ദുബൈ ട്രേഡ് സെന്റര്‍ റൗണ്ട്എബൗട്ട് വികസന പദ്ധതിയുടെ ഭാഗമായി രണ്ട് പാലങ്ങള്‍ തുറന്നു. ജനുവരി പകുതിയോടെ നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തിയാകുമെന്നാണ് ആര്‍ടിഎയുടെ വിലയിരുത്തല്‍.ഡിസംബര്‍ 2 സ്ട്രീറ്റില്‍ നിന്ന് ഷെയ്ഖ് റാഷിദ് റോഡിലേക്കും അല്‍ മജ്‌ലിസ് സ്ട്രീറ്റിലേക്കും ഉള്ള ഗതാഗതം ഈ റോഡുകള്‍ വഴി എളുപ്പവും സുഗമവുമാകും.ഡിസംബര്‍ 2 സ്ട്രീറ്റില്‍ നിന്ന് അല്‍ മജ്‌ലിസ് സ്ട്രീറ്റ്, അല്‍ മുസ്തക്ബാല്‍ സ്ട്രീറ്റ്, സബീല്‍ പാലസ് സ്ട്രീറ്റ് എന്നിവിടങ്ങളിലേക്ക് വെറും രണ്ട് മിനിറ്റിനുള്ളില്‍ യാത്രക്കാര്‍ക്ക് എത്താന്‍ സാധിക്കും.ഇത് ട്രേഡ് സെന്റര്‍ റൗണ്ട്എബൗട്ടിലെ ഗതാഗതക്കുരുക്ക് ഗണ്യമായി കുറയ്ക്കാന്‍ കാരണമാകും.ഓരോ പാലവും ഇരു വശത്തിലേക്കും രണ്ട് വരി പാതകള്‍ നല്‍കുന്നുണ്ട്. 2,000 മീറ്റര്‍ നീളമുള്ളതിനാല്‍ മണിക്കൂറില്‍ ഏകദേശം 6,000 വാഹനങ്ങള്‍ക്ക് കടന്നുപോകാനുള്ള ശേഷിയുമുണ്ട്.കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ആര്‍ടിഎ അഞ്ച് പാലങ്ങളുടെ നിര്‍മ്മാണം പ്രഖ്യാപിച്ചത്.ഇത് ട്രേഡ് സെന്റര്‍ റൗണ്ട്എബൗട്ടിലെ തിരക്ക് കുറയ്ക്കുകയും ഗതാഗതം മെച്ചപ്പെടുത്തുകയും ചെയ്യും.



