ഇറാനെതിരെ ആ്ക്രമണ ഭീഷണി ശക്തമാക്കി യുഎസിന്റെ വിമാനവാഹിനിക്കപ്പല്‍ യുഎസ്എസ് എബ്രഹാം ലിങ്കണ്‍ പശ്ചിമേഷ്യയില്‍ പ്രവേശിപ്പിച്ചു. മറ്റ് മൂന്ന് യുദ്ധക്കപ്പലുകളും എബ്രഹാം ലിങ്കണിനൊപ്പമുണ്ട്.
ഇറാനെതിരെ അമേരിക്ക ആക്ര്ണം നടത്തിയേക്കുമെന്ന ശക്തമായ സൂചനയാണ് യുദ്ധകപ്പലുകള്‍ പശ്ചിമേഷ്യയിലേക്ക് അയച്ചത് നല്‍കുന്ന സൂചന. ഒമാന്റെ കിഴക്ക് വശത്തായാണ് അമേരിക്കയുടെ പടകപ്പലുകള്‍ നങ്കൂരമിട്ടിരിക്കുന്നത്. ഗള്ഫിന്റെ മറപറ്റി തന്ത്രപരമായ സ്ഥാനം ഉറപ്പിച്ചത് നേരിട്ടുള്ള ആക്രമണത്തില്‍ നിന്ന് പടക്കപ്പലുകളെ സംരക്ഷിക്കുന്നത് ലക്ഷ്യമിട്ടാണ്. അമേരിക്കയുടെ ഏറ്റവും വലിയ യുദ്ധവിമാന വാഹിനിയായ യുഎസ്എസ് എബ്രഹാം ലിങ്കണാണ് പശ്ചിമേഷ്യയില്‍ എത്തിയിട്ടുള്ളത്. നിമിറ്റ്സ് ക്ലാസില്‍ ഉള്‍പ്പെട്ടതും ആണവോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ വിമാനവാഹിനിക്കപ്പലാണ് യുഎസ്എസ് എബ്രഹാം ലിങ്കണ്‍. ഇതിനൊപ്പം തന്നെ എക്‌സ് എസ് എസ് ഫ്രാങ്ക് ഇ. പീറ്റേഴ്സണ്‍ ജൂനിയര്‍ , യുഎസ്എസ് സ്പ്രൂവന്‍സ് , യുഎസ്എസ് മൈക്കിള്‍ മര്‍ഫി എന്നീ യുദ്ധക്കപ്പലുകളും എബ്രഹാം ലിങ്കണിനൊപ്പമുണ്ട്. അതിനിടെ ഇറാനും കരുതിതന്നെയാണ് എന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആക്രമിച്ചാല്‍ കയ്യിലുള്ള എല്ലാ ആയുധവും ഉപയോഗിച്ച് തിരിച്ചടിക്കുമെന്നാണ് ഇറാന് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ഇറാന്റെ പരമോന്നത് നേതാവ് അയത്തൊള്ള ഖമനേയി സുരക്ഷിതനായി ബങ്കറിലേക്ക് നീങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഏതൊരുസമയത്തും ആക്രമണം ഉണ്ടായേക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഇറാന്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങളുടെ വ്യോമാതിര്‍ത്തി ഒഴിവാക്കിയാണ് പല വിമാനങ്ങളും ഇപ്പോള്‍ സര്‍വ്വീസ് നടത്തുന്നത്. പല വിമാനകമ്പനികളും മേഖലയിലേക്കുള്ള വിമാനസര്‍വ്വീസ് തന്നെ നിര്‍ത്തിവെച്ചിരിക്കുകയാണ്.
ഇറാനെതിരെ യുദ്ധം? പശ്ചിമേഷ്യയില്‍ അമേരിക്കന്‍ പടക്കപ്പലുകള്‍



