ദുബൈയില്‍ ഷെയറിങ് ടാക്‌സി സംവിധാനം കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി ആര്‍ടിഎ. പുതിയ റൂട്ടുകളില്‍ ആറുമാസം പരീക്ഷണ സര്‍വ്വീസ് നടത്താനാണ് തീരുമാനം.
കഴിഞ്ഞ വര്‍ഷമാണ് ആര്‍ടിഎ ഷെയറിങ് ടാക്‌സി സേവനം ദുബൈയില്‍ ആരംഭിച്ചത്. നിലവില്‍ ദുബൈ ഇബിന്‍ ബത്തുത്ത മാളില്‍ നിന്ന് അബുദാബിയിലെ അല്‍ വഹ്ദ മാളിലേക്കാണ് ആണ് ഷെയറിങ് ടാക്്‌സി സേവനം നല്‍കുന്നത്. സൗകര്യപ്രദവും വേഗമേറിയതുമെന്നനിലയില്‍ ഷെയറിങ് ടാക്‌സി സേവനം ജനങ്ങളക്കിടയില്‍ വേഗത്തില്‍ തന്നെ പ്രിയങ്കരമായി. ഇതോടെയാണ് ഇതക് കൂടുതല്‍ ഭാഗങ്ങളിലേക്ക് വ്യാപിക്കാന്‍ തീരുമാനിച്ചത്. ഷെയറിങ് സേവനത്തിന്റെ സാധുത, റൂട്ടുകളുടെ വിശദമായ പഠനം എന്നിവ നടത്തിയ ശേഷമാണ് പരീക്ഷണാടിസ്ഥാനത്തില്‍ വ്യാപിപ്പിക്കുന്നത്. അല്‍മക്തും വിമാനത്താവളത്തില്‍ നിന്ന് മറീന മാള്‍, ബിസിനസ് ബേ മെട്രോ എന്നിവിടങ്ങളിലേക്കും പാം ജുമൈറയില്‍ നിന്ന് അറ്റ്‌ലാന്റിസ് മോണോ റെയിലിലേക്കും വേള്‍ഡ് ട്രേഡ് സെന്ററില്‍ നിന്ന് ബിസിനസ് ബേ മെട്രോ സ്‌റ്റേഷന്‍, മറീന മാള്‍ എന്നിവിടങ്ങളിലേക്കുമാണ് പുതിയ സര്‍വ്വീസുകള്‍. ഈ റൂട്ടുകളില് ആറ് മാസം പരീക്ഷണ സര്‍വ്വീസ് നടത്തും. ഷെയറിങ് ടാക്‌സികള്‍ വ്യാപിപ്പിക്കുന്നത് നിരത്തിലെ ട്രാഫിക്ക് കുറയ്ക്കാന്‍ സാധിക്കുമെന്നും ആര്‍ടിഎ വിലയിരുത്തുന്നു.
ഷെയറിങ് ടാക്‌സി കൂടുതലിടങ്ങളിലേക്ക് വ്യാപിപ്പിക്കും
RELATED ARTICLES



