യുഎഇയില്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷകള്‍ കൂടുതല്‍ കര്‍ശനമാക്കുന്നു. കുറിപ്പടിയില്ലാതെ മയക്കുമരുന്ന് അടങ്ങിയ ഉള്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന ഫാര്‍മസികള്‍ക്കും ഡോക്ടര്‍മാര്‍ക്കും കനത്ത ശിക്ഷ ഉറപ്പാക്കുന്നതാണ് പുതിയ നിയമം. കുറ്റവാളികള്‍ക്ക് അഞ്ച് വര്‍ഷം തടവും അന്‍പതിനായിരം ദര്‍ഹത്തില്‍ കുറയാത്ത പിഴയുമാണ് ശിക്ഷ.
മയക്കുമരുന്നിന്റെയും സൈക്കോട്രോപിക് ലഹരിവസ്തുക്കളുടെയും വില്‍പ്പനയും ഉപയോഗവും തടയുന്നതിനുളള വ്യവസ്ഥകളില്‍ മാറ്റം വരുത്തികൊണ്ടാണ് പുതിയ നിയമം അവതരിപ്പിച്ചിരിക്കുന്നത്. ഇത് പ്രകാരം കുറിപ്പടിയില്ലാതെ മയക്കുമരുന്ന് അടങ്ങിയ ഗുളികകള്‍ വിതരണം ചെയ്യുന്ന ഫാര്‍മസികളും ലൈസന്‍സില്ലാതെ ഇത്തരം ഉല്‍പ്പന്നങ്ങള്‍ നിര്‍ദേശിക്കുന്ന ഡോക്ടര്‍മാരും കനത്ത ശിക്ഷാ നടപടികള്‍ നേരിടേണ്ടിവരും. രണ്ട് കുറ്റങ്ങള്‍ക്കും അഞ്ച് വര്‍ഷത്തില്‍ കുറയാത്ത തടവും 50,000 ദിര്‍ഹം വരെ പിഴയുമാണ് ശിക്ഷ. മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനുളള
അധികൃതയെും സര്‍ക്കാര്‍ പുനര്‍നിയമിച്ചു. എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്റിനും ദേശീയ മയക്കുമരുന്ന് വിരുദ്ധ അതോറിറ്റിക്കുമായിരിക്കും മെഡിക്കല്‍ ഉല്‍പ്പന്നങ്ങളുടെ നിയന്ത്രണത്തിനുളള ചുമതല..
ഫെഡറല്‍, പ്രാദേശിക ആരോഗ്യ മേഖലക്ക് പുറമെ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിലും മയക്കുമരുന്നിന് അടിമകളായവര്‍ക്കായുളള ചികിത്സാ, പുനരധിവാസ യൂണിറ്റുകള്‍ എന്നിവ സ്ഥാപിക്കാനും നിയമം അനുശാസിക്കുന്നു. കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട പ്രവാസികളെ നാടുകടത്താനുളള വ്യവസ്ഥകളും നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.



