കുവൈത്തില്‍ കഴിഞ്ഞവര്‍ഷം വിറ്റഴിഞ്ഞത് 33 ലക്ഷം വിമാന ടിക്കറ്റുകള്‍. വേനലവധി ദിനങ്ങളില്‍ മാത്രം 10 ലക്ഷം യാത്രക്കാര്‍ സഞ്ചരിച്ചെന്നാണ് കണക്കുകള്‍ പറയുന്നത്.കുവൈത്തില്‍ കഴിഞ്ഞവര്‍ഷം വിറ്റഴിഞ്ഞ വിമാന ടിക്കറ്റുകളുടെ എണ്ണം 33 ലക്ഷം കവിഞ്ഞതായി റിപ്പോര്‍ട്ട്. ഇതില്‍ ആകെ വരുമാനം 33.6 കോടി കുവൈത്ത് ദിനാറാണ്. ജൂലൈയിലാണ് ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ വിമാനമെടുത്തത്. 3.38 ലക്ഷം പേരാണ് ഈ മാസത്തില്‍ മാത്രം യാത്ര ചെയ്തത്. മെയ്, ആഗസ്റ്റ് മാസങ്ങളിലും തിരക്കേറിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു.വേനല്‍ക്കാലത്ത് മാത്രം 10 ലക്ഷത്തിലധികം യാത്രക്കാരാണ് കുവൈത്ത് വിമാനത്താവളം വഴി യാത്ര ചെയ്തത്. നിലവില്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 83 വിമാനക്കമ്പനികള്‍ സര്‍വീസ് നടത്തുന്നുണ്ട്. വരുന്ന വേനല്‍ക്കാല അവധി ദിവസങ്ങളില്‍ യാത്രക്കാരുടെ എണ്ണം ഇനിയും ഉയരുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.



