Wednesday, February 18, 2026
HomeNewsGulfസുരക്ഷിതവും സമാധാനപരവുമായ റമദാന്‍ ഉറപ്പാക്കാന്‍ റാസല്‍ഖൈമ പോലീസ്

സുരക്ഷിതവും സമാധാനപരവുമായ റമദാന്‍ ഉറപ്പാക്കാന്‍ റാസല്‍ഖൈമ പോലീസ്

വിശുദ്ധ റമദാന്‍ പ്രമാണിച്ച് സുരക്ഷ നടപടികള്‍ കടുപ്പിച്ച് റാസല്‍ഖൈമ പോലീസ് . പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനും എമിറേറ്റിലുടനീളം സുഗമമായ ഗതാഗതം നിലനിര്‍ത്തുന്നതിനും ലക്ഷ്യമിട്ടുള്ള സമഗ്ര സുരക്ഷാ പദ്ധതി പ്രഖ്യാപിച്ചു.പള്ളികള്‍, മാര്‍ക്കറ്റുകള്‍, പൊതു ഇടങ്ങള്‍ എന്നിവ സംരക്ഷിക്കുന്നതിനായി സുരക്ഷാ സംവിധാനങ്ങളും ഗതാഗത പട്രോളിംഗും വര്‍ദ്ധിപ്പിക്കുന്നതായ് റാസല്‍ഖൈമ പോലീസ്.പ്രത്യേകിച്ച് തിരക്കേറിയ സമയങ്ങളില്‍ ഗതാഗതം നിയന്ത്രിക്കുന്നതിലാണ് പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഭിക്ഷാടനം പോലുള്ള നിഷേധാത്മകമായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും, നിയമവിരുദ്ധമായ സ്വത്ത് സമ്പാദനത്തിലോ നിയമവിരുദ്ധമായ മറ്റ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.സമൂഹ സുരക്ഷ, സന്തോഷം, സുസ്ഥിര വികസനം എന്നിവ ശക്തിപ്പെടുത്തുന്നതിനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ തന്ത്രങ്ങള്‍ക്ക് അനുസൃതമായി, സുരക്ഷിതമായ പെരുമാറ്റം പ്രോത്സാഹിപ്പിക്കുന്നതിനും ജീവിത നിലവാരം ഉയര്‍ത്തുന്നതിനുമായി റമദാനിലുടനീളം സുരക്ഷാ ബോധവല്‍ക്കരണ കാമ്പെയ്‌നുകളും കമ്മ്യൂണിറ്റി പരിപാടികളും ആരംഭിക്കുമെന്ന് പോലീസ് അറിയിച്ചു. പുണ്യമാസത്തില്‍ അടിയന്തര സാഹചര്യങ്ങളിലേക്ക് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് റൂമും ഫീല്‍ഡ് ടീമുകളും 24 മണിക്കൂറും പ്രവര്‍ത്തിക്കും. സുരക്ഷിതവും സുസ്ഥിരവുമായ റമദാന്‍ അന്തരീക്ഷം ഉറപ്പാക്കാന്‍ സഹായിക്കുന്നതിന് അടിയന്തര സാഹചര്യങ്ങളില്‍ 999 എന്ന നമ്പറിലും മറ്റ് സേവന അഭ്യര്‍ത്ഥനകള്‍ക്കും 901 എന്ന നമ്പറിലും വിളിക്കാന്‍ താമസക്കാരോട് അഭ്യര്‍ത്ഥിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments