ദുബൈ ഫിറ്റ്‌നസ് ചലഞ്ചിന്റെ ഭാഗമായുള്ള ദുബൈ റണ്‍ 2025 വിജയകരമായി പൂര്‍ത്തിയായി. രാവിലെ 6.30ന് ആരംഭിച്ച ഓട്ടത്തില്‍ പതിനായിരങ്ങള്‍ അണിനിരപ്പോള്‍ ഷെയ്ഖ് സായിദ് റോഡ് നീലക്കടലായി. ഞായറാഴ്ച പുലര്‍ച്ചെ 5 മണി മുതല്‍ ത െദുബൈ റണ്ണില്‍ പങ്കെടുക്കുവര്‍ ഒത്തുകൂടി. അതിശയിപ്പിക്കു ആകാശ പ്രകടനങ്ങളോടെയാണ് ഓ’ക്കാര്‍ സ്വാഗതം ചെയ്യപ്പെ’ത്. മിു ലൈറ്റുകളുടെ അത്ഭുതകരമായ പ്രദര്‍ശനം ജനക്കൂ’ത്തില്‍ ആവേശം ഇര’ിയാക്കി. പൈറോടെക്‌നിക് ഷോയോടെയാണ് പരിപാടിക്ക് തുടക്കമായത്… അതോടെ എല്ലാത്തവണത്തേയും പോലെ ഷെയ്ഖ് സായിദ് റോഡ് ലോകത്തിലെ ഏറ്റവും വലിയ ഓ’പ്പാതയായി . രണ്ടു റൂട്ടുകളായിരുു ദുബൈ റണ്ണിനായി ക്രമീകരിച്ചിരുത്. ഫ്യൂച്ചര്‍ മ്യൂസിയത്തിന് സമീപത്തുനിന്നും ആരംഭിച്ച് ഡിഐഎഫ്സിയിലെ ദി ഗേറ്റ് ബില്‍ഡിംഗില്‍ അവസാനിക്കുന്നതാണ് 10 കിലോ മീറ്ററിന്റെ ഒരു റൂട്ട്. മറ്റൊന്ന് ഇതേ സ്ഥലത്ത് നിന്ന് ആരംഭിച്ച് ദുബൈ മാളിനും ബുര്‍ജ് ഖലീഫയ്ക്കും സമീപമുള്ള ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ബൊളിവാര്‍ഡില്‍ അവസാനിക്കുന്ന 5 കിലോമീറ്ററിന്റെ റൂട്ട്. ദുബൈ റണ്‍ നട പാതകളില്‍ പാരാച്യൂട്ടുകളില്‍ ചില സാഹസികര്‍ യുഎഇ ദേശീയ പതാകയേന്തി പറന്നു. ഓട്ടത്തില്‍ പങ്കെടുത്ത ചിലരും യുഎഇ പതാകകള്‍ കൈയിലേന്തിയിരുന്നു. ഒടുവില്‍ 10.19 ഓടെ ഷെയ്ഖ് സായിദ് റോഡില്‍ ഗതാഗതം പുനഃസ്ഥാപിച്ചു. 30 ദിവസത്തേക്ക് എല്ലാ ദിവസവും 30 മിനിറ്റ് വ്യായാമത്തിനായി സമയം കണ്ടെത്താന്‍ താമസക്കാരെ പ്രോത്സാഹിപ്പിക്കുന്ന നഗരവ്യാപക സംരംഭത്തിന്റെ ഭാഗമായാണ് ഈ ദുബൈ റണ്‍ സംഘടിപ്പിക്കപ്പെടുത്. ദുബൈ റണ്ണിന്റെ ഏഴാമത് എഡിഷനാണ് ഈ വര്‍ഷം നടന്നത്.



