രാജ്യത്തിനായി ജീവന് ബലിയര്‍പ്പിച്ച രക്തസാക്ഷികളെ സ്മരിക്കാനായി ഞായറാഴ്ച്ച യുഎഇ യില്‍ അനുസ്മരണ ദിനം ആചരിക്കും. ഇതിനായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ യുഎഇ പുറത്തിറക്കി.
ഇമറാത്തി രക്തസാക്ഷികളുടെ ത്യാഗങ്ങളെ ആദരിക്കനാണ് എല്ലാവര്‍ഷവും നവംബര്‍ 30 ന് അനുസ്മരണദിനം ആചരിക്കുന്നത്. അന്തസോടെയും അഭിമാനത്തോടെയും സവിശേഷദിനം ആചരിക്കുന്നതിന് ഫെഡറല്‍, തദ്ദേശ സ്ഥാപനങ്ങള്‍ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പിന്തുടരണം. ഞായറാഴ്ച്ച രാവിലെ 8.30 മുതല്‍ 11.30 വരെ ദേശിയ പതാക താഴ്ത്തികെട്ടണം. രാവിലെ കൃത്യം 11.30 ന് ഒരുമിനുട്ട് മൗന പ്രാര്‍ത്ഥന നടത്തണം. തുടര്‍ന്ന് ദേശിയ ഗാനം ആലപിക്കുകയും പതാക ഉയര്‍ത്തുകയും ചെയ്യണം. പതാക ഉയര്‍ത്തുമ്പോഴും താഴ്ത്തുമ്പോഴും യുഎഇയുടെ ഔദ്യോഗിക പതാക പ്രോടോക്കോള് ഗൈഡ് പിന്തുടരണം. മറ്റ് ആഘോഷപരിപാടികളെ അനുസ്മരണദിനവുമായി സംയോജിപ്പിക്കരുത്. ദേശിയ ചിഹ്നങ്ങളെ ബഹുമാനിക്കണമെന്നും ലോഗോയുടെ നിറങ്ങള്‍ മാറ്റാനോ രൂപകല്പനകള് പുനക്രമീകരിക്കാനോ പരിഷ്ക്കരിക്കാനോ പാടില്ലെന്നും മാര്‍ഗനിര്‍ദേശത്തിലുണ്ട്.



