Thursday, January 22, 2026
HomeNewsGulfറിയല്‍ എസ്റ്റേറ്റ് : റെക്കോര്‍ഡ് വളര്‍ച്ച കൈവരിച്ച് ദുബൈ

റിയല്‍ എസ്റ്റേറ്റ് : റെക്കോര്‍ഡ് വളര്‍ച്ച കൈവരിച്ച് ദുബൈ

2025 ല്‍ ദുബായിയുടെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ 917 ബില്യണ്‍ ദിര്‍ഹം എത്തി. 2033 ആകുമ്പോഴേക്കും അത് ഒരു ട്രില്യണ്‍ കടക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ദുബൈയുടെ സാമ്്പത്തിക വ്യവസ്ഥയില്‍ നിക്ഷേപകര്‍ക്കുള്ള വിശ്വാസമാണ് ഇത് തെൡയിക്കുന്നതെന്ന് ദുബായ് ഭരണാധികാരിയും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു.
ദുബായിയുടെ റിയല്‍ എസ്റ്റേറ്റ് മേഖല 2025 ല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് അവസാനിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 215,700 പ്രോപ്പര്‍ട്ടി വില്‍പ്പനകള്‍ പോയവര്‍ഷം രേഖപ്പെടുത്തി, വാര്‍ഷിക റെക്കോര്‍ഡ് കണക്ക് ഇടപാടുകളുടെ അളവില്‍ 18.7 ശതമാനം വളര്‍ച്ചയും 2024 നെ അപേക്ഷിച്ച് വില്‍പ്പന മൂല്യത്തില്‍ 30.9 ശതമാനം വര്‍ധനവും രേഖപ്പെടുത്തി. ഇതിലൂടെ 917 ബില്യണ്‍ ദിര്‍ഹത്തിന്റെ ഇടപാടാണ് നടന്നത്. ദുബായിയുടെ കാഴ്ചപ്പാടിലും, സമ്പദ്വ്യവസ്ഥയുടെ പ്രതിരോധശേഷിയിലും, വികസന പാതയുടെ വ്യക്തതയിലും ഉള്ള വിശ്വാസമാണ് റെക്കോര്‍ഡ് ഫലങ്ങള്‍ പ്രതിഫലിപ്പിക്കുന്നതെന്ന് ദൂബൈ ഭരണാധികാരിയും യുഎഇ പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും പറഞ്ഞു. ശ്രദ്ധാപൂര്‍വ്വമായ ആസൂത്രണം, സുതാര്യമായ നിയന്ത്രണങ്ങള്‍, ജീവിതനിലവാരം നിലനിര്‍ത്തിക്കൊണ്ട് പുരോഗതിയെ പിന്തുണയ്ക്കുന്ന സമതുലിതമായ സമീപനം എന്നിവയുടെ പ്രാധാന്യം ഇത് അടിവരയിടുന്നു. ദുബായ് റിയല്‍ എസ്റ്റേറ്റ് സെക്ടര്‍ സ്ട്രാറ്റജി 2033 ന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിലേക്ക് ദുബായിയുടെ റിയല്‍ എസ്റ്റേറ്റ് വിപണി സ്ഥിരമായി പുരോഗമിക്കുന്നുണ്ടെന്ന് ഫലങ്ങള്‍ സ്ഥിരീകരിക്കുന്നു. ഇടപാടുകളുടെ അളവ് 70 ശതമാനം വര്‍ദ്ധിപ്പിച്ച് 1 ട്രില്യണ്‍ ദിര്‍ഹത്തിലെത്തിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ലോകത്തിലെ മുന്‍നിര സാമ്പത്തിക നഗരങ്ങളില്‍ ദുബായിയുടെ സ്ഥാനം ശക്തിപ്പെടുത്താനും സമ്പദ്വ്യവസ്ഥ ഇരട്ടിയാക്കാനും ലക്ഷ്യമിടുന്ന ദുബായ് സാമ്പത്തിക അജണ്ട ഡി 33 യുമായി ഈ വളര്‍ച്ച യോജിക്കുന്നു. വില്‍പ്പന, പാട്ടക്കരാര്‍, എല്ലാ റിയല്‍ എസ്റ്റേറ്റ് സേവനങ്ങളും ഉള്‍പ്പെടെ 3.11 ദശലക്ഷം ഇടപാടുകള്‍ നടന്നു. 2024-നെ അപേക്ഷിച്ച് 7 ശതമാനത്തിന്റെ വര്‍ധന. 2025-ല്‍ റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങള്‍ 680 ബില്യണ്‍ ദിര്‍ഹം കവിഞ്ഞു, മൂല്യത്തില്‍ 29 ശതമാനവും എണ്ണത്തില്‍ 20 ശതമാനവും വര്‍ധന. ആകെ നിക്ഷേപത്തിന്റെ 56.6 ശതമാനവും റസിഡന്റ് നിക്ഷേപകരാണ്. റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ സ്ത്രീകള്‍ തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്തി, 154 ബില്യണ്‍ ദിര്‍ഹം നിക്ഷേപിച്ചു, മൂല്യത്തില്‍ 31 ശതമാനവും എണ്ണത്തില്‍ 24 ശതമാനവും വളര്‍ച്ച കൈവരിച്ചു, ഇത് കൂടുതല്‍ ഉള്‍ക്കൊള്ളുന്ന നിക്ഷേപ ഭൂപ്രകൃതിയെ പ്രതിഫലിപ്പിക്കുന്നു. ആഡംബര പ്രോപ്പര്‍ട്ടി നിക്ഷേപങ്ങള്‍ 5 ശതമാനം വര്‍ധിച്ച് 3.98 ബില്യണ്‍ ദിര്‍ഹത്തിലെത്തി. അതേസമയം, വാടകക്കാരന് നിക്ഷേപകനാകാനുള്ള ശരാശരി കാലയളവ് 4.8 വര്‍ഷമായിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments