പുണ്യമാസത്തിന് തുടക്കമായതോടെ ഈദ് അവധി ദിനങ്ങള്‍ എന്ന്? എത്ര ദിവസം? നീണ്ട അവധി ദിനങ്ങളാകുമോ? എവിടേയ്ക്കാകണം യാത്ര. ഇങ്ങനെ നൂറു ചോദ്യങ്ങള്‍ പലരുടെയും മനസില്‍ വന്നുകഴിഞ്ഞല്ലേ….എന്തായാലും ഫെബ്രുവരി 18 ബുധനാഴ്ച റമദാന്റെ ആദ്യ ദിനം.. ആത്മസമര്‍പ്പണത്തിന്റെ ഇരുപത്തിയൊന്‍പതോ മുപ്പതോ ദിനരാത്രങ്ങള്‍ക്ക് ശേഷം ചെറിയ പെരുന്നാളിനെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പുകളും ഒരു വശത്തുണ്ട്. യുഎഇ പൊതുഅവധി കലണ്ടര്‍ പ്രകാരം ശവ്വാല്‍ 1 മുതല്‍ 3 വരെയാണ് പെരുന്നാള്‍ അവധി ലഭിക്കുക. ഇത്തവണ ഈ അവധി ദിനങ്ങള്‍ മാര്‍ച്ച് 20 മുതല്‍ മാര്‍ച്ച് 22 വരെ ആയിരിക്കാനാണ് സാധ്യത. വാരാന്ത്യ ദിനങ്ങളോട് ചേര്‍ന്ന് വരുന്നതിനാല്‍ മൂന്ന് ദിവസത്തെ അവധിലഭിക്കുമെന്നാണ് പ്രതീക്ഷ.റമദാന് 29 ആയ മാര്‍ച്ച് 18-നാകും മാസപ്പിറവി നിരീക്ഷണ സമിതി യോഗം ചേരുക.അന്ന് വൈകുന്നേരം ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകുന്നുണ്ടോ എന്ന് പരിശോധിക്കും. മാര്‍ച്ച് 18-ന് ചന്ദ്രപ്പിറവി ദൃശ്യമായാല്‍ തൊട്ടടുത്ത ദിവസമായ മാര്‍ച്ച് 19 വ്യാഴാഴ്ച ചെറിയ പെരുന്നാള്‍ ആയി പ്രഖ്യാപിക്കും. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ യുഎഇ നിവാസികള്‍ക്ക് മാര്‍ച്ച് 19 മുതല്‍ മാര്‍ച്ച് 22 വരെ തുടര്‍ച്ചയായ നാല് ദിവസത്തെ അവധി ലഭിക്കും. ഞായറാഴ്ചത്തെ വാര്യാന്ത്യ അവധി ഉള്‍പ്പെടെയാണ് നീണ്ട അവധി ദിനങ്ങള്‍ ലഭിക്കുക..മാര്‍ച്ച് 18-ന് മാസപ്പിറവി ദൃശ്യമായില്ലെങ്കില്‍ മാര്‍ച്ച് 20 വെള്ളിയാഴ്ചയായിരിക്കും ചെറിയ പെരുന്നാള്‍ വരിക.. അങ്ങനെയെങ്കില്‍ മൂന്ന് ദിവസത്തെ അവധിയാകും പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും ലഭിക്കുക..



