യുഎഇ പൗരന്‍മാര്‍ക്ക് ഇനി മുതല്‍ ഇന്ത്യയിലേക്ക് സഞ്ചരിക്കാന്‍ മുന്‍കൂര്‍ വിസ വേണ്ട. പകരം വിസ ഓണ്‍ അറൈവല്‍ സൗകര്യം ലഭ്യമാക്കി.
മുന്കൂറായി അപേക്ഷിച്ചാല്‍ മാത്രമായിരുന്നു ഇത്രയും കാലം ഇമറാത്തികള്‍ക്ക് ഇന്ത്യയിലേക്ക് സഞ്ചരിക്കാനുള്ള വിസ ലഭിക്കുമായിരുന്നുള്ളു. എന്നാലിത് ഒഴിവാക്കാനാണ് തീരുമാനം. ഇ വിസയോ പേപ്പര്‍ വിസയോ ഇല്ലാതെ തന്നെ ഇനി മുതല്‍ യുഎഇ പൗരന്‍മാര്‍ക്ക് ഇന്ത്യയിലേക്ക് വിമാനം കയറാം. നിലവില്‍ കേരളത്തിലെ കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങള്‍ ഉള്‍പ്പടെ 9 വിമാനത്താവളങ്ങളിലാണ് ഈ സൗകര്യം ഒരുക്കിയിട്ടുള്ളത്. ന്യൂ ഡല്‍ഹി, മുംബൈ, ചെന്നൈ, ബംഗലൂരു, ഹൈദരാബാദ്, അഹമദാബാദ്, കൊല്‍ക്കത്ത എന്നീവയമാണ് ശേഷിക്കുന്ന വിമാനത്താവളങ്ങള്‍. 60 ദിവസം വരെ ഇത്തരത്തില്‍ ഇന്ത്യയില്‍ എത്തുന്നവര്‍ക്ക് തങ്ങാവുന്നതാണ്. ചികിത്സ, ശില്പശാല, വിനോദസഞ്ചാരം, ബിസിനസ് തുടങ്ങിയ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്കാണ് ഇത്തരത്തില്‍ വിസ ഓണ്‍ അറൈവല്‍ നല്‍കുന്നത്. എന്നാല്‍ യാത്രക്കാരന്റെ മുത്തച്ഛനോ മുത്തശ്ശിയോ പാക്ക് പൗരന്‍മാരോ സ്ഥിരതാമസക്കാരോ ആണ് എങ്കില്‍ ഈ സൗകര്യം ലഭിക്കില്ല്. ഇവര്‍ക്ക് മുന്‍കൂര്‍ വിസ വഴിമാത്രമേ ന്ത്യയിലേക്ക് സഞ്ചരിക്കാനാവുവെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു.



