റിയാദ് മെട്രോ കൂടുതല്‍ സ്റ്റേഷനുകള്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കുന്നു. റെഡ് ലൈന്‍ ശൃംഖല ദിരിയ ഗേറ്റ് വികസന പദ്ധതിയിലേക്ക് നീട്ടുന്നതായി റോയല്‍ കമ്മീഷന്‍ ഫോര്‍ റിയാദ് സിറ്റി പ്രഖ്യാപിച്ചു. കിങ് സൗദ് സര്‍വകലാശാല മുതല്‍ ദിരിയ ഗേറ്റ് വരെ 8.4 കിലോമീറ്റര്‍ ദൂരത്തിലാണ് പുതിയ പാത നിര്‍മിക്കുന്നത്. ഇതിന്റെ ഭാഗമായി അഞ്ച് പുതിയ സ്റ്റേഷനുകള്‍ കൂടി സ്ഥാപിക്കും.. ഇതില്‍ രണ്ട് സ്റ്റേഷനുകള്‍ കിങ് സൗദ് സര്‍വകലാശാലാ കാമ്പസിലും മെഡിക്കല്‍ സിറ്റിയിലുമായിരിക്കും. ദിരിയ മേഖലയിലായിരിക്കും മറ്റ് മൂന്ന് സ്റ്റേഷനുകള്‍ നിര്‍മ്മിക്കുക. ഇതില്‍ ഒരു സ്റ്റേഷന്‍ ഭാവിയില്‍ വരാനിരിക്കുന്ന ലൈന്‍ 7-മായി ബന്ധിപ്പിക്കുന്ന ഒരു പ്രധാന കേന്ദ്രമായി പ്രവര്‍ത്തിക്കും. 7.1 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഭൂഗര്‍ഭ തുരങ്കങ്ങളാണ് ലൈന്‍ 7 ന്റെ പ്രധാന പ്രത്യേകത. 1.3 കിലോമീറ്റര്‍ മേല്‍പ്പാലവും സജ്ജമാക്കും. 6 വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.



