സ്വര്‍ണവില ചരിത്രത്തിലാദ്യമായി അന്താരാഷ്ട്രമാര്‍ക്കറ്‌റില്‍ ഒണ്‍സിന് 5000 ഡോളര്‍ കടന്നു. ഇതോടെ ദുബൈ അടക്കമുള്ള വിപണികളിലും സ്വര്‍ണത്തിന്റെ വില പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചു.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന്റെ വില ഇന്ന് 2 ശതമാനത്തോളം ഉയര്‍ന്നാണ് വ്യാപാരം ആരംഭിച്ചത്. വ്യാപാരം ആരംഭിച്ച ഉടനെ സ്വര്‍ണം ഒണ്‍സിന് 5000 ഡോളര്‍ എന്ന മാജിക്ക് നാഴികകല്ല് മറികടന്നു. 5093 ഡോളറിനാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. ഭൗമരാഷട്രീയം തന്നെയാണ് സ്വര്ണത്തിന്റെ വില ഉയര്‍ത്തിയ പ്രധാനഘടകം. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ ഇപ്പോഴും ആളുകള്‍ സ്വര്‍ണത്തില്‍ നിക്ഷേപം ഇറക്കുന്നുവെന്നത് മഞ്ഞലോഹത്തിന്റെ ഡിമാന്‍ഡ് വര്‍ദ്ധിപ്പിക്കുകയാണ്. അന്താരാഷ്ട്ര വിപണിയിലെ വിലകയറ്റം മറ്റ് വിപണികളേയും ബാധിച്ചു. യുഎഇയില്‍ 24 കാരറ്റ് സ്വര്ണം ഗ്രാമിന് 600 ദിര്‍ഹത്തിന് മുകളില്‍ തന്നെ തുടരുകയാണ്. ഗ്രാമിന് 610.75 ദിര്‍ഹമാണ് രാവിലെ 24 കാരറ്റ് സ്വര്‍ണത്തിന് വില. 22 കാരറ്റ് സ്വര്ണം ഗ്രാമിന് ഏകദേശം പത്ത് ദിര്‍ഹത്തോളം ഉയര്‍ന്ന് 565.75 ദിര്‍ഹത്തിലെത്തി.



