ഒമാനില്‍ ബോട്ട് അപകടത്തില്‍ മൂന്ന് മരണം. മുത്ത്രായിലുണ്ടായ അപകടത്തില്‍ 3 ഫ്രഞ്ച് ടൂറിസ്റ്റുകളാണ് മരിച്ചത്. ടൂറിസ്റ്റുകള്‍ സഞ്ചരിച്ച ബോട്ട് തലകീഴായി മറിഞ്ഞായിരുന്നു അപകടമുണ്ടായത്. ബോട്ടില്‍ അപകടസമയത്ത് ബോട്ടിന്റെ ക്യാപ്‌റ്‌റനും ഗൈഡിനും പുറമെ 25 ഫ്രഞ്ച് ടൂറിസ്റ്റുകളാണ് ഉണ്ടായിരുന്നത്. പരിക്കേറ്റ രണ്ട് ടൂറിസ്റ്റുകള്‍ക്ക് അടിയന്തര ചികിത്സ നല്‍കിയതായി ഒമാന്‍ പൊലീസ് അറിയിച്ചു. അപകടകാരണത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.



