപ്‌ന ഫൈനല്‍ സംഭവിക്കുകയുള്ളൂ. അങ്ങനെ സംഭവിച്ചാല്‍ ഏഷ്യാ കപ്പിന്റെ
ചരിത്രത്തില്‍ ആദ്യമായി് ഇന്ത്യാ – പാക്കിസ്ഥാന്‍ ഫൈനല്‍ അരങ്ങേറും.

ഏകദിന റാങ്കിംഗ് ശുഭ്മാന്‍ ഗില്‍ മൂന്നില്‍ നിന്ന് രണ്ടിലേക്ക്..! രോഹിതും കോഹ്ലിയും ആദ്യ പത്തില്‍

0

ഏഷ്യാ കപ്പിലെ ബാറ്റിങ് മികവില്‍ ഐസിസി ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ച് ഇന്ത്യന്‍ താരം ശുഭ്മാന്‍ ഗില്‍. താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കിങ്ങാണിത്. 2019 ജനുവരിക്ക് ശേഷം മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ആദ്യ പത്തില്‍ ഉള്‍പ്പെട്ടു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്.
ഈ വര്‍ഷം ഏകദിനത്തില്‍ മികച്ച പ്രകടനം നടത്തുന്ന ഗില്‍ ഈ കലണ്ടര്‍ വര്‍ഷത്തില്‍ 1000 റണ്‍സ് തികയ്ക്കുന്ന ആദ്യ ബാറ്ററെന്ന റെക്കോഡും സ്വന്തമാക്കിയേക്കും. നിലവില്‍ 16 മത്സരങ്ങളില്‍ നിന്ന് 64.51 ശരാശരിയില്‍ 904 റണ്‍സ് ഗില്‍ അടിച്ചെടുത്തിട്ടുണ്ട്. ഏകദിനത്തില്‍ ഇരട്ട സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും ഈ വര്‍ഷം ഗില്‍ സ്വന്തമാക്കിയിരുന്നു. ഈ വര്‍ഷമാദ്യം ന്യൂസീലന്‍ഡിനെതിരേയായിരുന്നു ഗില്ലിന്റെ ഇരട്ട സെഞ്ചുറി.

ഏഷ്യാ കപ്പില്‍ നേപ്പാള്‍, പാകിസ്താന്‍ മത്സരങ്ങളിലെ പ്രകടനമാണ് ഗില്ലിനും രോഹിത്തിനും കോലിക്കും തുണയായത്. 759 റേറ്റിങ് പോയന്റാണ് രണ്ടാം സ്ഥാനത്ത് ഗില്ലിനുള്ളത്. 715 റേറ്റിങ് പോയന്റോടെ കോലി എട്ടാമതാണ്. ഒമ്പതാം സ്ഥാനത്തുള്ള രോഹിത്തിന് 707 റേറ്റിങ് പോയന്റാണുള്ളത്.

ഇന്ത്യക്കൊപ്പം 300 വിജയങ്ങള്‍ ; റെക്കോര്‍ഡ് നേട്ടത്തില്‍ വിരാട് കോഹ്ലി

0

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിനൊപ്പം 300 വിജയങ്ങള്‍ സ്വന്തമാക്കി കിംങ് കോഹ്ലി.
ഏഷ്യാകപ്പ് സൂപ്പര്‍ ഫോറില്‍ ശ്രീലങ്കക്കെതിരായ മല്‍സരത്തില്‍ വിജയം നേടിയതോടെയാണ് മുന്നൂറ് വിജയങ്ങള്‍ കോഹ്ലിയുടെ പേരിലായത്.
സച്ചിന്‍ ടെണ്ടുല്‍ക്കറിന് ശേഷം 300 വിജയങ്ങള്‍ നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ താരമാണ്
വിരാട്. 307 വിജയങ്ങള്‍ ഉള്ള സച്ചിനെ മറി കടക്കാന്‍ കോഹ്ലിക്ക് 8 വിജയങ്ങള്‍ കൂടി മതി.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ 377 വിജയമുള്ള ഓസ്‌ട്രേലിയന്‍ ഇതിഹാസം റിക്കി പോണ്ടിംഗ് ആണ് ലോക ക്രിക്കറ്റില്‍ മുന്നിലുളളത്.

പ്രഭാസിന്റെ ‘സലാര്‍’ ഈ മാസമില്ല, ചിത്രം അടുത്ത വര്‍ഷമോ..?

0

കെ.ജി.എഫ് സംവിധായകന്‍ പ്രശാന്ത് നീലും റിബല്‍ സ്റ്റാര്‍ പ്രഭാസും ഒന്നിക്കുന്ന സലാര്‍
സിനിമയുടെ റിലീസ് മാറ്റിവെച്ചു. 2023 സെപ്തംബര്‍ 28 ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് നേരത്തെ
റിപ്പോര്‍ട്ട് ഉണ്ടായിരുന്നത്.
എന്നാല്‍ നിര്‍മാതാക്കള്‍ തീയതി മാറ്റിയതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
കെജിഎഫും കാന്താരയുമുള്‍പ്പെടെ നിര്‍മിച്ച ഹൊംബാലെ ഫിലിംസ് ആണ് ബിഗ് ബജറ്റ് സിനിമയുടെ നിര്‍മാണം. ഭുവന്‍ ഗൗഡ ഛായാഗ്രാഹണം നിര്‍വഹിക്കുന്ന സലാറില്‍ ശ്രുതി ഹാസനാണ് നായിക. പൃഥ്വിരാജും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

“സലാറിന് നിങ്ങള്‍ നല്‍കുന്ന പിന്തുണയ്ക്ക് ഞങ്ങള്‍ നന്ദി അറിയിക്കുകയാണ്. മുന്‍കൂട്ടി കാണാനാവാതിരുന്ന കാരണങ്ങളാല്‍ റിലീസ് തീയതിയായ സെപ്റ്റംബര്‍ 28 ല്‍ നിന്നും ചിത്രം മാറ്റിവയ്‌ക്കേണ്ടി വന്നിരിക്കുകയാണ്. ഏറെ ആലോചിച്ചാണ് ഈ തീരുമാനത്തില്‍ എത്തിയിരിക്കുന്നതെന്ന്. മികച്ച സിനിമാനുഭവം നല്‍കുന്നതിലാണ് ഞങ്ങളുടെ ശ്രദ്ധ. അതിനുവേണ്ടിയുള്ള കഠിനാധ്വാനത്തിലുമാണ് ഞങ്ങളുടെ ടീം. പുതിയ റിലീസ് തീയതി യഥാസമയം പ്രഖ്യാപിക്കുന്നതാണ്. ചിത്രത്തിന്റെ അവസാന മിനുക്കുപണികള്‍ പുരോഗമിക്കവെ ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരിക്കുക. ഈ മനോഹരയാത്രയില്‍ ഒരു ഭാഗമാവുന്നതിന് നന്ദി.”-ഹോംബാലെ ഫിലിംസ് കുറിച്ചു.

ഈ നേട്ടം കൈവരിക്കുന്ന ആറാമത്തെ ഇന്ത്യക്കാരന്‍..! സച്ചിന്‍ തുറന്നിട്ട വാതിലിലൂടെ രോഹിത്ശര്‍മ്മയും

0

രാജ്യാന്തര ഏകദിന ക്രിക്കറ്റില്‍ 10000 റണ്‍സ് തികക്കുന്ന 15 ാം താരമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ഗുരുനാഥ് ശര്‍മ്മ. ഈ നേട്ടം കൈവരിക്കുന്ന 6ാമത്തെ ഇന്ത്യക്കാരനുമായി താരം. ഇന്നലെ
ശ്രീലങ്കക്കെതിരായ മല്‍സരത്തില്‍ 7ാം ഓവറില്‍ ദാസുന്‍ ശനാകയെ സിക്‌സറിനു പറത്തിയാണ്
രോഹിത് ഈ നേട്ടം ആഘോഷിച്ചത്.

2001ല്‍ ഇന്ത്യന്‍ താരം സച്ചിന്‍ തെന്‍ഡുല്‍ക്കറാണ് ഏകദിന ക്രിക്കറ്റില്‍ ആദ്യമായി 10,000 റണ്‍സ് തികച്ചത്. ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്‍ഡോര്‍ ഏകദിനത്തിലായിരുന്നു സച്ചിന്റെ നേട്ടം. ഏറ്റവും കുറഞ്ഞ ഇന്നിങ്‌സുകളില്‍ 10000 റണ്‍സ് തികച്ച ബാറ്റര്‍ വിരാട് കോലിയാണ്- 205 ഇന്നിങ്‌സുകള്‍. രോഹിത്തിനാണ് രണ്ടാം സ്ഥാനം- 241 ഇന്നിങ്‌സുകള്‍.
ഇവര്‍ക്കു പുറമെ സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, ധോണി തുടങ്ങിയവരാണ് 10000 റണ്‍സ് പിന്നിട്ട
മറ്റ് ഇന്ത്യന്‍ താരങ്ങള്‍

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമില്‍ വീണ്ടും ‘ജ്യോതിഷ’ വിവാദം..!

0

എഎഫ്‌സി ഏഷ്യന്‍ കപ്പ് യോഗ്യതാ മല്‍സരത്തിനുള്ള ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനെ കോച്ച് ഈഗോര്‍ സ്റ്റിമാച്ച് പ്രഖ്യാപിച്ചത് ജ്യോതിഷിയുടെ നിര്‍ദേശ പ്രകാരമാണെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹിയിലെ
ജോല്‍സ്യന്‍ ഭൂപേഷ് ശര്‍മ്മയുടെ സഹായത്തോടെയാണ് സ്റ്റിമാച്ച് ഇലവനെ പ്രഖ്യാപിച്ചതെന്ന്
എഐഎഫ്എഫ് ജനറല്‍ സെക്രട്ടറി ആയിരുന്ന കുശാല്‍ ദാസ് വെളിപ്പെടുത്തി. ഇന്ത്യന്‍
എക്‌സ്പ്രസ്സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

2022 ജൂണില്‍ അഫ്ഗാനിസ്താനെതിരായ മത്സരത്തില്‍ ജ്യോതിഷിയുടെ ഉപദേശപ്രകാരം രണ്ട് പ്രധാന താരങ്ങളെ ടീമിന് പുറത്തിരുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 2022 മേയിലാണ് സ്റ്റിമാച്ചിന് ജ്യോതിഷിയെ പരിചയപ്പെടുത്തിയതെന്ന് കുശാല്‍ ദാസിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ട് മാസത്തെ സേവനത്തിന് ഭൂപേഷ് ശര്‍മ 12 മുതല്‍ 15 ലക്ഷം രൂപ വരെ കൈപ്പറ്റിയതായി കുശാല്‍ ദാസ് വെളിപ്പെടുത്തി. ഇന്ത്യ ഏഷ്യന്‍ കപ്പിന് യോഗ്യത നേടിയപ്പോള്‍ അതൊരു വലിയ തുകയായി തോന്നിയില്ലെന്നും കുശാല്‍ ദാസ് പറഞ്ഞു.

സൗദി – ഇന്ത്യ ബന്ധം ഊര്‍ജ്ജിതം; ശ്രദ്ധേയമായി മോദി-എംബിഎസ് കൂടിക്കാഴ്ച

0

സൗദി അറേബ്യന്‍ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഇന്ത്യ സന്ദര്‍ശനത്തെ ശ്രദ്ധാപ്പൂര്‍വ്വം ഉറ്റുനോക്കുകയാണ് ലോക രാഷ്ട്രങ്ങള്‍. കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ശ്രദ്ധേയമായ കരാറില്‍ ഒപ്പുവെച്ചേക്കും. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ദീര്‍ഘകാല ഊര്‍ജ്ജ സഹകരണ കരാറിലും ഇരു രാഷ്ട്ര നേതാക്കളുമെത്തിയേക്കുമെന്നാണ് സൂചന.

ഞായറാഴ്ച സമാപിച്ച 18-ാമത് ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ശനിയാഴ്ചയാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ന്യൂഡല്‍ഹിയിലെത്തിയത്. എന്നാല്‍ തിങ്കളാഴ്ചത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി അദ്ദേഹം ഡല്‍ഹിയില്‍ തുടരുകയായിരുന്നു. ഉഭയകക്ഷി സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സിലിന്റെ ചട്ടക്കൂടിനുള്ളില്‍ നടക്കുന്ന നേതാക്കളുടെ ആദ്യ യോഗത്തില്‍ മോദിയും എം ബി എസും സഹകാര്‍മികത്വം വഹിക്കും.

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പുറമേ, സൗദി അറേബ്യയുടെ കിരീടാവകാശി പ്രസിഡന്റ് ദ്രൗപതി മുര്‍മുവുമായും കൂടിക്കാഴ്ച നടത്തും. ഉഭയകക്ഷി സഹകരണം അവലോകനം ചെയ്യുകയും കണക്ടിവിറ്റി, ഊര്‍ജം, പ്രതിരോധം, വ്യാപാരം, നിക്ഷേപം എന്നിവയിലെ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വഴികള്‍ ജൂണ്‍ മാസത്തില്‍ മോദിയും സല്‍മാന്‍ രാജകുമാരനും തമ്മില്‍ ഫോണ്‍ സംഭാഷണം നടത്തിയിരുന്നു

500 കോടിയും കടന്ന് ജവാന്‍; ആറ്റ്‌ലിയുടെ ബോളീവുഡ് അരങ്ങേറ്റത്തിന് റെക്കോര്‍ഡ്

0

ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഓപ്പണിംഗ് കലക്ഷന്‍ സ്വന്തമാക്കി ജവാന്‍ മുന്നേറുന്നു. ചിത്രത്തിന്റെ
ആദ്യ ആഴ്്ചയിലെ ആഗോള കളക്ഷന്‍ 520.79 കോടി രൂപയാണ്. അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് കലക്ഷന്‍
ഔദ്യോഗിഗമായി പുറത്തു വിട്ടത്.
ഇതുവരെയുളള കണക്കെടുത്താല്‍ ഒരു ഇന്ത്യന്‍ ചിത്രത്തിന് ആദ്യ ആഴ്ച ലഭിക്കുന്ന ഏറ്റവും വലിയ ഓപ്പണിംഗ് ആണ്
ജവാന്‍ സ്വന്തമാക്കിയിരിക്കുന്നത്. ഈ വര്‍ഷം പുറത്തിറങ്ങിയ ഷാറൂഖിന്റെ തന്നെ പഠാന്റെ റെക്കോര്‍ഡും ജവാന്‍ മറികടന്നു.

ഏറ്റവും വേഗത്തില്‍ 250 കോടി കടക്കുന്ന ആദ്യ ഹിന്ദി ചിത്രമായും ജവാന്‍ മാറി. റിലീസ് ചെയ്ത വ്യാഴാഴ്ച 65 കോടി, വെള്ളി 46 കോടി, ശനി 68 കോടി, ഞായറാഴ്ച 71 കോടി എന്നിങ്ങനെയാണ് ഹിന്ദിയില്‍ നിന്നും ചിത്രം വാരിക്കൂട്ടിയത്. തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നും നാല് ദിവസത്തെ കലക്ഷന്‍ 34 കോടിയാണ്. അതേസമയം തുടര്‍ച്ചയായി നാല് സിനിമകള്‍ നൂറ് കോടി ക്ലബ്ബിലെത്തിക്കുന്ന സംവിധായകനായും അറ്റ്ലി മാറി. ഇതിനു മുമ്പ് വിജയ്യെ നായകനാക്കി അറ്റ്‌ലി സംവിധാനം ചെയ്ത തെറി, മെര്‍സല്‍, ബിഗില്‍ എന്നീ സിനിമകള്‍ ബോക്‌സ്ഓഫിസില്‍ നൂറ് കോടി കടന്നിരുന്നു

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; റിസര്‍വ് ഡേയിലും ഇന്ത്യാ പാക് പോരാട്ടം ആശങ്കയില്‍

0

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലെ റിസര്‍വ് ഡേ മല്‍സരത്തിലും മഴ ഭീഷണി.
ഇന്നും മഴ പെയ്താല്‍ മല്‍സരം ഉപേക്ഷിച്ചേക്കും. അങ്ങനെ എങ്കില്‍ ഇരു ടീമുകള്‍ക്കും ഒരു പോയിന്റ് വീതം ലഭിക്കും
മഴ കാരണം ഗ്രൂപ്പ് ഘട്ടത്തിലെ ഇരു ടീമുകളും തമ്മിലുള്ള മല്‍സരവും ഉപേക്ഷിച്ചിരുന്നു.
ഇന്നലെ കളി 24 ഓവറില്‍ നില്‍ക്കുമ്പോഴാണ് മഴയെത്തിയത്, ബാറ്റ് കൊണ്ട് നല്ല തുടക്കം ലഭിച്ച ഇന്ത്യക്ക് മല്‍സരം
ഉപേക്ഷിച്ചാല്‍ അത് തിരിച്ചടിയായേക്കും.

‘ഉമ്മന്‍ ചാണ്ടി സര്‍ ചിലര്‍ കാരണം അങ്ങയെ തെറ്റിദ്ധരിക്കേണ്ടിവന്നു’ – ഷമ്മി തിലകന്‍

0

സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ ഗൂഢാലോചന നടന്നെന്ന സിബിഐ കണ്ടെത്തലില്‍ പ്രതികരണവുമായി നടന്‍ ഷമ്മി തിലകന്‍. സാമൂഹ്യദ്രോഹികളുടെ ഇടപെടലുകള്‍ മൂലം കുറച്ചുനാളുകളെങ്കിലും അങ്ങയെ തെറ്റിദ്ധരിക്കേണ്ടി വന്നതില്‍ നിര്‍വ്യാജമായ ഖേദം അറിയിക്കുന്നുവെന്ന് ഷമ്മി കുറിച്ചു.

ഷമ്മി തിലകന്റെ കുറിപ്പ് : ”ഉമ്മന്‍ചാണ്ടി സര്‍ മാപ്പ്..! സാമൂഹ്യദ്രോഹികളുടെ ഇടപെടലുകള്‍ മൂലം, അല്‍പ്പനാള്‍ എങ്കിലും അങ്ങയെ തെറ്റിദ്ധരിക്കേണ്ടി വന്നതില്‍, നിര്‍വ്യാജമായ ഖേദം അറിയിക്കുന്നു. ഒപ്പം, പ്രതികാരദാഹത്താല്‍ അങ്ങയുടെ ആത്മാവില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള വിസ്‌ഫോടനത്തെത്തുടര്‍ന്ന് ബഹിര്‍ഗമിക്കാന്‍ സാധ്യതയുള്ള കൊറോണല്‍ മാസ് ഇജക്ഷന്‍ (CME) മൂലം ഉണ്ടാകാന്‍ സാധ്യതയുള്ള ഭൗമ കാന്തിക കൊടുങ്കാറ്റ്, ഈ സാമൂഹ്യ ദ്രോഹികളുടെ മേല്‍ മാത്രം പതിക്കുന്നതിന് വേണ്ട നടപടി കൈക്കൊള്ളണമെന്നും, അതുവഴി ഈ കേരളക്കരയില്‍, അപ്പപ്പോള്‍ കാണുന്നവനെ അപ്പാ എന്നു വിളിക്കാത്ത നല്ല കമ്യുണിസ്റ്റുകാരെ ഒഴിവാക്കി കരുണ കാട്ടണമെന്നും വിനീതമായി അപേക്ഷിക്കുന്നു.’

‘യഥാര്‍ത്ഥ പാക്കിസ്ഥാനെ ഇന്ത്യ കാണാന്‍ പോകുന്നതേയുള്ളൂ’- ഷാഹിന്‍ അഫ്രീദി

0

ഇന്ത്യയ്ക്കെതിരായ മത്സരത്തിന് മുന്‍പ് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് പാകിസ്താന്‍ പേസ് ബൗളര്‍ ഷഹീന്‍ അഫ്രീദി. മികച്ച പ്രകടനം വരാനിരിക്കുന്നതേയുള്ളൂ എന്ന് താരം വ്യക്തമാക്കി. എ.എഫ്.പിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അഫ്രീദി ഇക്കാര്യം അറിയിച്ചത്.

ഇന്ത്യയ്ക്കെതിരായ എല്ലാ മത്സരവും പ്രത്യേകത നിറഞ്ഞതാണ്. നിരവധി പേരാണ് ഈ മത്സരം കാണുന്നത്. അണ്ടര്‍ 16 ക്രിക്കറ്റ് കളിക്കുന്നതിന് മുന്‍പ് സ്ഥിരമായി ഞാന്‍ ഇന്ത്യ-പാക് കളി കാണുമായിരുന്നു. ഇന്ത്യയ്ക്കെതിരായ പാകിസ്താന്റെ മികച്ച പ്രകടനം വരാനിരിക്കുന്നതേയുള്ളൂ.’ – അഫ്രീദി പറഞ്ഞു.

മഴമുടക്കിയ ഇന്ത്യയ്ക്കെതിരായ ഏഷ്യാകപ്പ് മത്സരത്തില്‍ അഫ്രീദി നാല് വിക്കറ്റെടുത്തിരുന്നു. പേസ് അറ്റാക്കിലാണ് പാകിസ്താന്റെ പ്രതീക്ഷ. അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ് എന്നിവരാണ് പാക് പേസ് നിരയിലുള്ളത്. ഇവര്‍ ഇതുവരെ ഏഷ്യാകപ്പില്‍ നിന്ന് 23 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. ഈ പേസ് ത്രയത്തെ നേരിടുക എന്നതാണ് ഇന്ത്യയുടെ പ്രധാന വെല്ലുവിളി

സച്ചിന്റെ റെക്കോര്‍ഡ് മറികടന്ന് ഡേവിഡ് വാര്‍ണര്‍

0

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണര്‍ ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഒരു റെക്കോര്‍ഡ് മറി
കടന്നു.അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന ഓപ്പണര്‍ ആയി ഡേവിഡ് വാര്‍ണര്‍ മാറി.
കഴിഞ്ഞ മല്‍സരത്തില്‍ 46ാം സെഞ്ച്വറി നേടിയ താരം സച്ചിന്‍ നേടിയ 45 ഓപ്പണിംഗ് സെഞ്ച്വറി റെക്കോര്‍ഡാണ് മറി
കടന്നത്

മലയാള സിനിമകള്‍ വേറെ ലെവല്‍..! പറയുന്നത് പാക്കിസ്ഥാന്‍ സിനിമാ താരങ്ങള്‍

0

മലയാള സിനിമയെ പ്രകീര്‍ത്തിച്ച് പാകിസ്താന്‍ സിനിമാ താരങ്ങള്‍ സംസാരിക്കുന്ന വീഡിയോ ശ്രദ്ധനേടുന്നു. 2022 ല്‍ ഒരു പാക് മാധ്യമത്തിന് നല്‍കിയ താരങ്ങള്‍ നല്‍കിയ അഭിമുഖമാണ് ശ്രദ്ധനേടുന്നത്. ബോളിവുഡില്‍ റയീസിലൂടെ ശ്രദ്ധ നേടിയ നടിയാണ് മാഹിറ. മാഹിറയും പാക് നടന്‍ ഫഹദ് മുസ്തഫയുമാണ് അഭിമുഖത്തില്‍ പങ്കെടുത്തത്.

എല്ലാവരും മലയാള സിനിമകള്‍ കാണണമെന്ന് പറഞ്ഞാണ് മാഹിറ ഖാന്‍ തുടങ്ങുന്നത്. കെ.ജി.എഫ് മലയാള സിനിമയാണോ എന്ന് അവതാരകന്‍ പറയുമ്പോള്‍ താന്‍ തമിഴ്, തെലുങ്ക് ഇന്‍ഡസ്ട്രികളെക്കുറിച്ചല്ല ഉദ്ദേശിച്ചതെന്ന് മഹിറ വ്യക്തമാക്കുന്നു. മലയാളം സിനിമകള്‍ ബോളിവുഡിന് വിറ്റ് നല്ല പണമുണ്ടാക്കുന്നുണ്ട് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ചിലപ്പോള്‍ ഞാന്‍ പറയുന്നത് തെറ്റായിരിക്കാം. പക്ഷേ അവരുടെ സംവിധാനം, ലൈറ്റിങ്, പ്രമേയം. നിങ്ങള്‍ ശരിക്കും ആശ്ചര്യപ്പെടും.

പൃഥ്വിരാജിന്റെ ജനഗണമന തന്നെ വല്ലാതെ ആകര്‍ഷിച്ചുവെന്നും മാഹിറ പറഞ്ഞു. ഒരിക്കല്‍ പൃഥ്വിരാജിനെ നേരില്‍ കാണാനുള്ള അവസരം ഉണ്ടായെന്നും മാഹിറ കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ ചിത്രങ്ങളെക്കുറിച്ചാണ് ഫഹദ് മുസ്തഫ പറഞ്ഞത്. ഒരുപാട് സൂപ്പര്‍ഹിറ്റുകള്‍ അവരുടെ സിനിമകളുടെ റീമേക്കാണെന്ന് ഫഹദ് മുസ്തഫ കൂട്ടിച്ചേര്‍ത്തു.

കെ എല്‍ രാഹുല്‍ ഫിറ്റ്‌നസ് വീണ്ടെടുത്തു ;സഞ്ജു ഇന്ത്യയിലേക്ക് മടങ്ങി, അയാളുടെ കാലം ഇനി എന്നു വരുമെന്ന് ആരാധകര്‍..!!

0

ഏഷ്യാ കപ്പിനുളള ഇന്ത്യന്‍ ടീമില്‍ നിന്ന് സഞ്ജു സാംസണ്‍ ഇന്ത്യയിലേക്ക് മടങ്ങി. കെ എല്‍ രാഹുല്‍ ഫിറ്റ്‌നസ്
വീണ്ടെടുത്തതിനു പിന്നാലെയാണ് സഞ്ജുവിനെ ശ്രീലങ്കയില്‍ നിന്ന് ഇന്ത്യ നാട്ടിലേക്കയച്ചത്.
പരിക്കുമൂലം ആദ്യ രണ്ട് മല്‍സരങ്ങളില്‍ രാഹുല്‍ പങ്കെടുത്തിരുന്നില്ല. അത്‌കൊണ്ട് തന്നെ രാഹുലിന്റെ ബാക്കപ്പ് ആയാണ് സഞ്ജു ടീമില്‍ ഉണ്ടായിരുന്നത്. താരത്തിന്റെ ഫിറ്റ്‌നസ്സില്‍ ഉറപ്പു വന്നതോടെയാണ് സഞ്ജുവിനെ തിരിച്ചയക്കാനുള്ള
തീരുമാനം ഉണ്ടായത്.

ക്രിക്കറ്റ് ലോകകപ്പ് സന്നാഹം; തിരുവനന്തപുരത്തുള്ള മല്‍സരങ്ങളുടെ ടിക്കറ്റുകള്‍ വിറ്റു തീര്‍ന്നു

0

ഒക്ടോബര്‍ 3ന് തിരുവനന്തപുരം സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയം വേദിയാകുന്ന ഇന്ത്യ- നെതര്‍ലന്‍ഡ്‌സ് ലോകകപ്പ് സന്നാഹ മത്സരത്തിന്റെ ടിക്കറ്റുകള്‍ പൂര്‍ണമായും വിറ്റഴിച്ചു. 2ന് നടക്കുന്ന ന്യൂസീലന്‍ഡ്-ദക്ഷിണാഫ്രിക്ക മത്സരത്തിന്റെയും കുറച്ച് ടിക്കറ്റുകള്‍ മാത്രമാണ് ഇനി ശേഷിക്കുന്നത്.

സെപ്റ്റംബര്‍ 29ന് ദക്ഷിണാഫ്രിക്ക-അഫ്ഗാനിസ്ഥാന്‍, 30 ഓസ്‌ട്രേലിയ-നെതര്‍ലന്‍ഡ്‌സ് എന്നീ മത്സരങ്ങളും സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയത്തിലാണ് നടക്കുന്നത്. ടിക്കറ്റുകള്‍ ബുക്ക് മൈ ഷോ വഴി ഓണ്‍ലൈനായി ബുക്ക് ചെയ്യാം. ഗാലറിയുടെ മുകള്‍ത്തട്ടിലെ ടിക്കറ്റിന് 300 രൂപയും താഴെത്തട്ടിലെ ടിക്കറ്റിന് 900 രൂപയുമാണ് നിരക്ക്. എല്ലാ മത്സരങ്ങള്‍ക്കും മുപ്പതിനായിരത്തോളം ടിക്കറ്റുകളാണ് വില്‍പനയ്ക്കുണ്ടായിരുന്നത്. 5 ദിവസങ്ങള്‍ക്കുള്ളില്‍ 6 ടീമുകളുടെ 4 മത്സരങ്ങള്‍ കാണാനുള്ള അവസരമാണ് ക്രിക്കറ്റ് ആരാധകര്‍ക്ക് ലഭിക്കുക.

മെസ്സി ബാഴ്‌സലോണയില്‍ കരിയര്‍ അവസാനിപ്പിക്കണമായിരുന്നു; ലാലിഗാ പ്രസിഡന്റ്

0

ലിയോ മെസ്സി ബാഴ്‌സലോണ വിട്ടതില്‍ ഇപ്പോഴും നിരാശയുണ്ടെന്ന് ലാലിഗാ പ്രസിഡന്റ് ഹാവിയര്‍ ടെബാസ്.
‘അദ്ദേഹവും ബാഴ്‌സയും തമ്മില്‍ കരാറിലെത്താന്‍ സാധിച്ചില്ല. ഒന്നും ലാലിഗയുടെ പ്രശ്‌നമായി കാണുന്നില്ല,
കരാര്‍ കണ്ടെത്താന്‍ സാധിച്ചില്ല എന്നതായിരുന്നു പ്രശ്‌നം. ലിയോക്ക് തന്റെ കരിയര്‍ ബാഴ്‌സലോണയില്‍
അവസാനിപ്പിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ എനിക്കും ബാഴ്‌സക്കും അത് ഏറ്റവും മികച്ചതാകുമായിരുന്നു’

പി.എസ്.ജി യിലേക്കസും തുടര്‍ന്ന് ഇന്റര്‍ മയാമിയിലേക്കും പോയ മെസ്സി ഇനി തിരികെ ബാഴ്‌സലോണയിലെത്താന്‍ സാധ്യത കുറവാണ്. ഇന്റര്‍ മയാമിയിലേക്ക് പോകും മുന്‍പ് ബാഴ്‌സ മെസ്സിയെ സ്വന്തമാക്കാന്‍ നോക്കിയെങ്കിലും സൈന്‍
ചെയ്യാനുള്ള സാഹചര്യം ഉണ്ടായിരു്ന്നില്ല.

ഇത് പകരം വെക്കാനില്ലാത്ത ആശംസയെന്ന് ആരാധകര്‍; വാപ്പച്ചിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ദുല്‍ഖര്‍

0

മലയാളത്തിന്റെ പ്രിയനടന്‍ മമ്മൂട്ടിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മകനും നടനുമായ ദുല്‍ഖര്‍ സല്‍മാന്‍. എന്നും എല്ലായ്പ്പോഴും തന്റെ പിതാവിനെപ്പോലെ ആകാനാണ് ആഗ്രഹിച്ചതെന്ന് ദുല്‍ഖര്‍ ഹൃദയസ്പര്‍ശിയായ കുറിപ്പില്‍ പറയുന്നു.

ദുല്‍ഖര്‍ എഴുതിയത് ഇങ്ങനെയാണ്‌; ചെറിയ കുട്ടിയായിരുന്നപ്പോള്‍ വലുതാകുമ്പോള്‍ താങ്കളെപ്പോലെ ആകാന്‍ ആഗ്രഹിച്ചു. ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ നിന്നപ്പോള്‍ താങ്കളെപ്പോലെ ഒരു നടനാകണമെന്ന് മോഹിച്ചു. താനൊരു പിതാവായപ്പോഴും അതെ. ഒരിക്കല്‍ ഞാന്‍ താങ്കളുടെ പകുതിയോളമെങ്കിലും എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു. പിറന്നാളാശംസകള്‍ നേരുന്നു. ഇനിയും ഈ ലോകത്തെ രസിപ്പിക്കാനും പ്രചോദനമാകാനും താങ്കള്‍ക്ക് സാധിക്കട്ടെയെന്നും ദുല്‍ഖര്‍ കുറിച്ചു.

ഏകദിന റാങ്കിംഗ്; ശുഭ്മന്‍ ഗില്‍ മൂന്നാം സ്ഥാനത്ത്

0

പുതിയ ഏകദിന ബാറ്റിഗ് റാങ്കിംഗില്‍ ഇന്ത്യയുടെ യുവ വജ്രായുധം ശുഭ്മന്‍ ഗില്‍ മൂന്നാം സ്ഥാനത്ത്
ഏഷ്യാ കപ്പിലെ നേപ്പാളിനെതിരായ ഇന്നിംഗ്‌സിന് ശേഷം 750 റേറ്റിംഗ് പോയിന്റ് നേടിയാണ് താരം മൂന്നാമതായത്.
882 പോയിന്റ് ഉള്ള ബാബര്‍ അസം ഒന്നാം സ്ഥാനത്തും 777 പോയിന്റുമായി സൗത്താഫ്രിക്കന്‍ താരം
റാസി വാന്‍ഡര്‍ ഡസ്സന്‍ രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു.

പാക്കിസ്ഥാനെതിരെ മികച്ച പ്രകടനം നടത്തിയ ഇഷാന്‍ കിഷാന്‍ 12 സ്ഥാനം മെച്ചപ്പെടുത്തി 24ാം റാങ്കിലെത്തി.
വിരാട് കോഹ്ലിയാണ് ആദ്യ പത്തില്‍ ഇടം നേടിയ മറ്റൊരു ഇന്ത്യന്‍ താരം. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ 11ാം സ്ഥാനത്താണ്.

കേരളാ ബ്ലാസ്‌റ്റേഴ്‌സിന് യു.എ.യില്‍ ഇനി പ്രീ സീസണ്‍ അംഗം..!

0

പ്രീ സീസണ്‍ ഒരുക്കങ്ങളുടെ അവസാന ഘട്ടമായി കേരളാ ബ്ലാസ്‌റ്റേഴ്‌സ് യു.എ.യില്‍. സെപ്തംബര്‍ 16 വരെ നീണ്ടുനില്‍ക്കുന്ന 11 ദിവസത്തെ പരിശീലന ക്യാമ്പാണ് ബ്ലാസ്‌റ്റേഴ്‌സിന് യു.എ.യില്‍ ഉള്ളത്.
യു.എ.ഇ പ്രോ ലീഗ് ക്ലബ്ബുകളുമായി മൂന്ന് സൗഹ്യദ മല്‍സരങ്ങളും ടീം കളിക്കും.

സെപ്തംബര്‍ 9ന് അല്‍ വാസല്‍ എ.ഫ് സിക്കെതിരെ ആദ്യ മല്‍സരം ബ്ലാസ്‌റ്റേഴ്‌സ് കളിക്കും, സബീല്‍ സ്റ്റേഡിയത്തിലാണ് മല്‍സരം നടക്കുന്നത്. സെപ്തംബര്‍ 12 ന് ഷാര്‍ജ ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ ഷാര്‍ജ ഫുട്‌ബോള്‍ ക്ലബ്ബിനെയും സെപ്തംബര്‍ 15 ന് കഴിഞ്ഞ സീസണ്‍ പ്രോ ലീഗ് ചാംപ്യന്‍മാരായ അല്‍ അഹ്ലിയെയും നേരിടും, ഈ മല്‍സരം ദുബായ് ഷബാബ് അല്‍ അഹ്ലി സ്റ്റേഡിയത്തിലാണ് നടക്കുക.

ഐ.എസ്.എല്‍ സീസണ്‍ സെപ്തംബര്‍ 21 ന് ആരംഭിക്കുമ്പോള്‍ കൊച്ചിയില്‍ ഉദ്ഘാടന മല്‍സരത്തില്‍ ബംഗളൂരു എ.ഫ് സിയാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ എതിരാളികള്‍.

ലോക ബീഫ് കയറ്റുമതിയില്‍ ഇന്ത്യ നാലാമത്…!!

0

ലോകത്ത് ഏറ്റവും കൂടുതല്‍ ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഇന്ത്യക്ക് നാലാം സ്ഥാനം.
യുനൈറ്റഡ് സ്‌റ്റേറ്റ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അഗ്രികള്‍ച്ചര്‍ ആണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.
ഈ റാങ്കിംഗ് പ്രകാരം പട്ടികയില്‍ ഒന്നാമതുള്ളത് ബ്രസീല്‍ ആണ്.
രണ്ടും മൂന്നും സ്ഥാനത്ത് ഓസ്‌ട്രേലിയയും അമേരിക്കയുമാണ്.

2020 ലെ കണക്കുകള്‍ പ്രകാരം ലോകത്തില്‍ ഏകദേശം 24 ശതമാനം ബീഫും ബ്രസീലില്‍ നിന്നുള്ള കയറ്റുമതിയാണ്.
ഇന്ത്യയില്‍ നിന്ന് 12 ശതമാനമാണ് കയറ്റുമതി എന്നാണ് റിപ്പോര്‍ട്ട്.

‘ഇന്ത്യ’ വേണ്ട ‘ഭാരത്’ മതിയെന്ന് സെവാഗ്; ട്രോള്‍ മഴയുമായി ആരാധകര്‍

0

ക്രിക്കറ്റ് ലോകകപ്പില്‍ ഭാരത് എന്ന പേരിലാകണം ഇന്ത്യ കളിക്കേണ്ടതെന്ന് മുന്‍ താരം വീരേന്ദര്‍ സെവാഗ്. ബിസിസിഐ സെക്രട്ടറി ജയ് ഷായോടാണ് സെവാഗ് ആവശ്യം എക്സിലൂടെ ഉന്നയിച്ചിരിക്കുന്നത്. രാജ്യത്തിന്റെ പേര് മാറ്റം പാര്‍ലമെന്റിലൂടെ സംഭവിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി

രണ്ട് തിരഞ്ഞെടുപ്പുകളിലായി രണ്ട് പ്രധാന പാര്‍ട്ടികള്‍ തന്നെ സമീപിച്ചിരുന്നതായും എന്നാല്‍ രാഷ്ട്രീയത്തില്‍ തനിക്ക് ഒട്ടും താത്പര്യമില്ലെന്നും സെവാഗ് വെളിപ്പെടുത്തി. ബിജെപി എംപിയും മുന്‍ സഹതാരവുമായ ഗൗതം ഗംഭീറിനെ പരോക്ഷമായി എക്സിലൂടെ പരിഹസിക്കുകയും ചെയ്തിട്ടുണ്ട് സെവാഗ്

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം എന്നായിരുന്നു ബിസിസിഐ എക്സില്‍ കുറിച്ചിരുന്നത്. ‘ടീം ഇന്ത്യയല്ല, ടീം ഭാരത് എന്നാണ് വേണ്ടത്. നമ്മുടെ ഹൃദയത്തില്‍ ഭാരതം ഉണ്ടാകുന്നതിനൊപ്പം കളിക്കാരുടെ ജഴ്സിയിലും അതുണ്ടാകട്ടെയെന്ന് ജയ്ഷായെ ടാഗ് ചെയ്തുകൊണ്ട് സെവാഗ് വ്യക്തമാക്കി. ഇതിന് പിന്നാലെ ഗംതം ഗംഭീറിന് മുന്നെ നിങ്ങളായിരുന്നു എംപിയാകേണ്ടത് എന്ന് ഒരാളുടെ എക്സിലെ പ്രതികരണത്തിനാണ് തനിക്ക് രാഷ്ട്രയത്തില്‍ താത്പര്യമില്ലെന്ന് സെവാഗ് അറിയിച്ചത്.

100 കുടുംബങ്ങള്‍ക്ക് സഹായ ഹസ്തം; പുതിയ ചിത്രത്തിന്റെ വിജയമാഘോഷിച്ച് വിജയ് ദേവരകൊണ്ട

0

പുതിയ ചിത്രമായ ഖുഷിയുടെ വിജയാഘോഷത്തിന്റെ ഭാഗമായി ആരാധകര്‍ക്ക് സ്‌നേഹസമ്മാനവുമായി തെലുങ്ക് താരം വിജയ് ദേവരകൊണ്ട. തിരഞ്ഞെടുക്കുന്ന 100 കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം വീതം നല്‍കുമെന്ന് ദേവരകൊണ്ട പ്രഖ്യാപിച്ചു. ഖുഷിക്ക് ലഭിച്ച പ്രതിഫലത്തില്‍ നിന്നുമാണ് തുക കൈമാറാന്‍ ഒരുങ്ങുന്നത്.

മുന്‍പും ആരാധകര്‍ക്കായി ദേവരകൊണ്ട സമ്മാനങ്ങള്‍ നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുക്കുന്ന ആരാധകര്‍ക്കായി വിനോദയാത്രകള്‍ ദേവരകൊണ്ട സംഘടിപ്പിക്കാറുണ്ട്. 100 ആരാധകരുടെ മുഴുവന്‍ ചെലവും വഹിച്ചുകൊണ്ടുള്ള മണാലി ട്രിപ്പാണ് ദേവരകൊണ്ട ഒടുവിലായി ഒരുക്കിയത്.

തന്റെ സ്വന്തം സമ്പാദ്യത്തില്‍ നിന്നും ഒരു കോടി കുടുംബങ്ങള്‍ക്ക് നല്‍കുമെന്നും ഒരു ലക്ഷം വീതം 100 കുടുംബങ്ങള്‍ക്ക് വരുന്ന 10 ദിവസങ്ങള്‍ക്കുള്ളില്‍ കൈമാറുമെന്ന് ദേവരകൊണ്ട അറിയിച്ചു. വിശാഖപട്ടണത്ത് നടന്ന ഒരു പരിപാടിക്കിടെ വേദിയില്‍ വെച്ചായിരുന്നു താരത്തിന്റെ പ്രഖ്യാപനം. ആര്‍പ്പുവിളികളോടെയാണ് ആരാധകര്‍ താരത്തിന്റെ വാക്കുകള്‍ സ്വീകരിച്ചത്. നടന്റെ പ്രവൃത്തിയെ അഭിനന്ദിച്ചുകൊണ്ട് നിരവധിയാളുകള്‍ മുന്നോട്ട് വരുന്നുണ്ട്.
സാമന്തയും വിജയ് ദേവരകൊണ്ടയും ഒന്നിച്ച ഖുഷി ഒരു റൊമാന്റിക് എന്റര്‍ടെയിനറാണ്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

ഇന്ത്യയുടെ ലോകകപ്പ് ടിം പ്രഖ്യാപിച്ചു; സഞ്ജു പുറത്ത് !

0

ഒക്ടോബര്‍ – നവംബര്‍ മാസങ്ങളില്‍ ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് അജിത്ത് അഗാര്‍ക്കറിന്റെ നേതൃത്വത്തിലുള്ള ബിസിസിഐ സെലക്ഷന്‍ കമ്മിറ്റിയാണ് ടീമിനെ പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സാംസണെ ടീമിലേക്ക് പരിഗണിച്ചില്ല. സ്പിന്നര്‍മാരായ ആര്‍. അശ്വിന്‍, യുസ്വേന്ദ്ര ചാഹല്‍ എന്നിവരും ടീമിലില്ല.

രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ ഹാര്‍ദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റന്‍. നേരത്തേ ശ്രീലങ്കയിലെത്തിയ അഗാര്‍ക്കര്‍ ടീം തിരഞ്ഞെടുപ്പ് സംബന്ധിച്ച് ടീം മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തിയിരുന്നു. കെ.എല്‍ രാഹുലും ഇഷാന്‍ കിഷനും വിക്കറ്റ് കീപ്പര്‍മാരായി ടീമിലുണ്ട്. പരിക്ക് കാരണം ദേശീയ ക്രിക്കറ്റ് അക്കാദമിയിലുള്ള രാഹുലിന് മെഡിക്കല്‍ ക്ലിയറന്‍സ് ലഭിച്ചതിനു പിന്നാലെയാണ് ടീം പ്രഖ്യാപനം. ഏഷ്യാ കപ്പ് ടീമിനൊപ്പമുള്ള തിലക് വര്‍മയ്ക്കും പ്രസിദ്ധ് കൃഷ്ണയ്ക്കും അവസരം ലഭിച്ചില്ല.

‘സൂപ്പര്‍ 4 ല്‍ ഈ കളി പോര ഇന്ത്യ പ്രകടനം ഇനിയും മെച്ചപ്പെടുത്തണം’-രോഹിത് ശര്‍മ

0

ഏഷ്യാ കപ്പില്‍ സൂപ്പര്‍ ഫോറിലേക്ക് ഇന്ത്യ മുന്നേറിയെങ്കിലും പ്രകടനം ഇനിയും മെച്ചപ്പെടുത്താനുണ്ടെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ
‘ഞങ്ങള്‍ ഇതുവരെ മികച്ച നിലയിലായിരുന്നില്ല. ആദ്യ കളിയില്‍ സമ്മര്‍ദ്ദം ഉണ്ടായിരുന്നു. മാസങ്ങളോളം പുറത്തിരുന്ന് കുറച്ച് പേര്‍ തിരിച്ചു വന്ന
പരമ്പരയാണിത്, ബൗളിംഗ് ശരാശരി മാത്രമായിരുന്നു, ഫീല്‍ഡിംഗില്‍ ശരാശരിക്കും താഴെ പോയി. വരും മല്‍സരങ്ങളില്‍ അത് പരിഹരിക്കും’ എന്ന്
രോഹിത് വ്യക്തമാക്കി.

ആദ്യ രണ്ടു മല്‍സരങ്ങളില്‍ ഇന്ത്യയുടെ പ്രകടനം ആരാധകര്‍ക്കിടയില്‍ വലിയ വിമര്‍ശനത്തിന് ഇരയായ സന്ദര്‍ഭത്തിലായിരുന്നു രോഹിതിന്റെ
ഈ വാക്കുകള്‍

ജി20 ഉച്ചകോടി; ചൈനീസ് പ്രസിഡന്റ് ഇന്ത്യയിലേക്കില്ല, കാരണമെന്ത്‌ ?

0

ഇന്ത്യയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗ് പങ്കെടുക്കാതിരിക്കുന്നതില്‍ അസ്വാഭാവികതയൊന്നുമില്ലെന്ന് ഇന്ത്യ. പ്രസിഡന്റിന് പകരം ജി 20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി ലെ ക്വിയാങ് പങ്കെടുക്കുമെന്ന് ചൈന അറിയിച്ചിരുന്നു. ഇതോടെ ഇന്ത്യ ആതിഥേയത്വം വഹിക്കുന്നതിനാലാണ് പല ലോകരാജ്യ നേതാക്കളും ജി 20യില്‍ പങ്കെടുക്കാത്തത് എന്ന ആക്ഷേപമുയര്‍ന്നിരുന്നു.ലോക നേതാക്കളുടെ തിരക്കേറിയ ഷെഡ്യൂളുകള്‍ കണക്കിലെടുക്കുമ്പോള്‍ എല്ലാ നേതാക്കള്‍ക്കും എല്ലാ ഉച്ചകോടിയിലും പങ്കെടുക്കുന്നത് എപ്പോഴും സാധ്യമല്ല എന്നും വ്യക്തിപരമായ കാരണങ്ങളാല്‍ പലരും ഉച്ചകോടികള്‍ ഒഴിവാക്കിയേക്കാമെന്നും വൃത്തങ്ങള്‍ പറഞ്ഞു.

എന്നാല്‍ അതും ആതിഥേയ രാജ്യവും തമ്മില്‍ ബന്ധമില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. 2008 മുതല്‍ നടന്ന ജി 20യുടെ 16 ഉച്ചകോടികള്‍ ആണ് നടന്നത്. 2010 ന് ശേഷം നടന്ന ഒരു ഉച്ചകോടിയിലും എല്ലാ രാഷ്ട്രങ്ങളുടേയും തലവന്‍മാര്‍ പങ്കെടുത്ത ചരിത്രമുണ്ടായിട്ടില്ല. 2010, 2011, 2012, 2013, 2016, 2017 വര്‍ഷങ്ങളില്‍ നടന്ന ഉച്ചകോടികളില്‍ അഞ്ച്-ആറ് രാജ്യങ്ങളിലെ തലവന്‍മാരോ ഭരണത്തലവന്‍മാരോ പങ്കെടുത്തിട്ടുണ്ട്.

“പി.എസ്.ജി എനിക്കും മെസ്സിക്കും നരക തുല്യമായിരുന്നു” – നെയ്മര്‍

0

പി.എസ്.ജി ക്ലബ്ബിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മര്‍, മെസ്സിക്കും തനിക്കും പാരീസില്‍ നല്ലകാലം ആയിരുന്നില്ല.
എന്നും നരക തുല്യമായിരുന്നു.
ഞങ്ങള്‍ അസ്വസ്ഥരായിരുന്നു. ചരിത്രം സൃഷ്ടിച്ച് ടീമിനെ ചാമ്പ്യന്‍മാരാക്കാന്‍ തന്നെയാണ് ഞങ്ങള്‍ വീണ്ടും ഒന്നിച്ചത്. നിര്‍ഭാഗ്യവശാല്‍ അതിന്
കഴിഞ്ഞില്ല എന്ന് നെയ്മര്‍ പറഞ്ഞു.

അര്‍ജന്റീന ടീമിനോടൊപ്പം അവന്‍ സ്വര്‍ഗ തുല്യമായ ദിവസങ്ങള്‍ ആസ്വദിച്ചു, അവര്‍ക്കൊപ്പം എല്ലാം നേടി എന്നാല്‍ പാരീസില്‍ ഞാനും അവനും നരകത്തിലാണ് ജീവിച്ചത് എന്നും നെയ്മര്‍ കൂട്ടിച്ചേര്‍ക്കുന്നു.

കേരളത്തിലേക്ക് ടിക്കറ്റ് നിരക്ക് കുറഞ്ഞു; മടക്ക യാത്രക്ക് നാലിരട്ടിയിലധികം നല്‍കണം..!

യുഎഇയിൽനിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കുറഞ്ഞു. വൺവേയ്ക്ക് 6000 രൂപയിൽ താഴെയാണ്, 300 ദിർഹത്തിൽ താഴെ ടിക്കറ്റ് നിരക്ക്. ഇതേസമയം ഇന്ത്യയിൽനിന്ന് യുഎഇയിലേക്കുള്ള വരണമെങ്കിൽ ഇപ്പോഴും ഇതിന്റെ അഞ്ചിരട്ടിയിലേറെ (30,000 രൂപയ്ക്കു മുകളിൽ) തുക നൽകണം. ഇത്ര നൽകിയാലും നേരിട്ടുള്ള വിമാനങ്ങളിൽ സീറ്റില്ലാത്തതിനാൽ കണക്‌ഷൻ വിമാനത്തിൽ മണിക്കൂറുകളോളം യാത്ര ചെയ്യണം.

ഇതേസമയം കൊച്ചിയിൽനിന്ന് ദുബായിലേക്കുള്ള നിരക്ക് 30,000 രൂപയ്ക്കു മുകളിലാണ്. ചില വിമാനങ്ങളിൽ 70,000 രൂപ വരെ വാങ്ങുന്നുണ്ട്. യാത്ര അബുദാബിയിലേക്കാണെങ്കിൽ നിരക്ക് അൽപംകൂടി വർധിക്കും. നാലംഗ കുടുംബത്തിനു തിരിച്ചുവരാൻ 1.2 മുതൽ 2.8 ലക്ഷം രൂപ വരെ വേണം. മധ്യവേനൽ അവധിക്കു നാട്ടിലേക്കു പോയ കുടുംബങ്ങൾ മുഴുവനും തിരിച്ചെത്തിയിട്ടില്ല. ഓണം നാട്ടിൽ ആഘോഷിച്ച ശേഷം ചിലർ മടങ്ങിയെങ്കിലും ടിക്കറ്റ് കുറയുന്നതും നോക്കിയിരിക്കുന്ന ഒട്ടേറെ കുടുംബങ്ങളുണ്ട്

ചന്ദ്രനില്‍ സ്ഥലത്തിന് നിസ്സാര വില…! സ്ഥലം വാങ്ങുന്നവരുടെ എണ്ണം വര്‍ധിക്കുന്നു.

ചന്ദ്രനില്‍ സ്ഥലം വാങ്ങുന്നവരുടെ എണ്ണം കൂടിയെന്നാണ് പുതിയ വിവരം. ഏറ്റവും ഒടുവില്‍ സ്ഥലം വാങ്ങി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത് രൂപേഷ് മാസന്‍ ആണ്. 49കാരനായ ഇദ്ദേഹം വ്യവസായിയും ജമ്മുവിലെ വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തിയുമാണ്.

ചന്ദ്രനില്‍ സ്ഥലം വാങ്ങുന്നതിന് സമീപിക്കേണ്ടത് ന്യൂയോര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദി ലൂണാര്‍ രജിസ്ട്രിയെ ആണ്. അന്താരാഷ്ട്ര തലത്തില്‍ രൂപീകരിക്കപ്പെട്ടതാണ് ഈ രജിസ്ട്രി. മാസന് ഈ കമ്പനിയില്‍ നിന്ന് സ്ഥലത്തിന്റെ സാക്ഷ്യപത്രം ലഭിച്ചു. സമീപ കാലത്തായി ചന്ദ്രനില്‍ സ്ഥലം വാങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടത്രെ. ആവശ്യക്കാര്‍ ഏറുമ്പോള്‍ സ്വാഭാവികമായും വിലയേറുമെന്ന് കരുതാം.

സന്തോഷത്തിന്റെ തടാകം എന്ന അര്‍ഥം വരുന്ന ലാകസ് ഫെലിസിറ്റാറ്റിസിലാണ് കൂടുതല്‍ പേരും സ്ഥലം വാങ്ങുന്നത്. ഒരു ഏക്കറിന് 29.07 ഡോളറാണ് നല്‍കേണ്ടത്. അതായത്, 2405 രൂപ. ലൂണാര്‍ രജിസ്ട്രി വെബ്‌സൈറ്റില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. സീ ഓഫ് റെയ്ന്‍, ബേ ഓഫ് റെയിന്‍ബോ തുടങ്ങിയ ചന്ദ്രനിലെ പ്രദേശങ്ങളിലും സ്ഥലം വാങ്ങാം.ചന്ദ്രനില്‍ സ്ഥലം വാങ്ങുന്ന ആദ്യത്തെ വ്യക്തിയല്ല രൂപേഷ് മാസന്‍. അവസാനത്തെ ആളാകാനും സാധ്യതയില്ല. ഇതുവരെ 675 സെലിബ്രിറ്റികള്‍ ചന്ദ്രനില്‍ സ്ഥലം വാങ്ങിയിട്ടുണ്ട്. അമേരിക്കയുടെ മൂന്ന് മുന്‍ പ്രസിഡന്റുമാരും ഇതില്‍പ്പെടും. ഈ ഘട്ടത്തില്‍ ആര്‍ക്കുമുണ്ടാകുന്ന സംശയം, ചന്ദ്രനില്‍ സ്ഥലം വാങ്ങാന്‍ എത്ര ചെലവ് വരുമെന്നതാണ്.

ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് അന്തരിച്ചു; മരണം അർബുദബാധിതനായി ചികിത്സയിലിരിക്കെ

0

സിംബാബ്‌വെ മുൻ ക്രിക്കറ്റ് താരം ഹീത്ത് സ്ട്രീക്ക് (49) അന്തരിച്ചു. വൻകുടലിലും കരളിനും അർബുദം ബാധിച്ചതിനെ തുടർന്ന് ചികിത്സയിലിക്കെയാണ് അന്ത്യം. ഭാര്യ നാദിൻ സ്ട്രീക്കാണ് മരണവിവരം സമൂഹ മാധ്യമങ്ങളിൽ കൂടി സ്ഥിരീകരിച്ചത്.

സിംബാബ്‌വെയ്ക്കായി 65 ടെസ്റ്റ് മത്സരങ്ങളും 189 ഏകദിനവും സ്ട്രീക്ക് കളിച്ചിട്ടുണ്ട്. ഇരുഫോർമാറ്റുകളിലും രാജ്യത്തിനായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരവും അദ്ദേഹമാണ്. ടെസ്റ്റ് ക്രിക്കറ്റിൽ 216 വിക്കറ്റും ഏകദിനത്തിൽ 239 വിക്കറ്റുകളും അദ്ദേഹം സ്വന്തമാക്കി.

1993-ലാണ് ഹീത്ത് സ്ട്രീക്ക് സിംബാബ്‌വെയ്ക്കായി അരങ്ങേറ്റം കുറിക്കുന്നത്. 2000-ത്തിൽ ടീമിന്റെ നായകനായ സ്ട്രീക്കിന്റെ കീഴിൽ സിംബാബ്‌വെ അവരുടെ ആദ്യത്തെ വിദേശ ടെസ്റ്റ് പരമ്പര വിജയം കുറിച്ചു. 2005-ൽ രാജ്യാന്തര ക്രിക്കറ്റിൽനിന്നും വിരമിച്ചു.

മെസ്സിക്ക് മുമ്പെ ഐതിഹാസിക നേട്ടം റൊണാള്‍ഡോക്ക്..! ഗോട്ട് ഡിബേറ്റില്‍ ഇതും പരിഗണിക്കുമോ..?

0

ക്ലബ്ബിനും ദേശീയ ടീമിനുമായി 850 ഗോള്‍ നേടുന്ന ആദ്യ താരമെന്ന ഐതിഹാസിക നേട്ടത്തിലേക്ക് ഓടിയെത്തി ഫുട്ബാള്‍ ഇതിഹാസം കൃസ്റ്റാനോ
റൊണാള്‍ഡോ, സൗദി പ്രോ ലീഗില്‍ അല്‍ ഹസമിനെതിരായ മല്‍സരത്തില്‍ നേടിയ ഗോളോടെയാണ് താരം ഈ നേട്ടം കൈവരിച്ചത്.
മല്‍സരത്തില്‍ 1 ഗോളും രണ്ട് അസിസ്റ്റും നേടിയാണ് റോണോ ഈ റെക്കോര്‍ഡ് ആഘോഷമാക്കിയത്.
അല്‍ നസറിന് വേണ്ടി താരത്തിന്റെ 26 ാം ഗോളായിരുന്നു ഇത്.

തന്റെ കരിയറില്‍ റൊണാള്‍ഡോ ഏറ്റവുമധികം വല കുലുക്കിയത് റയല്‍ മാഡ്രിഡിനു വേണ്ടിയാണ്. 450 തവണയാണ് എതിരാളികള്‍ റോണോയുടെ
ബൂട്ടിന്റെ ചൂടറിഞ്ഞത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി 145 ഗോളും പോര്‍ച്ചുഗലിനായി 123 ഉം യുവന്റസിനായി 101 മാണ് താരത്തിന്റെ സമ്പാദ്യം.

‘ഏഷ്യാ കപ്പ് ഇന്ത്യക്ക് ലോകകപ്പിനു മുന്‍പുള്ള ഫിറ്റ്‌നസ് ടെസ്റ്റല്ല’ – രോഹിത് ശര്‍മ

0

ആദ്യ മല്‍സരത്തില്‍ പാക്കിസ്ഥാനെ നേരിടുന്നതിന് മുന്‍പ് ടീം ഇന്ത്യയുടെ നയം വ്യക്തമാക്കി ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ‘ഏഷ്യാ കപ്പ് ഇന്ത്യക്ക് ലോകകപ്പിനു മുന്‍പുള്ള ഫിറ്റ്‌നസ് ടെസ്റ്റല്ല, ഏഷ്യാ കപ്പിനെ ചെറുതായി കാണുന്നില്ല ഇത് വലിയ ടൂര്‍ണമെന്റ് ആണ്, കളിക്കുന്ന 6 ഏഷ്യന്‍ ടീമും ശക്തരാണ്. അത് കൊണ്ട് ഒരു തരത്തിലും ഫിറ്റ്‌നസ് പരീക്ഷിക്കാനുള്ള വേദിയാകില്ല ഇത്’

മുന്‍ കാലങ്ങളില്‍ ഏഷ്യാ കപ്പിന് വളരെയധികം ചരിത്രമുണ്ട്. ഫിറ്റ്‌നസ് ടെസ്റ്റും ക്യാമ്പും ബംഗളൂരുവില്‍ കഴിഞ്ഞു. ഈ ടൂര്‍ണമെന്റില്‍ നമുക്കെന്ത് നേടാനാവുമെന്ന് കാണാം എന്നും രോഹിത് വ്യക്തമാക്കി.

സൂര്യ ദൗത്യവും വിജയം..!! ആദിത്യ L1 ലക്ഷ്യ സ്ഥാനത്തേക്ക് യാത്ര തുടങ്ങി

0

ഇന്ത്യയുടെ ആദ്യ സോളാര്‍ സ്‌പേസ് ഒബ്‌സര്‍വേറ്ററി ദൗത്യമായ ആദിത്യ എല്‍1 വിജയകരമായി വിക്ഷേപിച്ചു.സൂര്യന്റെ പുറംഭാഗത്തെ താപവ്യതിയാനം, ബഹിരാകാശ കാലാവസ്ഥ ഉള്‍പ്പടെ സൂര്യനെ കുറിച്ചുള്ള വിശദ പഠനമാണ് ദൗത്യത്തിലുൂടെ ലക്ഷ്യമിടുന്നത്. സൂര്യന്റെ റേഡിയേഷനും, കാന്തിക വികിരണങ്ങളും ഭൂമിയെ ബാധിക്കുന്നതിന് മുമ്പ് പഠിക്കാനും അറിയാനും ഈ ദൗത്യത്തിലൂടെ സാധിക്കും. സൂര്യന്റെ പുറംഭാഗത്തെ കുറിച്ചുള്ള പഠനത്തോടൊപ്പം അത് ഭൂമിയുടെ കാലാവസ്ഥയെ എങ്ങനെ ബാധിക്കുന്നു എന്നും പഠന വിധേയമാക്കും.

ഉപഗ്രഹത്തെ മുന്‍കൂര്‍ നിശ്ചയിച്ച ഭ്രമണപഥത്തില്‍ കൃത്യമായി സ്ഥാപിച്ചതായി ഐഎസ്ആര്‍ഒ മേധവി എസ്. സോമനാഥ് പറഞ്ഞു.ഭൂമിയോടടുത്ത ഭ്രമണ പഥത്തില്‍ 16 ദിവസം തുടരുന്ന ഉപഗ്രഹത്തിന്റെ ഭ്രമണ പഥം അഞ്ച് തവണയായി ഉയര്‍ത്തുകയും, ലക്ഷ്യസ്ഥാനത്തേക്കുള്ള സഞ്ചാര വേഗം കൈവരിക്കുകയും ചെയ്യും.

ഭൂമിയില്‍ നിന്ന് 15 ലക്ഷം കിമീ അകലെയുള്ള ലഗ്രാഞ്ച് പോയന്റ് 1 (എല്‍ 1) ലാണ് ഉപഗ്രഹത്തെ എത്തിക്കുക. അഞ്ച് വര്‍ഷവും എട്ട് മാസവുമാണ് ദൗത്യത്തിന്റെ കാലാവധി. സൂര്യന്റേയും ഭൂമിയുടേയും ആകര്‍ഷണ വലയത്തില്‍ പെടാത്ത ഹാലോ ഓര്‍ബിറ്റിലാണ് ഉപഗ്രഹം സഞ്ചരിക്കുക.

മെസ്സി തന്നെ നയിക്കും…! അര്‍ജന്റീനയുടെ ലോകകപ്പ് യോഗ്യതാ മല്‍സരങ്ങള്‍ക്കുള്ള ടീമായി

0

ഈ മാസം നടക്കുന്ന ലോകകപ്പ് യോഗ്യതാ മല്‍സരങ്ങള്‍ക്കുള്ള അര്‍ജന്റീനയുടെ 32 അംഗ ടീമിനെ കോച്ച് ലയണല്‍ സ്‌കലോനി പ്രഖ്യാപിച്ചു. ഇക്വഡോറിനും ബൊളീവിയയ്ക്കുമെതിരെയുള്ള ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ അർജന്റീനയെ ലയണൽ മെസ്സി നയിക്കും

ഈ മാസം 7ന് സ്വന്തം നാട്ടിൽ ഇക്വഡോറിനെ നേരിടുന്ന അർജന്റീന 12ന് ബൊളീവിയയെ അവരുടെ മൈതാനത്ത് നേരിടും.ടീമില്‍ എയ്ഞ്ചല്‍ ഡി മരിയ , നിക്കോളാസ് ഒട്ടാമെന്റി തുടങ്ങിയ സീനിയര്‍ താരങ്ങള്‍ ഇടം നേടിയപ്പാള്‍ ഡിബാല പരിക്കുമൂലം ടീമിലില്ല.

ഓണത്തിന് കേരള ഖജനാവിലോക്ക് മദ്യം നല്‍കിയത് 757 കോടി രൂപ…!!തിരുവോണ ദിനത്തില്‍ ഏറ്റവും കൂടുതല്‍ വില്പന മലപ്പുറം ജില്ലയിലെ തിരൂരില്‍..!

0

ഓരോ ഉത്സവ സീസണുകളിലും റെക്കോർഡ് തിരുത്തി എഴുതുന്ന ബിവറേജ്‌ കോർപറേഷൻ ഇത്തവണയും പതിവ് തെറ്റിച്ചില്ല. കഴിഞ്ഞ വർഷത്തെ ഓണക്കാല മദ്യ വിൽപന 700 കോടിയായിരുന്നങ്കിൽ ഇത്തവണ 757 കോടി രൂപയുടെ മദ്യമാണ് വിറ്റഴിഞ്ഞത്. 57 കോടിയുടെ അധിക വിൽപനയാണ് ഇത്തവണ ഉണ്ടായത്.

ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ ബ്രാന്‍ഡ് ജവാൻ റം ആണ്. ആറ് ലക്ഷത്തി മുപ്പതിനായിരം ലിറ്റർ ജവാനാണ് ഈ ഓണക്കാലത്ത് വിറ്റത്. മദ്യം വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് പണമിടപാടിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകില്ലെന്ന് ഉറപ്പാക്കാൻ ബെവ്‌കോ, ഔട്ട്‌ലറ്റുകൾക്ക് നേരത്തെ തന്നെ സർക്കുലർ നൽകിയിരുന്നു. ഏറ്റവും കൂടുതൽ ഡിജിറ്റൽ പേയ്‌മെന്റ് നടത്തുന്ന ഔട്ട്‌ലെറ്റുകൾക്ക് പാരിതോഷികവും ബെവ്‌കോ പ്രഖ്യാപിച്ചിരുന്നു.

ഏറ്റവും കൂടുതൽ വിൽപന നടന്നത് മലപ്പുറം തിരൂരിലെ ബെവ്കോ ഔട്ട്ലറ്റ് വഴിയാണ്. ഏഴ് കോടി രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്. നികുതിയായി സര്‍ക്കാറിന് 675 കോടി രൂപയുടെ നേട്ടമാണുണ്ടായത്‌

ഇരട്ട കുഞ്ഞുങ്ങളുടെ ഫോട്ടോ പങ്കുവെച്ച് നയന്‍താരയുടെ ഇന്‍സ്റ്റഗ്രൈാം അരങ്ങേറ്റം….!!

0

ഇന്‍സ്റ്റാഗ്രാമില്‍ അരങ്ങേറ്റം കുറിച്ച് നടി നയന്‍താര. സമൂഹമാധ്യമങ്ങളില്‍ സജീവമല്ലാതിരുന്ന നയന്‍താരയുടെ വിശേഷങ്ങള്‍ നേരത്തേ ഭര്‍ത്താവ് വിഘ്‌നേഷ് ശിവനാണ് പങ്കുവയ്ക്കാറുള്ളത്.നിമിഷങ്ങള്‍ കൊണ്ട് തന്നെ നിരവധി ഫോളോവേഴ്‌സ് നടിയെത്തേടിയെത്തി.

തന്റെ ഇരട്ട കുഞ്ഞുങ്ങളുടെ ഫോട്ടോ പങ്കുവെച്ചാണ് നയന്‍സ് ആദ്യ പോസ്റ്റ് ആരംഭിച്ചത്.
കൂടാതെ തന്റെ പുതിയ സിനിമ ജവാന്റെ ട്രെയ്‌ലറും നടി പുറത്തു വിട്ടു.

ഏകദിന ലോകകപ്പിലെ ഇന്ത്യ- പാക്കിസ്ഥാന്‍ മല്‍സരത്തിന്റെ ആദ്യ ഘട്ട ടിക്കറ്റുകള്‍ മണിക്കൂറുകള്‍ കൊണ്ട് വിറ്റു തീര്‍ന്നു..!

0

ഏകദിന ലോകകപ്പിലെ ഇന്ത്യ–പാക്കിസ്ഥാൻ മത്സരത്തിന്റെ ആദ്യഘട്ട ടിക്കറ്റുകൾ മണിക്കൂറുകൾ കൊണ്ട് വിറ്റുതീർന്നു. ബുക്ക് മൈ ഷോ ആപ്പിലെ ഓൺലൈൻ വിൽപനയാണ് വളരെപ്പെട്ടെന്ന് ‘സോൾഡ് ഔട്ട്’ ആയത്. രണ്ടാംഘട്ട വിൽപന സെപ്റ്റംബർ മൂന്നിനു നടക്കും. ഒക്ടോബർ 14ന് അഹമ്മദാബാദിലാണ് ഇന്ത്യ–പാക്ക് മത്സരം.

ഇതിനു മുന്‍പ് ഈ വരുന്ന ഏഷ്യാകപ്പിലും ഇരു ടീമുകളും ഏറ്റുമുട്ടുന്നുണ്ട്.
എങ്കിലും ലോകകപ്പിലെ ഇന്ത്യാ പാക് മല്‍സരത്തിന്റെ ആവേശം എപ്പോഴും വേറിട്ടു നില്‍ക്കുന്നതാണ്‌.

പിറന്നാള്‍ ദിനത്തില്‍ വിവാദങ്ങള്‍ക്ക് മറുപടിയുമായി നടന്‍ ജയസൂര്യ, കയ്യടിച്ച് സോഷ്യല്‍ മീഡിയ..!!

0

സര്‍ക്കാറിനും മന്ത്രിക്കുമെതിരായ പരാമര്‍ശത്തില്‍ മറുപടിയുമായി ജയസൂര്യ.

“കര്‍ഷകരുടെ പ്രശ്‌നം തുറന്ന് കാണിക്കാന്‍ വേണ്ടിയാണ് ഞാന്‍ സംസാരിച്ചത്.
എനിക്ക് രാഷ്ട്രീയമില്ല, ഇടത് വലത് ബി.ജെ.പി മുന്നണിയുമായി ബന്ധങ്ങളുമില്ല.
എനിക്കറിയാവുന്ന ചില പ്രശ്‌നങ്ങള്‍ ഞാന്‍ ശരിയായ വേദിയില്‍ ഉന്നയിച്ചു.
അത് സോഷ്യല്‍ മീഡിയയില്‍ മാത്രം പറഞ്ഞു പോകേണ്ട കാര്യമായി തോന്നിയില്ല.”

കഴിഞ്ഞ ദിവസം കളമശേരി കാർഷികോത്സവത്തിൽ സംസാരിക്കുകയായിരുന്ന ജയസൂര്യയുടെ സോഷ്യല്‍ മീഡിയ ഏറ്റെടുത്ത പരാമര്‍ശം ഇതായിരുന്നു

‘കൃഷിക്കാർ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ ചെറുതല്ലെന്ന് ബഹുമാനപ്പെട്ട മന്ത്രിമാര്‍ മനസ്സിലാക്കണം. ഒരു സിനിമ പൊട്ടിയാൽ അത് ഏറ്റവും അവസാനം അറിയുന്നത് അതിലെ നായകൻ ആയിരിക്കും എന്ന് പറയാറുണ്ട്. എന്ന് പറഞ്ഞത് പോലെ കൃഷി മന്ത്രി പ്രസാദ് അവർകളുടെ ചെവിയിൽ കാര്യങ്ങൾ എത്താൻ ചിലപ്പോൾ ഒരുപാട് വൈകും. എന്റെ സുഹൃത്തും കര്‍ഷകനും നടനുമായ കൃഷ്ണപ്രസാദ് കഴിഞ്ഞ അഞ്ചാറുമാസമായി നെല്ല് കൊടുത്തിട്ട് ഇതുവരെ സപ്ലൈക്കോ പണം കൊടുത്തിട്ടില്ല. തിരുവോണ ദിവസം അവര്‍ ഉപവാസം ഇരിക്കുകയാണ്. നമ്മുടെ കര്‍ഷകര്‍ പട്ടിണി ഇരിക്കുകയാണ്. അധികൃതരുടെ ശ്രദ്ധയില്‍ എത്തിക്കാന്‍ വേണ്ടിയാണ് അവർ കിടന്ന് കഷ്ടപ്പെടുന്നത്. ഞാൻ അവർക്ക് വേണ്ടിയാണ് ഈ സംസാരിക്കുന്നത്. വേറൊരു രീതിയിൽ ഇതിനെ കാണരുത്. പുതിയ തലമുറയിലെ ചെറുപ്പക്കാര്‍ കൃഷിയിലേക്ക് വരുന്നില്ലെന്നും അവർക്ക് ഷർട്ടിൽ ചളി പുരളുന്നത് ഇഷ്ടമല്ലെന്നുമാണ് മന്ത്രി പറഞ്ഞത്. സാറ് ഒരു കാര്യം മനസ്സിലാക്കണം. തിരുവോണ ദിവസും കൊടുത്ത നെല്ലിന്റെ പണത്തിന് വേണ്ടി പട്ടിണി കിടക്കുന്ന അച്ഛനെയും അമ്മയെയും കാണ്ടിട്ട് മക്കള്‍ എങ്ങനെയാണ് സാര്‍ കൃഷിയിലേക്ക് വരുന്നത്. ഒരിക്കലും വരില്ല. അതുകൊണ്ട് കര്‍ഷകരുടെ പ്രശ്നത്തില്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാവണം’ സമൂഹ്യ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ പിന്തുണയും വിമര്‍ശനവും ഈ പരാമര്‍ശത്തില്‍ താരം ഏറ്റുവാങ്ങിയിരുന്നു.

ക്രിക്കറ്റ് ലോകകപ്പ് ടീം പ്രഖ്യാപനം സെപ്തംബര്‍ മൂന്നിന്..!! സഞ്ജുവിന്റെ സാധ്യത എങ്ങനെ…?

0

ഈ വർഷം ഒക്ടോബറിൽ ആരംഭിക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ സെപ്റ്റംബർ മൂന്നിന് പ്രഖ്യാപിക്കും. 15 അംഗ താൽക്കാലിക സ്ക്വാഡുകളെ പ്രഖ്യാപിക്കുന്നതിന് സെപ്റ്റംബർ 5 വരെ സമയപരിധിയുണ്ട്. എന്നാൽ രണ്ടുദിവസം മുൻപ് ടീം പ്രഖ്യാപിക്കുമെന്ന് ബിസിസിഐ സൂചിപ്പിച്ചു.

നിലവില്‍ ഏഷ്യാകപ്പിലേക്ക് പരിഗണിച്ച ടീം തന്നെ തുടരാനാണ് കൂടുതല്‍ സാധ്യത.
അങ്ങനെ വന്നാല്‍ സഞ്ജുവിന്റെ ലോകകപ്പ് ടീം പ്രവേശനം സ്വപ്‌നം മാത്രമാവും. ഏഷ്യാകപ്പിലേക്ക് സ്റ്റാന്‍ഡ് ബൈ ആയാണ് താരത്തെ
പരിഗണിച്ചിട്ടുള്ളത്. അത്‌കൊണ്ട് തന്നെ കെ.എല്‍ രാഹുലും, ഇഷന്‍ കിഷനും തന്നെയാണ് ആദ്യ രണ്ട് വിക്കറ്റ് കീപ്പിംഗ് ഓപ്ഷന്‍.
അതല്ലാതെ ബാറ്റ്‌സ്മാനായി മാത്രം സഞ്ജുവിനെ പരിഗണിക്കാനുള്ള സാധ്യത കുറവാണ്.

ഏഷ്യാ കപ്പിനായി 17 അംഗ ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.കെ.എൽ.രാഹുലിന് ബദൽ എന്ന നിലയിലാണ് ഏഷ്യാകപ്പിൽ സഞ്ജുവിനെ ടീമിൽ റിസർവ് താരമായി ഉൾപ്പെടുത്തിയത്. ഏഷ്യാകപ്പിൽ ആദ്യരണ്ട് മത്സരങ്ങളിൽ രാഹുൽ കളിക്കില്ലെന്ന് ബിസിസിഐ അറിയിച്ചു. രാഹുലിന് 100 ശതമാനം ഫിറ്റ്നസ് വീണ്ടെടുക്കാൻ സാധിച്ചിട്ടില്ല. ഇതോടെ ഏഷ്യാകപ്പിൽ സ‍ഞ്ജു കളിക്കാൻ ഇറങ്ങിയേക്കും. രാഹുലിന്റെ ഫിറ്റ്നസും മറ്റും പരിഗണിച്ചായിരിക്കും സഞ്ജു ലോകകപ്പ് ടീമിൽ ഇടം പിടിക്കുക

യുഎഇയില്‍ വരാന്‍ പോകന്നത് മഴയുള്ള ആഴ്ച്ചകള്‍..!

0

മഴയുടെ തോത് വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രത്യേക ക്ലൗഡ് സീഡിംഗ് ദൗത്യത്തിന് അടുത്തയാഴ്ച്ച തുടക്കമാകുമെന്ന് യുഎഇ ദേശീയകാലാവസ്ഥാ കേന്ദ്രം അറിയിച്ചു. വിവിധ ക്ലൗഡ് സീഡിംഗ് രീതികളുടെ കാര്യക്ഷമത വിലയിരുത്തുന്നത് കൂടി ലക്ഷ്യമിട്ടാണ് പ്രത്യേക ദൗത്യം.
അടുത്തയാഴ്ച ആരംഭിച്ച് സെപ്റ്റംബര്‍ അവസാനം വരെ നീണ്ടുനില്‍ക്കുന്ന പ്രത്യേക ക്ലൗഡ് സീംഡിംഗ് ദൗത്യം ആണ് യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രം നടപ്പാക്കുന്നത്.

അലൈന്‍ രാജ്യാന്തര വിമാനത്താവളം കേന്ദ്രീകരിച്ചായിരിക്കും പ്രത്യേക ദൗത്യം. ക്ലൗഡ് സീഡിംഗിന് ഉപയോഗിക്കുന്ന വസ്തുക്കളുടെ കാര്യക്ഷമത ദേശീയകാലാവസ്ഥാ കേന്ദ്രത്തിലെ ഗവേഷകര്‍ പ്രത്യേക ദൗത്യത്തിനിടയില്‍ പരിശോധിച്ച് ഉറപ്പാക്കും. ക്ലൗഡ് സീഡിംഗ് കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കുന്നത് ലക്ഷ്യമിട്ടാണ് ഈ പരിശോധന. സെന്‍സറുകള്‍ ഘടിപ്പിച്ച പ്രത്യേക ക്ലൗഡ് സീഡിംഗ് വിമാനങ്ങളാണ് ഇതിനായി ഉപയോഗിക്കുക.

1990-കള്‍ മുതല്‍ യുഎഇ ക്ലൗഡ് സീഡിംഗ് നടത്തുന്നുണ്ട്. മഴമേഘങ്ങള്‍ രൂപപ്പെടുമ്പോള്‍ ആണ് ക്ലൗഡ് സീംഡിംഗ് നടപ്പാക്കുന്നത്. ഈ വര്‍ഷം ജൂണ്‍ മുതലുള്ള കാലായളവില്‍ 22 തവണയാണ് യുഎഇ ക്ലൗഡ് സീഡിംഗ് നടത്തിയത്.

അനുവാദം കൂടാതെ ഫോട്ടോയെടുത്താല്‍ സൗദിയില്‍ പണികിട്ടും…!ഉത്തരവുമായി സൗദി പബ്ലിക് പ്രോസിക്യൂഷന്‍

0

പൊതു സ്ഥലങ്ങളില്‍ അനുവാദം കൂടാതെ മറ്റുള്ളവരുടെ ചിത്രങ്ങള്‍ പകര്‍ത്തിയാല്‍ ഇനി തടവും പിഴയും. സൗദി പബ്ലിക് പ്രോസിക്യൂഷന്റെതാണ് ഉത്തരവ്. അനുവാദം കൂടാതെ ചിത്രങ്ങള്‍ പകര്‍ത്തുന്നത് സൈബര്‍ കുറ്റകൃത്യങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടും.
പൊതു സ്ഥലങ്ങളില്‍ മറ്റുള്ളവരുടെ ചിത്രങ്ങള്‍ പകര്‍ത്തുവര്‍ക്ക് മുറിയിപ്പ് നല്‍കുകയാണ് സൗദി പബ്ലിക് പ്രോസിക്യൂഷന്‍. അനുവാദം കൂടാതെ മറ്റുള്ളവരുടെ ചിത്രങ്ങള്‍ പകര്‍ത്തിയാല്‍ ഒരു വര്‍ഷം വരെ തടവും അഞ്ച് ലക്ഷം റിയാല്‍ വരെ പിഴയുമാണ് ശിക്ഷ ലഭിക്കുക.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും മറ്റുള്ളവരെ ചിത്രീകരിക്കുന്നത് കുറ്റകരമാണ്. സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ മറ്റുള്ളവരുടെ ചിത്രങ്ങള്‍ ദുരുപയോഗപ്പെടുത്തുന്നത് വ്യാപകമായതോടെയാണ് ഇത്തരം സംഭവങ്ങള്‍ സൈബര്‍ കുറ്റകൃത്യങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഒരുപോലെ നിയമം ബാധകമാണെും സൗദി പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.

രണ്ടു താരങ്ങള്‍ കൂടി കേരള ബ്ലാസ്‌റ്റേഴ്‌സ് വിടുന്നു.! വരും സീസണില്‍ കലിപ്പടക്കി കപ്പടിക്കുമോ…?

0

കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ അറ്റാക്കിംഗ് താരം ബിദ്യാ സാഗര്‍ ക്ലബ്ബ് വിടും. ഇഷാന്‍ പണ്ഡിതയെ ബ്ലാസ്‌റ്റേഴ്‌സ് അടുത്തിടെ ടീമില്‍ എത്തിച്ചിരുന്നു.
ഇത് ബിദ്യാ സാഗര്‍ ക്ലബ്ബ് വിടും എന്നതിന്റെ സൂചനയായിരുന്നു . പഞ്ചാബ് എഫ്.സിയില്‍ താരം കരാര്‍ ഒപ്പുവെക്കുമെന്നാണ് സൂചന.
കഴിഞ്ഞ സീസണില്‍ ടീമിലെത്തിയ താരത്തിന് അവസരങ്ങള്‍ അധികം ലഭിച്ചിരുന്നില്ല.
ഈ സീസണ്‍ ഡ്യൂറന്റ് കപ്പില്‍ ഹാട്രിക് അടക്കം നേടി മികച്ച ഫോമിലായിരന്നു ബിദ്യാ സാഗര്‍ സിംഗ്.

യുവ മധ്യനിര താരം ഗിവ്‌സണ്‍ സിഗും സ്ഥിരകരാറില്‍ ടീം വിട്ടു. താരത്തിനും ടീമില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. 7 മല്‍സരങ്ങള്‍ മാത്രം
ബ്ലാസ്‌റ്റേഴ്‌സിനായി ബൂട്ടണിഞ്ഞ ഗിവ്‌സണ്‍ ഒഡിഷ എഫ്.സിയിലേക്കാണ് ചേക്കേറിയത്.


കൂടാതെ എൈബാന്‍ ഡോഹ്ലിംഗ് എന്ന ഇന്ത്യന്‍ ഡിഫന്‍ഡറെ ബ്ലാസ്‌റ്റേഴ്‌സ് കൂടാരത്തിലെത്തിച്ചിട്ടുണ്ട്. ഡിഫന്‍സില്‍ ഏത് പൊസിഷനിലും കളിക്കാന്‍ കഴിയുന്ന താരം എഫ്.സി ഗോവയില്‍ നിന്ന് 3 വര്‍ഷത്തെ കരാറിലാണ് ടീമില്‍ എത്തുന്നത്.

ഇമറാത്തി വനിതകളുടെ മുന്നേറ്റത്തിനായി പുതിയ ദേശീയ നയം

0

ഇമറാത്തി വനിതകളുടെ മുന്നേറ്റത്തിനായി പുതിയ ദേശീയ നയം പ്രഖ്യാപിച്ചിരിക്കുകയാണ് യു.എ.ഇ. 8 വര്‍ഷത്തെ നയമാണ് രാഷ്ട്ര മാതാവ് ശൈഖ ബിന്‍ത് മുബാറക് നാളേക്കായി ഞങ്ങള്‍ സഹകരിക്കും എന്ന പ്രമേയത്തില്‍ നയം പ്രഖ്യാപിച്ചത്.

യുഎഇയിലെ സ്ത്രീ ശാക്തീകരണത്തിന്റെ പാത അതിന്റെ വേരുകൾ കണ്ടെത്തുന്നത് രാജ്യത്തിന്റെ സ്ഥാപക പിതാവായ അന്തരിച്ച ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ ദർശനപരമായ ആശയങ്ങളിലാണ്. ലിംഗഭേദമില്ലാതെ വിദ്യാഭ്യാസത്തിനും തുല്യ അവസരങ്ങൾക്കും ഊന്നൽ നൽകി, സ്ത്രീകളുടെ അവകാശങ്ങളും പദവികളും മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള യുഎഇയുടെ ഉറച്ച പ്രതിബദ്ധതയ്ക്ക് ഷെയ്ഖ് സായിദ് അടിത്തറയിട്ടു. യുഎഇയുടെ ചരിത്രത്തിന്റെ വാർഷികങ്ങളിലൂടെ, ഡൈവിംഗ്, മീൻപിടുത്തം, വ്യാപാരം തുടങ്ങിയ സമുദ്രാന്വേഷണങ്ങൾക്കായി പുരുഷന്മാർ ദീർഘദൂര യാത്രകൾ ആരംഭിച്ച കാലഘട്ടങ്ങളിൽ, പരിചരണം, ശുഷ്കാന്തിയോടെ കുടുംബങ്ങളും കുടുംബപരമായ ഉത്തരവാദിത്തങ്ങളും കൈകാര്യം ചെയ്യുന്നവരായി സ്ത്രീകൾ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. അവരുടെ സഹിഷ്ണുത സംരംഭകത്വ ശ്രമങ്ങളിലേക്കും വ്യാപിച്ചു, നിരവധി സ്ത്രീകൾ സങ്കീർണ്ണമായ ഈന്തപ്പന അടിസ്ഥാനമാക്കിയുള്ള കരകൗശലവസ്തുക്കൾ തയ്യാറാക്കി, പ്രാദേശിക ചന്തകളിൽ അനുരണനം കണ്ടെത്തി, അവരുടെ ഉപജീവനമാർഗം സുരക്ഷിതമാക്കുന്നു.

സമൂഹത്തില്‍ സ്ത്രീകളുടെ പങ്ക് വര്‍ധിപ്പിക്കാനായി പരസ്പരആശ്രിതത്വം, ഒത്തൊരുമ, കുടുംബ സഹകരണം, തൊഴില്‍ വിപണിയില്‍ പങ്കാളിത്തം വര്‍ധിപ്പിക്കുക, നേതൃശേഷി ഉയര്‍ത്തുക തുടങ്ങിയവയാണ് പുതിയ നയം പ്രധാനമായി നിദേശിക്കുന്ന മാര്‍ഗങ്ങള്‍.

ജൂനിയര്‍ മെസ്സിയും അമേരിക്കന്‍ ലീഗില്‍…!! തിയാഗോ മെസ്സി ഇന്റര്‍ മയാമിയില്‍ ചേര്‍ന്നു

0

ലയണല്‍ മെസ്സിയുടെ മകനായ തിയാഗോ മെസ്സി ഇന്റര്‍ മയാമിയുടെ അക്കാദമി ടീമില്‍ ചേര്‍ന്നു.
അണ്ടര്‍ 12 വിഭാഗത്തില്‍ ചേര്‍ന്ന തിയാഗോ തന്റെ പിതാവിനെപ്പോലെ വലിയ താരമാവാനുള്ള ലക്ഷ്യത്തിലേക്കുള്ള ആദ്യ ചവിട്ടുപടിയായാണ്
ഇതിനെ കാണുന്നത്. മുന്‍പ് ഇന്റര്‍ മയാമി ക്ലബ് ഉടമയും ഇതിഹാസ താരവുമായിരുന്ന ഡേവിഡ് ബെക്കാമിന്റെ മകനും മയാമി അക്കാദമിയുടെ
ഭാഗമായിട്ടുണ്ട്.
10 വയസ്സ് മാത്രമുള്ള തിയാഗോ മെസ്സി ഇതിനോടകം തന്നെ അക്കാദമി ടീമിനൊപ്പം പരിശീലനം നടത്തുന്നുണ്ട്. ഇന്റര്‍ മയാമി അക്കാദമി ടീം ഫ്‌ളോറിഡ
അക്കാദമി ലീഗിലാണ് പ്രധാനമായും മല്‍സരിക്കുന്നത്. 2019ല്‍ ക്ലബ് തുടങ്ങിയ ഇന്റര്‍ മയാമി ഇതിനോടകം തന്നെ മികച്ച താരങ്ങളെ വളര്‍ത്തിയെടുത്തിട്ടുണ്ട്.

യുഎഇയില്‍ വീണ്ടും മഴക്ക് സാധ്യത..! ജാഗ്രതാ നിർദേശവുമായി NCM

0

യുഎഇയില്‍ ഇന്ന് ചില പ്രദേശങ്ങളില്‍ മഴയ്ക്ക് സാധ്യത. ഇന്നത്തെ കാലാവസ്ഥ പൊതുവെ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, ഉച്ചകഴിഞ്ഞ് രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ മഴ പെയ്‌തേക്കാമെന്ന് യുഎഇ നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.

കിഴക്കും തെക്കും ഉച്ചയോടെ സംവഹന മേഘങ്ങള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും ഇത് മഴയുമായി ബന്ധപ്പെട്ടിരിക്കാമെന്നും അധികൃതർ പറഞ്ഞു. മൂടല്‍മഞ്ഞിനെ തുടര്‍ന്ന് അബുദാബിയിലെ അല്‍ മിര്‍ഫയിലും അല്‍ റുവൈസിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് രാവിലെ എല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ 8.30 വരെ ജാഗ്രതാ നിര്‍ദേശം നല്‍കി.
കാറ്റ് നേരിയതോ മിതമായതോ ആയിരിക്കും. അറേബ്യന്‍ ഗള്‍ഫിലെ തിരമാലകള്‍ നേരിയതോ ഒമാന്‍ കടലില്‍ നേരിയതോ ഇടത്തരമോ ആയിരിക്കും. അബുദാബിയുടെ ചില ഭാഗങ്ങളില്‍ പരമാവധി 49 ഡിഗ്രി സെല്‍ഷ്യസും ദുബായില്‍ 47 ഡിഗ്രി സെല്‍ഷ്യസും വരെ താപനില ഉയരാം.

ഗാംഗുലിയുടെ ലോകക്കപ്പ് ടീമില്‍ സഞ്ജുവില്ല…! തിലക് വര്‍മ്മയും പുറത്ത്..!!

0

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ 15 അംഗ ഏകദിന ടീമിനെ ഒരു ചാനല്‍ ഷോയില്‍ താരം വെളിപ്പെടുത്തി. സഞ്ജു സാംസണും മധ്യനിര ബാറ്റര്‍ തിലക് വര്‍മ്മയും ടീമില്‍ നിന്ന് പുറത്തായപ്പോള്‍ പേസര്‍ പ്രസിദ്ധ് കൃഷ്ണയെയും ഗാംഗുലി തന്റെ ടീമില്‍ ഉള്‍പ്പെടുത്തിയില്ല.

രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, ശ്രയേഷ് അയ്യര്‍, കെ.എല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍ ,സൂര്യകുമാര്‍ യാദവ്, ഇഷന്‍ കിഷാന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ , അക്‌സര്‍ പട്ടേല്‍, ശര്‍ദുല്‍ ഠാക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാധവ് എന്നിവരാണ് ദാദയുടെ 15 അംഗസ്‌ക്വാഡില്‍ ഇടം പിടിച്ചത്. ഫാസ്റ്റ് ബൗളിംഗ് ബാക്ക്അപ് ആയി പ്രസിദ്ധ് കൃഷ്ണയെയും സ്പിന്‍ ബൗളിംഗ് ബാക്ക്അപ് ആയി യുസ്‌വേന്ദ്ര ചാഹലിനെയും അദ്ദേഹം ഉള്‍പ്പെടുത്തി. ഏതെങ്കിലും ബാറ്റര്‍ക്ക് പരിക്കു പറ്റിയാല്‍ പകരക്കാരനായി തിലകിനെ പരിഗണിക്കാമെന്നും ഗാംഗുലി സൂചിപ്പിച്ചു.

എല്ലാവരോടും വോട്ടഭ്യർഥിക്കും, ആരോടും വ്യക്തിപരമായ വിരോധം സി.പി.ഐ.എമ്മിനില്ല; ജെയ്ക് – സുകുമാരൻ നായർ കൂടിക്കാഴ്ചയിൽ എം.വി. ഗോവിന്ദൻ

ആരോടും വ്യക്തിപരമായ വിരോധം പാർട്ടിക്ക് ഇല്ലെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പുതുപ്പള്ളിയിലെ എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി. തോമസ് എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തിയ വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു ഗോവിന്ദൻ.

നയമാണ് പ്രശ്നം. ആരെയെങ്കിലും എപ്പോഴും ശത്രുപക്ഷത്ത് നിർത്തിയുള്ള നിലപാട് പാർട്ടിക്ക് ഇല്ല. മുൻപുമില്ല, ഇപ്പോഴുമില്ല, ഇനിയുമില്ല. പാർട്ടി എടുക്കുന്ന നിലപാടിനെ സംബന്ധിച്ചു കൃത്യമായ അഭിപ്രായം അപ്പപ്പോൾ രേഖപ്പെടുത്താറുണ്ട്. എൻഎസ്എസിന്റെ സമദൂര നിലപാടു പലപ്പോഴും സമദൂരമാകാറില്ലെന്നും ഗോവിന്ദൻ പറഞ്ഞു. സമദൂരം എന്നു പറഞ്ഞത് അത്രയും നല്ലത്. ഏതെങ്കിലും ഒരു ഭാഗത്ത് ഇല്ലല്ലോ. ജി.സുകുമാരൻനായരായാലും വെള്ളാപ്പള്ളി നടേശനായാലും തിരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ട് അഭ്യർഥിക്കാനുള്ള ജനാധിപത്യ മര്യാദയും അവകാശവും സ്ഥാനാർത്ഥിക്ക് ഉണ്ട്. സമുദായ സംഘടനാ നേതാക്കളെ കാണുന്നതിനെ തിണ്ണനിരങ്ങൽ എന്നൊക്കെ പറയുന്നത് കോൺഗ്രസിന്റെ പ്രയോഗമാണെന്നും ഗോവിന്ദൻ പറഞ്ഞു.

എല്ലാ സമുദായനേതാക്കളെയും വോട്ടർമാരെയും സ്ഥാനാർഥികൾ കാണും. പുരോഗമന സ്വഭാവമുള്ള പാർട്ടിയാണ് സി പി ഐ എം. എന്നാൽ മറ്റുള്ളവർക്കും വോട്ടുണ്ടെന്നും എല്ലാവരോടും വോട്ട് അഭ്യർഥിക്കുമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.

പുതുപ്പള്ളിയിൽ വികസനം ചർച്ചചെയ്യാൻ തയാറാണെന്ന് യു ഡി എഫ്; വികസനവും കരുതലും എന്ന മോഡല്‍ പുതുപ്പള്ളിയിൽ നിന്ന് തുടങ്ങിയതെന്ന് ചാണ്ടി ഉമ്മൻ

പ്രചാരണ രംഗം ചൂട് പിടിച്ചതോടെ രാഷ്ട്രീയ വാദപ്രതിവാദങ്ങളും പുതുപ്പള്ളിയിൽ സജീവമാകുന്നു. പുതുപ്പള്ളിയിൽ വികസനം ചർച്ചചെയ്യാൻ തയാറാണെന്ന് യു ഡി എഫ്. വികസനപ്രവർത്തനങ്ങൾ ഉയർത്തി ചർച്ചയ്ക്ക് ഇടതുപക്ഷം തയ്യാറാണോ എന്ന ചാണ്ടി ഉമ്മൻ ചോദിച്ചു.

വികസനവും കരുതലും എന്ന മോഡല്‍ വെറുതെയുണ്ടായതല്ലതെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. പുതുപ്പള്ളിയില്‍നിന്നാണ് ആ മോഡല്‍ കേരളത്തിലേക്ക് വ്യാപിച്ചത്. കേരളം കണ്ട മികച്ച വികസന മോഡലായിരുന്നു ഉമ്മന്‍ ചാണ്ടിയുടേതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. വികസനം ഇല്ലെങ്കിൽ എത്രയും കാലം ഉമ്മൻചാണ്ടിയെ ജനങ്ങൾ വിജയിപ്പിക്കുമായിരുന്നോ എന്ന് ചാണ്ടി ഉമ്മൻ ചോദിച്ചു.

ക്ഷേമപെന്‍ഷന്‍ മുടങ്ങി, സപ്ലൈക്കോയില്‍ സാധനങ്ങളില്ല, വിലക്കയറ്റം, പെട്രോള്‍-ഡീസല്‍ വില വര്‍ധനയിലെ സർക്കാർ നിലപാട്, എല്ലാം ചർച്ചയാകണമെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. യു ഡി എഫ് ഉയർത്തുന്ന രാഷ്ട്രീയത്തെ നേരിടാൻ കഴിയാത്തത് കൊണ്ടാണ് മറ്റു വിവാദങ്ങൾ എൽ ഡി എഫ് ഉയർത്തുന്നതെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു.

രാഷ്ട്രീയ ചൂടിൽ പുതുപ്പള്ളി; വികസനം സംസാരിക്കാൻ വെല്ലുവിളിച്ച് ജയ്ക്

പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കി ഇടത് വലത് മുന്നണികൾ. പുതുപ്പള്ളിയിൽ വികസന സംവാദത്തിന് വീണ്ടും വെല്ലുവിളിച്ച് ജെയ്ക്ക് സി തോമസ്. സ്ഥലവും സമയവും യുഡിഎഫിന് നിശ്ചയിക്കാം. യുഡിഎഫ് പ്രചരിപ്പിക്കുന്നത് നുണകളാണ്. വികസന നേട്ടങ്ങൾ എണ്ണിപ്പറയുമെന്ന് ജെയ്ക്ക് സി തോമസ് വ്യക്തമാക്കി.

പുതുപ്പള്ളിയുടെ വികസന കാഴ്ച്ചപ്പാട് രൂപപ്പെടുത്താൻ ചുമതലപ്പെട്ടവർ അതിൽ പരാജയപ്പെട്ടു എന്നത് വൈകിയാണെങ്കിലും എല്ലാവരും തെറിച്ചറിഞ്ഞ കഴിഞ്ഞുവെന്ന് ജയ്ക് പറഞ്ഞു. യു ഡി എഫിന്‍റെ കയ്യിൽ രാഷ്ട്രീയ അധികാരമുണ്ടായിരുന്ന സമയത്ത് വികസനം സാധ്യമാക്കുന്ന ഇടപെടലുകളും നിയമനിർമ്മാണവും ഈ മണ്ഡലത്തിൽ ഉണ്ടായിട്ടില്ലെന്നും ജയ്ക് ഫേസ്ബുക് കുറിപ്പിൽ ആരോപിച്ചു. ജനങ്ങൾ ഉയർത്തുന്ന വികസനം എന്ന ചോദ്യത്തിൽ നിന്ന് മണ്ഡലത്തിന്‍റെ ഭരണം നിയന്ത്രിച്ചിരുന്നവർ ഒളിച്ചോടുകയാണ്. എങ്കിലും നമ്മൾക്ക് നിരന്തരം ഈ ചോദ്യം ചോദിച്ചുകൊണ്ടേ ഇരിക്കാമെന്നും ജെയ്ക്ക് പറയുന്നു.

ഉമ്മൻചാണ്ടിയുടെ കുടുംബത്തെ അപമാനിക്കാൻ സി പി ഐ എം ശ്രമിക്കുന്നുവെന്ന് വി ഡി സതീശൻ

0

ചാണ്ടി ഉമ്മൻ സ്വർണ നൂലിൽ കെട്ടിയിറക്കിയ ആളല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഉമ്മൻചാണ്ടിയുടെ മകനായതുകൊണ്ട് തെരഞ്ഞെടുപ്പിൽ അവസരം കിട്ടാതെ പോയ ആളാണ് ചാണ്ടി ഉമ്മനെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.

ഉമ്മൻചാണ്ടിയുടെ കുടുംബത്തെ അപമാനിക്കാനാണു സി പി ഐ എം ശ്രമം. ഇടതുപക്ഷം വിഭ്രാന്തിയിലാണെന്നും ഉമ്മൻചാണ്ടിയുടെ ചികിത്സാ വിവാദം ഉയർത്താൻ ശ്രമിക്കുന്നത് അതുകൊണ്ടാണെന്നും സതീശൻ പറഞ്ഞു. കോൺഗ്രസിലെ യുവജന നിരയിൽ മുന്നിൽ നിൽക്കുന്ന ആളാണ് ചാണ്ടി ഉമ്മൻ.
മൂന്നാംകിട ആരോപണം ഉന്നയിച്ച് അയാളെ അപമാനിക്കുകയാണ് സി പി ഐ എം എന്നും സതീശൻ പറഞ്ഞു.

പ്രായപൂർത്തിയാകാത്ത കുട്ടികളെ ബലാത്സംഗം ചെയ്താൽ ഇനി വധശിക്ഷ; ക്രിമിനൽ നിയമങ്ങളിൽ അടിമുടിമാറ്റം; ഭാരതീയ സംഹിത സുരക്ഷാ ബിൽ അവതരിപ്പിച്ച് കേന്ദ്രം

0

ഇന്ത്യന്‍ ക്രിമിനല്‍ നിയമങ്ങളില്‍ അടിമുടി മാറ്റം കൊണ്ടുവരുന്ന ബില്ലുകൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വെള്ളിയാഴ്ച ലോക്‌സഭയില്‍ അവതരിപ്പിച്ചു. നിലവിലെ ഇന്ത്യൻ ശിക്ഷാനിയമത്തിന് പകരമായി ഭാരതീയ ന്യായ സംഹിത 2023, ക്രിമിനൽ നടപടി ചട്ടത്തിന് പകരമായി ഭാരതീയ നാഗരിഗ് സുരക്ഷാ സംഹിത, ഇന്ത്യൻ തെളിവ് നിയമത്തിന് പകരമായ ഭാരതീയ സാക്ഷ്യ സംഹിത എന്നീ ബില്ലുകളാണ് അമിത് ഷാ ലോക്സഭയിൽ അവതരിപ്പിച്ചത്. കൂട്ട ബലാത്സംഗക്കേസിലെ പ്രതികൾക്ക് 20 വർഷത്തെ തടവുശിക്ഷ, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ബലാത്സംഗം ചെയ്ത പ്രതികൾക്ക് വധശിക്ഷ എന്നിവ പുതിയ ഭേദഗതിയിൽ പറയുന്നു.

പുതിയ നിയമപ്രകാരം രാജ്യദ്രോഹ നിയമം പൂർണമായും എടുത്തുമാറ്റപ്പെടുമെന്നു അമിത് ഷാ വ്യക്തമാക്കി. നിലവിൽ, രാജ്യദ്രോഹ കുറ്റത്തിന് ജീവപര്യന്തം തടവ് ശിക്ഷയോ മൂന്ന് വർഷം വരെ നീട്ടിയേക്കാവുന്ന ജയിൽ ശിക്ഷയോ ലഭിക്കും. എന്നാൽ, മൂന്ന് വർഷത്തെ തടവ് 7 വർഷമാക്കി മാറ്റുന്നതാണ് പുതിയ വ്യവസ്ഥ. രാജ്യദ്രോഹക്കുറ്റം ഇപ്പോഴും അതേരീതിയിൽ ഉപയോഗിക്കുന്നതിൽ സുപ്രീം കോടതി ഇടപെടുന്ന സംഭവങ്ങൾ വരെയുണ്ടായിരുന്നു. അത് പൂർണമായും പിൻവലിച്ച് പുതിയ ബില്ലിന്റെ സെക്ഷൻ 150ൽ രാജ്യത്തിനെതിരായ കുറ്റങ്ങളെ സംബന്ധിച്ച് പ്രതിപാദിക്കുന്നുണ്ട്.

ഐപിസിയിലെ 511 വകുപ്പുകൾക്ക് പകരം ഭാരതീയ ന്യായ സംഹിതയിൽ 356 വകുപ്പുകളാകും ഉണ്ടാവുക. അതിന് പുറമെ175 വകുപ്പുകൾ ഭേദഗതി വരുത്തുകയും ചെയ്യും. ചെറിയകുറ്റങ്ങൾക്ക് നിർബന്ധിത സാമുഹിക സേവനം അടക്കം അവതരിപ്പിച്ചിട്ടുണ്ട്.

മാപ്പിളപ്പാട്ട് ഗായിക വിളയില്‍ ഫസീല അന്തരിച്ചു

0

പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക വിളയില്‍ ഫസീല (63) അന്തരിച്ചു. കോഴിക്കോട് വെള്ളിപ്പറമ്പിലെ വസതിയിലായിരുന്നു അന്ത്യം. വിളയില്‍ വത്സലയായിരുന്ന ഇവര്‍ പിന്നീട് ഇസ്ലാം മതം സ്വീകരിച്ച് വിളയില്‍ ഫസീല എന്ന പേര് സ്വീകരിക്കുകയായിരുന്നു. ആയിരത്തിലേറെ പാട്ടുകൾ പാടിയിട്ടുണ്ട്.

മലപ്പുറം ജില്ലയിലെ ചീക്കോട് പഞ്ചായത്തില്‍ വിളയിലില്‍ കേളന്‍- ചെറുപെണ്ണ് ദമ്പതികളുടെ മകളായാണ് ജനനം. അന്തരിച്ച മാപ്പിളപ്പാട്ട് ഗായകന്‍ വി.എം. കുട്ടിയാണ് സംഗീതരംഗത്തേക്ക് കൊണ്ടുവന്നത്. എം.എസ്. വിശ്വനാഥന്റെ സംഗീതത്തിലാണ് ഫസീല സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പി.ടി അബ്ദുറഹ്മാന്റെ രചനയില്‍ ‘അഹദവനായ പെരിയോനെ’ എന്ന ഗാനമാണ് ഫസീല ആദ്യമായി പാടിയത്.

കിരികിരി ചെരിപ്പുമ്മൽ അണഞ്ഞുള്ള പുതുനാരി… ആമിന ബീവിക്കോമന മോനേ…ഹജ്ജിന്‍റെ രാവില്‍ ഞാന്‍ കഅബം കണ്ടു… തുടങ്ങിയവയൊക്കെ ഫാസീലയുടെ ഹിറ്റ് ഗാനങ്ങളാണ്. ഫോക് ലോര്‍ അക്കാദമി ലൈഫ് ടൈം അച്ചീവ്‌മെന്‍റ് അവാർഡ്, മാപ്പിളകലാ അക്കാദമി പുരസ്‌കാരം, മാപ്പിള കലാരത്‌നം അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. കേരളത്തിലും വിദേശത്തുമായി നിരവധി സ്റ്റേജ് ഷോകളിലും പാട്ടുകൾ പാടിയിട്ടുണ്ട്.

ശാസ്‌താംകോട്ട തടാകത്തിൽ യുവതിയെ തള്ളിയിട്ടു കൊന്നത് ഭർത്താവ്; 8 വർഷത്തിന് ശേഷം അറസ്റ്റ്

0

ഭാര്യയെ വെള്ളത്തിൽ തള്ളിയിട്ടുകൊന്ന കേസിൽ 8 വർഷത്തിനു ശേഷം ഭർത്താവ് അറസ്റ്റിൽ. പുനലൂര്‍ വാളക്കോട് സ്വദേശി ഷജീറയെ കൊലപ്പെടുത്തിയ കേസിലാണ് ഭര്‍ത്താവ് തേവലക്കര സ്വദേശി ഷിഹാബിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഷജീറയുടെ ബന്ധുക്കളാണ് സംഭവത്തില്‍ സംശയം പ്രകടിപ്പിച്ച് പോലീസില്‍ പരാതി നല്‍കിയത്. 2017-ല്‍ കേസ് ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്.

2015 ജൂണ്‍ 17 നാണു കേസിനാസ്പദമായ സംഭവം. ശാസ്താംകോട്ട കല്ലുംമൂട്ടിൽ കടവ് ബോട്ട് ജെട്ടിയിൽ നിന്നും വെള്ളത്തിൽ വീണ ഷജീറയെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഷജീറയുടെ സ്വത്തുക്കള്‍ തട്ടിയെടുക്കാനാണ് ഷിഹാബ് കൊലപാതകം നടത്തിയതെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിശദീകരണം. വിവാഹശേഷം ഇയാൾ ഷജീറയെ നിരന്തരമായി പീഡിപ്പിച്ചിരുന്നതായും റിപ്പോർട്ടുണ്ട്.

സാഹചര്യതെളിവുകളുടേയും സാക്ഷി മൊഴികളുടേയും അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

നെയ്മർ പി എസ് ജി വിടുന്നു; ചെൽസിയിലേക്കെന്ന് സൂചന

0

ബ്രസീൽ സൂപ്പർതാരം നെയ്മർ ജൂനിയർ ഫ്രഞ്ച് ക്ലബ് പാരിസ് സെന്‍റ് ജെർമെയ്ൻ (പി.എസ്.ജി) വിടാൻ ആഗ്രഹം പ്രകടിപ്പിച്ചു. തന്റെ പഴയ തട്ടകമായ ബാഴ്സലോണയിലേക്ക് മടങ്ങിയേക്കുമെന്നു സൂചന വന്നിരുന്നെങ്കിലും ചെൽസിയിലേക്കെന്നാണ് റിപോർട്ടുകൾ. പി എസ് ജി വിടുന്നവിവരം ക്ലബ്ബിനെ അറിയിച്ചതായി ടെലിഗ്രാഫ് റിപ്പോർട്ടിൽ പറയുന്നു.

പി എസ് ജി യിൽ 2 വർഷത്തെ കരാർ കൂടി നെയ്മർക്ക് ഉണ്ട്. എന്നാൽ കരാർ തീരുന്നതു വരെ ക്ലബ്ബിൽ തുടരില്ലെന്നും ഈ മാസം തന്നെ ക്ലബ് വിടണമെന്നും പി എസ് ജിയെ അറിയിച്ചതായാണ് റിപ്പോർട്ട്. ആറ് വർഷം മുമ്പാണ് നെയ്മർ ജൂനിയർ ബാഴ്സലോണയിൽ നിന്ന് പാരീസ് സെന്റ് ജെർമെയ്‌നിലേക്ക് ചുവടുമാറ്റം നടത്തുന്നത്

നെയ്മറെ സൈന്‍ ചെയ്യിക്കുന്ന കാര്യത്തില്‍ ബാഴ്സയിൽ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് ക്ലബ് പരിശീലകൻ സാവി പ്രതികരിച്ചു. നിലവിലെ സാമ്പത്തിക സ്ഥിതിയിൽ നെയ്മറെ വാങ്ങാനുള്ള ശേഷി സ്പാനിഷ് ക്ലബ്ബിനില്ല. പ്രീമിയർ ലീഗ് ക്ലബ് ചെൽസി നെയ്മർക്കായി ശ്രമങ്ങൾ നടത്തുന്നുണ്ട്. പി എസ് ജിയുമായി ചെൽസി അധികൃതർ ചർച്ച നടത്തിയതായാണ് റിപോർട്ടുകൾ.

കിഫ്ബി വായ്പ സര്‍ക്കാര്‍ വായ്പയായി കേന്ദ്രം കാണുന്നത് വിവേചനപരമെന്നു മുഖ്യമന്ത്രി

0

കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ നിഷേധാത്മകമായ നിലപാടാണു സ്വീകരിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കിഫ്ബി മുഖേന എടുക്കുന്ന വായ്പ സര്‍ക്കാറിന്റെ കടമെടുപ്പായി കണക്കാക്കണമെന്നാണ് കേന്ദ്രം പറയുന്നത്. എന്നാൽ നാഷണൽ ഹൈവേ അതോറിറ്റി എടുത്തിട്ടുള്ള വായ്പ കേന്ദ്ര സര്‍ക്കാറിന്റെ വായ്പയായി കണക്കാക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, സംസ്ഥാനത്തെ വിലക്കയറ്റം പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ചു. വിലക്കയറ്റം നിയന്ത്രിക്കാൻ സാധിക്കാത്ത സംസ്ഥാന സർക്കാർ നോക്കുകുത്തിയായി. സപ്ലൈകോയിൽ അവശ്യസാധനങ്ങളില്ല. വിലക്കയറ്റം ജനജീവിതത്തെ ദുസ്സഹമാക്കി. വിലക്കയറ്റം ജനജീവിതത്തെ ദുസ്സഹമാക്കി. വിപണിയിൽ ഇടപെടുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ പി.സി വിഷ്ണുനാഥ് ആരോപിച്ചു.

സംസ്ഥാനത്തു വിലക്കയറ്റം കുറവ്; വിപണിയിൽ ശക്തമായ ഇടപെടൽ നടത്തുമെന്ന് മന്ത്രി ജി ആർ അനിൽ

0

പൊതുവിതരണ രംഗത്ത് കേരളം ഇന്ത്യക്ക് മാതൃകയാണെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍. വില കയറ്റം രാജ്യവ്യാപകമാണെന്നും കേരളത്തില്‍ അത് തടയാനുള്ള ഫലപ്രദമായ നടപടികളാണ് സര്‍ക്കാര്‍ എടുക്കുന്നതെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു. പൊതുവിതരണ രംഗത്ത് കേരളത്തിന് പുറത്ത് മെച്ചപ്പെട്ട ഒരു മാതൃക ചൂണ്ടിക്കാണിക്കാന്‍ പ്രതിപക്ഷത്തിന് സാധിക്കുമോയെന്നും മന്ത്രി ചോദിച്ചു. വിലകയറ്റം സംബന്ധിച്ച് പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു അനിൽ.

സപ്ലൈ കോ ഔട്ട്ലെറ്റ് വഴി വിപണി വിലയേക്കാൾ കുറഞ്ഞ വിലയിൽ 13 സാധനങ്ങൾ നൽകുന്നുണ്ട്. ടെണ്ടർ നടപടികളിൽ എല്ലാവരും സഹകരിച്ചിട്ടുണ്ട്. ഓണക്കാലത്ത് എല്ലാ സാധനങ്ങളും മൂന്നിരട്ടി വിപണിയിലെത്തിക്കുമെന്നും മന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയില്‍ തക്കാളി ലഭിക്കുന്നതിനേക്കള്‍ കുറഞ്ഞ വിലയ്ക്കാണ് കേരളത്തില്‍ സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ വില്‍ക്കുന്നത്. സപ്ലൈകോയെ അടച്ചാക്ഷേപിക്കുന്നത് ആര്‍ക്കുവേണ്ടിയാണെന്നും മന്ത്രി ചോദിച്ചു.

ഒരു മതവിശ്വാസത്തെയും വ്രണപ്പെടുത്തിയിട്ടില്ല: ശാസ്ത്രത്തേക്കുറിച്ച് പറയുന്നത് വിശ്വാസത്തെ എങ്ങനെ ഹനിക്കുമെന്നു ഷംസീർ

0

ശാസ്ത്രവും മിത്തും സംബന്ധിച്ച തന്റെ പരാമര്‍ശം ഒരു മതവിശ്വാസത്തേയും വേദനിപ്പിക്കുന്നതിനല്ലെന്ന് സ്പീക്കര്‍ എ.എന്‍.ഷംസീര്‍. കേരളം പോലുള്ള സംസ്ഥാനത്ത് ഇത്തരം വിവാദം നിര്‍ഭാഗ്യകരമാണ്. എല്ലാ മതവിശ്വാസങ്ങളെയും ബഹുമാനിക്കുന്ന ആളാണ് താൻ. മതവിശ്വാസത്തെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ല. ഭരണഘടനയിൽ ഒരു ഭാഗത്തു മതവിശ്വാസത്തെക്കുറിച്ചു പറയുമ്പോൾ മറ്റൊരു ഭാഗത്തു ശാസ്ത്രീയ വശം പ്രോത്സാഹിപ്പിക്കണമെന്നും പറയുന്നുണ്ട്. ഭരണഘടനാപദവിയിൽ ഇരിക്കുന്ന ആളെന്നനിലയിൽ ശാസ്ത്രീയവശം പ്രോത്സാഹിപ്പിക്കണമെന്നു പറയുമ്പോൾ എങ്ങനെയാണു മതവിശ്വാസത്തെ വ്രണപ്പെടുത്തുന്നതാകുന്നതെന്നു ഷംസീർ ചോദിച്ചു.

സ്പീക്കറായി തന്നെ കെട്ടിയിറക്കിയതല്ലെന്നു ഷംസീർ പറഞ്ഞു. വിദ്യാർഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലെത്തിയ ആളാണ് താൻ. തന്റ മതേതര മൂല്യങ്ങളിലുള്ള വിശ്വാസത്തെ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല. സംഘപരിവാർ വെറുപ്പിന്റെ പ്രചാരണം രാജ്യത്തു നടത്തുകയാണ്. കേരളത്തിലും അതിനുള്ള ശ്രമം നടക്കുന്നുണ്ട്. അത് കേരളത്തിലുള്ളവരും വിശ്വാസികളും തള്ളിക്കളയും. വിശ്വാസികൾ തനിക്കൊപ്പമാണെന്നും ഷംസീർ പറഞ്ഞു.

സഭാ ടിവിയിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധ ദൃശ്യങ്ങളും കാണിക്കുമെന്നും അതിനുള്ള ക്രമീകരണം നടത്തുമെന്നും സ്പീക്കർ പറഞ്ഞു. ഓഗസ്റ്റ് 7 മുതൽ 24 വരെ നിയമസഭാ സമ്മേളനം ചേരുമെന്നും അദ്ദേഹം പറഞ്ഞു.

പോലീസ് കസ്റ്റഡിയിൽ മരിച്ച യുവാവിന്റെ ആമാശയത്തില്‍ കവറുകള്‍, MDMA എന്ന് സംശയം

0

മലപ്പുറം താനൂരില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച യുവാവിൻ്റെ ആമാശയത്തില്‍ നിന്ന് ക്രിസ്റ്റല്‍ രൂപത്തിലുള്ള വസ്തുവടങ്ങിയ രണ്ട് പ്ലാസ്റ്റിക് കവറുകള്‍ കണ്ടെത്തി. ഇത് എം.ഡി.എം.എയാണോ എന്ന സംശയത്തിലാണ് പോലീസ്. ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ ഉണ്ടെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. രാസപരിശോധനാ ഫലം വന്നാലേ മരണകാരണം വ്യക്തമാകൂ.

നാലര മണിക്കൂറോളമാണ് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ നീണ്ടത്. ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളുണ്ട്. നട്ടെല്ലിനു ക്ഷതമേട്ടുണ്ട്. മലദ്വാരത്തിൽ ലാത്തി കയറ്റിയതിന്റേത് പോലെയുള്ള ലക്ഷണങ്ങൾ കണ്ടെത്തിയതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ പറയുന്നു.

മയക്കുമരുന്ന് കൈവശംവെച്ചതിന്റെ പേരിലാണ് തിരൂരങ്ങാടി മൂഴിക്കല്‍ മമ്പുറം മാളിയേക്കല്‍ താമിര്‍ ജഫ്രിതാനൂര്‍ പോലീസിന്റെ പിടിയിലായത്. ഇയാൾ ഉൾപ്പടെ അഞ്ചു പേരെയാണ് പോലീസ്ഇ പിടികൂടിയത്. ചൊവ്വാഴ്ച പുലർച്ചെ ഒന്നേകാലോടെ പിടിയിലായ പ്രതി പുലർച്ചെ നാലരയോടെ മരണമടയുകയായിരുന്നു.

ഷംസീറിന്റെ പ്രസ്താവനയിൽ പ്രതിഷേധം കടുപ്പിച്ച് എൻ എസ് എസ്; ഷംസീർ മാപ്പ് പറയണമെന്ന് സുകുമാരന്‍ നായര്‍

0

സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ പരാമർശങ്ങൾ ഹെെന്ദവ വിശ്വാസികൾക്ക് എതിരാണെന്ന് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായർ. ഷംസീറിനെതിരെ നിലപാട് കടുപ്പിക്കുകയാണ് എൻ എസ് എസ്. എൻ.എസ്.എസ് ആഹ്വാനം ചെയ്ത വിശ്വാസസംരക്ഷണ ദിനാചരണത്തിന് തുടക്കമായി. ഇതിന്റെ ഭാ​ഗമായി സുകുമാരന്‍ നായര്‍ കോട്ടയം വാഴപ്പിള്ളി ക്ഷേത്രത്തിൽ പ്രാര്‍ഥനയും വഴിപാടും നടത്തി.
ഷംസീറിന്റെ പരാമർശങ്ങൾ ഹൈന്ദവ ജനതയുടെ ചങ്കിൽ തറച്ചു. എല്ലാ മതങ്ങളെയും അംഗീകരിച്ചു മുന്നോട്ടു പോകുന്നവരാണ് ഹിന്ദുക്കൾ. ഹൈന്ദവരെ ആക്ഷേപിച്ചാൽ വിട്ടുവീഴ്ച്ച ഇല്ലാത്ത എതിർപ്പ് നേരിടേണ്ടി വരും. ഹിന്ദു സംഘടനകൾക്കൊപ്പം യോജിച്ചു പ്രവർത്തിക്കുമെന്നും സുകുമാരന്‍ നായർ പറഞ്ഞു.
സ്പീക്കർ സ്ഥാനത്ത് തുടരാൻ ഷംസീർ അർഹനല്ല. എന്നാൽ രാജി വെക്കണമെന്ന് താൻ പറഞ്ഞിട്ടില്ല. തെറ്റുപറ്റി എന്ന് ഷംസീർ മാപ്പ് പറയണമെന്നും സുകുമാരൻ നായർ പറഞ്ഞു. ശാസ്ത്രമല്ല, വിശ്വസമാണ് വലുത്. ശാസ്ത്രം ഗണപതിക്ക്‌ മാത്രം മതിയോ. മറ്റു മതങ്ങൾക്ക് വേണ്ടേ എന്നും സുകുമാരൻ നായർ ചോദിച്ചു.

ഹരിയാനയിലെ വർഗീയ കലാപം: യുപിയിലും ദില്ലിയിലും അതീവജാഗ്രത

0

ഹരിയാനയിലെ കലാപത്തിന്റെ പശ്ചാത്തലത്തിൽ ദില്ലിയിലും ഉത്തർപ്രദേശിലും ജാഗ്രതാ നിദേശം നൽകി. ഹരിയാനയുടെ അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ കലാപം പടരാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് നിർദേശം. ആരാധനാലയങ്ങൾക്ക് സുരക്ഷയൊരുക്കാൻ പോലീസ് നിർദേശം നൽകി.
ഹരിയാനയിലെ നൂഹിലും സമീപപ്രദേശങ്ങളിലും രണ്ടുദിവസമായി തുടരുന്ന വർഗീയസംഘർഷങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായതായാണ് റിപോർട്ടുകൾ. മരിച്ചവരിൽ രണ്ട്‌ ഹോംഗാർഡുകളും ഉൾപ്പെടും. ഡൽഹിക്ക്‌ സമീപം ഗുഡ്‌ഗാവിൽ തിങ്കളാഴ്‌ച രാത്രി ഒരു പള്ളി അക്രമികൾ കത്തിച്ചു. പള്ളി ഇമാം വെടിയേറ്റ്‌ മരിച്ചു. അക്രമം ഗുരുഗ്രമിലേക്കും പടർന്നു. അക്രമങ്ങളിൽ നൂഹ് പോലീസ് 116 പേരെ അറസ്റ്റ് ചെയ്തു. 26 എഫ് ഐ ആർ ആണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
നൂ​ഹ് ജി​ല്ല​യി​ൽ ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. തി​ങ്ക​ളാ​ഴ്ച നന്ദ് ഗ്രാമത്തിൽ വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ബ്രി​ജ് മ​ണ്ഡ​ൽ ജ​ലാ​ഭി​ഷേ​ക് യാ​ത്ര​യാ​ണ് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. നൂ​ഹി​ലെ ഖെ​ഡ്ല മോ​ഡി​ലെ​ത്തി​യ​പ്പോ​ൾ ചിലർ യാ​ത്ര ത​ട​ഞ്ഞ് ക​ല്ലേ​റ് ന​ട​ത്തി​യ​താ​യും തി​രി​ച്ചും ക​ല്ലേ​റു​ണ്ടാ​യ​താ​യും പ​റ​യു​ന്നു. ഇ​ത് സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് ന​യി​ക്കു​ക​യാ​യി​രു​ന്നു. സം​ഘ​ർ​ഷം ആ​സൂ​ത്രി​ത​മാ​ണെ​ന്ന് ഹ​രി​യാ​ന ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​നി​ൽ വി​ജ് പ​റ​ഞ്ഞിരുന്നു.

ജയ്പുര്‍-മുംബൈ എക്സ്പ്രസിൽ വെടിവെപ്പ്; RPF എഎസ്ഐ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു

0

ജയ്പുർ- മുംബെെ എക്സ്പ്രസിൽ പുലർച്ചെയുണ്ടായ വെടിവെപ്പിൽ നാല് മരണം. ഒരു ആർ‌പി‌എഫ് ഉദ്യോ​ഗസ്ഥൻ, പാൻട്രി ജീവനക്കാരൻ, രണ്ട് യാത്രക്കാർ എന്നിവരാണ് കൊല്ലപ്പെട്ടത്. ആർ പി എഫ് കോൺസ്റ്റബിൾ ചേതൻ സിങിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാളുടെ പക്കൽ നിന്ന് ആയുധവും പിടിച്ചെടുത്തു.
പുലർച്ചെ അഞ്ച് മണിയോടെ വാപി സ്റ്റേഷനും ബോറിവാലി സ്റ്റേഷനും ഇടയില്‍വെച്ച് ബി-5 കോച്ചിലായിരുന്നു സംഭവം. ആർ പി എഫ് ഉദ്ദ്യോഗസ്ഥർ തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന. ബോറിവലി സ്റ്റേഷനിൽ വച്ച് മൃതദേഹങ്ങൾ ട്രെയിനിൽ നിന്ന് സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.

പെരുമ്പാവൂരില്‍ അതിഥി തൊഴിലാളികളുടെ ക്യാമ്പുകളിൽ എക്സൈസ് പരിശോധന; ലഹരി വസ്‌തുക്കൾ പിടിച്ചെടുത്തു

0

പെരുമ്പാവൂർ, ആലുവ ഉൾപ്പെടെ വിവിധയിടങ്ങളിലെ ലേബർ ക്യാമ്പുകളിൽ എക്സൈസ് പരിശോധന നടത്തി. പരിശോധനയിൽ ലഹരി വസ്‌തുക്കൾ കണ്ടെത്തി. ജില്ലയിലെ എക്സൈസ് ഉദ്യോഗസ്ഥർ വിവിധ യൂണിറ്റുകളായി തിരിഞ്ഞാണ് പരിശോധന നടത്തുന്നത്. എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ നിർദേശ പ്രകാരമാണ് പരിശോധന.
റെയ്ഡില്‍ നിരോധിത പുകയില ഉത്പന്നങ്ങളും ലഹരി വസ്തുക്കളും കണ്ടെടുത്തതായി എക്‌സൈസ് അധികൃതര്‍ അറിയിച്ചു. ലോഡ്ജുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, ബിവറേജസ് ഔട്ട്ലെറ്റ് പരിസരം, ഇതരസംസ്ഥാന തൊഴിലാളികള്‍ ധാരാളമായുളള മേഖലകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന. ആലുവയിൽ അഞ്ചുവയസ്സുകാരിയുടെ കൊലപാതകത്തിന്റെ സാഹചര്യത്തിൽ അതിഥി തൊഴിലാളികളുടെ ലഹരി ഉപയോഗം സംബന്ധിച്ച പരാതികൾ ഉയരുന്നതിനിടെയാണ് പരിശോധന നടത്തുന്നത്.

അവളെ കൊന്നു; ആലുവയില്‍നിന്ന് തട്ടിക്കൊണ്ടുപോയ അഞ്ചുവയസ്സുകാരിയെ മരിച്ചനിലയില്‍ കണ്ടെത്തി

0

കഴിഞ്ഞ 20 മണിക്കൂർ നീണ്ട കാത്തിരിപ്പ് വിഫലമായി. ഇന്നലെ ആലുവയിൽ നിന്ന് കാണാതായ അഞ്ചുവയസ്സുകാരിയുടെ മൃതദേഹം ആലുവ മാര്‍ക്കറ്റിന് സമീപത്താണ് കണ്ടെത്തി. രാവിലെ 11.45-ഓടെയാണ് മാര്‍ക്കറ്റിന് പിറകില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി മരിച്ചത് ആലുവ ചൂര്‍ണിക്കരയില്‍നിന്ന് കാണാതായ അഞ്ചുവയസ്സുകാരിയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

മാര്‍ക്കറ്റിന് പിറകിലെ കാടുമൂടിയസ്ഥലത്ത് ചാക്കില്‍കെട്ടിയ നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം. ചാക്കിൽ നിന്ന് കൈ പുറത്തേക്ക് കിടന്നിരുന്നു. കൈ കണ്ട് പ്രദേശത്ത് എത്തിയ ആളുകൾ പൊലീസിനെ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് ഫൊറൻസിക് സംഘം സ്ഥലത്ത് പരിശോധനക്ക് എത്തി.

അസം സ്വദേശിയായ അസഫാക് ആലമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പെൺകുട്ടിയെ പണം വാങ്ങിച്ച് മറ്റൊരാൾക്ക് നൽകിയെന്നാണ് ഇയാൾ പറഞ്ഞത്. സക്കീർ എന്ന ആളാണ് കുട്ടിയെ കൊണ്ടുപോയതെന്നും ഇയാൾ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് കുറ്റിക്കായി തിരച്ചിൽ നടത്തിവരികയായിരുന്നു.

ആലുവ ചൂര്‍ണിക്കര പഞ്ചായത്തില്‍ ഗാരേജിനു സമീപം മുക്കത്ത് പ്ലാസയില്‍ വാടകയ്ക്ക് താമസിക്കുന്ന ബിഹാര്‍ സ്വദേശികളായ മഞ്ജയ് കുമാറിന്റെയും നീതു കുമാരിയുടെയും മകളാണ് കുട്ടി. തായിക്കാട്ടുകര യു.പി. സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. ബിഹാര്‍ കുടുംബം നാല് വര്‍ഷമായി ഇവിടെ താമസിച്ചുവരുന്നു. ഇവര്‍ക്ക് വേറെ മൂന്നുമക്കള്‍ കൂടിയുണ്ട്. ഏറ്റവും ഇളയ കുട്ടിയാണ്.

അനിൽ ആന്‍റണി ബി.ജെ.പി ദേശീയ സെക്രട്ടറി; അബ്ദുല്ലക്കുട്ടി ഉപാധ്യക്ഷനായി തുടരും

0

അനിൽ ആന്‍റണിയെ ബി.ജെ.പി ദേശീയ സെക്രട്ടറിയായി നിയമിച്ചു. പാർട്ടിയുടെ പുതിയ കേന്ദ്രഭാരവാഹികളുടെ പട്ടിക ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയാണ് പ്രഖ്യാപിച്ചത്. ദേശീയ ജനറൽ സെക്രട്ടറിയായി ബി.എൽ. സന്തോഷ് തുടരും. എ.പി. അബ്ദുല്ലക്കുട്ടി ദേശീയ ഉപാധ്യക്ഷനായും തുടരും. ദേശീയ ഭാരവാഹി പട്ടികയിൽ കേരളത്തിൽനിന്നു മറ്റാരുമില്ല.

മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്‍റണിയുടെ മകനായ അനിൽ ആന്‍റണി കഴിഞ്ഞ ഏപ്രിലിലാണ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് കേന്ദ്രമന്ത്രി പീയുഷ് ഗോയലില്‍നിന്നാണ് അനില്‍ പാര്‍ട്ടി അംഗത്വം സ്വീകരി. കെ.പി.സി.സി ഡിജിറ്റൽ മീഡിയ കൺവീനറും എ.ഐ.സി.സി സമൂഹ മാധ്യമ കോ-ഓർഡിനേറ്ററുമായിരുന്നു അനിൽ.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററി വിവാദത്തോടെയാണ് കോൺഗ്രസ് നേതൃത്വവുമായി തെറ്റിയത്. വിവാദത്തിൽ ബി.ജെ.പി അനുകൂല നിലപാടാണ് അനിൽ സ്വീകരിച്ചത്. ഇതേതുടർന്ന് കോൺഗ്രസിൽ വിമർശനം രൂക്ഷമായിരുന്നു.

മരിച്ചിട്ടില്ല; നൗഷാദിനെ തൊടുപുഴയിൽ കണ്ടെത്തി

0

ഒന്നര വർഷം മുപ് കാണാതായ കലഞ്ഞൂർ സ്വദേശി നൗഷാദിനെ പൊലീസ് തൊടുപുഴയിൽ കണ്ടെത്തി. തൊടുപുഴ തൊമ്മൻകുത്ത് മേഖലയിൽനിന്നാണ് കണ്ടെത്തിയത്. ഇയാളെ ഡിവൈഎസ്പി ഓഫിസിൽ എത്തിച്ചു. നൗഷാദിനെ കൊന്നു കുഴിച്ചുമൂടിയെന്നു ഭാര്യ അഫ്‌സാന മൊഴി നൽകിയിരുന്നു. ഇവരുടെ മൊഴികൾ കണക്കിലെടുത്ത് നിരവധി ഇടങ്ങളിൽ മൃതദേഹത്തിനായി പൊലീസ് പരിശോധന നടത്തി. ഇടയ്ക്ക് നൗഷാദിനെ തിരികെ കൊണ്ടുവരണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്ന് അഫ്സാന പറഞ്ഞിരുന്നു. ഇതാണ് നൗഷാദ് ജീവിച്ചിരിപ്പുണ്ടെന്ന സംശയത്തിലേക്കു പൊലീസിനെ നയിച്ചതെന്നാണ് വിവരം.

ഭാര്യയുമായി ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് നൗഷാദ് പറഞ്ഞു. ജീവഹാനി ഉണ്ടാകുമെന്നു ഭയന്നാണ് മാറി കഴിഞ്ഞതെന്നാണ് ഇയാൾ പറയുന്നത്. അഫ്സാനക്ക് മാനസിക പ്രശനം ഉണ്ടോ എന്ന ചോദ്യത്തിന്, അറിയില്ല എന്നായിരുന്നു നൗഷാദിന്റെ പ്രതികരണം. സ്വന്തം വീട്ടുകാരുമായും ബന്ധപ്പെട്ടിരുന്നില്ലെന്ന് നൗഷാദ് പറഞ്ഞു. ചാനലുകളിൽ വാർത്ത വന്നത് അറിഞ്ഞില്ല. ഇന്ന് പത്രത്തിൽ വാർത്ത വന്നപ്പോളാണ് അറിഞ്ഞത്. ഭാര്യയെയും വീട്ടുകാരെയും കാണാൻ താല്പര്യം ഇല്ലെന്നും നൗഷാദ് പറഞ്ഞു.

അതെസമയം അറസ്റ്റിലായ ഭാര്യ അഫ്സാനയെ കോടതി റിമാൻഡ് ചെയ്തു.
അന്വേഷണവുമായി ബന്ധപ്പെട്ട് പോലീസ് അഫ്‌സാനയെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യലില്‍ നൗഷാദിനെ കൊന്ന് കുഴിച്ചുമൂടിയതായി മൊഴിനൽകുകയും ചെയ്തിരുന്നു. മൃതദേഹം ആറ്റിലെറിഞ്ഞെന്നും അവർ പിന്നീട് മൊഴി മാറ്റിമാറ്റിപ്പറഞ്ഞു. ഇതുസംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് നൗഷാദിനെ തൊടുപുഴയില്‍ കണ്ടെത്തിയത്. നൗഷാദിനെ കാണാതായെന്ന് കാട്ടി ഇയാളുടെ അച്ഛന്‍ പാടം വണ്ടണി പടിഞ്ഞാറ്റേതില്‍ സുബൈര്‍ 2021 നവംബര്‍ അഞ്ചിനാണ് കൂടല്‍ പോലീസില്‍ പരാതി നല്‍കിയത്.

കറുത്ത വസ്ത്രമണിഞ്ഞ് പ്രതിപക്ഷ എംപിമാര്‍; പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധം

0

മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധം. പ്രധാനമന്ത്രി സഭയില്‍ സംസാരിക്കണമെന്ന ആവശ്യം പ്രതിപക്ഷം ആവർത്തിച്ചു. തുടര്‍ന്നുണ്ടായ ബഹളത്തില്‍ ലോക്‌സഭയും രാജ്യസഭയും രണ്ട് മണി വരെ നിര്‍ത്തി വെച്ചു. ഭരണപക്ഷത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ച് കറുത്ത വസ്ത്രം ധരിച്ചാണ് പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റിലെത്തിയത്. അവിശ്വാസ പ്രമേയം കൊണ്ടുവന്നിട്ടോ കറുത്ത വസ്ത്രം ധരിച്ചിട്ടോ ഒരു പ്രയോജനവുമില്ലെന്നും നരേന്ദ്ര മോദി തന്നെ 2024 ലും ഇന്ത്യ ഭരിക്കുമെന്നും പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് പരിഹസിച്ചു.
പാർലമെന്റ് ചേരുന്നതിനു മുന്നോടിയായി, രാവിലെ പ്രതിപക്ഷ യോഗം ചേർന്നിരുന്നു. പ്രതിപക്ഷ നേതാക്കളുടെ കറുത്ത വസ്ത്രം പ്രധാനമന്ത്രിയുടെ ധാർഷ്ട്യത്തിന് എതിരാണെന്ന് പറഞ്ഞ കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയ്, മണിപ്പുരിലെ ജനങ്ങളുടെ മുറിവുകളിൽ പ്രധാനമന്ത്രി ഉപ്പ് പുരട്ടുകയാണെന്നും ആരോപിച്ചു.

മണിപ്പൂര്‍ കലാപം: മോദി സര്‍ക്കാരിനെതിരേ കോൺഗ്രസ് നൽകിയ അവിശ്വാസപ്രമേയ നോട്ടീസിന് അനുമതി

0

മണിപ്പുര്‍ കലാപത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരേ ലോക്‌സഭയില്‍ കോണ്‍ഗ്രസ് നല്‍കിയ അവിശ്വാസപ്രമേയ നോട്ടീസിന് അനുമതി. കോണ്‍ഗ്രസ് സഭാകക്ഷി ഉപനേതാവ് ഗൗരവ് ഗൊഗോയി നല്‍കിയ നോട്ടീസിനാണ് സ്പീക്കര്‍ അനുമതി നല്‍കിയത്. മന്ത്രിസഭയില്‍ വിശ്വാസം നഷ്ടപ്പെട്ടതായുള്ള ഒറ്റവരി നോട്ടീസ് ഗൊഗോയി സഭയില്‍ വായിച്ചു.
പ്രമേയത്തിനുള്ള പിന്തുണ സ്പീക്കര്‍ പരിശോധിച്ചു. പ്രതിപക്ഷാംഗങ്ങള്‍ എഴുന്നേറ്റുനിന്ന് നോട്ടീസിനെ പിന്തുണച്ചു. അന്‍പതിലേറെ അംഗങ്ങളുടെ പിന്തുണ വ്യക്തമായതിനെത്തുടര്‍ന്ന് എല്ലാ പാര്‍ട്ടികളിലേയും നേതാക്കളുമായി സംസാരിച്ച്, പ്രമേയത്തിലുള്ള ചര്‍ച്ചയ്ക്കുള്ള സമയം തീരുമാനിക്കുമെന്ന് സ്പീക്കർ ഓം ബിർള സഭയെ അറിയിച്ചു.

കോണ്‍ഗ്രസും പ്രതിപക്ഷസഖ്യമായ ‘ഇന്ത്യ’യുടെ ഭാഗമല്ലാത്ത ബി.ആര്‍.എസുമാണ് അവിശ്വാസപ്രമേയ നോട്ടീസ് നല്‍കിയിരുന്നത്. കെ. ചന്ദ്രശേഖര്‍ റാവുവിന്റെ പാര്‍ട്ടിയായ ബി.ആര്‍.എസ്. എം.പി. നാമനാഗേശ്വര റാവുവുവും അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കി. മണിപ്പൂർ വിഷയത്തിൽ പാർലമെൻറിൽ നരേന്ദ്രമോദി സംസാരിക്കണമെന്ന് ആവശ്യം ശക്തമാക്കിയാണ് നോട്ടീസ് നൽകിയത്.

ചാറ്റ് ജി പി ടി ആന്‍ഡ്രോയ്ഡ് പതിപ്പെത്തി; പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം

0

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ് ബോട്ട് സേവനമായ ചാറ്റ് ജിപിടിയുടെ ആന്‍ഡ്രോയിഡ് ആപ്പ് അവതരിപ്പിച്ചു. എല്ലാ സ്മാര്‍ട്ട് ഫോണുകളിലും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. യുഎസ്, ഇന്ത്യ, ബംഗ്ലാദേശ്, ബ്രസീല്‍ എന്നിവിടങ്ങളിലാണ് ചാറ്റ് ജിപിടി ആന്‍ഡ്രോയിഡ് അവതരിപ്പിച്ചത്. മറ്റ് രാജ്യങ്ങളിൽ വരുന്ന ദിവസങ്ങളിൽ ആപ്പ് എത്തിക്കുമെന്ന് ഓപ്പൺ എ ഐ അറിയിച്ചു.

മനുഷ്യന്റെ ഭാഷ മനസിലാക്കാനും അതിനനുസരിച്ച് സംഭാഷണങ്ങൾ നടത്താനുമാണ്‌ ചാറ്റ് ജിപിടിയെ തയ്യാറാക്കിയിരിക്കുന്നത്. ചാറ്റ് ജിപിടിയുടെ ഉപയോഗം വലിയ തോതില്‍ പ്രചരിച്ചതിനു പിന്നാലെയാണ് ആന്‍ഡ്രോയിഡ് ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ചോദ്യങ്ങള്‍ക്കുള്ള ഉത്തരം, നിര്‍ദേശങ്ങള്‍, ലേഖനങ്ങള്‍ എഴുതുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി ഈ ആപ്പ് ഉപയോഗിക്കാം.

‘കസ്റ്റമൈസ്ഡ് ഇന്‍സ്ട്രക്ഷന്‍സ്’ എന്ന പേരില്‍ പുതിയൊരു ഫീച്ചര്‍ ചാറ്റ്ജിപിടി അവതരിപ്പിച്ചിരുന്നു. ഭാവി ആശയവിനിമയങ്ങള്‍ക്ക് ഉപഗോഗിക്കുന്ന വിധം എന്തും ചാറ്റ് ജി പി ടി യോട് പറയാനാവുന്ന സൗകര്യമാണിത്. ചാറ്റ് ജി പി ടി പ്ലസ് ബീറ്റാ ഉപഭോക്താക്കള്‍ക്കാണ് ഈ ഫീച്ചര്‍ ലഭിക്കുക. ആവശ്യങ്ങളും താല്പര്യങ്ങളും ഒക്കെ ഫീഡ് ചെയ്ത് വയ്ക്കുന്ന സംവിധാനമാണ് ഇത്.

ചാറ്റ്ആ ജി പി ടി യുടെ വരവ് വലിയൊരു കുതിച്ചുചാട്ടമാണ് സാങ്കേതിക മേഖലയിൽ ഉണ്ടാക്കിയത്. ബിസിനസ് രംഗത്ത് ഇതിന്റെ സാദ്ധ്യതകൾ എത്രത്തോളമാണെന്ന് പറയാനാവില്ല. ഈ സംവിധാനത്തെ കൂടുതൽ പേർസണൽ ആക്കുക എന്നതാണ് ഏതായാലും ഓപ്പൺ എ ഐ യുടെ ലക്‌ഷ്യം. ആപ്പിന്റെ ആൻഡ്രോയ്ഡ് പതിപ്പ് സൗജന്യമായി തന്നെ ഉപയോഗിക്കാം. ചാറ്റ് ജിപിടി-യുടെ വെബ് പതിപ്പ് 2022 നവംബറിലായിരുന്നു അവതരിപ്പിച്ചത്. ഏതായാലും ആപ്പുകൂടി വന്നതോട് കൂടി ചാറ്റ് ജി പി ടി യുടെ ഉപയോഗം കൂടുതൽ ജനകീയമാകും.

എം വി ഗോവിന്ദന് ക്ലീൻചിറ്റ്; കെ സുധാകരനെതിരായ പരാമർശത്തിൽ കേസെടുക്കാനാവില്ലെന്ന് ക്രൈംബ്രാഞ്ച്

0

പോക്സോ കേസിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരായ പരാമർശത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് ക്ലീൻചിറ്റ്. പരാമര്‍ശം കലാപാഹ്വാനമല്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.
പൊതുപ്രവർത്തകൻ പായിച്ചിറ നവാസ് നൽകിയ പരാതിയിലായിരുന്നു എറണാകുളം ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണം. പ്രാഥമിക അന്വേഷണ റിപ്പോർട്ട് ക്രൈം ബ്രാഞ്ച് എസ്‍പി സാബു മാത്യു ഡിജിപിക്ക് കൈമാറി.

വ്യാജപുരാവസ്തു തട്ടിപ്പു കേസ് പ്രതി മോൻസൻ മാവുങ്കൽ ശിക്ഷിക്കപ്പെട്ട പോക്സോ കേസുമായി ബന്ധപ്പെട്ടായിരുന്നു ഗോവിന്ദന്റെ പരാമർശം. മോൻസൺ മാവുങ്കൽ തന്നെ പീഡിപ്പിക്കുമ്പോൾ കെ സുധാകരൻ അവിടെയുണ്ടായിരുന്നുവെന്ന് അതിജീവിത മൊഴി നൽകിയിട്ടുണ്ടെന്നും പീഡനവിവരം അറിഞ്ഞിട്ടും സുധാകരൻ ഇടപെട്ടില്ലെന്നും മൊഴിയിലുണ്ടെന്ന് ഗോവിന്ദൻ പറഞ്ഞിരുന്നു. ദേശാഭിമാനി ദിനപത്രത്തെ ഉദ്ധരിച്ചുകൊണ്ടാണ് ഗോവിന്ദൻ ഇക്കാര്യം പറഞ്ഞത്.

പ്രതിപക്ഷ ഐക്യത്തെ ട്രോളി മോദി; ഈസ്റ്റ് ഇന്ത്യ കമ്പനിയിലും ഇന്ത്യന്‍ മുജാഹിദീനിലും ‘ഇന്ത്യ’ ഉണ്ട്

0

മണിപ്പൂർ വിഷയവുമായി ബന്ധപ്പെട്ട പ്രതിപക്ഷ സഖ്യമായ ഇന്ത്യ പാർലമെൻറിൽ പ്രതിഷേധം ശക്തമാക്കുന്നതിനിടെ ആൺ പരിഹാസവുമായി മോദി രംഗത് എത്തിയത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, ഈസ്റ്റ് ഇന്ത്യ കമ്പനി, ഇന്ത്യന്‍ മുജാഹിദീന്‍, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ, ഇതിൽ എല്ലാം ഇന്ത്യ എന്നുണ്ടെന്നും അതുകൊണ്ടു പ്രത്യേകിച്ച് കാര്യമൊന്നുമില്ലെന്നും മോദി പറഞ്ഞു. ഇത്തരത്തില്‍ ലക്ഷ്യബോധമില്ലാത്ത പ്രതിപക്ഷത്തെ താന്‍ ഒരിക്കലും കണ്ടിട്ടില്ലെന്നും പ്രധാനമന്ത്രി ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ മോദി പറഞ്ഞു. പരാജയപ്പെട്ട, അവശരായ, പ്രതീക്ഷയറ്റ, മോദിയെ എതിര്‍ക്കുകയെന്ന ഒറ്റ അജന്‍ഡ മാത്രമുള്ളവരുടെ കൂട്ടമാണ് പ്രതിപക്ഷ സഖ്യമെന്നും മോദി കുറ്റപ്പെടുത്തി.

കേന്ദ്ര സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിനൊരുങ്ങി പ്രതിപക്ഷസഖ്യം

0

മണിപ്പൂരിൽ നടക്കുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾക്കും വംശീയ കലാപത്തിനും എതിരെ പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷ സഖ്യം ഇന്ത്യ യുടെ നീക്കം. നാലാം ദിവസവും പാർലമെന്റ് പ്രക്ഷുബ്ദമാണ്‌. കേന്ദ്ര സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിനൊരുങ്ങുകയാണ് പ്രതിപക്ഷസഖ്യം. 26 പാര്‍ട്ടികള്‍ അടങ്ങുന്ന പ്രതിപക്ഷ സഖ്യം ‘ഇന്ത്യ’, പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയം അവതരിപ്പിച്ചേക്കുമെന്നാണ് റിപോർട്ടുകൾ. രാവിലെ നടന്ന സഖ്യത്തിന്റെ യോഗത്തില്‍ അവിശ്വാസ പ്രമേയ നോട്ടീസ് സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ചചെയ്യപ്പെട്ടിരുന്നു എന്നാണ് റിപോർട്ടുകൾ.

മണിപൂർ വിഷയത്തിൽ നരേന്ദ്ര മോദി ലോക്‌സഭയില്‍ സംസാരിക്കണമെന്നതാണ് സഖ്യത്തിന്റെ ആവശ്യം. പ്രതിപക്ഷ പ്രതിഷേധം മൂലം ലോക്സഭാസ്തംഭനം അവസാനിപ്പിക്കുന്നതിന് കക്ഷി നേതാക്കളുമായി ലോക്സഭ സ്പീക്കർ നടത്തിയ കൂടിക്കാഴ്ച ഫലം കണ്ടില്ല. പ്രധാനമന്ത്രി തന്നെ പ്രസ്താവന നടത്തണമെന്ന നിലപാട് പ്രതിപക്ഷം ആവർത്തിച്ചു. ആഭ്യന്തരമന്ത്രി മറുപടി നൽകുമെന്ന നിലപാട് കേന്ദ്രവും ആവർത്തിച്ചതോടെയാണ് സമവായ ചർച്ച പൊളിഞ്ഞത്. ചര്‍ച്ചയ്ക്ക് തയാറാണെന്ന് അമിത് ഷാ അറിയിച്ചെങ്കിലും പ്രധാനമന്ത്രിയുടെ മറുപടിക്ക് ശേഷം ചര്‍ച്ച മതി എന്ന നിലപാടിലാണ് പ്രതിപക്ഷം.

പെരിന്തൽമണ്ണ ചാരിറ്റി പീഡന കേസിൽ പ്രതി സൈഫുള്ളയെ കസ്റ്റഡിയിലെടുത്തു

0

പെരിന്തൽമണ്ണ ചാരിറ്റി പീഡന കേസിൽ പ്രതി സൈഫുള്ളയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെരിന്തൽമണ്ണ പൊലീസ് ആണ് കസ്റ്റഡിയിൽ എടുത്തത്. ചാരിറ്റിയുടെ മറവില്‍ ഭിന്നശേഷിയുള്ള പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. അതിജീവിതയുടെ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. 27 വയസ്സുകാരിയായ പെൺകുട്ടി സെറിബ്രൽ പാൾസി ബാധിച്ച് കയ്യും കാലുകളും ശോഷിക്കുന്ന ഗുരുതരമായ ആരോഗ്യ പ്രശനങ്ങളുള്ള ഭിന്ന ശേഷിക്കാരിയാണ്.

ഐപിസി 376, 92 (b) വകുപ്പുകൾ പ്രകാരമാണ് കേസ്. ഭിന്നശേഷിക്കാരിയായ സ്ത്രീയ്ക്ക് എതിരായ പീഡനം, ബലാത്സം​ഗം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പെരിന്തല്‍മണ്ണ കേന്ദ്രീകരിച്ചുള്ള വ്യാജ ട്രസ്റ്റിന്റെ മറവിലാണ് തട്ടിപ്പുകള്‍ നടന്നത്. തണലോര ശലഭങ്ങള്‍ എന്ന പേരിലായിരുന്നു വ്യാജ ട്രസ്റ്റിന്റെ പ്രവര്‍ത്തനം. സൈഫുള്ളക്കെതിരെ ഗുരുതര ആരോപണവുമായി ഭിന്നശേഷിക്കാരും, രക്ഷിതാക്കളും രംഗത്തെത്തിയിരുന്നു. നിരവധി പെണ്‍കുട്ടികള്‍ക്കെതിരെ അതിക്രമമുണ്ടായെന്നാണ് റിപ്പോർട്ട്.

ഭീഷണിയും ഭയവും കാരണമാണ് പരാതി നൽകാഞ്ഞതെന്ന് ട്രസ്റ്റില്‍ അംഗമായിരുന്ന പെണ്‍കുട്ടി പറഞ്ഞു. ഭിന്നശേഷിക്കാര്‍ക്ക് സ്വപ്നങ്ങളും പ്രതീക്ഷകളും നല്‍കിയാണ് ചൂഷണം ചെയ്തത്. പെണ്‍കുട്ടികള്‍ ഗര്‍ഭിണികളാകുന്ന സാഹചര്യം ഉണ്ടായെന്നും കൂട്ടായ്മയില്‍ അംഗമായിരുന്ന പെണ്‍കുട്ടി വെളിപ്പെടുത്തി.
ഇയാൾക്കെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണവും ഉയർന്നിട്ടുണ്ട്. വീൽചെയറിന് വേണ്ടി ഭിന്നശേഷിക്കാർ സമാഹരിച്ച പണവും ഭിന്നശേഷിക്കാരുടെ പേരിൽ സമാഹരിച്ച പണവും ഉള്‍പ്പെടെ പതിനായിരങ്ങള്‍ ഇയാള്‍ തട്ടിയെടുത്തു എന്നാണ് ആരോപണം. സംഭവത്തിൽ രക്ഷിതാക്കൾ മന്ത്രി ആർ ബിന്ദുവിന് പരാതി നൽകിയിട്ടുണ്ട്.

ആന്‍റണി രാജുവിനെതിരായ തൊണ്ടിമുതൽ കേസ്: പുനരന്വേഷണം സുപ്രീംകോടതി സ്റ്റേചെയ്തു

0

ഗതാഗത മന്ത്രി ആന്റണി രാജുവിനെതിരായ തൊണ്ടിമുതൽ കേസിൽ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ പുനരന്വേഷണം സുപ്രീംകോടതി സ്റ്റേചെയ്തു. അന്തിമ ഉത്തരവ് ഉണ്ടാകുന്നത് വരെയാണ് പുനരന്വേഷണം തടഞ്ഞത്. ജസ്റ്റിസ് സി.ടി. രവികുമാർ അധ്യക്ഷനായ ബെഞ്ചാണ് സ്റ്റേ പുറപ്പെടുവിച്ചത്. പുനരന്വേഷണത്തിന് നിർദേശിച്ച ഹൈക്കോടതി ഉത്തരവിനെതിരെ ആന്റണി രാജു നൽകിയ ഹർജിയിൽ സംസ്ഥാന സർക്കാർ ഉൾപ്പടെയുള്ള എതിർകക്ഷികൾക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. നോട്ടീസുകൾക്ക് ആറ് ആഴ്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്നാണ് സുപ്രീംകോടതി നിർദേശിച്ചിരിക്കുന്നത്. അഭിഭാഷകനായിരിക്കെ ലഹരിമരുന്ന് കേസിലെ തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചെന്നാണ് ആൻ്റണി രാജുവിനെതിരായ കേസ്.

സംഘർഷമൊഴിയാതെ മണിപ്പൂർ; വീണ്ടും വെടിവെയ്പ്പ്

0

കലാപത്തിൽനിന്നുള്ള മോചനം വിദൂര സ്വപ്നമാകുമെന്ന സൂചനകൾ നൽകുന്ന റിപോർട്ടുകൾ ആണ് മണിപ്പൂരിൽ നിന്നും വരുന്നത്. മൂന്നു മാസങ്ങളിലായി നടന്ന കൊടും ക്രൂരതയുടെ വാർത്തകളും ദൃശ്യങ്ങളും പുറത്തു വരുന്നതിനിടയിൽ സംഘർഷങ്ങൾക്കും അയവില്ല.
രാചന്ദ്പൂർ- ബിഷ്‌ണുപൂർ അതിർത്തിയിൽ ഇരു വിഭാഗങ്ങൾ തമ്മിൽ വെടിവയ്‌പ്പുണ്ടായി. ഒരു സ്ത്രീക്ക് പരിക്കേറ്റു. ഇവരെ ഇംഫാലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചുരാചന്ദ്പൂരിൽ അക്രമികൾ സ്‌കൂളിന് തീയിട്ടു.
മണിപ്പൂർ കലാപത്തിൽ ആശങ്ക രേഖപ്പെടുത്തി അമേരിക്ക രംഗത്തെത്തി. വീഡിയോയിലൂടെ പുറത്തുവന്ന പീഡനത്തെ ക്രൂരവും ഭയാനകവും എന്നാണ് അമേരിക്കൻ വിദേശകാര്യ വക്താവ് വിശേഷിപ്പിച്ചത്. സമാധാനപരമായ പരിഹാരം കണ്ടെത്താനും എല്ലാ വിഭാഗങ്ങൾക്കും സംരക്ഷണം നൽകാനും മാനുഷിക സഹായം എത്തിക്കാനും അധികൃതരോട് അഭ്യർത്ഥിക്കുന്നതായി യു എസ് വിദേശകാര്യ വക്താവ് പറഞ്ഞു.

കലാപത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ പരാജയമാണെന്ന ആക്ഷേപം ശക്തമായിരിക്കെ സംസ്ഥാനത്തെ ഭരണ കക്ഷിയായ ബിജെപിക്കുള്ളിലെ അതൃപ്തി മറനീക്കി പുറത്തു വരികയാണ്. മുഖ്യമന്ത്രി ബിരേന്‍ സിങിന് എതിരെ ബിജെപി എംഎല്‍എ തന്നെ പരസ്യമായി രംഗത്തെത്തി. കലാപത്തിൽ സംസ്ഥാനം ഒത്തുകളിച്ചെന്ന ആരോപണമാണ് പൗലിയൻലാൽ ഹയോകിപ് ഉർത്തുന്നത്. വംശീയകലാപമായി തുടങ്ങിയ ആക്രമണത്തെ പിന്നീട് നാർകോ ഭീകരർക്കെതിരായി ചിത്രീകരിച്ചത്. ഒത്തുകളിയുടെ തെളിവാണെന്ന്, ഇന്ത്യ ടുഡേയിൽപ്രസിദ്ധീകരിച്ച ലേഖനത്തിൽ അദ്ദേഹം പറയുന്നു. ഇംഫാൽ താഴ്വരയ്ക്കു ചുറ്റുമുള്ള കുകികളുടെ വീടുകളെല്ലാം ആക്രമിക്കാൻ മെയ്തി വിഭാഗക്കാരെ സഹായിക്കാനായാണ് നാർകോ ഭീകരർ എന്ന ചിത്രീകരണം എന്നും അദ്ദേഹം ആരോപിക്കുന്നു.

മെയ് മൂന്നിന് കലാപം പൊട്ടിപ്പുറപ്പെട്ടതിനു തൊട്ടുപിന്നാലെ കുക്കി ആദിവാസി സ്ത്രീകളെ നഗ്നരാക്കി നടത്തിച്ചതിന്റെ വീഡിയോ പുറത്തുവന്നതിനെ തുടർന്ന് രാജ്യം മുഴുവൻ പ്രതിഷേധം കത്തിപ്പടർന്നു. അത്‌ അണയുംമുമ്പ്‌ ഇംഫാൽ ഈസ്റ്റിൽ രണ്ട്‌ കുക്കി പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗംചെയ്ത് കൊന്നുതള്ളിയ വാർത്തയും പുറത്തുവന്നു.
കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു റിപ്പോർട്ട് ഭീതിപ്പെടുത്തുന്നതാണ്. പോലീസിന്റെ ആയുധപ്പുരയിൽനിന്ന് കാണാതായ ആറുലക്ഷം വെടിയുണ്ടകളും നാലായിരത്തോളം ആയുധങ്ങളും കലാപകാരികൾ മടക്കിനൽകിയില്ലെന്ന് പോലീസ് വ്യക്തമാക്കുന്നു. ഇതിൽ 2900 മാരകശേഷിയുള്ള ആയുധങ്ങളും ഉണ്ടെന്നാണ് റിപ്പോർട്ട്.
മരണം 160 കടന്നിരിക്കുന്നു. സ്ത്രീകളെയും കുട്ടികളെയും ബലിയാടാക്കിയാണ് ആക്രമണങ്ങൾ അത്രയും നടക്കുന്നത്.

“കേരളത്തിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി,വിലക്കയറ്റം തടയുന്നതിൽ സർക്കാർ നോക്കുകുത്തി”: വി ഡി സതീശൻ

0

സംസ്ഥാന സർക്കാരിനെതിരെ രൂക്ഷമായ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരളം കടന്നുപോകുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ. വിലക്കയറ്റം തടയുന്നതിൽ സർക്കാർ നോക്കുകുത്തി. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിൽ സർക്കാർ അടിയന്തിരമായി ഇടപെട്ടില്ലെങ്കിൽ യു.ഡി.എഫ്. ഈ മാസം 31 മുതൽ പ്രത്യക്ഷ സമരം ആരംഭിക്കുമെന്ന് സതീശൻ പറഞ്ഞു. സംസ്ഥാനത്ത് വ്യാപകമായ കള്ളക്കച്ചവടം നടക്കുന്നു. നികുതിവരുമാനം വർധിപ്പിക്കാൻ യാതൊരു ശ്രമവും നടക്കുന്നില്ലെന്നും സതീശൻ ആരോപിച്ചു.
വിപണിയിൽ സർക്കാർ അടിയന്തിരമായി ഇടപെട്ടില്ലെങ്കിൽ ഓണക്കാലത്ത് തീപിടിച്ച വിലയായിരിക്കും. സപ്ലൈ കോ അടച്ചുപൂട്ടൽ ഭീഷണിയിൽ, പ്രതിസന്ധിയിലും സർക്കാർ ഇടപെടുന്നില്ലെന്നും സതീശൻ ആരോപിച്ചു .


പുതുപ്പള്ളിയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ സംബന്ധിച്ച ചർച്ചകൾ മാധ്യമങ്ങൾ അവസാനിപ്പിക്കണം, അത് കോൺഗ്രസ് തീരുമാനിക്കും. മൂന്നോ നാലോ മാസം കഴിഞ്ഞ് നടക്കുന്ന തെരഞ്ഞെടുപ്പാണിത്. സ്ഥാനാർഥിയെ കോൺഗ്രസ് അധ്യക്ഷൻ പ്രഖ്യാപിക്കുമെന്നും സതീശൻ വ്യക്തമാക്കി.
സ്ഥാനാർഥിയെ കോൺഗ്രസ് അധ്യക്ഷൻ പ്രഖ്യാപിക്കുമെന്നും സതീശൻ വ്യക്തമാക്കി.

ഉമ്മൻചാണ്ടിയുടെ അനുസ്മരണ യോഗത്തിൽ പിണറായി വിജയൻ പങ്കെടുക്കുന്നതിൽ വിവാദം വേണ്ട. പരിപാടിയിലേക്ക് മുഖ്യമന്ത്രി എന്ന നിലയിൽ പിണറായിയെ വിളിക്കണമെന്ന് മുതിർന്ന നേതാക്കൾ തീരുമാനിച്ചതാണ്. ഉമ്മൻചാണ്ടിയെ വേട്ടയാടിയ കാര്യം ജനങ്ങളുടെ മനസിലുണ്ടാകും. അത് രാഷ്ട്രീയ വേദിയിൽ ഉന്നയിക്കുമെന്നും സതീശൻ പറഞ്ഞു.

കൊടുംക്രൂരതകൾ അവസാനിക്കുന്നില്ല; മണിപ്പൂരിൽ രണ്ടു യുവതികളെ പീഡിപ്പിച്ചു കൊന്നു, 45 കാരിയെ നഗ്‌നയാക്കി തീകൊളുത്തി കൊന്നു

0

മണിപ്പൂരിലെ കൊടും ക്രൂരതകൾ ഒന്നൊന്നായി പുറത്ത്. 5 കാരിയെ നഗ്‌നയാക്കി തീ കൊളുത്തി കൊന്നു. മെയ് 7നാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. തോബാലിലാണ് സംഭവം നടന്നത്. രണ്ട് സ്ത്രീകളെ കൂട്ടബലാത്സംഗത്തിന് വിധേയമാക്കി കൊലപ്പെടുത്തിയെന്നാണ് പുറത്തു വരുന്ന മറ്റൊരു റിപ്പോർട്ട്. കാങ്പൊക്പിയില്‍ നിന്നുള്ള രണ്ട് യുവതികളാണ് അതിക്രമത്തിന് ഇരയായത്. ജോലിസ്ഥലത്തുനിന്ന് പിടിച്ചിറക്കിയായിരുന്നു അക്രമം. അതേ ദിവസം തന്നെയാണ് രണ്ടു യുവതികള്‍ ക്രൂരമായി കൊല്ലപ്പെട്ടതെന്നുമാണ് പുറത്തുവരുന്ന വിവരം.
അതേസമയം, മണിപ്പൂരില്‍ കുക്കി യുവതികളെ നഗ്‌നരാക്കി നടത്തിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഇതോടെ കേസില്‍ ആകെ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ എണ്ണം അഞ്ചായി. നേരത്തെ അറസ്റ്റ് ചെയ്യപ്പെട്ട നാല് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

6 വയസ്സുകാരനെ ചുറ്റികയ്ക്ക് അടിച്ച് കൊന്ന് സഹോദരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് വധശിക്ഷ

0

ഇടുക്കി ആനച്ചാൽ ആമകണ്ടത്ത് ഉറങ്ങിക്കിടന്ന ആറു വയസ്സുകാരനെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി സഹോദരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് വധശിക്ഷ. കുട്ടികളുടെ മാതൃസഹോദരീ ഭർത്താവായ അൻപതുകാരനാണ്‌ കോടതി വധശിക്ഷ വിധിച്ചത്. നാല് കേസുകളിലായി 104 വർഷം തടവും കോടതി വിധിച്ചു. ഇടുക്കി അതിവേഗ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 2021 ഒക്‌ടോബർ 3 ന് ആണ് സംഭവം. വീട്ടില്‍ ഉറങ്ങികിടക്കുകയായിരുന്ന ആറുവയസ്സുകാരനെയാണ് പ്രതി ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. കുട്ടിയുടെ മാതാവിനെയും മുത്തശ്ശിയെയും ആക്രമിച്ചിരുന്നു. ഇതിനുശേഷമാണ് കുട്ടിയുടെ 14 വയസ്സുള്ള സഹോദരിയെ പീഡനത്തിനിരയാക്കിയത്.

കേരളത്തിൽ സാമ്പത്തിക പ്രതിസന്ധി; എല്ലാ കാര്‍ഡുകള്‍ക്കും ഓണക്കിറ്റ് ലഭിക്കില്ല

0

സംസ്ഥാനത്ത് ഓണക്കിറ്റ് പരിമിതപ്പെടുത്താൻ സാധ്യത. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ഓണക്കിറ്റ് പരിമിതപ്പെടുത്താൻ സർക്കാർ ആലോചിക്കുന്നത്. എല്ലാ കാര്‍ഡുകള്‍ക്കും ഇത്തവണ ഓണക്കിറ്റ് ലഭിക്കില്ല. മഞ്ഞ കാര്‍ഡുകാര്‍ക്കും ക്ഷേമ സ്ഥാപനങ്ങള്‍ക്കും മാത്രമായി കിറ്റ് പരിമിതപ്പെടുത്തിയേക്കും. ഓണക്കിറ്റ് വിതരണത്തിന്റെ പ്രാഥമിക ചര്‍ച്ചയിലാണ് ഇക്കാര്യം സംബന്ധിച്ച് ധാരണയായത്. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അന്തിമ തീരുമാനമെടുക്കും.
കഴിഞ്ഞവര്‍ഷം 90 ലക്ഷം കാര്‍ഡുടമകള്‍ക്ക് ഓണക്കിറ്റ് തയ്യാറാക്കി വിതരണംചെയ്തപ്പോള്‍ സര്‍ക്കാരിന് 500 കോടിരൂപയാണു ചെലവായത്. ഇത്തവണ കാര്‍ഡുടമകളുടെ എണ്ണം 93.76 ലക്ഷത്തിലേക്ക് ഉയര്‍ന്നു. കഴിഞ്ഞ
വർഷങ്ങളിൽ എല്ലാ വിഭാഗങ്ങള്‍ക്കും ഓണക്കിറ്റു നല്‍കിയത് കോവിഡുള്‍പ്പെടെയുള്ള സാഹചര്യം കണക്കിലെടുത്താണ്. അതിനാൽ ഏറ്റവും ദരിദ്രരായവരെ മാത്രം പരിഗണിച്ചാൽ മതിയെന്നാണ് സർക്കാർ നിലപാട്.
മഞ്ഞ റേഷൻ കാർഡുകാർക്ക് മാത്രമാക്കി പരിമിതപ്പെടുത്തിയാൽ ഇക്കുറി 5.87 ലക്ഷം കിറ്റുമതിയാകും. 500 രൂപയുടെ കിറ്റുനൽകിയാൽപ്പോലും 30 കോടിയോളം രൂപ ചെലവേ വരൂ. പിങ്കുകാർഡുകാരെക്കൂടി പരിഗണിച്ചാൽ 35.52 ലക്ഷം കിറ്റുകൾ നൽകേണ്ടി വരും.

മഅ്ദനിക്ക്‌ കേരളത്തിലേക്ക് മടങ്ങാം; കൊല്ലത്ത് സ്ഥിരതാമസത്തിന് സുപ്രീം കോടതി അനുമതി

0

അബ്ദുൽ നാസർ മഅ്ദനിയുടെ ജാമ്യ വ്യവസ്ഥകളിൽ ഇളവ് നൽകി സുപ്രീം കോടതി. കേരളത്തിലേക്ക് പോകാൻ അനുമതി. സ്ഥിര താമസത്തിനു പോകാൻ ആണ് അനുമതി. സ്വന്തം നാടായ കൊല്ലത്ത് മഅ്ദനിക്ക്‌ തങ്ങാം. 15 ദിവസത്തിനൊരിക്കൽ കൊല്ലം പോലീസിൽ റിപ്പോർട്ട് ചെയ്യണം എന്നതാണ് വ്യവസ്ഥ.
കൊല്ലം ജില്ലയിലായിരിക്കണം മഅ്ദനി കഴിയേണ്ടത്. എന്നാൽ, ചികിത്സയുടെ ആവശ്യത്തിന് ജില്ല വിട്ട് പുറത്തു പോകാം. ഈ സാഹചര്യത്തിൽ പൊലീസിനെ വിവരം അറിയിക്കണം. . വിചാരണകോടതി ആവശ്യപ്പെട്ടാൽ ബെംഗളൂരുവിൽ എത്തണമെന്നും കോടതി നിർദേശിച്ചു.
മൂന്ന് മാസത്തോളം കേരളത്തിൽ കഴിയാൻ സുപ്രീംകോടതി ഇളവ് നൽകിയെങ്കിലും പിതാവിനെ കാണാൻ കഴിഞ്ഞില്ലെന്ന് ഹർജിയിൽ മഅ്ദനി കോടതിയെ അറിയിച്ചിരുന്നു. ക്രിയാറ്റിൻ വർദ്ധിച്ചു നിൽക്കുന്നതിനാൽ വൃക്ക മാറ്റിവയ്ക്കൽ ഉൾപ്പെടെ ചികിത്സ വേണ്ടിവരും. ഇത്രയും രോഗബാധിതനായ ഒരാൾക്ക് കടുത്ത ജാമ്യവ്യവസ്ഥ ഏർപ്പെടുത്തരുതെന്നായിരുന്നു ആവശ്യം.

സി .പി.ഐ.എം സെമിനാർ: ഇ പി പങ്കെടുക്കാത്തത് സംബന്ധിച്ച വിവാദങ്ങൾ അനാവശ്യമെന്ന് എ കെ ബാലൻ

0

സി .പി.ഐ.എം സംഘടിപ്പിക്കുന്ന ഏകസിവിൽകോഡിന് എതിരായ സെമിനാറുമായി ബന്ധപ്പെട്ട ഉയരുന്ന ആരോപണങ്ങൾ വിവാദങ്ങൾ സൃഷ്ടിക്കാനെന്ന് എ കെ ബാലൻ. കേന്ദ്ര കമ്മിറ്റി അംഗമായ ഞാൻ സെമിനാറിൽ പോകുന്നില്ലല്ലോ; പിന്നെ ഇ പി ജയരാജൻ പങ്കെടുക്കാത്തതിനെ എന്തിനു വിമർശിക്കണമെന്ന് അദ്ദേഹം ചോദിച്ചു. ഇപിക്കില്ലാത്ത വേദന ബാക്കിയുള്ളവർക്ക് എന്തിനെന്നും അദ്ദേഹം ചോദിച്ചു. കേന്ദ്ര കമ്മിറ്റി അംഗങ്ങളിൽ സെമിനാറിന് പോകാത്തവർ ഉണ്ട്. പറയാൻ ഉള്ളതെല്ലാം എം.വി.ഗോവിന്ദൻ പറഞ്ഞിട്ടുണ്ട്. ആരാണ് പങ്കെടുക്കേണ്ടത് എന്നത് സംബന്ധിച്ചു നല്ല ധാരണ സിപിഐഎമ്മിന് ഉണ്ട്. പാർട്ടിയുടെ എല്ലാ നേതാക്കൾക്കും ഇതിൽ പങ്കെടുക്കാം. മുൻനിശ്ചയിച്ച പരിപാടിക്കാണ് ഇപി ജയരാജന്‍ തിരുവനന്തപുരത്ത് വന്നത്. മുസ്ലിം ലീഗിനെ കൂടെ കൂട്ടാൻ സിപിഐഎമ്മിന് ഒരു അജണ്ടയുമില്ലെന്നും എ കെ ബാലന്‍ വ്യക്തമാക്കി.

ശമ്പളം നല്‍കാനാവുന്നില്ലെങ്കില്‍ KSRTC സിഎംഡി പദവി ഒഴിയുമെന്ന് ബിജു പ്രഭാകർ; സാഹചര്യം ജനങ്ങളോട് വിശദീകരിക്കും

0

ശമ്പള പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ KSRTC സിഎംഡി പദവി ഒഴിയാൻ ബിജു പ്രഭാകർ സന്നദ്ധത അറിയിച്ചു. ഗതാഗത മന്ത്രിയെയും ചീഫ് സെക്രട്ടറിയെയും കണ്ട് ആവശ്യമുന്നയിച്ചു. ശമ്പള പ്രതിസന്ധിക്ക് കാരണം ധനവകുപ്പെന്ന് ബിജു പ്രഭാകർ ഗതാഗത മന്ത്രിയെ അറിയിച്ചു. അനുവദിച്ച പണം ധനവകുപ്പ് നൽകുന്നില്ലെന്ന് കഴിഞ്ഞ ദിവസം ഗതാഗത മന്ത്രി ആന്റണി രാജു കുറ്റപ്പെടുത്തിയിരുന്നു.
കെഎസ്ആർടിസി പ്രതിസന്ധിയെ കുറിച്ചും തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾക്കും മറുപടി നൽകാൻ ഒരുങ്ങുകയാണ് ബിജു പ്രഭാകർ. കെഎസ്ആർടിസി ശമ്പള പ്രതിസന്ധിയുടെ കാരണം അദ്ദേഹം ഇന്ന് വിശദീകരിക്കും. വരവ് ചെലവ് കണക്കുകൾ പുറത്തുവിടുമെന്ന് ബിജു പ്രഭാകർ പറഞ്ഞു. കെഎസ്ആർടിസിയുടെ ഇപ്പോഴത്തെ അവസ്ഥ അഞ്ച് എപ്പിസോഡുകളിലായി വിശദീകരിക്കും. ആദ്യ എപ്പിസോഡ് ഇന്ന് പുറത്തു വരും. ഇന്ന് വൈകുന്നേരം അഞ്ചിന് എഫ് ബി പേജിലൂടെയാണ് പുറത്തു വിടുക.

ജൂൺ മാസത്തെ ശമ്പളം കിട്ടാതെ വന്നതോടെ പ്രതിഷേധം ശക്തമാണ്. ബിജു പ്രഭാകറിന്റെ വീട്ടിലേക്ക് തൊഴിലാളികൾ മാർച്ച്‌ നടത്തിയിരുന്നു. ചീഫ് ഓഫീസിന് മുന്നിലും തൊഴിലാളി സംഘടനകൾ പ്രതിഷേധിച്ചിരുന്നു. ഇതിനിടെ ഇന്നലെ രാത്രി ജൂൺ മാസത്തെ പകുതി ശമ്പളം വിതരണം ചെയ്തു. എന്നാൽ മുഴുവൻ ശമ്പളം ലഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് ജീവനക്കാരുടെ നിലപാട്.

പ്രളയത്തിൽ മുങ്ങി രാജ്യ തലസ്ഥാനം; കൂടുതൽ മേഖലകളിലേക്ക് വെള്ളം ഒഴുകുന്നു; അതീവ ജാഗ്രതയിൽ ദില്ലി

0

യമുനാ നദി കരകവിഞ്ഞതിനേത്തുടർന്ന് ദില്ലി നഗരത്തിലുണ്ടായ വെള്ളപ്പൊക്ക ദുരിതം തുടരുന്നു. കിഴക്കന്‍ പ്രദേശങ്ങളിലാണ് കൂടുതലായും വെള്ളക്കെട്ട് തുടരുന്നത്. രാജ്ഘട്ട് ഉള്‍പ്പടെ നഗരത്തിലെ പല പ്രധാന മേഖലകളും വെള്ളത്തിലായി. സെക്രട്ടേറിയറ്റ് ഉൾപ്പെടെയുള്ള ഭരണസിരാകേന്ദ്രങ്ങളിലും പ്രധാന റോഡുകളിലും വെള്ളം ഒഴുകി എത്തി. സുപ്രീം കോടതി പരിസരത്ത് വരെ വെള്ളം എത്തി. മഥുര റോഡിന്റെയും ഭഗ് വൻ ദാസ് റോഡിന്റെയും ചില ഭാഗങ്ങളിൽ വെള്ളം കയറി. ആറ് ജില്ലകൾ പ്രളയത്തിൽ മുങ്ങിക്കിടക്കുകയാണ്.

വെള്ളക്കെട്ടിൽ ഒട്ടേറെ വാഹനങ്ങൾ തകരാറിലായി. അപ്രോച്ച് റോഡ് വെള്ളത്തിനടിയിലായതോടെ യമുനാ ബാങ്ക് മെട്രോ സ്‌റ്റേഷൻ അടച്ചു. ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുന്നതിനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുന്നുണ്ട്. ദില്ലിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഞായറാഴ്ച വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

പല പ്രദേശങ്ങളിലും കുടിവെള്ള വിതരണം തടസ്സപ്പെട്ടു. ചെങ്കോട്ട വെള്ളം കയറിയതിനെ തുടർന്ന് അടച്ചിട്ടിരിക്കുകയാണ്. എൻ ഡിആർ എഫിന്റെ 16 സംഘങ്ങളെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വിന്യസിച്ചിട്ടുണ്ട്. ജനങ്ങൾ പുറത്തിറങ്ങരുതെന്നും വീടുകളിൽ തന്നെ തുടരണമെന്നും ദില്ലി സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. 23,692 പേരെയാണ് ഇതുവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്.

തിരുവോണം ബംപർ ഒന്നാം സമ്മാനം 25 കോടി തന്നെ, രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേര്‍ക്ക്

0

തിരുവോണം ബംപർ ഒന്നാം സമ്മാനം ഇത്തവണയും 25 കോടി രൂപ തന്നെ. ഒന്നാം സമ്മാനം 30 കോടിയാക്കണമെന്ന ശുപാർശ ധനവകുപ്പ് തള്ളി. അതേസമയം കൂടുതൽ പേർക്ക് സമ്മാനം ലഭിക്കാനായി ഓണം ബംപർ സമ്മാന ഘടനയിൽ മാറ്റം വരുത്താനും ധനവകുപ്പ് തീരുമാനിച്ചു. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്ക് നൽകും. കഴിഞ്ഞ തവണ രണ്ടാം സമ്മാനം ഒരാൾക്ക് അഞ്ച് കോടിയായിരുന്നു. മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 നമ്പറുകൾക്കും നൽകും. കഴിഞ്ഞ തവണ മൂന്നാം സമ്മാനം ഒരു കോടി വീതം 10 പേർക്കായിരുന്നു. നാലാം സമ്മാനം അഞ്ച് ലക്ഷം വീതം പത്ത് പേർക്ക് ലഭിക്കും. അഞ്ചാം സമ്മാനം പത്ത് പേർക്ക് രണ്ട് ലക്ഷം രൂപ വീതമാണ്.125 കോടി 54 ലക്ഷം രൂപയാണ് ആകെ സമ്മാനത്തുക. ഇത് കഴിഞ്ഞ തവണത്തേതിനെക്കാൾ കൂടുതലാണ്. ടിക്കറ്റ് വില 500 രൂപ തന്നെയാണ്. 67.5 ലക്ഷം ടിക്കറ്റുകളാണ് കഴിഞ്ഞ ഓണത്തിന് അച്ചടിച്ചത്.

അധ്യാപകൻ്റെ കൈവെട്ടിയ കേസിൽ 6 പേർ കുറ്റക്കാർ; കേസിൽ ഭീകരപ്രവർത്തനം തെളിഞ്ഞതായി എൻ.ഐ.എ. കോടതി

0

അധ്യാപകൻ്റെ കൈവെട്ട് കേസിൽ രണ്ട്, മൂന്ന്, അഞ്ച് സ്ഥാനത്തുള്ള പ്രതികൾ കുറ്റക്കാരെന്ന് കോടതി. രണ്ടാം പ്രതി സജൽ, മൂന്നാം പ്രതി നാസർ, അഞ്ചാം പ്രതി നജീബ് എന്നിവർ ഉൾപ്പെടെ ആറ് പ്രതികൾ കുറ്റക്കാരാണെന്ന് എൻഐഎ കോടതി വിധിച്ചു. അഞ്ച് പ്രതികളെ വെറുതെവിട്ടു. 4, 6, 7, 8 പ്രതികളായ ഷഫീക്, അസീസ്, സുബൈര്‍, മുഹമ്മദ് റാഫി എന്നിവരെയാണ് വെറുതെ വിട്ടത്. ശിക്ഷ നാളെ വിധിക്കും.

പ്രതികൾക്കെതിരെ ഭീകരപ്രവർത്തനം, ഗൂഢാലോചന, ആയുധം കൈവശം വയ്ക്കൽ, കാറിന് നാശം വരുത്തിയത്, ആയുധം ഉപയോഗിച്ചുള്ള ആക്രമണം, വധശ്രമം അടക്കം വിവിധ വകുപ്പുകൾ തെളിഞ്ഞതായി കോടതി നിരീക്ഷിച്ചു. നൗഷാദ്, മൊയ്തീൻ കുഞ്ഞ്, അയ്യൂബ് എന്നിവർ പ്രതികളെ ഒളിപ്പിച്ചു, തെളിവ് മറച്ചു വെച്ചു എന്നീ കുറ്റങ്ങൾ ചെയ്തു. പ്രതികള്‍ ദയ അര്‍ഹിക്കുന്നില്ല എന്ന് എന്‍ ഐ എ പറഞ്ഞു. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൃത്യമാണ് കൈവെട്ട് എന്നാണ് എന്‍ ഐ എയുടെ കണ്ടെത്തല്‍.

2010 മാർച്ച് 23ന് തൊടുപുഴ ന്യൂമാൻ കോളജില്‍ നടന്ന പരീക്ഷയുടെ ചോദ്യപേപ്പറിൽ മതനിന്ദയുണ്ടെന്നാരോപിച്ചാണ് പ്രൊഫസർ ടിജെ ജോസഫിന്റെ കൈവെട്ടിയത്. ആദ്യഘട്ട വിചാരണ പൂര്‍ത്തിയാക്കി 2015 ഏപ്രില്‍ 30ന് വിധി പറഞ്ഞു. അതുവരെ പിടിയിലായ 31 പേരാണ് കൊച്ചിയിലെ എന്‍.ഐ.എ കോടതിയില്‍ വിചാരണ നേരിട്ടത്. 2015 ല്‍ വിധി വന്നശേഷം പിടിയിലായവരാണ് രണ്ടാംഘട്ടത്തില്‍ വിചാരണ നേരിട്ടത്. ആകെ പതിനൊന്ന് പ്രതികള്‍. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത് കൈവെട്ടിയ സവാദ് ഇപ്പോഴും ഒളിവിലാണ്. ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് എന്‍ഐഎ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

കേന്ദ്ര സർക്കാരിന് തിരിച്ചടി: ഇഡി ഡയറക്ടറുടെ കാലാവധി നീട്ടിയത് സുപ്രീം കോടതി റദ്ദാക്കി

0

ഇഡി ഡയറക്ടർ സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി നീട്ടിയത് സുപ്രീം കോടതി റദ്ദാക്കി. 15 ദിവസത്തിനകം പുതിയ ഡയറക്ടറെ നിയമിക്കണമെന്ന് കോടതി നിർദേശം നൽകി. വിധിയുടെ അടിസ്ഥാനത്തിൽ ജൂലൈ 31 വരെ എസ്കെ മിശ്രയ്ക്ക് തുടരാം. മൂന്നാം തവണയും കാലാവധി നീട്ടിയതിനെതിരെയായിരുന്നു ഹർജി. മിശ്രയുടെ കാലാവധി ഇനിയും നീട്ടരുതെന്ന 2021ലെ ഉത്തരവിന്റെ ലംഘനമാണ് കേന്ദ്ര നടപടിയെന്ന് ജസ്റ്റിസ് ബിആര്‍ ഗവായിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വിലയിരുത്തി. സുപ്രീം കോടതി വിധിയുണ്ടായിട്ടും കാലാവധി നീട്ടി നൽകിയത് നിയമവിരുദ്ധമാണെന്ന് വിധി പ്രസ്താവത്തിൽ കോടതി വ്യക്തമാക്കി.


2018 ലാണ് ഇഡി ഡയറക്ടറായി എസ്കെ മിശ്രയെ ആദ്യം നിയമിക്കുന്നത്. 2020 നവംബറില്‍ കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി. തുടര്‍ന്ന് 2021 സെപ്റ്റംബറില്‍ രണ്ട് മാസത്തേക്ക് കൂടി കാലാവധി നീട്ടി. ശേഷം സെൻട്രൽ വിജിലൻസ് കമ്മീഷൻ ആക്ട് ഭേദഗതി ചെയ്ത് അദ്ദേഹത്തിന്റെ കാലാവധി അഞ്ച് വർഷത്തേക്ക് കൂടി നീട്ടി ഓർഡിനൻസ് പുറപ്പെടുവിച്ചു. ഇത് ചോദ്യം ചെയ്താണ് സുപ്രീം കോടതിയിൽ ഹർജികളെത്തിയത്.

ജമ്മു കാശ്മീർ പ്രത്യേക പദവി: ഓഗസ്റ്റ് രണ്ടു മുതല്‍ സുപ്രീം കോടതിയില്‍ വാദം

0

ജമ്മു കശ്മീരിന്റെ പ്രത്യേക അധികാരം എടുത്തു കളഞ്ഞതിന് എതിരായ ഹർജികളിൽ ഓഗസ്റ്റ് രണ്ട് മുതൽ അന്തിമ വാദം ആരംഭിക്കാൻ സുപ്രീം കോടതി ഭരണഘടന ബഞ്ചിന്റെ തീരുമാനം. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബഞ്ചിന്റേതാണ് തീരുമാനം. ഭരണഘടനയുടെ 370 ആം വകുപ്പ് റദ്ദാക്കിയതുമായി ബന്ധപ്പെട്ട ആകെ 23 ഹർജികൾ ആണ് സുപ്രീം കോടതിയുടെ പരിഗണനയിൽ ഉള്ളത്. കേസിൽ കക്ഷികൾക്ക് ഈ മാസം 27 വരെ രേഖകൾ സമർപ്പിക്കാമെന്ന് കോടതി വ്യക്തമാക്കി.

പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷമുള്ള സംസ്ഥാനത്തെ സ്ഥിതി വിശദമാക്കിക്കൊണ്ട് കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ സമർപ്പിച്ച സത്യവാങ്മൂലം പരിഗണിക്കില്ലെന്ന് കോടതി അറിയിച്ചു. ഭരണഘടനാ ബഞ്ച് പരിഗണിക്കുന്ന വിഷയവുമായി ഇതിനു ബന്ധമില്ലെന്ന് കോടതി നിരീക്ഷിച്ചു.

മുതലപ്പൊഴിയില്‍ മന്ത്രിമാരെ തടഞ്ഞത് രാഷ്ട്രീയ ഗൂഢാലോചനയെന്ന് മന്ത്രി ആന്‍റണി രാജു

0

മുതലപ്പൊഴിയില്‍ ഇന്നലെ മന്ത്രിമാരെ തടഞ്ഞ സംഭവം രാഷ്ട്രീയ ഗൂഢാലോചനയെന്ന് മന്ത്രി ആന്‍റണി രാജു. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ പോയ മന്ത്രിമാരെ തടയാന്‍ പുറത്തു നിന്ന് കോണ്‍ഗ്രസുകാര്‍ എത്തി. സംഘര്‍ഷമുണ്ടാക്കാന്‍ ബോധപൂര്‍വം ശ്രമം നടന്നു. പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചവരോടാണ് കയര്‍ത്തതെന്നും മന്ത്രി പറഞ്ഞു.

സംഭവം അറിഞ്ഞ് അദാലത്ത് നിര്‍ത്തിവെച്ചാണ് തങ്ങള്‍ മന്ത്രിമാര്‍ സ്ഥലത്തെത്തിയത്. എത്തുമ്പോള്‍ നൂറിലധികം പേരുണ്ടായിരുന്നു. ഇതില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ നാല് പേരാണ് പ്രതിഷേധ സ്വരത്തില്‍ സംസാരിച്ചത്. അവര്‍ നാട്ടുകാരോ മരിച്ചുപോയവരുടെ ബന്ധുക്കളോ അല്ല. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ്  ജോളി പത്രോസ്, കോൺഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പരാജയപ്പെട്ട മറ്റൊരു സ്ത്രീ, യൂത്ത് കോണ്‍ഗ്രസ മണ്ഡലം പ്രസിഡന്റ് കിരണ്‍ ഡേവിഡ് ഉള്‍പ്പെടെ നാല് പേരാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത്. മത്സ്യത്തൊഴിലാളികളും കോണ്‍ഗ്രസുകാരുമായുള്ള സംഘര്‍ഷം ഒഴിവാക്കാനാണ് മന്ത്രിമാര്‍ ശ്രമിച്ചത്. വള്ളംമറിഞ്ഞ് മരിച്ചവരുടെ ബന്ധുക്കള്‍ പരാതി ഒന്നും പറഞ്ഞില്ലെന്നും മന്ത്രി പറഞ്ഞു.

അപകടനില കടന്ന് യമുനയിലെ ജലനിരപ്പ് ; ഡല്‍ഹിയിൽ ആളുകളെ ഒഴിപ്പിക്കുന്നു

0

യമുനാ നദിയിലെ ജലം അപകട നിലക്ക് മുകളിലെത്തി. കനത്ത മഴയെ തുടർന്ന് അണക്കെട്ടുകൾ തുറന്നു വിട്ടതിനാൽ പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തിലാണ് വെള്ളം അപകടനിലക്ക് മുകളിലെത്തിയതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നദിയുടെ തീരത്തോട് ചേര്‍ന്ന സ്ഥലങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നത് ദ്രുതഗതിയിലാക്കി.

ഇന്ന് രാവിലെ നദിയിലെ ജലനിരപ്പ് 206.24 മീറ്ററായി. ഇന്നലെ വൈകിട്ട് ഇത് 203.33 ആയിരുന്നു. ഇന്ന് ഉച്ചയോടെ അപകടനില മറികടക്കുമെന്നായിരുന്നു നേരത്തേ പ്രതീക്ഷിച്ചിരുന്നത്. യമുനയിലേക്ക് ഹത്നികുണ്ഡ് ബാരേജില്‍ നിന്ന് ഹരിയാന കൂടുതല്‍ ജലം തുറന്നുവിട്ടതോടെയാണ് ജലനിരപ്പ് വളരെ വേഗം ഉയരുന്നത്. വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള പ്രദേശങ്ങളെയും യമുനയിലെ ജലനിരപ്പും നിരീക്ഷിക്കുന്നതിന് ഡല്‍ഹി സര്‍ക്കാര്‍ 16 കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, ഉത്തരാഖണ്ഡ്, ഹരിയാന, ഡല്‍ഹി, ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ ഇന്നും ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

പരിശോധന ശക്തം,വിലക്കയറ്റം തടയാന്‍ 20 ദിവസത്തിനിടെ നടത്തിയത് 8,168 പരിശോധനകള്‍

0

യുഎഇ വിപണികളില്‍ വിലക്കയറ്റം തടയാനായി സാമ്പത്തികടൂറിസം മന്ത്രാലയം 20 ദിവസത്തിനിടെ നടത്തിയത് എണ്ണായിരത്തിലേറെ പരിശോധനകള്‍. ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 18 വരെയുള്ള കാലയളവില്‍ രാജ്യവ്യാപകമായി 8,168 പരിശോധനകളാണ് അധികൃതര്‍ നടത്തിയത്. നിയമലംഘനം നടത്തിയ സ്ഥാപനങ്ങള്‍ക്ക് 2,000 ദിര്‍ഹം മുതല്‍ 2 ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തി.ഉപഭോക്തൃ അവകാശങ്ങള്‍ സംരക്ഷിക്കാനായാണ് സാമ്പത്തികടൂറിസം മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ വ്യാപക പരിശോധന നടത്തിയത്. പ്രാദേശിക സാമ്പത്തിക വികസന വകുപ്പുകളുമായി സഹകരിച്ച് നടത്തിയ നീക്കത്തില്‍ 216 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുകയും 729 മുന്നറിയിപ്പുകള്‍ നല്‍കുകയും ചെയ്തു. സുരക്ഷിതവും നീതിയുക്തവുമായ ഷോപ്പിംഗ് അന്തരീക്ഷം ഉറപ്പാക്കുകയാണ് ഈ നടപടികളിലൂടെ ലക്ഷ്യമിടുന്നതെന്ന് സാമ്പത്തികടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മാരി പറഞ്ഞു. വിപണിയിലെ പൂഴ്ത്തിവെപ്പും വില കൃത്രിമത്വവും തടയാന്‍ മന്ത്രാലയം കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 50 പ്രധാന ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാന്‍ പ്രമുഖ റീട്ടെയില്‍ ഔട്ട്‌ലെറ്റുകളില്‍ നിന്ന് ദിവസേന സ്റ്റോക്ക് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. രാജ്യത്തെ ആഭ്യന്തര വ്യാപാരത്തിന്റെ 90 ശതമാനവും കൈകാര്യം ചെയ്യുന്ന 627 പ്രധാന ഔട്ട്‌ലെറ്റുകളെ ഇലക്ട്രോണിക് വില നിരീക്ഷണ സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുണ്ട്. അവശ്യവസ്തുക്കളുടെ തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കാന്‍ പ്രധാന ഇറക്കുമതിക്കാരുമായും വിതരണക്കാരുമായും അധികൃതര്‍ 36ലധികം തവണയാണ് കൂടിക്കാഴ്ചകള്‍ നടത്തിയത്. ഫെബ്രുവരി 28 നും മാര്‍ച്ച് 17 നും ഇടയില്‍ ലഭിച്ച 2,441 ഉപഭോക്തൃ പരാതികളില്‍ ഭൂരിഭാഗവും ഭക്ഷ്യവില വര്‍ദ്ധനവുമായി ബന്ധപ്പെട്ടവയായിരുന്നു. ഉള്ളി, തക്കാളി, ഉരുളക്കിഴങ്ങ്, വാഴപ്പഴം തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ വിലയിലുണ്ടായ മാറ്റങ്ങള്‍ മന്ത്രാലയം ഉടനടി ഇടപെട്ട് പരിഹരിച്ചിരുന്നു.

സമൂഹമാധ്യമങ്ങളിലൂടെ തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോ പ്രചരിപ്പിച്ച 25 പേര്‍ അറസ്റ്റില്‍

0

ഇറാന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോ പ്രചരിപ്പിച്ച 25 പേര്‍ കൂടി യുഎഇയില്‍ അറസ്റ്റില്‍. ദേശീയ സുരക്ഷയെ ബാധിക്കുന്നതും
രാജ്യത്തിന് നേരെയുള്ള ആക്രമണങ്ങളെ മഹത്വവത്ക്കരിക്കുകയും ചെയ്യുന്ന വീഡിയോകളാണ് അറസ്റ്റിലായവര്‍ പ്രചരിപ്പിച്ചത്. കഴിഞ്ഞ ദിവസവും സമാന വിഷയത്തില്‍ നിരവധി പേര്‍ അറസ്റ്റിലായിരുന്നു.

രാജ്യത്തിന് നേരെ നടക്കുന്ന ആക്രമണശ്രമങ്ങളുടെ തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെയാണ് യുഎഇ നടപടി കടുപ്പിക്കുന്നത്. യു.എ.ഇ അറ്റോര്‍ണി ജനറല്‍ ഡോ. ഹമദ് സെയ്ഫ് അല്‍ ഷംസിയുടെ ഉത്തരവിനെ തുടര്‍ന്നാണ് വിവിധ രാജ്യക്കാരായ ഇവരെ പിടികൂടിയത്. പ്രതികളെ അടിയന്തര വിചാരണയ്ക്ക് വിധേയമാക്കാനും പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിട്ടിട്ടുണ്ട്. യു.എ.ഇ വ്യോമാതിര്‍ത്തിയിലൂടെ മിസൈലുകള്‍ കടന്നുപോകുന്നതിന്റെയും അവ തടയുന്നതിന്റെയും ദൃശ്യങ്ങള്‍ പകര്‍ത്തി, വ്യാജ ശബ്ദ ഇഫക്റ്റുകളും വിവരണങ്ങളും നല്‍കി പ്രചരിപ്പിച്ചതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. ഇന്ത്യ, നേപ്പാള്‍, ഈജിപ്ത്, പാകിസ്താന്‍, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള 12 പുരുഷ•ാരും സ്ത്രീകളുമാണ് ഈ സംഘത്തിലുള്ളത്. എ.ഐ ഉപയോഗിച്ച് കൃത്രിമമായി നിര്‍മ്മിച്ച സ്‌ഫോടനങ്ങളുടെയും തീപിടുത്തങ്ങളുടെയും മിസൈല്‍ ആക്രമണങ്ങളുടെയും വ്യാജ വീഡിയോകള്‍ പ്രചരിപ്പിച്ചവരാണ് രണ്ടാമത്തെ സംഘം. യു.എ.ഇയിലെ വിവിധ എമിറേറ്റുകളുടെ പേരുകളും ദേശീയ പതാകയും ഇത്തരം ദൃശ്യങ്ങള്‍ക്കൊപ്പം നല്‍കി വ്യാജ വാര്‍ത്തകള്‍ക്ക് വിശ്വാസ്യത വരുത്താനും ഇവര്‍ ശ്രമിച്ചു. ഇന്ത്യ, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള 7 പുരുഷ•ാരാണ് ഈ സംഘത്തില്‍ ഉള്‍പ്പെടുന്നത്. ശത്രുരാജ്യത്തെയും അവരുടെ രാഷ്ട്രീയ, സൈനിക നേതൃത്വത്തെയും പുകഴ്ത്തിക്കൊണ്ടുള്ള പോസ്റ്റുകള്‍ പങ്കുവെച്ചതാണ് മൂന്നാമത്തെ സംഘം ചെയ്തത്. മിസൈല്‍ ആക്രമണങ്ങളെ സൈനിക നേട്ടമായി ചിത്രീകരിക്കുകയും ശത്രുരാജ്യത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. ഇന്ത്യ, പാകിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 6 പുരുഷ•ാരാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. സെബര്‍ ഇടങ്ങള്‍ ദുരുപയോഗം ചെയ്ത് രാജ്യസുരക്ഷയെ ബാധിക്കുന്ന ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി.


രൂപക്ക് റെക്കോഡ് ഇടിവ് ; ഒരു ദിര്‍ഹത്തിന് 25 രൂപ 20 പൈസ

0

രൂപയുടെ മൂല്യത്തില്‍ റെക്കോഡ് ഇടിവ്. ഒരു ദിര്‍ഹത്തിന് 25 രൂപ 20 പൈസ എന്ന നിലയിലേക്കാണ് രൂപ ഇടിഞ്ഞത്. ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണ വില കുതിച്ചുയര്‍ന്നതോടെയാണ് രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ച നേരിട്ടത്.

നിലവില്‍ ഡോളറിനെതിരെ 92.54 എന്ന നിലവാരത്തിലേക്കാണ് രൂപയുടെ മൂല്യം കുറഞ്ഞത്. ക്രൂഡ് വില ബാരലിന് 100 ഡോളര്‍ പിന്നിട്ടത് രൂപക്ക് ഭീഷണിയായി. ഇതോടെ ദിര്‍ഹമിന് 25.20 രൂപ വരെയായി. രൂപയുടെ മൂല്യം വീണ്ടും കുറഞ്ഞാല്‍ ദിര്‍ഹത്തിന്റെ വിനിമയ നിരക്ക് ഇനിയും ഉയരും. കഴിഞ്ഞ ഡിസംബര്‍ മുതല്‍ വിവിധ ഘട്ടങ്ങളിലായി വിനിമയനിരക്ക് കുറഞ്ഞിരുന്നു. എന്നാല്‍ ആഗോള വിപണിയിലെ മാറ്റങ്ങളും യു.എസിന്റെ താരിഫ് ചുമത്തല്‍ അടക്കമുള്ള നടപടികളും രൂപയുടെ മൂല്യത്തെ ബാധിച്ചതോടെ ഇടക്കാലത്ത് വീണ്ടും നിരക്ക് ഉയര്‍ന്നു. ഫെബ്രുവരി 28ന് മേഖലയില്‍ സംഘര്‍ഷം രൂപപ്പെടുന്നതിന് മുമ്പ് ബാരലിന് 70 ഡോളര്‍ ആയിരുന്ന എണ്ണവില 100 ഡോളര്‍ കടന്നിട്ടുണ്ട്. ഇന്ത്യ വന്‍തോതില്‍ ക്രൂഡ് ഇറക്കുമതി ചെയ്യുന്ന രാജ്യമായതിനാല്‍ കറന്‍സിക്ക് കനത്ത സമ്മര്‍ദം നേരിടേണ്ടിവരും. ഇതാണ് മൂല്യത്തെ ബാധിക്കുന്നത്. ഇറാന്‍ യുദ്ധം ആരംഭിച്ചതു മുതല്‍ രൂപയുടെ മൂല്യത്തില്‍ ഒന്നര ശതമാനത്തോളം ഇടിവുണ്ടായിട്ടുണ്ട്. പശ്ചിമേഷ്യയിലെ സാഹചര്യം ആഗോള ധനകാര്യ വിപണികളില്‍ വ്യാപകമായി അസ്ഥിരത സൃഷ്ടിച്ചതും രൂപക്ക് തിരിച്ചടിയായ ഘടകമാണ്. അതേസമയം മറ്റ് വികസ്വര രാജ്യങ്ങളിലെ കറന്‍സികളുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ പ്രകടനം മെച്ചപ്പെട്ട നിലയിലാണ്.

എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വ്വീസുകള്‍ കുറച്ചു

0

യുഎഇ വിമാനത്താവള അധികൃതരുടെ നിര്‍ദേശത്തെത്തുടര്‍ന്ന്, ഇന്നത്തെ താല്‍ക്കാലിക സര്‍വീസുകള്‍ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് റദ്ദാക്കി. അബുദാബി, റാസല്‍ഖൈമ, ഷാര്‍ജ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വക്താവ് അറിയിച്ചു.

ഡല്‍ഹി ദുബായ് റൂട്ടില്‍ ഒരു റിട്ടേണ്‍ ഫ്‌ലൈറ്റ് മാത്രമേ സര്‍വീസ് നടത്തുകയുള്ളൂവെന്ന് എയര്‍ ഇന്ത്യ അറിയിച്ചു, അതേസമയം ദുബായിലേക്കുള്ള അഞ്ച് സര്‍വീസുകളില്‍ നാലെണ്ണവും റദ്ദാക്കിയിട്ടുണ്ട്.
എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആറ് ദുബായ് വിമാന സര്‍വീസുകളില്‍ അഞ്ചെണ്ണം റദ്ദാക്കി, ഡല്‍ഹിദുബായ് റിട്ടേണ്‍ സര്‍വീസ് മാത്രമാണ് നടത്തുന്നത്. റദ്ദാക്കപ്പെട്ട വിമാനങ്ങളില്‍ യാത്ര നിശ്ചയിച്ചിരുന്നവര്‍ക്ക് അധിക നിരക്കില്ലാതെ മറ്റൊരു തീയതിയിലേക്ക് ടിക്കറ്റ് മാറ്റുകയോ, മുഴുവന്‍ തുകയും തിരികെ ലഭിക്കുന്ന റീഫണ്ട് ഓപ്ഷന്‍ തിരഞ്ഞെടുക്കുകയോ ചെയ്യാവുന്നതാണ്. ഈ അപ്രതീക്ഷിത തടസ്സങ്ങള്‍ യാത്രക്കാര്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ടില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഖേദം പ്രകടിപ്പിച്ചു. യാത്രക്കാരെ എത്രയും വേഗം ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിക്കുന്നതിനായുള്ള ശ്രമങ്ങള്‍ തുടരുമെന്നും അധികൃതര്‍ ഉറപ്പുനല്‍കി. കൂടുതല്‍ വിവരങ്ങള്‍ക്ക് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് ഓഫിസുമായി ബന്ധപ്പെടുക.

ഗള്‍ഫ് രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്കുള്ള പ്ലസ്ടു പരീക്ഷകള്‍ സിബിഎസ്ഇ റദ്ദാക്കി

0

പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷം കണക്കിലെടുത്തു ഗള്‍ഫ് രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്കുള്ള പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ സിബിഎസ്ഇ റദ്ദാക്കി. നേരത്തെ നീട്ടിവെച്ച പരീക്ഷകളടക്കമാണ് റദ്ദാക്കിയത്. ഫലപ്രഖ്യാപനം എങ്ങനെ വേണമെന്നതില്‍ പിന്നീട് തീരുമാനമെടുക്കും.

ഇന്ന് സിബിഎസ്ഇ പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പിലാണ് പരീക്ഷകള്‍ റദ്ദാക്കിയതായി അറിയിച്ചത്. മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 10 വരെ പശ്ചിമേഷ്യയിലെ വിവിധ ഭാഗങ്ങളില്‍ നടത്താന്‍ നിശ്ചയിച്ച പന്ത്രണ്ടാം ക്ലാസിലെ എല്ലാ പരീക്ഷകളും റദ്ദാക്കിയിട്ടുണ്ട്. ഒപ്പം ഇതുവരെ നീട്ടിവെച്ച പരീക്ഷകളും റദ്ദാക്കി. മേഖലയിലെ സംഘര്‍ഷ സാഹചര്യം മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് നടപടി. പരീക്ഷാഫലം നിര്‍ണയിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പിന്നീട് അറിയിക്കും. സ്‌കൂളില്‍നിന്നും നല്‍കുന്ന ഇന്റേണല്‍ മാര്‍ക്കുകള്‍, ഇതുവരെ നടത്തിയ യൂണിറ്റ് ടെസ്റ്റുകളുടെ ഫലം, പ്രോജക്ട് മാര്‍ക്കുകള്‍, വിദ്യാര്‍ഥിയുടെ അക്കാദമിക് പ്രകടനം ഇവയൊക്കെ കണക്കിലെടുത്താണ് ഇത്തരം സാഹചര്യങ്ങളില്‍ ഫലം നിര്‍ണയിക്കാന്‍ സാധ്യത. യു.എ.ഇയില്‍ നടക്കേണ്ട സി.ഐ.എസ്.സി.ഇ 10, 12 പരീക്ഷകളും കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. മാര്‍ച്ച് 2ല്‍ മുതല്‍ ഏപ്രില്‍ ആറുവരെ മാറ്റിയ പരീക്ഷകളാണ് റദ്ദാക്കിയത്. ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച് 11 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന സിബിഎസ്ഇ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ നേരത്തെ തന്നെ റദ്ദാക്കിയിരുന്നു.


ഇറാന്‍ യുദ്ധം പതിനാറാം ദിവസത്തിലേക്ക്

ഇന്നലെ രാത്രിയിലും ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെയുള്ള ആക്രമണം ഇറാന്‍ തുടര്‍ന്നു. യുഎഇ, സൗദി തുടങ്ങിയ രാജ്യങ്ങളെല്ലാം ഇറാന്റെ ആക്രമണത്തെ ശക്തമായി തന്നെ പ്രതിരോധിച്ചു. സുരക്ഷ മുന്‍നിര്‍ത്തി വിവിധ രാജ്യങ്ങള് തങ്ങളുടെ പൗര•ാരെ സ്വദേശത്തേക്ക് തിരികെ കൊണ്ടുപോകാന്‍ തുടങ്ങി.
യുദ്ധത്തിന്റെ പതിനാറാം ദിവസവും അയല്‍രാജ്യങ്ങളായ ജിസിസി രാജ്യങ്ങളെ ലക്ഷ്യം വെച്ചുള്ള ഇറാന്റെ ആക്രമണം തുടരുകയാണ്. ഇന്നലെ രാത്രിയിലും ഇന്ന് പുലര്‍ച്ചെയുമായി നിരവധി മിസൈലുകളും ഡ്രോണുകളുമാണ് ഇറാന്‍ അയച്ചത്. സൗദി, കുവൈത്ത്, യുഎഇ, ജോര്‍ദാന്‍, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങളെയെല്ലാം ഇറാന്‍ ലക്ഷ്യമിട്ടു. എന്നാല്‍ ഇറാന്റെ ആക്രമണത്തെ ഗള്‍ഫ് രാജ്യങ്ങള്‍ കാര്യക്ഷമമായി തന്നെ പ്രതിരോധിച്ചു. അബുദബിയിലെ റുവൈസിലെ എണ്ണകേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തെ പ്രതിരോധിക്കുന്നതിനിടെയില്‍ ഡ്രണ്‍ അവശിഷ്ടങ്ങള്‍ വീണ് തീപ്പിടുത്തമുണ്ടായി. ദുബൈ മറീന, അല്‍ സുഫൗ എന്നിവിടങ്ങളിലും മിസൈലുകളെ വിജയകരമായി യുഎഇ എയര്‍ ഡിഫന്‍സ് പ്രതിരോധിച്ചു. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അടുത്തമാസം നടക്കേണ്ടിയിരുന്ന ബഹ്‌റൈന്‍, സൗദി അറേബ്യ സര്‍ക്യൂട്ടുകളിലെ ഫോര്‍മുല വണ്‍ കാര്‍ റേസ് റദ്ദാക്കി.

പ്രവാസി കുടുംബങ്ങള്‍ക്കും സൗജന്യ ഫസ മെമ്പര്‍ഷിപ്പ് കാര്‍ഡ് നല്‍കാന്‍ യുഎഇ

പ്രവാസി കുടുംബങ്ങള്‍ക്കും സൗജന്യ ഫസ മെമ്പര്‍ഷിപ്പ് കാര്‍ഡ് നല്‍കാന്‍ യുഎഇ. 2026 കുടുംബ വര്‍ഷമായി ആചരിക്കുന്ന പശ്ചാത്തലത്തില്‍ യുഎഇ കുടുംബക്ഷേമ മന്ത്രാലയമാണ് തീരുമാനം പ്രഖ്യാപിച്ചത്. ഫസ വെബ്‌സൈറ്റിലൂടെ കാര്‍ഡിന് അപേക്ഷ നല്‍കാം.

യുഎഇയില്‍ താമസിക്കുന്ന നിരവധി പ്രവാസി കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ ഭാഗമാകാനാകും. ഒരു കുഞ്ഞെങ്കിലുമുള്ള പ്രവാസി കുടുംബങ്ങള്‍ക്കാണ് കാര്‍ഡിന് അപേക്ഷിക്കാന്‍ സാധിക്കുക. ഈ വര്‍ഷം യുഎഇ കുടുംബവര്‍ഷമായി ആചരിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. വര്‍ഷം മുഴുവന്‍ കാര്‍ഡ് ഉപയോഗിക്കാന്‍ സാധിക്കും. നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന സാധനങ്ങള്‍ ഉള്‍പ്പടെ നിരവധി വസ്തുക്കള്‍ ഫസ മെമ്പര്‍ഷിപ്പ് കാര്‍ഡുണ്ടെങ്കില്‍ ഡിസ്‌കൗണ്ടില്‍ ലഭ്യമാകും. രാജ്യത്തിനകത്തും പുറത്തുമുള്ള 34,000 റീട്ടെയില്‍ ഔട്ടലെറ്റുകളില്‍ ഫസ കാര്‍ഡ് സ്വീകരിക്കും. ഫസ സ്റ്റോറിലൂടെ 28,000 ഉത്പന്നങ്ങളും ഉപഭോക്താക്കള്‍ വിലക്കുറവില്‍ ലഭ്യമാകും. ലോകത്താകമാനമുള്ള അഞ്ച് ലക്ഷത്തോളം ഹോട്ടലുകളില്‍ കാര്‍ഡിന്റെ പ്രയോജനം ലഭിക്കും. എന്റര്‍ടെയ്ന്‍മെന്റ് വിഭാഗത്തില്‍ 70 ശതമാനം വരെ വിലക്കുറവാണ് ലഭിക്കുക. www.faza.ae എന്ന വെബ്‌സൈറ്റിലൂടെ കാര്‍ഡിന് അപേക്ഷിക്കാനാകും. ജീവിക്കാനും ജോലി ചെയ്യാനുമായി യുഎഇ തെരഞ്ഞെടുത്തവരെ സ്‌നേഹത്തോടെ ചേര്‍ത്തുപിടിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു.

കരുതല്‍ ശേഖരം സുരക്ഷിതം; ആശങ്ക വേണ്ടെന്ന് ഖത്തര്‍ ആഭ്യന്തരമന്ത്രാലയം

0

ഖത്തറിലെ കരുതല്‍ ശേഖരം പൂര്‍ണ സുരക്ഷിതമാണെന്ന് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഖലീഫ ബിന്‍ ഹമദ് അല്‍ താനി വ്യക്തമാക്കി. ഭക്ഷ്യ, ജല, ആരോഗ്യ മേഖലകളില്‍ ആവശ്യമായ കരുതല്‍ ശേഖരം ഉറപ്പാക്കിയതായും ആഭ്യന്തരമന്ത്രാലയം.. അടുത്ത പതിനെട്ട് മാസത്തേയ്ക്ക് ആവശ്യമായ ഭക്ഷ്യോത്പന്നങ്ങള്‍ രാജ്യത്തുണ്ടെന്നും ആഭ്യന്തരമന്ത്രി അറിയിച്ചു.

പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഖത്തറില്‍ ഭക്ഷ്യ, ജല, ആരോഗ്യ മേഖലകളില്‍ ആവശ്യമായ കരുതല്‍ ശേഖരം ഉണ്ടെന്നും ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ആഭ്യന്തര മന്ത്രി ഷെയ്ഖ് ഖലീഫ ബിന്‍ ഹമദ് അല്‍ താനി വ്യക്തമാക്കി. ഖത്തര്‍ വാര്‍ത്താ ഏജന്‍സി വഴിയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത 18 മാസത്തേക്ക് ആവശ്യമായ ഭക്ഷണം നല്‍കാന്‍ രാജ്യം പര്യാപ്തമാണെന്ന് മന്ത്രി പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ഈ കരുതല്‍ ശേഖരം ഉപയോഗിക്കേണ്ട ആവശ്യം ഇതുവരെ ഉണ്ടായിട്ടില്ല. എങ്കിലും ഭക്ഷ്യ വിതരണ ശൃംഖലയുടെ സ്ഥിരത ഉറപ്പാക്കാന്‍ പുതിയ വിതരണ മാര്‍ഗങ്ങള്‍ തുറന്നിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ജല ലഭ്യതയുടെ കാര്യത്തില്‍ സ്ഥിതി വളരെ ആശ്വാസകരമാണ്. മുന്‍വര്‍ഷങ്ങളില്‍ നടപ്പിലാക്കിയ പദ്ധതികളിലൂടെ ഏകദേശം നാല് മാസത്തേക്ക് ആവശ്യമായ തന്ത്രപ്രധാനമായ ജല കരുതല്‍ ശേഖരം ഖത്തര്‍ ഒരുക്കിക്കഴിഞ്ഞു. ദേശീയ ജല സുരക്ഷാ പദ്ധതികളുടെ ഭാഗമായി ഇതിന്റെ ശേഷി വര്‍ധിപ്പിക്കാനുള്ള നടപടികള്‍ തുടരുകയാണ്. ആരോഗ്യ മേഖലയിലെ സജ്ജീകരണംരാജ്യത്തെ ആരോഗ്യ സേവനങ്ങള്‍ തടസ്സമില്ലാതെ തുടരാന്‍ ആരോഗ്യ മേഖല പൂര്‍ണസജ്ജമാണെന്നും മന്ത്രി അറിയിച്ചു. ഒന്‍പത് മാസത്തേക്ക് ആവശ്യമായ അവശ്യ മരുന്നുകളും, 12 മാസത്തേക്ക് ആവശ്യമായ മെഡിക്കല്‍ സാമഗ്രികളും നിലവില്‍ കരുതല്‍ ശേഖരത്തിലുണ്ട്. അതിനാല്‍ ആരോഗ്യ സേവനങ്ങളെ ഒരുതരത്തിലും ബാധിക്കാത്ത രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുമെന്നും ഖത്തര്‍ ആഭ്യന്തരമന്ത്രാലയം അറിയിച്ചു.